My Blog List

Sunday, January 08, 2012

തീപ്പൊരി

ഉണ്മ മാസിക, ജനുവരി 2012

         ''രഞ്ജു ഇപ്പോള്‍ ലൈനിലുണ്ട്. നമുക്ക് രഞ്ജുവിനോട് ചോദിക്കാം. ഹലോ, രഞ്ജു, കേള്‍ക്കാമോ?....ഈയിടെ മറുകണ്ടം ചാടിയ നമ്മുടെ തീപ്പൊരിയന്‍ വിപ്‌ളവ നേതാവ് സഞ്ജു ഭായ് ഇപ്പോള്‍ മുമ്പിട്ടു നില്‍ക്കുകയാണെന്നാണല്ലോ പറഞ്ഞത്. രഞ്ജൂ, എത്ര വോട്ടിനാണ് സഞ്ജു ഭായ് മുമ്പിട്ടു നില്‍ക്കുന്നത്? രഞ്ജു, ഇനി എത്ര വോട്ടുകള്‍കൂടി എണ്ണാനുണ്ട്. ഇന്നിനി എണ്ണുമോ, എണ്ണിയാല്‍തന്നെ എണ്ണിത്തീരുമോ, തീര്‍ന്നാല്‍ത്തന്നെ ഫലം പ്രഖ്യാപിക്കുമോ, രഞ്ജൂ. നിലവിലെ അവസ്ഥ വെച്ച് തീപ്പൊരി ജയിക്കുമെന്നു പ്രതീക്ഷിക്കാമോ, രഞ്ജൂ?''
  
              ''സോറി മിസ് അഞ്ജു. തീപ്പൊരി സഞ്ജു ഭായ് മുമ്പിട്ടു നില്‍ക്കുകയാണെന്നല്ല പറഞ്ഞത് അഞ്ജൂ. അദ്ദേഹം കുമ്പിട്ടു നില്‍ക്കുകയാണെന്നാണ് പറഞ്ഞത് അഞ്ജൂ. മറ്റേ പാര്‍ട്ടിയിലായിരുന്നപ്പോള്‍ത്തന്നെ ആ പാര്‍ട്ടിക്കാരറിയാതെ തീപ്പൊരി സഞ്ജു ഭായ് മടിക്കുത്തില്‍ ഒളിപ്പിച്ചുവെച്ച് സദാ കൊണ്ടുനടന്നിരുന്ന വേദ പുസ്തകം താഴെ വീണുപോയി മിസ് അഞ്ജൂ. കുമ്പിട്ടുനിന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആ വേദപുസ്തകം തെരയുകയാണ് തീപ്പൊരി..........മിസ് അഞ്ജൂ''                                                     

16 comments:

പൈമ said...

വിപ്ലവം ജയിക്കട്ടെ ..മതവും ജയിക്കട്ടെ .. പഴയ ഇസ്സോപ്പു കഥ പോലെ...

ChethuVasu said...

വൈരുദ്ധ്യാത്മിക വൈദിക വാദം ..?

മനോജ് കെ.ഭാസ്കര്‍ said...

ഇങ്ക്വിലാബ് സിന്ദാബാദ്.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തലക്കെട്ടിന് താഴെ ഒരു നല്ല "കിഴുക്ക്"

പൊട്ടന്‍ said...

നിലവാരമുള്ള ഹാസ്യം എന്ന് ഞാന്‍ ഇതിനെ വിശേഷിപ്പിക്കട്ടെ?

Cv Thankappan said...

നന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ശ്രീജിത് കൊണ്ടോട്ടി. said...

ഇത് വെള്ളത്തില്‍ വീണ തീപ്പൊരിയായല്ലോ ശങ്കരേട്ടാ.. :)

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഹിഹീ.. നല്ല കൊട്ടാണല്ലൊ ശങ്കരേട്ടാ..!!

ഒരു കുഞ്ഞുമയിൽപീലി said...

ithu kalakki maasheeeeeeeeee

TPShukooR said...

മൊത്തത്തില്‍ വിപ്ലവ കാരികള്‍ പിന്നാമ്പുറത്ത് വേദവിശ്വാസികള്‍ ആണെന്ന ഒരു ആക്ഷേപ ഹാസ്യം ഉണ്ട്. എന്തിനാണത്? വേദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സമത്വത്തിനും വിപ്ലവത്തിനും മോഹിച്ചു കൂടെന്നുണ്ടോ?

ശങ്കരനാരായണന്‍ മലപ്പുറം said...

അങ്ങനെയൊന്നുമില്ല Shukoor . പക്ഷേ, ഞാന്‍ അന്നേ വേദ വിശ്വാസിയായിരുന്നെന്നും പാര്‍ട്ടിക്കാരറിയാതെ വേദ പുസ്തകം കൊണ്ടുനടന്നിരുന്നെന്നും പറയുന്ന കാപട്യം പാടില്ലെന്നു മാത്രം.

Satheesan OP said...

ഹിഹീ. വിപ്ലവം ജയിക്കട്ടെ ...

Echmukutty said...

പറയുന്നതു ചെയ്യാനും ചെയ്യുന്നത് പറയാനും വലിയ ബുദ്ധിമുട്ടാണ് സർ.

Umesh Pilicode said...

ഹ ഹ ഹ അത് കലക്കി !! :))

Anil cheleri kumaran said...

ആക്ഷേപ ഹാസ്യം കലക്കി.

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായം രേഖപ്പെടുത്തിയര്‍ക്കെല്ലാം നന്ദി !