ഹച്ചന്‍
'' ഹലോ! അച്ഛാ......അജിത്താണ്. പിന്നേയ് അച്ഛന്റെ മരുന്ന് നാളെ വാങ്ങിയാല്‍പ്പോരെ? ഹച്ചിന്റെ കൂപ്പണെടുത്തപ്പോള്‍ പൈസ തീര്‍ന്നു. വെക്കട്ടേ....... ''
.........
ഞാനെഴുതിയ ഈ കൊച്ചുകഥ 19.08.2007 ലെ 'വാരാദ്യമാധ്യമ'ത്തില്‍ പ്രസിദ്ധീകരിച്ചതാണ്. ഒരുപാടുപേര് ഈ കഥയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. 'ശരിയാണ്, ഈ കാലഘട്ടത്തിലെ തലമുറയെ ശരിയായി ചിത്രീകരിച്ചിരിക്കുന്നു' ഈയൊരഭിപ്രായമാണ് പലരും പറഞ്ഞത്. മുതിര്‍ന്നവര്‍ മാത്രമല്ല മിക്ക ചെറുപ്പക്കാരും ഈ അഭിപ്രായംതന്നെയാണ് പറഞ്ഞത്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രായം ശരിയല്ലായിരുന്നു. കഥയിലെ അജിത്തിനെ ഈ കാലഘട്ടത്തിന്റെ മൊത്തം പ്രതിനിധിയായി ഞാന്‍ കണ്ടിരുന്നില്ല. അച്ഛന്റെ മരുന്നിനുള്ള കാശെടുത്ത് ഹച്ചിന്റെ (ഇന്നത്തെ വൊഡാഫോണിന്റെ അന്നത്തെ പേര് ഹച്ച് എന്നായിരുന്നു) കൂപ്പണ്‍ വാങ്ങുന്ന മക്കളുണ്ടാകാം. എന്നുകരുതി എല്ലാ മക്കളും അങ്ങനെയല്ലല്ലോ. (എല്ലാ അച്ഛന്മാരും നല്ലവരല്ലല്ലോ. എല്ലാ കാലഘട്ടത്തിലുമുണ്ട് തല്ലിപ്പൊളി അച്ഛന്മാരും തല്ലിപ്പൊളി മക്കളും. കിട്ടിയ ഇരുനൂറിന് പുറമെ വേറെ നൂറ് പശുക്കളെക്കൂടി കിട്ടുമെന്നായപ്പോള്‍ ശൂനശ്ശേഫനെന്ന സ്വന്തം മകനെ കൊല്ലാന്‍ തയ്യാറായ അജിഗീര്‍തന്‍ എന്ന ബ്രാഹ്മണന്റെ കഥ ഐതരേയ ബ്രാഹ്മണത്തില്‍ വിവരിക്കുന്നുണ്ടല്ലോ).
എന്റെ കഥയ്ക്ക് തെറ്റായ അര്‍ത്ഥം നല്കിയപ്പോള് എനിക്കു തന്നെ അതിനു മറുകഥ എഴുതേണ്ടി വന്നു. ആ കഥയാണ് താഴെ കൊടുത്തിരിക്കുന്നത്. ഒന്നുകൂടി അഭ്യര്‍ത്ഥിക്കട്ടെ, ഈ കാലഘട്ടത്തിലെ അച്ഛന്മാരെല്ലാം ഈ കഥയിലെ അച്ഛന്മാരെപ്പോലെയല്ല!
എന്റെ കഥയ്ക്ക് തെറ്റായ അര്‍ത്ഥം നല്കിയപ്പോള് എനിക്കു തന്നെ അതിനു മറുകഥ എഴുതേണ്ടി വന്നു. ആ കഥയാണ് താഴെ കൊടുത്തിരിക്കുന്നത്. ഒന്നുകൂടി അഭ്യര്‍ത്ഥിക്കട്ടെ, ഈ കാലഘട്ടത്തിലെ അച്ഛന്മാരെല്ലാം ഈ കഥയിലെ അച്ഛന്മാരെപ്പോലെയല്ല!
.........
വാരാദ്യമാധ്യമം' 02.03.2008
കണക്കുകൂട്ടല്‍
'' പിന്നേയ് നിങ്ങളെന്താ ഫോണെടുക്കാത്തത്? ''
'' ഞാന്‍ ഷെയറിന്റെ കണക്കു കൂട്ടിയിരിക്ക്യ''
''ന്നെക്കൊണ്ട് പറയിപ്പിക്കണ്ട. പതിനൊന്നു മണിയായിട്ടും ഓഫീസിലും പോകാതെ ഷെയറിന്റെ കണക്കും കൂട്ടിയിരുന്നോളി. പ്ളസ് ടു പരീക്ഷയെഴുതിയ സ്വന്തം കുട്ടീന്റെ റിസല്‍ട്ടു നോക്കാന്‍ കൂടി ങ്ങക്ക് നേരല്ല്യ. പിന്നേയ് പനിച്ചു കെടക്കുന്ന കണ്ണനെയും കൂട്ടി ഞാന്‍ തന്നെ പോയി റിസല്‍ട്ടറിഞ്ഞു. ''
'' തോറ്റിരിക്കും? ''
'' തോറ്റില്ല. ജയിച്ചു''
'' മാര്‍ക്ക് കൊറവല്ലേ ''
'' അല്ല. എല്ലാറ്റിലും ന്റെ കുട്ടിക്ക് എപ്ളസ്സാ''
' ങേ!! ''
അയാള്‍ തലയില്‍ കൈ വച്ച് പിറുപിറുത്തു:
'' എന്റെ ദൈവമേ! എന്റെ കണക്കുകൂട്ടലുകളെല്ലാം പെഴച്ചോ!!''
.........
26 comments:
പണത്തിനുമുകളില്‍
മക്കളും പറക്കില്ല.
അതെ... ഇങ്ങനേയും മനുഷ്യന്മാരുണ്ട്.
കഥ നന്നായിട്ടുണ്ട്.. :)
അച്ഛന്മാര് പലതരം!
മക്കള്‍ പല വിധം!!
:)
ആദ്യ കഥ ഇഷ്ട്ടായി
randu kadhakalum kollaam
രണ്ടു കഥകളും കൊളളാംട്ടോ...
അത്തരം മക്കളെയും അച്ചന്മാരെയും
ഒരുപാടു കണ്ടിട്ടുണ്ട് ... അഭിനന്ദനങ്ങള്‍.
nannayittundu..
kaaryamaathraprasaktham.
രണ്ടു കഥകലും കൊള്ളാം. പ്രത്യേകിച്ച് ഒരഛനും മകനും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന സമയത്ത്.
പുത്രോ രക്ഷ്തി വാര്‍ദ്ധക്യേ...അപ്പോ പുത്രനെ ആരു രക്ഷിക്കും. അഛന് അല്ലേ....ഹല്ല പിന്നെ.
kollam nalla aktha
അപ്പോള്‍ അതാണ് കാര്യം !
മക്കളെ നന്നായിക്കോളൂ ...
നാളെ നിങ്ങള്‍ക്കും അച്ഛന്മാരാകാന് ഉള്ളതാണ് !
രണ്ടു കഥകളും ഇഷ്ടപ്പെട്ടു..
ആദ്യതെതല്ലേ കൂടുതല്‍ നല്ലത്..?
കാരണം രണ്ടാമത്തെ കഥയിലെ ഒരു ചോദ്യം ഇന്നലെ രാത്രി ഞാന്‍ ചോദിച്ചതാണോ എന്നൊരു സംശയം..ഹി ഹി
രണ്ടാമത്തെ കഥ എനിക്ക് കഥയായിട്ടല്ല, ജീവിത വിവരണമായിട്ടാണ് തോന്നുന്നത്.
രണ്ടും ഇഷ്ടപ്പെട്ടു.
പൊതുജനം പലവിധം
രണ്ടു കഥയും ജീവിതത്തിന്റെ നേർ രേഖകൾ
ആശംസകൾ!
ശ്ശോ....ന്താ പറയാ...മനുഷ്യന്റൊരു പോക്കേയ്....
താങ്കൾ എല്ലാ കണക്കുകളും ശ്രദ്ധിക്കുന്നുണ്ട്! പാറ്റൂരിന്റെ കമെന്റും നന്നായി
നന്നായി പറഞ്ഞു...ആശംസകള്‍
രണ്ടു കഥകളും കൊളളാം!
രണ്ടു കഥകളും ഇഷ്ടമായി
ആദ്യത്തേതിനു തന്നെ കൂടുതല്‍ മാര്‍ക്ക്
ഒരു അര്‍ത്ഥവും ഇല്ലാത്ത ജീവിതങ്ങള്‍ ല്ലേ
കഥകള്‍ രണ്ടും നന്നായി.
അഭിപ്രായം രേഖപ്പെടുത്തിയ ബ്ളോഗേട്ടന്മാര്ക്കും ബ്ളോഗേട്ടത്തിമാര്ക്കും നന്ദി!
രണ്ടു കഥകളും ഇഷ്ട്ടമായി.
മകന് അച്ഛനോളം വളര്‍ന്നാല്‍ അച്ഛന് വെറും ഒച്ച...!!
രണ്ടു കഥകളും ഇഷ്ട്ടമായി.
മകന് അച്ഛനോളം വളര്‍ന്നാല്‍ അച്ഛന് വെറും ഒച്ച...!!
Post a Comment