My Blog List

Monday, July 25, 2011

സസ്‌പെന്‍ഷന്‍

പൊന്മളക്കാരന്‍ ഉദേ്യാഗസ്ഥ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റിട്ടിരുന്നു. അതില്‍ ഞാനെഴുതിയ കമന്റില്‍ ഉദേ്യാഗസ്ഥന്മാരുടെ സസ്‌പെന്‍ഷന്റെ കാര്യം പരാമര്‍ശിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ മുമ്പൊരു കഥ എഴുതിയിരുന്നു. ആ കഥയാണിത്തവണത്തെ പോസ്റ്റ്.
സഹൃദയ സാഹിത്യ മാസിക, ജൂലൈ,2008
       ഡോക്ടര്‍ സാറിനൊരു പൂതി. കുറച്ചുകാലം വിശ്രമിക്കണം. വിശ്രമകാലത്ത് ശമ്പളം കിട്ടണം. എതിര്‍ക്കുന്ന ചികിത്സാ സമ്പ്രദായമാണെങ്കിലും ആയുര്‍വ്വേദ സുഖ ചികിത്സയും നടത്തണം. ഡോക്ടര്‍ ആലോചിച്ചു.
       അങ്ങനെ ആലോചിച്ചിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡോക്ടറുടെ പേര് പത്രങ്ങളില്‍ വന്നു. കൈക്കൂലി വാങ്ങിയതിന് ഡോക്ടറെ ജോലിയില്‍ നിന്നു സസ്‌പെന്റ് ചെയ്ത വാര്‍ത്ത.
    ഏതാനും മാസങ്ങള്‍ കഴിഞ്ഞു. ഡോക്ടറുടെ കൈക്കൂലിക്കേസ് വിചാരണയ്‌ക്കെടുത്തു. രോഗിയില്‍ നിന്നു വാങ്ങിയ കൈക്കുലിപ്പണം ഷര്‍ട്ടിന്റെ ഇടത്തെ കീശയില്‍ നിക്ഷേപിച്ചു എന്നായിരുന്നു കുറ്റപത്രം. കോടതിയില്‍ ഹാജരാക്കിയ ഷര്‍ട്ടിന് കീശയില്ലായിരുന്നു. ഡോക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
          വിശ്രമ ജീവിതവും ആയുര്‍വ്വേദ സുഖ ചികിത്സയും കിട്ടിയ ഡോക്ടര്‍ സസ്‌പെന്‍ഷന്‍ കാലത്തെ വരവു-ചെലവു കണക്കുകൂട്ടി നോക്കി. കീശയുള്ള ഷര്‍ട്ട് മാറ്റാന്‍ കീശയിലിട്ടുകൊടുത്ത വകയില്‍ ചെലവ് ഇരുപത്തയ്യായിരം രൂപ. ചെയ്യാത്ത ജോലി വകയില്‍ വരവ് മൂന്നേക്കാല്‍ ലക്ഷം രൂപ.
.............. 

19 comments:

Anonymous said...

good.

പൈമ said...

നല്ലത് ....ചീത്ത പേര് ഉണ്ടായലെന്താ?കാര്യം നടന്നില്ലേ
സ്നേഹത്തോടെ...
പ്രദീപ്‌

vettathan said...

നമ്മുടെ ഡോക്റ്റര്‍ മാര്‍ ഒരു വല്ലാത്ത പോക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.ഈ വിഷയത്തില്‍ എന്റെ ഒരു ബ്ലോഗ്‌ ഉണ്ട്.

അനില്‍@ബ്ലോഗ് // anil said...

അവിടെ ഇട്ട ഒരു കമന്റ് ഇവിടേയും ഇട്ടോട്ടെ?

തമാശകൾ തന്നെ !!

അഴിമതി സാരവത്രികമാണു എന്നുള്ളത് അതിനു ന്യായീകരണമല്ല എന്നറിയാം. എന്നിരുന്നാലും ഉദ്യോഗസ്ഥർ മാത്രം ചെയ്യുന്ന എന്തോ കൊടും പാതകം എന്ന നിലയിൽ കൈകാര്യം ചെയ്യുന്നതിനാലാണ് ഇത് ഇന്നും തുടരുന്നത്. കൊടുക്കുന്നവനും വാങ്ങുന്നവനും അതിനു കാരണമാകുന്നവനും എല്ലാം ഒരുപോലെ കുറ്റവാളിയാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.

ലോകത്ത് എല്ലായിടവും അഴിമതി ഒരേ രൂപത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ദിവസമാണു ഇന്ന്. ഇസ്ളാമിക നിയമങ്ങൾക്ക് പേരുകേട്ട ഒരു യു എ ഇ എമിറേറ്റിൽ പോലീസുകാരനു കൊടുത്തതും/ അയാൾ വാങ്ങിയതും 1000 ദിറംസ് . ജയിലിലെ പ്രതിയെ കാണാനും സംസാരിക്കാനും.

ശ്രീനാഥന്‍ said...

അങ്ങനെ ബുദ്ധിമാനായ ഡോക്റ്റർ ശേഷകാലം ... നന്നായി കഥ.

ponmalakkaran | പൊന്മളക്കാരന്‍ said...

എന്റെയും രണ്ടു വർഷത്തോളമായ വേലയില്ലാത്ത കൂലിക്കാലം അവസാനിക്കാൻ പോകുകയാണ്..

ശങ്കരനാരായണന്‍ മലപ്പുറം said...

മിസ്റ്റര്‍ അനില്‍@ബ്ലോഗ് // anil,
എല്ലാ വ്യക്തികളും അഴിമതി രഹിതരായിരിക്കണമെന്ന കാര്യം ശരി തന്നെ. അഴിമതി,അഴിമതി എന്നു വിളിച്ചുകൂവുന്ന ബഹുഭൂരിപക്ഷത്തിനും അതിന് അര്‍ഹതയില്ല എന്ന കാര്യവും ശരിതന്നെ. പക്ഷേ, പൊതുജനങ്ങളെയും ഉദേ്യാസ്ഥരെയും ഓരേപ്പോലെ കാണാന്‍ പാടില്ല. ഉദേ്യാഗസ്ഥന്മാര്‍ ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍. ഇതുകൊണ്ടുതന്നെ അഴിമതി വിഷയത്തില്‍ ഒന്നാംപ്രതി ഭരണകൂടവും ഭരണകൂടത്തിന്റെ ഭാഗമായ ഉദേ്യാഗസ്ഥരുമാണ്. കളത്തിനകത്തുനിന്നാണ് അഭിപ്രായം പറയേണ്ടത്. ഞാന്‍ ഉദേ്യാഗസ്ഥനായിരുന്നു. ഉദേ്യാഗസ്ഥനായിരിക്കുമ്പോള്‍ തന്നെയാണ് ഞാന്‍ ഈ കഥ എഴുതുന്നത്. ഇതു സംബന്ധമായി ഏഴു കഥകള്‍ വേറെയുമെഴുതിയിട്ടുണ്ട്.
ആദ്യം അടികിട്ടേണ്ട കൂട്ടത്തിലുള്ളവര്‍ ഉദേ്യാഗസ്ഥന്മാര്‍ തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Umesh Pilicode said...

അതു കലക്കി നാണം കെടാന്‍ പറ്റുമെങ്കില്‍ പണമുണ്ടാക്കാനോ പ്രയാസം ?!! :))

Pradeep Kumar said...

ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് സാര്‍ അത് ഭംഗിയായി പറഞ്ഞു. അഴിമതി കേസുകള്‍ തൊണ്ണൂറു ശതമാനത്തിന്റെയും ഗതി ഈ രീതിയിലാണ്.സ്വര്‍ഗ രാജ്യം അവര്‍ക്കായി തുറന്നു വെക്കപ്പെട്ടിരിക്കുന്നു.

Njanentelokam said...

അഴിമതി .....പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞ പോലെ ന്യായീകരിക്കാനും എതിര്‍ക്കാനും ഒക്കെ കാരണങ്ങള്‍ കണ്ടെത്താം..... നേരായ കാര്യത്തിനു അഴിമതി നടത്തേണ്ടി വരില്ല അപ്പോള്‍ ആരാണ് കുറ്റക്കാര്‍ ?വ്യക്തി? വ്യവസ്ഥിതി മുതലെടുപ്പുകാര്‍? അതിനു കൂട്ടുനില്‍ക്കുന്നവര്‍ ?

ajith said...

കോടതിയില്‍ ഹാജരാക്കിയ ഷര്‍ട്ടിന് കീശയില്ലായിരുന്നു.

എത്രയെത്ര കുതന്ത്രങ്ങള്‍..അല്ലേ?

Lipi Ranju said...

ഇത്ര കുറച്ചു വാചകങ്ങളില്‍ ഒരു വലിയ അഴിമതിക്കഥ !

ജയരാജ്‌മുരുക്കുംപുഴ said...

kadha assalayi........ aashamsakal.......

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ ബ്‌ളോഗര്‍മാരേ,
ഇതൊരു കാര്യമായിരുന്നു. കാര്യം കഥയാക്കിയതാണ്. പ്രതി(ഗുണഭോക്താവ്!) ഡോക്ടര്‍ ആയിരുന്നില്ല.

ഒരു ദുബായിക്കാരന്‍ said...

കാന്താരി മുളക് പോലത്തെ പോസ്റ്റ്‌..ചെറുതാണേലും കുറെ കാര്യങ്ങള്‍ പറഞ്ഞു .

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി!

Unknown said...

:)

കൊമ്പന്‍ said...

കഥ നന്നായിരിക്കുന്നു എന്തിനും സാഹ്ജര്യ തെളിവ് കാണുന്ന കാണാത്ത കോടതികളെ ആണ് പറഞ്ഞത്
അതും കൈകൂലി തന്നെ

Echmukutty said...

കഥ ഇഷ്ടപ്പെട്ടു.