tag:blogger.com,1999:blog-7121621840527199697.post440514860798790952..comments2023-09-05T19:45:41.556+05:30Comments on സുഗതന്: 'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ളയുടെ 'സ്വജാത്യാഭിമാന' ചിന്തകള്ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger4125tag:blogger.com,1999:blog-7121621840527199697.post-47174702262334325462010-09-30T11:27:16.736+05:302010-09-30T11:27:16.736+05:30പിള്ളയുടെ മറ്റൊരു മുഖം ചരിത്ര രേഖകളുടെ പിന് ബലത്ത...പിള്ളയുടെ മറ്റൊരു മുഖം ചരിത്ര രേഖകളുടെ പിന് ബലത്തില്‍ പുറത്ത് കാണിച്ച താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-30562253439874507862010-09-24T12:22:20.917+05:302010-09-24T12:22:20.917+05:30sarikkum 'പിള്ളവാദ'thanne. Thanks for show...sarikkum 'പിള്ളവാദ'thanne. Thanks for showing these facts. best wishesAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-36392324789655365802010-09-24T11:39:40.533+05:302010-09-24T11:39:40.533+05:30ഹഹഹഹ........
കലക്കന്‍ പോസ്റ്റ് !!!!
ഇത്തരം നായര്‍ ...ഹഹഹഹ........
കലക്കന്‍ പോസ്റ്റ് !!!!
ഇത്തരം നായര്‍ വര്‍ഗ്ഗീയതയുടെ ജാതിക്കോമരങ്ങളെയാണ്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചുമന്ന് നടന്നതെന്ന് ജനത്തിനു തിരിച്ചറിവുണ്ടായാല്‍ തന്നെ ജനം അടിമത്വത്തില്‍ നിന്നും മോചിതരാകും.
ഇത്തരം സത്യത്തിന്റെ പ്രകാശം വിതറുന്ന അറിവുകളെല്ലാം ബ്ലോഗില്‍ പോസ്റ്റ്ചെയ്യപ്പെടട്ടെ എന്ന്
അത്മാര്‍ഥമായി ആശിക്കുന്നു.
അറ്റിമത്വത്തില് നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ ഈ സത്യങ്ങള്ക്കേ ശേഷിയുള്ളു.
ചിത്രകാരന്റെ ആശംസകള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-5986141511695683982010-09-24T10:28:15.317+05:302010-09-24T10:28:15.317+05:30സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തലിന് 26...സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തലിന് 26.09.2010 ലേക്ക് 100 വര്‍ഷമായി. 'നാടുകടത്തലിന് നൂറു വര്‍ഷം' എന്ന തലക്കെട്ടില്‍ ശ്രീ:എം.സുരേന്ദ്രന് 24.09.2010 ലെ 'ദേശാഭിമാനി' യില്‍ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെക്കുറിച്ച് ലേഖനമെഴുതിയിട്ടുണ്ട്. രാമകൃഷ്ണപ്പിള്ള തിരുവിതാംകൂറില്‍ നടമാടുന്ന അഴിമതികളെക്കുറിച്ച് എഴുതിയിട്ടുണ്ടാവാം. പക്ഷേ, കലശലായ ജാത്യാഭിമാന ബോധം മനസ്സില്‍ കെടാതെ സൂക്ഷിച്ചിരുന്ന ഒരു വ്യക്തിയെങ്ങനെ വിപ്ളവകാരിയാകും? ഇക്കാര്യത്തില്‍ 'ദേശാഭിമാനി' ക്ക് സംശയമുണ്ടെങ്കില്‍ 09.03.1997 ല്‍ 'ദേശാഭിമാനി വാരാന്തപ്പതിപ്പില്‍' ശ്രീ: വി.ദത്തന് എഴുതിയ ലേഖനം (ശതാബ്ദി കഴിഞ്ഞ സാഹിത്യ യുദ്ധം) എന്ന ലേഖനം വായിക്കുക. അതില്‍, ഈഴവനായ സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്ക്കെതിരെ ജാതി പറഞ്ഞ് അക്ഷേപിച്ച് രംഗത്തു വന്ന ഒരു 'ഭദ്രകാളിയമ്മ'യെക്കുറിച്ച് പറയുന്നുണ്ട്. ഈ 'ഭദ്രകാളിയമ്മ'സാക്ഷാല്‍ രാമകൃഷ്ണപ്പിള്ളയായിരുന്നു. 'ഭദ്രകാളി'ഉറഞ്ഞു തുള്ളി നടത്തിയ വെളിപാടുകള്‍ ഇങ്ങനെ:
“ഞാനത്രെ ശക്തിമാ,നെന് ഭുജബലമഹിമാപൂരമോരാതെതര്ക്കിപ്പാനത്രയ്ക്ക്
ധൈര്യം വരുമിതി നിരൂപിച്ചാകവേ ഹാ കപേ! നീ
നൂനം ബി.കുഞ്ഞിയമ്മയ്ക്കരുമയൊടൊരുമിക്കേണ്ടതാ'രമ്മ'
സ്ഥാനം പമ്പയ്ക്കകറ്റും പുതുമ മുതുമരഞ്ചാടി! നെഞ്ചാട്ടിടുന്നു.
ന്യായാന്യായ വിവേകശൂന്യമനുജന്മാരോടു പോരാടുവാനായാസം
മതിമാര്ന്നുദിക്കുമതു നിശ്ശങ്കം മരങ്കേറി കേള്
ഈയിച്ഛിന്ന യഥാര്‍ത്ഥ വസ്തുതധരിച്ചീടും ജനം
മഞ്ജുവാങ്മായപ്പോരു 'പണിക്കന'ല്പമുതകില്ലെന്നാലുമൊന്നാഞ്ഞിതാ

എത്ര നീചമായാണ് 'ഭദ്രകാളി'മൂലൂരിനെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതെന്നു നോക്കുക. മൂലൂരിനെ ഭദ്രകാളി 'കപേ (കുരങ്ങന്)' 'മരംകേറി' ' 'മുതുമരഞ്ചാടി' എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. 'പണിക്കനല്പന്' എന്നൊരു ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. ഈഴവരിലെ പണിക്കന്മാരെ സവര്‍ണര്‍ 'പണിക്കന്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചില അപവാദങ്ങള്‍ ഒഴിവാക്കിയാല്‍ സവര്‍ണരുടെ ജാതിപ്പേരുകള്‍ അവസാനിക്കുന്നത് 'ര്‍' ലും അവര്‍ണരുടെ ജാതിപ്പേരുകള്‍ അവസാനിക്കുന്നത് 'ന്' ലും ആണല്ലോ. തലശ്ശേരിയിലെ കര്‍ഷക വിധവയായ പാലോറ മാത എന്ന ധീര വനിത അവരുടെ ഏക ഉപജീവന മാര്‍ഗ്ഗമായ പശുവിനെ ദാനം ചെയ്തുകൂടി ഉണ്ടാക്കിയതാണ് ദേശാഭിമാനി. ഇങ്ങനെയുള്ള ദേശാഭിമാനി പോലും സത്യങ്ങള്‍ മൂടി വയ്ക്കുമ്പോള്‍ സ്വദേശാഭിമാനിയാല് ആക്ഷേപിക്കപ്പെട്ട സമുദായക്കാരുടെ പിന്മുറക്കാരെങ്ങനെ ദേശാഭിമാനിയുടെ പേരില്‍ അഭിമാനം കൊള്ളും?
വാല്‍ക്കഷ്ണം:- സവര്‍ണ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചു എന്നു കരുതി എല്ലാ സവര്‍ണരും സവര്ണവാദികളാകുന്നില്ല. നേരെമറിച്ച് അവര്‍ണ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചു എന്നു കരുതി എല്ലാ അവര്‍ണരും മാന്യന്മാരുമാകുന്നില്ല. രാമകൃണ്ണപ്പിള്ളയുടെ ജാതിവാദത്തെ എതിര്‍ക്കാന്‍ രംഗത്തു വന്ന സവര്‍ണരെ ആദരിക്കുക തന്നെ വേണം. ആയതിനാല്‍ ഈ പോസ്റ്റ്, പുലയരുടെ സ്കൂള്‍ പ്രവേശനത്തിന് ഉത്തരവിറക്കാന്‍ കാരണക്കാരനും മനുഷ്യ സ്നേഹിയുമായ ദിവാന് രാജഗോപാലാചാരി, കൈതമുക്കില്‍ പരമേശ്വരന് പിള്ള, കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന് എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.com