ഇസ്ലാമിന്റെ മഹത്വം ഭവിഷ്യ പുരാണത്തിലോ?
''ഓ മനുഷ്യരേ, നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാകുന്നു. നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു, നിശ്ചയം അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും തഖ്വ (സൂക്ഷമത) ഉള്ളവനാകുന്നു, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വ്വജ്ഞനാകുന്നു'' എന്ന് ഖുര്‍ ആനില്‍ (49:13) പറഞ്ഞിട്ടുണ്ട്. 10,20,23,32,42 അദ്ധ്യായങ്ങളിലും ഇതേ അര്‍ത്ഥം വരുന്ന സൂക്തങ്ങളുണ്ട്. ഹിജ്റ പത്താം വര്‍ഷം ദുല്‍ഹജ് 9 ന് വെള്ളിയാഴ്ച അറഫായില് വച്ച് ലക്ഷത്തില്‍പ്പരം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രവാചകന് മുഹമ്മദു നബി ചെയ്ത ചരിത്ര പ്രസിദ്ധമായ 'ഹജ്ജത്തുല്‍ വിദാഅ് ' പ്രസംഗത്തില്‍ പറയുന്നതിങ്ങനെ: ''മാനവ സമുദായമേ! നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്, നിങ്ങളെല്ലാം ആദമില്‍നിന്നുണ്ടായതാണ്. ആദമോ, മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്. അറബിക്ക് അറബിയല്ലാത്തവനെക്കാളോ, അനറബിക്ക് അറബിയെക്കാളോ 'തഖ്വ'കൊണ്ടല്ലാതെ യാതൊരു മഹത്വവുമില്ല ''
'മുസ്ലീം സമൂഹ'ത്തിന്റെ പൊതുവെയുള്ള നിലപാടുകള്‍ മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് ഒട്ടും മെച്ചമല്ലെന്നു മാത്രമല്ല അത് കുറേയേറെ പിറകിലുമാണ് എന്നതാണ് വാസ്തവം. ഇത് ഇസ്ലാമിന്റെ കുറ്റമല്ലെന്നു സമ്മതിക്കുന്നു. മനുഷ്യരെല്ലാവരും ഒരൊറ്റ മാതാവിന്റെയും പിതാവിന്റെയും സന്തതി പരമ്പരകളാണെന്ന് ഉദ്ഘോഷിക്കുന്ന ഖുര്‍ ആന്‍ മഹത്തരമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്ലാമിന്റെ മഹത്വം ഖുര്‍ ആന്‍ അടിസ്ഥാനമാക്കിത്തന്നെ സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ പലരും ഇസ്ലാമിന്റെ മഹത്വം സ്ഥാപിക്കാന്‍ അന്യമത ഗ്രന്ഥങ്ങളെയാണ് ആശ്രയിയിക്കുന്നത്. ഇതിനായി വലിയ വലിയ നുണകള്‍ എഴുതിവിടുന്നു; വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നു. തനി വ്യാഖ്യാന മണ്ടത്തരങ്ങള്‍ പോലും ചിലര്‍ തട്ടിവിടുന്നു. 'അഹമിദി' എന്നത് അഹവും ഇദിയും ചേര്‍ന്ന സംസ്കൃത വാക്കാണ്. ഇതിനെ ഒരാള്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അഹമ്മദാക്കി ; ശേഷം പറഞ്ഞു-മുഹമ്മദിനെ അഹമ്മദ് എന്നും പറയുമല്ലോ എന്ന്.
പ്രവാചന് മുഹമ്മദു നബി വരുന്ന കാര്യം ഹൈന്ദവ ഗ്രന്ഥങ്ങളിലുണ്ടെന്ന് സ്ഥാപിക്കാല്‍ ഭവിഷ്യ പുരാണത്തെയും വേദ വ്യാസനെയുമാണ് ചിലര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. 28 വേദ വ്യാസന്മാരില്‍ അവസാനത്തെ ആളായ കൃഷ്ണ ദൈ്വപായനന് ജീവിച്ചത് കലിയുഗാരംഭത്തിന് ഒരു നൂറ്റാണ്ടു മുമ്പാണ്. കലിയും ആരംഭിച്ചിട്ട് 2010 ലേക്ക് 5112 വര്‍ഷമായി. അപ്പോള്‍ കൃഷ്ണ ദൈ്വപായനന്റെ കാലഘട്ടം 5212 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കലിയുഗം അവസാനിച്ച് കല്‍ക്കി അവതരിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം. നാലേക്കാല്‍ ലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അവതരിക്കാനിരിക്കുന്ന ഈ കല്‍ക്കിയാണ് 1439 വര്‍ഷം മുമ്പ് ജനിച്ച മുഹമ്മദു നബിയെന്നാണ് ഭവിഷ്യ പുരാണവും വേദ വ്യാസനെയും കൂട്ടുപിടിച്ചുകൊണ്ട് ചിലര്‍ (എം.എം.അക്ബറിന്റെ 'മോക്ഷത്തിന്റെ മാര്‍ഗ്ഗം'എന്ന പുസ്തകത്തിലും ടി.മുഹമ്മ് എഴുതിയതും ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചതുമായ 'ഒരു ജാതി ഒരു ദൈവം'എന്ന പുസ്തകത്തിലും ഇത്തരം ചില വ്യാഖ്യാനക്കസര്ത്തുകളുണ്ട് ) വ്യാഖ്യാനിക്കുന്നത്. ചില വാക്കുകള്‍ക്ക് നല്ല രസകരമായ അര്‍ത്ഥങ്ങളാണ് കൊടുത്തിരിക്കുന്നത്. 'മ്ളേഛന്' എന്ന വാക്കിന് 'വിദേശി' എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ഹൈന്ദവ സങ്കല്പ പ്രകാരം വിദേശവും സ്വദേശവുമൊന്നുമില്ല. അഖില ബ്രഹ്മാണ്ഡവും ഹൈന്ദവ ദേശം. തന്നെ. 'സര്‍വ്വം ഭക്ഷി' എന്നാല്‍ ഒരുവിധക്കാരൊക്കെ മനസ്സിലാക്കുന്ന അര്‍ത്ഥം സര്‍വ്വവും തിന്നുന്ന ആള് എന്നാണ്. എന്നാല്‍ എം.എം.അക്ബര്‍ ഇതിന് കൊടുത്ത അര്‍ത്ഥം 'പന്നി ഒഴികെയുള്ള മറ്റു മിക്ക മൃഗങ്ങളും'എന്നാണ്. ഇതെങ്ങനെയാണാവോ വ്യാഖ്യാനിച്ചത്? ഒരു പക്ഷേ, ഇങ്ങനെയാവാം! സ=പന്നി, ര്‍=ഒഴികെയുള്ള, വ്വം=മൃഗങ്ങള്‍.
'ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും' എന്ന് ഭവിഷ്യപുരാണത്തെ ഉദ്ധരിച്ചുകൊണ്ട് എം.എം.അക്ബര്‍ പറയുന്നുണ്ട്. വ്യാസനും ഭവഷ്യപുരാണക്കാരനുമൊന്നും ഇങ്ങനെ പറയില്ല. കാരണം വേദങ്ങളുടെയും ഇതിഹാസങ്ങളുടെയും കാലഘട്ടത്തില്‍ ബ്രാഹ്മണരുള്പ്പടെയുള്ളവര് മാംസം കഴിച്ചിരുന്നു. മഹാഭാരതം ശന്തിപര്വ്വത്തില്(36: 22-26) ബ്രാഹ്മണര്‍ക്കും മറ്റും തിന്നാന്‍ പാടുള്ളതും പാടില്ലാത്തതുമായ മാംസങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ശ്രീബുദ്ധനു ശേഷമാണ് ബ്രാഹ്മണര്‍ സസ്യാഹാരം ഒരു നിഷ്ഠയായി സ്വീകരിച്ചത്. ശ്രീബുദ്ധന് ജനിച്ചിട്ട് 2010 ലേക്ക് 2578 വര്‍ഷമായി. ഇതുകൊണ്ടുതന്നെ യഥാര്‍ത്ഥ പുരാണങ്ങളിലൊന്നും 'മാംസഭുക്കുകളുടെ ആവിര്‍ഭാവത്തെക്കുറിച്ച്' പറയുകയില്ല. ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കില്‍ അതിന്റെയര്‍ത്ഥം പ്രസ്തുത പുരാണങ്ങള്‍ കള്ളപ്പുരാണങ്ങളോ വെള്ളം ചേര്‍ത്ത പുരാണങ്ങളോ ആണെന്നു വരുന്നു.
ഏതായാലും ഒരുകാര്യം ഉറപ്പ്. നാലേകാല്‍ ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവതരിക്കാനിരിക്കുന്ന കല്‍ക്കി മുഹമ്മദു നബിയാണെന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. വര്‍ണ നിയമം ഇല്ലാതാകുമ്പോള്‍ അതു പുന:സ്ഥാപിക്കാനായി വരുന്ന കല്‍ക്കി മുഹമ്മദു നബിയാണെന്നു പറയുന്നത് അതിലേറെ മണ്ടത്തരമാണ്. ഇതു സംബന്ധിച്ച് ഞാന്‍ 'പ്രബോധനം' വാരികയില്‍ എഴുതിയ മറുപടിക്കുറിപ്പ് താഴെ വായിക്കുക.
..............
9 comments:
ഇത് ചില ഇസ്ലാമിക പണ്ഡിതരുടെ സൂക്കേടാണ്. എം എം അക്ബറും മറ്റും ഇതിനുവേണ്ടി ധനവും സമയവും ഒട്ടേറെ ചെലവാക്കുന്നുണ്ട്. നല്ല ലേഖനം.
"28 വേദ വ്യാസന്മാരില്‍ അവസാനത്തെ ആളായ കൃഷ്ണ ദൈ്വപായനന് ജീവിച്ചത് കലിയുഗാരംഭത്തിന് ഒരു നൂറ്റാണ്ടു മുമ്പാണ്. കലിയും ആരംഭിച്ചിട്ട് 2010 ലേക്ക് 5112 വര്‍ഷമായി. അപ്പോള്‍ കൃഷ്ണ ദൈ്വപായനന്റെ കാലഘട്ടം 5212 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കലിയുഗം അവസാനിച്ച് കല്‍ക്കി അവതരിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം."
ഈ കണക്ക് മനസ്സിലാകുന്നില്ല. ദയവു ചെയ്തു വിശദീകരിക്കമോ?
പ്രസ്തുത കുറിപ്പില്‍ കാലഘട്ടം സംബന്ധിച്ച് നല്കിയ വിവരങ്ങള്‍ ഇതിഹാസങ്ങളും പുരാണങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വച്ചാണ്. (ഇതല്ലാതെ ഇക്കാര്യങ്ങള്‍ കണക്കാക്കാന്‍ ചരിത്ര രേഖകളൊന്നുമില്ലല്ലോ). അവസാനത്തെ വ്യാസനായ കൃഷ്ണ ദൈ്വപായനനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മഹച്ചരിതമാല (-വാള്യം 2 ഇന്ത്യ)'യിലുള്ള വിവരങ്ങള്‍ വച്ചാണ്. അതില്‍ (വ്യാസന്, പേജ് 484,485)ഇങ്ങനെ വിവരിക്കുന്നു:
''ഓരോ ദ്വാപര യുഗത്തിലുമായി അവതരിച്ചിട്ടുള്ള വേദവ്യാസന്മാരില് 28-ാമനും അവസാനത്തെയാളുമാണ് കൃഷ്ണദൈ്വപായനന്‍....കലിയുഗാരംഭത്തിന് (ആറായിരം വര്‍ഷം മുമ്പ്) ഒരു നൂറ്റാണ്ടു മുമ്പാണ് മഹാഭാരത കര്‍ത്താവായ കൃഷ്ണദൈ്വപായന വേദവ്യാസന്റെ കാലമെന്ന് കരുതപ്പെടുന്നു. മഹാഭാരതത്തിലെ നക്ഷത്ര സംബന്ധിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക പണ്ഡിതരുടെ ജ്യോതിഷക്കണക്കാണിത്.
കലിയുഗം തുടങ്ങിയിട്ട് 2010 ലേക്ക് 5212 വര്‍ഷമായി എന്നതിന്റെയും കലിയുഗാംഭത്തിന്റെയും കണക്കുകള്‍ വിവരിച്ചത് ഇതിഹാസങ്ങളും പുരാണങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ , വെട്ടം മാണിയുടെ 'പുരാണിക് എന്‍സൈക്ളോപീഡിയ' വച്ചാണ്. അതിങ്ങനെ (പ്രസ്തുത പുസ്തകം-പേജ് 250, 251): കല്‍ക്കിയുടെ അവതാരത്തെപ്പറ്റി ഭാഷാഭാരതം വനപര്‍വ്വം 190-ാം അദ്ധ്യായത്തിലെ വിവരണത്തിനു ശേഷം പറയുന്നത്: '' കല്ക്ക്യവതാരം വന്നതോ വരാനിരിക്കുന്നതോ എന്ന വിഷയത്തെപ്പറ്റി ചിലര്‍ക്ക് അഭിപ്രായ ഭിന്നത ഉള്ളതായിക്കാണുന്നു. പക്ഷേ, പുരാണ പ്രസ്താവനകളുടെ വെളിച്ചത്തില്‍, കല്‍ക്കി ഇതുവരെ അവതരിച്ചിട്ടില്ല. കലിയുഗം 4,32,000 വര്‍ഷം ഉണ്ടെന്നാണ് മ.ഭ.വനപര്‍വ്വത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. അത് ആരംഭിച്ചിട്ട് ഇപ്പോള്‍ അയ്യായിരത്തിനുമേല്‍ വര്‍ഷമെ ആയിട്ടുള്ളു. ഇനിയും 4,26,935 കൂടി കഴിഞ്ഞാലേ കലിയുഗം അവസാനിക്കുകയുള്ളൂ. അതിനാല്‍ കല്‍ക്കി അവതരിക്കുന്നതിന് ഇനിയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു''.
ഈ പുസ്തം പ്രസിദ്ധീകരിച്ചത് 1964-ലായതിനാല്‍ അന്നത്തെ കണക്ക് വച്ച് കൂട്ടിയാല്‍ കലിയുഗം അവസാനിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍ സൂചിപ്പിച്ച പുസ്തകങ്ങള്‍ നോക്കുക.
പ്രസ്തുത കുറിപ്പില്‍ കാലഘട്ടം സംബന്ധിച്ച് നല്കിയ വിവരങ്ങള്‍ ഇതിഹാസങ്ങളും പുരാണങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വച്ചാണ്. (ഇതല്ലാതെ ഇക്കാര്യങ്ങള്‍ കണക്കാക്കാന്‍ ചരിത്ര രേഖകളൊന്നുമില്ലല്ലോ). അവസാനത്തെ വ്യാസനായ കൃഷ്ണ ദൈ്വപായനനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മഹച്ചരിതമാല (-വാള്യം 2 ഇന്ത്യ)'യിലുള്ള വിവരങ്ങള്‍ വച്ചാണ്. അതില്‍ (വ്യാസന്, പേജ് 484,485)ഇങ്ങനെ വിവരിക്കുന്നു:
''ഓരോ ദ്വാപര യുഗത്തിലുമായി അവതരിച്ചിട്ടുള്ള വേദവ്യാസന്മാരില് 28-ാമനും അവസാനത്തെയാളുമാണ് കൃഷ്ണദൈ്വപായനന്‍....കലിയുഗാരംഭത്തിന് (ആറായിരം വര്‍ഷം മുമ്പ്) ഒരു നൂറ്റാണ്ടു മുമ്പാണ് മഹാഭാരത കര്‍ത്താവായ കൃഷ്ണദൈ്വപായന വേദവ്യാസന്റെ കാലമെന്ന് കരുതപ്പെടുന്നു. മഹാഭാരതത്തിലെ നക്ഷത്ര സംബന്ധിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക പണ്ഡിതരുടെ ജ്യോതിഷക്കണക്കാണിത്.
കലിയുഗം തുടങ്ങിയിട്ട് 2010 ലേക്ക് 5212 വര്‍ഷമായി എന്നതിന്റെയും കലിയുഗാംഭത്തിന്റെയും കണക്കുകള്‍ വിവരിച്ചത് ഇതിഹാസങ്ങളും പുരാണങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ , വെട്ടം മാണിയുടെ 'പുരാണിക് എന്‍സൈക്ളോപീഡിയ' വച്ചാണ്. അതിങ്ങനെ (പ്രസ്തുത പുസ്തകം-പേജ് 250, 251): കല്‍ക്കിയുടെ അവതാരത്തെപ്പറ്റി ഭാഷാഭാരതം വനപര്‍വ്വം 190-ാം അദ്ധ്യായത്തിലെ വിവരണത്തിനു ശേഷം പറയുന്നത്: '' കല്ക്ക്യവതാരം വന്നതോ വരാനിരിക്കുന്നതോ എന്ന വിഷയത്തെപ്പറ്റി ചിലര്‍ക്ക് അഭിപ്രായ ഭിന്നത ഉള്ളതായിക്കാണുന്നു. പക്ഷേ, പുരാണ പ്രസ്താവനകളുടെ വെളിച്ചത്തില്‍, കല്‍ക്കി ഇതുവരെ അവതരിച്ചിട്ടില്ല. കലിയുഗം 4,32,000 വര്‍ഷം ഉണ്ടെന്നാണ് മ.ഭ.വനപര്‍വ്വത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. അത് ആരംഭിച്ചിട്ട് ഇപ്പോള്‍ അയ്യായിരത്തിനുമേല്‍ വര്‍ഷമെ ആയിട്ടുള്ളു. ഇനിയും 4,26,935 കൂടി കഴിഞ്ഞാലേ കലിയുഗം അവസാനിക്കുകയുള്ളൂ. അതിനാല്‍ കല്‍ക്കി അവതരിക്കുന്നതിന് ഇനിയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു''.
ഈ പുസ്തം പ്രസിദ്ധീകരിച്ചത് 1964-ലായതിനാല്‍ അന്നത്തെ കണക്ക് വച്ച് കൂട്ടിയാല്‍ കലിയുഗം അവസാനിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം.
പ്രസ്തുത കുറിപ്പില്‍ കാലഘട്ടം സംബന്ധിച്ച് നല്കിയ വിവരങ്ങള്‍ ഇതിഹാസങ്ങളും പുരാണങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വച്ചാണ്.അവസാനത്തെ വ്യാസനായ കൃഷ്ണ ദൈ്വപായനനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മഹച്ചരിതമാല (-വാള്യം 2 ഇന്ത്യ)'യിലുള്ള വിവരങ്ങള്‍ വച്ചാണ്. അതില്‍ (വ്യാസന്, പേജ് 484,485)ഇങ്ങനെ വിവരിക്കുന്നു:
''ഓരോ ദ്വാപര യുഗത്തിലുമായി അവതരിച്ചിട്ടുള്ള വേദവ്യാസന്മാരില് 28-ാമനും അവസാനത്തെയാളുമാണ് കൃഷ്ണദൈ്വപായനന്‍....കലിയുഗാരംഭത്തിന് (ആറായിരം വര്‍ഷം മുമ്പ്) ഒരു നൂറ്റാണ്ടു മുമ്പാണ് മഹാഭാരത കര്‍ത്താവായ കൃഷ്ണദൈ്വപായന വേദവ്യാസന്റെ കാലമെന്ന് കരുതപ്പെടുന്നു. മഹാഭാരതത്തിലെ നക്ഷത്ര സംബന്ധിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക പണ്ഡിതരുടെ ജ്യോതിഷക്കണക്കാണിത്.
കലിയുഗം തുടങ്ങിയിട്ട് 2010 ലേക്ക് 5212 വര്‍ഷമായി എന്നതിന്റെയും കലിയുഗാംഭത്തിന്റെയും കണക്കുകള്‍ വിവരിച്ചത് ഇതിഹാസങ്ങളും പുരാണങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ , വെട്ടം മാണിയുടെ 'പുരാണിക് എന്‍സൈക്ളോപീഡിയ' വച്ചാണ്. അതിങ്ങനെ (പ്രസ്തുത പുസ്തകം-പേജ് 250, 251): കല്‍ക്കിയുടെ അവതാരത്തെപ്പറ്റി ഭാഷാഭാരതം വനപര്‍വ്വം 190-ാം അദ്ധ്യായത്തിലെ വിവരണത്തിനു ശേഷം പറയുന്നത്: '' കല്ക്ക്യവതാരം വന്നതോ വരാനിരിക്കുന്നതോ എന്ന വിഷയത്തെപ്പറ്റി ചിലര്‍ക്ക് അഭിപ്രായ ഭിന്നത ഉള്ളതായിക്കാണുന്നു. പക്ഷേ, പുരാണ പ്രസ്താവനകളുടെ വെളിച്ചത്തില്‍, കല്‍ക്കി ഇതുവരെ അവതരിച്ചിട്ടില്ല. കലിയുഗം 4,32,000 വര്‍ഷം ഉണ്ടെന്നാണ് മ.ഭ.വനപര്‍വ്വത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. അത് ആരംഭിച്ചിട്ട് ഇപ്പോള്‍ അയ്യായിരത്തിനുമേല്‍ വര്‍ഷമെ ആയിട്ടുള്ളു. ഇനിയും 4,26,935 കൂടി കഴിഞ്ഞാലേ കലിയുഗം അവസാനിക്കുകയുള്ളൂ. അതിനാല്‍ കല്‍ക്കി അവതരിക്കുന്നതിന് ഇനിയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു''.
ഈ പുസ്തം പ്രസിദ്ധീകരിച്ചത് 1964-ലായതിനാല്‍ അന്നത്തെ കണക്ക് വച്ച് കൂട്ടിയാല്‍ കലിയുഗം അവസാനിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം.
പ്രസ്തുത കുറിപ്പില്‍ കാലഘട്ടം സംബന്ധിച്ച് നല്കിയ വിവരങ്ങള്‍ ഇതിഹാസങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വച്ചാണ്.അവസാനത്തെ വ്യാസനായ കൃഷ്ണ ദൈ്വപായനനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയത് ഡി.സി. പ്രസിദ്ധീകരിച്ച 'മഹച്ചരിതമാല (-വാള്യം 2 ഇന്ത്യ)'യിലുള്ള വിവരങ്ങള്‍ വച്ചാണ്. അതില്‍ ( പേജ് 484,485)ഇങ്ങനെ വിവരിക്കുന്നു:
''ഓരോ ദ്വാപര യുഗത്തിലുമായി അവതരിച്ചിട്ടുള്ള വേദവ്യാസന്മാരില് 28-ാമനും അവസാനത്തെയാളുമാണ് കൃഷ്ണദൈ്വപായനന്‍....കലിയുഗാരംഭത്തിന് (ആറായിരം വര്‍ഷം മുമ്പ്) ഒരു നൂറ്റാണ്ടു മുമ്പാണ് മഹാഭാരത കര്‍ത്താവായ കൃഷ്ണദൈ്വപായന വേദവ്യാസന്റെ കാലമെന്ന് കരുതപ്പെടുന്നു. മഹാഭാരതത്തിലെ നക്ഷത്ര സംബന്ധിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക പണ്ഡിതരുടെ ജ്യോതിഷക്കണക്കാണിത്.
കലിയുഗം തുടങ്ങിയിട്ട് 2010 ലേക്ക് 5212 വര്‍ഷമായി എന്നതിന്റെയും കലിയുഗാംഭത്തിന്റെയും കണക്കുകള്‍ വിവരിച്ചത് ഇതിഹാസങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ , വെട്ടം മാണിയുടെ 'പുരാണിക് എന്‍സൈക്ളോപീഡിയ' വച്ചാണ്. അതിങ്ങനെ (പ്രസ്തുത പുസ്തകം-പേജ് 250, 251): കല്‍ക്കിയുടെ അവതാരത്തെപ്പറ്റി ഭാഷാഭാരതം വനപര്‍വ്വം 190-ാം അദ്ധ്യായത്തിലെ വിവരണത്തിനു ശേഷം പറയുന്നത്: '' കല്ക്ക്യവതാരം വന്നതോ വരാനിരിക്കുന്നതോ എന്ന വിഷയത്തെപ്പറ്റി ചിലര്‍ക്ക് അഭിപ്രായ ഭിന്നത ഉള്ളതായിക്കാണുന്നു. പക്ഷേ, പുരാണ പ്രസ്താവനകളുടെ വെളിച്ചത്തില്‍, കല്‍ക്കി ഇതുവരെ അവതരിച്ചിട്ടില്ല. കലിയുഗം 4,32,000 വര്‍ഷം ഉണ്ടെന്നാണ് മ.ഭ.വനപര്‍വ്വത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. അത് ആരംഭിച്ചിട്ട് ഇപ്പോള്‍ അയ്യായിരത്തിനുമേല്‍ വര്‍ഷമെ ആയിട്ടുള്ളു. ഇനിയും 4,26,935 കൂടി കഴിഞ്ഞാലേ കലിയുഗം അവസാനിക്കുകയുള്ളൂ. അതിനാല്‍ കല്‍ക്കി അവതരിക്കുന്നതിന് ഇനിയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു''.
ഈ പുസ്തം പ്രസിദ്ധീകരിച്ചത് 1964-ലായതിനാല്‍ അന്നത്തെ കണക്ക് വച്ച് കൂട്ടിയാല്‍ കലിയുഗം അവസാനിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം.
കാലഘട്ടം സംബന്ധിച്ച് നല്കിയ വിവരങ്ങള്‍ ഇതിഹാസങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വച്ചാണ്.അവസാനത്തെ വ്യാസനായ കൃഷ്ണ ദൈ്വപായനനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയത് ഡി.സി. പ്രസിദ്ധീകരിച്ച 'മഹച്ചരിതമാല (-വാള്യം 2 ഇന്ത്യ)'യിലുള്ള വിവരങ്ങള്‍ വച്ചാണ്. അതില്‍ ( പേജ് 484,485)ഇങ്ങനെ വിവരിക്കുന്നു:
''ഓരോ ദ്വാപര യുഗത്തിലുമായി അവതരിച്ചിട്ടുള്ള വേദവ്യാസന്മാരില് 28-ാമനും അവസാനത്തെയാളുമാണ് കൃഷ്ണദൈ്വപായനന്‍....കലിയുഗാരംഭത്തിന് (ആറായിരം വര്‍ഷം മുമ്പ്) ഒരു നൂറ്റാണ്ടു മുമ്പാണ് മഹാഭാരത കര്‍ത്താവായ കൃഷ്ണദൈ്വപായന വേദവ്യാസന്റെ കാലമെന്ന് കരുതപ്പെടുന്നു. മഹാഭാരതത്തിലെ നക്ഷത്ര സംബന്ധിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക പണ്ഡിതരുടെ ജ്യോതിഷക്കണക്കാണിത്.
കലിയുഗം തുടങ്ങിയിട്ട് 2010 ലേക്ക് 5212 വര്‍ഷമായി എന്നതിന്റെയും കലിയുഗാംഭത്തിന്റെയും കണക്കുകള്‍ വിവരിച്ചത് ഇതിഹാസങ്ങളും മറ്റും അടിസ്ഥാനമാക്കി എഴുതിയ , വെട്ടം മാണിയുടെ 'പുരാണിക് എന്‍സൈക്ളോപീഡിയ' വച്ചാണ്. അതിങ്ങനെ (പ്രസ്തുത പുസ്തകം-പേജ് 250, 251): കല്‍ക്കിയുടെ അവതാരത്തെപ്പറ്റി ഭാഷാഭാരതം വനപര്‍വ്വം 190-ാം അദ്ധ്യായത്തിലെ വിവരണത്തിനു ശേഷം പറയുന്നത്: '' കല്ക്ക്യവതാരം വന്നതോ വരാനിരിക്കുന്നതോ എന്ന വിഷയത്തെപ്പറ്റി ചിലര്‍ക്ക് അഭിപ്രായ ഭിന്നത ഉള്ളതായിക്കാണുന്നു. പക്ഷേ, പുരാണ പ്രസ്താവനകളുടെ വെളിച്ചത്തില്‍, കല്‍ക്കി ഇതുവരെ അവതരിച്ചിട്ടില്ല. കലിയുഗം 4,32,000 വര്‍ഷം ഉണ്ടെന്നാണ് മ.ഭ.വനപര്‍വ്വത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. അത് ആരംഭിച്ചിട്ട് ഇപ്പോള്‍ അയ്യായിരത്തിനുമേല്‍ വര്‍ഷമെ ആയിട്ടുള്ളു. ഇനിയും 4,26,935 കൂടി കഴിഞ്ഞാലേ കലിയുഗം അവസാനിക്കുകയുള്ളൂ. അതിനാല്‍ കല്‍ക്കി അവതരിക്കുന്നതിന് ഇനിയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു''.
ഈ പുസ്തം പ്രസിദ്ധീകരിച്ചത് 1964-ലായതിനാല്‍ അന്നത്തെ കണക്ക് വച്ച് കൂട്ടിയാല്‍ കലിയുഗം അവസാനിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം.
ഈ കാലഘട്ട ഗണന അപ്രമാദം എന്നു പറയാന്‍ വയ്യ. "മഹാഭാരതത്തിലെ നക്ഷത്ര സംബന്ധിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക പണ്ഡിതരുടെ ജ്യോതിഷക്കണക്കാണിത്." എന്നു താങ്കള്‍ ഇതിനെക്കുറിച്ചു പറയുന്നഅതില് നിന്നു തന്നെ ഇതൊരു ഖണ്ഡിതമായ കാലഗണനയാണെന്നു കരുതാന്‍ വയ്യ. മാത്രമല്ല വെട്ടം മാണിയുടെ 'പുരാണിക് എന്‍സൈക്ളോപീഡിയ' യില്‍ കല്ക്ക്യവതാരം വന്നതോ വരാനിരിക്കുന്നതോ എന്ന വിഷയത്തെപ്പറ്റി ചിലര്‍ക്ക് അഭിപ്രായ ഭിന്നത ഉള്ളതായിക്കാണുന്നു.' എന്നു പറയുന്നതില്‍ നിന്നു തന്നെ ഇക്കാര്യത്തില്‍ പന്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട് എന്നു മനസ്സിലാകുന്നു.
ഇത്രയും പറഞ്ഞത് ഇക്കാര്യത്തില്‍ വാദപ്രതിവാദം നടത്തി കൃത്യമായ കാലം ഗണിച്ചെടുക്കാം എന്നുള്ള വിചാരത്താലൊന്നുമല്ല. കല്‍ക്കി അവതരിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം. എന്ന താങ്കളുടെ പോസ്റ്റിലെ പ്രസ്താവന കാണുമ്പോള്‍ ഇതൊരു കൃത്യമായ കണക്കാഎന്ന് അനുവാചകന് തെറ്റിദ്ധരിച്ചേക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് ചൊദിച്ചുവെന്നേയുള്ളൂ.
മുഹമ്മദ് നബി ഒരിക്കലും താന്‍ കല്‍ക്കിയാണെന്ന് അവകാശപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കല്ക്ക്യാവതാര വാദം അദ്ദേഹത്തില്‍ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍, ഈ കാലഘട്ടത്തില്‍ താന്‍ കല്ക്ക്യാവതാരമാണെന്ന് ഒരു മഹാത്മാവ് വാദിക്കുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വാദങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പറയുന്നു:
"ഈ കാലഘട്ടത്തില്‍ അല്ലാഹുവില്‍ നിന്നു ഞാന്‍ നിയുക്തനായിരിക്കുന്നത് മുസ്ലിംകളുടെ സമുദ്ധാരണത്തിനുവേണ്ടി മാത്രമല്ല, മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ എന്നീ മൂന്നു സമു ദായങ്ങളുടേയും സംസ്കരണത്തിനായിട്ടാകുന്നു. അല്ലാഹു എന്നെ മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും വാഗ്ദത്തം ചെയ്യപ്പെട്ട മസീഹ് ആക്കി അയച്ചതുപോലെ ഞാന്‍ ഹിന്ദുക്കള്‍ക്ക് ഒരു അവതാരംഎന്ന നിലയിലും ആകുന്നു."
നാലേകാല്‍ ലക്ഷം വര്‍ഷം കഴിഞ്ഞു കല്‍ക്കി വന്നത് തന്നെ. കാത്തിരുന്നോ കൂട്ടുകാരാ...! ... ഹഹ ഹ...!
Post a Comment