My Blog List

Friday, June 17, 2011

ആരോഗ്യസ്സാമി


മക്തബ് സായാഹ്ന ദിനപത്രം 17.06.2011


       കൊച്ചു കുഞ്ഞല്ലേ എന്നു വിചാരിച്ച് ചൂടാറ്റിയ കടുപ്പം കുറച്ച ചായയാണ് അവര്‍ അവന് നല്‍കിയത്. ഗ്‌ളാസിലേക്ക് തറപ്പിച്ചു നോക്കി അവന്‍ ചോദിച്ചു. 
        ''ഇതില്‍ ഷുഗര്‍ ഇട്ടിട്ടുണ്ടോ ആന്റീ?'' കൊച്ചു പയ്യന്റെ ചോദ്യം കേട്ട് അവര്‍ പകച്ചുപോയി. അവര്‍ കുഞ്ഞിന്റെ മമ്മിയെ ചോദ്യ ഭാവത്തോടെ നോക്കി. 
      ''അവനിപ്പഴേ ഹെല്‍ത്തിനെക്കുറിച്ച് നല്ല ബോധവാനാണ്. ഡി.പി.യാകേണ്ടെന്ന് അവനിപ്പഴേ തീരുമാനിച്ചു. ഡയറ്റ് കണ്‍ട്രോളിലാണവന്‍'' 
       ''ഡി.പി.യോ?'' 
       ''അതെ, ഡയബറ്റിക് പേഷ്യന്റ്.......സ്‌കൂളിലെ സൗജന്യ ഡയബറ്റിക് ക്യാമ്പില്‍ അവന്റെ ഷുഗര്‍ പരിശോധിച്ചു. നോര്‍മലിലും ഒരു എം.ജി. കൂടുതലായിക്കണ്ടു. മെഡിസിന്റെ ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാലും അവനിപ്പഴേ ഷുഗര്‍ കണ്‍ട്രോള്‍ ചെയ്യുകയാണ്. ഇപ്പോഴവന്‍ ഷുഗറിട്ട ചായയും പായസവും ലഡുവുമൊന്നും കഴിക്കില്ല.....ചെറുപ്പത്തിലേ കുട്ടികളില്‍ നമ്മള്‍ ആരോഗ്യ ബോധവും ശുചീകരണ ബോധവും ഉണ്ടാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീടു മുഴുവന്‍ ഡറ്റോള്‍കൊണ്ട് കഴുകണം. വീട് എപ്പോഴും ഹൈജീനിക്കാവണം. അവനിതൊക്കെ നന്നായി അറിയാം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും സോപ്പുപയോഗിച്ച് അവന്‍ കൈകള്‍ വൃത്തിയാക്കും. രണ്ടുനേരം കുളിക്കും. വൃത്തികെട്ട കുട്ടികളുമായി കൂട്ടുകെട്ടില്ല. നമുക്കുള്ള സ്ഥലങ്ങളൊന്നും ഹൈജീനിക്കല്ലല്ലോ. അതുകൊണ്ടവന്‍ കളിക്കാനും പോകില്ല. ഡയ്‌ലി മൂന്നു നേരം പല്ല് ബ്രേഷ് ചെയ്യും. ടോയ്‌ലറ്റില്‍ ഗ്‌ളൗസ് യൂസ് ചെയ്യും''.     ഹെല്‍ത്തിനെക്കുറിച്ചും വൃത്തിയെക്കുറിച്ചും മമ്മി അവര്‍ക്ക് ചെറിയൊരു ക്‌ളാസ്സെടുത്തുകൊടുത്തു. ഉച്ചയൂണിനുള്ള സമയമായി. അവര്‍ തന്നെയാണ് അവന് ഭക്ഷണം വിളമ്പിക്കൊടുത്തത്. അവരുടെ കയ്യിലെ പപ്പടം കണ്ടപ്പോള്‍ മമ്മി പറഞ്ഞു. 
  ''അവനെ ബി.പി.പി.യാക്കല്ലേ?........മനസ്സിലായിക്കാണില്ല. ബ്‌ളഡ് പ്രഷര്‍ പേഷ്യന്റ്! ആരോഗ്യമാസികയിലെ ഒരു ആര്‍ട്ടിക്കിള്‍ ഞാനവന് വായിച്ചു കൊടുത്തിരുന്നു. അതിനുശേഷം അവന്‍ പപ്പടം, അച്ചാര്‍, പച്ചടി, കിച്ചടി എന്നിവയൊന്നും തൊടാറേയില്ല. എന്തിനധികം പറയുന്നു കുച്ചുപ്പുഡി കാണന്നതുപോലും അവനിഷ്ടമല്ല'' 
        'ഇവനൊരു ആരോഗ്യസ്സാമി തന്നെ'എന്നു മനസ്സില്‍ പറഞ്ഞ് അവര്‍ വീണ്ടും അവന്റെ മമ്മിയെ നോക്കി. 
       ''ഞാന്‍ പറഞ്ഞില്ലേ. ഹെല്‍ത്ത് നോക്കുന്നതില്‍ അവന് നല്ല ബോധമുണ്ടെന്ന്'' 
       'പൊട്ടറ്റൊ എന്നെ ജി.പി.യാക്കും' എന്നു പറഞ്ഞ് സാമ്പാറിലെ ഉരുളക്കിഴങ്ങിന്റെ കഷണം മാറ്റി വച്ച് വളരെ കരുതലോടെ അവന്‍ ചോറുണ്ണാന്‍ ആരംഭിച്ചു. ചെസ്സു കളിക്കാര്‍ വളരെ ശ്രദ്ധിച്ച് കരുക്കള്‍ നീക്കുന്നതുപോലെയാണ് ആരോഗ്യസ്സാമി ഭക്ഷണ സാധനങ്ങള്‍ ഓരോന്നായി അവന്റെ വായിലേക്ക് നീക്കിക്കൊണ്ടിരുന്നത്. ആരോഗ്യസ്സാമിയുടെ ഇലയിലേക്ക് ഇടാനായി അവര്‍ ഒരു അയിലക്കഷണം കയ്യിലെടുത്തു. അപ്പോഴേക്കും ആരോഗ്യസ്സാമിയുടെ മമ്മി ഇടപെട്ടു. 
         ''വേണ്ട; വേണ്ട. അവനെ സി.പി.യാക്കല്ലേ?''     ''സി.പി.യോ''  
     ''കൊളസ്ട്രാള്‍ പേഷ്യന്റ്......എണ്ണയില്‍ പൊരിച്ചതൊന്നും അവന്‍ കഴിക്കില്ല. ആരോഗ്യമിത്ര ഹെല്‍ത്ത് ക്‌ളബ്ബുകാര്‍ ഇന്നാള് നടത്തിയ സൗജന്യ കൊളസ്‌ട്രോള്‍ ചെക്കപ്പ് ക്യാമ്പില്‍ ഞങ്ങള്‍ പോയിരുന്നു. ഡോക്‌ടേഴ്‌സിന്റെ ക്‌ളാസ്സുകള്‍ കേട്ടപ്പോള്‍ത്തന്നെ അവന്‍ പറഞ്ഞത്, മമ്മീ ഇപ്പൊത്തന്നെ കണ്‍ട്രോള്‍ ചെയ്താല്‍ സി.പി.യാവാതെ നോക്കാമെന്ന്. അതിനുശേഷം വറുത്തതും പൊരിച്ചതുമൊന്നും അവന്‍ തൊട്ടിട്ടില്ല'' പിന്നെ കുറച്ചുനേരം ഏതൊക്ക ഭക്ഷണമാണ് കൊളസ്‌ട്രോള്‍ ഉണ്ടാക്കുക, എങ്ങനെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, കൊളസ്‌ട്രോളിന്റെ ആരംഭ ലക്ഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആരോഗ്യസ്സാമിയുടെ മമ്മി അവര്‍ക്ക് ക്‌ളാസ്സെടുത്തു കൊടുത്തു. അവര്‍ അതെല്ലാം കേട്ട് തനിക്കും ആരോഗ്യ ബോധം വന്നു തുടങ്ങി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ആരോഗ്യസ്സാമി അവിയലിലെ ഒരു കഷണമെടുത്ത് വായിലേക്ക് കൊണ്ടുപോയപ്പോള്‍ അവനെ തടത്തുകൊണ്ടു അവര്‍ പറഞ്ഞു.
        ''വേണ്ട മോനേ. അത് എം.കെ.യുടെ കഷണമല്ലേ? അതു കഴിച്ചാല്‍ എം.കെ.പി.യാകും!'' 
       ''എം.കെ.? വാട്ട്, എം.കെ.പി?!'' 
       അന്തം വിട്ടു നില്‍ക്കുന്ന ആരോഗ്യസ്സാമിയോടും അവന്റെ മമ്മിയോടുമായി അവര്‍ പറഞ്ഞു. 
        ''എം.കെ.എന്നാല്‍ മുരിങ്ങാക്കായ. മുരിങ്ങാക്കായ കഴിച്ചാല്‍ മൂലക്കുരുപ്പേഷ്യന്റാകും!'' 
................

33 comments:

ajith said...

ആഹാ, സുഗതന്‍ ഇത്തവണ ചിരിയിലൂടെ ചിന്തയ്ക്ക് വിത്തിടാനാണുദ്ദേശ്യം അല്ലേ?

പട്ടേപ്പാടം റാംജി said...

പലപ്പോഴും ചിന്തിച്ചിട്ട് എങ്ങും എത്താതെ പോയിട്ടുണ്ട്.

ഞാന്‍ said...

ചില പിള്ളേര്‍ എല്ലാം വലിച്ചു വാരി തിന്നു രോഗിയാവുന്നു. ചിലര്‍ ഒന്നും തിന്നാതെയും.
ആരോഗ്യ ബോധം കൂടി രോഗികളാകുന്നവര്‍ കൂടി വരികയാണ്. ഇപ്പോളത്തെ ആരോഗ്യ മാസികകള്‍ വായിച്ചാല്‍ ഇപ്പോള്‍ നിങ്ങള്ക്ക് ഉണ്ടെന്നു നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മിനിമം ഒരു അഞ്ചു രോഗം കൂടി ഉണ്ടെന്നു മനസ്സിലാക്കാം .ലോ ബി പി ക്കാര്‍ക്ക് നോര്‍മല്‍ ബിപി ആകും അല്ലാത്തവര്‍ക്ക് ഹൈ ബി പി ഉറപ്പാണ്. പിന്നെ എവിടെ വേദന തോന്നിയാലും പേടിക്കണം. ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ തന്നെ രോഗം ഉണ്ടാക്കും എന്നതാണ് ഒരു വസ്തുത
പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.
അടിക്കുറിപ്പ് :
മുരിങ്ങക്കായ കഴിച്ചാല്‍ മൊറാലിറ്റി നഷ്ടമാകും.

അനില്‍@ബ്ലോഗ് // anil said...

ആകെ മൊത്തം എന്തായി തീരും എന്ന് വളര്‍ന്നു വന്നാലേ പറയാന്‍ പറ്റൂ. :)

ശ്രീനാഥന്‍ said...

അതു കൊള്ളാം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിലുള്ള അമിത ഉത്ക്കണ്ഠക്ക് ഒരു കൊട്ട് കൊടുത്തു.

സീഡിയൻ. said...

ഇതിലുമെത്രയോ കൂടുതൽ ബോധവാനായിരുന്ന എന്റെയൊരു ചെറിയച്ച്ൻ മരിച്ചത്.ലിവർ സിറോസ്സിസ് വന്ന്.അടിച്ചു പൂകുറ്റിയായി തിരിഞ്ഞുകടിക്കാത്ത എന്തിനേയും വിഴുങ്ങുന്ന ഞങ്ങൾ കുറച്ച് പേർ ദാ..ഇപ്പോഴും...

- സോണി - said...

ടെന്‍ഷനാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അത് ഒഴിവാക്കിയാല്‍ പകുതി ശരിയായി.

പള്ളിക്കരയില്‍ said...

ചിരിപ്പിക്കുന്ന ചിന്ത. നന്നായി

nasthikan said...

എന്റെ സുഗതാ.. കുട്ടികളെ ഇങ്ങെനെ കളിയാക്കല്ലേ.. അമിതമായി ഷുഗര്‍ യൂസ് ചെയ്താല്‍ പി.പി(പഞ്ചാര പേഷ്യന്റ്) ആകുമെന്ന് മനസ്സിലാക്കി സംസാരിക്കൂ സുഗതാ..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇഷ്ടമുള്ളത് യാതൊന്നും കഴിക്കാതെ കുറേക്കാലം ജീവിക്കുന്നതിലും നല്ലത് ഇഷ്ടമുള്ളതെല്ലാം സന്തോഷത്തോടെ കഴിച്ചു കുറച്ചുകാലം ജീവിക്കുന്നതാണ്.(ഡോക്ടറല്ല, ബ്ലോഗര്‍.ആര്‍ .കെ.തിരൂര്‍)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ക്ഷമിക്കണം വരാന്‍ താമസിച്ചു പോയി.

ഇനി അവനെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ "വല്ല്യ" ആളാക്കുന്ന ആ വിദ്യ കൂടി പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ്‌

:)

ചില അച്ഛനമ്മമാരുടെ മക്കളായാലത്തെ ഒരു ഭാഗ്യമെ

jayanEvoor said...

കൊള്ളാം.
തകർപ്പൻ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചിരിക്കൊപ്പം അല്പം ചിന്ത വിതറുകയും ചെയ്യുന്ന പോസ്റ്റ്‌ !
ഇന്നെല്ലാം SC ന്റെ കാലം അല്ലെ (Short Cut) അതിനാല്‍ നമ്മളും VI (Very intelligent) ആയേ മതിയാകൂ..

രമേശ്‌ അരൂര്‍ said...

ലാസ്റ്റ് പറഞ്ഞത് തന്നെ ..ഇതെല്ലാം ആ തള്ളയുടെ എം കെ പി യാ (മുതു ക . ) ബാക്കി നിങ്ങള്‍ക്കും അറിയാല്ലോ

അനശ്വര said...

വ.ര.ക.പ.ആ.[വളരെ രസകരമായി കഥ പറഞ്ഞു.ആശംസകൾ..]

Firefly said...

:-))

Echmukutty said...

കൊള്ളാം, ചിരിപ്പിച്ചു.
ബഹുജനം പലവിധമെന്നല്ലേ?

ponmalakkaran | പൊന്മളക്കാരന്‍ said...

വരാന്‍ താമസിച്ചു പോയി അസ്സലായി, ബി.പി,സി.പി, ഡി.പി, ഇ.പി, എഫ്.പി ജി.പി,എച്.പി, I.O.C

തകർപ്പൻ! അഭിനന്ദനങ്ങൾ.

പുന്നക്കാടൻ said...

സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaadan.blogspot.com/2011/06/blog-post.html

ശ്രീനന്ദ said...

അസ്സലായി. സ്റിക് ഐസും വട്ടുമുട്ടായിയും വഴിയില്‍ കിട്ടുന്ന ഉപ്പിലിട്ടതും ഒക്കെ കഴിച്ചു വളര്‍ന്ന നമ്മളൊക്കെ എന്നേ പടമാകണ്ടതാ.

Villagemaan said...

പോസ്റ്റ്‌ അസ്സലായി.. സീരിയസ് വിഷയങ്ങളില്‍ നിന്നും ഒരു മാറ്റം ! അഭിനന്ദനങ്ങള്‍ ...

അനാവശ്യമായി ടെന്‍ഷന്‍ അടിക്കാതെ ഉള്ള കാലം എന്തും ഏതും
തിന്നും കുടിച്ചും കഴിഞ്ഞാല്‍ , കുറെ കാലം കഴിഞ്ഞു നഷ്ട്ടബോധം ഉണ്ടാവില്ല എന്നാണു
എനിക്ക് തോന്നുന്നത് !

വീ കെ said...

എന്തായാലും മറ്റൊന്നുമുണ്ടായില്ലെങ്കിലും ‘അൾസർ’വളരെ നേരത്തെ തന്നെ ആ കൊച്ചിനെ പിടി കൂടും...!?
പാവം.. മതിയാവോളം ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം പോലും നിഷേധിച്ചു വളർത്തുന്ന ഈ ‘ബ്രോയിലർ ചിക്കൻ’ രീതിയിൽ അവരുടെ ഭാവി...?!

ഉമേഷ്‌ പിലിക്കോട് said...

ആഹാ ഇത് കലക്കി !!

ചെക്ക് അപ് ചെയ്യാത്തത് കൊണ്ട് ഇങ്ങനത്തെ ഒരു പ്രശ്നോം ഇത് വരെ ഇല്ല !! :))

Pradeep paima said...

chirichu poyi
nalla avatharanam ...
pinne..
onnu kudi vayikkunnud

കുസുമം ആര്‍ പുന്നപ്ര said...

എല്ലാം മനസ്സിലായി.
ഇതുമാത്രം മനസ്സിലായില്ല

വൃത്തികെട്ട കുട്ടികളുമായി കൂട്ടുകെട്ടില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

ശരീരത്തില്‍ മണ്ണും ചെളിയുമൊക്കെയാകുന്നത് വൃത്തിയില്ലായ്മയാണെന്നും അത് രോഗമുണ്ടാക്കുമെന്നുമാണല്ലോ കുട്ടി ധരിച്ചൂ വച്ചിരിക്കുന്നത്. ഇത്തരം 'വൃത്തികെട്ട'കുട്ടികളുമായി കൂട്ടുകൂടില്ല എന്നാണ് മമ്മി പറയുന്നത്.

ജയിംസ് സണ്ണി പാറ്റൂര്‍ said...

അസ്സലായി.മുരിങ്ങയ്ക്കായെ ദോഷം പറയരുതു്
അതിന്റെ പരോപകാരം അപാരം

നിസ്സഹായന്‍ said...

:-)))))

mayflowers said...

പോസ്റ്റ്‌ കലക്കീന്ന് പറഞ്ഞാപ്പോരാ...കല കലക്കി.
ഈ ബി പി യും,ജി പി യും,സി പിയും ഒക്കെ പേടിച്ച് ചെക്കന്‍ വളരുമ്പോഴേക്ക് ഒരു പി ടി (പേടിത്തൊണ്ടന്‍) ആയി മാറുമല്ലോ!

Chethukaran Vasu said...

കിടിലം ! കിടിലോല്കിടില്‍ ! :-)))

ശ്രീജിത് കൊണ്ടോട്ടി. said...

ശങ്കരേട്ടാ... എഴുത്ത് നന്നായി. ചിരിലൂടെ ചിന്തിപ്പിച്ചു. പോസ്റ്റ്‌ ഗംഭീരം... :))

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി!

pyaripriya said...

ഒരു പക്ഷെ2011 വായിച്ചാ ഏറ്റോം നല്ല കഥ ,കുറച് വാചകങ്ങളില്‍ ഏറ്റോം നല്ല അവബോദം ,നമ്മള്രിയത്തൊരു ലോകം ,ഒരുപക്ഷെ നിങ്ങള്‍ ചോദിചേകാം ഇതൊരു അതിശയോക്തി നിറഞ്ഞ കഥ ,സത്യത്തില്‍ കേരളത്തിലെ കൊച്ചു ലോകത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നാതാണ് ,നന്ദി കലാകാര നന്ദി