My Blog List

Monday, January 24, 2011

മുസ്ലീം തെറാപ്പി!

ശങ്കരനാരായണന്‍ മലപ്പുറം 

      
       'തെറാപ്പി' എന്നു പറഞ്ഞാല്‍ രോഗ ചികിത്സ എന്നാണര്‍ത്ഥം. ഫിസിയോ തെറാപ്പി മുതല്‍ മ്യൂസിക്കല്‍ തെറാപ്പിവരെയുണ്ടല്ലോ. ഇതുപോലെ മുസ്ലീങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഒരു പ്രതേ്യക ചികിത്സാ രീതിയാണ് 'മുസ്ലീം തെറാപ്പി'. 'ക്രിസ്ത്യന്‍ തെറാപ്പി' യും ഉണ്ടായിരുന്നു. പക്ഷേ, 'മുസ്ലീം തെറാപ്പി'ക്കാണ് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടായിരുന്നത്. ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു പ്രതേ്യക ചികത്സാ രീതിയാണിത്.
       ഇന്ന് ഒരു മുസ്ലീം പേരു കേട്ടാല്‍ തന്നെ മിക്കവരും നെറ്റിചുളിക്കും. ഇത്തരമൊരവസ്ഥ ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ മുസ്ലീങ്ങളല്ല എന്ന കാര്യം ശരി തന്നെ. ഇതില്‍ മുസ്ലീങ്ങള്‍ക്കും പങ്കുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യം, എല്ലാ മനുഷ്യരും ആദം-ഹവ്വാ ദമ്പതിമാരുടെ സന്തതി പരമ്പരകളാണെന്ന മുസ്ലീം പാഠം മിക്ക മുസ്ലീങ്ങളും പഠിച്ചിട്ടില്ല എന്നതാണ്. അതെന്തുമാകട്ടെ, പണ്ട് സവര്‍ണരെ സംബന്ധിച്ചിടത്തോളമെങ്കിലും മുസ്ലീങ്ങള്‍ മോശപ്പെട്ടവരായിരുന്നില്ല എന്നു മാത്രമല്ല വളരെ തങ്കപ്പെട്ടവരുമായിരുന്നു. ഈഴവത്തിയുടെ മുലകള്‍ക്ക് 'മുലക്കര'വും അലക്കുകാരില്‍ നിന്നു 'വണ്ണാരപ്പാറ'യും സ്വര്‍ണ്ണപ്പണിക്കാരില്‍ നിന്നു 'തട്ടാരപ്പാട്ട'വും തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ'യും മീന്‍ പിടിക്കുന്നവരില്‍ നിന്നു 'വലക്കര'വും മീശ വയ്ക്കാന്‍ 'മീശക്കാഴ്ച'യും കല്യാണം കഴിക്കാന്‍ 'പൊലിപ്പൊന്നും' മാത്രമല്ല ഒരു പണിയും ചെയ്യാന്‍ വയ്യാത്ത ഏഴകളില്‍ നിന്നു 'ഏഴ' എന്നു പേരായ നികുതിയുമൊക്കെ വാങ്ങിയിരുന്ന തിരുവിതാംകൂറിലെ പൊന്നുതമ്പുരാക്കന്മാര്‍ മുസ്ലീങ്ങളില്‍ നിന്നു ഇതൊന്നും വാങ്ങിയിരുന്നില്ലെന്നു മാത്രമല്ല അവരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികളോടുള്ള നിലപാടും ഇതുതന്നെയായിരുന്നു. ഡോ:പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 1896 സെപ്തംബര്‍ 3-ാം തീയതി 13176 പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ച 'ഈഴവ മെമ്മോറിയലില്‍', ഈഴവര്‍ക്ക് പ്രവേശനം നല്‍കാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോഴുമുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ദലിതരുടെ അവസ്ഥ ഇതിലേറെ ശോചനീയമായിരുന്നു. 1910 മാര്‍ച്ച് ഒന്നിന് മാത്രമാണ് തിരുവിതാംകൂറില്‍ പുലയര്‍ക്കും മറ്റും സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത്. ഈ ഉത്തരവ് സാമൂഹ്യ മന:ശ്ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരാണെന്ന് ഒരു 'വിപ്‌ളവകാരി' പറയുകയുണ്ടായി. ഈ 'വിപ്‌ളവകാരി'യുടെ പേര് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള എന്നാണ്. എന്നാല്‍ മുസ്ലീങ്ങളുടെ കാര്യം ഇങ്ങനെയായിരുന്നില്ല. മുസ്ലീം പള്ളികളിലെ ഖാസിമാര്‍ക്കും ബാങ്ക്‌വിളിക്കാര്‍ക്കും അലവന്‍സ് നല്‍കിയിരുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം ഒഴിവാക്കുന്ന മുസ്ലീങ്ങളെ ശിക്ഷിക്കുകയും അവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തവരാണ് നമ്മുടെ പണ്ടത്തെ പൊന്നു തമ്പുരാക്കന്മാര്‍ (കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, പി.കെ.ഗോപാലകൃഷ്ണന്‍).

          ലിംഗാഗ്രം മുറിക്കാത്തവരെ ആട്ടിയകറ്റിയപ്പോള്‍ ലിംഗാഗ്രം മുറിച്ചവരെ മാടി വിളിക്കുകയാണ് ചെയ്തിരുന്നത്. സവര്‍ണ മാടമ്പി വാഴ്ചക്കെതിരെ അതി ശക്തമായി ശബ്ദിച്ച വിപ്‌ളവ കവിയും ധീവര (മുക്കുവ) സമുദായക്കാരനുമായിരുന്ന പണ്ഡിറ്റ് കെ.പി.കറുപ്പന്‍ തന്റെ 'ജാതിക്കുമ്മി' എന്ന കൃതിയില്‍ ഇങ്ങനെ പാടുന്നു:

     ''അല്ലാ ഇവനിന്നൊരു പുലയനല്ലേ
      അള്ളാ മതം നാളെ സ്വീകരിച്ചാല്‍
      ഇല്ലാ തടസ്സമില്ലെല്ലായിടത്തും പോകാം
      ഇല്ലത്തും പോയിടാം യോഗപ്പെണ്ണേ, നോക്ക
     സുന്നത്തിന്‍ മാഹാത്മ്യം ജ്ഞാനപ്പെണ്ണേ!''
            മഹാകവി കുമാരാനാശാനും 'ദുരവസ്ഥ'യില്‍ ഇതേ കാര്യം പാടിയിട്ടുണ്ട്.
     ''എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ-
      രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
      ചിത്രമവനെത്തി ചാരത്തിരുന്നിടാം
      ചെറ്റും പേടിക്കേണ്ട നമ്പൂരാരേ!''
    ഇതുതന്നെയായിരുന്ന തിയ്യന്മാരുടെയും മറ്റും അവസ്ഥ. ഇന്ന്, വിശാല ഹിന്ദുവായ തിയ്യന്‍ അന്ന് വെറുക്കപ്പെട്ട ജന്തുവായിരുന്നു. ഇന്ന് വെറുക്കപ്പെടുന്ന മുസ്ലീം അന്ന് വിശേഷപ്പെട്ട ബന്ധുവായിരുന്നു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇവിടെയുള്ള മുസ്ലീങ്ങളൊക്കെ ഇങ്ങനെയുണ്ടായവരാണ്. അതായത്, ഇവിടുത്തെ മുസ്ലീങ്ങളുടെ വല്ലിപ്പവല്ലിപ്പമാര്‍ പറങ്കോടനും നീലാണ്ടനും ചൂലനും ചാത്തനുമൊക്കെയാണ്; വല്ലിമ്മവല്ലിമ്മമാര്‍ കാളിയും കൊറ്റിയും കാരിച്ചിയും മുണ്ടിച്ചിയുമൊക്കെയാണ് എന്നര്‍ത്ഥം. പക്ഷേ, ഈ സത്യം അംഗീകരിക്കാന്‍ മിക്ക മുസ്ലീങ്ങളും തയ്യാറല്ല എന്നതാണ് വാസ്തവം. തങ്ങളെല്ലാം അറേബ്യയില്‍ നിന്നു വന്ന മാലിക് ദീനാറിന്റെയും കൂട്ടരുടെയും സന്തതി പരമ്പരകള്‍ മാത്രമാണെന്നാണ് പൊതുവെ മുസ്ലീങ്ങളുടെ ഭാവം. പുരോഗമനവാദികളുടെ കാര്യം പറയുകയാണെങ്കില്‍, പുറമേക്ക് അവര്‍ സാഹോദര്യമൊക്കെ പറയും. 'ഷഹോദരാ, എന്തൊക്കെ വിഷേഷങ്ങള്‍' എന്നൊക്കെ ചോദിക്കും. പക്ഷേ, യാഥാസ്ഥിതികരെന്നു വിശേഷിപ്പിക്കുന്നവരേക്കാള്‍ യാഥാസ്ഥിതികരാണിക്കൂട്ടൂര്‍. വാസ്തവത്തില്‍ യാഥാസ്തിതികരെന്നു വിശേഷിപ്പിക്കുന്നവരാണ് പുരോഗമനവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂടരെക്കാള്‍ വലിയ പുരോഗമനവാദികള്‍.       കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം കടലുണ്ടിപ്പുഴയിലെ ഒരു കുളിക്കടവിലുണ്ടായ ഒരു സംഭവം വിവരിക്കട്ടെ.

 ഇന്നത്തെപ്പോലെയായിരുന്നില്ല അന്നത്തെ സാമ്പത്തികാവസ്ഥ. വസ്ത്രങ്ങളൊന്നും അധികമുണ്ടാകില്ല. ഉള്ളത് ഉണക്കാനായി കുളിക്കുന്നതിനു മുമ്പ് അവ അലക്കി മണലില്‍ വിരിച്ചിടുന്ന പതിവുണ്ടായിരുന്നു. കുളിക്കാനെത്തിയ കൊറ്റിക്കുട്ടി (പട്ടികജാതിക്കാരി) അവരുടെ പാവാട ഉണക്കാനായി മണലില്‍ വിരിച്ചിട്ടിരുന്നു. മറ്റൊരു കുളിക്കാരനായ കോയക്കുട്ടി അയാളുടെ ട്രൗസറും മണലില്‍ വിരിച്ചിട്ടിരുന്നു. കാറ്റടിച്ചപ്പോള്‍ (കൊറ്റിക്കുട്ടി ഊതിയതായിരുന്നില്ല) കൊറ്റിക്കുട്ടിയുടെ പാവാട പാറി കോയക്കുട്ടിയുടെ ട്രൗസറിന്റെ മേലെ വീണു. ഇതു കണ്ടപ്പോള്‍ കോയക്കുട്ടിയുടെ 'മുസ്ലീം രക്തം' തിളച്ചു. അയാള്‍ കൊറ്റിക്കുട്ടിയെ, 'ചെറ്റേ, കണക്കേ്യ, കൊറ്റ്യേ, പട്ടേ്യ, പെര്‍ക്കേ്യ, പച്ചപ്പൊല്യാട്‌ച്ച്യേ' എന്നൊക്കെ തെറി വിളിച്ചു. കൊറ്റിക്കുട്ടി ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു. കോയക്കുട്ടിയുടെ കലിയൊന്നടങ്ങിയപ്പോള്‍ കൊറ്റിക്കുട്ടി വളരെ വിനീതയായി കോയക്കുട്ടിയോട് ചോദിച്ചു. '' അല്ല കോയക്കുട്ട്യാപ്‌ളേ ഇതിന് ങ്ങള്ത്ര ചൂടാകാന്‌ണ്ടോ. കാര്യംകൊണ്ട് പറഞ്ഞാ ങ്ങളും ഞാനും മച്ചുണ്യാനും മച്ചുണ്‍ച്ചിം അല്ലേ?''. അതെ, കുടുംബ പാരമ്പര്യ പ്രകാരം അവര്‍ ആങ്ങളയുടെയും പെങ്ങളുടെയും മക്കളായിരുന്നു. അതായത്, കോയക്കുട്ടിയുടെ മുറപ്പെണ്ണായിരുന്നു കൊറ്റിക്കുട്ടി. ഒന്നും മിണ്ടാന്‍ സാധിക്കാതെ, അന്തം വിട്ട് നാവില്‍ കുന്തം കയറിയതുപോലെ കുറേ നേരം അവിടെ നിന്നതിനു ശേഷം കോയക്കുട്ടി ട്രൗസറെടുത്ത് ഇടത്തെ തോളിലിട്ട് സ്ഥലംവിട്ടു. പുതിയ തലമുറയില്‍ ഏറെ മാറ്റം വന്നു എന്നതു ശരി തന്നെ. എന്നാല്‍, ഈ മാറ്റത്തിനും ചില സാമ്പത്തിക-ഓദേ്യാഗിക ബന്ധങ്ങളുമുണ്ട്. ഉയര്‍ന്ന ഉദേ്യാഗവും ഇതുകൊണ്ടുതന്നെ അത്യാവശ്യം കാശുള്ള ആളുമാണ് ചന്ദ്രന്‍. ചന്ദ്രനെ ചിലര്‍ സംബോധന ചെയ്യുന്നത് ഇങ്ങനെ: 'മ്മളെ ചാത്തന്റെ മകന്‍ ചന്ദ്രേട്ടന്‍!' മുസ്ലീം സമൂഹത്തിന് പൊതുവെയുള്ളത് ഒരു 'കോയക്കുട്ടിമനസ്സ്' തന്നെയാണെന്ന് ചുരുക്കും.
            'മുസ്ലീം തെറാപ്പി'യില്‍ ഉപയോഗിക്കുന്ന 'വസ്തു'വിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളും മാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ. ഈ 'വസ്തു'എങ്ങനെ 'മുസ്ലീം തെറാപ്പി'യില്‍ ഉപയോഗിക്കപ്പെടുന്നു എന്നു നോക്കാം. എങ്കിലോ പണ്ട്........അയിത്ത ജാതിക്കാരായ തിയ്യനോ പറയനോ പുലയനോ തൊടുന്ന വസ്തുക്കള്‍ അശുദ്ധമാകുമായിരുന്നു. അശുദ്ധമായ ആ വസ്തു ഏതെങ്കിലുമൊരു മുസ്ലീം തൊട്ടാല്‍ ശുദ്ധമാവുകയും ചെയ്യും. (ക്രിസ്ത്യാനി തൊട്ടാലും മതിയായായിരുന്നു. '' തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ട് തൊടീച്ചെടുക്കാം'' എന്നായിരുന്നു പ്രമാണം. ഈ പ്രമാണം പടച്ചുനടപ്പാക്കിയവര്‍ക്കൊരു പ്രണാമം!). സ്‌കൂളുകളില്‍ സവര്‍ണരായ മിക്ക അദ്ധ്യാപകരും അവര്‍ണക്കുട്ടികളെ കൈകൊണ്ട് മാത്രമല്ല ചൂരല്‍ക്കൊണ്ടും അടിക്കാത്തൊരു കാലമുണ്ടായിരുന്നു. അടിച്ചാല്‍ അവരില്‍നിന്നു തന്റെ ശരീരത്തിലേക്ക് അശുദ്ധം ചൂരലിലൂടെ ഓടിക്കയറി തനി പരിശുദ്ധമായ അവരുടെ പൊന്നുമേനി അയിത്തമാക്കുമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ആയതിനാല്‍ ചൂരല്‍കൊണ്ട് എറിയുകയായിരുന്നു പതിവ്.

         ഇതുപോലെത്തന്നെ അവര്‍ണന്‍ തൊട്ടാല്‍ അശുദ്ധപ്പെടുന്ന വ്യക്തിയെ ഒരു മുസ്ലീം തൊട്ടാല്‍ ശുദ്ധമാകുമായിരുന്നു. ഇങ്ങനെ ചെയ്തിട്ടുള്ള വ്യക്തിയാണ് നമ്മുടെ ഗാന്ധിജി. ഗാന്ധിജിയുടെ വാക്കുകള്‍: ''വിദ്യാലയത്തില്‍ അയിത്തജാതിക്കാരെ തൊടാന്‍ പലപ്പോഴും ഇടയായിട്ടുണ്ട്. അത് അച്ഛനമ്മമാരില്‍നിന്ന് ഒരിക്കലും മറച്ചു വയ്ക്കുമായിരുന്നില്ല. അവിശുദ്ധമായ ആ സ്പര്‍ശനത്തിനു ശേഷം ദേഹശുദ്ധി വരുത്താന്‍ ഏറ്റവും പറ്റിയ കുറുക്കുവഴിയായി അതുവഴി കടന്നുപോകുന്ന മുസല്‍മാനെ തൊട്ടാല്‍ മതിയെന്ന് പറഞ്ഞ് തന്നിരുന്നു. അമ്മയോടുള്ള സ്‌നേഹാദരങ്ങളാല്‍ ഞാന്‍ പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്''. അശുദ്ധം മാറല്‍ ഒരു ചികിത്സാ രീതിയായി കണക്കാക്കാന്‍ സാധിക്കുകയില്ലല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട കാര്യം തന്നെ വിവരിക്കാം. അപ്പോള്‍ മാത്രമേ 'മുസ്ലീം തെറാപ്പി' എന്തെന്ന് ശരിക്കും വ്യക്തമാവുകയുള്ളൂ. 
    ഇതേക്കുറിച്ചും ഗാന്ധിജി നമുക്കു പറഞ്ഞു തന്നിട്ടുണ്ട്. ഗുജറാത്തിലെ കത്തിയവാദിലെ ഒരു ഗ്രാമത്തിലെ അവര്‍ണനും ധേദ് (തുണിനെയ്ത്ത് ജോലി ചെയ്യുന്നവര്‍) സമുദായക്കാരനുമായ ഒരദ്ധ്യാപകനുണ്ടായ അനുഭവത്തെക്കുറിച്ചാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ആ അദ്ധ്യാപകന്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് എഴുതിയ രണ്ടു കത്തുകളില്‍ വിവരിക്കുന്നത് (യങ് ഇന്ത്യ, 1927 മെയ് 5) നോക്കുക: 

കത്ത് 1

    '' നമസ്‌കാരം. ഈ മാസം അഞ്ചാം തീയതി എന്റെ ഭാര്യ പ്രസവിച്ചു. ഏഴാം തീയതി അവള്‍ക്ക് അസുഖം പിടിപെട്ടു. വയറിളകി. സംസാരശേഷി നഷ്ടപ്പെട്ടു. ശ്വാസ തടസ്സമുണ്ടായി. നെഞ്ചത്തു നീരു വന്നു. വാരിയെല്ലുകളില്‍ കടുത്ത വേദന അനുഭവപ്പെട്ടു. ഞാന്‍ ഡോക്ടറെ ചെന്നു വിളിച്ചു. അദ്ദേഹം പറഞ്ഞു: 'അസ്പൃശ്യന്റെ വീട്ടില്‍ ഞാന്‍ വരികയില്ല; ആ സ്ത്രീയെ ഞാന്‍ പരിശോധിക്കുകയുമില്ല'. ഞാന്‍ നഗര്‍ശേത്തിനെയും ഗാര്‍സിയ ദര്‍ബാറിനെയും സമീപിച്ച് സഹായം തേടി. അവര്‍ എന്നോടൊപ്പം വന്നു. ഡോക്ടര്‍ക്കു നല്‍കേണ്ട പ്രതിഫലം രണ്ടു രൂപയായിരുന്നു. നഗര്‍ശേത്ത് എനിക്കു വേണ്ടി ജാമ്യം നിന്നു. ഒടുവില്‍, രോഗിയെ വീടിനു പുറത്തുകൊണ്ടു കാണിക്കണമെന്ന വ്യവസ്ഥയില്‍ ഡോക്ടര്‍ വരാമെന്നു സമ്മതിച്ചു. അദ്ദേഹം വന്നു. പ്രസവിച്ചു രണ്ടു ദിവസം മാത്രം കഴിഞ്ഞ സ്ത്രീയെ ഞങ്ങള്‍ പുറത്തെത്തിച്ചു. ഡോക്ടര്‍ അദ്ദേഹത്തിന്റെ തെര്‍മോമീറ്റര്‍ അടുത്തു നിന്ന ഒരു മുസ്ലീമിന്റെ കൈയില്‍ കൊടുക്കുകയും അയാള്‍ അത് എനിക്കു നല്‍കുകയും ചെയ്തു. ഭാര്യയുടെ പനി അളന്നിട്ട് ഞാന്‍ അതു തിരികെ ആ മുസ്ലീമിനെത്തന്നെ ഏല്പിച്ചു. അയാളുടെ കൈയില്‍ നിന്ന് ഡോക്ടര്‍ അതു വാങ്ങി. സമയം എട്ടു മണിയോടടുത്തിരുന്നു. വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തെര്‍മോമീറ്റര്‍ പരിശോധിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു: 'അവര്‍ക്ക് ന്യുമോണിയയും ശ്വാസം മുട്ടലുമുണ്ട്'. എന്നിട്ട് അദ്ദേഹം മടങ്ങിപ്പോയി മരുന്നു കൊടുത്തയച്ചു. ഞാന്‍ ചന്തയില്‍ നിന്നു ചെറുചണവിത്തു (ലിന്‍ഡിസ്) വാങ്ങി. ഞങ്ങള്‍ അത് അരച്ച് രോഗിയുടെ ദേഹത്ത് പുരട്ടുകയും മരുന്നു കൊടുക്കുകയും ചെയ്തു. അവളെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു ദയ തോന്നിയില്ല. അകലെനിന്നു നോക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സ്വാഭാവികമായും പ്രതിഫലം രണ്ടു രൂപ ഞാന്‍ നല്‍കി. ഇതു ഗുരുതരമായ ഒരു രോഗമാണ്. എല്ലാം ഈശ്വരന്റെ കൈകളില്‍! 

കത്ത് 2

എന്റെ ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് അവള്‍ മരിച്ചു. അഭിപ്രായം പറയേണ്ട കാര്യമില്ല. തെര്‍മോമീറ്റര്‍ ശുദ്ധീകരിക്കാന്‍ മുസ്ലീമിന്റെ സഹായം വേണ്ടി വന്ന, നേരിട്ട് അതുപയോഗിക്കാന്‍ വിസമ്മതിച്ച, രണ്ടു നാള്‍ രോഗഗ്രസ്തയായിക്കിടന്ന സ്ത്രീയോട് പട്ടിയോടും പൂച്ചയോടും പെരുമാറുന്നതിനെക്കാള്‍ മോശമായി പെരുമാറിയ, അഭ്യസ്തവിദ്യനായ ഡോക്ടറുടെ മനുഷ്യത്വമില്ലായ്മയെപ്പറ്റി എന്തു പറയാന്‍? ഈ മനുഷ്യത്വമില്ലായ്മ സഹിക്കുന്ന സമൂഹത്തെപ്പറ്റി എന്തു പറയാന്‍? ചിന്തിക്കാം കരയാം, അത്രമാത്രം.
       ഇതാണ് മുസ്ലീമിനെ ഉപയോഗിച്ച് നടത്തുന്ന ചികിത്സാ രീതിയായ 'മുസ്ലീം തെറാപ്പി'. 'നമ്മുടെ പൈതൃകത്തിനും പാരമ്പര്യത്തിനും തനിമയ്ക്കുമൊക്കെ' കുറച്ചൊക്കെ കോട്ടം തട്ടിയതിനാല്‍ ഇത്തരം ചികിത്സാ രീതികള്‍ ഏതാണ്ടൊക്കെ ഇല്ലാതായി എന്നു പറയാം. ഇതു തിരിച്ചു പിടിക്കണമെന്നാണല്ലോ ചിലര്‍ വിളിച്ചു കൂവുന്നത്. അവരുടെ വിജയത്തിനു വേണ്ടി മഷി കുത്താന്‍ ചൂണ്ടുവിരല്‍ നീട്ടുന്നവരും വാളും വടിയും കത്തിയുമായി വെട്ടാനും തല്ലാനും കുത്താനും അതോടൊപ്പം വെട്ടുകൊള്ളാനും തല്ലുകൊള്ളാനും കുത്തുകൊള്ളാനുമൊക്കെ നിന്നുകൊടുക്കുന്നവരുമാകട്ടെ 'മുസ്ലീം തെറാപ്പി'ക്കു വിധേയരായരവരുടെ പിന്‍തലമുറക്കാരും!
.................

37 comments:

chithrakaran:ചിത്രകാരന്‍ said...

വളരെ മനോഹരമായും ഹൃദയസ്പര്‍ശിയായും നമ്മുടെ സാമൂഹ്യ രോഗത്തെയും,ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയേയും ഈ പോസ്റ്റിലൂടെ
ബൂലോകത്തിനു നല്‍കിയതിനു നന്ദി.
മുസ്ലീം തെറാപ്പി എന്നോ മാപ്ല തെറാപ്പിയെന്നോ
വിളിക്കാവുന്ന ഈ സാമൂഹ്യരോഗത്തെക്കുറിച്ച് അറിവുപരന്നാല്‍ നമ്മുടെ നാട്ടില്‍ വര്‍ഗ്ഗീയ അക്രമങ്ങള്‍ക്ക് ആളെക്കിട്ടാതാകുകയും,
ജനം ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യരായി മാറാനും സാമൂഹ്യ സാംസ്ക്കാരിക പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യും.
മനുഷ്യന്റെ അടിമത്വത്തെ ഇല്ലാതാക്കുന്ന അത്തരമൊരു പ്രബുദ്ധ ജനതയെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത ജാതി സംഘടനകള്‍ക്കും
സ്വീകാര്യമാകാത്തതിനാല്‍... നമുക്ക് അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും
സര്‍ക്കാര്‍ ചിലവില്‍ എങ്ങനെ വളര്‍ത്തിയെടുക്കാം,സംരക്ഷിക്കാം എന്നാണ് ഭരണവര്‍ഗ്ഗങ്ങള്‍ ചിന്തിക്കുക.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

chithrakaran:ചിത്രകാരന്‍ said...

“എന്നാല്‍ മുസ്ലീങ്ങളുടെ കാര്യം ഇങ്ങനെയായിരുന്നില്ല. മുസ്ലീം പള്ളികളിലെ ഖാസിമാര്‍ക്കും ബാങ്ക്‌വിളിക്കാര്‍ക്കും അലവന്‍സ് നല്‍കിയിരുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം ഒഴിവാക്കുന്ന മുസ്ലീങ്ങളെ ശിക്ഷിക്കുകയും അവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തവരാണ് നമ്മുടെ പണ്ടത്തെ പൊന്നു തമ്പുരാക്കന്മാര്‍ ” ഹഹഹഹ...:))))

Umesh Pilicode said...

ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു... ശ്രേദ്ധിക്കപ്പെടെണ്ട പോസ്റ്റ്‌

ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

ഉമേഷ് മോനെ അനേ്വഷിച്ച് ഞാനിന്നലെ വന്നിരുന്നു. 'മഷിത്തണ്ടി'ല്‍ ഒന്നു കുത്തുകയും ചെയ്തിരുന്നു.

ചെകുത്താന്‍ said...

കിടിലന്‍ പോസ്റ്റ് .. കലക്കി

ഹ ഹ ഹ said...

'മ്മളെ ചാത്തന്റെ മകന്‍ ചന്ദ്രേട്ടന്‍!'

:-)

ശ്രീക്കുട്ടന്‍ said...

ഉശിരന്‍ പോസ്റ്റ്.പടവാളുമായി ഇപ്പോള്‍ വരും പടനായ്ക്കമ്മാര്‍.പ്രതിരോധിക്കുവാന്‍ തയ്യാറെടുത്തുകൊള്ളു.

Kadalass said...

വളരെ നല്ല പോസ്റ്റ്
നാം മറക്കാന്‍ ശ്രമിക്കുന്ന ചരിത്ര സത്യം.
ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കാതെ നാം ഒത്തിരി മുന്നേറാന്‍ ശ്രമിക്കുന്നു.
സ്വത്വംപോലും മറന്നു പോകുന്ന രീതിയില്‍ നാം പരിഷ്ക്കാരികളായി. അല്ലെങ്കില്‍ പരിഷ്ക്കരം നമ്മെ അവിടെ കൊണ്ടെത്തിച്ചു.

കേരളത്തിലെ മുസ്‌ലീംങ്ങള്‍ക്ക് തങ്ങളുടെ പൂര്‍വ്വീകര്‍ കോരനും ചാത്തനുമൊക്കെയായിരുന്നെന്ന് ഏതാണ്ട് ധാരണ ഉണ്ടെന്നു തോന്നുന്നു. പിന്നെ 'ചാത്തന്റെ മോന്‍ ചന്ത്രേട്ടന്‍' എന്നുള്ളത് ജാതി ചിന്തയുടെ ശേഷിപ്പുകളാണ്. കേരളത്തിലെ ഇഅടുത്ത ജാതി ചിന്തയില്‍നിന്നുള്ള ഒരുമാറ്റമായിട്ടാണ്‍ ഇതിനെ കാണേണ്ടത് എന്നെനിക്കു തോന്നുന്നു. സവര്‍ണ്ണരായ കൊച്ചുകുട്ടികള്‍ വരെ കീഴ്ജാതിക്കാരായ മുതിര്‍ന്നവരെ 'ചാത്താ' 'കോരാ' എന്നു അഭിസംബോധന ചൈതിരുന്നത് നമുക്കറിയാം. പിന്നീട് കടുത്ത ജാതി ചിന്താഗതിക്ക് മാറ്റമുണ്ടായപ്പോഴും കീഴ്ജാതിക്കാരിലെ മുതിര്‍ന്നവരില്‍ നിലനിന്നിരുന്ന അപകര്‍ഷതാ ബോധമാണു ഇപ്പൊഴും താഴ്ന്നജാതിയില്‍ പെട്ട മുതിര്‍ന്നവരെ ബഹുമാനക്കുറവോടെ (അങ്ങനെയല്ലെങ്കിലും)ചെറിയ മക്കള്‍പോലും മുഖത്ത് നോക്കി പേരുവിളിക്കുന്നത്(ഇപ്പോള്‍ വളരെ കുറഞ്ഞു)
നിങ്ങള്‍ ഞങ്ങളെ അങ്ങനെയെ വിളിക്കന്‍ പാടുള്ളൂ എന്നുവരെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കിയിരുന്നു കീഴ്ജാതിക്കരിലെ ചിലര്‍(അനുഭവം-അവരുടെ അപകര്‍ഷാതബോധം)

പിന്നെ യാഥസ്തിതികരെന്നു പറയുന്നത് എന്റെ അഭിപ്രായത്തില്‍ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളുന്നവരാണ്. പരിഷ്‌ക്കാരങ്ങള്‍ക്ക് പിറകെ പോയപ്പൊയാണു അനൈക്യവും ഛിദ്രതയും തലപൊക്കിയത്. ജീവിത ശൈലിയിലും ആവാസ വ്യവസ്ഥിതിയും മാറുന്നതനുസരിച്ച് വിശ്വാസവും ആചാരങ്ങളും മാറണമെന്നുപറയുന്നത് ശരിയല്ല.

പഴമയും മൂല്യങ്ങളും നിലനിര്‍ത്തി അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും(ആചാരങ്ങള്‍ക്കെതിരെയല്ല)അനീതിക്കുമെതിരെ ഒന്നിക്കാനും, സ്നേഹത്തോടെയും സാഹോദര്യത്തോടെ ജീവിക്കാനും നമുക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

''എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ-
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തി ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട നമ്പൂരാരേ!''

നല്ല വിവരങ്ങള്‍ നല്കിയതിന്‍ നന്ദി

എല്ലാ ഭാവുകങ്ങളും നേരുന്നു.

Unknown said...

അറിയാത്ത കുറെ ചരിത്രങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്.
അയിത്തത്തിന്റെ കോമാളി മുഖം നന്നായി വരച്ചുകാട്ടിയിരിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

ശങ്കരനാരായണെട്ടാ..
പോസ്റ്റ്‌ വായിച്ചു.. കാര്യങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.. എല്ലാ ആശംസകളും നേരുന്നു..

pee pee said...

ഈ ചികിത്സാ രീതി ആദ്യമായിട്ടാണ് അറിയുന്നത്.നല്ല നമസ്കാരം .

BIG B said...

കോരന്റെയും ചാത്തന്റെയും എളാപ മുത്താപ മക്കല്ലാനെങ്കിലും ഭൂരിഭാഗം മുസ്ളിങ്ങളയും കാണാന്‍ ചന്തമുണ്ട്. വെള്ളിയാഴ്ചയെങ്കിലും
കുളിക്കുന്നത് കൊണ്ടാവും. അല്ലെങ്കില്‍ പെട്രോള്‍ പണം അരച്ച് കുടിക്കുന്നതാവം. എന്തരോ എന്തോ ...വിധേയത്തം പരംഭാര്യമായി കിട്ടിയ ദളിതര്‍ സിപിഎം തമ്ബ്രാക്കന്മാരുടെ അടിക്കാട്റ്റ് വാരി പഴമ്പുരാണം കേട്ട് വല്ല നക്കപ്പിച്യും വാങ്ങി കാലം കഴിക്കും..
നമ്മുടെ നാട്ടിലെ ഉയര്‍ന്ന കൂലി മൂലം സാമ്പത്തിക അഭിവൃദ്ധിയും അത് വഴി സാമൂഹിക അഭിവൃദ്ധിയും കയിവരിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും വളന്ഹ നട്ടെല്ല് നിവര്താനുള്ള സംവിധാനം ഇല്ലാതെ പോയത് നിര്‍ഭാഗ്യകരം ..

Subiraj Raju said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്, ഇന്നത്തെ തൽമുറ മനസ്സിലാക്കിയിരിക്കേണ്ട കാരങ്ങൾ ലളിതമായി വിവരിച്ചിരിക്കുന്നു.

Unknown said...

പൊള്ളുന്ന സത്യങ്ങള്‍ എഴുതുമ്പോള്‍ കേരളത്തിലെ വരേണ്ഗ്യ വിഭാഗത്തിനു പൊള്ളും. പോള്ളട്ടെ. എഴുത്തുകാരന് നന്ദി. ജാതി സംബ്രടായത്തിലെ പീഡന മുറകള്‍ ആണ്. ഇന്ത്യയിലെ അവര്‍ണരെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിച്ചത്. പിന്നെ ഇസ്ലാം മതം മനുഷര്‍ക്ക്‌ ഒന്നകയുള്ള ഒരു ജീവിത പദ്ധതിയാനത്രേ. ഭൂരിപക്ഷം മുസ്ലിംകളും അത് അന്ഗീകരിക്കില്ലെങ്ങില്‍ പോലും. കാരണം അവര്‍ക്ക് പ്രിയം ഇത്തരം തെരാപ്പികളില്‍ തന്നെയാണ്. ഖുറാന്‍ എന്നാ അവരുടെ തന്നെ വേദഗ്രന്ഥം ഒരാവര്‍ത്തി അര്‍ഥം മനസ്സിലാക്കാതെ ജീവിച്ചുപോകുന്നവരാന് ഇന്നത്തെ ഏറിയ തെരാപിസ്ടുകളും.

ശങ്കരനാരായണന്‍ മലപ്പുറം said...

കത്തിയടിക്കുന്നവന്റെ ബ്‌ളോഗ് കണ്ടപ്പോള്‍ എനിക്കല്പം അസൂയ. ഇംഗ്‌ളീഷിന്റെ ആശാനാണല്ലേ? കത്തിയടിയും ഇംഗ്‌ളീഷിലാണോ? അസൂയപ്പെടാന്‍ കാരണം എനിക്കൊട്ടും അറിയാത്ത സാധനമാണിത്. As Iam saffaring from my brother is a marrage Iam is not in the class room എന്നും മറ്റും എഴുതുന്നതുപോലുള്ള അറിവേ എനിക്ക് ഇംഗ്‌ളീഷിലുള്ളൂ. ഈ വയസ്സുകാലത്തിനി (എനിക്ക് 30 വയസ്സു കഴിഞ്ഞു, 1984 ല്‍) പഠിക്കാന്‍ വയ്യ.

sheriffkottarakara said...

നല്ല പോസ്റ്റ് .അത് കൊണ്ട് തന്നെ അഭിനന്ദനങ്ങളും.

പള്ളിക്കുളം.. said...

സംഗതി കലക്കി. പഴയ ചാത്തനും കേളനുമൊക്കെയാണ് ഇന്നത്തെ മലയാളി മുസ്ലിംങ്ങളുടെ മൂത്താപ്പാമാരെന്നത് “ വരേണ്യത നടിക്കുന്ന പല മുസ്ലിം ‘തറവാട്ടുകാരും’ മറന്നുപോകുന്നു. ‘പാലേരിമാണിക്യം’ എന്ന സിനിമ ‘മുസ്ലിം വരേണ്യതയെ’യും അതിന്റെ ഭീകരതയെയും പുറത്തുകാട്ടുന്ന ശക്തമായ സിനിമയായിരുന്നു.

ഒരു വിയോജിപ്പ് ഇവിടെ കുറിക്കട്ടെ:
യാഥാസ്ഥിതിക വർഗ്ഗമായിരുന്നു വരേണ്യഹാജിമാരെയും, തങ്ങൾമാരെയും കൊണ്ടാടിയിരുന്നത്. സവർണ്ണമനസ്സിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത മാനസികനിലവാരമാണ് ഇത്തരം ‘കാക്കാമാരിൽ’ നമുക്ക് കാണാൻ സാധിക്കുക. പിൽക്കാലത്ത് അവർണ്ണ ജനതകൾക്കിടയിൽ ഇസ്ലാമിക പ്രബോധനം സാധ്യമാകാതെ പോവുന്നതിനു ഇത് ഒരു കാരണമായിട്ടുണ്ട്.

എന്നാൽ ഇന്ന് ഇസ്ലാമിക പുരോഗമന പ്രസ്ഥാനങ്ങൾ ‘മനുഷ്യർക്കിടയിൽ ഉച്ചനീചത്വങ്ങൾക്ക് സ്ഥാനമില്ലെന്ന’ (താങ്കൾ പറഞ്ഞതുപോലെ മനുഷ്യരെല്ലാം ആദമിൽ നിന്നും ഹവ്വയിൽ നിന്നുമെന്ന തത്വം) ഇസ്ലാമിക കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുകയും അധസ്ഥിത വർഗ്ഗങ്ങളോട് ഐകദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നത് കാണാനാവും.

vipin said...

പൊള്ളിക്കുന്ന ചരിത്ര സത്യങ്ങള്‍ !!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വളരെ നന്നായി, ഒരു പാടു ചരിത്ര സത്യങ്ങളുള്‍ക്കൊള്ളിച്ചു കോണ്ടുള്ള ഈ പോസ്റ്റ്.

ശ്രീനാഥന്‍ said...

മറക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു താങ്കൾ, ഈ കരങ്ങളെ കുറിച്ച്, പൌലോസു തൊട്ടാലതു ശുദ്ധമാകും.. എന്നൊക്കെ കേട്ടിരുന്നപ്പോൾ അതിന്റെ ലോജിക് എന്തൊന്നു വിചാരിക്കുമായിരുന്നു! വർണ്ണവ്യവസ്ഥയെ അരക്കെട്ടുറപ്പിച്ച് സാൻപത്തികവും സാമൂഹ്യവുമായ ചൂഷണത്തിനു വളരെ ആസൂത്രിതമായി ശ്രമിച്ചിരുന്നു എന്ന് വ്യക്തം!

M.A Bakar said...

Good one ....

..naj said...

Informative.
Good

mayflowers said...

ഇങ്ങിനെയും ചില ചരിതങ്ങളോ..?അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം..മടുപ്പില്ലാതെ വായിച്ചു.

hafeez said...

നല്ല ലേഖനം.. നിങ്ങള്‍ പറഞ്ഞ മിക്ക കാര്യങ്ങളോടും യോജിക്കുന്നു. ജാതിവ്യവസ്ഥയില്‍ നിന്ന് കരകയറാന്‍ മുസ്ലിംകള്‍ക്കും പൂര്‍ണ്ണമായി സാധിച്ചില്ല. എല്ലാ മനുഷ്യരും ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമം ആണ് എന്നാണു മുഹമ്മദ് നബിയുടെ അധ്യാപനം. എല്ലാ മനുഷ്യരും ഒരേ മാതാ പിതാക്കളുടെ മക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു. പക്ഷെ മുസ്ലിംകളില്‍ ചിലര്‍ താഴ്ന്ന ജാതിക്കരോടു പെരുമാറുന്ന രീതി ശരിയല്ല. എന്റെ കുട്ടിക്കാലത്ത്‌ ഞാന്‍ ഇത് നേരില്‍ കണ്ടിട്ടുണ്ട്. അതൊക്കെ കഴിഞ്ഞു എന്നാണ് കരുതിയിരുന്നത്. പക്ഷെ ഇപ്പോഴും പലതും നിലനില്‍ക്കുന്നു എന്നത് വാസ്തവം ആണ്. അതേസമയം യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്ന് ഇതിനെതിരെ എന്തെങ്കിലും അനക്കം ഉണ്ടായതായി ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അതിത്ര ഗുരുതരം ആവില്ലായിരുന്നു. പുരോഗമന വാദികള്‍ രംഗത്ത് വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ. പുനത്തിലിന്റെ "സ്മാരകശിലകളും" സമകാലിക നോവലുകളും പറയുന്നത് യാഥാസ്ഥിതിക മുസ്ലിംകളുടെ ഇടയില്‍ നിന്ന് ഇതിനെതിരെ ഒന്നും ഉണ്ടായില്ല എന്നാണ്.

shahir chennamangallur said...

ജാതി വിവേചനം കേരളത്തില്‍ പ്രത്യക്ഷമായി ഉണ്ടായിരുന്ന കാലത്തെ കുറിച്ച എഴുത്ത്. സമൂഹത്തില്‍ അധികാരം കൈവശപ്പെടുത്തിയവര്‍ ഇതര ജാതിക്കാരോടുള്ള നീച പെരുമാറ്റം, ജാതി വ്യവസ്ഥ ഇല്ലാത്ത വിഭാഗക്കാരെയും സ്വാധീനിക്കും എന്നത് ഒരു വസ്തുതയല്ലെ? മാത്രവുമല്ല, കീഴൊതുങ്ങാന്‍ തയ്യാറായ ഒരു വിഭാഗത്തെ അങ്ങിനെ കാണാനെ പൊതു സമൂഹവും തയ്യാറാകൂ...
എനിക്കരിയുന്ന ചരിതം, ശങ്കരനാരായണന്‍ എഴുതിയതിനോട് അത്ര കണ്ട് സാമ്യപ്പെടുന്നില്ല. പൊതുവില്‍ ഹിന്ദു വിഭാഗത്തിലെ ഉയര്‍ന്ന ജാതിക്കാരെന്ന് കരുതുന്നവര്‍ പെരുമാറിയതിനേക്കാള്‍ മാന്യമായായിരുന്നു ഇസ്ലാം മത വിശ്വാസക്കാര്‍ താഴ് ജാതി എന്നു പറയപ്പെടുന്നവരോട് പെരുമാറിയിരുന്നത്. അപ്പോഴും കീഴൊതുങ്ങാന്‍ തയ്യാറായി വരുന്നവരുടെ താടിക്കു പിട്ച്ചു ഉയര്‍ത്താനൊന്നും ശ്രമിച്ചിട്ടുണ്ടായിരുന്നില്ലെന്നത് സാമാന്യമായി ശരിയാണ്.
ഇത്തരുണത്തിലൊരു സംഭവം ഇവിടെയുണ്ട്:
http://www.cmronweb.com/pages/Articles/muthapu_biography_1.php
ഒന്നു വായിച്ചു നോക്കൂ...

shahir chennamangallur said...

followup

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... aashamsakal.......

നിസ്സഹായന്‍ said...

അടിപൊളി പോസ്റ്റ് അഭിനന്ദനങ്ങള്‍ !!

ആളവന്‍താന്‍ said...

"പൗലോസിനെക്കൊണ്ട് തൊടീച്ചെടുക്കാം"
നല്ലൊരു കൊട്ട്..!

Unknown said...

>>>>> ഇതില്‍ പ്രധാനപ്പെട്ട കാര്യം, എല്ലാ മനുഷ്യരും ആദം-ഹവ്വാ ദമ്പതിമാരുടെ സന്തതി പരമ്പരകളാണെന്ന മുസ്ലീം പാഠം മിക്ക മുസ്ലീങ്ങളും പഠിച്ചിട്ടില്ല എന്നതാണ്.<<<<<

നൂറില്‍ നൂറു മാര്‍ക്കുമും നല്‍കുന്നു.

>>>>>> ഇവിടുത്തെ മുസ്ലീങ്ങളുടെ വല്ലിപ്പവല്ലിപ്പമാര്‍ പറങ്കോടനും നീലാണ്ടനും ചൂലനും ചാത്തനുമൊക്കെയാണ്; വല്ലിമ്മവല്ലിമ്മമാര്‍ കാളിയും കൊറ്റിയും കാരിച്ചിയും മുണ്ടിച്ചിയുമൊക്കെയാണ് എന്നര്‍ത്ഥം. <<<<<

പച്ചപ്പരമാര്‍ത്ഥം.


>>>>>> പക്ഷേ, യാഥാസ്ഥിതികരെന്നു വിശേഷിപ്പിക്കുന്നവരേക്കാള്‍ യാഥാസ്ഥിതികരാണിക്കൂട്ടൂര്‍. വാസ്തവത്തില്‍ യാഥാസ്തിതികരെന്നു വിശേഷിപ്പിക്കുന്നവരാണ് പുരോഗമനവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂടരെക്കാള്‍ വലിയ പുരോഗമനവാദികള്‍. <<<<<<

ചിലര്‍ക്കൊന്നും ഇപ്പോഴും മനസ്സിലാവാത്ത ഒരു നഗ്ന സത്യം!

>>>>> അല്ല കോയക്കുട്ട്യാപ്‌ളേ ഇതിന് ങ്ങള്ത്ര ചൂടാകാന്‌ണ്ടോ. കാര്യംകൊണ്ട് പറഞ്ഞാ ങ്ങളും ഞാനും മച്ചുണ്യാനും മച്ചുണ്‍ച്ചിം അല്ലേ? <<<<<

കിടക്കട്ടെ അഹംഭാവത്തിണ്റ്റെ കരണക്കുറ്റിക്കൊരടി... എനിക്കിഷ്ടായീ.. ഒരുപാടിഷ്ടായീ...

>>>>>> 'മ്മളെ ചാത്തന്റെ മകന്‍ ചന്ദ്രേട്ടന്‍!' <<<<<
മുസ്ളിമീങ്ങള്‍ മാത്രമല്ല, പൊതുവില്‍ എല്ലാവരും അങ്ങിനെയാണ്‌ എന്നാണ്‌ എണ്റ്റെ അഭിപ്രായം...

കത്തില്‍ പരാമര്‍ശിച്ച തരത്തിലുള്ള മുസ്ളിം തെറാപ്പിക്കു നിന്നു കൊടുക്കുന്ന മുസ്ളിമിനെയാണ്‌ ആദ്യമടിക്കേണ്ടത്‌. മനുഷ്യരെ മനുഷ്യരായി കാണാനായില്ലെങ്കില്‍ പിന്നെ മുസ്ളിമിയാലെന്താ, അല്ലെങ്കിലെന്താ.... ഒരു തരം ജന്തു അത്ര തന്നെ.

Unknown said...

സോറി പറയാന്‍ മറന്ന ഒരു കാര്യം പ്രത്യേകം പറയുന്നു. ആരെയും വേദനിപ്പിക്കാതെ തനിക്കു പറയാനുള്ളത്‌ പറയുക എന്നത്‌ ഒരു സിദ്ധിയാണ്‌. താങ്കള്‍ക്കത്‌ വേണ്ടുവോളമുണ്ട്‌. ആ സിദ്ധി നഷ്ടപ്പെടുത്തരുത്‌. നമുക്ക്‌ ചുറ്റുമുള്ള സത്വങ്ങളെയല്ല നാം പേഠിക്കേണ്ടത്‌. നമുക്കുള്ളിലുള്ള തിന്‍മയെയാണ്‌. ശുഭാശംസകള്‍.

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാ ബ്‌ളോഗര്‍മാര്‍ക്കും നന്ദി.
അടുത്ത പോസ്റ്റ്-തൂറാമുട്ടിപ്പടി.

sumesh said...

വളരെ സത്യസന്ധമായ വിലയിരുത്തലുകള്‍ തന്നെയാണിവ..ഇന്ന് (എന്നും) കേരളത്തിലെ എല്ലാ സുഖസൌകര്യങ്ങളും അനുഭവിക്കുന്ന ന്യൂനപക്ഷമെന്ന പേരിട്ട് വിളിക്കപ്പെടുന്ന വിഭാഗം എല്ലാം നേടിയെടുക്കുകയും അസംഘിടിതരായ അധഃസ്ഥിതര്‍ ഇന്നും അങ്ങിനെ തന്നെ

ടികെ മാധവനാണെന്ന് തോന്നുന്നു ചാലയില്‍ മാര്‍ക്കറ്റിലൂടെ കൂട്ടുകാര്‍ക്കൊപ്പം ചെരിപ്പും തലയില്‍ ചുമന്ന് നടക്കേണ്ടി വന്ന അവസ്ഥ(നടത്തിച്ചതാണ്,,ഇവിടത്തെ ന്യൂനപക്ഷവിഭാഗക്കാര്‍!)...

ഇപ്പോളും അവരുടെ വോട്ട് ബാങ്കില്‍ നോട്ടമിട്ട് ഈ വിഭാഗങ്ങളേ ഭൂരിപക്ഷവിഭാഗം എന്ന് വിളിച്ച് ഒന്നും കൊടുക്കാതിരിക്കുന്ന രാഷ്ട്രീയക്കോമരങ്ങളേ..നാളെ നിങ്ങള്‍ക്കിതിന് ഉത്തരം പറയേണ്ടി വരും! അതു തീര്‍ച്ച..

അഭിനങ്ങള്‍ ..ശങ്കരനാരായണന്‍ അവര്‍കളേ...

Unknown said...

സൂപ്പര്‍ പോസ്റ്റ്‌, അഭിനന്ദനങ്ങള്‍!

prasanna raghavan said...

വിലപ്പെട്ട ഈ അറിവുകളൊക്കെ ഒരിടത്തു കൂട്ടിഒരുക്കി, അതെ അതാണല്ലോ പുരോഗമനവാദികളുടെ ജോലി,പക്ഷേ, ‘’യാഥാസ്ഥിതികരെന്നു വിശേഷിപ്പിക്കുന്നവരേക്കാള്‍ യാഥാസ്ഥിതികരാണിക്കൂട്ടൂര്‍‘’, ഈ പുരോഗമനവാദികള്‍, എന്നെഴുതിയല്ലോ.

ഈ വ്യാജപുരോഗമനവാദികളേയും യാധാസ്തികരെയും പിന്നിട്ടു കുതിക്കാന്‍ ആരുമില്ലാതായി. അതാണ് കുഴപ്പം,

ഇതൊക്കെ ബ്ലോഗിലെഴുതുക,വായിച്ചു വായിച്ച് ചിലരൊക്കെ അതിനു തയ്യാറായേക്കും, ഭാവിയില്‍, എന്നു വിശ്വസിക്കാം ഇതാണ് ബ്ലോഗിന്റെ ഒരു സാദ്ധ്യതയും,

WebCube360 said...

pii_email_ba6dffecaf439976a7a6 pii_email_35800da0131beebe44e2

WebCube360 said...

[pii_email_37f47c404649338129d6]