My Blog List

Saturday, September 25, 2010

കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?

കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?

പ്രൊഫ: ജോസഫ് തയ്യാറാക്കിയതും കൈ വെട്ടിന് കാരണമായതുമായ ചോദ്യക്കടലാസ് ശരിയായിരുന്നുവെന്ന് വര്‍ഗീയ ഭ്രാന്ത് തലയ്ക്ക് പിടിച്ച ഒരു സവര്‍ണ പരിവാരക്കാരന്‍ പോലും പറയില്ല. പ്രൊഫസര്‍ ജോസഫ് കാണിച്ച ഈ ബുദ്ധിയില്ലായ്മ (ഒരു പക്ഷേ വര്‍ഗ്ഗീയ ഭ്രാന്തില്‍ നിന്നുണ്ടായതാവാം) അങ്ങേയറ്റം അപലപിക്കേണ്ടതാണ്. പക്ഷേ, പ്രൊഫസര്‍ ചെയ്ത തെറ്റിന് ശിക്ഷ നടപ്പാക്കാന്‍ ഒരൊറ്റ വ്യക്തികളെയും ആരും ചുതലപ്പെടുത്തിയിട്ടില്ല. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഇവിടെയുള്ളത് ജനാധിപത്യ ഭരണ സമ്പ്രദായമാണ്; ഇസ്ലാമിക ഭരണ വ്യവസ്ഥയല്ല. ഇസ്ലാമിക ഭരണ വ്യവസ്ഥയിലും കുറ്റം ചെയ്തയാളെ ശിക്ഷിക്കാനുള്ള അധികാരം വ്യക്തികള്‍ക്കു നല്‍കിയിട്ടില്ല. ഇതുകൊണ്ടു തന്നെ പ്രൊഫസറുടെ കൈ വെട്ടിയ ക്രൂരമായ നടപടിയെയും അതിനെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്ന നടപടികളെയും യാതൊരു കാരണ വശാലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ല.
വ്യക്തികള്‍ നേരിട്ട് ശിക്ഷ നടപ്പിലാക്കുന്നത് ഇസ്ലാമിക നീതിയാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. അങ്ങനെയെങ്കില്‍, കൈ വെട്ടിയവര്‍ക്കും കൈ വെട്ടിയതിനെ പരസ്യമായും രഹസ്യമായും പിന്‍തുണയ്ക്കുന്നവര്‍ക്കും ചെയ്തു തീര്‍ക്കാനുള്ള ജോലി പുറത്തുള്ളതിനേക്കാളേറെ 'അകത്താ'ണുള്ളത്. പടച്ചവനെതിരെ ഒരായിരം തിന്മകള്‍ ചെയ്യുന്നതിനേക്കാള്‍ വലുതല്ല പടച്ചവനെതിരെ ഒന്നുരണ്ടു വരികള്‍ എഴുതുന്നത്.
ഇസ്ലാം ഒരു അനുഷ്ഠാനമായെടുക്കാതെ ഒരു ആചാരമായും ആവേശമായും വികാരമായും കണക്കാക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലെങ്കിലും പറയാനുള്ളത് കുറച്ചെങ്കിലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ. എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും എതിരാണ് ഇസ്ലാം. എന്നാല്‍, ഇസ്ലാം വിലക്കിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ 'മുസ്ലീങ്ങള്‍' തന്നെയാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. 'മാധ്യമം' ദിനപത്രത്തില്‍ (09.05.2008) വന്ന ഒരു വാര്‍ത്തയുണ്ട്. ഈ വാര്‍ത്ത സ്വയം സംസാരിക്കുന്ന ചില വിവരങ്ങള്‍ നമ്മളോട് പറയുന്നുണ്ട്. ആഗോള കുറ്റാനേ്വഷണ സംഘടനയായ ഇന്റര്‍പോള്‍ തെരയുന്ന 18 മലയാളികളില്‍ 11 പേരും 'മുസ്ലീങ്ങളാ'ണ്. അവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1. എടയൂര്‍തൊടി മുഹമ്മദ് മുസ്തഫ, ദുബൈയില്‍ കൊള്ള നടത്തി.
2. മുഹമ്മദ് ഷാനു ബാനു, ബാംഗ്‌ളൂരില്‍ കള്ളനോട്ടു വിതരണവും വിവിധ രാജ്യങ്ങളില്‍ പണം തട്ടിപ്പും നടത്തി.
3. നിഷാദ് പുത്തന്‍പുരയില്‍, ദുബൈയില്‍ പണം തട്ടിപ്പ്.
4. നൗഷാദ് അബ്ദുല്‍ മജീദ്, ദുബൈയില്‍ പണം തട്ടി.
5. അലിക്കണ്ണ് സെയ്ഫുദ്ദീന്‍, ദുബൈയില്‍ പണം തട്ടിപ്പും വഞ്ചനയും നടത്തി.
6. കുട്ടി ഷാജഹാന്‍, ദുബൈയില്‍ പണം തട്ടിപ്പ്.
7. കൂര്‍മുല്ലം കൊച്ചു അഹ്ദുല്‍ കരീം, ഒമാനിലെ മസ്‌കത്തില്‍ വഞ്ചനയും തട്ടിപ്പും.
8. കൊച്ചഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ദുബൈയില്‍ കൊള്ള.
9. തൈത്തോടത്ത് ഖാലിദ് കുട്ടു, ദുബൈയില്‍ കള്ളനോട്ടടിയും വഞ്ചനയും പണാപഹരണം.
10. അബ്ദുല്ല ഹാജി, മംഗലാപുരത്ത് കള്ളനോട്ട് വ്യാപാരവും പണാപഹരണവും നിയമ വിരുദ്ധ ഇടപാടുകളും നടത്തി.
11. മുസ്‌ലിയാരകത്ത് മുഹമ്മദ് ഇക്ബാല്‍, കൊച്ചിയില്‍ കൊലപാതകവും കൊലപാതക ശ്രമവും നടത്തി.
'ഉന്നത നിലവാരമുള്ള കുറ്റകൃത്യങ്ങള്‍' ചെയ്തവരുടെ പട്ടികയെടുത്തു പരിശോധിച്ചാല്‍, ഇക്കാര്യത്തില്‍ സംവരണമില്ലെങ്കിലും 'മുസ്ലീങ്ങള്‍'ക്കു തന്നെയാണ് ഏറ്റവുമധികം പ്രാതിനിധ്യമുള്ളതെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇതു വായിച്ചു നെറ്റി ചുളിക്കുന്നവര്‍ ഒരു കാര്യം ചെയ്യുക. പത്രങ്ങളില്‍ വരുന്ന 'ഉന്നത നിലവാരമുള്ള കുറ്റകൃത്യങ്ങള്‍' സംബന്ധിച്ച വാര്‍ത്തകള്‍ മുറിച്ചെടുത്ത് സൂക്ഷിക്കുക. ഏറെ താമസിയാതെ തന്നെ ഇപ്പറഞ്ഞത് സത്യമാണെന്ന് ബോധ്യമാകും.
ഇത്രയും എഴുതിയതില്‍ നിന്നു ഇതൊക്കെത്തന്നെയാണ് മുസ്ലീങ്ങളുടെ പണിയെന്ന് അര്‍ത്ഥമാക്കരുത്. കഴിവില്ലാത്തവരെ സാമ്പത്തികമായും ശാരീരികമായും സഹായിക്കല്‍, പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ജീവന്‍ പണയം വച്ചുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലീങ്ങള്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്. പക്ഷേ, മുസ്ലീങ്ങള്‍ ചെയ്യുന്ന നന്മകള്‍ക്കും എത്രയോ മേലെയാണ് 'മുസ്ലീങ്ങള്‍'ചെയ്യുന്ന തിന്മകള്‍. 'മുസ്ലീങ്ങള്‍'ചെയ്യുന്ന ഈ തിന്മകള്‍ കാരണം പാവങ്ങളില്‍ പാവങ്ങളായ മുസ്ലീങ്ങളെപ്പോലും സംശയത്തോടെ നോക്കിക്കാണുന്ന ഒരവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.
മറ്റൊരു കാര്യം. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലപാട് വളരെ അപകടം പിടിച്ചതാണ്. മാനവികത എന്ന ഗുണം ഉള്ളവരെ മാത്രമേ മിത്രങ്ങളായി സ്വീകരിക്കുവാന്‍ പാടുള്ളു. പുറമേയ്ക്ക് ശത്രുക്കളായി തോന്നുവരെല്ലാവരും അകമേയ്ക്ക് ശത്രുക്കളാകണമെന്നില്ല. പുറമേയ്ക്ക് തിരമാലകള്‍ അടിക്കുന്നുണ്ടെങ്കിലും അടിത്തട്ട് ശാന്തമായിരിക്കാം. പുറമേയ്ക്ക് ശാന്തമാണെങ്കിലും അടിത്തട്ടില്‍ വന്‍ ചുഴികളുണ്ടായിരിക്കാം. ഒരു പത്രവാര്‍ത്തയിതാ:
മാധ്യമം (08.02.1996)
ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആറ് അനുചരര്‍ക്ക് അഭയം നല്‍കിയെന്ന കുറ്റത്തിന് ദല്‍ഹി കോടതി മുന്‍ കേന്ദ്രമന്ത്രി കല്‍പനാഥ് റായിക്കും ബി.ജെ.പി. എം.പി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കുറ്റക്കാരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എന്‍. ധിന്‍ഗ്ര സി.ബി.ഐ.ക്ക് നിര്‍ദ്ദേശം നല്‍കി.......
...........................

10 comments:

ബിച്ചു said...

സുഗതന്‍ , താങ്കള്‍ പറഞ്ഞത് കുറെയൊക്കെ ശരിയാണ്.ഇങിനെയുള്ള ക്രിമിനത്സ് ഒക്കെയും മുസ്ലിം സമുദായത്തില്‍ പെടുമെങ്കിലും, അവരുടെ പ്രവ്‌ര്‍ത്തികൊണ്ടുതന്നെ അവര്‍ മുസ്ലിം അല്ലാതാവുകയാണ്.ഇതിനു പരിഹാരം ശരിയായ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന
സമൂഹത്തെ വാര്‍തെടുക്കുകയാണ്. ഖേദകരമെന്നു പറയട്ടെ ആ പ്രവ്‌റ്ത്തി ഏറ്റെ‌ടുത്ത പ്രസ്ഥാനത്തെ (ജമാ‍‌അത്തെ ഇസ്ലാമി) എല്ലാവരുംകൂടി വേട്ടയാടുകയാണ്. ആ പാപത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് സ്വയം വിലയിരുത്തുക. ജമാ‌അത്ത് പ്രവര്‍‌ത്തകരെ സൂക്ഷ്മ നിരീക്ഷ്ണം നടത്തുക. -പ്രൊഫസര്‍ ജോസഫിനു രക്തം നല്‍കിയ സോളിഡാരിടിയുടെ പ്രവ്‌ര്‍ത്തിയെപ്പോലും മഹാപാതകമായി കാണുന്നു പലരും. അഭിനന്ദിക്കുന്നതിനു പകരം ചീത്ത വിളിക്കുന്നു. ഇതേ പ്രവ്‌ര്‍ത്തികള്‍ ചെയ്യുന്ന ലോകത്തിന്റെ പല ഭാഗത്തുള്ള സമാന ഇസ്ലാമിക (ഉദാ--‌-; ഹമാസ്) പ്രസ്‌ഥാനങ്ങളെ ഭീകര പട്ടികയില്‍ പെടുത്തുന്നു. സുഗതനെ പോലുള്ളവരുടെ സഹകരനം തേടുന്നു.

പ്രതികരണൻ said...

സുഗതന്റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണുള്ളത്. വെറും 32 കുട്ടികൾക്കു വേണ്ടിയുള്ള ഒരു ചോദ്യപേപ്പറിലെ വിവേകശൂന്യതയെ ആസൂത്രിതമായി വളർത്തിയെടുത്തവർ തന്നെയാണ് യഥാർത്ഥ മതനിന്ദകർ. മതത്തിനകത്തു ശുചീകരണത്തിനുദ്യമിക്കുന്നവർ, മുഖമ്മറയ്ക്കാത്ത പാവം പെൺ‌പിള്ളാരെ പേടിപ്പിക്കുന്നതിൽ സ്വർഗ്ഗം മോഹിക്കുന്നു. കണക്കുകളെന്തോ ആവട്ടെ, ക്രിമിനലുകൾക്കെതിരേ ഒരു വാക്കുപോലും ഉയരാറില്ല – ഒരു സമുദായത്തിലും. അറസ്റ്റു ചെയ്യപ്പെടുമ്പോൾ , മതത്തിന്റെ പേരിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നുമുണ്ട്.

‘ശരിയായ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന സമൂഹത്തെ വാർത്തെടുക്കുക ‘ എന്ന, ബിച്ചുവിന്റെ വാദം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. എന്താണ് ശരിയായ ഇസ്‌ലാം? ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകരുടെ വാക്കുകൾ പൊതുസമൂഹത്തിനു ഭീഷണിയായവയല്ലേ? ഇന്നു കാശ്മീരിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്ത്യൻ ഘടകം അല്ലല്ലോ പ്രവർത്തിക്കുന്നത്. സോളിഡാരിറ്റി എന്ന ‘gents only’ സംഘടന ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടോ?

Anonymous said...

സുഗതന്റെ ഈ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ പലതും ഉപരിപ്ലവമാണെന്നു ഖേദത്തോടെ പറയട്ടെ. തത്ക്കാലം ഈ പോസ്റ്റ് കാണുക.:
പോപ്പുലര്‍ ഫ്രണ്ട്‌ എന്ന മീശ മാധവന്‍

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗര്‍ സുഗതന്റെ പോസ്റ്റുകള്‍ അതര്‍ഹിക്കുന്ന രീതിയില്‍ ബ്ലോഗ് വായനാക്കാരുടെ ശ്രദ്ധയില്‍ വരുന്നതായി തോന്നുന്നില്ല.
ബ്ലോഗ് പോസ്റ്റ് എഴുതിയതുകൊണ്ടുമാത്രം ബ്ലോഗറുടെ ജോലി തീരുന്നില്ല. പോസ്റ്റിലേക്ക് വഴിയുണ്ടാക്കുകകൂടി വേണം.
അതിനായി ...
1)ഈ പോസ്റ്റില്‍ വായനക്കാര്‍ എഴുതുന്ന കമന്റുകള്‍ കമന്റ് അഗ്രഗേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതിനായി കമന്റ് സെറ്റിങ്ങ് marumozhikal@gmail.com ലേക്ക് സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ചെയ്യുക.
2)മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിക്കുംബോള്‍ ആ ബ്ലോഗറെ ഫോളോ ചെയ്യാന്‍ ശ്രമിക്കുക. ഫോളോവേഴ്സ് ലിസ്റ്റില്‍ പേരുണ്ടായാല്‍ പലരും അതിലൂടെ ക്ലിക്കി നമ്മുടെ ബ്ലോഗിലെത്താം !
3)ഇഷ്ടപ്പെടുന്ന ബ്ലോഗുകളില്‍ നമ്മുടെ കമന്റ് ചെറുതായാലും,വലുതായാലും പതിപ്പിക്കാന്‍ ശ്രമിക്കുക.
നമ്മുടെ ബ്ലോഗിലേക്ക് ഒരു പാലമായി നമ്മുടെ ഓരോ കമന്റും പ്രവര്‍ത്തിക്കും.
4)കൂടാതെ,ഇഷ്ടപ്പെടുന്ന ചില കമ്മ്യൂണിറ്റികളില്‍ കൂടി
അംഗമാകുന്നത് ഗുണകരമാകും.ബസ്സ്, ഓര്‍ക്കുട്ട്,ട്വിറ്റെര്‍,ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളില്‍
നാം ഓരോ പോസ്റ്റ് പബ്ലിഷ് ചെയ്യുംബോഴും പോസ്റ്റിന്റെ ലിങ്കിട്ടുകൊടുത്താല്‍ അതിലൂടെ വായനക്കാര്‍ ഇരച്ചുകേറുന്നതു കാണാം :)

ബൂലോഗം വളരേണ്ടത് മലയാള സാംസ്ക്കാരികതയുടെ വളര്‍ച്ചക്ക് ഗുണകരമാണല്ലോ എന്ന ചിന്തയാല്‍ എഴുതുന്നതാണ്. എല്ലാ പുതിയ ബ്ലോഗര്‍മാര്‍ക്കുമായി !

കൂടുതല്‍ വിവരങ്ങള്‍ക്ക് : കേരള ബ്ലോഗ് അക്കാദമി

Anonymous said...

കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ

who ?

Anonymous said...

aaraanu nyaayeekaricchathu ?

ബിച്ചു said...

@ പ്രതികരണന്‍,-

ഇസ്ലാമിനെ പലരും മനസ്സിലാക്കുന്നത് അതിന്റെ യഥാര്‍ത്ഥ സ്രോത‌സ്സില്‍ നിന്നല്ല.മറിച്ച് യുക്തിവാദികളും മറ്റു ഓരിയന്റ്റലിസ്റ്റുകളും എഴുതിവിടുന്ന തെറ്റായ ലേഖനങ്ങളില്‍ നിന്നാണ്. ജമാ‌അതെ ഇസ്ലാമി സ്ഥാപകരുടെ വാക്കുകള്‍ സമൂഹത്തിന് ഭീഷണി ആവുന്നേയില്ല- ഏതെങ്കിലും ഗ്രന്ഥം, അവിടെയും ഇവിടെയും വായിക്കാതെ മുഴുവനും വായിക്കുക. വിലയിരുത്തുക. സോളിഡരിറ്റി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. സംശയം വേണ്ട. ഒരു പക്ഷേ ഭാവിയില്‍ സ്ത്രീകളെയും കണ്ടേക്കാം. എനി കാശ്മീര്‍-<<<,

അത് ഇവിടെ .
http://jamaatheislami.blogspot.com/2010/09/blog-post_23.html

ശങ്കരനാരായണന്‍ മലപ്പുറം said...

ഒരു കാര്യത്തെ അനുകൂലിക്കുക, എതിര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍ ആ അനുകൂലവും എതിര്‍ക്കലും പ്രത്യക്ഷമാകണമെന്നില്ല; പരോക്ഷമായാലും മതി. 'ഓനത് വേണം' എന്ന് എന്നോട് എത്രയോ പേര്‍ പറഞ്ഞിട്ടുണ്ട്. 'ഒരു വലതു കൈ മുറിച്ചാല്‍ എത്ര കഷണമാണ് സാത്താനേ' എന്ന പാരഡി എഴുതുന്നത് കൈ വെട്ടിയ നടപടിയെ പരോക്ഷമായി അതിശക്തമായി ന്യായീകരിക്കുന്ന നിലപാടാണ്. ഇതിന്റെ പൂര്‍ണ രൂപം വായിക്കാന്‍ മൂന്നാമത്തെ കമന്റായി സത്യാനേ്വഷി എഴുതിയ കുറിപ്പിലുള്ള 'പോപ്പുലര്‍ ഫ്രണ്ട് എന്ന മീശ മാധവനെ ' തുറന്നു നോക്കുക.

ബഷീർ said...

ജോസഫ് ചെയ്തത് തെറ്റ്, അതിനു ചിലർ പ്രതികരിച്ചത് അതിലേറെ വലിയ തെറ്റ്,

മുഖ്യധാരാ മു‌സ്‌ലിം സംഘടനകളും മുസ്‌ലിംകളും ബ്ലോഗർമാരടക്കം ഈ അക്രമത്തെ അപലപിക്കുകയാണ് ചെയ്തത്. അതൊന്നും കാണാൻ കഴിയാതെ എവിടെയെങ്കിലും ആരെങ്കിലും ചെയ്യുന്നതും പറയുന്നതും മാത്രം പ്രൊജക്റ്റ് ചെയ്ത് ഒരു സമൂഹത്തെ ആക്ഷേപിക്കുന്ന രീതി ശരിയല്ല സുഹൃത്തേ

Ajith said...

"മറ്റൊരു കാര്യം. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലപാട് വളരെ അപകടം പിടിച്ചതാണ്. മാനവികത എന്ന ഗുണം ഉള്ളവരെ മാത്രമേ മിത്രങ്ങളായി സ്വീകരിക്കുവാന്‍ പാടുള്ളു."