My Blog List

Friday, January 20, 2012

കോലങ്ങള്‍

മക്തബ് 13.01.2012
 
          ''ശിവ! ശിവ!! എന്താ ആ ചെക്കന്റൊരു കോലം. മുടി മുള്ളന്‍പന്നീന്റെ മുള്ളപോലെ കൂര്‍ത്ത് നിക്കണ്. ചുണ്ടിന്റെ മേലെ ഒരൊറ്റ രോമും ല്ല്യ. മറ്റേ ചുണ്ടിന്റെ താഴെ ഒരു രോമക്കട്ട. കാതും കുത്തി കടക്കനിട്ടിരിക്ക്ണ്. കുപ്പായല്ല ബന്യാനാ ഇട്ടിരിക്കണ്ത്. എന്തൊക്കെ കുന്താണാവോ അതീല് എഴ്തി വെച്ചിരിക്ക്ണ്ത്. പാന്റ് പ്പൊ ഊരിച്ചാടുന്ന അവസ്ഥേലാ നിക്ക്ണ്ത്. കാലംപോയ പോക്കേയ്! ആ മറ്റേ ഉണ്ണിച്ചാത്തന്റെ ചെക്കന്റെ ചെക്കനല്ലേ അത്? ''
       ''നല്ല കഥ! ങ്ങക്ക് ആളെ മാറീന്ന്. അത് മ്മളെ ഉണ്ണികൃഷ്ണനധികാരീന്റെ പേരക്കുട്ട്യാണെന്നേ!''
             ''അയ്യോ? പണ്ടത്തെപ്പോലെ കണ്ണങ്ങട്ട് പിടിക്ക് ണ് ല്ല്യ. കാര്യങ്ങോണ്ട് പറഞ്ഞാ ഞാന്‍ ഓരോന്ന് പറഞ്ഞൂന്നേള്ളൂ. ഉണ്ണികൃഷ്ണനധികാരീന്റെ മോന്റെ മോനാണല്ലേ? മുത്തശ്ശനെ അതേപടി കൊത്തിങ്ങ്ട്ട് വെച്ച പോലെത്തന്നെ. ആ കണ്ണും. ആ മൂക്കും. ആ ചുണ്ടും. പിന്നെ ആ ചന്തിം ഒക്കെ. പിന്നെ കുട്ട്യാളല്ലന്നേ, കൊറച്ചൊക്കെ കുസൃത്യാള് വേണം ന്ന അഭിപ്രായം തന്ന്യാ എനിക്കും. അതിനെ കോലക്കേടായി മ്മള് കാണേണ്ടതില്ല്യ. മ്മള് തന്നെ ന്തെല്ലാം കോലങ്ങള് മാറ്റി. അല്ല പിന്നെ!''

                                             .................

14 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല നാവ്!
അല്ല,
നാട്ടു മാവില്‍ കൊണ്ട കല്ല്‌!!.! !

Cv Thankappan said...

കാലം!
കോലം!!
ബഹുകൃതവേഷം!!!

ChethuVasu said...

Subjectivity of Perspectives !

ChethuVasu said...

What you see is not what you interpret.!

And what you interpret is what you understood as seen.

പൈമ said...

ഓരോ കോലങ്ങള്‍ ..ഓരോ കാലങ്ങള്‍ ...

Kalavallabhan said...

കോലങ്ങള്‍

Yasmin NK said...

നന്നായിട്ടുണ്ട്.
ആശംസകള്‍..

കൊമ്പന്‍ said...

പരിഷ്ക്കാരം മാണം പക്ഷെ ങ്കില്‍ ഒരു മാറി കാക്കച്ചി പാരണ പരിഷക്കാരം ആവരുത്

ശങ്കരനാരായണന്‍ മലപ്പുറം said...

കൊമ്പന്‍, പരിഷ്‌കാരമല്ല കെട്ടോ കഥയുടെ പ്രമേയം.

Joker said...

അധികാരിയുടെ മോനാകുമ്പോള് എത്രപെട്ടെന്ന് അഭിപ്രായം മാറുന്നു. അഛന് ആനപ്പുറത്ത് കയറിയ പാരമ്പര്യമുണ്ടെങ്കില് മകന് തഴമ്പുണ്ടാകുമോ എന്ന് ചോദിച്ചാല് കൊറച്ചൊക്കെ ഉണ്ടാകും..അല്ലെങ്കില് നമ്മള് ഉണ്ടാക്കും.

Unknown said...

എത്രപെട്ട്ന്ന് ഒരാൾക്ക് പുരോഗമന/വിപ്ലവകാരി(കാരൻ)ആകാൻ കഴിയുന്നത്.വേഷം വിട്ട്,കണ്ണിലേക്കും മൂക്കിലേക്കും ദൃഷ്ഠി മാറ്റും.ശങ്കരേട്ടാ,ഉഗ്രൻ കഥ.

വേണുഗോപാല്‍ said...

ശങ്കരേട്ടാ ......
ഈ നാല് വരികള്‍ ആളെ നോക്കി നാവു മാറ്റുന്ന
സമൂഹത്തിന്റെ മുഖം മൂടികള്‍ വലിച്ചു കീറുന്നവയാണ് ..
ഇന്നത്തെ കാലത്ത് ഇത്തരം കേട്ടുകേള്‍വികള്‍ ചുരുക്കമെങ്കിലും
പണ്ട് ഇങ്ങിനെയുള്ള ഏറാന്‍മൂളികളുടെ ഒരു നിര തന്നെ കാണാമായിരുന്നു ..
ആശംസകള്‍ .. ഈ കൊച്ചു ചിന്തക്ക്

Umesh Pilicode said...

മാഷേ ഈയിടെയായി ചെറിയ ആക്ഷേപ ഹാസ്യ പോസ്റ്റുകള്‍ ആണല്ലോ ..

ആശംസകള്‍/....

Shameee said...

വളരെ രസായി കാര്യം പറഞ്ഞു. ചിലരൊക്കെ ഇപ്പോളുമിങ്ങനെ തന്നെ.
ഉച്ചനീചത്വം ഇന്നും..... !