My Blog List

Tuesday, October 18, 2011

പ്രാര്‍ത്ഥന

'ഇന്ന്'മാസിക, ആഗസ്റ്റ്,2011

         നേതാവിന്റെ നെറികേടുകളെക്കുറിച്ച് മാത്രമേ അയാളുടെ നാവില്‍ നിന്നു പുറത്തു ചാടിയിട്ടുള്ളൂ. പക്ഷേ, മരണാസന്നനായി നേതാവ് ആശുപത്രിയിലായപ്പോള്‍ അയാള്‍ക്ക് നേതാവിനോട് പെട്ടെന്നൊരു സ്‌നേഹം അണപൊട്ടിയൊഴുകി. അയാള്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ''ദൈവമേ! കൂടുതല്‍ കഷ്ടപ്പെടുത്താതെ ആ പാവത്തിനെ നാലഞ്ച് ദിവസത്തിനകം പെട്ടന്നങ്ങ് കൊണ്ടുപോയാല്‍ മതിയായിരുന്നു''. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രാര്‍ത്ഥിച്ചിട്ടും ദൈവം നേതാവിനെ കൊണ്ടു പോയില്ല. ശനിയാഴ്ച രാവിലെ മുതല്‍ അയാള്‍ കൃഷിഭവനിലിരുന്ന് കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിച്ചു: '' ഭഗവാനേ! ഏതായാലും ഇതുവരെയും നീ ആ പാവത്തിനെ കൊണ്ടുപോയില്ല. ഇത്രയുമായ സ്ഥിതിക്ക് ഒരു രണ്ടു ദിവസത്തെ ആയുസ്സുകൂടി ആ പാവത്തിന് കൂട്ടിക്കൊടുക്കേണമേ. കാണാനുള്ളവരൊക്കെയൊന്ന് ആ പാവത്തിനെ ജീവനോടെ കണ്ട് തൃപ്തിയടഞ്ഞോട്ടെ ഭഗവാനെ!!''
..................
(ഒരു മുന്‍ മുഖ്യമന്ത്രി മരണാസന്നനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ അവധികളില്‍ ആനന്ദംകൊള്ളുന്ന ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്‍ പറഞ്ഞ അഭിപ്രായം കേട്ടപ്പോള്‍ എഴുതാന്‍ തോന്നിയ കഥയാണിത്)

16 comments:

Salim PM said...

ഈ കഥയിലെ സന്ദേശം മനസ്സിലാകുനില്ലല്ലോ സുഗതേട്ടാ..

Unknown said...

ഹ്ഹ്ഹ്ഹ്ഹ്ഹ്ഹഹഹഹ്..


ശങ്കരനാരായണന്‍ മലപ്പുറം എന്ന് പോസ്റ്റില്‍ ആദ്യം വെച്ചത് കണ്‍ഫ്യൂഷനാക്കി, ഹിഹി

വിധു ചോപ്ര said...

ഒരവധി കിട്ടാൻ നേതാവ് ശനിക്ക് മുൻപേ ചാവണം അല്ലെങ്കിൽ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ചത്താൽ മതി.നല്ല കുട്ടിത്തമുള്ള കഥ
ആശംസകൾ
സ്നേഹപൂർവ്വം വിധു

Manoraj said...

ഈ പ്രാര്‍ത്ഥനയൊക്കെ ചെറുപ്പത്തില്‍ ചില നേതാക്കളുടെ അവസ്ഥ അറിഞ്ഞിരുന്ന സമയത്ത് നമ്മളുമൊക്കെ ചെയ്തിട്ടുണ്ട്.

ശങ്കരനാരായണന്‍ മലപ്പുറം said...

മനോരാജ് പറഞ്ഞത് ശരിതന്നെ!

ajith said...

സത്യം പറയാല്ലോ...സന്തോഷിച്ചിട്ടുണ്ട്. ഒരവധി കിട്ടുന്ന കാര്യമോര്‍ക്കുമ്പോള്‍

ശ്രീനാഥന്‍ said...

ഇത് സത്യമാണ്. ശനി-മരണങ്ങളിലെ നിരാശ ഞാൻ പല സർക്കാർ ജോലിക്കാരിലും കണ്ടിട്ടുണ്ട്!

Cv Thankappan said...

തരാത്തരത്തിനൊത്തുമാറുന്ന മനസ്സ്!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ponmalakkaran | പൊന്മളക്കാരന്‍ said...

oru leevenkilum kittande....

vettathan said...

ബന്ദും മരണവും സര്‍ക്കാര്‍ ജീവനക്കാര്‍ ആഘോഷിക്കുകയാണ്.സ്പെഷല്‍ കാഷ്വല്‍ ലീവും അവധിയും ഇടക്കിടക്ക് ഇല്ലെങ്കില്‍ എന്ത് സര്‍ക്കാര്‍ ജോലി?(ഓട്ടോക്കാര്‍,തയ്യല്കാര്‍,വര്‍ക്ക്‌ ഷോപ്പ് ജീവനക്കാര്‍ തുടങ്ങി എന്നും പണിയെടുത് കൂലി വാങ്ങുന്നവര്‍ക്കെ വിഷമമുള്ളൂ.)

Villagemaan/വില്ലേജ്മാന്‍ said...

തിങ്കളാഴ്ച ഹര്‍ത്താല്‍ വരാനും പലരും പ്രാര്‍ഥിക്കാറുണ്ട് !

പൈമ said...

sariyanallo?enikku anubhavam und
good writting

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പല സർക്കാർ ഉദ്യോഗസ്ഥരും പറഞ്ഞ് കേട്ടിട്ടുണ്ട്... ചൂരുക്കത്തിൽ ദീപസ്തംപം മഹാശ്ചര്യം.. നമുക്കും കിട്ടണം അവധി..!!

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി!

Echmukutty said...

അതെയതെ, ഈ പ്രാർഥന ഒരുപാട് കേട്ടിട്ടുണ്ട്. ചുട്ടഅടി കിട്ടുമായിരുന്നു ഇങ്ങനെ പ്രാർഥിച്ചാൽ എന്നതുകൊണ്ട് അതിനു മുതിർന്നിട്ടില്ല....മൌനപ്രാർഥന അന്ന് വശമില്ലായിരുന്നു.

കഥ ഇഷ്ടപ്പെട്ടു.

ജിത്തു said...

ഒരവധി അത് ശനിയും ഞായറിനോടും ചേര്‍ന്നായാല്‍ ബഹു വിശേഷം ആകും, അടുപ്പിച്ച് കുറച്ചു ദിവസം വീട്ടിലിരിക്കാലോ , ഇന്ന് ഹര്‍ത്താലും ബന്ദും ഒക്കെ ആഘോഷമായ് ആണല്ലോ മലയാളി കൊണ്ടാടുന്നത്