30.03.2011 ന് പ്രസിദ്ധീകരിച്ച, ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ! എന്ന കഥ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ഹരിതയില്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീ: അബൂബക്കര്‍ പത്രാധിപരായ ഈ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലേക്ക് കഥകളും കവിതകളുമൊക്കെ അയച്ചുകൊടുക്കാവുന്നതാണ്. 'ഹിമാറാമിന'യെ മണ്ടയ്ക്ക് ഞൊട്ടി ശ്രീ: അബൂബക്കര്‍ പ്രകടിപ്പിച്ച അഭിപ്രായം ഇങ്ങനെ: അബൂബക്കര്‍ said...
നന്മകള് നേരുന്നു....
വളരെ വലി ആശയങ്ങള്‍........
ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന് മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"
"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.
നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...
www.harithaonline.com
കൂരിരുട്ടിലും ഇത്തരം മിന്നാമിന്നി വെളിച്ചങ്ങള്‍ എപ്പോഴുമെനിക്ക് ലഭിക്കാറുണ്ട്. 'നഞ്ഞ് നാനാഴി വേണ്ട എന്നു പറഞ്ഞതുപോലെ നല്ലതും നാനാഴി വേണ്ട' എന്ന് ഞാന്‍ മുമ്പൊരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിവിടെയും കുറിക്കുന്നു.
12 comments:
ഇവിടെ വന്നു...
ഞാൻ ഇവിടെ വന്നില്ല.
വായിച്ചു...
................///
അവസരവാദകലയുടെ ആചാര്യനായ ഡോ:സുകുമാര്‍ അഴീക്കോട് വാക്കുകള്‍ മാറ്റുന്നതുപോലെ ശ്രീജു ഇടയ്ക്കിടയ്ക്ക് പോട്ടം മാറ്റുന്നുണ്ടോ? എത്ര തലകുത്തിമറിഞ്ഞാലും എന്റെയത്ര ഗ്ളാമര്‍ വരില്ല കെട്ടോ! സംശയമുണ്ടെങ്കില്‍ എന്നെ നേരിട്ടു കണ്ട ചാര്‍വാകനോട് ചോദിച്ച് നോക്ക്.
ഈ ആമിനയുടെ ഒരു കാര്യം !
ഹിഹിഹി ...
നന്നായി മാഷെ .
ആശംസകള്‍ ...
അഭിനന്ദനങ്ങള്‍.
ആ കഥ വായിച്ചിരുന്നു
ഞാനും വന്നു
ശങ്കരേട്ടാ.. അസൂയക്ക് മരുന്നില്ല ട്ടോ. തുഞ്ചന്‍ പറമ്പിലെ ഫോട്ടോകളില്‍ ഒന്നും ഞാന്‍ താങ്കളുടെ മുഖം കണ്ടില്ല. ഇനിയും മുഖം കാണിക്കാന്‍ ആയില്ലേ.. :) ആ ഗ്ലാമര്‍ ഫോട്ടോകള്‍ കുറച്ച് ബ്ലോഗിലും പോസ്റ്റ് ചെയ്യൂ..:) ഞങ്ങളും ഒന്ന് കാണട്ടെ ന്ന്..
ഞാനിതുവഴി പോകുന്നുണ്ടേ....
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി; തളിക്കുളത്തിന്റെ ചുമലിലുള്ള തങ്കക്കുടത്തിനും!
Post a Comment