My Blog List

Saturday, July 09, 2011

സോണാ രാജിനെ സഹായിക്കുക

        പൊന്മളക്കാരന്‍ എന്ന ബ്‌ളോഗറിട്ട ഒരു പോസ്റ്റാണ് ഇത്തരമൊരു കുറിപ്പെഴുതുവാന്‍ കാരണം. പ്രസ്തുത പോസ്റ്റ് വായിച്ച് വിഷയം മനസ്സിലാക്കുക. ഇത്തരമൊരു അഭ്യര്‍ത്ഥനയില്‍ ചിലര്‍ അസ്വാഭാവികത കണ്ടേക്കാം. അവരെ കുറ്റം പറയാനും പറ്റില്ല. കാരണം, പട്ടിണി മാറ്റാനുള്ള സഹായത്തിനോ മാരക രോഗത്തിന് മരുന്നു വാങ്ങാനുള്ള സഹായത്തിനോ വേണ്ടിയല്ല അഭ്യര്‍ത്ഥിക്കുന്നത്‌.  3 ലക്ഷം രൂപ വിലയുള്ള സൈക്കിള്‍ വാങ്ങാനാണ്. എന്തുകൊണ്ടോ ഈ കായിക താരത്തെ സഹായിക്കാനുള്ള ബാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. ഇതുകൊണ്ടാണ് പൊന്മളക്കാരന്റെ ബ്‌ളോഗില്‍ ഞാന്‍ കമന്റ് എഴുതിയതും ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടുന്നതും.    വാര്‍ത്തയില്‍ കണ്ട നമ്പരില്‍ (9745347200) ഞാന്‍ സോണാ രാജിന്റെ അമ്മയെ വിളിക്കുകയുണ്ടായി. അന്‍പതോളം പേര്‍ അവരെ ഫോണില്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. അവരുടെ ബാങ്ക് (ബാങ്ക് ഓഫ് ബറോഡ-കൊയിലാണ്ടി ബ്രാഞ്ച്) എക്കൗണ്ട് നമ്പരും isfi കോഡും ഇതാണ്. എക്കൗണ്ട് നമ്പര്‍ 34020100001088. isfi കോഡ് barodquical. താല്പര്യമുള്ള ബ്‌ളോഗര്‍മാര്‍ക്ക് ഈ എക്കൗണ്ട് നമ്പരില്‍ പണം നിക്ഷേപിക്കാവുന്നതാണ്. താമസിയാതെ തന്നെ പ്രസ്തുത എക്കൗണ്ടില്‍ ഞാന്‍ 1000 രൂപ നിക്ഷേപിക്കുന്നതാണ്. നല്ലതു വരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു!

7 comments:

പൈമ said...

താങ്ങള്‍ ചെയ്തത് ...എല്ലാവരും ചെയ്ട്ടെ...
നന്മ നിറയും ജിവിതത്തില്‍ ....

ajith said...

ബ്ലോഗ് കൂട്ടായ്മയുടെ അനന്തസാദ്ധ്യതകള്‍ ഇനിയുമെത്ര!!! നല്ല സംരംഭം, പൊന്മളക്കാരന്റെ പോസ്റ്റ് മുന്‍പ് തന്നെ വായിച്ചിരുന്നു. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍

MOIDEEN ANGADIMUGAR said...

നന്നായി ശങ്കരേട്ടാ...താങ്കളെപ്പോലെ നമുക്കെല്ലാവർക്കും ചിന്തിക്കാൻ കഴിഞ്ഞെങ്കിൽ..

നിരീക്ഷകന്‍ said...

താങ്കളുടെ നന്മയെ ഉള്‍ക്കൊണ്ട് തന്നെ എതിര്‍ത്തോട്ടെ? ഒരു പബ്ലിസിറ്റി കിട്ടിയാല്‍(അതേത് വിധത്തിലായാലും) അത്തരം ആള്‍ക്കാരെ സഹായിക്കാന്‍ ആളുണ്ടാകും.ചിലപ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ കിട്ടുകയും ചെയ്യും. എന്നാല്‍ പറയാന്‍ മടി ഉള്ള ചോദിക്കാന്‍ ആത്മാഭിമാനം അനുവദിക്കാത്ത ഒരു നല്ല വിഭാഗം സഹായങ്ങള്‍ക്ക് അര്‍ഹരായി ഈ ലോകത്തുണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് സഹായം ചെയ്‌താല്‍ ആരാണ് അത് ചെയ്തതെന്ന് അറിയിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരുടെ സഹായങ്ങള്‍ .
അത്തരം സഹായങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കെണ്ടാതാനെന്നു ഞാന്‍ വിശ്വസിക്കുന്നു.ദൈവം കൊടുക്കുന്നവരുടെ മനസ്സില്‍ വന്നു കൊടുക്കാന്‍ പറയുകയും കിട്ടുന്നവന്‍ കൊടുത്തവനല്ലാതെ അയാള്‍ക്ക്‌ കൊടുക്കാന്‍ തോന്നിപ്പിച്ച ദൈവത്തിനു (ജാതിയും മതവും നോക്കാതെ)നന്ദി പറയുകയും ചെയ്യുന്ന അവസ്ഥ.കൊടുക്കുന്നവന്‍ നന്മയില്‍ മധ്യസ്ഥനാകുന്ന ഒരു നല്ല അവസ്ഥ.അത്തരം ദാനങ്ങള്‍ പ്രോല്സാഹിപ്പിക്കപ്പെട്ടാല്‍ കൂടുതല്‍ നന്നാകും എന്നു ഞാന്‍ കരുതുന്നു. താങ്കളുടെ നല്ല മനസ്സിനെ തീര്‍ച്ചയായും ഞാന്‍ ഉള്‍ക്കൊള്ളുന്നു.
അതിനെ എതിര്‍ത്തു കൊണ്ടല്ല ഞാന്‍ ഇത് പറഞ്ഞത്.

ശ്രീനാഥന്‍ said...

സഹായിക്കുന്നത് നല്ല മനസ്സു തന്നെ. അഭിനന്ദനീയം.

Lipi Ranju said...

ഈ നല്ല സംരംഭം വിജയിക്കട്ടെ. ആശംസകള്‍ ...

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. പറഞ്ഞ പ്രകാരം 1000 രൂപ ശ്രീമതി: സോണാ രാജിന്റെ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.