മിനിക്കഥ
ശങ്കരനാരായണന്‍ മലപ്പുറം
''നിങ്ങളുടെ പ്രയോഗം തെറ്റ്.....തെറ്റ്.....തെറ്റ്. ഭയങ്കരം എന്നാല്‍ ഭയം അങ്കുരിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രയോഗം ഭാഷാപരമായി തെറ്റാണ്''
ഭാഷാ പണ്ഡിതന്‍ മൂന്നാമതും അയാളെ ഉപദേശിച്ചു. ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് അപരിചിതനായ ഭാഷാ പണ്ഡിതനെ അയാള്‍ വീണ്ടും രൂക്ഷമായി നോക്കി. അപ്പോഴേക്കും അടുത്ത പാട്ട് തുടങ്ങിയിരുന്നു. പാട്ട് കഴിഞ്ഞപ്പോള്‍ ആവേശത്തോടെ കയ്യടിച്ചുകൊണ്ട് അയാള്‍ വീണ്ടും പറഞ്ഞു.
''അതിലേറെ ഭയങ്കരം. ഈ കുട്ടിയും ഭയങ്കര പാട്ടുകാരി തന്നെ.!''
''സുഹൃത്തേ, ഭയങ്കരം എന്നാല്‍ ഭയം ജനിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥമെന്ന് ഞാന്‍ എത്ര തവണ നിങ്ങളോടു പറഞ്ഞു. പാട്ട് കേട്ട് നിങ്ങള്‍ പേടിച്ചെന്നോ? അര്‍ത്ഥമറിഞ്ഞു വേണം വാക്കുകള്‍ പ്രയോഗിക്കാന്‍......''
പറഞ്ഞു തീരുന്നതിന് മുമ്പ് 'ഠേ' എന്നൊരു ശബ്ദം! അടി കിട്ടിയ ഭാഗം തടവിക്കൊണ്ട് ഭാഷാ പണ്ഡിതന്‍ പറഞ്ഞു:
'' ഹൗ! നല്ല വേദന!! ''
ഉള്ളില്‍ ചിരിയോടെ അയാള്‍ ഭാഷാ പണ്ഡിതനോടു പറഞ്ഞു:
'' അര്‍ത്ഥമറിഞ്ഞാണ് വാക്കുകള്‍ പ്രയോഗിക്കേണ്ടത്. വേദനയെങ്ങനെ നല്ല വേദനയാകും? 'ഭയങ്കര വേദന' എന്നതാണ് ശരിയായ പ്രയോഗം ''
.............
10 comments:
നല്ല കഥ എന്നാണോ ഭയങ്കര കഥ എന്നോ പറയേണ്ടത്! കണ്ഫ്യൂഷനായല്ലോ..
കഥ 'കലക്കീട്ടിണ്ട് ട്ടാ ..' ഭയങ്കര നല്ല കഥ
...............കഥ ....എനിക്കിഷ്ട്ടപ്പെട്ടു
ഇതൊരു ഭയങ്കരന്‍ കഥയാണ് കേട്ടോ !
ആശംസകള്‍.
ഭാഷാപാണ്ഡിത്യത്തെ കളിയാക്കിയത് നന്നായി, എങ്കിലും ഇക്കാലത്തെ അസ്ഥാനത്തുള്ള ഭയങ്കരമായ പാട്ടിനെപ്പോലുള്ള തെറ്റായ പ്രയോഗങ്ങളെ ന്യായീകരിക്കാനാവില്ല, അതൊരു മറുകണ്ടം ചാടലാകും!
ഭാഷാ പാണ്ഡിത്യത്തെ കളിയാക്കിയതല്ല. മറ്റുള്ളവരെല്ലാം വിവരദോഷികളാണെന്ന അഹംഭാവം പാടില്ല എന്നും പാണ്ഡിത്യമില്ലെന്ന് കണക്കാക്കുന്നവരെല്ലാം പാണ്ഡിത്യമില്ലാത്തവരല്ലെന്നുമാണ് കഥയിലൂടെ പറയാന്‍ ശ്രമിച്ചത്. അതോടൊപ്പം സ്ഥാനത്തും അസ്ഥാനത്തും 'ഭയങ്കരം' എന്ന വാക്ക് പ്രയോഗിക്കുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തലും ലക്ഷ്യമായിരുന്നു.
പഴയകാല ബ്ലോഗുകള്‍ വായിച്ചതുപോലെ തോന്നുന്നല്ലൊ
അപ്പൊ ഇതെന്നെ തന്നെ ഉദ്ദേശിച്ചു ഞാന്‍ പ്രതിഷേധിക്കുന്നു ഹല്ല പിന്നെ :))
നവംബര്‍ 16 ന് പോസ്റ്റ് ചെയ്ത 'കൂറ്' എന്ന കഥ ഞാന്‍ 2007 ജനുവരിയില്‍ എഴുതിയതാണ്. കൂലിപ്പണിക്കാരുടെ കൂറില്ലായ്മയെ ചോദ്യം ചെയ്യാറുള്ള ഉദേ്യാഗസ്ഥന്മാരുടെ കൂറില്ലായ്മയെ തുറന്നുകാണിക്കുന്ന കഥയാണിത്. കഥ ചില പ്രതേ്യക വ്യക്തികളെ ഉദ്ദേശിച്ചെഴുതിയതല്ലേയെന്ന് ചിലര്‍ ചോദിച്ചു. ആരാണ് കഥയിലെ സൂപ്രണ്ട് എന്ന് മറ്റു ചിലരും ചോദിച്ചു. കഥ ഏതെങ്കിലും പ്രതേ്യക വ്യക്തിയെ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല. ഞാനന്ന് സൂപ്രണ്ട് തസ്തികയില്‍ (എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ പ്രൈസ് ഇന്‍സ്‌പെക്ടര്‍) ജോലി ചെയ്യുകയായിരുന്നു. ഞാനവരോട് ചോദിച്ചത്, 'കഥയിലെ സൂപ്രണ്ട് എന്തുകൊണ്ട് ഞാനായിക്കൂടാ?' എന്നായിരുന്നു.
എഴുതുവാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായെങ്കിലും ബ്‌ളോഗില്‍ ആദ്യത്തെ പോസ്റ്റിടുന്നത് 11.08.2010 ല്‍ മാത്രമാണ്. പിന്നെയും കുറെക്കഴിഞ്ഞാണ് മറ്റുള്ളവരുടെ ബ്‌ളോഗുകള്‍ തുറന്നു നോക്കാനും വായിക്കാനും (അതും വളരെക്കുറച്ച്) തുടങ്ങിയത്.
എന്റെ മാഷെ മാഷത് സീരിയസായെടുത്തൊ?
ഞാനിട്ട സ്മയിലി രണ്ടെണ്ണം ഉണ്ടായിരുന്നു.
ഇതൊക്കെ തമാശ അല്ലേ
ഞാനും ഉമേഷും ഒക്കെ ഒരുപാട് തിരുത്തല്‍ നടത്തിയതാ അതുകൊണ്ട് വെറുതെ പറഞ്ഞെന്നെ ഉള്ളു ലേലു അല്ലു ലേലു അല്ലു
:)
:)
നല്ല കഥ
Post a Comment