My Blog List

Tuesday, May 01, 2012

ജമാഅത്ത് സ്മൃതി


ബാലയാ വാ യുവത്യാ വാ 

വൃദ്ധയാ വാപി യോഷിതാ 

ന സ്വാതന്ത്രേ്യണ കര്‍ത്തവ്യം 

കിഞ്ചിത് കാര്യം ഗൃഹേഷ്വപി             

       ബാലയോ യുവതിയോ വൃദ്ധയോ ആരായാലും സ്ത്രീ സ്വഗൃഹത്തില്‍ പോലും ചെറിയ കാര്യമായാലും, തന്നിഷ്ടം പ്രവര്‍ത്തിക്കരുത് എന്ന് മനുസ്മൃതിയില്‍ (5:147) പറയുന്നുണ്ട്. ഇതില്‍നിന്നു തന്നെ മനു എത്രമാത്രം സ്ത്രീവിരുദ്ധനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല സ്ത്രീവിരുദ്ധങ്ങളായ ഒട്ടേറെ ശ്‌ളോകങ്ങള്‍ വേറെയുമുണ്ട് മനുസ്മൃതിയില്‍. 2:67, 3:9,11, 5:148,151,154, 8:77, 9:2,15,16,17,18,30,33,46,47 എന്നീ ശ്‌ളോകങ്ങള്‍ ഉദാഹരണം.         പക്ഷേ, മനുസ്മൃതിയെക്കുറിച്ചു പറയുമ്പോള്‍ 'ന:സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി'എന്ന ശ്‌ളോകം മാത്രമാണ് ചര്‍ച്ചചെയ്യപ്പെടാറ്. മനുസ്മൃതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമൊക്കെ ഈ ശ്‌ളോകത്തെക്കുറിച്ചേ പറയാറുള്ളൂ. ഇതുകൊണ്ടുതന്നെ ഈ ശ്‌ളോകത്തിന് പുതിയപുതിയ വ്യാഖ്യാനങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. മനുസ്മൃതിയിലെ (9:3)പ്രസ്തുക ശ്‌ളോകം ഇങ്ങനെ: 

പിതാ രക്ഷതി കൗമാരേ  

ഭര്‍ത്താ രക്ഷതി യൗവനേ 

രക്ഷന്തി സ്ഥവിരേ പുത്രാ 

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി                   

       കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ രക്ഷിക്കണം. സ്ത്രീ സ്വാതന്ത്യം അര്‍ഹിക്കുന്നില്ല. എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നാല്‍ സ്വാതന്ത്ര്യം എന്നതിന് സ്വന്തമായി തന്ത്രം ചെയ്യുക, അതായത് പ്രയാസപ്പെട്ട് പണി ചെയ്യുക എന്നതാണ് ഇതിനര്‍ത്ഥമെന്നും ഇത് ലക്ഷ്യമാക്കുന്നത് സ്ത്രീയെ കഷ്ടപ്പെടുത്താന്‍ പാടില്ല എന്നുമൊക്കെയാണ് ഭാരതീയ വിചാര കേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരനെപ്പോലെയുള്ളവര്‍ പറഞ്ഞിട്ടുള്ളത്. വേഷം മാറിയ ഇന്റര്‍നെറ്റ് മനുവാദികളും ഇതുതന്നെയാണ് പറയുന്നത്. മനുസ്മൃതി വ്യാഖ്യാനിച്ച സിദ്ധിനാഥാനന്ദ സ്വാമി ഇതിനു നല്‍കിയ വ്യാഖ്യാനം, 'സ്ത്രീ അനാഥയായിരിക്കാന്‍ പാടില്ല'എന്നാണ്. ഈ വ്യാഖ്യാനം അവസരത്തിനൊത്ത് വളച്ചൊടിച്ചതാണ്. ഈ ശ്‌ളോകം ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ടുമാത്രമാണ് ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന് വ്യക്തം. കാരണം, സ്ത്രീ വിരുദ്ധങ്ങളായ മറ്റു ശ്‌ളോകങ്ങള്‍ക്കൊക്കെ ശരിയായിത്തന്നെയാണ് സിദ്ധിനാഥാനന്ദ സ്വാമി വ്യാഖ്യാനം നല്‍കിയിരിക്കുന്നത്. മനുസ്മൃതിക്ക് മാത്രമല്ല മറ്റു പുരാണ ഗ്രന്ഥങ്ങള്‍ക്കും ഇങ്ങനെ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നുണ്ട്. വാല്മീകീ രാമായണത്തിലെ ഒരു ശ്‌ളോകം(അയോദ്ധ്യാ കാണ്ഡം, സര്‍ഗ്ഗം 52,ശ്‌ളോകം 89, മഹാകവി വള്ളത്തോളിന്റെ പദാനുപദ തര്‍ജ്ജമ-ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട് പ്രാര്‍ത്ഥിക്കുന്നത്) നോക്കുക: 

ആയിരം മദ്യകുംഭത്താല്‍ 

മാംസാന്നത്താലുമാസ്ഥയാ 

ദേവീ, പൂജിക്കുവന്‍ നിന്നെ,

പുരേ തിരിയെവന്ന ഞാന്‍            

    ഇതിലെ മദ്യകുംഭത്തിന് 'തീര്‍ത്ഥജലം' എന്നും മാംസാന്നത്തിനെ 'വിശിഷ്ട്യ ഭോജ്യം'എന്നുമാണ് എഴുത്തുകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് തര്‍ജ്ജമ കൊടുത്തിരിക്കുന്നത്.            രാമന്റെ കഥ വാല്മീകി വളരെ സത്യസന്ധമായും സുന്ദരമായുമാണ് പറഞ്ഞിരിക്കുന്നത്. ആര്‍ക്കും അതില്‍ വെള്ളം ചേര്‍ക്കാനുള്ള അവകാശമില്ല. വെള്ളം ചേര്‍ക്കുന്നവര്‍ക്ക് അവരുടേതായ സ്ഥാപിത താല്‍പര്യങ്ങളുണ്ട്. ഇത് മനുവാദികളുടെ മാത്രം കുത്തകയല്ല. പല ഇസ്ലാമിക പ്രസ്ഥാനങ്ങളും ഈ വഴിക്കുണ്ട്. ഇസ്ലാമിന്റെ മഹത്വം സ്ഥാപിക്കേണ്ടത് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാകണം. പകരം ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാകരുത്. അങ്ങനെ പറഞ്ഞാല്‍തന്നെ അത് സത്യസന്ധമായിരിക്കണം. നുണ പറയരുത്. ഇങ്ങനത്തെ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നതില്‍ ഏറെ മിടുക്കുള്ളൊരു വ്യക്തിയാണ് മുജാഹിദുകാരനായ എം.എം.അക്ബര്‍. അദ്ദേഹം എഴുതിയ 'മോക്ഷത്തിന്റെ മാര്‍ഗ്ഗം'എന്ന പുസ്തകത്തില്‍ (പേജ് 18,19) വൃത്തികെട്ടവന്‍ എന്നു അര്‍ത്ഥം വരുന്ന മ്‌ളേച്ഛ എന്ന വാക്കിന് 'വിദേശി'എന്നും എല്ലാം തിന്നുന്നവര്‍ എന്നു അര്‍ത്ഥം വരുന്ന സര്‍വ്വംഭക്ഷി എന്ന വാക്കിന് 'പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവര്‍' എന്നുമാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്.            വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പുതിയ അര്‍ത്ഥം കണ്ടെത്തുന്നതില്‍ ഇതിലേറെ മിടുക്കുള്ളവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന ശ്‌ളോകത്തിന് പി.പരമേശ്വരന്‍ നല്‍കുന്ന വ്യാഖ്യാനം തന്നെയാണ് ജമാഅത്തെ ഇസ്ലാമി നേതാവായ അബ്ദുര്‍ റഹ്മാന്‍ പെരിങ്ങാടിയും നല്‍കുന്നത്. അബ്ദുര്‍ റഹ്മാന്‍ പെരിങ്ങാടി 1998 മാര്‍ച്ച് 15 ന് 'മാധ്യമം' ദിനപത്രത്തിലെഴുതിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന മഹല്‍വാക്യം മുഖലേഖനത്തില്‍ ഉദ്ധരിച്ചത് വേണ്ടത്ര അവധാനതയോടെ ആയോ? സ്ത്രീയെ കുട്ടിക്കാലത്ത് പിതാവും യൗവനകാലത്ത് വരനും വാര്‍ദ്ധക്യകാലത്ത് മക്കളും സംരക്ഷിക്കണമെന്ന ഉദ്‌ബോധനത്തിനു ശേഷമാണ് ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പ്രസ്താവനയുള്ളത്. ഇവിടെ സ്വാതന്ത്ര്യം എന്ന പദത്തിന് നാം മലയാളത്തില്‍ ഇന്ന് വ്യവഹരിക്കുമ്പോലുള്ള സാധാരണ സാരമല്ല ഉള്ളത്. മറിച്ച് സ്വാതന്ത്ര്യം എന്ന സംസ്‌കൃതപദം അക്കാലത്ത് ഉപയോഗിച്ചത് തൊഴില്‍ എന്ന അര്‍ത്ഥത്തിലായിരുന്നു. ഈ വസ്തുത വിശദീകരിച്ചുകൊണ്ട് ശ്രീ:എം.പി.നാരായണപിള്ള എഴുതിയിരുന്നു. പ്രസ്തുത വാക്യം തെറ്റായിട്ടുദ്ധരിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. സ്ത്രീ വെളിയില്‍ ഉദേ്യാഗത്തിന് ഇറങ്ങി തെണ്ടിത്തിരിയേണ്ടതില്ല എന്ന തരക്കേടില്ലാത്ത ആശയം മാറ്റിമറിക്കുന്നത് ശരിയല്ലല്ലോ'         സ്വാതന്ത്ര്യത്തിന് പുതിയ അര്‍ത്ഥം തേടാന്‍ പെരിങ്ങാടി എം.പി.നാരായണപ്പിള്ളയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. പട്ടികജാതിക്കാരും മുസ്ലീങ്ങളും കൂട്ടുചേര്‍ന്ന് ഒ.ബി.സികള്‍ക്കെതിരെ മുന്നണിയുണ്ടാക്കണമെന്നു പറഞ്ഞ് 'കലാകൗമുദി'യില്‍ ലേഖനം(കാന്‍ഷിറാമില്‍നിന്നു മദനി പഠിക്കേണ്ടത് എന്ന തലക്കെട്ടില്‍)എഴുതിയ വ്യക്തിയാണ് എം.പി.നാരായണപ്പിള്ള. ഇതുകൊണ്ടാണോ പെരിങ്ങാടിക്ക് പിള്ളയെ ഇഷ്ടമായതെന്നറിയില്ല. ഏതായാലും പി.പരമേശ്വരന്റെ ഉള്ളിലുള്ളതുതന്നെയാണ് പെരിങ്ങാടിക്കുമുള്ളത്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധങ്ങളായ മറ്റു ശ്‌ളോകങ്ങള്‍ക്ക് എന്താണാവോ പെരിങ്ങാടി അര്‍ത്ഥം കണ്ടിരിക്കുന്നത്?        ഏതായാലും മനുസ്മൃതിയിലെ ശ്‌ളോകത്തെ അനുകൂലിക്കുന്ന പി.പരമേശ്വരന്‍ ജോലി ചെയ്യുന്ന സ്ത്രീകളെ മടക്കി വിളിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പി.പി.എ.പെരിങ്ങാടി ഇങ്ങനെയും പറഞ്ഞു. പ്രസ്തുത കുറിപ്പില്‍ പറയുന്നത് നോക്കുക: 'ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചുവിളിച്ച് പുരുഷന്മാര്‍ക്ക് തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടുവളരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും'. എങ്ങനെയുണ്ട് ജമാഅത്ത് സ്മൃതി? സവര്‍ണ മനുവാദികളെപ്പോലെത്തന്നെ അപകടകാരികളാണ് ജമാഅത്ത് മനുവാദികളും എന്ന സത്യം തിരിച്ചറിയുകതന്നെ വേണം.

                              ..................
                                                               

14 comments:

ശ്രീജിത് കൊണ്ടോട്ടി. said...

കൃത്യമായ നിരീക്ഷണം.. സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ ആരും മോശക്കാര്‍ അല്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മത ഗ്രന്ഥങ്ങളെ വിവക്ഷിച്ചു ന്യായീകരിക്കാന്‍ ആണ് ഭൂരിപക്ഷവും ശ്രമിക്കാറുള്ളത്. "ഭവിഷ്യപുരാണ" താരതമ്യങ്ങള്‍ സാക്കിര്‍ നായിക്ക് മുതല്‍ എം.എം അക്ബര്‍ വരെയുള്ളവരുടെതായി ഒരുപാടു കേട്ടിട്ടുണ്ട്. ആത്മവിശ്വാസക്കുറവാണോ ഇത്തരം വിചിത്രങ്ങള്‍ ആയ നിരീക്ഷണങ്ങള്‍ക്ക് കാരണം എന്ന് തോന്നിപ്പോകും. ഇത് വായിച്ചപ്പോള്‍ മുന്‍പ്‌ മാധ്യമത്തില്‍ ഷേക്ക്‌ മുഹമ്മദ്‌ കാരക്കുന്ന് എഴുതിയ "ജനാധിപത്യത്തില്‍ ഗാന്ധിജിയും മൌദൂദിയും ഒന്നിക്കുന്നു" എന്ന ലേഖനമാണ് ഓര്‍മവന്നത്. വെടക്കാക്കി തനിക്കാക്കല്‍ ലൈന്‍.. :-) ഭവിഷ്യപുരണ ചര്‍ച്ചയെ കുറിച്ച് ശങ്കരേട്ടന്‍ ബ്ലോഗില്‍ ഇട്ട പോസ്റ്റ്‌ വായിച്ചിരുന്നു.. http://sugadhan.blogspot.com/2010/10/blog-post_7674.html

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
പ്രവീണ്‍ ശേഖര്‍ said...

വളരെ നല്ല ഒരു നിരീക്ഷണം. വാദിക്കാന്‍ വരുന്നവരുടെ വാ ആദ്യം തന്നെ അടപ്പിച്ചു കളയുന്ന തരത്തിലായിരുന്നു തുടക്കം തന്നെ. പിന്നീടു അങ്ങോട്ടുള്ള വരികളില്‍ അവരെ ബന്ധിച്ചു. ഇതെല്ലാം കേട്ട ശേഷം അവരും എഴുത്തുകാരന്റെ കൂടെ കൂടി . കൂടുതല്‍ ഈ വിഷയത്തില്‍ സംസാരിക്കാനുള്ള ത്രാണി എനിക്കില്ലാത്തത് കൊണ്ട് ഞാന്‍ കൂടുതല്‍ പറയുന്നില്ല. നല്ല ലേഖനം.

ഷാജു അത്താണിക്കല്‍ said...

നന്നായി പഠിച്ച് എഴുതിയതാണല്ലൊ, എനിക്ക് തോന്നുന്നു താകൾ കുറച്ചു കൂടി റഫർ ചൈതിരുന്നെങ്കിൽ ഇതിലും നല്ലൊരു എഴ്ത്തായി ഇത് മാറിയേനി

ആശംസകൾ

ആചാര്യന്‍ said...

1998 ഇല്‍ നിന്നും കാലവും ജമാഅത്തും വളരെ മുന്നോട്ട് പൊയരിക്കുന്നു എന്നാണു ഇപ്പോള്‍ മനസ്സിലാക്കുന്നത്...

ശങ്കരനാരായണന്‍ മലപ്പുറം said...

കാലം കുറെ മുമ്പോട്ടുപോയി എന്നത് ശരിതന്നെ. പക്ഷേ, ജമാഅത്ത് മുമ്പോട്ട് പോയിട്ടില്ല. സ്തീകളെ തൊഴിലിടങ്ങളില്‍നിന്നു തിരിച്ചുവിളിക്കണമെന്ന ബോധംതന്നെയാണ് ജമാഅത്തുകാരെ ഇപ്പോഴും നയിക്കുന്നത് 2012 ഏപ്രില്‍ ലക്കം പ്രബോധനം മാസികയില്‍ റംല അബ്ദുര്‍ ഖാദിര്‍ കരുവമ്പൊയില്‍ എഴുതിയ കത്തില്‍ പറയുന്നത് നോക്കുക: ' 'ഗോവിന്ദച്ചാമി'മാരുടെ വിഹാരം കൂടിവരുന്ന ഇക്കാലത്ത് പഠനവേളയില്‍ തന്നെ വിവാഹം കഴിച്ചുവിടാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിന്റെ സാംഗത്യം വിസ്മരിക്കുക വയ്യ. ഒരു പുരുഷന് ഉദേ്യാഗം ലഭിച്ചാല്‍ ആ മേഖലയില്‍ ശ്രദ്ധയൂന്നാന്‍ കഴിയും. എന്നാല്‍ ഭാര്യ, അമ്മ, ഗൃഗസ്ഥ, മരുമകള്‍ എന്നീ റോളുകളെല്ലാം ഒരുമിച്ച് കയ്യാളേണ്ടിവരുമ്പോള്‍ സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഉദേ്യാഗം വേണ്ടിയിരുന്നില്ല എന്ന് ഏതു പെണ്ണും കൊതിച്ചുപോകും. ബിടെക്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ ഫ്രഫഷണലുകള്‍ക്ക് സൗകര്യപ്രദമായ ഇടങ്ങളില്‍ തൊഴില്‍ ലഭിക്കുന്നത് പ്രയാസമാകുമ്പോള്‍ പ്രതേ്യകിച്ചും. ഒരു ജേര്‍ണലിസ്റ്റോ ഡോക്ടറോ അവരുടെ തൊഴിലില്‍ തിളങ്ങിയിട്ടുണ്ടെങ്കില്‍ അവരുടെ വീട്ടില്‍ മാതാക്കളുടെയോ നല്ല വേലക്കാരുടെയോ ആത്മാര്‍ത്ഥമായ സഹായസഹകരണം കിട്ടിക്കാണുമെന്നത് നിസ്തര്‍ക്കമാണ്.' സ്ത്രീ സ്വന്തമായി 'തന്ത്രം' ചെയ്യേണ്ട എന്നാണ് ഈ സഹോദരിയും പറയുന്നത്. ഈ സഹോദരി മറ്റൊരു ബഡായികൂടി പറഞ്ഞു. ' 'ഗോവിന്ദച്ചാമി'മാരുടെ വിഹാരം കൂടിവരുന്ന ഇക്കാലത്ത് ' എന്ന്. അപ്പോള്‍ കല്യാണം കഴിഞ്ഞ പെണ്ണുങ്ങളെയെല്ലാം ഗോവിന്ദച്ചാമിമാര്‍ സഹോദരിമാരായി കണക്കാക്കുമെന്നാണോ ഈ സഹോദരി പറയുന്നത്?
തിരൂരങ്ങാടിയില്‍ ഒരു പിതാവ് മകളെ മാത്രമല്ല 17 ഉം 19 ഉം വയസ്സുള്ള ആണ്‍മക്കളെയും ലൈംഗികമായി പീഡിപ്പിച്ചു. സഹികെട്ട് ഒരു ആണ്‍കുട്ടി ഉമ്മയോട് പറഞ്ഞപ്പോഴാണ് വിവരം ജനം അറിയുന്നത്. 15 വയസ്സുള്ള ഈ പെണ്‍കുട്ടിയും 17 ഉം 19 ഉം വയസ്സുള്ള ഈ ആണ്‍കുട്ടികളും വിവാഹം കഴിച്ചിരുന്നെങ്കില്‍ തന്ത ഇങ്ങനെ ചെയ്യമായിരുന്നില്ല എന്നാണോ ഈ സഹോദരി പറയുന്നത്.?

ajith said...

എല്ലാവര്‍ക്കും സ്വാതന്ത്ര്യം...എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം

yasir fayas said...

ജമാഅത്തെ ഇസ്ലാമിയെയും സംഘ്പരിവാരത്തെയും ഒരേ നുകത്തില്‍ കൂട്ടിക്കെട്ടിയാല്‍ തല്ലിക്കൊല്ലാന്‍ വളരെ എളുപ്പമാണ്. അതാണ് കാലങ്ങളായി അള്‍ട്രാസെക്യുലറിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് മാധ്യമത്തിലും പ്രബോധനത്തിലും വന്ന 'കുറിപ്പുകള്‍' പോലും ജമാഅത്തിന്റെ ഒൗദ്യോഗിക നിലപാടായി വ്യാഖ്യാനിച്ച് ഇത്തരത്തില്‍ തിയറികള്‍ ചമയ്ക്കുന്നത്. കുറിപ്പുകളില്‍ സാധാണ വായനക്കാര്‍ അവരുടെ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. അത് പത്രത്തിന്റെയോ സംഘടനയുടെയോ ഓദ്യോഗിക നിലപാടല്ല. കത്തുകളിലും കുറിപ്പുകളിലും വരുന്ന അഭിപ്രായങ്ങളൊക്കെ അത് പ്രസിദ്ദീകരിക്കുന്ന സ്ഥാപനത്തിന്റെ നിലപാടായി പരിഗണിക്കാന്‍ തുടങ്ങിയാല്‍ ലോകത്ത് പിന്തിരിപ്പന്‍മാരല്ലാത്തവരായി ആരുണ്ടാവും. മാതൃഭൂമിയിലും മനോരമയിലും ദേശാഭിമാനിയിലുമൊക്കെ അവരുടെ നിലപാടുമായി തീരെ ബന്ധമില്ലാത്ത എത്രയോ കത്തുകള്‍ വരുന്നു. അത് അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ആദരിക്കുന്നത് കൊണ്ടാണ് പ്രസിദ്ധീകരിക്കുന്നത്. അല്ലാതെ നിലപാടായിട്ടല്ല എന്ന് മനസ്സിലാക്കാനുള്ള വിവേകം ഈ ബ്ലോഗര്‍മാര്‍ക്കും പ്ലസര്‍മാര്‍ക്കും ഇല്ലാഞ്ഞിട്ടല്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് തിയറി ചമയ്ക്കാന്‍ വേണ്ടി മാത്രമാണ്. ഇനി ജമാഅത്തെ ഇസ്ലാമിയുടെ കാര്യമെടുത്താല്‍ തൊഴിലെടുക്കുന്ന നൂറ് കണക്ക് ജമാഅത്തുകാരായ വനിതകളെ എനിക്ക് അറിയാം. ഒരു സ്ത്രീയോടും തൊഴിലിന് പോകരുതെന്ന് അവര്‍ പറഞ്ഞതായി എനിക്കറിവില്ല. ഒരു മുസ്ലിം സംഘടനയുടെ ഏറ്റവും ഉന്നത വേദിയായ സംസ്ഥാന സമിതിയില്‍ ഒരു വനിത ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ജമാഅത്തെ ഇസ്ലാമിയില്‍ മാത്രമാണ്. വനിതകള്‍ മാത്രം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസിദ്ധീകരണവും (ആരാമം) അവരുടേതാണ്. മാധ്യമം ദിനപത്രത്തിലും ധാരാളം സ്ത്രീകള്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. പ്രത്യക്ഷമായ ഇത്തരം നിരവധി മാതൃകകളുണ്ടായിരിക്കേ കത്തുകളിലെ വായനക്കാരുടെ അഭിപ്രായം സംഘടനയുടെ തലയില്‍ കെട്ടിവെക്കുന്നത് സ്ഥാപിതമായ താല്‍പര്യങ്ങള്‍ ഉള്ളത് കൊണ്ടാണ് എന്ന് സ്പഷ്ടമാണ്..പിന്നെ ഇതൊക്കെ എത്ര മറുപടി കൊടുത്താലും ചില താല്‍പര്യക്കാര്‍ ചര്‍വിത ചര്‍വണം നടത്തുന്നത് കൊണ്ട് ഒരു ജമാഅത്തുകാരനും മറുപടി പറയാന്‍ വരുന്നില്ലെന്ന് മാത്രം..

ശങ്കരനാരായണന്‍ മലപ്പുറം said...

യാസിര്‍ ഫയാസ് ഇങ്ങനെ പറയുന്ന:"അത് കൊണ്ടാണ് മാധ്യമത്തിലും പ്രബോധനത്തിലും വന്ന 'കുറിപ്പുകള്‍' പോലും ജമാഅത്തിന്റെ ഒൗദ്യോഗിക നിലപാടായി വ്യാഖ്യാനിച്ച് ഇത്തരത്തില്‍ തിയറികള്‍ ചമയ്ക്കുന്നത്. കുറിപ്പുകളില്‍ സാധാണ വായനക്കാര്‍ അവരുടെ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. അത് പത്രത്തിന്റെയോ സംഘടനയുടെയോ ഓദ്യോഗിക നിലപാടല്ല. കത്തുകളിലും കുറിപ്പുകളിലും വരുന്ന അഭിപ്രായങ്ങളൊക്കെ അത് പ്രസിദ്ദീകരിക്കുന്ന സ്ഥാപനത്തിന്റെ നിലപാടായി പരിഗണിക്കാന്‍ തുടങ്ങിയാല്‍ ലോകത്ത് പിന്തിരിപ്പന്‍മാരല്ലാത്തവരായി ആരുണ്ടാവും". 'സ്ത്രീകളെ മടക്കിവിളിക്കണം' എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ കുറിപ്പെഴുതിയ പി.പി.എ.പെരിങ്ങാടി മാധ്യമത്തിന്റെ ഒരു സാധാരണ വായനക്കാരനല്ല. ജമാഅത്തിന്റെ അംഗമാണ്. അംഗമാണെന്നു മാത്രമല്ല അതിന്റെ നേതാവുമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ശൂറാ കമ്മിറ്റിയിലുള്ള വ്യക്തിയാണ് പി.പി.എ.പെരിങ്ങാടി. ജമാഅത്തുകാരായ സ്ത്രീകള്‍ മാധ്യമത്തിലും മറ്റും പണിയെടുക്കുണ്ടാകാം. ഉണ്ടെങ്കില്‍ അവരെ തിരിച്ചുവിളിക്കണമെന്നാണ് ജമാഅത്ത് നേതാവായ പി.പി.എ.പെരിങ്ങാടി പറയുന്നത്. 'ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്ക് തൊഴില്‍ നല്‍കുകയാണെങ്കില്‍ വളരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും'എന്നു പറഞ്ഞുള്ള പി.പി.എ.പെരിങ്ങാടിയുടെ ഈ കുറിപ്പ് വിശദമായി ലേഖനമായി 1999 ജൂലൈ ലക്കം തെളിച്ചം മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

സംഘടനയുടെ സ്ഥാപകനും ജീവാത്മാവും ആയ സാക്ഷാല്‍ അബുല്‍അല മൌദൂദിയുടെ സ്ത്രീ വിരുദ്ധ വാഗ്ധോരണികള്‍.
(ലിങ്ക് http://www.box.com/shared/3sdhp4og08 )

** പുരുഷന്മാര്‍ ആവശ്യമായ സമ്പത്ത് സംഭരിക്കുകയും സ്ത്രീ വീട് ഭരിക്കുകയുമെന്ന പൊതുനിയമം താറുമാറായാല്‍ കുടുംബം തകരും.

***“സ്ത്രീ ഭര്‍ത്താവിന്റെ വീടുസൂക്ഷിപ്പുകാരിയാണ്.

* സ്ത്രീകള്‍ ഭരിക്കുന്ന സമൂഹം നാമാവശേഷമാകുകയെ ഉള്ളൂ..

** സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തത,സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യം,ഇരുവിഭാഗത്തിന്റെയും സ്വതന്ത്ര ഇടപെടല്‍ എന്നീ തത്വങ്ങള്‍ അംഗീകരിച്ചതു കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങളില്‍ കുടുംബജീവിതം ശിഥിലമായത്.

** പരിശ്രമിച്ചാലും സ്ത്രീകളില്‍ നിന്ന് ഇബ്നു സീന,അരിസ്റ്റോട്ടില്‍ , ഷേക്സ്പിയര്‍ , അലക്സാണ്ടര്‍, നെപ്പോളിയന്‍ പോലുള്ള ഒരൊറ്റ ചിന്തകനെപ്പോലും
ഉണ്ടാക്കിയെടുക്കാന്‍ സാധ്യമല്ല.

***നിങ്ങല്‍ ഏത് രൂപത്തില്‍ ചിന്തിക്കുകയാണെങ്കിലും സ്ത്രീകളെ പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍ക്കു വേണ്ടി സജ്ജമാക്കള്‍ പ്രക്യതിനിയമത്തിന് എതിരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

Echmukutty said...

പെണ്ണ് ജനിക്കണോ വേണ്ട്യോ? വല്ല അക്ഷരോം കൂട്ടിവായിക്കാൻ പഠിക്കണോ? കല്യാണം കഴിക്കണോ? ജോലിക്കു പോണോ? സ്വന്തായിട്ട് സ്വത്തുണ്ടാക്കണോ? തന്തേടേം കെട്യോന്റേം സ്വത്തില് അവകാശം വേണോ? അമ്പലത്തിലും പള്ളീലും ഒക്കെ കേറി വല്ല പൂജ്യോ കുർബാന്യോ ഓത്തോ ഒക്കെ ചെയ്യണോ? വേദനകൊണ്ട് ദണ്ണപ്പെട്ടാലും, പെറ്റ് പോറ്റി, മൊല കൊടുത്ത് വളർത്തി, അപ്പീം മൂത്രോം കോരി, കുളിപ്പിച്ച്, ചോറുരുട്ടിക്കൊടുത്ത് വല് താക്കീട്ക്കണ കൊച്ചിന്റെ മേല് വല്ല അവകാശോം വേണോ? പെണ്ണുങ്ങള് എന്തുടുക്കണം, എങ്ങനെ നടക്കണം, ആരോട് മിണ്ടണം,എന്ത് ആലോചിയ്ക്കണം, എന്ത് തിന്നണം, എന്ത് കുടിക്കണം ഈ പറഞ്ഞ പോലത്തെ വിഷയങ്ങള് മുമ്പോട്ടു വച്ച് എല്ലാ ജാതിമതക്കാരേം വിളിച്ച് ഒരു ചർച്ച സംഘടിപ്പിച്ച് നോക്ക്യേ.
എം. എൽ. എ. മാർക്കും എം. പി. മാർക്കും ശമ്പളം കൂട്ടണ ബില്ല് മാത്രമല്ലെ നമ്മടെ നിയമസഭേലും ലോകസഭേലും ഒരു വഴക്കും ഇല്ലാണ്ട് ഭരണ-പ്രതിപക്ഷ ഐക്യത്തോടെ പാസ്സാവാറുള്ളൂ. അതുപോലെ കമ്പ്ലീറ്റ് ഐക്യത്തോടെ എല്ലാ മതങ്ങളും ജാതികളും പെണ്ണുങ്ങളുടെ അവകാശങ്ങളിലും ചുമതലകളിലും ഒറ്റ, സിങ്കിൾ അഭിപ്രായത്തിലെത്തും.
“പുരുഷൻ തീരുമാനിയ്ക്കണതാവണം പെണ്ണിന്റെ ജീവിതം.അവള് അടങ്ങിയൊതുങ്ങി പുരുഷനെ അനുസരിച്ച് ജീവിച്ചോളണം”

സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ ആരാദ്യം ആരാദ്യം എന്നൊന്നുമില്ല. എല്ലാവരും ആദ്യം തന്നെ.....

ea jabbar said...

മാധ്യമത്തില്‍ ആ കുറിപ്പെഴുതുമ്പോള്‍ പെരിങ്ങാടി ജമാ അത്തിന്റെ സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ആയിരുന്നു. വെറും ഒരു വാനക്കാരന്റെ പ്രതികരണം ആയിരുന്നില്ല അതെന്ന് സാരം !

ea jabbar said...
This comment has been removed by the author.
Ajith said...

When TV Chandran's directorial film 'പാഠം ഒന്ന് – ഒരു വിലാപം ' was making waves in Malappuram, one can recollect the attack unleashed on Aryadan Shoukath by Madhyamam.