My Blog List

Wednesday, October 06, 2010

ഈഴവന്‍സ് കുംഭംതൂറിപ്പൊടി & തിയ്യന്‍സ് കണ്ടിയപ്പപ്പൊടി


      'ബ്രാഹ്മിണ്‍സ് ഹോട്ടല്‍' ഉള്ളതുപോലെ 'പുലയന്‍സ് ഹോട്ടല്‍' ഇല്ലാത്ത കാര്യം ഈയിടെ ആരോ എഴുതിയത് വായിച്ചു. 'പാണന്‍സ് പാലട', 'പുലയന്‍സ് പപ്പടം', 'പറയന്‍സ് പാല്‍പ്പൊടി', 'തിയ്യന്‍സ് തട്ടുകട', 'ഈഴവ ഇലക്ട്രിക്കല്‍സ്'എന്നൊക്കെ പേരിടുന്നതിന് നിയമ തടസ്സമൊന്നുമില്ല. പക്ഷേ, എന്തുകൊണ്ടോ ആരും ഇതിനു തയ്യാറാകുന്നില്ലെന്നു മാത്രം. 'തിയ്യന്‍സ് പുട്ടു പൊടി'എന്നു പേരിടുന്നതില്‍ എന്താണൊരു കുഴപ്പം? യാതൊരു കുഴപ്പവുമില്ല. പക്ഷേ, ഇതു നമ്മുടെ 'പാരമ്പര്യത്തിനും പൈതൃകത്തിനും' ചേര്‍ന്നതല്ല എന്നൊരു തകരാറുണ്ട്. കഴിവുണ്ടെങ്കിലും മേല്‍ പറഞ്ഞതൊന്നും തിന്നാന്‍ അവര്‍ണര്‍ക്ക് പാടില്ലായിരുന്നു. അവര്‍ക്ക് 'കരിക്കാടി' മോന്താന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. 'പാരമ്പര്യത്തിലും പൈതൃകത്തിലും' വിശ്വസിക്കാത്തവര്‍ക്ക് ഇങ്ങനെയൊക്കെ പേരിടാമെങ്കിലും 'പാരമ്പര്യത്തിലും പൈതൃകത്തിലും' വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെ പേരിടാന്‍ പറ്റില്ല.

       കൊമ്പന്‍ മൂസ്സ Iuml Pallar'sല്‍ നിന്നെടുത്ത് ഫേസ്ബുക്കില്‍ കൊടുത്ത ഫോട്ടോ    
            തിരുവിതാംകൂറില്‍ ഈഴവര്‍ക്ക് മറ്റു പലഹാരങ്ങളൊന്നും കഴിക്കാന്‍ പാടില്ലായിരുന്നുവെങ്കിലും പുട്ട് കഴിക്കാമായിരുന്നു. (ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എന്നാണ് ഇടമറുകിന്റെ 'നിരീശ്വരനായ ശ്രീനാരായണ ഗുരു'എന്ന പുസ്തകത്തിലുള്ളത്). പക്ഷേ, പുട്ട് എന്നു പറയാന്‍ പാടില്ലായിരുന്നു. 'കണ്ടിയപ്പം', 'കുംഭംതൂറി' എന്നിങ്ങനെ വിളിക്കണമായിരുന്നു.
'പാരമ്പര്യത്തിലും പൈതൃകത്തിലും'ഊറ്റം കൊള്ളുന്നവരാണല്ലോ ഭൂരിഭാഗം ഈഴവരും തിയ്യരും. ആയതിനാല്‍, തിരുവിതാംകൂറില്‍ 'ഈഴവന്‍സ് കുംഭംതൂറിപ്പൊടി' എന്നും മലബാറില്‍ 'തിയ്യന്‍സ് കണ്ടിയപ്പപ്പൊടി' എന്നും പേരിടാം! 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്നല്ലേ പറയാറ്!!
...............

4 comments:

HAINA said...

എന്താ ഈപറയുന്നത്

ശങ്കരനാരായണന്‍ മലപ്പുറം said...

സാംസ്‌കാരിക പൈതൃകം!

Anonymous said...

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ,പി ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം 'എന്ന പുസ്തകത്തില്‍ ഇത്തരം കാര്യങ്ങള്‍ വിശദമായി വിവരിക്കുന്നുണ്ട്.

നിസ്സഹായന്‍ said...

'ബ്രാഹ്മിണ്‍-നായര്‍' ബ്രാന്‍ഡുകള്‍ അവരുടെ വലിയ മൂലധനം തന്നെയാണ്. അതിന്റെ വിപണനമൂല്യം മനസ്സിലാക്കുന്നതു കൊണ്ടാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജാതിവാലുകള്‍ തൂക്കിയിടുന്നത്. പകരം ജാതിയെല്ലാം പോയിമറഞ്ഞു അതിനാല്‍ നമുക്കിനി സംവരണം പോലും വേണ്ട, ജാതിക്കണക്കെടുക്കുന്ന സെന്‍സസും വേണ്ട എന്നു വിലപിക്കുന്ന അവര്‍ണമണ്ടശിരോമണികളുടെ കാര്യം ആലോചിച്ചു നോക്കൂ. ഇവരൊക്കെ താങ്കള്‍ പറഞ്ഞപോലെ പുലയന്‍- പറയന്‍ ബ്രാന്‍ഡ് സാമാനങ്ങള്‍ ഇറക്കിയാല്‍ കാണാം വര്‍ത്തമാനകാലത്തെ ജാതിയുടെ പ്രസക്തി ! കൂതറ അവലോകനത്തിലെ 'നായര്‍ എന്തു പിഴച്ചു' എന്നപോസ്റ്റില്‍ ഞാനിട്ട കമന്റ് ഇവിടെ കാണുക