My Blog List

Wednesday, April 06, 2011

മണിമുത്ത്! & ദാനം

സാഹിത്യശ്രീ മാസിക, 2011 ഫെബ്രുവരി


മണിമുത്ത്!


       പെട്ടിയില്‍ കിടക്കുന്ന വോട്ടുകള്‍ എണ്ണുന്നതിനു മുമ്പു തന്നെ പാര്‍ട്ടി അനുഭാവിയായ അവന്‍ തന്റെ പാര്‍ട്ടി തന്നെ വിജയിക്കുമെന്നുറപ്പിച്ചു. പാര്‍ട്ടിയുടെ കൊടിയുടെ നിറമുള്ള ചായം മുഖത്ത് വാരിത്തേച്ച് അതേ നിറമുള്ള വസ്ത്രങ്ങളും തൊപ്പിയുമൊക്കെ ധരിച്ച് കൊടിയും പിടിച്ച് എതിര്‍പ്പാര്‍ട്ടിക്കാരുടെ ഇടയിലൂടെ അവരെ വെല്ലുവിളിച്ചും അവര്‍ക്കെതിരെ ആക്രോശങ്ങള്‍ ചൊരിഞ്ഞും സൈലന്‍സര്‍ എടുത്തു മാറ്റിയ മോട്ടോര്‍ സൈക്കിളില്‍ അവന്‍ ചീറിപ്പാഞ്ഞു. അവനെ നേരിടാനായി ചെന്നവനെ തടഞ്ഞുകൊണ്ട് എതിര്‍പ്പാര്‍ട്ടിയുടെ നേതാവ് പറഞ്ഞു:
        ''വേണ്ട, വേണ്ട. ആ മുത്തിനെ ഒന്നും ചെയ്യല്ലേ! നാളെ മ്മളെ പാര്‍ട്ടീക്ക് വരാനുള്ള മണിമുത്താണവന്‍!!''
;;;;;;;;;;;
(വിമോചന സമരക്കാലത്ത്, 'പണ്ടത്തെപ്പണി ചെയ്യിക്കും; പാളേല്‍ കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്നു വിളിപ്പിക്കും' എന്നു പാടിയ ഹിന്ദു/ക്രിസ്ത്യന്‍ സവര്‍ണ മൂരാച്ചികളുടെ വംശപരമ്പരയില്‍പ്പെട്ട സിന്ധു ജോയി എന്ന കപടനാട്യക്കാരിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതിനു മുമ്പ് എഴുതിയതാണ് ഈ കഥ)
..............


ഉണ്മ' മാസിക, 2011 ഏപ്രില്‍


ദാനം

       ''അമ്മേ, ഈ കറി പുളിച്ച് തീരെ കേടു വന്നൂലോ. ഞാനിത് പശൂന്റെ കാടീല് ഒഴിക്കട്ടേ''
    '' അയ്യോ! കഷ്ടായിട്ടൊ!! ഒരു തേങ്ങ മുഴുവനും അരച്ച്ണ്ടാക്ക്യ കറ്യാണത്. പശൂന്റെ കാടീല് ഒഴിക്കണ്ട കുട്ടീ. ചെലപ്പൊ അതിന് ദഹനക്കെട് വന്നാലോ? യ്യത് അപ്പൊറത്തെ ജാനകീനെ വിളിച്ച് കൊടുത്തള''
............. 

12 comments:

രമേശ്‌ അരൂര്‍ said...

രണ്ടു കുഞ്ഞു കഥകളും കൊള്ളാം ..ഇഷ്ടപ്പെട്ടു :)

Pushpamgadan Kechery said...

രണ്ടും മോശമില്ല .
ആ ദാനത്തിന്റെ കഥ രസമായിട്ടുണ്ട് .
ഭാവുകങ്ങള്‍ ....

sm sadique said...

കഥകൾ രണ്ടും കൊള്ളാം
ആശംസകൾ……………..

Unknown said...

നല്ല കഥകൾ, ആശംസകൾ

ശ്രീജിത് കൊണ്ടോട്ടി. said...

രണ്ടുകഥകളും ഇഷ്ടമായി.. ജാനകിയുടെ ആരോഗ്യത്തെക്കള്‍ വലുത് പശുവിന്റെ ആരോഗ്യം.:(

പട്ടേപ്പാടം റാംജി said...

മനുഷ്യരുടെ ചിന്തകളും ചെയ്തികളും...
രണ്ടും വളരെ ഇഷ്ടായി.

ajith said...

സിന്ധു ജോയിക്കെന്താ കാലുമാറാന്‍ വയ്യേ?
ജാനകിക്കെന്താ സൌജന്യമായിക്കിട്ടുന്നത് വാങ്ങിയാല്‍ ???

(സവര്‍ണ്ണ മൂരാച്ചിമാരുടെ മനോഗതങ്ങള്‍)

Lipi Ranju said...

വളരെ കുറച്ചു വരികളിലൂടെ
ഒരുപാടു കാര്യങ്ങള്‍ .....
ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും അങ്ങിനെ തന്നെ ...
ഈ കഴിവിനു...... 'Hats off'

ശ്രീനാഥന്‍ said...

രണ്ടും നന്നായി, ആദ്യത്തേതിന് മൌലികത കൂടും!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചിന്തനീയം.

അതിരുകള്‍/പുളിക്കല്‍ said...

തനിക്കും തന്റെ നാല്‍ക്കാലികള്‍ക്കും വേണ്ടാത്തവ....അപ്പുറത്തെ ജാനകിക്ക്...എത്രവലിയ ധര്‍മ്മം അല്ലേ....രണ്ട് കഥകളും ചെറുതാണെങ്കിലും ഒരുപാട് വലിയ ഉപദേശം തരുന്നു....എല്ലാവിധ ഭാവുകങ്ങളും

ജയരാജ്‌മുരുക്കുംപുഴ said...

randu kadhakalum manoharamayittundu.....