വാരാദ്യ മാധ്യമം, 07.01.2007.
'' അല്ലാ, സമയം പതിനൊന്നരയായല്ലോ. സൂപ്രണ്ടു സാറിന്നെന്തേ അര മണിക്കൂര്‍ വൈകി? ''
'' ഒന്നും പറയേണ്ടെന്റെ സുരേഷേ. ചെറിയൊരു മരാമത്തു പണിയുണ്ടായിരുന്നു. മരപ്പണിക്കാരനെ കാത്തു കാത്തു മടുത്തു. ഇന്നാ അവന് എഴുെന്നള്ളിയത്. എന്താ അവരുടെയൊക്കെയൊരു ഗമ. വന്നപ്പൊ സമയം ഒമ്പതു മണി കഴിഞ്ഞു. എത്രയാ കൂലിയെന്നോ മുന്നൂറ്റമ്പത്. ചെലവ് പുറമെ. പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു. ഇന്നു ചോറും സാമ്പാറും ഉപ്പേരിയും പപ്പടവുമൊന്നും പോരാ. മീന്‍ പൊരിച്ചതില്ലെങ്കില്‍ മോന്ത കനക്കും. എന്നാ പണി ചേയ്യേ്വാ. തട്ടിമുട്ടി നേരം കളയും. നാലുമണിയായാല്‍ വാച്ചില്‍ നോക്കാന്‍ തുടങ്ങും. അഞ്ചാവുന്നതിനു മുമ്പ് ഡ്രസ്സ് മാറാന്‍ തുടങ്ങും. ഒരു കൂറും ഇല്ലാത്ത സാധനങ്ങള്‍. ഒന്നും പറയാതിരിക്കുകയാ ഭേദം '''
..........................
..........................
' ങാ! ഞാനിന്ന് അര മണിക്കൂര്‍ നേരത്തേ ഇറങ്ങുകയാ. മൂന്നര മണിക്കുള്ള ബസ്സില്‍ പോകണം. അവന് ഡ്രസ്സു മാറാന്‍ തുടങ്ങുന്നതിന് മുമ്പ് എത്തണം. ങാ, പിന്നൊരു കാര്യം. മിനിഞ്ഞാന്നും ഇന്നലെയും വന്ന ആ കക്ഷി സര്‍ട്ടിഫിക്കറ്റിന് ഇന്നും വന്നേക്കും. അപേക്ഷ കൊടുത്താലപ്പത്തന്നെ കിട്ടണമെന്നാ അവന്റെയൊക്കെ വിചാരം. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞേക്ക്. ഞാനിറങ്ങുന്നു ''
......................
9 comments:
ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്..മലയാളി നന്നാവണമെങ്കില്‍ നാട് വിടണം.!
കലക്കി മാഷേ. മിക്കവാറും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥിരം അനുഭവമാണിത്. വൈകി വരുകയും നേരത്തെ പോവുകയും ചെയ്യുന്ന ഇവന്മാര്, മറ്റു തൊഴിലാളികള്‍ക്ക് -വിശേഷിച്ച് കായികാധ്വാനം ചെയ്യുന്നവര്‍ക്ക് -അത്തരം 'അവകാശ'ങ്ങളൊന്നും വകവച്ചുകൊടുക്കാത്ത 'പുരോഗമനകാരി'കളാണ്.
വളരെ നന്നായി കഥ, സമൂഹത്തിലെ ചെറിയവരുടെ ഉത്തരവാദിത്വമില്ലായ്മകൾ പർവ്വതീകരിക്കപ്പെടുന്നു, വലിയവരുടേതോ, സാരമില്ലെന്നെണ്ണുന്നു, പലപ്പോഴും അതൊരു കുറ്റമായി കാണുന്നുമില്ല. ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് ഞാൻ പോകുമ്പോൾ 20 രൂപക്ക് പകരം 30 എടുക്കുന്ന ഓട്ടോക്കാരനെ ഞാൻ സാമൂഹ്യദ്രോഹിയെന്നു വിളിക്കും, 50 രൂപക്ക് പകരം 5000 എന്നെക്കൊണ്ട് ചെലവാക്കിക്കുന്ന ഡോക്റ്ററെ എനിക്ക് ബഹുമാനവും!
റഷീദ് മാഷിന്റെ ഒരു മണം!
അദ്ധ്വാനിക്കാതെ നക്കുന്ന ഇത്തരം തന്തയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ കൂടുതലാണ്. ജനം ചെരിപ്പുമാലയും തെറി കീര്‍ത്തനങ്ങളുമായി ഇവരുടെ യൂണിയന് നേതാക്കളെ ആഴ്ച്ചയില്‍ മൂന്നു നേരമെങ്കിലും
ആദരിക്കാന്‍ ആരംഭിക്കുന്നതുവരെ ഇതൊക്കെ തുടരും.
എനിക്കിഷ്ടപ്പെട്ടു... പക്ഷെ “യൂണിയൻ തൊഴിലാളികൾക്ക്” ഇഷ്ടമാകില്ല...
അവകാശങ്ങള്‍ വീറോടെ നേടിയെടുക്കുകയും കര്‍ത്തവ്യങ്ങള്‍ വിസ്മയിക്കുകയും ചെയ്യുക തൊഴിലാളി വര്‍ഗ്ഗത്തിന്റെ അപചയ ഭാഗമായി...:(
പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു./// എന്റെ അച്ഛനോടെപ്പം മരപണി ക്ക് പോകുപോൾ എനിക്കും ഇതൊക്കായ കിട്ടിയിരുന്നത് .
പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു./// എന്റെ അച്ഛനോടെപ്പം മരപണി ക്ക് പോകുപോൾ എനിക്കും ഇതൊക്കായ കിട്ടിയിരുന്നത് .
Post a Comment