മൂത്രശ്ശങ്ക
ശങ്കരനാരായണന്‍ മലപ്പുറം
അയാള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അയാളിരിക്കുന്ന ഭാഗത്ത് ഒരു ചെറുപ്പക്കാരന്‍ മാത്രം. ചെറുപ്പക്കാരനെ അയാള്‍ ശ്രദ്ധിച്ചു.
''സുന്ദരന്‍, സുമുഖന്‍, ഇവന്‍ ആളൊരു തറവാടി തന്നെ''
അയാള്‍ മനസ്സില്‍ പറഞ്ഞു. അവനോട് ലോഹ്യം കൂടാന്‍ അയാള്‍ക്കു മോഹം. മന്ദസ്മിതത്തോടെ അയാള്‍ അവന്റെ അരികിലെത്തി. അലസമായ ഭാവത്തിലാണ് അവന്‍ അയാളെ എതിരേറ്റത്. പേര്, ജോലി, അച്ഛനമ്മമാരുടെ പേരുകള്‍, രാവിലെ കഴിച്ച പലഹാരം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടും അയാള്‍ക്ക് കിട്ടാനുള്ളത് അവനില്‍ നിന്നു കിട്ടിയില്ല. അയാളുടെ മുഖം ക്രമേണ വാടാന്‍ തുടങ്ങി. അവന്റെ ചുണ്ടില്‍ പുഞ്ചിരി വിടരാനും തുടങ്ങി. അയാള്‍ അവസാനമായി ഒരു ചോദ്യം കൂടി തൊടുത്തുവിട്ടു.
''അമ്മേടെ അച്ഛന്റെ അച്ഛന്റെ പേര് ?''
ഉള്ളില്‍ ചിരിയോടെ അവന്‍ പറഞ്ഞു:
'ചാത്തന്‍''
''ഞാനൊന്നു മൂത്രമൊഴിച്ചു വരാം''
കനത്ത മോന്തയുമായി അയള്‍ നേരെ പോയത് അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്കായിരുന്നു.
...........
2 comments:
ഹ ഹ ഇത് നന്നായി ഈ മിനികഥ.
കൊള്ളാം...
Post a Comment