My Blog List

Tuesday, March 22, 2011

ഹസീനാ ബാര്‍

http://www.harithaonline.com/magazine/stories



        അകലെയുള്ള ടൗണിലെ ബാറില്‍ നിന്നു വെള്ളമടിച്ചു ആടിക്കുഴഞ്ഞു നടക്കുന്നതിനിടയില്‍ ഒരുവന്‍ പെട്ടെന്ന് നിന്നു. 
'' നില്‍ക്ക് ! നില്‍ക്ക് !! നില്‍ക്ക് !!! ''
       റോഡിന്റെ എതിര്‍ വശത്തേക്ക് ഇമ വെട്ടാതെ കണ്ണു തുറുപ്പിച്ച് നോക്കിയ ശേഷം അവന്‍ ബോര്‍ഡിലെ അക്ഷരങ്ങള്‍ തപ്പിപ്പെറുക്കി വായിച്ചു.
       '' ഓഹോ! ഇവിടെയുമുണ്ടോ ഒരു ബാര്‍. അതല്ല കഥ! ഹസീനായുടെ പേരിലും കള്ള് കച്ചോടം തൊടങ്ങീന്നോ!! അത്രക്കായോ? എറിഞ്ഞു പൊളിക്കെടാ നായിന്റെ മോനേ ''
     കൂട്ടുകാരനായ 'നായിന്റെ മോന്‍' ഒരു കല്ലെടുത്തെറിഞ്ഞു. ഉള്ളിലെ വെള്ളത്തിന്റെ തിരയിളക്കം കാരണം കൈ വിറച്ചതിനാല്‍ ലക്ഷ്യം തെറ്റി. ''ബാര്‍'' എന്നെഴുതിയ ഭാഗത്തെ ചില്ല് മാത്രമാണ് പൊട്ടിച്ചിതറി വീണത്.
     '' മുഴുവനും പൊളിഞ്ഞില്ല. 'ഹസീന'യെ ഞാന്‍ തന്നെ എറിഞ്ഞു പൊളിക്കാം. '' 
         എറിഞ്ഞപ്പോള്‍ അവനൊന്നു ആലോലമാടി. അവന്റെ ഏറ് തീര്‍ത്തും ലക്ഷ്യം തെറ്റി. 'ബാറി'ന്റെ ഇപ്പുറത്തേക്ക് പോകേണ്ടതിനു പകരം 'ബാറി'ന്റെ അപ്പുറത്തേക്കാണ് കല്ല് പോയത്. ഏറ് കൊണ്ടത് ബോര്‍ഡിന്റെ അരികിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പിന്മേലായിരുന്നു. മരക്കൊമ്പ് ഇല്ലായിരുന്നെങ്കില്‍ മരക്കൊമ്പ് മറച്ചു വച്ച ഭാഗത്തെഴുതിയ 'സോപ്പ്' പൊട്ടിച്ചിതറി വീഴുമായിരുന്നു.
..................

27 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ഹസീന ബാര്‍'സോപ്പ്‌' .. ഹ ഹ ഹ .. ശങ്കരേട്ടാ.. കഥ കൊള്ളം.. :)

Kadalass said...

ഹി.ഹി. ഹസീന ബാർ(സോപ്പ് സൈലന്റ്) കലക്കി....
ഈ കള്ളുകുടിയന്മാരുടെ ഒരു കാര്യേ........
ഒരു പീഡനത്തിന്റെ കഥയും കുറച്ച് കാര്യങ്ങളും ഇവിടെ വായിക്കാം

എല്ലാ ആശംസകളും

Salim PM said...

ബാര്‍സോപ്പിനെ ബാറായി തെറ്റിദ്ധരിച്ച ഹാസ്യത്തെക്കാള്‍ നന്നായിത്തോന്നിയത് 'ഹസീന' എന്ന മുസ്‌ലിം പേരില്‍ ബാര്‍ തുടങ്ങിയതിനെതിരെ രോഷം കൊള്ളുന്ന കുടിന്മാരുടെ സമുദായ സ്നേഹമാണ്.

ഇതു വായിച്ചപ്പോള്‍ മറ്റൊരു തമാശയാണ് ഓര്‍മ്മ വന്നത്. കള്ളുഷാപ്പില്‍ ടച്ചിങ്ങായി ഞണ്ടുകറി വിളമ്പിയപ്പോള്‍ 'എടാ നായിന്‍റെ മോനേ, 'മക്‌റൂഹായ' ഞണ്ട്കറി യാണോടാ ഇജ്ജെനക്ക് കൂട്ടാന്‍ തന്നത്' എന്നും ചോദിച്ച് പൊട്ടിത്തെറിച്ചത്രേ ഇതുപോലുള്ള മറ്റൊരു കഥാപാത്രം!

(ഇസ്‌ലാമിക കര്‍മ്മ‌ശാസ്ത്രമനുസരിച്ച്, ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും ഉപേക്ഷിക്കുന്നത് ഉത്തമമായ കാര്യങ്ങളാണ് മക്‌റൂഹ്)

ajith said...

പാതി വായിച്ചിട്ട് എന്തെല്ലാം പൊല്ലാപ്പുകള്‍ ഈ ലോകത്തില്‍. അല്ലേ?

Pushpamgadan Kechery said...

ഇത് കൊള്ളാമല്ലോ !
ഹിഹിഹി .........
അഭിനന്ദനങ്ങള്‍ ......

രമേശ്‌ അരൂര്‍ said...

നര്‍മം കൊള്ളാം

chithrakaran:ചിത്രകാരന്‍ said...

വളരെ നല്ല കഥ !!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അപ്പോള്‍ സോപ്പിനുള്ളിലും ഉണ്ടല്ലേ ഒരു - ബാറ്.
കൊച്ചു കഥ, നന്നായി

പഞ്ചാരകുട്ടന്‍ -malarvadiclub said...

കണ്ണ് കാണാത്ത കുടിയാ.........കലക്കി

Unknown said...

: )

Lipi Ranju said...

ഹി ഹി കൊള്ളാം, കിടിലം പോസ്റ്റ്‌...
കള്ളുകുടിയന്മാര്‍ മാത്രമോ!
പാതി മാത്രം കണ്ടിട്ട് കല്ലെറിയുന്ന
കാര്യത്തില്‍ സ്വബോധം ഉള്ള നമ്മുടെ സമൂഹമെന്താ മോശമാണോ?

ശ്രീനാഥന്‍ said...

വെള്ളമടിച്ചാലും എന്തൊരു സമുദായസ്നേഹം!

$hamsuCm Pon@t said...

GOOD

അംജിത് said...

:)

ബെഞ്ചാലി said...

സമുദായസ്നേഹം :)

MOIDEEN ANGADIMUGAR said...

ശങ്കരേട്ടനു നർമ്മം വഴങ്ങുമെന്നു ഇപ്പോളാണറിഞ്ഞത്. കൊള്ളാം

Unknown said...

അല്ലെങ്കിലും ഇത്തരക്കാര്‍ക്കാണ് സമുദായ സ്നേഹം കൂടുതല്‍!

Villagemaan/വില്ലേജ്മാന്‍ said...

:)

ജയരാജ്‌മുരുക്കുംപുഴ said...

katha rasakaramayittundu.... aashamsakal.....

കുസുമം ആര്‍ പുന്നപ്ര said...

kollam nannyittunde

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ ബ്‌ളോഗിണിമാര്‍ക്കും ബ്‌ളോഗര്‍മാര്‍ക്കും നന്ദി!
ഈ കഥ മലപ്പുറത്തെ ഒരാള്‍ക്ക് വായിക്കാന്‍ കൊടുത്തു. 'മാഷ് പേര് പറഞ്ഞില്ലെങ്കിലും എറിഞ്ഞത് ഇന്ന മതക്കാരാണെന്ന് വ്യക്തമാണ്'എന്നു അഭിപ്രായപ്പെട്ടു. ഞാനതിനൊരു വിശദീകരണം ആവശ്യപ്പെട്ടു. അപ്പോള്‍ അയാള്‍ പറഞ്ഞു: 'ഹസീനയുടെ പേരിലും ബാറോ എന്നു ചോദിക്കച്ചവന്‍ സ്വാഭാവികമായും മുസ്ലീങ്ങളാകുമല്ലോ'എന്നാണയാള്‍ മറുപടി പറഞ്ഞത്. അല്ലാതെയും ആകാമല്ലോ എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അയാള്‍ അതിന് വിശദീകരണം ആവശ്യപ്പെട്ടു. ഞാന്‍ വിശദീകരിച്ചു: ''എറിഞ്ഞത് മുസ്ലീം ജാതിയില്‍പ്പെട്ട മജീദോ ഹിന്ദുജാതിയില്‍പ്പെട്ട മനോഹരനോ ക്രിസ്ത്യന്‍ ജാതിയില്‍പ്പെട്ട മാത്യൂവോ ആകാം. മുസ്ലീങ്ങളും കള്ളുകച്ചോടം തുടങ്ങിയോ എന്ന് കള്ളുകുടിയനും വര്‍ഗ്ഗീയ ചിന്താഗതിക്കാരനുമായ മജീദിന് ചോദിക്കാം. ഇതുവരെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമേ ബാറുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഈ രംഗത്തേക്ക് മുസ്ലീങ്ങളും വന്നോ എന്ന് കള്ളുകുടിയന്മാരും അതോടൊപ്പം വര്‍ഗ്ഗീയചിന്താഗതിക്കാരുമായ മനോഹരനും മാത്യുവിനും ചോദിക്കാം''.

ശങ്കരനാരായണന്‍ മലപ്പുറം said...

എന്റെ വിശദീകരണം ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കു സാധിച്ചില്ല. കഥ എഴുതിയപ്പോള്‍ ഞാനെന്താണ് അര്‍ത്ഥമാക്കിയതെന്ന് എനിക്കുതന്നെയാണല്ലോ അറിയുക. അതുകൊണ്ട് ഞാന്‍ കൂടുതല്‍ വിശദീകരിച്ചതുമില്ല.
അടുത്ത പോസ്റ്റ്: 'ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!'

ബിന്‍ഷേഖ് said...

ബൂ ഹ ഹ ഹ ഹാ.......

ശങ്കര്ജീ. ചിരിച്ചു ചിരിച്ചു ഒരു പരുവായി..

പുന്നകാടൻ said...

മാഷെ..കൊള്ളാം.ഇനി എന്റെ ഒരനുഭവം പറയട്ടെ, തിരുവനന്തപുരം ക്കാരനായ എന്റെയൊരു സുഹ്രുത്ത്‌ സൗദിയിൽ നിന്ന് വെക്കേഷനു നാട്ടിൽ വന്നു കല്ല്യാണം കഴിച്ചു.ഹണിമൂൺ ആഘോഷിക്കാൻ അവർ വീഗാലാന്റിൽ പോകുമ്മെന്നും അതുവഴി എന്റെ വീട്ടിൽ [എർണ്ണാകുളം സിറ്റിയൊടുചേർന്നു] വരുമ്മെന്നും ഫോൺ മുഖെനെ അറിയിച്ചു.[ഞാനും വിവാഹം കഴിക്കാൻ വെക്കേഷനിൽ അവനെക്കാൾ 2 മാസം മുൻപെ വന്നതാണു.പക്ഷെ നടന്നില്ല]ഈ സമയം അസുഖക്കാരിയായ അമ്മ്യെ നിർബന്ധിച്ചു വിരുന്നിനു വേണ്ടിയുള്ള വിഭവങ്ങൾ ഒരുക്കി.അവരുടെ നാട്ടിൽ [ആറ്റിങ്ങാൽ]ലെഭ്യത കുറവായ കരിമീൻ,ആറ്റുകൊഞ്ച്‌,താറാവ്‌,എന്നിവയൊടപ്പം ചിക്കൻ,ബീഫ്‌, പചക്കറികളെന്നിവ കൊണ്ടു സമൃതമായ വിരുന്ന്.സമയത്ത്‌ വധുവരന്മാരെത്തി ഉച്ചവിരുന്നിനിരുന്നു. അവർ പക്ഷെ,പചക്കറികളും,കാചിയമോരും മാത്രമെ ഉപയോഗിച്ചൊള്ളു.ഞങ്ങൾ നിർബന്ധിച്ചട്ടും അവർ സ്നേഹപൂർവ്വം നിരസിച്ചു.സത്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും വിഷമമായി.അതു കൻണ്ടിട്ടാവണം സുഹ്രുത്ത്‌ എന്നെ വിളിച്ചു മാറ്റി കാര്യം പറഞ്ഞു.തന്റെ വൈഫ്‌ ഒരു യാതസ്ത്തിക മുസ്ലിം കുടുംബത്തിലെ പെണാണ്ണെന്നും,അതു കൊണ്ടു ഒരു മുസ്ലിം മുറിച്ച മാംസ്ം മാത്രമെ ഉപയോഗിക്കുവേന്നും പറഞ്ഞു.എന്നാൽ മൽസ്യം കഴിചൂടെ എന്നു ചോദിച്ചപ്പോൾ അതു ആറ്റു മൽസ്യമാണേന്നും അവ അഴുക്കു ഭക്ഷിക്കുമെന്നും അതു ഹറാമാണെന്നും പറഞ്ഞു. എന്നാൽ നിനക്കു കഴിചൂടെ എന്നു ചോദിച്ചപ്പോൾ എനിക്കിവയൊക്കെ ഇഷ്ട്ടമാണെന്നും, പക്ഷെ ഞാൻ കഴിച്ചാൽ ഇവൾ വീട്ടീൽ പറയുമ്മെന്നും,അതു പ്രശ്നമാകുമ്മെന്നും,വെറുതെ പുതുമോടി കളയണമൊയെന്നും ചോദിച്ചു. സംഭവം അച്ചനു മനസിലായങ്ങിലും, പാവം കഷ്ട്ടപ്പെട്ട അമ്മയ്ക്കു ഇതൊന്നും അറിയില്ലായിരുന്നു.[ഈ സംബവം നടന്നു,6 മാസതിനു ശേഷ്ം അമ്മ മരിച്ചു.2003 ഇൽ]

പുന്നകാടൻ said...

പ്രസ്ത്തുത സുഹ്രുത്തും ഞാനുമടക്കം 7 പേർ ഒരെ മുറിയിൽ 6 കൊല്ലം ഒരു കുടുംബതെ പോലെ കഴിഞ്ഞതാണു.നാട്ടിൽ വന്നപ്പോൾ മറ്റൊരു മുഖ്ം

ആസാദ്‌ said...

കിടിലന്‍

OAB/ഒഎബി said...

ഏറു ശരിക്ക് കൊണ്ടു ട്ടോ :)