ഹരിത ഓണ്‍ലൈന്‍ മാഗസിന്‍ http://www.harithaonline.com/ 20.02.2011.
ശങ്കരനാരായണന്‍ മലപ്പുറം
അല്പം മാറി എതിരെ നില്‍ക്കുന്ന അപരിചിതനായ അവനെ അവള്‍ അറിയാതൊന്നു നോക്കി. അവളുടെ നോട്ടം കൊണ്ടപ്പോള്‍ത്തന്നെ അവനില്‍ പ്രണയം വിരിയുകയും മനസ്സില്‍ ലഡു പൊട്ടുകയും ചെയ്തു. അവന്‍ കൈ പൊക്കി അഭിവാദ്യം ചെയ്തു. അപ്പോള്‍ അവള്‍, ഔട്ടറിലേക്ക് പുറത്തിട്ട അവന്റെ ഇന്നര്‍ കണ്ടു. ടി.വി.യില്‍ കാണാറുള്ള പരസ്യത്തിലെ ഇഷ്ട നായകനിട്ട അതേ ബ്രാന്റ് ഇന്നര്‍ തന്നെ. അതോടെ അവളിലും പ്രണയം ഉറയ്ക്കുകയും മനസ്സില്‍ ജിലേബി വിരിയുകയും ചെയ്തു. അവര്‍ ഓടിയടുത്തു. പരസ്പരം കെട്ടിപ്പിടിച്ച് പ്രണയത്തില്‍ ലയിച്ച് അവരങ്ങനെ നിന്നു.
എതിരെ വരുന്ന മറ്റൊരുവനിതു കണ്ടു. ഒരുവനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന അവളുടെ ഫങ്കി ഹെയര്‍ സ്റ്റൈല്‍ കണ്ടപ്പോള്‍ അവനില്‍ പ്രണയം പൂവിരിഞ്ഞു. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്ന അവന്റെ മുഖം കണ്ടപ്പോള്‍ അവളിലും പ്രണയം തളിരിട്ടു. അവന്‍ അവളുടെ അരികിലേക്ക് കുതിച്ചു. അപ്പുറത്ത് മറ്റൊരു പ്രണയത്തിനു തുടക്കം കുറിക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ചു നില്‍ക്കുന്നവന്റെ സ്‌പൈക്ക് ചെയ്ത മുടി കണ്ടപ്പോള്‍ എതിരെ വരുന്ന മറ്റൊരുവളില്‍ പ്രണയം മൊട്ടിട്ടു. അവള്‍ പ്രണയ ഭാവത്തോടെ അവനെയൊന്നു നോക്കി. പ്രണയം പടര്‍ന്നു കയറിയ അവന്റെ കണ്ണുകള്‍ അവളെ മാടി വിളിച്ചു. മാടി വിളിച്ച അവന്റെ അരികിലേക്ക് അവള്‍ എലിയെക്കണ്ട പൂച്ചയെപ്പോലെ ഒറ്റച്ചാട്ടം. പരസ്പരം കെട്ടിപ്പിടിക്കുവാന്‍ സാധിക്കാത്തതിനാല്‍ അവര്‍ പരസ്പരം മുഖമുരുമ്മി നിന്നു. അങ്ങനെ നാലു പ്രണയ ശരീരങ്ങള്‍ ഒറ്റക്കട്ടയായി!
.......................
13 comments:
എവറസ്റ്റ് കയറി നില്‍ക്കുന്ന മതതീവ്രവാദവും എവറസ്റ്റ് കയറി നില്‍ക്കുന്ന മതവിരുദ്ധ തീവ്രവാദവും തമ്മിലുള്ള ബന്ധം പ്രത്യക്ഷത്തില്‍ തീര്‍ത്തും പരസ്പര വിരുദ്ധമാണ്. പക്ഷേ,പരോക്ഷമായി ഇവ തമ്മിലുള്ള വേര്‍ത്തിരിവ് വളരെ ലോലമാണ്. വളരെ പെട്ടെന്നു തന്നെ മതതീവ്രവാദി മതവിരുദ്ധ തീവ്രവാദിയും മതവിരുദ്ധ തീവ്രവാദി മതതീവ്രവാദിയുമാകും. അറുപഴഞ്ചന്‍/അറുപൈങ്കിളി ചിന്തയും പോസ്റ്റ് മോഡേണ്‍ ചിന്തയും തമ്മിലുള്ള വ്യത്യാസവും ഇങ്ങനെത്തന്നെ.
ഇതെന്താ ഇന്നത്തെ പ്രണയത്തിന് കുഴപ്പം ?
പണ്ടും ഉണ്ടായിരുന്നല്ലോ തരികിടകള്‍ ?
പക്ഷേ അന്ന് അതാരും പറയില്ലാ
എല്ലാം സഹിക്കും. ഒതുക്കി വെക്കും
ഇന്ന് പൊട്ടിയ/ജാഡ പ്രണയത്തെ മാത്രം എല്ലാരും കാണുന്നു.
എന്നിട്ട് മൊത്തം പ്രണയത്തെ കുറ്റപ്പെടുത്തുന്നു.
ഇന്നും ഉണ്ട് നല്ല പ്രണയം. ഒത്തിരി ഒത്തിരി
പ്ലീസ് അവയെ എല്ലാവരും ചെര്‍ന്ന് ആധുനിക പ്രണയ മയം എന്നൊക്കെ വ്യാഖ്യാനിച്ച് ഇല്ലാതാക്കരുത്.
ഞാനെന്റെ നടപ്പ് കലത്തെ പ്രണയത്തെ ഇഷ്ട്ടപ്പെടുന്നു.
(നൊസ്റ്റാള്‍ജിക്ക് പ്രണയത്തെ നല്ലതെന്നും ഇന്നത്തെ പ്രണയത്തെ ചീത്തയെന്നും ഒത്തിരി പേര്‍ എഴുതി കണ്ടു.. എല്ലാവര്‍ക്കുമുള്ള മറുപടിയായി ഇതിവിടെ കുറിക്കുന്നു.)
മേല്‍പ്പറഞ്ഞ സംഭവങ്ങളെയൊക്കെ പ്രണയം എന്ന് തെറ്റിദ്ധരിക്കുന്നതാണ് പ്രശ്നം..പിന്നെ തലക്കെട്ടില്‍ ഒരു പ്രശ്നം ഉണ്ടല്ലോ മാഷേ..
ഉത്തരാധുനികത അല്ലെങ്കില്‍ ഉത്തരാധുനികത്വം അതുമല്ലെങ്കില്‍ ഉത്തരാധുനികം ...ഈ ഉത്തരാധുനികതം ,,അത് ശരിയല്ല മാഷെ ...
ഒന്നും മനസ്സിലായില്ല..അതുകൊണ്ട് അഭിപ്രായമെഴുതാന്‍ വയ്യ
പരിശുദ്ധ പ്രണയം അനശ്വരം ആണ്... :)
സംഭവം നന്നായി.
മിസ്റ്റര്‍ രമേശ് അരൂര്‍,
'ഉത്തരാധുനികതവും'എന്നെഴുതിയപ്പോള്‍ത്തന്നെ എനിക്ക് കല്ലുകടി അനുഭവപ്പെട്ടിരുന്നു. മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ:പ്രമോദ് ഇരുമ്പുഴിയോട് ചോദിച്ച് തെറ്റു മനസ്സിലാക്കിയിരുന്നു. 'ഉത്തരാധുനികതയും'എന്നതാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.
ടി.വി.യില്‍, അടിവസ്ത്രത്തിന്റെ ഒരു പരസ്യം ഉണ്ട്. ആണിന്റെ അടിവസ്ത്രം കണ്ട് പ്രേമം വരുന്ന പെണ്ണ് (അടിവസ്ത്രത്തിന്റെ കമ്പനിയുടെ പേരിന്മേലായിരുന്നു ആ പെണ്ണിന്റെ കണ്ണ്). ഇതു കണ്ടപ്പോഴാണ് ഈ കഥ എഴുതിയത്. പുരുഷ സൗന്ദര്യത്തിന്റെ ഭാഗമായാണ് ഈ രീതികളൊക്കെ യുവാക്കള്‍ അനുകരിക്കുന്നത്. ഇതിന്റെ ഭാഗം തന്നെയാണ് ഹെയര്‍ സ്റ്റൈലിലുള്ള മാറ്റങ്ങളും. ചിലര്‍ക്ക് പ്രേമം മുളയ്ക്കുന്നത് ഇതൊക്കെ കണ്ടിട്ടാണ്. അവരെ കുറ്റം പറഞ്ഞുകൂടാ. കാരണം, ഓരോരുത്തര്‍ക്കുമുണ്ടല്ലോ ഓരോരോ കാരണങ്ങള്‍.
എന്നാല്‍, കഥയുടെ ആശയം ഇതിനുമുമ്പുതന്നെ ഉള്ളിലുണ്ടായിരുന്നു. അത് ഫാഷന്‍ പ്രേമവുമായി ബന്ധപ്പെട്ടതായിരുന്നില്ല. പോസ്റ്റ് മോഡേണ്‍ പ്രണയവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതുകൊണ്ടാണ് കഥയ്ക്ക് ഇങ്ങനെയൊരു തലക്കെട്ടുകൊടുത്തത്. നേരിട്ടറിയുന്ന ചില സംഭവങ്ങളുണ്ട്. കൊടിമ്പിരികൊണ്ട പ്രണയം രണ്ടുപേരെ ഒന്നിച്ചു കഴിയുവാന്‍ പ്രേരിപ്പിച്ചു. അവര്‍ വിവാഹം കഴിക്കാതെതന്നെ ഒന്നിച്ചു സഹകരണ ജീവിതം നയിച്ചു. അതിനിടയില്‍ ആ രണ്ടുപേര്‍ക്കും വേറെ രണ്ടാളുകളുമായി പ്രണയമുണ്ടായി. ആദ്യത്തെ സഹകരണജീവിതം വിട്ട് അവര്‍ വേറെ സഹകരണജീവിതം ആരംഭിച്ചു. ഇത് ശരിയല്ലെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഇത്തരം പ്രണയങ്ങളെ കളിയാക്കിയത്. ഇത് എന്നിലെ പുരോഗമന വിരുദ്ധ കാഴ്ചപ്പാടുകൊണ്ടാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാനതിനെ നിഷേധിക്കില്ല.
കൂതറHashim ആരോപിച്ചതുപോലെ, ഞാന്‍ പഴയ കാലഘട്ടത്തിന്റെ ആളല്ല. എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും പണ്ടത്തെ നാറികളെക്കാള്‍ എന്തുകൊണ്ടും നല്ലവരാണ് ഇന്നത്തെ തലമുറ. 'സ്വജാതിയിലോ മേല്‍ജാതിയിലോപെട്ട പരപുരുഷന്മാര്‍ക്കു വഴങ്ങാത്ത സന്മാര്‍ഗ്ഗഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ വധിക്കേണ്ടതാകുന്നു' എന്ന വിളംബരം ഇറങ്ങിയ നാടിനെക്കുറിച്ച് ഞാന്‍ എഴുതിയത് എന്റെ ബ്‌ളോഗില്‍തന്നെ വായിക്കാവുന്നതാണ്. എങ്കിലും, ഈ കാലഘട്ടത്തിലെ ഏതെങ്കിലും പ്രവണതകളെ വിമര്‍ശിച്ചാല്‍ അത് ഈ കാഘട്ടത്തെ മൊത്തം വിമര്‍ശിച്ചു എന്ന് അര്‍ത്ഥമാക്കരുത്.
avatharanam mikavutthathayi.... bhavukangal........
ആധുനിക പ്രണയത്തെ ഇത്ര
മോശമായി ചിത്രീകരിക്കേണ്ടായിരുന്നു...
ആത്മാര്‍ത്ഥ പ്രണയം എല്ലാ കാലത്തും
പവിത്രമല്ലേ, അല്ലാത്തവ ഒരു കാലഘട്ടത്തിന്‍റെ
മാത്രം കുഴപ്പമല്ലന്നാണ് എന്‍റെ വിശ്വാസം .
ഈ കഥയിലെ കഥാപാത്രങ്ങള്‍ ഈ കാലഘട്ടത്തെ മൊത്തം പ്രിതിനിധീകരിക്കുന്നവരല്ല പെങ്ങളേ. ഈ കാലഘട്ടത്തില്‍ ഇങ്ങനെയും ചില 'പ്രണയങ്ങള്‍' ഉണ്ടെന്നു മാത്രം മനസ്സിലാക്കിയാല്‍ മതി. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. പഴയ കാലഘട്ടത്തെ മഹദ്‌വല്‍ക്കരിക്കുന്ന ആളല്ല ഞാന്‍. നല്ല വേശ്യയാകാന്‍ എന്തൊക്കെ ചെയ്യണം എന്നു അമ്മ മകള്‍ക്ക് ഉപദേശം കൊടുത്തിരുന്ന (വൈശികതന്ത്രം) ഒരു നാടാണിത്. അന്ന് കാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ; പ്രേമം ഉണ്ടായിരുന്നില്ല. ഇതുകൊണ്ടതന്നെ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല.
വിഷയം നിസ്സാരമാണെങ്കിലും കഥയുടെ അന്തസത്തയെ കാണാതിരിക്കാനാവില്ല...
യുക്തികൊണ്ട് മാത്രം ജീവിക്കാന്‍ മനുഷ്യന് സാധ്യമല്ലല്ലോ, ജീവിതമെന്നാല്‍ അനുപൂതികളും അഭിലാഷങ്ങളും ചിന്തകളും സ്മരണകളും എല്ലാം കൂടിച്ചേര്‍ന്നതാണ് ,ഇതെല്ലാം പാടെ നിഷേധിക്കാന്‍ മനുഷ്യനായി പിറന്നവന് സാധിക്കുമോ? ഒരു പുതു ലോകത്തെ കുറിച്ചുള്ള സ്വപ്നം താലോലിക്കാത്ത ഒരാളെ നമുക്ക് മനുഷ്യന്‍ എന്ന് വിളിക്കാമോ?
അല്ല,ഇതിലെവിടെയാ പ്രണയം?!!
Post a Comment