tag:blogger.com,1999:blog-7121621840527199697.post3515699569953428037..comments2023-09-05T19:45:41.556+05:30Comments on സുഗതന്: ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger144125tag:blogger.com,1999:blog-7121621840527199697.post-15058552032016433252021-10-19T17:17:51.372+05:302021-10-19T17:17:51.372+05:30ജാതി സംവരണം മഹാനായ Dr അംബേദ്കർ രൂപ കല്പന ചെയ്ത മഹത...ജാതി സംവരണം മഹാനായ Dr അംബേദ്കർ രൂപ കല്പന ചെയ്ത മഹത്തായ നമ്മുടെ ഭരണഘടനയിൽ ഉള്ളതാണ്. പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് ഭരണത്തിൽ പ്രാത്ഥിനിധ്യം ഉറപ്പ് വരുത്താനാണ് അത്.Anonymoushttps://www.blogger.com/profile/16422714740733340869noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-61835304747589632932013-08-05T09:10:05.878+05:302013-08-05T09:10:05.878+05:30സമൂഹ ജീവിയായി ജീവിക്കുന്ന ചിതല് ,തേനീച്ച തുടങ്ങിയ...സമൂഹ ജീവിയായി ജീവിക്കുന്ന ചിതല് ,തേനീച്ച തുടങ്ങിയ ജീവജാല ങ്ങള്‍ക്കി ടയില്‍ വര്‍ണ്ണ വെത്യാസം നില നില്ക്കു ന്നത് എന്തുകൊണ്ട് എന്നുകൂടി ഗൌരവ മായി പഠിക്കുക.anilhttps://www.blogger.com/profile/07900153147301499427noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-79477477795962161192013-08-05T09:10:05.401+05:302013-08-05T09:10:05.401+05:30സമൂഹ ജീവിയായി ജീവിക്കുന്ന ചിതല് ,തേനീച്ച തുടങ്ങിയ...സമൂഹ ജീവിയായി ജീവിക്കുന്ന ചിതല് ,തേനീച്ച തുടങ്ങിയ ജീവജാല ങ്ങള്‍ക്കി ടയില്‍ വര്‍ണ്ണ വെത്യാസം നില നില്ക്കു ന്നത് എന്തുകൊണ്ട് എന്നുകൂടി ഗൌരവ മായി പഠിക്കുക.anilhttps://www.blogger.com/profile/07900153147301499427noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-7692130051689204682013-08-05T08:44:06.274+05:302013-08-05T08:44:06.274+05:30This comment has been removed by the author.anilhttps://www.blogger.com/profile/07900153147301499427noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-43145267046083462192013-08-04T20:53:15.104+05:302013-08-04T20:53:15.104+05:30ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം
...............ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം

ഗാന്ധി എന്ന മഹാനെകുറിച്ച് എന്നും എന്റെ മനസ്സിൽ ഒരു സങ്കല്പമുണ്ടായിരുന്നു. ഓർമ്മ വച്ചനാൾ മുതൽ കേട്ടറിയുകയും പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടയും വായിച്ചറിയുകയും ചെയ്ത ഗാന്ധി. ജീവിതം മുഴുവൻ അഹിംസയുടെ മാർഗ്ഗത്തിലൂടെ സമാധാനത്തിനു വേണ്ടി മാത്രം നിലകൊണ്ട ജീവിതം. ഇതൊക്കെയായിരുന്നു കുട്ടികാലത്ത് എന്റെ മനസ്സിലെ ഗാന്ധി. അലക്കി കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട തൂവെള്ള ഖദറിൽ എന്നും രാവിലെ അച്ഛൻ പടിയിറങ്ങുമ്പോൾ, അമ്മ മടിയിലിരുത്തി ഗാന്ധിയുടെയും സ്വാതന്ത്യ സേനാനികളുടേയും കഥകൾ പറഞ്ഞ് തരുമ്പോൾ നന്നേ ചെറുപ്പത്തിൽ തന്നെ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയണമന്ന് ആഗ്രഹം തോന്നിയിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സുഹ്യത്ത് സമ്മാനമായ് വർണ്ണ കടലാസിൽ പൊതിഞ്ഞു സ്വന്തം കൈയ്യൊപ്പിട്ട് തന്ന ഗാന്ധിയുടെ ആത്മകഥ ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അങ്ങനെ ഒരു പകലിലെ ഏതാനും മണികൂറുകൾ കൊണ്ട് വായിച്ചു തീർത്ത അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഇടം നേടി. അന്ന് ആ ആത്മകഥയിലെ ഓരോ വരികളിലൂടെയും ഊളിയിടുമ്പോൾ എവിടക്കയോ ചില കണ്ണികൾ വിട്ടു പോയതായ് അല്ലങ്കിൽ പറയാതെ പോയിരിക്കുന്നതായ് എനിക്ക് തോന്നി. അന്നു മുതൽ ആ നഷ്ടപ്പെട്ട കണ്ണികൾ കണ്ടെത്തി ഗാന്ധിയെ അറിയാൻ ശ്രമിക്കയായിരുന്നു. പലതും വായിച്ചും അറിഞ്ഞും വന്നപ്പോൾ ചെറുപ്പത്തിൽ ഞാൻ മനസ്സിലേറ്റിയ അർദ്ധ നഗ്നനായ ഫക്കീറിനപ്പുറം അയിത്തം, ജാതീയത, സവർണ്ണ പക്ഷപാതം, പന്തിഭോജനം തുടങ്ങിയ പലതിനെ പറ്റിയും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ വച്ചു പുലർത്തി ബ്രാഹ്മണ്യത്തെ മുറുകെ പിടിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എന്ന അറിവ് മനസ്സിലെ ഗാന്ധിയുടെ വിഗ്രഹമുടച്ചു കളഞ്ഞു.

എത്ര നിക്യഷ്ടമായ ചിന്താഗതികൾ വച്ചുപുലർത്തുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധിയന്നറിയാൻ താഴെത്തെലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.prrasanth.blogspot.sg/2010/07/blog-post_05.html

.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48110087583132727722013-08-04T20:38:43.597+05:302013-08-04T20:38:43.597+05:30This comment has been removed by the author.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-8307054786812523272013-01-19T15:18:29.436+05:302013-01-19T15:18:29.436+05:30ഗാന്ധിജി കടുത്ത ഒരു ഹിന്ദു വാദിയായിരുന്നെങ്കില്‍ ത...ഗാന്ധിജി കടുത്ത ഒരു ഹിന്ദു വാദിയായിരുന്നെങ്കില്‍ തന്റെ പിന്‍ഗാമിയായി ഒരു നാസ്തികനായ/ സോഷ്യലിസ്ട്ടായ നെഹ്രുവിനെയല്ല മറിച്ച് അത് മാലവ്യ ആകുമായിരുന്നു.

സ്വതന്ത്ര ലബ്ധിയോടെ ഭാരതം മാത്രമല്ല ലോകം മുഴുവന്‍ പിന്തുടരെണ്ടിയിരുന്ന ഗാന്ധിസത്തിന്റെ നട്ടെല്ല് ഓടിച്ചത് ആരാണ്?

ഗാന്ധിജി വിമര്‍ശിച്ചാല്‍ ബുദ്ധിജീവിയാകുമെങ്കില് അങ്ങിനെയെങ്കിലും ഒരു ഗുണം ഗാന്ധിജിയെക്കൊണ്ട് ഉണ്ടാകട്ടെ!Chinnattyhttps://www.blogger.com/profile/08285701137506307543noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2590583886396167762012-01-28T02:50:09.115+05:302012-01-28T02:50:09.115+05:30എനിക്കിത് പുതിയ അറിവ്. നന്ദി.എനിക്കിത് പുതിയ അറിവ്. നന്ദി.Shameeehttps://www.blogger.com/profile/12408766250991326598noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42155463740603364132011-12-27T09:07:24.515+05:302011-12-27T09:07:24.515+05:30എനിക്കുള്ള 'മനു'കുമാരന്റെ മറുപടി മെയിലില്‍...എനിക്കുള്ള 'മനു'കുമാരന്റെ മറുപടി മെയിലില്‍ കണ്ടിരുന്നു. എന്നാല്‍ ബ്ലോഗില്‍ കാണുന്നില്ല, സ്പാം മുക്കിയതാവും. ബ്ലോഗില്‍ വന്നാല്‍ പ്രതികരിക്കാം.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-49057968388548112412011-12-26T21:50:01.399+05:302011-12-26T21:50:01.399+05:30ഇവിടെ പ്രസ്തുത വിഷയത്തില്‍ ചേര്‍ക്കാവുന്ന ഒരു കമന്...ഇവിടെ പ്രസ്തുത വിഷയത്തില്‍ ചേര്‍ക്കാവുന്ന ഒരു കമന്റു , മറ്റൊരു ബ്ലോഗില്‍ മുന്‍പ് വാസു പോസ്റ്റ് ചെയ്തിരുന്നു . എളുപ്പം ആ കമന്റു ഇവിടെയും കോപി ചെയ്യുകയാവും എന്ന് കരുതുന്നു .

ജാതി ഭിന്നതകളെ ഊതി വീര്പ്പിക്കുന്നതിനെ എതിര്‍ക്കുമ്പോഴും, സ്വന്തം വ്യക്തിത്വത്തെ ജാതി , മതങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതിനെ വിമര്‍ശിക്കുമ്പോഴും . ഒരാള്‍ ചിലപ്പോള്‍ എന്ത് കൊണ്ട് എവിടെയൊക്കെ ജാതി പറയേണ്ട അവസ്ഥ വരുന്നു എന്നതിനെ കുറിച്ചാണ് ഈ കമന്റു :

ജാതി യാഥാര്‍ത്ഥ്യം ആയി കണ്മുന്നില് എപ്പോഴും ഉണ്ട് .. കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കില്ലല്ലോ .. അവനവന് സ്വയം മറ്റുള്ളവരോട് ജാതി വിവേചനം തോന്നാതിരിക്കുക എന്നതാണ് ഈയുള്ളവന് അടക്കം പണ്ടും (ഇപ്പോഴും ) കഴിയുന്നത്ര സ്വീകരിച്ചു പോരുന്ന മാര്‍ഗ്ഗം .. (ഇവിടെ "ജാതി വിവേചനം തോന്നാതിരിക്കുക" എന്നാണ് പറഞ്ഞത് ,"ജാതി വിവേചനം കാണിക്കാതിരിക്കുക " എന്നല്ല എന്നും ശ്രദ്ധിക്കുക -അതായത് മനസ്സില്‍ നിന്നും തന്നെ മാറ്റുക എന്ന് ).

എന്നാല്‍ സ്വയം ഒരാള്‍ അങ്ങനെ ചെയ്യുമ്പോഴും അയാള്‍ സമൂഹത്തിന്റെ പൊതു ജാതി വിവേചന ബോധത്തിന്റെ ബയസ് അനുഭവിക്കെട്ണ്ടിവരികയും തതഭാലാമായി അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ വേണ്ട രീതിയില്‍ ഫലപ്രപ്തിയില്ലാതെ പോകുന്നു എന്നാ പ്രശ്നമുണ്ട് .. ജാതി എന്നത് അടിസ്ഥാനപരമായി ചില ആളുകള്‍ ചിലരെക്കാള്‍ ഗുണം കൂടിയവര്‍ എന്നാ തോന്നലില്‍ നിന്നും ഉണ്ടാകുന്നതാണ് . ആ തോന്നല്‍ പ്രായോഗികമായി ഇല്ലാതാകണം എങ്കില്‍ അത് തെറ്റാണ് എന്ന് ബോധ്യം സമൂഹത്തില്‍ വരേണ്ടിയിരിക്കുന്നു .

ഉദാഹരണം : ഒരു ദളിതന് താരതമ്യേന അറിവുള്ളവന് ആകില്ല എന്നാണു പൊതുവില്‍ ജാതി വിവേചന ബോധം നമ്മളോട് പറയുന്നത് . അത് തെറ്റാണു എന്ന് തെളിയണം എങ്കില്‍ ദലിതനായ ഒരാള്‍ അറിവുള്ളവന് ആകുകയും അയാള്‍ താന്‍ ദലിതാന് ആണ് എന്ന് അടയാളപ്പെടുത്തുകയും വേണം .അങ്ങനെ ചെയ്യുബോള്‍ തങ്ങളുടെ ബോധം മിഥ്യ ബോധമാണ് എന്ന് കുറച്ചു ജാതി വാദക്കാര്‍ക്ക് എങ്കിലും തോന്നാതിരിക്കില്ല . അങ്ങനെ കുറെ ദളിതര്‍ അറിയുള്ളവര്‍ ആകുകയും അവര്‍ തങ്ങളെ ജാതി അടയാളപ്പെടുതുകയും ചെയ്താല്‍ അത്ര കൂടുതലായി ജാതിയുടെ മേനി എന്നാ അടിസ്ഥാന ബോധം തകര്‍ക്കപ്പെടുകയും ചെയ്യും..

അത് കൊണ്ട് അയാള്‍ ജാതി പറയേണ്ടത് അത്യാവശ്യമാണ് .(പലര്‍ക്കും ആദ്യ ഖട്ടത്തില്‍ ഇത് വിരോധാഭാസം ആണ് എന്ന് തോന്നാം, പക്ഷെ ആലോചിക്കുക ) . ജാതിയെ തകര്‍ക്കണം എങ്കില്‍ ചില ജാതികള്‍ മെച്ചവും മറ്റു ചിലത് മോശവുമാണ് എന്നാ ബോധത്തെ തകര്ത്തെ പറ്റൂ . അതിനു തെളിവ് ഉണ്ടാക്കാതെ എല്ലാ ജാതിയിലുല്ലാവരും പൊതുവില്‍ ഗുണങ്ങളൊക്കെ ഉള്ളവരാണ് എന്നാ വാദം ചാതുര്ന്യധിഷ്ടിതമോ , ഗോത്രാധിഷ്ടിതാമോ ആയ ജാതി ബോധത്തില്‍ ആണ്ടു കിടക്കുന്ന സമൂഹം മുഖവിലക്കെടുക്കില്ല . നിര്‍ഭാഗ്യവശാല്‍ സമൂഹം, തെളിവ് ലഭിക്കാതെ , ആശയം മാത്രമായി സ്വാകരിക്കുകയില്ല . അതിനാല്‍ ജാതി മെച്ചമാണ് എന്നാ ബോധം അകറ്റണമെങ്കില്‍ അങ്ങനെ ആല്ലാത്ത ആളുകളെ ചൂണ്ടിക്കാട്ടി അത് തെളിയിക്കാന്‍ പറ്റണം ..അപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കൂട്ടം ആളുകള്‍ അവരുടെ ജാതിയായി അറിയപ്പെടണം - ഐടെന്റിഫായ് ചെയ്യണം എന്നര്‍ത്ഥം ******

മുള്ളിനെ മുള്ളാലെ എടുക്കാവൂ എന്ന് ചുരുക്കം ! അതിനു തടസ്സമുണ്ടാകുന്ന വ്യവസ്ഥകള്‍ ജാതി ഖടനയെ നിയ നിര്‍ത്തുക തന്നെ ചെയ്യും . സമൂഹം ഇപ്പോള്‍ ഉപയോഗിക്കുന്ന ഓരോ ടൂളും മേല്‍ പറഞ്ഞ കാര്യത്തിനു സഹായകമാകുന്നുണ്ടോ എന്ന് ആഴത്തില്‍ മനസ്സിലകെണ്ടാതുണ്ട് .ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-66915760825227958992011-12-26T21:36:03.296+05:302011-12-26T21:36:03.296+05:30അങ്ങനെ അങ്ങനെ സവര്ണന് ആയ വാസു ഒരു അവര്ണന് ആണ...അങ്ങനെ അങ്ങനെ സവര്ണന് ആയ വാസു ഒരു അവര്ണന് ആണെന്ന വ്യാജേന ഇവിടെ വന്നു കനടിടുന്നത് കാളിദാസന് കണ്ടു പിടിച്ചു കളഞ്ഞു .. മുകളിലെ നാല് കമന്റുകള്‍ കണ്ടില്ലേ ...!! അയ്യോ ! കാളി ആളൊരു സംഭവം തന്നെ !
കാളിദാസ നാടക കേന്ദ്ര ഇനി വാസുവിന് വേണ്ടി ഇങ്ങനെ ഒരു നാടകം ഇറക്കുമോ എന്നറിയില്ല :" നിങ്ങളെന്നെ സവര്‍ണനാക്കി - വാസു "

എന്തായാലും ആ തിരക്കഥ കണ്ടു തെറ്റിദ്ധരിക്കാന്‍ ഇടയുള്ള പ്രിയ വായനക്കാരോടും മറ്റു കുഞ്ഞാടുകളോടും പറഞ്ഞു കൊള്ളട്ടെ , വാസു സവര്‍ണനോ സവര്‍ണരുടെ ചാരനോ അല്ല .. സംശയം വേണ്ടേ വേണ്ട !! എന്നാല്‍ സവര്ണന് എന്നോ കൊല്ക്കുബോഴേക്കും വാളുമായി ചാടി വീഴാന്‍ വെമ്പി നില്‍ക്കുന്നവും അല്ല .. സവര്‍ണനും അവര്‍ണനും ഒക്കെ അടിസ്ഥാനപരമായി ഈ ഭൂമിയില്‍ ജീവിച്ചു മരിക്കുന്ന - തന്റെ തലച്ചോറ് വളരെ കുറച്ചു മാത്രം ഉപയോഗിച്ച് ജീവിക്കുന്ന കുറെ മനുഷ്യ ക്കൂട്ടങ്ങള്‍ ആണ് എന്ന് കരുതുന്ന ഒരാള്‍ മാത്രം . എന്നാല്‍ സവര്‍ണത എന്നാ ആശയത്തെ അങ്ങേ അറ്റം എതിര്‍ക്കുകയും അത് മാനവികമായ കാഴ്ചപ്പാടുകള്‍ക്കു കടക വിരുദ്ധമാണ് എന്ന് കരുതുകയും ചെയ്യുന്നു . മാനവികമായ തുല്ല്യത അംഗീകരിക്കാത്ത , തന്റെ പരമ്പരാഗത മതം/സമൂഹം എന്നിവ മറ്റൊന്നിനേക്കാള്‍ മെച്ചമാണ് എന്ന് കരുതുന്ന വിശ്വാസ സംഹിതകളെയും അക്കാരണത്താല്‍ എതിര്‍ക്കുന്നു

നിലപാട് നന്നേ ചുരുക്കി : അടിസ്ഥാനപരമായി ഒരു മനുഷ്യനും ഒരു കൂട്ടത്തിലേക്ക് ജനിച്ചു വീഴുകയാണ് , എന്നാല്‍ അവിടെ നിന്നും മാറി തന്റെ വ്യക്തിപരമായ സ്വത്വം വീണ്ടെടുക്കുവാന്‍ ഒരാള്‍ക്ക് സാധിക്കാതെ വരുമ്പോള്‍ ആണ് അയാള്‍ ദുര്‍ഗന്ധം വമിക്കുന്ന പഴകിയ വസ്ത്രങ്ങള്‍ അണിയാന്‍ തുടങ്ങുന്നത് ..ഈ സാമൂഹ്യ സ്വാധീനത്തിന് വശം വദനാകുന്ന ഈ പ്രവൃത്തി ഇവിടെ പരാമര്‍ശിക്കുന്ന വിഷയത്തില്‍ ( സവര്‍ണ മനോഭാവം അല്ലെങ്കില്‍ ജാതി വിവേചനം ) ബോധപൂര്‍വ്വം ഒരാള്‍ എടുക്കുന്ന ബുദ്ധിപരമായ ഒരു തീരുമാനം എന്നതിനേക്കാള്‍ ഒരാള്‍ അയാളുടെ സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോള്‍ അയാള്‍ അറിയാതെ മാറിപ്പോവുന്ന ഒരു അവസ്ഥയാണ് എന്നും കരുതുന്നു . അത് കൊണ്ട് ആളുകളെ മാറ്റുക എന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന സാഹചര്യങ്ങള്‍ മാറ്റുക എന്നതിനായിരിക്കണം മുന്‍ഗണന കൊടുക്കേണ്ടത് എന്ന് കരുതുന്നു . കതിരില്‍ വളം വച്ചിട്ട് കാര്യമില്ല എന്നാ പഴമൊഴി എങ്ങനെയാണോ അന്വര്തമാകുന്നത് അത് ഇതേ കാരണത്താല്‍ ആകുന്നു എന്ന് സാരം . എന്നാല്‍ സമൂഹത്തിന്റെ രോഗം ചികിസ്റ്സിച്ചു തന്നെ മറ്റെണ്ടാതുണ്ട് , വിഷ ബീജങ്ങളെ വളര്‍ന്നു വരാന്‍ അനുവദിക്കാത്ത സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട് - ബോധപൂര്‍വ്വം തന്നെ .!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42121219267075673482011-12-25T18:03:50.812+05:302011-12-25T18:03:50.812+05:30ശങ്കരനാരായണന്,
ലോഹ്യയുടെ ഇങ്ങനെയൊരു പുസ്തകമുണ്ട്....ശങ്കരനാരായണന്,
ലോഹ്യയുടെ ഇങ്ങനെയൊരു പുസ്തകമുണ്ട്. മുകളില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള പഠനം ലോഹ്യ നടത്തിയതായി അറിവില്ല.
Dr. R. M. Lohia, Marx, Gandhi & Socialism. Navahind Prakashan, Hyderabad. 1963സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-178529388111502762011-12-25T12:50:49.851+05:302011-12-25T12:50:49.851+05:30>>ഭരണ ഘടന ഉണ്ടാക്കിയത് അംബെദ്ക്കര്‍ ഒറ്റക്കൊ...>>ഭരണ ഘടന ഉണ്ടാക്കിയത് അംബെദ്ക്കര്‍ ഒറ്റക്കൊന്നുമല്ല. ഒരു പറ്റം ആളുകള്‍ അതിനു വേണ്ടി ശ്രമിച്ചു.<<<
കോണ്സിസ്റ്റുവെന്റ് അസംബ്ലിയിലെ മെംബറായിരുന്ന ടി ടി കൃഷ്ണമാചാരി ,ഭരണഘടനയുടെ രണ്ടാം വായനാ സെഷനില്‍ പറഞ്ഞതു കാണുക:
"നോമിനേറ്റു ചെയ്യപ്പെട്ട ഏഴ് അംഗങ്ങളില്‍ ഒരാള്‍ രാജിവച്ചതും അതിനു പകരം ആളെ വച്ചതുമെല്ലാം ഈ സഭയ്ക്ക് ഒരു പക്ഷേ അറിയാമായിരിക്കും. ഒരാള്‍ നിര്യാതനായി, പകരം ആരെയും വച്ചില്ല. ഒരാള്‍ അങ്ങ് അമേരിക്കയിലായിരുന്നു, അയാളുടെ സ്ഥാനത്തും വേറെ ആളെ വച്ചില്ല. മറ്റൊരാള്‍ സംസ്ഥാനവിഷയങ്ങളില്‍ വ്യാപൃതനായിരുന്നു. ................. ...... ഒന്നോ രണ്ടോ പേര് ദില്ലിയില്‍ നിന്നു ദൂരെയായിരുന്നു.ആരോഗ്യപരമായ കാരണങ്ങളാലാവണം അവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.അതുകൊണ്ട് അന്തിമമായി , ഭരണഘടനാ നിര്‍മാണത്തിന്റെ ഭാരം മുഴുവന്‍ ഡോ അംബേഡ്കറുടെ മേല്‍ വീണു. ആ ദൌത്യം അങ്ങേയറ്റം പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തീകരിച്ചതില്‍ നാമെല്ലാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നുവെന്നു പറയാന്‍ എനിക്കു മടിയില്ല."(സ്വതന്ത്ര വിവര്‍ത്തനം)(Constituent Assembly Debate Vol VII 5th Nov 1948, p 229)സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-85748188501575954722011-12-25T11:01:50.341+05:302011-12-25T11:01:50.341+05:30സത്യാന്വേഷി, റാം മനോഹര്‍ ലോഹ്യ ഈ വിഷയത്തില്‍ എഴുതി...സത്യാന്വേഷി, റാം മനോഹര്‍ ലോഹ്യ ഈ വിഷയത്തില്‍ എഴുതിയിട്ടില്ലേ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-25861198497700768752011-12-24T23:14:33.368+05:302011-12-24T23:14:33.368+05:30ഇതൊക്കെയാണെങ്കിലും ജാതി ഇല്ലാതാക്കാന്‍ സാധ്യമല്ലെന...ഇതൊക്കെയാണെങ്കിലും ജാതി ഇല്ലാതാക്കാന്‍ സാധ്യമല്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മറിച്ച് ജാതിവ്യവസ്ഥിതിയാണു തകരാറെന്നുമുള്ള വാദമാണ് എനിക്കും മുന്നോട്ടുവയ്ക്കാനുള്ളത്.( കാളിദാസന്റേതും സമാനമായ ആശയമാണെന്നു കരുതുന്നു. )അംബേഡ്കര്‍ ജാതി നിര്‍മൂലനം പ്രസംഗിച്ചത് ഹിന്ദുക്കളോട് (സവര്‍ണരോട്) മാത്രമായിരുന്നു. അവര്‍ണജാതികളെ (എഥ്നിക് ഐഡന്റിറ്റികളെ) നിര്‍മൂലനം ചെയ്യണമെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-84177525721397747742011-12-24T23:09:26.741+05:302011-12-24T23:09:26.741+05:30കമ്യൂണല്‍ അവാര്‍ഡ് നടപ്പായിരുന്നെങ്കില്‍ അതു വലിയ ...കമ്യൂണല്‍ അവാര്‍ഡ് നടപ്പായിരുന്നെങ്കില്‍ അതു വലിയ കുഴപ്പമായിരുന്നുവെന്നും പകരം,ഗാന്ധി മൂലം നടപ്പായ ഇപ്പോഴത്തെ ചട്ടുകങ്ങളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവരണമാണു ശരിയെന്നും വാദിക്കുന്ന കാളിദാസന്റെ വാദങ്ങള്ക്കെല്ലാം ദലിത് ഭാഗത്തുനിന്നു പലവട്ടം മറുപടി പറഞ്ഞിട്ടുള്ളതാണ്. അതായത് നിരവധിതവണ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങളാണിവയെന്നര്‍ഥം. നെറ്റിനെ മാത്രം(?) ആശ്രയിക്കുന്നതിനാല്‍ അതൊന്നും ഒരു പക്ഷേ കാളിദാസന് കണ്ടുകാണില്ല.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-1715202959420638252011-12-24T22:45:52.311+05:302011-12-24T22:45:52.311+05:30>>>അംബേദ്ക്കര്‍ എഴുതി എന്നതുകൊണ്ടു മാത്രം...>>>അംബേദ്ക്കര്‍ എഴുതി എന്നതുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ ഗാന്ധി വെറുപ്പ് അപ്പാടെ അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. നിഷ്പക്ഷനായ മൂന്നാതൊരാള്‍ ഇത് പറഞ്ഞാല്‍ അതിനു വിശ്വാസ്യത ഉണ്ടായേനേ.<<<<
കാളിദാസന് ,
ഗാന്ധിജിയെ തുറന്നു കാണിച്ചിട്ടുള്ളത് "ഗാന്ധി വെറുപ്പു"കാരനായ ഡോ അംബേഡ്കര്‍ മാത്രമല്ല, നിരവധി ഗവേഷകര്‍ അതു ചെയ്തിട്ടുണ്ട്. നേരത്തെ ഞാന്‍ തന്നെ പരാമര്‍ശിച്ച ജി ബി സിങ്ങിന്റെ പഠനം( ജി. ബി. സിങ് രചിച്ച ‘ഗാന്ധി: ബിഹൈന്‍ഡ് ദ് മാസ്ക് ഓഫ് ഡിവിനിറ്റി‘ (2004), സിങ്ങും ടിം വാറ്റ്സനും ചേര്‍ന്നെഴുതിയ ‘ഗാന്ധി: അണ്ടര്‍ക്രോസ് എക്സാമിനേഷന് ‘ (2009) ), Gandhi Sinner or Saint എന്ന പേരില്‍ ഫസ് ലുള് ഹഖ് നടത്തിയ പഠനം, Sergeant Majoar M K Gandh എന്ന പേരില്‍ ഡോ വേലു അണ്ണാമലൈയുടെ പഠനം , ജോസഫ് ലെലി വെല്‍ഡിന്റെ ‘ഗ്രെയ്റ്റ് സോള്‍ : മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍സ് വിത്ത് ഇന്ത്യ’ (Great Soul Mahatma Gandhi And His Struggle With IndiaBY JOSEPH LELYVELD) തുടങ്ങി നിരവധി പഠനങ്ങളുണ്ട്. മുഖ്യധാരാ(ഇന്‍ഡ്യിയിലെ സവര്‍ണ) പ്രസിദ്ധീകരണങ്ങളും രാഷ്ട്രീയ നേതൃത്വും ബോധപൂര്‍വം അത്തരം പഠനങ്ങളെക്കുറിച്ചുള്ള പരസ്യം പോലും നല്കാത്തതുകൊണ്ട് ജനങ്ങളറിയുന്നില്ല എന്നു മാത്രമേയുള്ളൂ.(കാളിദാസനും)സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-43905050430907590182011-12-24T17:54:46.413+05:302011-12-24T17:54:46.413+05:30തലങ്ങളായി വിഭജിക്കപ്പെട്ട സമൂഹത്തില്‍ താന്‍ മുകളി...തലങ്ങളായി വിഭജിക്കപ്പെട്ട സമൂഹത്തില്‍ താന്‍ മുകളിലാണ് എന്ന് പറഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്നതിന്റെ ഒരു സുഖം !! അതൊന്നു വേറെ തന്നെ .. അല്ലെ കാളിദാസന് !! ആ തലങ്ങളെ തലമുറകളോളം അതെ പടി നില നിര്തെണ്ടുന്നത് ആവശ്യം തന്നെ !! സാമൂഹ്യമായ കൊയ്യ്മക്കും മാനസിക അധിനിവേശത്തിനും അത് കൂടിയല്ലേ കഴിയൂ !! ഇല്ല !! ഇനി അത് നടക്കില്ല !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-4514271656046550462011-12-24T17:38:40.007+05:302011-12-24T17:38:40.007+05:30അത് ശരി ..!! വാസു ഇപ്പൊ ആരായി ..? ഹ ഹ !!!
ചര്‍ച്ച ...അത് ശരി ..!! വാസു ഇപ്പൊ ആരായി ..? ഹ ഹ !!!
ചര്‍ച്ച തുടരുക !!!!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48045774949006676322011-12-24T14:03:47.292+05:302011-12-24T14:03:47.292+05:30കാളിദാസനോട് ഇനി ഇവിടെ എഴുതേണ്ട എന്നു പറഞ്ഞത് ശരിയാ...കാളിദാസനോട് ഇനി ഇവിടെ എഴുതേണ്ട എന്നു പറഞ്ഞത് ശരിയായില്ല എന്ന അഭിപ്രായങ്ങള്‍ ഫോണിലൂടെ കിട്ടി. അറിയാനും അറിയിക്കാനുമാണ് ചര്‍ച്ച വേണ്ടത്. മിക്കപ്പോഴും ഇതല്ല ചര്‍ച്ചകളില്‍ കാണാറ്. ഇത്തരം ചര്‍ച്ചകള്‍കൊണ്ട് യാതൊരു കാര്യവുമില്ല. അങ്ങോട്ടും ഇങ്ങോട്ടു കുറെയേറെ പറഞ്ഞ് വ്യക്തിപരമായ ശത്രുതകള്‍ ഉണ്ടാക്കാനേ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കുകയുള്ളൂ. ഞാന്‍ എഴുതിയതെല്ലാംതന്നെ വ്യക്തമായ ഉദ്ധരണികള്‍ വച്ചായിരുന്നു. എന്നാല്‍ കാളിദാസന് അതിനു നല്കിയ മറുപടികളെല്ലാം അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ മാത്രമായിരുന്നു. ഗാന്ധിജി ഒറ്റമുണ്ടെടുത്തതും ഡോ:അംബേദ്കര്‍ കോട്ടിട്ടതുമൊക്കെയാണ് പറയുന്നത്. ഡോ:അംബേദ്കര്‍ മാത്രമല്ല അയ്യന്‍കാളിയും കോട്ടിട്ടിരുന്നു. ഒറ്റമുണ്ടെടുത്ത ഗാന്ധിജിയുടെ ഗുജറാത്തിലെ 'നിസ്സഹായന്മാരുടെ' അവസ്ഥയും കോട്ടിട്ട അയ്യന്‍കാളിയുടെ കേരളത്തിലെ 'നിസ്സഹായന്മാരുടെ' അവസ്ഥയും മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ല. ഏതുപൊട്ടനും മനസ്സിലാക്കാവുന്ന ഇത്തരം സത്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനിന്നു സംസാരിക്കുന്നവരോട് എന്തിനാണ് സംവാദം? അതുകൊണ്ടാണ് കാളിദാസനോട് എഴുതേണ്ടെന്ന് പറഞ്ഞത്. ഇതിനുമുമ്പത്തെ എന്റെ കമന്ററില് ഒരു തെറ്റുണ്ടായിരുന്നു. കാളിദാസന്റെയും നിസ്സഹായന്റെയും കമന്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന്. അത് സ്പാമില്‍ ഇട്ടതായിരുന്നു. എന്റെ ഈ കമന്റില്‍ ജനാധിപത്യവിരുദ്ധതയുണ്ട്. ആയതിനാല്‍ കാളിദാസന്റെ പരാമര്‍ശ കമന്റുകള്‍ പ്രസിദ്ധീകരിക്കുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-43223933925725639262011-12-24T13:05:03.550+05:302011-12-24T13:05:03.550+05:30നിസഹായന്,
ഈ വിഷയത്തേക്കുറിച്ച് ഇനി ഇവിടെ എഴുതരുത...നിസഹായന്,

ഈ വിഷയത്തേക്കുറിച്ച് ഇനി ഇവിടെ എഴുതരുത് എന്ന ബ്ളോഗുടമയുടെ നിര്‍ദ്ദേശമുള്ളതുകൊണ്ട് ഞാന്‍ ഇവിടെ എഴുതുന്നില്ല. എന്റെ ബ്ളോഗില്‍ താങ്കള്‍ ചോദിച്ചവക്ക് ഞാന്‍ മറുപടി എഴുതാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-82493944421860184492011-12-24T12:15:39.148+05:302011-12-24T12:15:39.148+05:30>>>നിന്ദ്യവും നീചവും നികൃഷ്ടവുമായൊരു വ്യവ...>>>നിന്ദ്യവും നീചവും നികൃഷ്ടവുമായൊരു വ്യവസ്ഥിതിയാണ് വര്‍ണ സിദ്ധാന്തം. ഇതു ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ എന്ന തര്‍ക്കിക്കുന്നത് (ഒരു മദ്യവിരോധിയെ സംബന്ധിച്ചിടത്തോളം) ബ്രാണ്ടിയാണോ വിസ്കിയാണോ നല്ലത് എന്നു ചോദിക്കുന്നതുപോലുള്ള മണ്ടന്‍ തര്‍ക്കങ്ങളാണ്.<<<

ശങ്കരനാരായണന്,

വര്‍ണ്ണസിദ്ധാന്തം വര്‍ണ്ണങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനേക്കുറിച്ചാണ്. അത് ജന്‍മകൊണ്ടായാലും കര്‍മ്മം കൊണ്ടായാലും അതില്‍ ഞാന്‍ നിന്ദ്യവും നീചവും നികൃഷ്ടവുമായ യാതൊന്നും കാണുന്നില്ല. ബ്രഹ്മാവിന്റെ തലയില്‍ നിന്നാണ്, ബ്രാഹ്മണനുണ്ടായതെന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കില്ല. ശബരിമല തന്ത്രി കണ്ടരര്, മഹേശ്വരര്, താന്‍ ബ്രഹ്മാവിന്റെ തലയില്‍ നിന്നാണുണ്ടായതെന്ന് നെറ്റിയില്‍ എഴുതിവച്ചാലോ മനസില്‍ കരുതിയാലോ അവിടെ തൊഴാന്‍ വരുന്ന അവര്‍ണ്ണനെ ബാധിക്കില്ല. പക്ഷെ ആവര്‍ണ്ണന്‍ തന്റെ 90 അടി അടുത്തുപോലും വരരുതെന്നു ശഠിക്കുമ്പോള്‍ പ്രശ്നമാകും. അങ്ങനെ ശഠിക്കുന്നത് വര്‍ണ്ണസിധാന്തവുമായി ബന്ധപ്പെട്ടതല്ല.

അത് ബ്രാഹ്മണര്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച അയിത്തം എന്ന വ്യവസ്ഥയാണ്. അതാണില്ലാതാകേണ്ടത്. സവര്‍ണ്ണര്‍ എന്നു പറയുന്നവര്‍ തങ്ങള്‍ ബ്രഹ്മാവിന്റേ ഓരോരോ അവയത്തില്‍ നിന്നുണ്ടായി എന്ന് മേനി നടിക്കുന്നതിനെ അവര്‍ണ്ണര്‍ എന്തിനെതിര്‍ക്കണം? അത് അവര്‍ണ്ണരെ ബാധിക്കേണ്ട പ്രശ്നം പോലുമല്ല.

സവര്‍ണ്ണര്‍ക്ക് സഹസ്രാബ്ദങ്ങളോളം ആവശ്യമില്ലാതിരുന്ന അവര്‍ണ്ണര്‍, ഹിന്ദു മതത്തിന്റെ ദൈവങ്ങളെ ആരാധിക്കാന്‍ വേണമെന്നു പറഞ്ഞിടത്താണു ക്ഷേത്ര പ്രവേശനമെന്ന പൊറാട്ടു നടകത്തിന്റെ ആരംഭം. ഞങ്ങളെ വേണ്ടാത്തവരുടെ ദൈവങ്ങളെ ഞങ്ങള്‍ക്കും വേണ്ട എന്നവര്‍ തീരുമാനിക്കേണ്ടിയിരുന്നു. അവര്‍ പരമ്പരാഗതമായി ആരാധിച്ചിരുന്ന എത്രയോ ദൈവങ്ങളുണ്ടായിരുന്നു. അവരെയൊക്കെ ആരാധിച്ചാല്‍ പോരായിരുന്നോ?

ഹിന്ദു ദൈവങ്ങളുടെ പിന്നാലെ കുറെക്കാലം അലഞ്ഞതിനു ശേഷമാണു അംബെദ്ക്കര്‍ക്ക് പോലും അതിന്റെ വ്യര്‍ത്ഥത മനസിലായത്. ക്ഷേത്രപ്രവേശനത്തിനു വേണ്ടി ഗാന്ധി മുന്നിട്ടിറങ്ങിയില്ല എന്നാരോപിച്ച് നടന്നിട്ട് അവസാനം എല്ലാ ദൈവങ്ങളെയും ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ അഭയം തേടി. ശ്രീ നാരയണഗുരുവും മറ്റ് മതങ്ങളിലേക്ക് ചേക്കാറാന്‍ ആലോചിചിരുന്നു. എസ് എന്‍ ഡി പി യോഗം ആ വഴിക്കൊരു തീരുമാനം എടുത്തിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ ക്ഷേത്ര പ്രവേശനം ലഭിച്ചപ്പോള്‍ അവര്‍ അതുപേക്ഷിച്ചു. ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യനെന്നു ഗുരു പറഞ്ഞത് ഈഴവ ജാതി എന്നാക്കി അനുയായികള്‍ തിരുത്തി. അയിത്തമില്ലാതായപ്പോള്‍ ഈഴവരുടെ ജാതി പ്രശ്നം അവസാനിച്ചു. അവര്‍ ജാതി ഇല്ലാതാക്കിയില്ല. ഇപ്പോള്‍. ജാതിയുടെ മഹത്വം കൊണ്ടാടുന്നു. ജന്മം കൊണ്ടു മാത്രമേ ഈഴവജാതിയില് അംഗമാകുന്നുള്ളു എന്നതൊരു സത്യമാണ്. അതേക്കുറിച്ച് ആരെങ്കിലും തര്‍ക്കിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല. ജാതി വേണോ എന്നു ചോദിച്ചാല്‍ ഇന്ന് ഒരൊറ്റ ഈഴവനും ജാതി വേണ്ട എന്നു പറയില്ല.

കുറച്ചുനാളുകള്‍ക്ക് മുമ്പ് എസ് എന്‍ ഡി പി യും എന്‍ എസ് എസും യോജിച്ച് ഒരു പ്ളാറ്റ് ഫോമുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു. അയിത്തം ഇല്ലാതായതിന്റെ ലക്ഷണമാണത്. 50 വര്‍ഷം മുമ്പ് അതേക്കുറിച്ച് ചിന്തിക്കാനേ പറ്റിയിരുന്നില്ല.

വര്‍ണ്ണം ഉണ്ടായാലുമില്ലെങ്കിലം ഇവിടെ യാതൊരു വ്യത്യാസവും വരാന്‍ പോകുന്നില്ല. താഴ്ന്ന ജതിക്കാര്‍ അടുത്തു വരുന്നത് തടയുന്നതും, അവരെ അടിച്ചമര്‍ത്തുന്നതുമാണു പ്രശ്നം. അതിനെ അയിത്തം എന്നു പറയും. അതാണു സാമൂഹ്യ പ്രശ്നം. അല്ലാതെ ജാതി ഉണ്ടാകുന്നതോ ഇല്ലാത്തതോ അല്ല.

സവര്‍ണ്ണരുടെ ജാതിയുടെ ആരംഭത്തേക്കുറിച്ച് ഇങ്ങനെ ചില സിദ്ധാന്തങ്ങളൊക്കെ ഉണ്ട്. പക്ഷെ അവര്‍ണ്ണരിലെ ജാതി വ്യവസ്ഥക്ക് എന്താണടിസ്ഥാനം? സവര്‍ണ്ണരുടേതിനേക്കാള്‍ കൂടിയതരത്തില്‍ തൊട്ടുകൂടായ്മ ചില അവര്‍ണ്ണ ജാതികളിലുണ്ട്. അതെങ്ങനെ ഉണ്ടായി? അത് ജന്മം കൊണ്ടാണോ കര്‍മ്മം കൊണ്ടാണോ? സവര്‍ണ്ണരുടെ ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ ഗാന്ധി എന്തു ചെയ്തു എന്നു ചോദിക്കുന്ന ആംബേദ്ക്കര്‍ അവര്‍ണ്ണരിലെ ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ എന്തു ചെയ്തു?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-92093442279313395092011-12-24T08:29:05.542+05:302011-12-24T08:29:05.542+05:30കാളിദാസന്,
താങ്കളുടെ 4 കമന്റുകള്‍ ഡിലീറ്റ് ചെയ്തിര...കാളിദാസന്,
താങ്കളുടെ 4 കമന്റുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഇനി ഈ വിഷയത്തില്‍ താങ്കള്‍ ഇവിടെ എഴുതരുത്!
നിസ്സഹായന്,
ആളെ വ്യക്തപരമായി പരിഹസിച്ച് എഴുതരുത്. താങ്കളുടെ ഒരു കമന്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-14036757438998668032011-12-24T08:02:29.079+05:302011-12-24T08:02:29.079+05:30>>>എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ താങ്കള...>>>എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ താങ്കള്‍ തയ്യാറല്ലെങ്കില്‍ ഇനി ചോദ്യങ്ങളും സംശയങ്ങളുമൊന്നും ഇവിടെ ഉന്നയിക്കേണ്ട. <<<

ശങ്കരനാരായണന്,

താങ്കളുടെ ചോദ്യത്തിനുത്തരം ഞാന്‍ നല്‍കിയിട്ടുണ്ട്.താങ്കള്‍ക്ക് മനസിലാക്കാത്തതെന്താണെന്നു പറഞ്ഞാല്‍ വീണ്ടും പറയാം.

ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ താങ്കളതിനെ സ്വഗതം ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിനുത്തരം പറയാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നെനിക്കറിയാം. അതിന്റെ സത്യസന്ധമായ ഉത്തരം തേടിയാല്‍ താങ്കള്‍ക്ക് മനസിലാകും, ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ അതായിരുന്നു അവര്‍ണ്ണരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന്.

ഒരു സുപ്രഭാതത്തില്‍ അവരെയൊക്കെ സവര്‍ണ്ണരോടൊപ്പം(ക്ഷത്രിയര്‍,ബ്രാഹമണര്‍, വൈശ്യര്‍, ശൂദ്രര്‍എന്നിവര്ക്കൊപ്പം) ഹിന്ദു എന്ന ഒറ്റപ്പേരില്‍ വിളിച്ചു തുടങ്ങിയാല്‍ പിന്നെ സംവരണം എന്ന പ്രശ്നമുദിക്കുന്നേ ഇല്ല. സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ പുറംപ്പൊക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട അവര്‍ അവിടെ തന്നെ കിടക്കും. ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ സവര്‍ണ്ണനോട് മത്സരിച്ചു നേടണം. എന്നു വച്ചാല്‍ മനുവും വാസുവുമിവിടെ പറഞ്ഞ രീതിയില്‍ തന്നെ നേടണം. ആനുകൂല്യങ്ങള്‍ നല്കിയാല് അപകര്‍ഷതയുണ്ടാകും എന്ന സിദ്ധാന്തം അവതരിപ്പിക്കുന്നവര്‍ മറിച്ചെന്തെങ്കിലും ചെയ്യും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ.

തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ അവരെ ആരെങ്കിലും ജയിപ്പിക്കുമോ? ഇല്ല ഒരിക്കലുമില്ല. ഹിന്ദു എന്ന പേരു വീണാലും വാസുമാര്‍ക്ക് ഇവരോടുള്ള മനോഭാവം മാറില്ല. മറ്റ് മതം സ്വീകരിച്ച അവര്‍ണ്ണനെ പഴയ ജാതിപ്പേരില്‍ തന്നെയല്ലേ മറ്റുള്ളവര്‍ വിളിക്കുന്നത്? അത് പഠിപ്പിക്കുന്ന സത്യം ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്കാകുന്നുണ്ടോ?

ജാതി ഇല്ലതാക്കിയാല്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവര്‍ണ്ണരായിരിക്കും. സംവരണമില്ലായിരുന്നെങ്കില്‍ എത്ര അവര്‍ണ്ണര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുമായിരുന്നു എന്ന് താങ്കളൊരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ. അപ്പോള്‍ അതിന്റെ പ്രത്യാഘാതം പിടികിട്ടും. പക്ഷെ അയിത്തം ഇല്ലാതാക്കാം. ഒരാള്‍ പറയന് എന്നോ പുലയന് എന്നോ അറിയപ്പെടുന്നതുകൊണ്ട് എന്തങ്കിലും ദൂഷ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല പക്ഷെ അയാളുടെ അവകാശങ്ങള്‍ നിഷേധിക്കുമ്പോളാണ്, ദൂഷ്യം ഉണ്ടാകുന്നത്. പറയന് എന്നോ പുലയന് എന്നോ ഉള്ള ലേബല്‍ ഇല്ലാതായിട്ടും അവരോടുള്ള മനോഭാവം മാറുന്നില്ലെങ്കില്‍ പിന്നെ അതില്ലാതായിട്ട് എന്ത് മെച്ചം? മാറേണ്ടത് ചിന്താഗതികളാണ്. അല്ലാതെ ജാതിപേരുകളല്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-10146857986863451182011-12-24T07:32:19.494+05:302011-12-24T07:32:19.494+05:30കുറെയധികം വാസുമാരെ ഗാന്ധിജിയുടെ ഇടപെടല്‍ കൊണ്ട് മന...കുറെയധികം വാസുമാരെ ഗാന്ധിജിയുടെ ഇടപെടല്‍ കൊണ്ട് മനുഷ്യരാക്കി മാറ്റാനായി. അതാണദ്ദേഹം അവര്‍ണ്ണര്‍ക്ക് വേണ്ടി ചെയ്ത ഏറ്റവും വലിയ സേവനം. വാസുമാര്‍ ഇന്നുമുണ്ട്. അതാണ്, അവര്‍ണ്ണര്‍ക്ക് എന്തങ്കിലും ഗുണം കിട്ടുന്നതിനുള്ള ഏറ്റവും വലിയ തടസം.

ഗാന്ധിജിയുടെ ആശ്രമത്തില്‍ താമസിച്ചതുകൊണ്ട് ഒരവര്‍ണ്ണനും അപകര്‍ഷ്തയുണ്ടായില്ല. അതുപോലെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ഒരവര്‍ണ്ണനും അപകര്‍ഷതയുമുണ്ടാകില്ല.

അംബെദ്ക്കര്‍ നിര്‍ബന്ധം പിടിച്ചതുപോലെ ആറില്‍ ഒന്ന് അവര്‍ണ്ണര്‍ നിയമനിര്‍മ്മാണസഭയില്‍ കടന്നുകൂടിയാലൊന്നും വാസുമാരുടെ മനോഭാവം മാറില്ല. അവര്‍ അവര്‍ണ്ണര്‍ക്ക് അപകര്‍ഷതയില്ലെങ്കില്‍ അതുണ്ടാക്കിയെടുക്കും. പി എസ് സി ഫോറം പൂരിപ്പിക്കുമ്പോളാണു പുതിയ തലമുറയിലെ മലയാളി ജാതിയേപ്പറ്റി ചിന്തിക്കുന്നതെന്നു പറഞ്ഞു പരത്തുന്നവര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല. അതിനു സ്ഥലകാല ബോധം വേണം. അവര്‍ണ്ണര്‍ എന്ന ഒരു കൂട്ടര് ഉണ്ടെന്ന് അംഗീകരിച്ചാലല്ലേ എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകത ഉള്ളു.

അവര്‍ണ്ണരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ മനസുകൊണ്ടുകൂടി ലയിപ്പിക്കുന്ന മഹത്തായ ലക്ഷ്യമാണു ഗാന്ധിജി മുന്നില്‍ കണ്ടത്. ജോലി സംവരണം കൊണ്ടുമാത്രമതുണ്ടാകില്ല. നിയമസഭയല്‍ അംഗത്വം കൊടുത്തതുകൊണ്ടുമാത്രവുമതുണ്ടാകില്ല. അതിനയിത്ത ചിന്ത മനസില്‍ നിന്നു കൂടി മാറണം. ഇപ്പോഴുമയിത്തചിന്ത മനസില്‍ സൂക്ഷിക്കുന്നവരാണ്, അവര്‍ണ്ണര്‍ക്ക് അപകര്‍ഷതയാണെന്നു പറഞ്ഞു പരത്തുന്നത്.മനുവിനേപ്പോലുള്ള ക്രിസ്ത്യാനികള്‍ക്ക് ഇതേക്കുറിച്ചൊന്നും വലിയ പിടിപാടില്ല. പക്ഷെ വാസുവിനേപ്പോലുള്ള ഹിന്ദുക്കള്‍ക്ക് ഇതേക്കുറിച്ചൊക്കെ അറിയാം.അസൂയയും വെറുപ്പും കൊണ്ടാണവര്‍ അവര്‍ണ്ണര്‍ക്ക് ആനുകൂല്യം ലഭിക്കുമ്പോള്‍ അസഹിഷ്ണുവാകുന്നത്. വാസുമാരെയാണ്, ഗാന്ധിജി റ്റാര്ഗെറ്റ് ചെയ്തത്. അവരുടെ മനസിലെ അധമചിന്തകള്‍ മാറിയാലെ അര്‍ത്ഥവത്തായ ദേശീയോദ്ഗ്രദനമുണ്ടാകൂ എന്നദ്ദേഹം മനസിലാക്കി. അംബെദ്ക്കറിനത് മനസിലായിരുന്നില്ല. അതുകൊണ്ട് ജാതി ഇല്ലാതാക്കണം എന്ന ഒരിക്കലും നടക്കാത്ത ലക്ഷ്യം അദ്ദേഹം മുന്നില്‍ വച്ചുനടന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com