മിനിക്കഥ
'ഉണ്മ' മാസിക-2010 ഒക്‌ടോബര്‍
'ഉണ്മ' മാസിക-2010 ഒക്‌ടോബര്‍
സമൂഹത്തില്‍ നടമാടുന്ന മൂല്യച്യുതികള്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിന്റെ സുനാമികള്‍ സൃഷ്ടിച്ചുകൊണ്ടുള്ള പ്രസംഗം കഴിഞ്ഞ് പ്രഭാഷകന്‍ സ്റ്റേജില്‍ നിന്നിറങ്ങി. സംഘാടകര്‍ അയാള്‍ക്കൊരു കവര്‍ കൊടുത്തു. പ്രഭാഷകന്റെ കടുത്ത നിര്‍ബന്ധ പ്രകാരം സംഘാടകര്‍ സംഘടിപ്പിച്ചു കൊടുത്ത ഏസീ കാറിന്മേല്‍ ചാരി നിന്നുകൊണ്ട് അയാള്‍ കവറിന്റെ പുറം അങ്ങോട്ടും ഇങ്ങോട്ടും തടവി നോക്കി. കവറിനുള്ളില്‍ തിരുകിയിരുന്ന ഏതാനും നോട്ടുകള്‍ ആയിരത്തിന്റേതല്ലെന്ന് പ്രഭാഷകന് ബോധ്യമായി. അയാള്‍ സംഘാടകര്‍ക്കു നേരെ കണ്ണുരുട്ടി. പിന്നെ കലിയോടെ അയാള്‍ ഉച്ചത്തിലൊരു കവിതാ പാരഡി ചൊല്ലി.
''എല്ലാവര്‍ക്കും തിരിയും
ഞങ്ങള്‍ക്കെല്ലാവര്‍ക്കും തിരിയും
തിരുകിയ നോട്ടുകള്‍ കണ്ടുപിടിക്കാന്‍
കണ്ണടകള്‍ വേണ്ടാ.....
കണ്ണടകള്‍ വേണ്ടാ.....''
..........
1 comment:
അല്ലെങ്കിലും എന്തിനാ മാഷേ ഇതിനൊക്കെ ഒരു കണ്ണട....? രസമായിരിക്കുന്നു ഈ പറച്ചില്‍....
Post a Comment