My Blog List

Wednesday, January 05, 2011

മദ്യവര്‍ഗ്ഗ കഥ-കാരണം

'സാഹിത്യശ്രീ' മാസിക ഡിസംബര്‍, 2010


ശങ്കരനാരായണന്‍ മലപ്പുറം

ഗ്‌ളാസ്‌മേറ്റ്‌സായിരുന്നു അവര്‍ അഞ്ചുപേരും.
അന്നും അവര്‍ പതിവുപോലെ ഒത്തുകൂടി.
അവര്‍ക്കന്ന് കരണം മറിയാനുള്ള കാരണം കിട്ടിയില്ല.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ കാരണങ്ങളുണ്ടായിരുന്നു.
വരാനുള്ള ദിവസങ്ങളിലും കാരണങ്ങളുണ്ട്.
പവിത്രന്റെ പുത്തന്‍പുരയുടെ പാലുകാച്ചല്‍.
സക്കീറിന്റെ സഹോദരന്റെ സുന്നത്ത്.
അനുവിന്റെ അമ്മായീടെ അടിയന്തിരം.
മുനീറിന്റെ മുറപ്പെണ്ണിന്റെ ആദ്യ മെന്‍സസ്സ്.
മാര്‍ട്ടിന്റെ മകളുടെ മനസ്സമ്മതം.
അജിത്തിന്റെയച്ഛന്റെ അസ്ഥി പെറുക്കല്‍.
അങ്ങനെ പലതും.
ഇന്നിന്റെ കാരണം കിട്ടാതവര്‍ വലഞ്ഞു.
ഒടുവില്‍ ഒരുവനൊരുപായം പറഞ്ഞു.
കാരണം കിട്ടാത്തതു തന്നെ കാരണം.
അതു നമുക്കു കാരണമാക്കാം.
അങ്ങനെ അവര്‍
കാരണം കിട്ടാത്ത കാരണം കാണിച്ച്
കരണം മറിയാനുള്ള കുപ്പി വാങ്ങി.

.............

9 comments:

MOIDEEN ANGADIMUGAR said...

അങ്ങനെ ഒരു കാരണവുമില്ലാതെ കാര്യം സാധിച്ചു.

ശങ്കരനാരായണന്‍ മലപ്പുറം said...

മുനീറിനെ മതം മാറ്റി!


ഈ കഥ മലപ്പുറത്തു നടന്ന ഒരു സാഹിത്യ പരിപാടിയില്‍ ഞാന്‍ വായിച്ചു. കഥ ഇഷ്ടമായ ഒരു എഴുത്തുകാരന്‍ (എഴുത്തുകാരന്‍ മുസ്ലീം പേരുകാരനല്ല) നെറ്റ് മാഗസിന്‍ കൊടുക്കാമെന്നു പറഞ്ഞ് എന്നില്‍ നിന്നു കഥ വാങ്ങി. പറഞ്ഞ പ്രകാരം കഥ നെറ്റ് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, കഥയിലെ മുനീറിനെ മതം മാറ്റി മനുവാക്കി! ഈ മതംമാറ്റത്തിനെന്താകും കാരണം?

Unknown said...

enthaayalum kollam.....

hafeez said...

എന്തായാലും കാരണം കിട്ടിയല്ലോ

മേഘമല്‍ഹാര്‍(സുധീര്‍) said...

:)

K@nn(())raan*خلي ولي said...

പേര് മാറ്റിയവനെ കണ്ണുരാന്റടുത്തേക്ക് വിടൂ. ഞമ്മലവന്റെ മജ്ജത്തെടുക്കും!

ഹംസ said...

കാരണമാണ് പലപ്പോഴും ഇല്ലാത്ത കരണം മറിയാന്‍ കാരണം കണ്ടെത്താന്‍ പ്രയാസമില്ല മുനീറിനെ മതം മാറ്റി മനുവാക്കിയവര്‍ക്കുള്ള കാരണം അത് ഒരു കരണം മറിയുന്ന കാരണമാവാം ...


ആളെ കിട്ടിയാല്‍ കണ്ണൂരാനു കാണിക്ക് അവന്‍റെ മയ്യത്തോണ്ട് ചിരീംകളീം നടക്കും അതും ഒരു കാരണമാക്കി “ഗ്ലാസ്മേറ്റ്സിനു” കരണം മറിയാം

നികു കേച്ചേരി said...

ഇന്നത്തേക്ക്‌ ഇതൊരു
കാരണമാക്കിയാലോ?

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ എഴുതിയ moideen angadimugar, Suresh Alwaye, hafeez, മേഘമല്‍ഹാര്‍,കണ്ണൂരാന്‍, ഹംസ,nikukechery എന്നിവര്‍ക്ക് നന്ദി.