ചിത്രകാരി മാരിയത്ത് സി.എച്ചിനെക്കുറിച്ച് എന്റെ ആത്മ സുഹൃത്തും കവിയും മഞ്ചേരിയില്‍ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് ജീവനക്കാരനുമായ വി.കെ.ബാലകൃഷ്ണന്‍ എഴുതിയ വരികള്‍.
ബാലകൃഷ്ണന്റെ ഇ-മെയില്‍ വിലാസം: vkbaalakrishnan@gmail.comമാരി, നീ വാരി
വിതറുന്ന ചായം
മാരിവില്‍ വിരിയുന്ന
വരദാന ചിത്രം
മാരി, നീ എഴുതുന്ന
കഥകള്‍ കിനാവില്‍
ദൂരേയ്ക്ക് പാറി
പരിക്കേറ്റ ശലഭം.
നിന്‍ വര,
വാടാത്ത പൂവാടി പോലെ
നിന്‍ വിരല്‍ തുമ്പത്ത്
പൊന്‍ ചിത്ര ശലഭം
ക്യാന്‍വാസു തോറും
സ്വപ്നം നിറയ്ക്കും
ക്യാമറക്കണ്ണുപോല്‍
കാഴ്ചകള്‍ ഒപ്പും.
മാരീ, നീ വരയൂ
വരം തന്ന വിരലാല്‍
തളരാതെ വര്‍ണ്ണം
വര്‍ഷിയ്ക്കൂ മാരീ.
ആയിരമാരാധ്യര്‍
അര്‍പ്പിച്ച സ്‌നേഹം
വാടാതിരിക്കാന്‍
മലര്‍വാടി തീര്‍ക്കൂ
മാരിവില്‍ വിരിയുന്ന
മാനത്തിന്‍ മേലേ
പായുന്ന ചിന്തയ്ക്കു
ചായം പുരട്ടാന്‍
വര്‍ണ്ണങ്ങള്‍ വാരി
വിതറൂ മാരിയത്തേ!
'' മാറാത്ത ചിത്രം നിന്‍ നിറക്കൂട്ടില്‍
മറയാതിരിക്കട്ടെ നിന്‍ നിറക്കൂട്ട് ''
.........
14 comments:
ഞാനറിയില്ല ഈ മാരിയെ എങ്കിലും......ഞാനും ആശസിക്കുന്നു..
'' മാറാത്ത ചിത്രം നിന്‍ നിറക്കൂട്ടില്‍
മറയാതിരിക്കട്ടെ നിന്‍ നിറക്കൂട്ട് .
മിസ്റ്റര്‍.വി.കെ ബാലക്യഷ്ണനും മാരിയത്തിനും അഭിനന്ദനങ്ങള്‍.
കവിയുടെ വരികളില്‍, വരയും കുറിയും,മാരിവില്ലും കൂട്ടത്തില്‍ മാരിയത്തിന്റെ ചിരിക്കുന്ന മുഖവും കണ്ടു.
ഈ കവിത ഞങ്ങളിലേക്ക് എത്തിച്ച ശങ്കരനാരായണന്‍ സാറിന് ഒരുപാട് നന്ദി.
മിസ്റ്റര്‍.വി.കെ ബാലക്യഷ്ണനും, മാരിയത്തിനും,ശ്രീ.ശങ്കരനാരായണനും അഭിനന്ദനങ്ങള്‍
മാരിവില്ലു പോലത്തെ ഒരു കവിത
സ്നേഹമാരി ചൊരിയുന്ന ഒരു ചിത്രകാരി
സന്തോഷത്തോടെ പോസ്റ്റ് ചെയ്യുന്ന ശങ്കരനാരായണന്‍
അഭിനന്ദനങ്ങള്‍
ചിത്രകാരിയേയും കവി(ത)യേയും കാണിച്ചുതന്നതിന് നന്ദി.
"മാരി, നീ എഴുതുന്ന
കഥകള്‍ കിനാവില്‍
ദൂരേയ്ക്ക് പാറി
പരിക്കേറ്റ ശലഭം."
ഇതിലാണ് കവിത.....
ആദ്യം വായിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ ആകപ്പാടെ രാരിരോ രാരാരോ രാരീരോ രാരാരോ എന്ന് തോന്നി....
പിന്നെ മനസ്സിലായി......
http://malayalamresources.blogspot.com/
http://entemalayalam.ning.com/
സന്തോഷത്തോടെ
പുതിയ പോസ്റ്റൊന്നും ഇല്ലേ ശങ്കരനാരായണെട്ടാ.?
ശ്രീജൂ, കുറച്ചീസായി ഒരു മലപ്രയാസം!
:)
ഇരുമ്പുഴിക്കാരന്റെ ഫോട്ടോ കണ്ടതില്‍ സന്തോഷം!
Post a Comment