ശങ്കരനാരായണന് മലപ്പുറം
'' ഹലോ! അച്ഛമ്മാ, ബിന്ദുച്ചേച്ചി പ്രസവിച്ചു ''
'' ആങ്കുട്ട്യല്ലേടാ? ''
'' അല്ലച്ഛമ്മാ, പെങ്കുട്ടി ''
'' മൂന്നാമത്തിം പെങ്കുട്ടി! എന്താ ചെയ്യ്വ. ദൈവം തരണത് വാങ്ങ്വ!! ''
'' ഇക്കാര്യത്തില്‍ മ്മളെ സിന്ധുച്ചേച്ചി ആങ്കുട്ട്യാണല്ലേ അച്ഛമ്മാ. സിന്ധുച്ചേച്ചി പ്രസവിച്ചത് മൂന്നും ആങ്കുട്ട്യാളെ! ''
.................
18 comments:
Why "y" is Valuable than "x"
എനിക്കറിയില്ല മാഷേ. നബീലിനോട് ഇന്ന് മാഷിന്റെ കാര്യം പറഞ്ഞിരുന്നു.
സിന്ധുച്ചെച്ചിയാ ആങ്കുട്ടി
അല്ല രാംജി കഥ എഴുതിയ ശങ്കരനാരായണന് ചേട്ടനാ ആണ്‍കുട്ടി ...!!!!!!!!!!
ആണ്‍കുട്ടി തന്നെ, നല്ല ആക്ഷേപഹാസ്യം.
പെണ്ണു വരുമോ ആണോളം?
“പെണ്ണ് വരുമൊ ആണോളം”
ഇല്ല തീർച്ചയായുമില്ല...
ആണ് വരുമോ പെണ്ണോളം...
സുഗതൻ... “ചാത്തൻ” പോസ്റ്റിൽ ഒരു കമന്റ് ഇട്ടിരുന്നു... മറുപടിയും എഴുതാം...
ശ്രീനാഥന്‍ സാറേ, താങ്കളുടെ അമ്മയിത് കേക്കേണ്ട!
.............
.............
കാക്കര സാറേ, ആ കമന്റ് ഞാന്‍ കണ്ടിരുന്നു. എനിക്ക് ഉത്തരം മുട്ടിയതുകൊണ്ട് മറുപടി എഴുതാതിരുന്നതാണ്. ക്ഷമിച്ചാലും!
ഉത്തരമുട്ടിച്ചു എന്നൊരു ചിന്തയിലല്ല എഴുതിയത്...
ബ്ളോഗായതിനാൽ കമന്റെഴുതി... ചർച്ചയായാൽ നല്ലത്...
ഉത്തരമുട്ടിക്കുന്ന ശൈലിയിലേക്ക് ഏതായാലും കാക്കര കടക്കുന്നില്ല...
ആങ്കുട്ടി തന്നെ...
അല്ല ഞാന്‍ പെണ് കുട്ട്യാ..
സത്യം മൂടുപടമിടാതെ..
നല്ല കഥ!
ആണായാലും പെണ്ണായാലും മനുഷ്യന് തന്നെ.
സമൂഹത്തിന്റെ സാംസ്ക്കാരിക ട്യൂണിങ്ങില്‍ തെറ്റു സംഭവിക്കുമോഴാണ് മനുഷ്യന് ആണിലേക്കും പെണ്ണിലേക്കും സാംബത്തിക മാനദണ്ഡപ്രകാരം
സോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ക്കാരം കുറഞ്ഞ സമൂഹങ്ങളുടെ വൈകല്യമാണിത്. മാനവിക സാസ്കാരികതയിലേക്ക് വളരുക എന്നതെ പരിഹാരമായുള്ളു. ആണായാലും പെണ്ണായാലും അന്യ വ്യക്തിയുടെ സ്വകാര്യതയെ,ചിന്തകളെ,അഭിപ്രായങ്ങളെ...അതിന്റെ സ്പേസ് നല്കി മാനിക്കുന്നതാണ് മര്യാദയും,സംസ്ക്കാരവും എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
അതില്ലാത്തിടത്ത് അധികാരവും,വിപണിയും
മനുഷ്യനെ തരം തിരിച്ചുകൊണ്ടിരിക്കും.
നല്ല (ആണ് -പെണ് )കുട്ടി
Post a Comment