ഓക്കാനം
ശങ്കരനാരായണന്‍ മലപ്പുറം
`` ഹൊ! ഇക്കാലത്തെ ഓണം എന്തോണം? പണ്ടല്ലേ ഓണം? ഇന്ന് തുമ്പപ്പൂവുണ്ടോ? തൂശനിലയുണ്ടോ? തുമ്പിതുള്ളലുണ്ടോ? പുത്തരിച്ചോറുണ്ടോ? പൊന്നോണപ്പൂവുണ്ടോ? പൊന്നൂഞ്ഞാലുണ്ടോ? ഓണത്തപ്പനെവിടെ? ഓണപ്പുടവയെവിടെ? ഓണക്കളികളെവിടെ? ഓണക്കിളികളെവിടെ? ഓണപ്പാട്ടുകളെവിടെ? ഓണക്കാഴ്‌ചകളെവിടെ? ഓണക്കുലകളെവിടെ? എല്ലാം കൃത്രിമം, മായം, ചതി, വഞ്ചന, തട്ടിപ്പ്, വെട്ടിപ്പ്. നമ്മുടെ പൈതൃകവും പാരമ്പര്യവുമൊക്കെ പൊയ്‌പ്പോയ് മറഞ്ഞില്ലേ? ''
`` വിയര്‍പ്പൊഴുക്കി ജോലി ചെയ്‌തിരുന്നവരൊക്കെയിന്ന് വില്ലേജോഫീസര്‍മാരായി വിലസുകയല്ലേ? വിയര്‍പ്പിന് വിലയില്ലാതായി. ഓണമെന്ന് കേട്ടാലെനിക്കിന്ന് ഓക്കാനമാണ് വരിക''.
സാംസ്‌കാരിക നായകന്‍ നിരാശാ ഭാവത്തോടെ നെടുവീര്‍പ്പിട്ടു. കൈകാലുകള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ടുമൊക്കെ ആംഗ്യം കാണിച്ച് ആക്രോശങ്ങള്‍ ഓക്കാനിച്ചിട്ടും അയാള്‍ ഒട്ടും വിയര്‍ത്തില്ല. കാരണം, അയാളിരുന്നത് ചാനലിന്റെ എയര്‍ കണ്ടീഷന്‍ ചെയ്‌ത മുറിയിലായിരുന്നു.
.............
No comments:
Post a Comment