My Blog List

Monday, August 29, 2011

മൗലവിയും അല്‍ഫോന്‍സാ മോളും!


           മൗലവി തന്ന ഇരുപതിനായിരംഎന്ന പോസ്റ്റ് നിങ്ങള്‍ വായിച്ചു കാണുമല്ലോ. മനുഷ്യ സ്‌നേഹിയായ ഈ മൗലവിയെ ബന്ധപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഈ പോസ്റ്റും.  ബ്‌ളോഗു കമന്റുകള്‍ വഴിയങ്ങനെ പോയപ്പോഴാണ് ആയിരങ്ങളില്‍ ഒരുവന്‍എന്ന മനുഷ്യ സ്‌നേഹി എഴുതിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം ഈ പോസ്റ്റ് എഴുതിയത് തൃശ്ശൂരിലെ സാമൂഹിക പ്രവര്‍ത്തകയും അഡ്വക്കറ്റ് ക്‌ളര്‍ക്കുമായ ശ്രീമതി:തങ്കം നല്‍കിയ വിവര പ്രകാരം ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ്.    അല്‍ഫോന്‍സാ മോള്‍, ശ്രീ: രാജേഷ് തുടങ്ങിയവരുടെ കഥന കഥകള്‍ ആയിരങ്ങളില്‍ ഒരുവന്‍ വിവരിച്ചു .  ഈ വിവരം ഞാന്‍ എന്റെ പ്രിയപ്പെട്ട മൗലവിയെ അറിയിച്ചു. കരുണയുടെ പര്യായമെന്ന് എനിക്ക് തോന്നിയ മൗലവി ഇവരെ സഹായിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഇതു സംബന്ധമായ ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 
       സഹായങ്ങള്‍ നല്‍കേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും അതിന് മതവും ജാതിയുമൊക്കെ നോക്കുന്നത് ഖുര്‍ ആന്‍ തത്ത്വങ്ങള്‍ക്കെതിരാണെന്നുമാണ് മൗലവി എപ്പോഴും പറയാറ്. ഈയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്ന മൗലവിയുടെ സക്കാത്ത് ഫണ്ടില്‍ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും എന്റെ കൈകളിലൂടെ പലര്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന മുഴുവന്‍ ആളുകളെയും സഹായിക്കാന്‍ എതെങ്കിലുമൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിനോ സാധിക്കുകയില്ല. കണ്‍മുമ്പില്‍ കണ്ടതോ കേട്ടറിഞ്ഞതോ ആയ കാര്യങ്ങളില്‍ മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ. ഈ പരിമിതിയില്‍ നിന്നു മാത്രമേ മൗലവിക്കും കാര്യങ്ങളില്‍ ഇടപെടാനാനും സഹായിക്കുവാനും സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഈ പരിമിതിയില്‍ നിന്നുകൊണ്ട് ഒരുപാട് പേരെ മതവും ജാതിയുമൊന്നും നോക്കാതെതന്നെ മൗലവി തന്റെ സക്കാത്ത് ഫണ്ടില്‍ നിന്നു സഹായിച്ചിട്ടുണ്ട്. ഇതില്‍ എന്റെ നാട്ടുകാരനായ മാതൊടി ബാലന്റെ അകന്ന ബന്ധുക്കള്‍ മുതല്‍ രാമനാട്ടുകരയ്ക്കടുത്തുള്ള പൊന്നേംപാടത്തെ ബ്‌ളോഗര്‍ സുശീല്‍കുമാറിന്റെ നാട്ടുകാരനായ സമീര്‍ വരെയുള്ളവരുണ്ട്. (സുശീല്‍കുമാറിട്ട ഒരു പോസ്റ്റില്‍ നിന്നാണ് ക്യാന്‍സര്‍രോഗിയായ സമീറിനെക്കുറിച്ച് അറിയുന്നത്). 
      ക്യാന്‍സര്‍ രോഗിയായ സമീറിന് തല്‍ക്കാല ആശ്വാസമെന്ന നിലയില്‍ മൗലവി 1000 രൂപ നല്‍കി. ഞാനും എന്റെ സുഹൃത്തുക്കളായ ബാലകൃഷ്ണനും മാത്യുവും ചേര്‍ന്ന് 1000 രൂപയെടുത്ത് 2000 രൂപ സമീറിനുവേണ്ടി സുശീല്‍കുമാര്‍ നല്‍കിയ എക്കൗണ്ടില്‍(പൊന്നേംപാടം കലാസമിതിയുടെ 30893197799 നമ്പര്‍ എസ്.ബി.ഐ.എക്കൗണ്ടില്‍) നിക്ഷേപിച്ചു. സമീറിന് ഒരു നിത്യ വരുമാനം ഉണ്ടാക്കാവുന്ന തരത്തില്‍ എതെങ്കിലും ഏര്‍പ്പാടുകള്‍ ചെയ്യുകയാണെങ്കില്‍ അതിന് കാര്യമായി സഹായിക്കാമെന്ന് മൗലവി പറഞ്ഞ കാര്യം ഞാന്‍ സുശീല്‍കുമാറിനെ അറിയിച്ചിട്ടുണ്ട്. മാതൊടി ബാലന്റെ അകന്ന ബന്ധുക്കള്‍ക്ക് മാസം തോറും 500 രൂപാ വീതം നല്‍കിവരുന്നുണ്ട്. ഇതില്‍ ഒരു കുടുംബത്തിന് ഇതുവരെയായി 21000 രൂപയും രണ്ടാമത്തെ കുടുംബത്തിന് ഇതുവരെയായി 17000 രൂപയം നല്‍കിയിട്ടുണ്ട്.
         മുമ്പ് അരിയും വസ്ത്രങ്ങളും നല്‍കിയ, ഊര്‍ങ്ങാട്ടിരി മൈലാടിയിലെ ആദിവാസികള്‍ക്ക് പെരുന്നാള്‍-ഓണം വകയായി അരിയും പച്ചക്കറികളും നല്‍കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ മൗലവി എന്നോടും സുഹൃത്ത് ബാലകൃഷ്ണനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂളാട്ടിപ്പാറയിലെ പരമേശ്വരേട്ടനെ വിളിച്ച് ഇതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
      താഴെക്കോട് പഞ്ചായത്തിലെ പാണമ്പിയിലുള്ള ആദിവാസി മക്കള്‍ക്കും അരിയും പച്ചക്കറികളും പുതുവസ്ത്രങ്ങളും നല്‍കണമെന്നും, അവിടെപ്പോയി കാര്യങ്ങള്‍ അനേ്വഷിക്കണമെന്നും മൗലവി എന്നോട് ആവശ്യപ്പെടുകയുണ്ടായി. സുഹൃത്തുകളായ ബാലകൃഷ്ണനെയും മാത്യുവിനെയും കൂട്ടി താമസിയാതെ അവിടെ പോകുന്നുണ്ട്.
       മൗലവിയുടെ വ്യാഖ്യാന പ്രകാരമുള്ള ഖുര്‍ ആന്‍ ആശയത്തിനോട് യോജിക്കുന്നവരും മനുഷ്യസ്‌നേഹികളുമായ കുറച്ചുപേരുണ്ട്. അതില്‍പ്പെട്ട, ആനക്കയം-ചെക്ക് പോസ്റ്റിനടുത്ത് താമസിക്കുന്ന കൂരിമണ്ണില്‍ മുഹമ്മദാലി എന്ന അദ്ധ്യാപകന്റെ വീട്ടില്‍ ഗീത എന്നു പേരായ ഒരു സ്ത്രീ സാമ്പത്തിക സഹായമഭ്യര്‍ത്ഥിച്ചു ചെന്നു. ഭര്‍ത്താവ് രാജന് മരത്തില്‍ നിന്നു വീണ് സാരമായ പരിക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുന്നു. ജോലിക്കു പോകാന്‍ വയ്യ. ഗീതയ്ക്കാകട്ടെ കൂലിപ്പണിക്ക് പോകാനുള്ള ആരോഗ്യസ്ഥിതിയുമില്ല. മാഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല; ഭാര്യ സുബൈദയാണുണ്ടായിരുന്നത്. ആദ്യം അവര്‍ 100 രൂപ കൊടുത്തു. പിന്നീട് തോന്നി അതു പോരെന്ന്. നൂറ് ആയിരമാക്കി. ഇക്കാര്യം മാഷ് വന്നപ്പോള്‍ പറഞ്ഞു. മാഷ് എതിര്‍പ്പൊന്നും പറഞ്ഞില്ലെങ്കിലും, വലിയ സംഖ്യകൊടുക്കുന്നത് നിജസ്ഥിതി അനേ്വഷിച്ചറിഞ്ഞതിനുശേഷമാകണമെന്ന് മാഷ് ഭാര്യയെ ഉപദേശിച്ചു. (ഇതിനൊരു കാരണവുമുണ്ടായിരുന്നു. മുമ്പൊരിക്കല്‍ ഒരാള്‍ സാമ്പത്തികമായി സഹായിക്കണമെന്ന് പറഞ്ഞ് മൗലവിയെ സമീപിച്ചിരുന്നു. വലിയ ചെലവുള്ള ഒരു ഓപ്പറേഷനുവേണ്ടി. ഇതേക്കുറിച്ച് അനേ്വഷിക്കാന്‍ മൗലവി എന്നെ നിയോഗിച്ചു. ഞാന്‍ വിശദമായി അനേ്വഷിച്ചെങ്കിലും പ്രസ്തുത വ്യക്തിയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. ഇതുകൊണ്ടാണ് സംശയത്തിന്റെ നിഴല്‍ പരന്നത്). ഈ വിവരം മാഷ് മൗലവിയോട് പറഞ്ഞു. മൗലവി എന്നെ വിളിച്ച് ഇതേക്കുറിച്ച് അനേ്വഷിക്കാന്‍ പറഞ്ഞു. ഞാനും ബാലകൃഷ്ണനും ഇതേക്കുറിച്ചനേ്വഷിക്കാന്‍ മഞ്ചേരിക്കടുത്തെ പുല്‍പ്പറ്റയില്‍പ്പോയി. രാജനെയും കുടുംബത്തെയും കാണാനായി ഞങ്ങള്‍ നാലുസെന്റ് കോളനിയില്‍ ചെന്നു. ഗീത പറഞ്ഞ കാര്യങ്ങള്‍ സത്യം തന്നെയായിരുന്നു. വളരെ ദയനീയമായൊരു സാഹചര്യത്തിലാണ് അവര്‍ ജീവിക്കുന്നത്. വെറുമൊരു ഷെഡ്ഡിലാണ് രാജനും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. പുരയുടെ മുകളില്‍ പോളിത്തീന്‍ ഷീറ്റിട്ടിരിക്കുകയാണ്. ഞങ്ങള്‍ അവിടെ എത്തിപ്പെടാനുണ്ടായ സാഹചര്യം വിവരിച്ചു. സ്വന്തമായൊരു ഏര്‍പ്പാട് ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ അതേക്കുറിച്ച് ആലോചിച്ച് പറയണമെന്നാണ് മൗലവി ഞങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും ഇതേക്കുറിച്ച് ആലോചിച്ച് താമസിയാതെ വിവരം അറിയിക്കണമെന്നും ഞങ്ങള്‍ രാജനെ അറിയിച്ചു. രാജന് ഏന്തെങ്കിലും ഏര്‍പ്പാടാകുന്നതുവരെ മാസത്തില്‍ 1000 രൂപ സക്കാത്ത് ഫണ്ടില്‍ നിന്നു നല്‍കാമെന്ന് മൗലവി പറഞ്ഞു. ഈ മാസത്തെ വിഹിതമായി മൗലവി തന്ന 1000 രൂപയുമായി ഞങ്ങള്‍ വീണ്ടും നാലുസെന്റ് കോളനിയിലെത്തുകയും രാജന് പ്രസ്തുത സംഖ്യ നല്‍കുകയും ചെയ്തു. രാജന്‍-ഗീതാ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. ഒരാണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളും. ഇളയ കുട്ടി വിനിഷയ്ക്ക് നാലു വയസ്സേ ആയിട്ടുള്ളു. രണ്ടു തവണ മാത്രമാണ് ഞങ്ങളവിടെ പോയതെങ്കിലും ഒന്നു രണ്ടു മണിക്കൂര്‍ അവിടെ ചെലവിട്ടതുകാരണം വിനിമോള്‍ ഞങ്ങളുമായി ലോഹ്യംകൂടി. ബാലകൃഷ്ണന്റെ മടിയില്‍ ഒരവല്ല്യമ്മാവന്റെ മടിയിലെന്നോണം വിനിമോള്‍ തലവച്ച് കുറച്ചു നേരം കിടക്കുകയും ചെയ്തു. 
രാജന്റെ ഫോണ്‍ നമ്പര്‍-9947170227

        'മൗലവി ചെയ്യുന്ന മാതിരി നമുക്ക്  ചെയ്യാന്‍ സാധിക്കില്ല. മാവേലിയുടെ പിറന്നാളല്ലേ വരുന്നത്. നമുക്ക് ഈ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാം'. എന്റെ നിര്‍ദ്ദേശം ബാലകൃഷ്ണന്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. സങ്കടമുള്ള കാഴ്ചകളാണ് അവിടെ കണ്ടതെങ്കിലും ഒരു തരം സന്തോഷത്തോടെയാണ് ഞങ്ങളവിടെനിന്ന് തിരിച്ചു പോന്നത്. മെയിന്‍ റോഡിലെത്തി ഞങ്ങള്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു. ഞങ്ങളെ മറികടന്നു പോയ മാരുതി പെട്ടെന്ന് നിര്‍ത്തി. കാറിലുള്ള ചെറുപ്പക്കാരന്‍ ഞങ്ങളെ മാടി വിളിച്ചു. ഞങ്ങള്‍ ചെന്നു. കയറാന്‍ പറഞ്ഞു. ഞങ്ങള്‍ കയറി. കാറിലിരുന്ന ഇല്ല്യാസ് എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. 'ശങ്കരേട്ടനെ ഞാനറിയും. ഞാന്‍ മൗലവിയുടെ ക്‌ളാസ്സില്‍ വരുന്ന ആളാ'. ഞങ്ങളവിടെ എത്തിയതിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇല്ല്യാസുട്ടി സന്തോഷത്തോടെ പറഞ്ഞു. 'മൗലവി ചെയ്ത ഈ പുണ്യ കര്‍മ്മത്തില്‍ ചെറിയൊരു കണ്ണിയായതില്‍ എനിക്കും സന്തോഷമുണ്ട്''.
      ഇനി രാജേഷിന്റെ കാര്യം. രാജേഷിനെക്കുറിച്ച് കൂടുതലറിയാന്‍ ആയിരങ്ങളില്‍ ഒരുവന്‍എഴുതിയ പോസ്റ്റ് വായിക്കുക. വാടക വീട്ടില്‍ കഴിയുന്ന, രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത, അമ്മ നല്‍കിയ ഒരു വൃക്കകൊണ്ട് ജീവിക്കുന്ന, മരുന്നുകള്‍ക്കുവേണ്ടി ഇപ്പോഴും വലിയ സംഖ്യ ചെലവഴിക്കുന്ന ഈ ചെറുപ്പക്കാരന്റെ കാര്യം ഞാന്‍ മൗലവിയോട് പറഞ്ഞു. രാജേഷിന് നല്ലൊരു ജീവിതമാര്‍ഗ്ഗം ഉണ്ടാകുന്നതുവരെയോ എനിക്ക് കൊടുക്കുവാന്‍ സാധിക്കുന്നതുവരെയോ സക്കാത്ത് ഫണ്ടില്‍ നിന്ന് പ്രതിമാസം 1000 രൂപാ നല്‍കാമെന്ന് മൗലവി പറഞ്ഞു. ആഗസ്റ്റ് മാസത്തെ വിഹിതമായി 1000 രൂപ തരികയും ചെയ്തു. ബാലകൃഷ്ണന്റെ മകന്‍ ഉണ്ണിയില്‍ നിന്നു 500 കൂടി വാങ്ങി 2000 രൂപ രാജേഷിന്റെ എക്കൗണ്ട് നമ്പരില്‍ (എസ്.ബി.ടി. ഭരണങ്ങാനം ശാഖ, എക്കൗണ്ട് നമ്പര്‍-57044818784, യഥാര്‍ത്ഥ പേര്-രാജേഷ് ലാല്‍)നിക്ഷേപിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ലാലിന് ഇനിയും സാമ്പത്തിക സഹായങ്ങള്‍ ആവശ്യമാണ്.
      എംഫിലും പിജിയും ബി.എഡുമൊക്കെയുള്ള ഈ ചെറുപ്പക്കാരന് ഒരദ്ധ്യാപകനാകണമെന്നാണ് ആഗ്രഹം. നമ്മള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. എങ്കിലും ഒരു അനേ്വഷണം നടത്താമല്ലോ. ഈ ചെറുപ്പക്കാരനെ വല്ലപ്പോഴും വിളിക്കുക. അത് ഈ കുട്ടിക്ക് സന്തോഷം നല്‍കും. ലാലുവിന്റെ ഫോണ്‍ നമ്പര്‍-9495313466.
           ഇനി കൊച്ചുമോള്‍ അല്‍ഫോന്‍സയെക്കുറിച്ച് പറയട്ടെ. പാലക്കാട് വാളയാറിനടുത്തെ പുറമ്പോക്കില്‍ താമസിക്കുന്ന ദ്വരൈ സ്വാമിയുടെയും സീലാമ്മയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവളാണ് അല്‍ഫോന്‍സാ മോള്‍. മൂത്തവന്‍ ആരോഗ്യസ്വാമി, സുലോമിയയും ജ്ഞാന സുലോമണിയും അനിയത്തിമാര്‍. ആരോഗ്യ സ്വാമിയുടെ കുഞ്ഞനിയത്തിയാണ് അല്‍ഫോന്‍സാ മോള്‍. അബദ്ധത്തില്‍ ആസിഡ് മറിഞ്ഞ് അല്‍ഫോന്‍സാ മോളുടെ ഇടത്തെ കണ്ണ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇടതു കൈക്കും ഇടതു കാലിനും സാരമായ പൊള്ളലേറ്റു. ആരോഗ്യ സ്വാമിക്കും അത്ര സാരമല്ലാത്ത പരുക്ക് പറ്റിയിരുന്നു. അന്ന് തന്റെ ഒന്നര വയസ്സില്‍ ഈ കുഞ്ഞ് അനുഭവിച്ച വേദന അളക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴും വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. കൂലിപ്പണിക്കാരനായ ദ്വരൈ സ്വാമിക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല അല്‍ഫോന്‍സാ മോളുടെ ചികിത്സാച്ചെലവ്. നാട്ടുകാരുടെയും മറ്റും കാരുണ്യത്താലാണ് അല്‍ഫോന്‍സാ മോളുടെ ചികിത്സ നടന്നത്. 


              അല്‍ഫോന്‍സാ മോളുടെ കണ്ണ് മാറ്റി വയ്ക്കണം. അതിന് രണ്ടു ലക്ഷത്തിലേറെ രൂപ ചെലവുണ്ട്. ശ്രീമതി:തങ്കം, ആയിരങ്ങളില്‍ ഒരുവന്‍ തുടങ്ങിയ സുമനസ്സുകള്‍ നടത്തിയ പരിശ്രമം വഴി ഒന്നര ലക്ഷത്തിലേറെ സംഖ്യ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. കണ്ണ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും വേറെ ചെലവുകളും. ഇക്കാര്യവും ഞാന്‍ മൗലവിയെ അറിയിച്ചു. കാര്യങ്ങള്‍ അനേ്വഷിച്ച് അര്‍ഹതപ്പെട്ടതെങ്കില്‍ 10000 രൂപ നല്‍കണമെന്ന് പറഞ്ഞ് മൗലവി എനിക്ക് പണം തന്നു. മാത്യുവിനും ബാലകൃഷ്ണനും ഓഫീസ് സംബന്ധമായ തിരക്കുകള്‍ ഉണ്ടായതിനാല്‍ അവര്‍ക്ക് വരാന്‍ സാധിച്ചില്ല. ആയതിനാല്‍ ഞാന്‍ ഒറ്റയ്ക്കു തന്നെയാണ് വാളയാറില്‍ പോയത്.
പുറമ്പോക്കില്‍ താമസിക്കുന്ന ആ കുടുംബത്തിന്റെ വീട് പുല്‍പ്പറ്റയിലെ രാജന്റെ വീടിനെക്കാള്‍ ശോചനീയമായിരുന്നു. 'സിറ്റൗട്ടും ഡ്രോയിംഗ് റൂമും ബെഡ് റൂമും കിച്ചണും'എല്ലാം ഒന്നിച്ച്! വയറിന് രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ സീലിയമ്മ പണിക്കു പോകാറില്ല. ഭര്‍ത്താവു വരുന്നതുവരെ സീലിയമ്മ ഒറ്റയ്ക്കു തന്നെ. സമയം കിട്ടുമ്പോള്‍ കുറച്ചപ്പുറത്തെ വീട്ടിലെ പത്തു വയസ്സുകാരന്‍ അന്തോണി സ്വാമി വരും. ഞാനവിടെ ചെല്ലുമ്പോള്‍ അന്തോണി സ്വാമി അവിടെ ഉണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവഴിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് 10000 രൂപ ദ്വരൈ സ്വാമിക്ക് നല്‍കി. പീന്നിട് പാലക്കാട് സ്‌കൂളില്‍പ്പോയി അല്‍ഫോന്‍സാ മോളെ കണ്ടു. സഹിക്കവയ്യാത്ത ഒരുപാട് വേദന തിന്നുകയും ഇപ്പോഴും വേദന അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കുഞ്ഞാണെങ്കിലും ആ ഒമ്പതു വയസ്സുകാരിക്ക് ആ പ്രായത്തിന്റേതായ ഒരു ഭാവം തന്നെയാണ് ഉണ്ടായിരുന്നത്. ചിരിക്കുകയും നാണംകുണുങ്ങുകയുമൊക്കെ ചെയ്തു. 


       അല്‍ഫോന്‍സാ മോളെ കണ്ട് യാത്ര പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് തിരിക്കുകയും വിവരങ്ങളെല്ലാം മൗലവിയോട് പറയുകയും ചെയ്തു. പറ്റുമെങ്കില്‍ കുറച്ചുകൂടി പണം നല്‍കി അല്‍ഫോന്‍സാ മോളെ സഹായിക്കാമെന്ന് മൗലവി പറഞ്ഞു.
            കണ്ടതും കേട്ടതുമായ ഇത്തരം ദുരന്തങ്ങളെക്കാള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ദുരന്തങ്ങള്‍ വേറെയുമുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എല്ലാം മൗലവിയെക്കൊണ്ടോ നമ്മെക്കൊണ്ടോ സാധിക്കുകയില്ലല്ലോ. അറിഞ്ഞ കാര്യങ്ങളില്‍ മൗലവിയുടെ അവസ്ഥ വച്ച് മൗലവി ചെയ്യുന്നു. നമ്മുടെ അവസ്ഥ വച്ച് നാമും ചെയ്യുക.
      എങ്ങനെയായിരിക്കണം മൗലവിമാര്‍ എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഈ മൗലവി. മൗലവിയും ഒരു രോഗിയാണ്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്തുകൊണ്ടാണ് മൗലവി ജീവിക്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ളൊരു രോഗിയാണ് മൗലവിയെന്ന് കണ്ടാല്‍ തോന്നില്ല. മനസ്സിലെ ഉറപ്പും ശുദ്ധതയും കാരുണ്യവും കൊണ്ട് എപ്പോഴും പ്രകാശമയമാണ് മൗലവിയുടെ മുഖം. മൗലിയുടെ വിശാല മനസ്സിന്റെ മുമ്പില്‍ നമിക്കുന്നു.
  


അല്‍ഫോന്‍സാ മോളുടെ ചികിത്സാ ചെലവിലേക്കായി ഒരു എക്കൗണ്ട് തുടങ്ങിയിരിക്കുന്നു. സാധിക്കുന്ന പക്ഷം അതൊന്ന് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ കൊടുത്ത ആദ്യത്തെ ചിത്രം ഒന്നര വയസ്സില്‍ അല്‍ഫോന്‍സാ മോള്‍ക്ക് അപകടം സംഭവിച്ചയുടനെ എടുത്തതാണ്. രണ്ടാമത്തെ ചിത്രം അടുത്തകാലത്തെടുത്തതും. അല്‍ഫോന്‍സാ മോളെ സംബന്ധിച്ച വിവരങ്ങള്‍ താഴെ.
SBT Valayar Branch
AC/ No:67085590402
Albonza.B
Kadukkampallam
kaloodiyar P.O
Kanchikkodu - 678621
Palakkadu Dist.
Phone: 9745066448 (ദ്വരൈ സ്വാമിയുടെ ഫോന്‍ നമ്പര്‍)
..........

21 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

നമുക്കെല്ലാവര്‍ക്കും നമ്മുടെയാത പരിമിതകളും പ്രയാസങ്ങളുമുണ്ടാകും. ആയതിനാല്‍ എപ്പോഴും സഹായം ചെയ്യാന്‍ പറ്റണമെന്നില്ല. അല്‍ഫോന്‍സാ മോളോടും മറ്റും ഒരു സഹതാപം കാണിക്കുന്നത് തന്നെ വലിയാരു സഹായമാണ്.

സുശീല്‍ കുമാര്‍ said...

പോസ്റ്റിന്‌ നന്ദി. അല്‍ഫോന്‍സാ മോള്‍ക്ക്, കഴിയുന്ന ഒരു സഹായം ചെയ്യുന്നതാണ്‌. ആയത് എസ് ബി ടി അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഡി ഡി അയയ്ക്കുകയോ ചെയ്യാം.

ഷമീറിന്റെ വിവരം ഈ ബ്ലോഗില്‍ സൂചിപ്പിച്ചുവല്ലോ. എന്റെ ബ്ലോഗില്‍ നല്‍കിയ പോസ്റ്റ് വായിച്ച നിരവധി സുഹൃത്തുക്കള്‍ പൊസിറ്റീവ് ആയി പ്രതികരിക്കുകയുണ്ടായി. ഞങ്ങളുടെ പഞ്ചായത്തുകാരായ പ്രവാസികള്‍ 15000/- രൂപ സ്വരൂപിച്ച് എത്തിക്കുകയുണ്ടായി. കൂടാതെ 10700/. രൂപ വേറെയും ഈയിനത്തില്‍ പിരിഞ്ഞുകിട്ടി. ആയത് ഷമീര്‍ സഹായ കമ്മിറ്റിക്ക് എത്തിച്ചു കൊടുത്തു. അദ്ദേഹം ഇപ്പോള്‍ കൃത്രിമ കാലിന്റെ സഹായത്തോടെ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശാരീരികനില കുറച്ചുകൂടി മെച്ചപ്പെട്ടശേഷം എന്തെങ്കിലും ഒരു നിത്യവരുമാന മാര്‍ഗം കാണുന്ന കാര്യവും കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഈഇനത്തിലേക്ക് സഹായം ചെയ്യാമെന്നേറ്റ മൗലവിക്കും ശങ്കരേട്ടനും കൃതജ്ഞത അറിയിക്കുന്നു.

അല്‍ഫോന്‍സാ മോള്‍ക്ക് നല്ല ചികില്‍സ കിട്ടാനാവശ്യമായ സഹായങ്ങള്‍ അത് എത്ര ചെറുതായാലും ബ്ലോഗ് സുഹൃത്തുക്കളില്‍ നിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ChethuVasu said...

പ്രിയപ്പെട്ട ശങ്കരേട്ടന്‍

അനുഭവങ്ങള്‍ പങ്കു വച്ചതിനു നന്ദി. പലപ്പോഴും നമുക്ക് ചുറ്റുമുള്ള ലോകം എന്താണ് എന്ന് നമുക്ക് തന്നെ ധാരണയില്ല. ആളുകള്‍ ങ്ങനെ ജീവിക്കുന്നു . മനുഷ്യരുടെ അവസ്ഥകള്‍ എന്ത് . ഓരോരോയുതരുടെയും ജീവിതാവസ്ഥകള്‍ എത്രയോ വിഭിന്നങ്ങള്‍ ആണ് എന്നൊക്കെ ആരും ആലോചിക്കുക പോലും ചെയ്യുണ്ടാവില്ല ..നമുക്ക് ചുറ്റും പല തരത്തിലുള്ള മനുഷ്യര്‍ എങ്ങനെയൊക്കെയോ ജീവിച്ചു പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.. നേടാനും വെട്ടിപ്പിടിക്കനുമുള്ള ഓട്ടത്തില്‍ ചുറ്റിലും നോക്കാന്‍ ആരുംമും മനസ്സും സമയവും ഇല്ല ..തീര്‍ച്ചയായും താങ്കളെയും മൌലവിയും പോലെ ഉള്ളവര്‍ ഞാനടക്കമുള്ള മറ്റുള്ളവര്‍ക്ക് ഒരു പ്രോചോടനമാകെണ്ടാതാണ് ... അനുകരിക്കാനുള്ള ശീലം മനുഷ്യ ശജമായത് കൊണ്ട് , ഇത്തരം നല്ല കാര്യങ്ങളും മറ്റുള്ളവര്‍ സ്വജീവിതത്തില്‍ അനുകരിക്കും എന്ന് പ്രതീക്ഷിക്കാം ..ഇക്കാര്യത്തില്‍ എന്റെ രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നത് ഞാന്‍ ചെയ്യുന്നതായിരിക്കും ..നന്ദി !

ശങ്കരനാരായണന്‍ മലപ്പുറം said...

അല്‍ഫോന്‍സാമോളുടെ ചികിത്സാ ഫണ്ടില്‍ 500 രൂപ നിക്ഷേപിച്ചതായി സുശീല്‍ കുമാര്‍ അറിയിച്ചു.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ശങ്കരേട്ടാ, ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാനിരിക്കുന്നതുമായ എല്ലാ സത്‌പ്രവർത്തികൾക്കും നന്മയുണ്ടാകട്ടെ..

ആഴ്ചയിൽ 3 വട്ടം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന മൗലവിയുടെ എല്ലാ പുണ്യപ്രവർത്തികളും സർവനാഥൻ സ്വീകരിച്ച് അദ്ദേഹത്തിന് ഇനിയും ഒരുപാട് ഒരുപാട് സൽകർമ്മങ്ങൾ ചെയ്യുവാൻ ആയുസ്സും ആരോഗ്യവും സർവനാഥൻ പ്രഥാനം ചെയ്യട്ടെ..!! (മൗലവിയുടെ പോസ്റ്റ് വായിച്ചിരുന്നു)

എന്നെക്കൊണ്ട് കഴിയുന്നത് ഞാനും എന്റെ ബ്ലോഗിൽ ഉൾപ്പെടുത്തുന്നവർക്കും അല്ലാത്തവരുമായ ഹതഭാഗ്യർക്ക് വേണ്ടി ചെയ്യുന്നുണ്ട്. (ഇടത് കൈയ്യ് ചെയ്യുന്നത് വലത് കൈയ്യ് അറിയരുത്. അതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല..)

ശങ്കരേട്ടാ താങ്കളുടെ ഇത്തരം പ്രവർത്തികൾക്ക് എല്ലാ ആശംസകളും പ്രാർഥനകളും തുടർന്നും ഉണ്ടാകും.. മൗലവിയോട് സലാം പറയുക..

ശങ്കരനാരായണന്‍ മലപ്പുറം said...

ശരി,നന്ദി, ആയിരങ്ങളില്‍ ഒരുവന്‍!

വിധു ചോപ്ര said...

വളരെ നല്ല സംരംഭം. കൂടുതലൊന്നും പറയുന്നില്ല.പകരം,എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ
ആശംസകൾ......അണിയറ പ്രവർത്തകർക്ക്.

Villagemaan/വില്ലേജ്മാന്‍ said...

ദൈവത്തിന്റെ കരങ്ങള്‍ തന്നെ ആണ് ഈ അഗതികളുടെ നേര്‍ക്ക്‌ നീണ്ടു വരുന്നത്..
സര്‍വേശ്വരന്‍ ഈ കൂട്ടായ്മയിലെ ഓരോരുത്തര്‍ക്കും നന്മ വരുത്തട്ടെ..

ഇവിടെയും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്...സാന്ത്വനം എന്ന കുവൈറ്റിലെ സംഖടന വളരെ അധികം പേരെ ജാതി മത വ്യത്യാസമെന്യേ സഹായം എത്തിക്കുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

നന്ദി,Villagemaan/വില്ലേജ്മാന്‍!

Anonymous said...

എന്റെ പരിമിതി ദുഖത്തിലൊതുക്കുന്നു..............

ഒടിയന്‍/Odiyan said...

അല്‍ഫോന്‍സാ മോള്‍ക്ക് നല്ല ചികില്‍സ കിട്ടാനാവശ്യമായ സഹായങ്ങള്‍ അത് എത്ര ചെറുതായാലും ബ്ലോഗ് സുഹൃത്തുക്കളില്‍ നിന്നും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെയും പ്രതീക്ഷകള്‍.പഠിക്കയാല്‍ ഞാനതിനു അശക്തനാണ്..

ശങ്കരനാരായണന്‍ മലപ്പുറം said...

മറ്റുള്ളവരെ സഹായിക്കാന്‍ പറ്റുന്ന അവസ്ഥ വരുമ്പോള്‍ അങ്ങനെ ചെയ്യുക. ഒരു കാര്യം. ഈ പേരൊരു സുഖമില്ലല്ലോ. സ്വന്തം പേര് പ്രദര്‍ശിപ്പിച്ചുകൂടെ?

MINI.M.B said...

താങ്കളുടെ നന്മ നിറഞ്ഞ ശ്രമങ്ങള്‍ വിജയിക്കട്ടെ.

ChethuVasu said...

ശങ്കരേട്ടാ. താങ്കള്‍ക്ക് ഇമെയില്‍ ഐ ഡി എന്നാ സംഭവം ഉണ്ടോ ..?

Satheesan OP said...

ശങ്കരേട്ടാ, എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തിട്ടുണ്ട് ...താങ്കളുടെ നന്മ നിറഞ്ഞ സംരംഭത്തിനു ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

എല്ലാവര്‍ക്കും നന്ദി!

കൂതറHashimܓ said...

നല്ല മനസ്സുകൾക്ക് നല്ലതേ വരൂ
പ്രാർത്ഥിക്കാം.. (ഇപ്പോ അതിനേ കഴിയൂ)

ഞാനറിയുന്നവരിലേക്ക് ഈ വിവരമെത്തിക്കാൻ കഴിയുന്നത് ചെയ്യാം.

ഇ.എ.സജിം തട്ടത്തുമല said...

ഇത്തരം മത പണ്ഡിതന്മാരുണ്ടെങ്കിൽ മതത്തിന് എക്കാലത്തും പ്രസക്തിയുണ്ടാകും. പറച്ചിലും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലെങ്കിൽ അതെക്കാലത്തുമുണ്ടാകില്ല. ഞാൻ മതപരമായ വിശ്വാസങ്ങളെ പിൻപറ്റുന്നില്ല. എന്നാൽ ഇത്തരം നല്ല മനുഷ്യരെയും അവരുടെ നന്മകളെയും പിൻപറ്റും. ആയുധങ്ങളും കലാപങ്ങളും കൊണ്ടല്ല ഇത്തരം സൽക്കർമങ്ങളിലൂടെയാണ് അവരവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടത്. നല്ലതിനു പിന്നാലെ എന്നും മനുഷ്യരുണ്ടാകും. മാനവികതയാണ് എല്ലാറ്റിലും വലിയ മതം. മാനവികത വെടിഞ്ഞാൽ മതവുമില്ല, യുക്തിവാദവുമില്ല. മൌലവിക്കും ഇതിൽ പറയുന്ന നന്മയുടെ എല്ലാ പ്രതിപുരുഷന്മാർക്കും എല്ലാവിധ ആശംസകളും.എല്ലാവരെയും അകമഴിഞ്ഞ് സഹായിക്കുവാനുള്ള വരുമാനം ഇല്ല. എങ്കിലും ഉള്ളതിൽ ചെറുതെങ്കിലും അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന വിധം ചെയ്തുപോരുന്നുണ്ട്. ബ്ലോഗിൽനിന്നുള്ള വിവരമനുസരിച്ചുതന്നെ ഇതേസമയം മറ്റു ചിലർക്ക് ചെറിയ സഹായമെത്തിക്കാൻ വാക്കു നൽകിയതിനാൽ തൽക്കാലം ഇക്കാര്യത്തിൽ നിസഹായത അറിയിക്കുന്നു. തുടർന്നും ഇത്തരം എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കും. ഈ പോസ്റ്റ് ഞാൻ എന്റെ വായനശാലവഴിയും ബ്ലോഗുകൾ വഴിയും ഷെയർ ചെയ്യുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

നന്ദി,ഇ.എ.സജിം തട്ടത്തുമല!

Sandeep.A.K said...

may god bless you, moulavi and all the persons associated in this sincere effort.. with a lot of prayers..

Mohamedkutty മുഹമ്മദുകുട്ടി said...

ബ്ലോഗിലൂടെയും മറ്റു സൈബര്‍ ബന്ധങ്ങളിലൂടെയും ധാരാളം സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. അതു വഴി കൂടുതല്‍ ആളുകളിലേയ്ക്ക് ഈ വിവരം എത്തിക്കാന്‍ ശ്രമിക്കാം.ജോലിയില്‍ നിന്നു വിരമിച്ചതാണെങ്കിലും പെന്‍ഷനില്ലാത്ത ഡിപ്പര്‍ട്ട്മെന്റിലായിരുന്നു എന്റെ സര്‍വ്വീസ്.നമ്മള്‍ അടുത്ത നാട്ടുകാരാണെങ്കിലും നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല.ഈ സുഗതന്‍ എന്താ ബ്ലോഗിന്റെ കൂടെ? (ഒടിയനെ പറ്റി അഭിപ്രായം എഴുതി കണ്ടു!).