My Blog List

Wednesday, October 12, 2011

ആനനിയമം

ഉണ്മ മാസിക, ആഗസ്റ്റ്,2011
 
ആന കുഴിയാനയോട്:
         ''ഇത്തിരിക്കുഞ്ഞനായ നിന്നെയൊന്നും ആരും പരിഗണിക്കില്ലെടോ. വലുപ്പത്തിനാണെടോ വലുപ്പവും ഗമയും. ആനയുടെ ജീവന്‍ പോയാല്‍ ചെരിഞ്ഞെന്നേ പറയൂ. നിന്റെ ജീവന്‍ പോയാലോ? ചത്തെന്നുപോലും പറയില്ല.''
          ''നിങ്ങളുടെ ആനനിയമം തെറ്റ്. കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളനോട്ടടി, കള്ളപ്പണമിടപാട് തുടങ്ങിയ ആനക്കള്ളത്തരങ്ങള്‍ ചെയ്ത നിങ്ങളുടെ മൊതലാളി നിങ്ങള്‍ക്കൊന്നും കുഴിയാനക്കള്ളന്‍പോലുമല്ല. ചപ്പുചവറുകളില്‍ കിടന്ന പഴയ ചെരുപ്പ് ചോദിക്കാതെ ചുളവില്‍ ചാക്കിലാക്കിയെന്ന് പറഞ്ഞ് ചുക്കിച്ചുളിഞ്ഞു ചടച്ചു നരച്ചു ജീവന്‍ പോകാറായ ആ തമിഴത്തിയെ ആനക്കള്ളത്തിയെന്നു വിളിച്ചല്ലേ നിങ്ങളുടെ മൊതലാളി തെങ്ങില്‍ കെട്ടിയിട്ട് അവരുടെ തലമണ്ട അടിച്ചു പൊട്ടിച്ചത്? ''
.................

14 comments:

പൈമ said...

വായിച്ചു ആനകഥ ഇഷ്ട്ടപെട്ടു ആശംസകള്‍

ajith said...

സിംബോളിക് ആയി പറഞ്ഞ ഈ ആനക്കഥ ഇഷ്ടായി. അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാര്‍ അവരുടെ സങ്കടമാരറിയാന്‍

ശ്രീനാഥന്‍ said...

സത്യം. നിയമവും സാമൂഹ്യനീതിയും ആളും അർത്ഥവും അനുസരിച്ചാണ്.

അഭിഷേക് said...

സത്യമായ കാര്യങ്ങള്‍ ...ആനക്കള്ളന്മാര്‍ക്ക് വേണ്ടി ബാലിയാടകുന്നത് കുട്ടി കള്ളന്മാര്‍
ആശംസകള്‍

വിധു ചോപ്ര said...

ആനയോളം വരുമോ ആന മോഷണം? ഇല്ലായിരിക്കാം.പക്ഷേ ഇതൊക്കെയല്ലേ നമുക്കാനക്കാര്യം? തമിഴത്തിക്കിട്ട് രണ്ട് കൊടുത്തില്ലെങ്കിൽ പ്രതികരണ ശേഷി മറന്നു പോകില്ലേ?

അനില്‍@ബ്ലോഗ് // anil said...

:)

ജയരാജ്‌മുരുക്കുംപുഴ said...

kadha rasakaramayittundu....... aashamsakal.......

കൊമ്പന്‍ said...

ആനകഥ നന്നായി ആനക്കള്ളന്‍ എന്ന് കേള്‍ക്കാം ആന നല്ലവന്‍ എന്ന് ഞാനും കേട്ടിട്ടില്ല

Admin said...

nannayittundu

ശ്രീജിത് കൊണ്ടോട്ടി. said...

ആനനിയമം ഇഷ്ടമായി...

ChethuVasu said...

ഈ സമൂഹം എന്ന് പറയുന്നതെ ഒരു പെരിയ ആനക്കള്ളമാണ് ..!

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ആനക്കഥ ഇഷ്ടമായി...!!

Echmukutty said...

തന്നെ, തന്നെ. അങ്ങനെ തന്നെയാണ് നിയമം...

ജിത്തു said...

പല കള്ളങ്ങള്‍ ഒരുമിച്ച് ചെയ്ത് , ആന കള്ളന്മാരായവരെ ആരും കള്ളന്നു വിളിക്കില്ല , വിളികാന്‍ ദൈര്യപെടില്ല , ഒരു നേരത്തെ വിശപ്പടക്കാനായ് നിസ്സഹായത്കൊണ്ട് ഒരു നിമിഷം കള്ളം ചെയ്തു പോയവനെ കള്ളനെന്നു മുദ്രകുത്തി കല്ലെറിയാന്‍ മാന്യന്മാര്‍ അനവദി കാണും , ആന കഥ നന്നായി ശങ്കരേട്ടാ