ശങ്കരനാരായണന് മലപ്പുറം
ഇന്ത്യയ്ക്ക് കുറേയേറെ അഭ്യന്തര പ്രശ്നങ്ങളുണ്ട്. ഇതുകൊണ്ടാണ് ഇന്ത്യയിപ്പോഴും വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയില്‍ കിടക്കുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. ഇതില്‍ മുഖ്യമായത് ഇന്ത്യയിലെ നിന്ദ്യവും നീചവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനെഴുതിയ മിക്ക ലേഖനങ്ങളിലും ഈ വിഷയമാണുള്ളത്. പക്ഷേ, ഇന്ത്യ നശിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. വളര്‍ന്ന് വലുതാകണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ ദു:ഖത്തില്‍ ആനന്ദം കണ്ടെത്തുന്നവരെയാണല്ലോ സാഡിസ്റ്റുകള്‍ എന്നു പറയാറ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് ഇങ്ങനെയാണ്. പൗരബോധം എന്ന ഗുണം ഒട്ടും ഇല്ലാത്തവരാണ് നാം ഇന്ത്യക്കാര്‍. ബസ്സില്‍ മൂന്നാള്‍ക്കിരിക്കാവുന്ന സീറ്റില്‍, മലമ്പുഴപ്പൂന്തോട്ടത്തിലെ യക്ഷി ഇരിക്കും പോലെയിരുന്ന് മറ്റൊരാളെ അവിടെ ഇരിക്കാന്‍ അനുവദിക്കാത്ത മനസ്സാണ് നമുക്കുള്ളത്. ഇതും സാഡിസത്തിന്റെ ഭാഗം തന്നെയാണ്. (ഇതിനൊക്കെയുള്ള കാരണങ്ങളും നേരത്തേ സൂചിപ്പിച്ച പ്രശ്നമാവാം).
കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്രാമത്തില്‍ പണിത നടപ്പാലം തകര്‍ന്നു. പാലത്തിന്റെ പണിയില്‍ അഴിമതി നടന്നിട്ടുണ്ടായിരിക്കാം; ഇല്ലായിരിക്കാം. അടുത്തകാലത്തൊന്നും ഇല്ലാത്ത കനത്ത മഴ ഡല്‍ഹിയിലുണ്ടായി. ഒരു പക്ഷേ, ഇതായിരിക്കാം കാരണം. കാരണമെന്തായാലും ശരി, പാലം തകര്‍ന്നല്ലോ! നമ്മള് സാഡിസ്റ്റുകളുടെ മാനം പാലം കാത്തു രക്ഷിച്ചു!! ആയതിനാല്‍ നമുക്കിങ്ങനെ മുദ്രാവാക്യം വിളിക്കാം..... ഹായ്, ഹായ്, ഹായ്, ഹായ് ! പാലം തകര്‍ന്നു, പാലം തകര്‍ന്നു !! സന്തോഷായീ ഞങ്ങള്‍ക്ക് !!!
................
5 comments:
ഓരോ ഇന്ത്യന്‍ പൌരനും നാണക്കേടു സമ്മാനിക്കുന്നതായി പാലത്തിന്റെ തകര്‍ച്ച.
തകര്‍ച്ച സത്യത്തില്‍ നിസാരമാണെങ്കിലും, അതിന്റെ സന്ദര്‍ഭം വളരെ പ്രാധന്യമര്ഹിക്കുന്നതാകയാല് അത് ഇന്ത്യക്കാരന്റെ മനസ്സിലേല്പ്പിക്കുന്ന ക്ഷീണം ഭീമമാണ്.
ചന്ദ്രനിലേക്കുവിട്ട ഒരു “നായര്‍ ഉപഗ്രഹം” (ഗുരുവായൂരപ്പ-വെങ്കിടചലപതി അനുഗ്രഹത്താല്‍) ചീറ്റിപ്പോയാല്‍ കുറെ കോടികളെ നഷ്ടമാകു. എന്നാല്‍ ഏതാനും ലക്ഷങ്ങളുടെ നഷ്ടം മാത്രമുണ്ടാക്കുന്ന പാലം അപകടം ലോകത്തെ മുഴുവന്‍ ക്ഷണിച്ചുവരുത്തി സ്വയം അപമാനിതനാകുന്ന പ്രവര്‍ത്തിയിലേര്‍പ്പെടുന്ന പ്രവര്‍ത്തിയാണ്.
ഒരു നാഥനില്ലാത്ത മേളയില്‍ ഇതെല്ലാം നടക്കുക സാധാരണം തന്നെ.
സത്യത്തില്‍ ഇന്ത്യക്ക് ഒരു ശക്തനായ പ്രധാനമന്ത്രിയോ,രാഷ്ട്രപതിയോ,ഇല്ലെന്നതിന്റെ ദുര്യോഗമായും ഈ സംഭവത്തെ വ്യാഖ്യാനിക്കാനാകും.
രാജ്യത്തിന്റെ അന്തസ്സിനേയും,ആത്മാഭിമാനത്തിനേയും ബാധിക്കുന്ന ഈ വിഷയത്തിലെങ്കിലും മികച്ച സൃഷ്ടികര്‍ത്താവിനെ 110 കോടി ജനങ്ങളില്‍ നിന്നും കണ്ടെത്തി ആ ഉത്തരവാദിത്വം ഏല്‍പ്പിക്കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍... പിന്നെന്തിനാണു നമുക്ക് സര്‍ക്കാരുകള്‍ ?
സ്ത്രൈണവും,നപുംസകവുമായ ഈ സവര്‍ണ്ണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ നാണം കെടുത്തുന്നു. ഇന്ത്യയില്‍ ആണുങ്ങളുണ്ടോ എന്നറിയുന്നതിനായി ഒരു സെന്‍സസ്സ് നടത്തേണ്ടതാകുന്നു.
സന്തോഷം അല്ല, നാണക്കേടാണ് തോന്നുന്നത്!!!
പഞ്ചായത്തു റോഡ് കെട്ടുന്ന ലാഘവത്തോടെ പാലം പണിത ഈ നടപടിയില്‍ ..ഇന്ത്യയിലെ ചേരികളെ മറ്റുള്ളവര്‍ കണ്ടപ്പോള്‍ തൊലിയുരിഞു പോയ ഭാരത മക്കള്‍ക്കൊന്നും ഇതില്‍ നാണക്കേടില്ലേ? ബച്ചനും, കൊച്ചനും നാവിറങ്ങിപ്പോയോ?
പ്രായോഗിക ബുദ്ധിയുടെ ഉപയോഗ കുറവുമൂലം, ലോകത്തുള്ള സകലരുടേയും ആദിപത്യത്തിനു കീഴിലാകേണ്ടിവരികയും, ഇതേ പ്രായോഗികബുദ്ധിയുടെ കുറവു മൂലം തന്നെ, അവരുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടി അടിമപ്പണിയെടുക്കേണ്ട ഗതികേടില്‍ എത്തുകയും, ഇന്നും അതില്‍ തുടരുകയും, അതിന്റെയെല്ലാം ക്ഷീണം തീര്‍ക്കാന്‍, ഇവിടെയുള്ളവന്റെ തന്നെ ചട്ടിയില്‍ കയ്യിട്ടുവാരി വയറു വീര്‍പ്പിക്കുകയും,ഇവിടെയുള്ള വൃത്തികേടുകള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ ഉറഞ്ഞു തുള്ളുകയും ,അതു വഴിയുള്ള അപകര്‍ഷതാ ബോധം തീര്‍ക്കാന്‍(സ്വയം കണ്ണടച്ച ഇരുട്ടാക്കല്‍) പുതിയകാലത്തിനോടൊപ്പം മത്സരിച്ച് ജയിക്കേണ്ടതിനു പകരം, ജീര്‍ണ്ണിച്ച മൂല്യങ്ങളും, പഴംപുരാണങ്ങളും എഴുന്നള്ളിച്ച് സ്വയം നിര്‍വൃതിയടയുകയും വിവരമില്ലാത്ത ജനങ്ങളെ അതിന്റെ ലഹരിയില്‍ മയക്കി കിടത്തി ഷണ്ടന്മാരും, അടിമകളുമാക്കി കാലം കഴിക്കുന്ന അധികാരി വര്‍ഗ്ഗത്തെയും, ചീഞ്ഞ സമുദായ രാഷ്ട്രീയ പട്ടികളെയും, തല്ലി പുറത്താക്കി പുണ്യാഹം തെളിക്കാന്‍ കെല്‍പ്പുള്ള ആരെങ്കിലും ഇവിടെ ഒരു അട്ടിമറി നടത്തേണ്ടിയിരിക്കുന്നു. അടിച്ചമര്‍ത്തല്‍ വേണ്ടിടത്ത് അതു തന്നെ വേണം. കാരണം ജനാതിപത്യവും, ഹ്യുമാനിസവുമെല്ലാം ഭൗതിക വളര്‍ച്ച പ്രാപിച്ചവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.ഇവിടെയുള്ള രാഷ്ട്രീയക്കാരുടെയും, മതപട്ടികളുടേയും അടിമകളായിരിക്കുന്നവരെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ , ഇപ്പോഴുള്ള ഈ രാഷ്ട്രീയം പോരാ.. ഒരു പക്ഷെ ഈ അഖണ്ഡ രാജ്യത്തെ തന്നെ ബലി കൊടുക്കേണ്ടി വരും, ഹിറ്റ്ലറെ പോലെ പലതും അടിച്ചമര്‍ത്തേണ്ടി വരും.. എങ്കിലും എല്ലാം കലങ്ങി തെളിയുമ്പോഴേക്കും, എല്ലാവരുടെ തലയിലും കാറ്റും വെളിച്ചവും കടന്നിട്ടുണ്ടായിരിക്കും...
നൂറ്റിപ്പത്തു കോടി ജനങ്ങളുണ്ടായിട്ടും അതില്‍ നിന്നും പത്ത് കരുത്തരായ മനുഷ്യരെപ്പോലും കണ്ടെത്താനാകാത്ത വിധം രോഗഗ്രസ്തമായ(ജനാധിപത്യവിരുദ്ധമായ) സമൂഹമേ.... നമ്മള് എങ്ങിനെ രക്ഷപ്പെടും ???
ചിത്രകാരന്റെ പോസ്റ്റ് :
ഈ നാണക്കേട് നമുക്കു സ്വന്തം !!!
2020 ഒന്ന് ആവട്ടെ ലോകത്തിലെ ഏറ്റവും വലിയ "ശ്ക്തി"യാവാന്‍ കാത്തിരിക്കുകയല്ലേ. മാനം മര്യാദക്ക് ഒരു ഗെയിംസ് നടത്താന്‍ കഴിവില്ലാത്ത ശുംബന്മാര്
Post a Comment