സുതാര്യം മാസിക, സെപ്തംബര്‍ 2011
മുത്തച്ഛന് രണ്ട് ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു.
''വേണ്ട വല്ല്യച്ഛാ. എനിക്ക് ചായ വേണ്ട. ഷാര്‍ജ മതി ''
മുത്തച്ഛന് നെറ്റി ചുളിച്ചു. അയാള്‍ പേരക്കുട്ടിയെ നോക്കി അടുത്തിരിക്കുന്നവര്‍ കേള്‍ക്കെത്തന്നെ പറയാന്‍ തുടങ്ങി.
'' കാലം പോയ പോക്ക്. പ്പഴത്തെ കുട്ടികളടെ ഒരു കാര്യം. അവര്‍ക്ക് ചായയും കാപ്പിയുമൊന്നും പറ്റില്ല. ഷാര്‍ജ, ജിദ്ദ, ഷേക്ക്, ചിക്കു, ഷവര്‍മ. എന്തൊക്കെ കുണ്ടാമണ്ടികളാണ് ഇവര്‍ അകത്തേക്ക് കയറ്റി വിടണത്. എന്താ കുട്ടികളടെ വേഷം? ഇവന്റെ മുടിയിതാ വാവല് അടയ്ക്ക ഈമ്പിയ പോലെ. താടി കൊറ്റനാടിന്റെപോലെ. ടീഷര്‍ട്ടാണുപോലും! എന്തൊക്കെയാ അതില്‍ എഴുതി വെച്ചിരിക്കുന്നത്. എന്താ ട്രൗസറിന്റെയൊരു കോലം? ആകെ വള്ളിം ചരടും തൂങ്ങിക്കെടക്ക്വാ. ട്രൗസറ് മുഴുവന്‍ പോക്കറ്റുകളാ. ട്രൗസറ് അരേന്ന് കുറെ താഴോട്ട്. കാലിന് താഴെ നിലത്തഴിച്ചിട്ട്. മുളേടെ പുട്ടുംകുറ്റിക്ക് ചൂടി വരിഞ്ഞ് കെട്ട്യപോലെ കയ്യില്‍ നെറയെ ചരടുകള്‍!!''
മുത്തച്ഛന്റെ അഭിപ്രായം കേട്ട് പേരക്കുട്ടി മിണ്ടാതിരിക്കുകയാണ്. അവനെന്തോ ആലോചിക്കുന്നതായി മുത്തച്ഛന് തോന്നി.
''എന്താ നിനക്കൊരു ആലോചന?''
''വല്ല്യച്ഛാ, ഞാന്‍ ആലോചിക്കയായിരുന്നു.......''
''എന്ത്? ഷാര്‍ജയുടെ മാഹാത്മ്യത്തെക്കുറിച്ചോ?''
''അല്ല, ചായയുടെ പാരമ്പര്യത്തെക്കുറിച്ച്......ഈ ചായ പണ്ടുമുതലേ നമ്മള് കഴിച്ചിരുന്നില്ലല്ലോ. നെറ്റില്‍ നോക്കിയപ്പോള്‍ മനസ്സിലായത് ചൈനക്കാരാണ് ആദ്യം ചായ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ്. പിന്നേയ്, മുത്തച്ഛന് പേന്റിന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത്. ടീച്ചര്‍ ഇന്നാളൊരു പ്രൊജക്ട് ചെയ്യാന്‍ തന്നിരുന്നു. അതില്‍ കേരളീയരുടെ പണ്ടത്തെ വേഷം, ഭാഷാ പ്രയോഗം, ഭക്ഷണം എന്നിവയൊക്കെ എഴുതണമായിരുന്നു. അതിനുവേണ്ടി ചില പുസ്തകങ്ങള്‍ വായിക്കുകയും നെറ്റില്‍ തപ്പുകയുമൊക്കെ ചെയ്തു. ഓരോരോ കാര്യം കണ്ടപ്പോഴും വായിച്ചപ്പോഴും അത്ഭുതവും ചിരിയും വന്നു''
ഒന്നു നിര്‍ത്തി അവന് വീണ്ടും തുടര്‍ന്നു.
'' അല്ലാ, ഞാനൊന്നു ചോദിച്ചോട്ടെ. വല്ല്യച്ഛനെ പ്പൊ വല്ല്യച്ഛന്റെയൊരു വല്ല്യമുത്തച്ഛന്‍ കണ്ടാല്‍ എന്തായിരിക്കും പറയുക? ''
ചോദ്യം കേട്ട് മുത്തച്ഛനൊന്നു ഞെട്ടി. മുത്തച്ഛന്റെ തല താഴ്ന്നു.
'' കുറച്ചൊക്കെ തെറ്റുണ്ടാകും. ന്നാലും ഞാന്‍ തന്നെ പറയാം വല്ല്യച്ഛാ. ഹൗ! ത്താപ്പൊ ഓന്റൊരു കോലം. ത്താണ് ഓന്റെ മൂക്കിന്റെ മോളില് രണ്ട് ചില്ല്. ചില്ലുമ്മെ രണ്ട് കോല്. കോല് ചെവീമ്മെ തിരികീക്കുണു. ന്റെ മുത്തപ്പായ്യാളേ, ത്താപ്പൊ ഓന്റെ കാല്മ്മെ. ചെരുപ്പ്ടാന്‍ ഓനാരാ കോലോത്തെ തമ്പ്രാനൊ. ഓനാരാ തുക്കിടി സായ്പ്പൊ കുപ്പായിട്ട് ഞെളിയാന്‍. ഓന്റൊരു പുളിച്ചിത്തരം കണ്ടിലെ. മുണ്ടങ്ങനെ നീട്ടി ഉട്ത്തക്കണു. കച്ചേരീലെ ബല്ല്യ അധികാരീനെപ്പോലെ. എത്താ ഓന്റെ മുമ്പിലെ ചില്ലും കുറ്റീല് ഒരു മണ്ണുംബെള്ളെത്തിന്റെ നെറള്ള ഒരു ബെള്ളം. എത്തൊക്കെ കുത്തിക്കലക്ക്യ ബെള്ളാണാവോ ഇയ്റ്റങ്ങള് മോന്തണത്. പച്ചെള്ളും കഞ്ഞീന്റെ ബെള്ളൊന്നും പറ്റൂലേ ഇയ്റ്റങ്ങക്ക്! ഹൗ! ബല്ലാത്തൊരു കലികാലം!!''

..............
18 comments:
കാലത്തിനനുസരിച്ച് കോലം മാറണം എന്നത് പ്രക്രതി നിഴമം അല്ലെ എന്ന് കരുതി കോലം മാറി കോല ക്കേട്ആവരുത് പണ്ടത്തെ പ്പോലെ ശര്‍ക്കര ഇട്ട ചായ ഇപ്പോളും കുടിക്കണം ഒറ്റതോര്‍ത്ത് മാത്രം എടുക്കണം എന്നൊന്നും പറയാനൊക്കില്ല എങ്കിലും ആസനം കാണാത്ത ട്രൌസര്‍ ഇടാം മാറിലെ പൂര്‍ണ കുംഭം കുനിഞ്ഞു നിന്നാല്‍ കാണാത്ത കഴു ത്തുള്ള ഡ്രസ്സ് പെണ്ണിനും ഇടാം അങ്ങനെ അല്ലെ വേണ്ടത്
കേരളീ സ്ത്രീകള്‍ തന് ശാലീന വേഷം സാരി ആണെന്നാണ് 'ഫൂരിഫക്ഷം ' മലയാളി മഹാന് മാരുടെയും വിചാരം ...! സിനിമയില്‍ കാണുന്ന രാജാക്കന്മാര് ഒക്കെ വെളുത്തു സുന്ദരന്മാര് ആയി ക്ലീന്‍ ഷേവ് ചെയ്തു നടക്കുനവരും ..എന്തയാലും ഒരു ഇരുപതു വര്‍ഷം കഴിഞ്ഞാല്‍ പരമ്പരാഗത വേഷം ചുരിദാര്‍ ആകാനുള്ള വകുപ്പ് കാണുന്നുണ്ട് .
വിവാള്ടിയും പിന്നെ ജോക്കിയും വന്നാതോടെ യഥാര്‍ത്ഥത്തില്‍ കേരളീയരുടെ യഥാര്‍ത്ഥ പരമ്പരാഗത വേഷമാണ് വിട പറഞ്ഞത് ..
നന്നായിരിക്കുന്നു!പുതിയ തലമുറയ്ക്കു
വന്നമാറ്റങ്ങള്‍ ഒറ്റവായനയില്‍ നിന്നുതന്നെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നു.വാക്കുകള്‍ കൊണ്ടും,പെരുമാറ്റവിശേഷതകള് കൊണ്ടും......
ആശംസകളോടെ
സി.വി.തങ്കപ്പന്
അത് കിടു, ആ ചിന്ത... വളരെ ശരിയല്ലേ?
ഈയിടെ വായിച്ചവയില്‍ ഏറ്റവും രസകരമായി തോന്നിയ പോസ്റ്റ്. മുത്തശ്ശന്റെ നിരീക്ഷണവും, കൊച്ചുമോന്റെ വര്‍ണ്ണനയും...
പിന്നെ, ആ കൊമ്പന് ദാ ഇപ്പോ പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ട്, ഇല്ലേ?
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് ഞാനൊരു പരസ്യം കണ്ടു..
ഡെറ്റോള്‍ കമ്പനീടെ പരസ്യാണ്.
നമ്മുടെ അച്ഛന്റെ അച്ഛന്റെ അച്ഛന്മാരോക്കെ ചെയ്തിരുന്നത്, കളിച്ചിരുന്നത്, കുളിച്ചിരുന്നത്. എല്ലാം ഈ മണ്ണിന്റെ മണമറിഞ്ഞും മനമറിഞ്ഞും തന്നെയായിരുന്നു..
ആ മണ്ണില്‍ 'എപ്പോഴും' രോഗാതുരമായ രോഗാണുക്കള്‍ കൂടിയിരിക്കുന്നു.
ഡെറ്റോള്‍ ഉപയോഗിച്ചില്ലെങ്കില്‍ തേങ്ങയാവും, മാങ്ങയാവും..
ഒലക്ക..
ഇങ്ങനെയുള്ള പരസ്യ സംസ്കാരം പഠിപ്പിച്ചു കൊടുത്ത 'വൃത്തി'ബോധം വെച്ചാണ് പേരക്കുട്ടിയും സംസാരിക്കുന്നത്..
നിരീക്ഷണം കൊള്ളാം ....
അല്ലെങ്കിലും തലമുറകളുടെ വ്യത്യാസം
എന്നത് തലമുറകളുടെ താല്പര്യം മാത്രമല്ലേ?
കാലത്തിനനുസരിച്ച് കോലം കെട്ടാൻ മനുഷ്യർക്കല്ലെ പറ്റു ശങ്കരേട്ടാ..!! കൊചുമോൻ പറഞ്ഞതിലും അല്പം കാര്യം ഇല്ലാതില്ല.. നല്ല ചിന്തകൾ.. ആശംസകൾ..!!
athikam parayunnilla.................
ushaar.,,,,
കൊള്ളാം... വായിച്ചു തുടങ്ങിയപ്പോള്‍ സ്ഥിരം പരാതിയാണെന്ന് കരുതി. വല്യപ്പന്റെ മുന്നേറ്റത്തിന് പേരക്കുട്ടിയുടെ കൌണ്ടര്‍ അറ്റാക്ക് നന്നായി. കാലത്തിനനുസരിച്ച് കോലം കുറെയൊക്കെ മാറും. എങ്കിലും, കൊമ്പന് പറഞ്ഞ ആ ആസ്ഥാനവും പൂര്‍ണകുംഭവും ഒക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
marunna lokathil mattangal ulkkollanam...overayalo????????? ethu pole...
ഹ ഹ ,,പതിവ് പോലെ കുഞ്ഞു ഗുളികയില്‍ മേലാസകല വേദനാ സംഹാരി എന്ന് പറഞ്ഞത് പോലെ ഈ പോസ്റ്റ് .
മൂലവും പൂരാടവും അറിയാതെ എന്തൊക്കെയാണ് നമ്മള് ഓരോരുത്തരും ചിന്തിച്ചു കൂട്ടി വിളമ്പുന്നത് ..ആ ചെക്കന് ആള് കൊള്ളാം ..അവനെ കുറ്റം പറയാന്‍ പറ്റുമോ ?
ഉഗ്രൻ! മാറ്റമില്ലാത്ത ഒന്നേ ഉള്ളൂ, മാറ്റം അംഗീകരിക്കാനാവാത്ത മനസ്സ്!
കലികാലം അല്ലാതെ എന്ത് പറയാനാ
വളരെ നല്ല ചിന്തകള്‍ !!! ഇടക്കിടക്ക് ഇത്തരം ചരിത്രം ജനത്തെ ഓര്‍മ്മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ന്താ... കമന്റു മോഡറേഷന്റെ കാരണം ന്ന് പിടികിട്ടീല.
ചിത്രകാരാ, വിമര്‍ശനങ്ങളെ പേടിച്ചല്ല. വിമര്‍ശനങ്ങള്‍ ഏതു തരത്തിലുമുള്ളതുമാകട്ടെ. രോഷവും തെറിയുമൊക്കെ ആകട്ടെ. പക്ഷേ, ഒരു വ്യക്തിത്വവും ഇല്ലാത്ത ചില അല്പന്മാര്, തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരു പോസ്റ്റുപോലും എഴുതാതെ കമന്റ് എഴുതുവാന്‍ വേണ്ടി മാത്രം വരുന്നു. ആരാന്റെ അടുക്കളയില്‍ വന്നു തൂറുന്ന വൃത്തികെട്ട ഇത്തരക്കാരെ ഒഴിവാക്കാനാണ്.
chekkan kalalkki
sambavam ushaar...
(foneenna.....)
പതിവുപോലെ സുഗതന് 100% കറക്റ്റ്
ithinalle "vaid koduthu adi vangikkuka ennu parayunnathu"? Kalakki iniyum ezhuthuka... Ha Ha..
Post a Comment