My Blog List

Thursday, December 15, 2011

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ


        ഞാന്‍ 09.07.2008 ലെ 'കേരളശബ്ദം'വാരിക, 'മക്തബ്'സായാഹ്ന ദിനപത്രം എന്നിവയില്‍ എഴുതിയ ലേഖനമാണിത്. ഇത് 08.10.2010 ന് ബ്‌ളോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ ബ്‌ളോഗ് തുടങ്ങി ഉടനെ പോസ്റ്റ് ചെയ്തതാണിത്. അതൊകൊണ്ടായിരിക്കണം കൂടുതല്‍ പേര്‍ ലേഖനം വായിക്കാതിരുന്നത്. ഈയിടെ ഞാനും ഗാന്ധിജിയില്‍ പ്രചോദനം കൊള്ളുന്ന ഫെസ്ബുക്കറായ ശ്രീ:വേണു ഗോപാലും തമ്മില്‍ ചെറുതായൊരു സംവാദമുണ്ടായി.  അപ്പോള്‍ എനിക്കു തോന്നി ഈ ലേഖനം പുന:പ്രസിദ്ധീകരിക്കണമെന്ന്. ആയതിനാല്‍ പ്രസ്തു ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു.   പ്രസ്തുത സംവാദം താഴെ കൊടുക്കുന്നു. 

                       ..................


Sankaranarayanan Malappuram ശ്രീ: വേണു ഗോപാല്‍ എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റുമോ? ഞാന്‍ ഗാന്ധിസത്തെ എതിര്‍ക്കുന്ന കൂട്ടത്തിലാണ്.
Venu Gopal ഗാന്ധി പറഞ്ഞ നല്ല ചിന്തകളെ സ്വീകരിക്കെണ്ടതല്ലേ?
Sankaranarayanan Malappuram അതെ, നല്ലത് ആരുപറഞ്ഞാലും സ്വീകരിക്കണം. ഗാന്ധിജിയുടെ സത്യസന്ധതയും മനസ്സിലുള്ളത് തുറന്ന് പറയുകയും എഴുതുകയും ചെയ്യുന്ന നിലപാടുകളും അംഗീകരിക്കേണ്ടതു തന്നെ.
Venu Gopal പിന്നെ എന്താണ് ഗാന്ധിയന്‍ ചിന്തകളില്‍ തെറ്റായി തോന്നിയത് എന്ന് ശങ്കരേട്ടന്‍ എന്നെ ഒന്ന് ധരിപ്പിക്കുക . നാടിന്റെ വിഭജനം ഒഴികെ മറ്റൊന്നും തെറ്റായി എനിക്ക് തോന്നിയിട്ടില്ല ...
Sankaranarayanan Malappuram ഗാന്ധിസത്തിന്റെ അടിത്തറ കിടക്കുന്നത് ചാതുര്‍വര്‍ണ്യ ജാതി നിയമത്തിലാണ്. വര്‍ണ വ്യവസ്ഥ നിലനിര്‍ത്തണമെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നത്. അച്ഛന്റെ തൊഴില്‍ മകന്‍ ചെയ്യണമെന്നും അതു ചെയ്യാതിരുന്നാല്‍ പാപിയാകുമെന്നും, ഒരു തോട്ടിയായി ജനിച്ചവന്‍ തോട്ടിപ്പണി ചെയ്യണമെന്നൊക്കെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ ഡോ:ഖാരെ എന്ന ബ്രാഹ്മണന്റെ നേതൃത്വത്തില്‍ രൂപികരിച്ച മന്ത്രിസഭയില്‍ മനുഷ്യ സ്‌നേഹിയായ അദ്ദേഹം അഗ്നിഭോജ് എന്ന പട്ടികജാതിക്കാരനെ മന്ത്രിയാക്കി. ഇദ്ദേഹത്തെ ഗാന്ധിജിയുടെ ആവശ്യപ്രകാരം മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. താന്ന ജാതിക്കാരന്‍ താന്ന ജാതിക്കാരനായി ജനിക്കാന്‍ കാരണം മുന്‍ജന്മ കര്‍മ്മ ഫലമാണെന്നും അടുത്ത ജന്മത്തില്‍ നല്ല ജാതിയില്‍ ജനിക്കാന്‍ കുലത്തൊഴില്‍ ചെയ്യണമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാന്ധിജി ഇങ്ങനെ ചെയ്തത്.

  • വേണുഗോപാല്‍ ബ്‌ളോഗ്‌പോസ്റ്റില്‍ എഴുതിയ കമന്റ്‌: കാര്യ കാരണ സഹിതം ചൂണ്ടിക്കാട്ടിയ ഈ തെളിവുകള്‍ ....
    നന്നായി പങ്കു വെച്ചു.... ആശംസകള്‍                                .................

                 ബ്രിട്ടീഷ് മേധാവത്വത്തില്‍ നിന്നു ഇന്ത്യയെ മോചിപ്പിച്ച വ്യക്തികളില്‍ എന്തുകൊണ്ടും പ്രമുഖന്‍ ഗാന്ധിജിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ചെയ്ത കാര്യങ്ങള്‍, അതു ശരിയായാലും തെറ്റായാലും അദ്ദേഹം തുറന്നു പറയുകയും എഴുതുകയും ചെയ്തു.
        പക്ഷേ, ഗാന്ധിജിക്ക് ഗുരുതരമായ ഒരു തെറ്റു പറ്റി. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. ഇതു പക്ഷേ, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയായിരുന്നില്ല എന്നതും സത്യം തന്നെ. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ചുണ്ടാക്കിയതാണല്ലോ ജാതി വ്യവസ്ഥ. ഈ ചാതുര്‍വര്‍ണ്യത്തിലെ (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍) മൂന്നാം വര്‍ണ്ണത്തില്‍പ്പെട്ട വൈശ്യനായിരുന്നു ഗാന്ധിജി. ഈ വൈശ്യനാണ് ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തിനുവേണ്ടി വാദിച്ചത്. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗാന്ധിജിക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത്.
                                       പെരിയാര്‍ ഇ.വി.രാമസ്വാമി
         ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന മാനവ വിരുദ്ധ നിലപാടിനെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പെരിയോര്‍ ഇ.വി.രാമസ്വാമി നായക്കര്‍ കോണ്‍ഗ്രസ്സില്‍ നിന്നു 1925 ല്‍ രാജി വച്ച് ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയത് ഗാന്ധിജിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. ശ്രീനാരായ ഗുരുവും കുമാരനാശാനുമൊക്കെ മിതമായ ഭാഷയില്‍ ഗാന്ധിജിയെ ചോദ്യം ചെയ്തപ്പോള്‍ സഹോദരനയ്യപ്പന്‍ കടുത്ത ഭാഷയിലാണ് ഗാന്ധിജിയെ ചോദ്യം ചെയ്തത്. എന്നാല്‍, ഗാന്ധിജിയെ ഏറ്റവും ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്ത വ്യക്തി ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്കറാണ്. ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തെ അതി സൂക്ഷ്മമായി വിശകലനം ചെയ്ത് അതിന്റെ ദോഷ വശങ്ങള്‍ വളരെ വ്യക്തമായിത്തന്നെ അദ്ദേഹം തുറന്നുകാട്ടി. '' ഗാന്ധിയും കോണ്‍ഗ്രസ്സും അയിത്ത ജാതിക്കാര്‍ക്കെന്തു ചെയ്തു'' എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. (ഇതു വായിച്ചാല്‍ ഏഴാം തരം പാഠപുസ്തകത്തിനെതിരെ തെരുവിലിറങ്ങിയ കെ.എസ്.യു.ക്കാര്‍ ബോധംകെട്ടു വീഴും. ഈ ഗ്രന്ഥം കേന്ദ്ര സര്‍ക്കാരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നുത്). ജാതിയെ സംബന്ധിച്ച് ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ഗാന്ധിസത്തിന്റെ ഈ വശം കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്.
ജാതി മുതലായവ ഉണ്ടാക്കിയത് കലിയുഗ ബ്രാഹ്മണരാണെന്ന് സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്. ഈ ജാതി വ്യവസ്ഥയാണ് ഇന്ത്യയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. നുണക്കഥകള്‍ പറഞ്ഞ് മണ്ണില്‍ പണിയെടുക്കുന്നവരുടെ പക്കലുണ്ടായിരുന്ന ഭൂമി മുഴുവന്‍ ബ്രാഹ്മണന്‍ സ്വന്തമാക്കി. ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് ഭൂമി 'ബ്രഹ്മസ്വ'ങ്ങളും ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് ഭൂമി 'ദേവസ്വ'ങ്ങളുമാക്കി. മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെ അടിമകളാക്കി. അവരുടെ ചോരയും നീരു വിയര്‍പ്പും ഊറ്റിക്കുടിച്ച് അവര്‍ (ത്രൈവര്‍ണികര്‍; ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യന്മാര്‍) മദിച്ചു രസിച്ചു സുഖിച്ചു ജീവിച്ചു.
പശുക്കള്‍ക്ക് ഗോത്വം എന്ന ജാതിയുള്ളതുപോലെ മനുഷ്യര്‍ക്ക് മനുഷ്യ ജാതി മാത്രമേയുള്ളുവെന്നും ബ്രാഹ്മണര്‍ തുടങ്ങിയ ജാതികളില്ലെന്നും ശ്രീനാരായണ ഗുരു പറയുകയുണ്ടായി. ബ്രാഹ്മണിസത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച വ്യക്തിയായ ഡോ: ബി.ആര്‍.അംബേദ്കര്‍ പറഞ്ഞു (ഡോ: അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 17, പേജ് 62,63): '' ഇന്ത്യയിലെ അടിമ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണ മനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം ഹതാശരും ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണ്ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്.....ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷണ്ഡന്മാരും ചൈതന്യ ശൂന്യരും പൗരുഷ ഹീനരും ആയിട്ടുണ്ടെങ്കില്‍ അത് അവരെ യുഗങ്ങളായി സമ്പൂര്‍ണ്ണ നിരായുധീകരണത്തിനിരയാക്കിയ ബ്രാഹ്മണ നയത്തിന്റെ ഫലമാണ്.''
          എന്നാല്‍, ഗാന്ധിജിയുടെ അഭിപ്രായം ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ളതായിരുന്നു. ഗാന്ധജി പറഞ്ഞു (യംഗ് ഇന്ത്യ, 19.03.1925): '' മനുഷ്യരാശിയിലെയും ഹിന്ദുമതത്തിലെയും ഏറ്റവും ശ്രേഷ്ഠമായ ഒരു പുഷ്പമാണ് ബ്രാഹ്മണന്‍. ആ പുഷ്പത്തിന്റെ നാശത്തിനു വഴി തെളിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യുകയില്ല''. 'ശ്രഷ്ഠമായ പുഷ്പത്തിന്റെ'താഴെയുള്ള 'മുള്ളുകള്‍' മുള്ളുകളായത് അവര്‍ ചെയ്ത മുന്‍ജന്മ കര്‍മ്മഫലം കൊണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. ആയതിനാല്‍ 'മുള്ളുകള്‍' മുന്‍ജന്മ കര്‍മ്മഫലം അനുഭവിച്ചുതീര്‍ക്കണമെന്നും ഗാന്ധിജി പറഞ്ഞു. ഓരോ ജാതിക്കാരും അവരവരുടെ പൂര്‍വ്വീകര്‍ ചെയ്യുന്ന ജോലികള്‍ തന്നെ നിര്‍ബന്ധമായും ചെയ്യണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിജി പറയുന്നത് നോക്കുക: ''പൂര്‍വ്വീകരുടെ പരമ്പരാഗതമായ തൊഴില്‍ ചെയ്തു നാം ഓരോരുത്തരും നമ്മുടെ ആഹാരാവശ്യങ്ങള്‍ സമ്പാദിക്കണമെന്നാണ് വര്‍ണ നിയമം അനുശാസിക്കുന്നത്‌ന്. അത് നമ്മുടെ അവകാശങ്ങളെയല്ല, കര്‍ത്തവ്യങ്ങളെയാണ് നിര്‍വ്വചിചിക്കുന്നത് ''.
         ജാതി വിവേചനവും ജാതി സമ്പ്രദായവും ദൈവ ചൈതന്യത്തിനെതിരാണെങ്കിലും ഗാന്ധജി അതില്‍ യുക്തിയും ശാസ്ത്രീയതയും കണ്ടു. ഗാന്ധജി പറഞ്ഞ (യംഗ് ഇന്ത്യ, 23.04.1925): '' യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായതുകൊണ്ട് ഞാന്‍ വര്‍ണാശ്രമത്തെ പിന്താങ്ങുന്നു...ജനനത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആശാസ്യമായ പ്രക്രിയാ വിഭജനമാണ് വര്‍ണാശ്രമം എന്നു ഞാന്‍ വിചാരിക്കുന്നുന്നു. തൊട്ടുകൂടായ്മക്കെതുരായിരുന്നു ഗാന്ധിജി എന്ന കാര്യം ശരി തന്നെ. പക്ഷേ, അയിത്തം അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ (ജാതി സമ്പ്രദായത്തെ) നിലനിര്‍ത്തുകയും ചെയ്യണമെന്നതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഗാന്ധിജി പറയുന്നത് നോക്കുക ( യംഗ് ഇന്ത്യ, 13.08.1925): '' അയിത്തത്തെ അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ അതിന്റെ സ്ഥാനത്ത് പുനരാനയിക്കുകയുമാണ് സമുദായ പ്രവര്‍ത്തകര്‍ ചെയ്യേണ്ട കര്‍ത്തവ്യം''. ജാതി നിയമം ലംഘിച്ചാല്‍ ആ വ്യക്തി ഹിംസിക്കപ്പെടുമെന്നും ഗാന്ധിജി പറഞ്ഞു. '' ഹിന്ദു ധര്‍മ്മമനുസരിച്ച് ഒരാള്‍ ഏതു വര്‍ണ്ണത്തില്‍ ജാതനായോ അതാണ് അയാളുടെ വര്‍ണ്ണം. എന്നാല്‍, ആ വര്‍ണ്ണത്തോട് കൂറു കാണിക്കാതിരിക്കുന്നതുകൊണ്ട് അയാള്‍ സ്വയം ഹിംസിക്കുകയുയിരിക്കും ചെയ്യുന്നത്. അങ്ങനെ അയാള്‍ അധ:പതിക്കുകയും ഒരു പതിതനായിത്തീരുകയും ചെയ്യും (യംഗ് ഇന്ത്യ, 24.11.1997). ഒരു ജാതിക്കാരന് മറ്റൊരു ജാതിക്കാരന്റെ ജോലി ചെയ്യാം. പക്ഷേ, ആ പണി ചെയ്ത് കൂലി വാങ്ങരുത്. അരി വാങ്ങേണ്ടത് 'കുലത്തൊഴില്‍' ചെയ്തുകൊണ്ടു തന്നെ വേണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, 24.11.1927): '' പണം ഉണ്ടാക്കണമെന്നുള്ള വിചാരം കൂടാതെ സേവനത്തെ മാത്രം ഉദ്ദേശിച്ച് ബുദ്ധിയുള്ള ഏതൊരു മരപ്പണിക്കാരനും വക്കീല്‍പ്പണിയില്‍ ഏര്‍പ്പെടുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ല''. ഒരേ മാതാപിതാക്കളുടെ മക്കള്‍ എല്ലാവരും ഒരേ താല്‍പര്യക്കാരും ഒരേപോലെ കഴിവുള്ളവരുമാവില്ലല്ലോ. പിന്നെന്തുകൊണ്ട് ഇങ്ങനെയൊരു വാദം എന്ന ചോദ്യത്തിന് ഗാന്ധിജി ഇങ്ങനെ മറുപടി നല്‍കി (യംഗ് ഇന്ത്യ, 24.11.0927): '' എന്റെ പിതാവ് ഒരു വ്യാപാരിയായിരിക്കവേ എനിക്ക് ഒരു സൈനികന്റെ വൈഭവമാണുള്ളതെങ്കില്‍ ഒരു ഭടനെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുകയും അതേ സമയം എന്റെ ഉപജീവനത്തിനുള്ള വക വ്യാപാരം കൊണ്ട് സമ്പാദിക്കുകയും വേണം''.
             കക്കൂസ് വൃത്തിയാക്കുന്ന ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ കുഞ്ഞ് തീട്ടം കോരാനുള്ള കൈക്കോട്ടും ബക്കറ്റും കൊണ്ടല്ല ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരിക. ജനിക്കുമ്പോള്‍ എല്ലാവരും തുല്യതാണ്. എല്ലാം ദൈവത്തിന്റെ മക്കള്‍. തൊലിയുടെ നിറം എന്തായാലും ചോരയുടെ നിറം ചുവപ്പ് തന്നെ. ഗാന്ധിജിയിലെ അന്ധമായ ചാതുര്‍വര്‍ണ്യ മതബോധം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചു (ഹരിജന്‍, 06.03.1937): '' വര്‍ണ്ണ നിയമം വൈദഗ്ദ്ധ്യത്തിനു ക്ഷതം പറ്റാതെയുള്ള കാത്തു സൂക്ഷിക്കലാണ്. ഞാനൊരു തോട്ടിയാണെങ്കില്‍ എന്തുകൊണ്ട് എന്റെ പുത്രന് ആ ജോലി ചെയ്യാന്‍ പാടില്ല...ഒരു തോട്ടിയായി ജനിച്ചവന്‍ ഒരു തോട്ടിയുടെ ജോലി ചെയ്തു ഉപജീവനത്തിനു വേണ്ടത് സമ്പാദിക്കണം ''.
            ഗാന്ധിസത്തിന് എന്തെല്ലാം നല്ല വശങ്ങളുണ്ടെങ്കിലും അതിന്റെ സാമൂഹിക അടിത്തറ നിന്ദ്യും നീചവും തികൃഷ്ടവുമായ ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥയാണ്. ഇതു അംഗീകരിക്കുവാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധിക്കുകയില്ല. അച്ഛന്റെ തൊഴില്‍ തന്നെ മക്കള്‍ ചെയ്താല്‍ തൊഴില്‍ മത്സരം ഉണ്ടാകില്ലെന്നാണ് ഗാന്ധിജിയുടെ വാദമെന്ന് ഒരാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: '' ഇത് ജാതി ഉണ്ടാക്കിയവരുടെ വുദമാണ്. ജാതിയുടെ സകല ഗുണങ്ങളും ലഭിക്കുന്നവര്‍ ഇങ്ങനെ പറയും. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കുവേണ്ടിയല്ലല്ലോ ''.
ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന നിലപാടിനെക്കുറിച്ച് ഏ.കെ.ജി.ക്കുണ്ടായിരുന്ന അഭിപ്രായം ഡോ: കെ.പ്രശോഭന്‍ 'ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത മലയാള കവിതയില്‍' എന്ന പുസ്തകത്തില്‍ ഇങ്ങനെ വിലയിരുത്തുന്നു-'ഹരിജന്‍' മാസിക, പുറം 27): '' ഏ.കെ.ഗോപാലനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായത്തില്‍ വര്‍ണ്ണം, ജാതി ഇവയെപ്പറ്റി ഗാന്ധിജി പുലര്‍ത്തിയിരുന്നത് ഇരുതല വാദമായിരുന്നു എന്നാണ്. ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടി പോലും രാഷ്ട്രീയത്തിനുള്ള അത്താണിയായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു''.
                                            കണ്ണൂരിലെ എ.കെ.ജി പ്രതിമ
വെളിച്ചം കാണാത്ത ഇത്തരം ചരിത്ര സത്യങ്ങള്‍ പഠിക്കാനും പഠിച്ചതിനു ശേഷം കുട്ടികളെ പഠിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. ഏഴാം തരക്കാര്‍ മാത്രമല്ല, എല്ലാ തരക്കാരും പഠിക്കേണ്ട പാഠങ്ങളാണിവ.

                                                            ..................

144 comments:

Pheonix said...

പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിനു നന്ദി.

ഷബീര്‍ - തിരിച്ചിലാന്‍ said...

ഈ അറിവുകള്‍ക്ക് നന്ദി

മനു - Manu said...

ശങ്കരേട്ടാ, ജാതിവ്യവസ്ത്ഥയുടെ കഥയില്ലായ്മയെക്കുറിച്ച് ഇത്രയും വ്യക്തമായ ധാരണയുള്ള താങ്കള്, രാഷ്ട്രീയക്കാരെന്ന അവസരവാദികള് തന്‌കാര്യപ്രാബ്ധിക്കായി സമറ്ത്ഥമായി ഉപയോഗിക്കുന്ന ജാത്യാധിഷ്ഠിത സംവരണത്തെ അനുകൂലിച്ചെഴുതിയ പോസ്റ്റും ഞാന് കണ്ടിരുന്നു. ഇതു രണ്ടു വഞ്ചികളില് കാലിടലല്ലേ ശങ്കരേട്ടാ?!!!

Cv Thankappan said...

ശിവഗിരി സന്ദര്‍ശനത്തില്‍ ഗുരുദേവന്‍
ഉചിതമായ മറുപടിയും നല്കിയിരുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

വേണുഗോപാല്‍ said...

ശങ്കരേട്ട ..

പറഞ്ഞ ചില കാര്യങ്ങളില്‍ കുറച്ചു കൂടി റഫറന്‍സ് നടത്താന്‍ ഉണ്ട് . കൃത്യമായ വിവരം ഇല്ലാതെ ആധികാരികമായി ഒന്നും പറയാന്‍ കഴിയില്ല. ഈ ലേഖനത്തിലെ ചില ഭാഗങ്ങള്‍ എനിക്ക് ഒട്ടും അറിവില്ലത്തായതിനാല്‍ കുറച്ചു കൂടി വായന ആവശ്യമുണ്ട് . പിന്നീടു വരാം

ശങ്കരനാരായണന്‍ മലപ്പുറം said...

മനുവേട്ടന്‍ അറിയാന്‍,
ജാതിയില്ലായ്മയെക്കുറിച്ച് വളരെയേറെ പറഞ്ഞ വ്യക്തിയാണ് ഡോ:ബി.ആര്‍.അംബേദ്കര്‍. ഇദ്ദേഹം തന്നെയാണ് സംവരണാവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ശ്രീനാരായണ ഗുരുവും ഇതേ നിലപാടുകാരനായിരുന്നു. ജാതിയിലും മതത്തിലും മാത്രമല്ല ദൈവത്തിലും വിശ്വാസമില്ലാത്ത വ്യക്തിയായിരുന്നു സഹോദരനയ്യപ്പന്‍. ഇദ്ദേഹം തന്നെയാണ് സാമുദായിക സംവരണത്തിന് വേണ്ടി ശക്തമായി വാദിച്ചത്. ഇവരൊക്കൊ 'രണ്ടു തോണിയില്‍ കാലിട്ടവര്‍' ആണ്. 'രണ്ടു തോണിയില്‍ കാലിട്ടവര്‍' ഇവര്‍ മാത്രമല്ല മറ്റ് ഒട്ടനവധി വ്യക്തികളുണ്ട്. ഇതുകൊണ്ട് ഇവരുടെയൊന്നും ശരീരം രണ്ടായി പിളര്‍ന്നിട്ടില്ല. ഇങ്ങനെ 'രണ്ടു തോണിയില്‍ കാലിട്ടതിന്' എന്റെ ശരീരം രണ്ടായി പിളരുമെങ്കില്‍ പിളരട്ടെ. വന്നു ഭവിക്കാനുള്ളത്‌ ബ്‌ളോഗില്‍ തങ്ങില്ലല്ലോ!

ഒരു കുഞ്ഞുമയിൽപീലി said...

അറിവ് പകര്‍ത്തുന്ന വരികള്‍ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

vettathan said...

പറഞ്ഞിരിക്കുന്ന റഫറന്‍സുകള്‍ ആദ്യ കാലത്ത് ഉള്ളതാണ്.തൊഴിലിനെക്കുറിച്ചു അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ആ കാലഘട്ടത്തിനു ചേര്‍ന്നതും.ഒരു വ്യക്തിയെ വിലയിരുത്തേണ്ടത്,അദ്ദേഹം ജീവിച്ചിരുന്ന കാലവും കൂടി പരിഗണിച്ചു വേണം.

നിലാ.. said...

ഇഷ്ടായി... നിലാവിന്റെ ആശംസകള്‍...

Bithunshal said...

ശങ്കരേട്ടാ,
ഇവയെല്ലാം പുത്തനറിവുകളാണ്...
ഗാന്ധിയെ വായിക്കുന്വോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് സത്വഗുണം ഇത്രയേറെ വിളങ്ങുന്ന ഒരു വ്യക്തിത്വം സാധ്യമാണോ എന്ന്...
എന്നാല്‍ ഇന്ന് ആ ചോദ്യത്തിനൊരുത്തരം കിട്ടി...
നന്ദി...
വേണുവേട്ടന്‍ പറഞ്ഞപോലെ ഒന്നിരുത്തി വായിക്കട്ടെ...
----------------------------------------
സ്വന്തം
ചിപ്പി

റോസാപ്പൂക്കള്‍ said...

പൂര്‍ണ്ണമായ ഒരു പഠനം കൂടാതെ ഇതിനു അഭിപ്രായം പറയുവാനാവില്ല.
സത്യാന്വേഷണ പരീക്ഷണ കഥയിലും ഇങ്ങനെ ഒരു മനോഭാവം അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. "ഹരിജന്‍"(ഹരിയുടെ മകന്‍) എന്ന വാക്ക്‌ ആദ്യം ഉപയോഗിച്ചതും ഗാന്ധിജി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് .ഹരിജനോധാരണത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഒരാള്‍ക്ക്‌ ഇങ്ങനെ ഒരു മനോഭാവമോ..? ആഴത്തില്‍ പഠിക്കേണ്ട വിഷയം തന്നെ.

sunil vettom said...

താങ്കള്‍ പറഞ്ഞത് പോലെ "വെളിച്ചം കാണാത്ത ഇത്തരം കാഴപ്പാടുകള്‍" ഒരുപക്ഷേ ഗാന്ധിജിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നിരിക്കാം എന്തിനാണ് നമ്മള്‍ ഇപ്പോള്‍ അതൊക്കെ കുത്തിപോക്കി പുറത്തു കൊണ്ട് വരുന്നത് ,കര്മ്മം കൊണ്ടും ജീവിതം കൊണ്ടും നമ്മുടെ മുന്നില്‍ ഒരു ഗാന്ധിജി ഉണ്ട് ...അല്ലേ ,ഏതൊരു വ്യെക്തിയുടെ ജീവിതവും ശരിതെറ്റുകള്‍ നിറഞ്ഞതാണ് ഒരു വ്യെക്തി എന്ന നിലയില്‍ ഗാന്ധിജിയുടെ തെറ്റുകള്‍ ആവാം താങ്കള്‍ പറഞ്ഞോതൊക്കെ ...ഈ അറിവുകളെക്കളും കൂടുതല്‍ നമുക്കറിയാവുന്ന ഗാന്ധി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഒരുപാടു പ്രവര്‍ത്തിച്ചിട്ടില്ലേ ,എല്ലാവര്ക്കും അറിയുന്നതു മല്ലേ പിന്നെ ഇന്നത്തെ കാലത്ത് ജാതി അത്ര വലിയ പ്രശ്നം ആണോ ...?

ChethuVasu said...

ഒരാളോട് കരുണ കാണിക്കുന്നതും അയാളോട് തുല്യ പരിഗണന കാണിക്കുന്നതും രണ്ടും രണ്ടാണ് .. അജ ഗജാന്തര വൈരുധ്യമാണ് .. പലര്‍ക്കും ഈ വ്യത്യാസം മനസ്സിലാകില്ല എന്നതാണ് വസ്തുത .

മാനുഷികമായ സ്വാതത്ര്യം എന്നാ ആശയത്തിന് മാനുഷികമായ തുല്യത എന്നതിനുമായി അസാധാരണമായ ബന്ധമാണ് ഉള്ളത് (പര്യായം എന്ന് തന്നെ പറയാം) കരുണ കാണിച്ചു കൊണ്ടോ കൊണ്ടോ ദയ നല്‍കിയോ ഒരാളെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയില്ല .അതിനു അയാളെ തുല്യരായി കാണാന്‍ ഉള്ള മാനസികാവസ്ഥ ഉണ്ടാകണം .. ദയയും സ്നേഹവും കാരുണ്യവും 'സല്‍കര്‍മ സംതൃപ്തിയും' അതിനു പകരമല്ല.

ശ്രീജിത് കൊണ്ടോട്ടി. said...

ഇത് മുന്‍പ്‌ തന്നെ വായിച്ചിരുന്നു. നാട്ടില്‍ വച്ച് കണ്ടപ്പോള്‍ ശങ്കരേട്ടനുമായി ഇതേ കുറിച്ച് കൂടുതല്‍ സംസാരിക്കുകയും ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ രാഷ്ട്രപിതാവ് തന്നെയാണ് ഗാന്ധി. മനുഷ്യരില്‍ ആരും തന്നെ നൂറുശതമാനവും പരിശുദ്ധരും അല്ല. എനിക്ക് തോന്നിയത്‌ ഇക്കാര്യത്തില്‍ പ്രശ്നം ഗാന്ധിജിയുടെതല്ല, മറിച്ച് അദ്ദേഹം അന്ധമായി വിശ്വസിച്ചുപോന്ന തത്വസംഹിതകളുടെ പിന്തുടര്‍ച്ചയില്‍ ആണ്. ഒരു കടുത്ത മതവിശ്വാസി എന്ന നിലക്ക് വര്‍ണാശ്രമത്തില്‍ മറ്റുള്ളവരെ പോലെ അദ്ധേഹവും വിശ്വസിച്ചു. ചരിത്രത്തിലെ മികച്ച പല ഭരണാധികാരികളും തങ്ങളുടെ മത സംഹിതയിലുള്ള അചഞ്ചല വിശ്വാസം മൂലം അന്യമത വിദ്വേഷികളും, വര്‍ഗീയ ചിന്തകരും ആയിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗാന്ധിജി ഒരു നിഷ്കളങ്കന്‍ തന്നെ ആയിരുന്നു. ജാതീയമായ അദ്ധേഹത്തിന്റെ വികല വീക്ഷങ്ങള്‍ക്ക് ഉത്തരവാദി വിശ്വസിച്ചുപോന്ന തത്വ സംഹിതകള്‍ തന്നെയാണ്.

(കമന്റ് ഇടുന്നവര്‍ക്ക് നല്‍കുന്ന മറുപടിയില്‍ പരിഹാസ്യം കൂടുന്നുണ്ടോ എന്നൊരു സംശയം;)

Ajith said...

"സത്യാന്വേഷണ പരീക്ഷണ കഥയിലും ഇങ്ങനെ ഒരു മനോഭാവം അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല".
Myself also felt so . conclusion cannot be based on cherry picked arguments and instances

ഹെറൂ....(heru) said...

ഗാന്ധിജിയെ പറ്റി ഒരു അഭിപ്രായം പറയുമ്പോള്‍ അളന്നു കുറികണം....

121 കോടി ജനങ്ങള്‍ ഇപ്പോഴും അദേഹത്തെ വിശ്വസിക്കുന്നു ....

ഇപ്പോളും അങ്ങനെ തന്നെ അല്ലെ അവസ്ഥ ജാതികള്‍ ഇപ്പോഴും ഉണ്ട് ....

അത് ഓരോ ആളുകള്‍ അവരുടെ സ്വാര്‍ത്ഥതക്കു ഉപയോഗിക്കുന്നും ഉണ്ട് ...

ശങ്കരനാരായണന്‍ മലപ്പുറം said...

ശ്രീജൂ, താങ്കള്‍ പറഞ്ഞത് ശരി തന്നെ. ഇതുതന്നെയല്ലേ ഞാന്‍ ലേഖനത്തിന്റെ തുടക്കത്തില്‍ എഴുതിയത്. ഇത് -ബ്രിട്ടീഷ് മേധാവത്വത്തില്‍ നിന്നു ഇന്ത്യയെ മോചിപ്പിച്ച വ്യക്തികളില്‍ എന്തുകൊണ്ടും പ്രമുഖന്‍ ഗാന്ധിജിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ചെയ്ത കാര്യങ്ങള്‍, അതു ശരിയായാലും തെറ്റായാലും അദ്ദേഹം തുറന്നു പറയുകയും എഴുതുകയും ചെയ്തു.
പക്ഷേ, ഗാന്ധിജിക്ക് ഗുരുതരമായ ഒരു തെറ്റു പറ്റി. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. ഇതു പക്ഷേ, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയായിരുന്നില്ല എന്നതും സത്യം തന്നെ. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ചുണ്ടാക്കിയതാണല്ലോ ജാതി വ്യവസ്ഥ. ഈ ചാതുര്‍വര്‍ണ്യത്തിലെ (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍) മൂന്നാം വര്‍ണ്ണത്തില്‍പ്പെട്ട വൈശ്യനായിരുന്നു ഗാന്ധിജി. ഈ വൈശ്യനാണ് ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തിനുവേണ്ടി വാദിച്ചത്. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗാന്ധിജിക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത്. -ശ്രീജു വായിച്ചില്ലേ? ശ്രീജു പറഞ്ഞ കാര്യങ്ങള്‍ തന്നെയല്ലേ ഞാനും എഴുതിയിത്. ഗാന്ധജി രക്തസാക്ഷിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്. എന്നാല്‍ ഗാന്ധിജിയുടെ, ചാതുര്‍വര്‍ണ്യ ജാതി നിലപാടിനെ അതിരൂക്ഷമായ ഭാഷയില്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി നേരിട്ട് എതിര്‍ത്ത് സംസാരിച്ച വ്യക്തിയാണ് യുക്തിവാദിയായിരുന്ന സഹോരനയ്യപ്പന്‍. ഗാന്ധിജിയെ വിമര്‍ശിച്ച് വളരെയേറെ പ്രകോപനപരമായ ഒരു പദ്യകൃതി അദ്ദേഹം രചിച്ചിട്ടുണ്ട്.

ശങ്കരനാരായണന്‍ മലപ്പുറം said...

അത്രയും മൂര്‍ച്ചയില്ലാത്ത ചില വിമര്‍ശനങ്ങളിതാ: "ജാതിയെപ്പറ്റി വിധി പറയേണ്ടത് അത് മൂലം ബുദ്ധിമുട്ടുന്നവരാണ്. പണ്ടത്തെ ഋഷിമാര്‍ക്കും മനുമാര്‍ക്കും പിന്നത്തെ ആചാര്യന്മാര്‍ക്കും മാത്രമല്ല ഇപ്പോഴത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും ആര്‍ക്കും അതിന്റെ ദോഷം കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകാന്‍ ഇടയില്ല.... ബ്രിട്ടീഷ് ഗവര്‍മെന്റിനെ ആസുരമെന്നും ക്രൂരമെന്നും പറഞ്ഞു എതിര്‍ത്തുവരുന്ന ഗാന്ധി, ഇവിടെ പറയരെയും മറ്റും മൃഗങ്ങളെക്കാള്‍ നികൃഷ്ടമായി കരുതുന്ന ഇന്ത്യക്കാരെ എന്തുകൊണ്ട് ചെകുത്താന്മാരെന്നും വിളിക്കുന്നില്ല. ഇന്ത്യക്കാരെ കടത്താത്ത കാനഡയില്‍ കാലെടുത്തു കുവയ്ക്കുകയില്ലെന്നു ശഠിക്കുന്ന ടാഗൂര്‍ എന്തുകൊണ്ട് ഇവിടെ പറയരെയും മറ്റും കടത്താത്ത Public റോഡുകളില്‍ കാലെടുത്തു കുത്തുകയില്ലെന്നു ശഠിക്കുന്നില്ല?" ഡോ: ബി.ആര്‍.അംബേദ്കറെ പരിഗണിക്കേണ്ട,ഗാന്ധിയെ പഠിക്കാന്‍ സഹോദരനയ്യനെയെങ്കിലും പഠിച്ചാല്‍ മതി.
പിന്നെ പരിഹാസത്തിന്റെ കാര്യം. അക്കാര്യം ശ്രദ്ധിക്കാം.
ഗാന്ധിജിയുടെ ജാതി സംബന്ധിച്ച നിലപാടേ ഞാന്‍ ചോദ്യം ചെയ്തിട്ടുള്ളൂ. ഗാന്ധിജിയുടെ മറ്റു ഗുണഗണങ്ങളെ അംഗീകരിക്കുന്നുണ്ട്. അത് ഇന്ന് കാണുന്ന ഒരു ശരാശരി ഗാന്ധിയനെക്കാള്‍ ജീവിതത്തില്‍ പരമാവധി പകര്‍ത്താനും ശ്രമിക്കുന്നുണ്ട്.
Heru പറയുന്നു, 121 കോടി ജനങ്ങള്‍ ഇപ്പോഴും ഗാന്ധിജിയെ വിശ്വസിക്കുന്നുവെന്ന്. വെറും പൊളി വര്‍ത്തമാനമാണ്. സത്യസന്ധത,വാക്കും പ്രവൃത്തിയുമായുള്ള ബന്ധം, അഹിംസ,മദ്യവിരോധം തുടങ്ങിയുള്ള ഗാന്ധിജിയുടെ ഗുണങ്ങളുള്ള ജനങ്ങള്‍ എത്രപേര്‍ കാണും?

ശ്രീനാഥന്‍ said...

ഗാന്ധിജിയോട് വലിയ ആദരവുള്ളയാളാണ് ഞാൻ. എങ്കിലും, ഗാന്ധിജിയുടെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ധാരണകളോട് യോജിക്കാനാവില്ല. അത് തുറന്നു കാട്ടുന്ന ലേഖനം നന്നായി.

ChethuVasu said...

Srejith says:
"(കമന്റ് ഇടുന്നവര്‍ക്ക് നല്‍കുന്ന മറുപടിയില്‍ പരിഹാസ്യം കൂടുന്നുണ്ടോ എന്നൊരു സംശയം;)"

എനിക്കും തോന്നിയത് ഇത് തന്നെ ...

ഒരു കാലത്ത് ശ്രീജിത്തെട്ടനും വാസുവേട്ടനും ഒക്കെ ചെറുപ്പക്കാരന്‍ ആയ (;-)) ) ശങ്കരേട്ടന്റെ തൂലികയില്‍ അവതരിച്ചിട്ടുണ്ട് .. ഇപ്പൊ ദാ മനുവേട്ടനും .. ചെറുപ്പം വിട്ടു മാറില്ല അത്ര എളുപ്പം ല്ലേ ശങ്കരേട്ടാ ..? ..ശങ്കരേട്ടന് നിത്യ യൌവ്വനം ആശംസിക്കുന്നു.. ഹ ഹ !!
സസ്നേഹം ,
വാസുവേട്ടന്‍

രജീഷ് പാലവിള said...

മേഘങ്ങള്‍ക്ക് അപ്പുറത്ത് നിന്നും ഭൂമിയിലേക്ക്‌ അടര്‍ന്നു വീണ ആളോന്നുമല്ല ഗാന്ധിജി.എങ്കിലും ചരിത്രത്തില്‍ അദ്വിദീയമായ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തത് നാട് നീളെ പോസ്റ്റര്‍ ഒട്ടിച്ചോ ചാനലുകളില്‍ പരസ്യം നല്‍കിയോ അല്ല.കര്‍മ നിരതവും സത്യ സത്യസന്ധവുമായ ഒരു ജീവിതത്തിലൂടെയാണ്.അദ്ദേഹത്തിന്റെ വെക്തിത്വത്ത്തിന്റെ എല്ലാ മൌലികതയും സംഭവബഹുലമായ ആ ജീവിതത്തിന്റെ നിയതമായ ആവിഷ്കാരമാണ്.ഒരു പക്ഷെ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പറയാന്‍ അദ്ധേഹത്തെ പോലെ അര്‍ഹതയുള്ള ആരും തന്നെ ചരിത്രത്തില്‍ ഉണ്ടാകില്ല.അദ്ദേഹം സത്യത്തെ ഉപാസിച്ചു.ആ ജീവിതത്തില്‍ നിര്‍ദോഷമായ കളങ്കങ്ങളും വന്നു കൂടിയിട്ടുണ്ട്.അത് സ്വാഭാവികം എന്നെ പറയേണ്ടതുള്ളൂ.എന്‍ട് കൊണ്ടെന്നാല്‍ ഗാന്ധിയും ഒരു മനുഷ്യനാണ്.ആ കളങ്കങ്ങളുടെ പേരില്‍ ആ വെക്തിത്വത്ത്തിന്റെ വാടാകുസുമങ്ങളെ കാലത്തിന്റെ ചവറ്റു കൊട്ടയില്‍ ഇടാമെന്ന് കരുതുന്നവര്‍ തോറ്റു പോകുകയേ ഉള്ളു.

കൊമ്പന്‍ said...

അറിവ് പകര്‍ന്ന പോസ്റ്റ്

മനു - Manu said...

ശങ്കരേട്ടാ,

"ശങ്കരേട്ടാ" എന്നു ആദ്യകമന്റില് സംബോധന ചെയ്തത്, താങ്കള് എന്നേക്കാള് വളരേ മുതിര്‌ന്നവനായതിനാലും, താങ്കളുടെ അറിവിനെ ബഹുമാനിക്കുകയും മിക്ക അഭിപ്രായങ്ങളുമായി യോജിക്കുകയും ചെയ്യുന്നത് കൊണ്ടു തന്നെയാണ്. അല്ലാതെ താങ്കള് തിരിച്ചു പ്രയോഗിച്ച പോലെ പരിഹാസരൂപേണയല്ല.

ഈ ലേഖനത്തില് താങ്കള് എഴുതിയതിനോടെല്ലാം ഞാന് യോജിക്കുന്നുവെന്നുമാത്രമല്ല താങ്കള് ഇതെഴുതിയതിനും പത്ത് വര്‌ഷങ്ങള്‌ക്ക് മുന്‌പ്, ഗാന്ധിയുടെ പിന്‌ഗാമികള് എന്നു മേനി നടിക്കുന്നവരുമായുള്ള സംവാദത്തില്, ഇക്കാര്യങ്ങളെല്ലാം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മി. മോഹന്‌ദാസ് ഗാന്ധിയുടെ എല്ലാ സത്ഗുണങ്ങളേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ടുതന്നെ, ജാതിവ്യവസ്ത്ഥ സംബന്ധിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിക്കുകയാണ് ഞാന് ചെയ്തത്. എന്നിട്ടും ഖദര്‌ധാരികളുടെ ദേഹോപ്ദ്രവത്തില് നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ഇനി ആദ്യകമന്റിലെ വിഷയത്തിലേക്കു വരാം. എന്റെ എതിര്‌പ്പ് സാമുദായിക സംവരണത്തിനോടല്ല. മറിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി അത് അനന്തമായി വലിച്ചു നീട്ടുന്നതിനോടും, അത് അനര്‌ഹര്‌ക്ക് ലഭിക്കുന്നതിലും, സംവരണം സമൂഹത്തില് ഉണ്ടാക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളോടുമാണ്.

മൂന്നും ഉദാഹരണ സഹിതം വ്യക്തമാക്കാം.

1. താങ്കള് അംബേദ്കറെക്കുറിച്ച് പറഞ്ഞു. ജാതി വ്യവസ്ഥ ഉളവാക്കുന്ന സാമൂഹിക അനീതികളുടെ തിക്ത ഫലങ്ങള്‍ ഏറ്റവും കഠിനമായി അനുഭവിക്കുകയും, അവയെ അതിജീവിച്ച് സമൂഹത്തിന്റെ മുന്നിരയിലെക്ക് എത്തിപ്പെടുകയും ചെയ്തവരുടെ മകുടോദാഹരണമാണ് ഡോ. അംബേദ്‌കര്‍. അദ്ദേഹം പോലും പത്ത് വര്‍ഷത്ത്തെക്കാണ് സംവരണം വിഭാവവനം ചെയ്തിരുന്നതെന്നത് താങ്കള്‌ക്ക് പുതിയ അറിവായിരിക്കും എന്നു കരുതാന് മാത്രം വിഡ്ഢിയല്ല ഞാന്. അംബേദ്കറോ, ശ്രീനാരായണഗുരുവോ, സഹോദരനയ്യപ്പനോ ഇന്നു ജീവിച്ചിരുന്നെങ്കില്, രാഷ്ട്രീയക്കാരന്റെ ഔദാര്യമെന്ന നിലയിലുള്ള ഇന്നത്തെ സംവരണം ഞങ്ങള്‌ക്കു വേണ്ടെന്നു പറഞ്ഞേനേ എന്നാണെനിക്ക് ആ മഹാന്മാരെക്കുറിച്ച് വായിച്ചറിഞ്ഞതില് നിന്നും മനസ്സിലാവുന്നത്.

2. ഈയടുത്ത് ദേഹത്തിലെ ഓരോ ഇഞ്ചും സ്വര്‌ണ്ണം കൊണ്ടു മൂടിയ നിലയിലുള്ള ഒരു പെണ്‌കുട്ടിയുടെ വിവാഹഫോട്ടോ, ഫേസ്‌ബുക്കില് പ്രചരിച്ചിരുന്നു. ഫോട്ടോക്ക് താഴെയുള്ള വിശദീകരണത്തില് നിന്നും അവര്‌ക്ക് നല്‌കിയ സ്ത്രീധനത്തെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു. കോടികളിലാണാ കണക്കുകളെല്ലാം. അവരെ നേരിട്ടറിയുന്ന ഒരു സുഹൃത്തെനിക്കുണ്ട്. ഫേസ്ബുക്കില് കണ്ട വിവരെങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണെന്നാണ് അയാള് വഴി അറിയാന് കഴിഞ്ഞത്. ഈ വാര്‌ഠ്തയും വിഷയവും തമ്മില് എന്തു ബന്ധം എന്നല്ലേ? സംവരണാനുകൂല്യമുള്ള ജാതിയാണ് ഈ കുട്ടിയുടേത്. സംവരണാനുകൂല്യത്തില് കേരളത്തിലെ പ്രഫഷണല് കോളേജില് അഡ്മിഷനായി ശ്രമിച്ച് അതിനു പോലും മതിയായ റാങ്ക് എന്‌ട്രന്‌സില് കിട്ടാതെ വന്നപ്പോള് പൈസ മുടക്കി പേയ്മെന്റ് സീറ്റില് പഠിപ്പിക്കുകയായിരുന്നെന്ന് എന്റെ സുഹൃത്തിനറിയാം. ഞാന് ഒരു എക്സ്ട്രീം ഉദാഹരണം പറഞ്ഞെന്നേ ഉള്ളൂ. സമാനമായ പല ഉദാഹരണങ്ങളും ഉണ്ട്. എന്റെ നാട്ടിലെ വന് ഭൂവുടമകളെല്ലാം സംവരണാനുകൂല്യമുള്ളവരാണ്. അവരിള് ഭൂരിപക്ഷവും വിദ്യാഭ്യാസവും ഉദ്യോഗവും നേടിയത് സംവരണത്തിലൂടെയാണ്. സാമ്പത്തികമായി സമൂഹത്തിന്റെ ആദ്യ ഒന്നോ രണ്ടോ ശതമാനത്തിള്‌പ്പെടുന്നവരാണിവറ് എന്നത് സംവരണം അതര്ഹിക്കുന്നവര്‌ക്കു തന്നെയാണോ ലഭിക്കുന്നത് എന്നു ചിന്തിക്കാന് ഏവരേയും പ്രേരിപ്പിക്കട്ടെ.

3. ജാതിപ്പേര് വിളിച്ചപമാനിച്ചു എന്ന് നാം ഇടക്കിടെ കേള്‌ക്കാറുണ്ടല്ലോ? ഏതെങ്കിലും കൃസ്ത്യാനിയോ, നമ്പൂതിരിയോ, നായരോ എന്നെ ജാതിപ്പേര് വിളിച്ചു എന്നു പറഞ്ഞു കേസ് കൊടുത്തതായി കേട്ടിട്ടുണ്ടോ? എന്തുകോണ്ടാണ് ചില ജാതികളില് പെട്ടവര്‌ക്കു മാത്രം തങ്ങളുടെ ജാതിപ്പേര് കേട്ടാള് അപമാനപ്പെടുത്തിയതായി തോന്നുന്നത്? അബോധമനസ്സിലെങ്കിലും, തന്റേത് കീഴ്ജാതിയാണെന്ന തോന്നലല്ലേ അതിനു കാരണം? ഒരു തരം ഇന്‌ഫീരിയോരിറ്റി കോമ്പ്ലെക്സ്. ഉന്നത ബിരുദങ്ങളും, സ്ഥാനമാനങ്ങളും ഉണ്ടെകിലും ഈ കോപ്ലെക്സുമായി കഴിയുന്ന അനേകരെ എനിക്കറിയാം. ജാത്യാധിഷ്ഠിതമായ സംവരണമാണ് അഭ്യസ്തവിദ്യരില് പോലും ഈ മനോവിശേഷം ഉളവാക്കുന്നതെന്നാണ് എന്റെ അഭിപ്രായം.


മത, വര്‌ഗ്ഗ, ദേശാതീതമായി മനുഷ്യരെല്ലാവരും സമാനരാണ് എന്ന് ഉത്തമ ബോധ്യമുള്ളവര്‌ക്കൊരിക്കലും ജാത്യാധിഷ്ഠിത സവരണത്തെ അനുകൂലിക്കാനാവില്ല എന്നാണ് എന്റെ എളിയ ചിന്താശേഷി ഉപയോഗിച്ച് കൊണ്ട് എനിക്കു മനസ്സിലാക്കാന് സാധിച്ചിട്ടുള്ളത്.

ശങ്കരനാരായണന്‍ മലപ്പുറം said...

ജയവും തോല്‍വിയുമൊന്നും കണക്കാക്കാനല്ല ഞാനീലേഖനമെഴുതിയത്;ഗാന്ധിജിയെ വിമര്‍ശിച്ച് ആളാവാനുമല്ല. ഗാന്ധിവിമര്‍ശനം ഞാനായിട്ട് തുടങ്ങി വച്ചതല്ലല്ലോ. പെരിയോര്‍ ഈ.വി.രാമസ്വാമി, ഡോ:ബി.ആര്‍.അംബേദ്കര്‍, രാംമനോഹര്‍ ലോഹ്യ തൊട്ട് ഇങ്ങ് കേരളത്തില്‍ ശ്രീനാരായണഗുരു, സഹോദരനയ്യപ്പന്‍, മഹാകവി കുമാരനാശാന്‍ തുടങ്ങി എത്രയോ മഹാന്മാര്‍ ഗാന്ധിജിയുടെ ജാതി സംബന്ധിച്ച നിലപാടുകളെ സൗമ്യമായയും അതിരൂക്ഷമായും ചോദ്യം ചെയ്തിട്ടുണ്ട്. ഡോ:അംബേദ്കറെക്കാള്‍ അതിരൂക്ഷമായ ഭാഷയിലാണ് സഹോദരനയ്യപ്പന്‍ ഗാന്ധിജിയെ വിമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഗാന്ധിജിയെ നല്ലപോലെ പഠിച്ച് അത് പ്രബന്ധരൂപത്തില്‍ അവതരിപ്പിച്ച വ്യക്തി ഡോ:ബി.ആര്‍.അംബേദ്കറാണ്. ഞാന്‍ രണ്ടു പേജുള്ളൊരു ലേഖനമാണെഴുതിയത്. ഡോ:അംബേദ്കര്‍ ഗാന്ധിജിയെ വിമര്‍ശിച്ച് 378 പേജുള്ള ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ഇത് പ്രസിദ്ധീകരിച്ചത് ഭാരത സര്‍ക്കാര്‍ തന്നെയാണ്. ഈ പുസ്‌കതകം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്് മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്-''ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍ വാല്യം 16-കോണ്‍ഗ്രസ്സും ഗാന്ധിയും അസ്പൃശ്യര്‍ക്കുവേണ്ടി ചെയ്തതെന്താണ്?''
ഞാനീ ലേഖനം എഴുതിയതിന് തോറ്റുപോവുമെങ്കില്‍ തോല്‍ക്കട്ടെ. ഭാരതരത്‌നം ബാബാസാഹേബ് ഡോ:ബി.ആര്‍.അംബേദ്കറെപ്പോലുള്ള ഒരു മഹാന്‍ തോറ്റിടത്ത് വെറുമൊരു ശങ്കരനാരായണന്‍ തോല്‍ക്കുന്നത് നിസ്സാരത്തില്‍ നിസ്സാരമായ സംഭവമാണ്.
'മനുവേട്ടന്‍' എന്നു വിളിച്ചതാണ് പരിഹാസമായി തോന്നിയതെങ്കില്‍ ആ തോന്നല്‍ ശരിയല്ല എന്ന എന്റെ തോന്നല്‍ എല്ലാവര്‍ക്കും ശരിയായി തോന്നുകയില്ല എന്ന സത്യം അംഗീകരിക്കുന്നു.
എന്നെക്കാള്‍ എത്രയോ പ്രായം കുറഞ്ഞ ബ്‌ളോഗര്‍ പി.പി.സുശീല്‍കുമാറിനെ ഞാന്‍ പലപ്പോഴും (ഫോണില്‍) സുശീലേട്ടാ എന്നാണ് വിളിക്കാറ്. ഇദ്ദേഹത്തെ മാത്രമല്ല എന്റെ മക്കളുടെ പ്രായമുള്ള പലരെയും ഇങ്ങനെ സംബോധന ചെയ്യാറുണ്ട്-ഒരു തമാശ എന്ന മട്ടില്‍. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു. എനിക്കു നേരിട്ടു പരിചയമില്ലാത്ത ബ്‌ളോഗേഴ്‌സിനെയും ഫേസ് ബുക്കേഴ്‌സിനെയുമൊന്നും ഇനി ഏട്ടാ, അനിയാ, അളിയാ എന്നൊന്നും വിളിക്കില്ല.

ChethuVasu said...

വിഗ്രഹങ്ങളെയാണ് ഈ രാജ്യം എന്നും ആരാധിച്ചിരുന്നത് . ഇപ്പോഴും നാട്ടുകാര്‍ കാംക്ഷിക്കുന്നതും അത് തന്നെ.. വിഗ്രഹവല്‍ക്കരിക്കപ്പെട്ടവരെ മനുഷ്യര്‍ക്ക്‌ തുല്യരായി അവരുടെ ആരാധകര്‍ കാണുകയില്ല .യുക്തിസഹാമായ ചിന്തയുംവിശകലനവും അവരില്‍ നിന്നും പ്രതീക്ഷിക്കെണ്ടതില്ല.

ഒന്ന് ചോദിക്കട്ടെ ,എന്ത് കൊണ്ടാണ് നമ്മുടെ രാജ്യത്ത് ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത് ??

ChethuVasu said...

ഹെ എന്ത്യിത് ശങ്കരേട്ടാ , ഒരു തമാശ പറയാന്‍ പാടില്ലേ ...? ഒരു തമാശയാകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ആകാം ...ല്ലേ

ഇ.എ.സജിം തട്ടത്തുമല said...

ഗാന്ധിജി കടുത്ത ഒരു മത വിശ്വാസിയായിയിരുന്നു എന്നത് ഒരു ന്യൂനതയായാണ് എനിക്ക് തോന്നിയത്, ഇത്രയും നന്മകളുള്ള ഒരു മനുഷ്യന് എങ്ങനെ മനുഷ്യനെ വേർതിരിക്കുന്ന മതങ്ങളിലൊന്നിൽ വിശ്വസിക്കാൻ കഴിഞ്ഞതെങ്ങനെയെന്നത് എനിക്കദ്ഭുതമായാണ് തോന്നുന്നത്. ഇന്നായിരുന്നെങ്കിൽ അദ്ദേഹം ഒരു മതത്തിലും വിശ്വാസമുണ്ടെന്ന് പറയുമായിരുന്നില്ല.

Echmukutty said...

ഗാന്ധിജിയോട് ആദരവും ബഹുമാനവുമുണ്ട്. അദ്ദേഹത്തോളം സത്യസന്ധതയും ആത്മാർഥതയും പുലർത്തിയവർ വളരെക്കുറച്ചുമാത്രമാണ്. എങ്കിലും ചാതുർവർണ്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സങ്കല്പങ്ങൾ അംഗീകരിയ്ക്കാൻ കഴിയുകയില്ല. മനുഷ്യനെ പലതായി വേർതിരിയ്ക്കുന്ന ഒന്നും ആശാസ്യമല്ല. ഇന്ത്യയിൽ ജാതിവ്യവസ്ഥയും അതിന്മേലുള്ള കൊടും പീഡനങ്ങളും ഇല്ലാതായി എന്നു കരുതുവാനുള്ള ഒരു തെളിവും ഇതുവരെ ആരും കാണിച്ചു തന്നിട്ടില്ല. പകരം ജാതിവ്യവസ്ഥയുടെ പേരിൽ ജീവിതം തകർന്നവരെ ചുറ്റുപാടും കണ്ണു തുറന്ന് നോക്കിയാൽ കാണാനുമാകുന്നു.
പോസ്റ്റ് നന്നായി.

ശങ്കരനാരായണന്‍ മലപ്പുറം said...

മനു - Manu:
താങ്കള്‍ താങ്കളുടെ നിലപാട് വളരെ സത്യസന്ധമായി വ്യക്തമാക്കിയിരിക്കുന്നു, ഇങ്ങനെ-"മത, വര്‌ഗ്ഗ, ദേശാതീതമായി മനുഷ്യരെല്ലാവരും സമാനരാണ് എന്ന് ഉത്തമ ബോധ്യമുള്ളവര്‌ക്കൊരിക്കലും ജാത്യാധിഷ്ഠിത സവരണത്തെ അനുകൂലിക്കാനാവില്ല എന്നാണ് എന്റെ എളിയ ചിന്താശേഷി ഉപയോഗിച്ച് കൊണ്ട് എനിക്കു മനസ്സിലാക്കാന് സാധിച്ചിട്ടുള്ളത്". ഇതുകൊണ്ട് ഈ വിഷയത്തില്‍ നമ്മള്‍ തമ്മില്‍ ഇനിയുമൊരു സംവാദത്തിന്റെ ആവശ്യംതന്നെയില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

@ ChethuVasu...

വാസുവേട്ടന്‍ പറഞ്ഞത്‌ ശരിയാണ്. ശങ്കരേട്ടന്‍റെ വിചാരം ആള്‍ ഇപ്പോഴും ചെറിയ കുട്ടിയാണ് എന്നാണ്. നാട്ടില്‍ വച്ച് ഞങ്ങള്‍ കണ്ടിരുന്നു. ഒരു മുടിപോലും നരച്ചിട്ടില്ല എന്ന് മാത്രമല്ല കണ്ടാല്‍ ഒരു ചുള്ളന്‍ ചെറുപ്പക്കാരന്‍ തന്നെ. എല്ലാവരെയും ഇങ്ങനെ ഏട്ടാ ഏട്ടാ എന്ന് വിളിക്കുന്നത് താന്‍ ചെറുപ്പക്കാരന്‍ ആണെന്ന് എല്ലാവരും കരുതാന്‍ വേണ്ടിയാണ് എന്ന് തോന്നുന്നു.. ഹ ഹ ഹ ...

(ശങ്കരേട്ടാ.. തമാശയാണ് കേട്ടോ.. ദേഷ്യപ്പെടരുത്:))

ശങ്കരനാരായണന്‍ മലപ്പുറം said...

ഒരു മുടിപോലും നരച്ചിട്ടില്ല എന്ന് ശ്രീജിത്ത് പറഞ്ഞത് 100 ശതമാനം ശരിയല്ല. എന്റെ 6 മുടികള്‍ നരച്ചിട്ടുണ്ട്. വായിലുള്ളത് ആകെ 6 പല്ലുകള്‍ മാത്രം. ഇതുപറഞ്ഞ് ചിലര്‍ എന്നെ വൃദ്ധനായി വിശേഷിപ്പിക്കാറുണ്ട്. വാസ്തവത്തില്‍ പല്ല് പൊഴിഞ്ഞതല്ല. അതൊരു സൗന്ദര്യത്തിനുവേണ്ടി ഞാന്‍ പറിച്ച് ഒഴിവാക്കിയതാണ്.

നിസ്സഹായന്‍ said...
This comment has been removed by the author.
വി കെ ബാലകൃഷ്ണന്‍ said...

നിസ്സഹായന്‍ താങ്കള്‍ തികച്ചും നിസ്സഹായന്‍ തന്നെ, യാതൊരു സംശയവുമില്ല. താങ്കളുടെ വായനാ പാടവം അപാരം തന്നെ. താങ്കള്‍ ആരോപിച്ച വൈരുദ്ധ്യ വാചകങ്ങള്‍ പറഞ്ഞത് ശങ്കരനാരാണന്‍ മലപ്പുറമാണോ? മനു പറഞ്ഞത് ഉദ്ധരിച്ച് എഴുതിയതല്ലേ? അതു മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്ത നിസ്സഹായന്‍ തന്നെ താങ്കള്‍! ഹാ, കഷ്ടം!!

//ചാട്ടവാര്‍// said...

ഹ ഹ ഹ.. കലിപ്പ് കയറിയാല്‍ നിസ്സഹായന് ചില മണ്ടത്തരങ്ങള്‍ പറ്റും.ശരിക്കൊന്നു വായിച്ചു നോക്ക് മനുഷ്യാ, ശങ്കരേട്ടന്റെ കമന്റ്.ഇന്വേര്‍ട്ടെഡ് കോമ എവിടംവരെയുണ്ടെന്ന് നോക്കു.
വ്യക്തിപരമായി ശങ്കരേട്ടനോട് നന്ദി പറയുന്നു.കാര്യം സംവരണവിഷയത്തില്‍ ഒരു യാഥാര്‍ത്ഥ്യബോധം ഉണ്ടാവാനും ഒരു നിലപാടു രൂപപ്പെടുത്താനും എനിക്കു കഴിഞ്ഞതില്‍ ശങ്കരേട്ടന്റെ രണ്ട് പോസ്റ്റുകള്‍ക്ക് വലിയ പങ്കുണ്ട്.
താങ്ക്സ് ശങ്കരേട്ടന്‍..

ChethuVasu said...

മനു പറഞ്ഞ പല കാര്യങ്ങളും പ്രസക്തമാണ് . അതെ സമയം ചില കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായ നിലപാട് ആവശ്യമുള്ളതുമാണ് . ഇതിലെ പല വിഷയങ്ങളും മുന്‍പ് നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുല്ലവയും ആകയാല്‍ അവരതാ വിരസത ഉണ്ടാകാന്‍ സാധ്യത ഉണ്ട് . അത് കൊണ്ട് ചുരുക്കി പറയാം :

1 . സമൂഹത്തിലെ ജാതി വിവേചനം നില നിര്‍ത്തുന്നതില്‍ സംവരണത്തിന് കാര്യമായ പങ്കുണ്ട് . അതായത് സംവരണം ജാതി വിവേചനത്തെ പ്രകടമായി സാധൂകരിക്കുന്നു . ജാതി വിവേചനം ഇല്ലാതാകണം എങ്കില്‍ സംവരണം നിര്‍ത്തലാക്കുക തന്നെ വേണം (പലര്‍ക്കും ഇത് എളുപ്പം മനസ്സിലാക്കാന്‍ ബുദ്ധിമുടുള്ള കാര്യമാണ് )

2 . ഇന്ന് ( ഒരു ഈരുപതു വര്ഷം മുന്‍പ് തന്നെ ) സംവരണത്തിലൂടെ ഉദ്യോഗം ലഭിക്കുന്ന ബഹു ഭൂരിപക്ഷം പേരും ( ക്ലാസ് 4 - 3 തുടങ്ങിയവ ) സംവരണത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നവര്‍ അല്ല . അവരുടെ റാങ്കുകള്‍ ഏറെക്കുറെ മെറിറ്റ്‌ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുന്നവയാണ്‌ .. ആ രാങ്കുകളെ സംവരണം എന്ന് പറഞ്ഞു മാര്‍ക്ക് ചെയ്യുന്നു . യഥാര്‍ത്ഥത്തില്‍ ഇത് വലിയ ഒരു തെറ്റിധാരണ പരത്തി ജാതി മേന്മയുടെ യുടെ വക്താക്കളെ സഹായിക്കുന്നു .

contd..

ChethuVasu said...

contd from above..

3 . സംവരണം തുടങ്ങിയ രീതികളിലൂടെ ലഭിക്കുന്ന ഉദ്യോഗങ്ങള്‍ അത് ലഭിക്കുന്നവരില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കും എന്നത് ലളിതമായ സത്യമാണ് . തങ്ങള്‍ മറ്റുള്ളവരുടെ ഒപ്പമല്ല എന്നാ ചിന്ത ഒരാളുടെ ആത്മാഭിമാനത്തെ കെടുത്തും . അക്കരാരണം കൊണ്ട് തന്നെ (3 ) ലെ വസ്തുത , മെരിറ്റില്‍ റാങ്കു കിട്ടുന്ന വലിയൊരു വിഭാഗം ആളുകളെ അവര്‍ പോലും അറിയാതെ തങ്ങള്‍ സംവരണം കൊണ്ട് ജോലി നേടിയവര്‍ ആണ് എന്ന് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് ..( കാരണം അട്വൈസ് മെമോ കിട്ടുമ്പോള്‍ ആരും അത് തെന്റെ മെറിറ്റ്‌ രണ്കിന്റെ ബസില്‍ ആണോ റിസര്‍വേഷന്‍ കൊണ്ടാണോ എന്ന് നോക്കാറില്ല -നോക്കന്‍ സാധ്യമല്ല )

4 .ഒരാളെ ജാതി വിളിക്കുമ്പോള്‍ ആക്ഷേപമായി തോന്നുന്നത് അവര്‍ സംവരണ സംവരണ സമുദായക്കാര്‍ ആണ് എന്ന് അവര്‍ ചിന്തിക്കുന്നത് കൊണ്ട് മാത്രമല്ല . യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിക്കുന്നത്‌ സമൂഹത്തിലെ ജാതി പരമായ ഉച്ച നീച്ചതിനു വിധേയമായി ആ ജാതി പേര്‍ വിളികള്‍ മാപ് ചെയ്യപ്പെടുന്നു എന്നത് കൊണ്ടാണ് . സമൂഹത്തില്‍ ബ്രാഹ്മണന്‍ ഏറ്റവും മികച്ചവന്‍ ആണ് എന്ന ജാതി വ്യവസ്ഥ ഒരു സമൂഹം സ്വീകരിക്കുമ്പോള്‍ , ആ കന്റെക്ടില്‍ ഒരാളെ ബ്രാഹ്മണ ജാതിക്കാരന്‍ എന്ന് വിളിച്ചാല്‍ അയാള്‍ ഉയര്‍ന്നവന്‍ , മികച്ചവന്‍ എന്ന അര്‍ത്ഥമാണ് ആ സമൂഹത്തില്‍ ആശയ വിനിമയം ചെയ്യപ്പെടുക. അക്കാരണം കൊണ്ട് തന്നെ അതെ സമൂഹത്തില്‍ ജാതി ശ്രേണിയില്‍ താഴെ ഉള്ള ഒരാളെ അയാളുടെ ജാതി ചേര്‍ത്ത് വിളിക്കുമ്പോള്‍ മേല്‍ പറഞ്ഞ പൊതു സമൂഹ ഭാഷയില്‍ അയാള്‍ താഴ്നവന്‍ എന്ന അര്‍ദ്ധമാണ് ധ്വനിക്കുക. ഇത് കേവലം വിളിക്കപ്പെടുന്നവന്‍ അങ്ങനെ ചിന്തിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശനമല്ല . മരിച്ചു ആ വിളിയില്‍ ഉള്ള "ഗുണ' ത്തെ പറ്റി സമൂഹത്തിന്റെ ഭാഷ്യം എന്താണ് എന്നു വിളിക്കപ്പെടുന്നവന്‍ തിരിച്ചറിയുന്നത്‌ കൊണ്ടാണ് ..

ആ ഭാഷ്യം എന്താണ് എനെനറിഞ്ഞു കൊണ്ട് തന്നെയാണ് വിളിക്കുന്നവന്‍ അങ്ങനെ ചെയ്യുന്നു എന്നതിനാല്‍ വിളിക്കുന്നതിലെ ഉദ്ദേശ്യവും സമൂഹ പദാവലിയിലെ ഉച്ച നീച്ചതിന്റെ ശബ്ദങ്ങളെ ഉപയോഗിച്ച് കൊണ്ട് ആളുകളെ വില മതിക്കുകയോ അവ മതിക്കുകയോ ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് .

കേവലം ജാതി പ്രയോഗം മാത്രമല്ല അതിന്റെ സാന്ദര്‍ഭികമായ കോണ്ടക്സ്റ്റ് , ഭാഷാപരമായ കോണ്ടക്സ്റ്റ് എന്നതും ഇതോടോന്നിച്ചു മനസ്സിലക്കെണ്ടുന്നതാണ് .

"മഹാ" ബ്രാഹ്മണനായ അദ്ദേഹം എന്ന് പറയുമ്പോള്‍ "മഹാ " എന്ന ശബ്ദം ശ്രദ്ധിക്കുക , അത് സമൂഹം അംഗീകരിക്കുന്ന ഒരു പദ പ്രയോഗമാണ് , ആശയമാണ് , പക്ഷെ മഹാ ദളിതന്‍ എന്നോ എന്നോ സമൂഹത്തില്‍ /സമൂഹത്തെ പ്രതിഭലിപ്പിക്കുന്ന/സമൂഹത്തിനു ഫീഡ് ബാക്ക് ചെയ്യുന്ന കല , സാഹിത്യ രൂപങ്ങിലും പൊതുവേ ആരും പറയാറില്ല . പലപ്പോഴും അയാള്‍ "വെറും" ദളിതനാണ് എന്ന രീതിയിലോ സമാനമായതോ ആയ പട പ്രയോഗങ്ങള്‍ ആണ് സമൂഹത്തിനു സ്വീകര്യമായിട്ടുള്ളത് . അത് കൊണ്ട് ഒരാളെ മഹാ ബ്രാഹ്മണന്‍ എന്ന് വിളിച്ചാല്‍ അയാള്‍ കേസ് കൊടുക്കേണ്ടതില്ല അത് പ്രസംസയാണ് , എന്നാല്‍ ഒരാളെ നീ വെറും ദളിതാനാണ് എന്ന് വിളിക്കുമ്പോള്‍ , അത് അവമതിയാകുന്നു . പലപ്പോഴും സന്ദര്ഭാങ്ങല്‍ പെരെച്ചങ്ങള്‍ അന്തര്‍ ലീനമായി ഉപയോഗിക്കുന്നതിനാല്‍ വാചകത്തിന്റെ പൊതു സ്വഭാവത്തെയും ഉപയോഗിക്കുന്ന ആളിന്റെ ലക്ഷ്യത്തെയും കൂടെ കണക്കിലെടുക്കുമ്പോള്‍ അതില്‍ ഒളിഞ്ഞു കിടക്കുന്ന പ്രശംസ / അവമതി സ്വഭാവങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയും .

ഭാഷയുടെ ഉപയോഗവും രീതിയും അതിനു സമൂഹത്തില്‍ നിലവിലുള്ള പ്രകടമോ വ്യംഗ്യമോ ആയ അര്‍ത്ഥ തലങ്ങളും കൂടി ചേര്‍ത്ത് വായിച്ചേ ഇതിന്റെ നന്മ തിന്മകള്‍ നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ..
സ്വതന്ത്ര ചിന്തയുള്ള നമ്മള്‍ അങ്ങനെ ചെയ്യണം എന്നാണു എനിക്ക് പറയുവാന്‍ ഉള്ളത് . തീര്‍ച്ചയായും സംവരണവും മറ്റു ആനുകൂല്യ വിതരണങ്ങളും ചാതുര്‍ വര്‍ണ്യതിന്റെ യുക്തി (ലോജിക് ) ഊട്ടിയുരപ്പിക്കുവാന്‍ അതിനു പിന്നിലെ പിന്തിരിപ്പന്‍ ശക്തികള്‍ക്കും അതില്‍ അന്തമില്ലാതെ വിശ്വസിക്കുന്ന കൂപ മന്ദൂകങ്ങള്‍ക്കും സാഹയകമാകുകയാണ് ചെയ്യുന്നത് .

contd..

ChethuVasu said...

contd from above..

5 .പൊതുവില്‍ സംവരണം അതനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് സാരമായ ദോഷം ചെയ്യുന്നു എന്നിരിക്കിലും , സമൂഹത്തില്‍ അധികാര ശ്രേണിയിലേക്ക് ഇത് വരെ തീരെ എത്താന്‍ കഴിയാത്ത ചിലരെ എങ്കിലും പെട്ടെന്ന് - ചുരുങ്ങിയ കാലയളവിനുള്ളില്‍ - പിടിച്ചുയര്താന്‍ ആ തരം വിഭാഗങ്ങള്‍ക്ക് സംവരണം ഇനിയും തുടരേണ്ടതുണ്ട് . എന്നാല്‍ , അവിടെയും സംവരണത്തിന് പുറമേ , സ്വന്തം കഴിവ് തെളിയിക്കുന്നതിനും ,മത്സരിച്ചു ജയിക്കുന്നതിനും അവര്‍ തയ്യാറാകണം , തങ്ങള്‍ ആരുടേയും പിന്നില്‍ അല്ലെന്നും , അങ്ങനെയാണ് എന്നുള്ള നുണ പ്രചരണം ജാതിവാദികളുടെ സൃഷ്ടിയാണെന്നും അവര്‍ തിരിച്ചറിയണം . ജാതി വാദികളുടെ മേനി പറച്ചിലിന്റെ മുനയൊടിക്കാന്‍ തങ്ങളെക്കൊണ്ടാകും എന്ന് അവര്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗ്ച്ചു തെളിയിക്കണം . കേരളത്തിലെ എസ എല്‍ സി പരീക്ഷയില്‍ /എന്ട്രന്‍സ് ഒന്നാം റാങ്കു നേടുന്ന ഒരു ദളിതന്‍ മതി ഇവിടത്തെ ജാതി പരമായ അന്ധ വിശ്വാസങ്ങളുടെ ടയര്‍ പഞ്ചര്‍ ആക്കാന്‍ ..ഇപ്പോള്‍ തന്നെ 570 ഒക്കെ മാര്‍ക്ക് വാങ്ങിക്കുന്ന എത്രയോ പട്ടിക ജാതി കുട്ടികള്‍ ഉണ്ട് . പക്ഷെ വലിയ ഒരു വിഭാഗത്തെ, തങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പമാണ് എന്ന് വിശ്വസിപ്പിചെടുക്കണം എങ്കില്‍ ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വരും..കാരണം, സമൂഹത്തിന്റെ പൊതു ധാരണകളെ അവരും അതെ പടി വിഴുങ്ങുകയാണ് . മീഡിയകളും , സിനിമയും ,സീരിയലുകളും , മറ്റു മാധ്യമങ്ങളും നേരിട്ടും വ്യഗ്യമായും ഏറ്റു പാടുന്ന ജാതി മേനിയുടെ നുണപ്പാട്ടിന്റെ പല്ലവി കേട്ട് കേട്ട് അവരും അത് വിശ്വസിക്കുന്നു .!

നിസ്സഹായന്‍ said...

സോറി ശങ്കരനാരായണന്‍ മലപ്പുറം ജീ. മനുസാറിന്റെ വാക്കുകള്‍ താങ്കളുടേതാണെന്നു തെറ്റിദ്ധരിച്ചു. ക്ഷമിക്കൂ ഞമ്മളൊരു നിസ്സഹായനല്ലേ !!! വി കെ ബാലകൃഷ്ണനും ചാട്ടവാറിനും നന്ദി.

നിസ്സഹായന്‍ said...

ആയതിനാല്‍ പഴയ കമന്റങ്ങ് ഡിലീറ്റിയേക്കാം.

സത്യാന്വേഷി said...

>>>>ഡോ. അംബേദ്‌കര്‍. അദ്ദേഹം പോലും പത്ത് വര്‍ഷത്ത്തെക്കാണ് സംവരണം വിഭാവവനം ചെയ്തിരുന്നതെന്നത് താങ്കള്‌ക്ക് പുതിയ അറിവായിരിക്കും എന്നു കരുതാന് മാത്രം വിഡ്ഢിയല്ല ഞാന്<<<<
ഇത് മനു ശങ്കരനാരായണനു മറുപടിയായി എഴുതിയ കമന്റിലുള്ളതാണ്. കേരളത്തിലെ സംവരണ വിരോധികള്‍ എപ്പോഴും പറയുന്ന വിവരക്കേടാണിത്. എത്രവട്ടം മറുപടി പറഞ്ഞിട്ടും കാര്യമൊന്നുമില്ല. അവരതൊന്നും കാണുകയുമില്ല,കണ്ടാലൊട്ടു മനസ്സിലാക്കുകയുമില്ല. പിന്നെയും 'പത്തു വര്‍ശം പത്തുവര്‍ശം 'എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കും.

പാര്‍ലിമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള പട്ടിക ജാതി/വര്‍ഗ സംവരണത്തിനാണ് ഇങ്ങനെ പത്തുവര്‍ഷ പരിധി വച്ചത്. അല്ലാതെ ഉദ്യോഗ സംവരണത്തിനല്ല. വെറും "ചട്ടുകങ്ങളെ മാത്രം സൃഷ്ടിക്കുന്ന" ആ രാഷ്ട്രീയ സംവരണത്തിനുള്ള ആ പരിധി എത്രവട്ടം നീട്ടിനല്‍കാനും ഇവിടെത്തെ രാഷ്ട്രീയക്കാര്‍ക്കോ മാധ്യമങ്ങള്‍ക്കോ എതിര്‍പ്പില്ലതാനും .മറിച്ച ഉദ്യോഗ സംവരണം അട്ടിമറിക്കാനും അതില്ലാതാക്കാനുമാണ് മനുവിനെപ്പോലെ എല്ലാ സംവരണ വിരോധികളും ആഗ്രഹിക്കുന്നത്. അതിന് അദ്ദേഹം ഇവിടെ ഉന്നയിച്ചിട്ടുള്ള സ്ഥിരം വിതണ്ഡ വാദങ്ങള്‍ -അതിനും പലവട്ടം ഈ ബ്ലോഗിലുള്‍പ്പെടെ മറുപടികള്‍ നല്‍കപ്പെട്ടിട്ടുള്ളതാണ്- വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ടിരിക്കും. മനു ആദ്യം ശങ്കരനാരായണന്റെ സംവരണ സംബന്ധമായ പഴയ പോസ്റ്റുകളും അവയുടെ കമന്റുകളും ദയാവായി വായിക്കുക. എന്നിട്ട് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ചര്‍ച്ചയിലിടപെടുക.
ബാബാസാഹിബ് അംബേഡ്കര്‍ കമ്യൂണല്‍ അവാര്‍ഡിനുവേണ്ടിയാണു നിലകൊണ്ടത്. അതിനെ അട്ടിമറിച്ച് ഈ ചട്ടുക രാഷ്ട്രീയ സംവരണം കൊണ്ടുവന്നത് ഈ ഗാന്ധിജിയുടെ കുടില ബുദ്ധിയാണ്.

രജീഷ് പാലവിള said...

http://vedhandam.blogspot.com/2011/05/he-born-at-traditional-family-in.html

ChethuVasu said...

(ഓ ടോ )ശ്രീജിത്തെ ,കണ്ടോ ഞാന്‍ എത്ര കൃത്യമായാണ് ഇദ്ദേഹത്തെ എന്റെ ബ്ലോഗ്‌ ലിസ്റ്റില്‍ അവതരിപ്പിച്ചത് .. !! ഇനി ഗള്‍ഫ് ഗേറ്റ് അല്ല എന്നുറപ്പാണോ ..? ഇനി അഥവാ അല്ലെങ്കിലും ആറു മുടി മാത്രം മാറ്റി വച്ച് ബാക്കിയെല്ലാം ഡയ് ചെയ്യാന്‍ ശങ്കരേട്ടനെ പോലെ ഒരാള്‍ക്ക്‌ സാധിക്കില്ല എന്ന് കരുതരുത് ..!! തൂലിക പിടിക്കുമ്പോള്‍ കൈവിരലുകല്‍ക്കുണ്ടാകുന്ന അതെ ഉറപ്പു ഡയ് ബ്രഷ് പിടിക്കുമ്പോഴും ഉണ്ടാകും ...! അല്ലെങ്കിലും എല്ലാ മുടിയും കറുപ്പിച്ചാല്‍ ആളുകള്‍ പറയില്ലേ ഇതു ഡയ് ആണ് എന്ന് ..;-)) .ഇവിടെ ബാക്കിയുള്ളവരുടെ മുടിയും പോയി ഉള്ള മുടിയില്‍ അവടവിടെ നരയും കേറി ..എന്തൊരു കഷ്ടം !!.ശങ്കരേട്ടന്റെ മുടിയുടെ ജനിതക രഹസ്യം എടുക്കാന്‍ അമേരിക്കക്കാര്‍ ചാരന്മാരെ വിടുമോ..?

സത്യാന്വേഷി said...

>>>>സമൂഹത്തിലെ ജാതി വിവേചനം നില നിര്‍ത്തുന്നതില്‍ സംവരണത്തിന് കാര്യമായ പങ്കുണ്ട് . അതായത് സംവരണം ജാതി വിവേചനത്തെ പ്രകടമായി സാധൂകരിക്കുന്നു . ജാതി വിവേചനം ഇല്ലാതാകണം എങ്കില്‍ സംവരണം നിര്‍ത്തലാക്കുക തന്നെ വേണം (പലര്‍ക്കും ഇത് എളുപ്പം മനസ്സിലാക്കാന്‍ ബുദ്ധിമുടുള്ള കാര്യമാണ് )<<<

ChethuVasu എഴുതിയതാണിത്.
ഇവിടെ 'പലര്‍ ' എന്നെഴുതിയത് ന്യൂനാല്‍ ന്യൂനപക്ഷമായസാമുദായിക സംവരണവാദികളെ ഉദ്ദേശിച്ചാവണം. ,സാമുദായിക സംവരണ വിരോധികളോ സാമ്പത്തിക സംവരണവാദികളോ ആയ കേരളത്തിലെ ഭൂരിപക്ഷത്തിനും "ഇത് എളുപ്പം മനസ്സിലാകും. "

ഇതെഴുതുന്നയാള്‍ ആ 'ന്യൂനപക്ഷ'ത്തില്‍പ്പെടുന്നതിനാല്‍ ചില സംശയങ്ങള്‍ ചോദിച്ചോട്ടേ.
1. ജാതി സംവരണം ഇല്ലാതിരുന്ന കാലത്തേക്കാള്‍ ജാതിവിവേചനം കൂടുതലാണോ ജാതിസംവരണം ഏര്‍പ്പെടുത്തിയതിനുശേഷമുള്ള ഈ കാലത്ത്?
2. സംവരണത്തിലൂടെ ഉദ്യോഗവും സാമൂഹികമായ അന്തസ്സും നേടുന്ന ദലിതനോടാണോ (പിന്നാക്കക്കാരനോടാണോ) അതില്ലാത്ത പ്രസ്തുത വിഭാഗങ്ങളോടാണോ ജാതിവിവേചനം കാണിക്കാന്‍ ജാതിമേധാവികള്‍ കൂടുതല്‍ ധൈര്യപ്പെടുക?
3. സംവരണം നിര്‍ത്തിയാല്‍ ഈ ദലിതനും പിന്നാക്കക്കാരനും അനുഭവിക്കുന്ന ജാതിവിവേചനം അവസാനിക്കുമോ? എങ്കില്‍ അതെങ്ങനെയെന്നു വിശദീകരിക്കാമോ?

തത്ക്കാലം ഇത്രയും. ബാക്കി താങ്കളുടെ മറുപടിക്കുശേഷമാകാം.

മനു - Manu said...

എന്റെ കമന്റിനുള്ള മറുപടിയില് ശങ്കരേട്ടന് ഇങ്ങനെ പറഞ്ഞിരുന്നു.

"ഈ വിഷയത്തില്‍ നമ്മള്‍ തമ്മില്‍ ഇനിയുമൊരു സംവാദത്തിന്റെ ആവശ്യംതന്നെയില്ല"

ഈ ബ്ലോഗില് ഇനി അധികം വാചകമടിക്കണ്ട എന്നു പരോക്ഷാര്ത്ഥം. എങ്കിലും നിസ്സഹായന്, വാസു, സത്യാന്വേഷി എന്നിവരുടെ കമന്റുകള് ചിലതു കുറിക്കാന് പ്രേരിപ്പിക്കുന്നു. ശങ്കരേട്ടന് സദയം ക്ഷമിച്ച് ഈ കമന്റിനെ വെളിച്ചം കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.

@നിസ്സഹായന്,

താങ്കള് ഡിലീറ്റ് ചെയ്ത കമന്റിലെ അവസാനവരിയൊഴിച്ചുള്ള ഭാഗങ്ങളേക്കുറിച്ച് ഒന്നും പറയാനില്ല. അമളി മനസ്സിലായതു കൊണ്ടാണല്ലോ ഡിലീറ്റിയത്. വികാരാവേശത്താല് സംഭവിച്ചതാകാം അല്ലേ?

അവസാന വരി ഇങ്ങനെയായിരുന്നു. "മനുമാരോട് ഒരു കോപ്പും പറഞ്ഞിട്ടു കാര്യമില്ലെന്നു് അറിയാം. അതുപോലല്ലല്ലോ ശങ്കരനാരായണ്‍ജീ, താങ്കള്‍!!!, ഏതായാലും കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ"

ഇവിടെ താന്‌കളോടൊരു വാക്ക്.

"മനു" എന്ന എന്റെ പേരില് നിന്നും സംവരണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളില് നിന്നും, തങ്കളും മറ്റു പലരും എന്റെ ജാതിയേയും രാഷ്ട്രീയത്തെയും കുറിച്ച് മുന്‌വിധിയോടെയുള്ള അഭിപ്രായങ്ങള് രൂപപ്പെടുത്തിയിട്ടുണ്ട് എന്ന് കമന്റുകളിലെ വരികള്‌ക്കിടയില് നിന്നും എനിക്കു വായിച്ചെടുക്കാന് സാധിക്കുന്നുണ്ട്.

എന്തു ചെയ്യാം, മനു എന്നു കേട്ടാല് മനുസ്മൃതിയെഴുതിയ മനുവിനേയേ ചിലര്‌ക്കോര്‌മ്മ വരൂ.

അതുപോലെ ആരെങ്കിലും സംവരണത്തിനെതിരായി അഭിപ്രായം പറഞ്ഞാല് ഉടനേ അവന് ഉയര്‌ന്ന ജാതിക്കാരനും, സാമ്പത്തിക സാമൂഹിക രംഗങ്ങളില് ഉയര്‌ന്നവനും സര്‌വോപരി സംഘപരിവാരക്കരനും വെറുക്കപ്പെടേണ്ടവനും ആണെന്ന മുന്‌ധാരണയാണ് നിര്‌ഭാഗ്യവശാല് പലരിലും ഉളവാകുന്നത്.
എന്റെ കാര്യത്തിലെങ്കിലും ഈ ധാരണകള് തെറ്റാണെന്ന് വ്യക്തമാക്കാന് ആഗ്രഹിക്കുന്നു.

സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴേപടിയില് നിന്നും തുടങ്ങിയ ഒരു കൃസ്ത്യന് കര്‌ഷക കുടുംബത്തിലെ അംഗമാണ് ഞാന്.

സ്വയം നാലാം ക്ലാസ്സ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, വിദ്യാഭ്യാസത്തിന്റെ മഹത്ത്വം നന്നായി മനസ്സിലാകിയിരുന്ന എന്റെ മുത്തച്ഛന് മക്കളെയെല്ലാം നല്ല രീതിയില് പഠിപ്പിച്ചു. പക്ഷേ അതിനായി സംവരണത്തിനോ, സമാന ആനുകൂല്യങ്ങള്‌ക്കോ, പള്ളീലച്ചന്മാരുടെ കാരുണ്യത്തിനോ കാത്തുനിന്നില്ല.

കൃസ്ത്യന് ബിഷപ്പുമാരെ ഒരേയൊരു കാര്യത്തിലേ എനിക്കു ബഹുമാനമുള്ളൂ. അത് തങ്ങളുടെ സമൂഹത്തിന് സംവരണം വേണ്ട എന്നു പ്രഖ്യാപിച്ചതില് മാത്രമാണ്.

വികാരാടിസ്ഥാനത്തില് അടിച്ചമര്‌ത്തപ്പെട്ടവന് സംവരണം വേണം എന്നെല്ലാം വാദിക്കാം. എന്നാല് വിവേകാടിസ്ഥാനത്തില് ചിന്തിച്ചാല് സംവരണമല്ല മറിച്ച് തുല്യതയാണവനു വേണ്ടതെന്നു എളുപ്പം മനസ്സിലാകും. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ആറു ആറു ദശകങ്ങള് കഴിഞ്ഞിട്ടും ഈ തുല്യതയാണ് നമുക്കില്ലാത്തത്. പരോക്ഷമായെങ്കിലും അതിനൊരു കാരണം സംവരണമാണെന്നും ഞാന് കരുതുന്നു.

ഞങ്ങള് ദുര്‌ബലരാണേ, ഞങ്ങള്‌ക്കു സംവരണം തരണേ എന്നു കരഞ്ഞു കൊണ്ടിരുന്നാല് നിസ്സഹായര് എന്നും നിസ്സഹായരായി നില്‌ക്കുകയേ ഉള്ളൂ.

സസ്നേഹം മനു. (മനുസ്മൃതിയിലെ മനുവല്ല.)
Contd/-

മനു - Manu said...

@ChethuVasu

താങ്കളുടെ നാലും അഞ്ചും പോയിന്റുകളെക്കുറിച്ച് രണ്ടു വാക്ക്.

"ഒരാളെ ജാതി വിളിക്കുമ്പോള്‍ ആക്ഷേപമായി തോന്നുന്നത് അവര്‍ സംവരണ സംവരണ സമുദായക്കാര്‍ ആണ് എന്ന് അവര്‍ ചിന്തിക്കുന്നത് കൊണ്ട് മാത്രമല്ല"
പരിപൂര്‌ണ്ണമായും യോജിക്കുന്നു. ഇതു സംബന്ധിച്ച് അമിതമായി ലളിതവല്‌ക്കരിച്ചാണ് ഞാന് എന്റെ അഭിപ്രായം എഴുതിയത്.

"യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിക്കുന്നത്‌ സമൂഹത്തിലെ ജാതി പരമായ ഉച്ച നീച്ചതിനു വിധേയമായി ആ ജാതി പേര്‍ വിളികള്‍ മാപ് ചെയ്യപ്പെടുന്നു എന്നത് കൊണ്ടാണ്."
ശരിയാണ്. ഈ മാപ്പിങ്ങ് ഇന്നും തുടരുന്നതിന് ജാതിസംവരണം പരോക്ഷമായെങ്കിലും ഒരു കാരണമാകുന്നു എന്നാണ് എന്റെ പക്ഷം.

"സമൂഹത്തില്‍ അധികാര ശ്രേണിയിലേക്ക് ഇത് വരെ തീരെ എത്താന്‍ കഴിയാത്ത ചിലരെ എങ്കിലും പെട്ടെന്ന് - ചുരുങ്ങിയ കാലയളവിനുള്ളില്‍ - പിടിച്ചുയര്താന്‍ ആ തരം വിഭാഗങ്ങള്‍ക്ക് സംവരണം ഇനിയും തുടരേണ്ടതുണ്ട് ."
ഇതിനോടും യോജിക്കുന്നു. സ്വന്തം കാലില് നിവര്‌ന്ന് നില്‌ക്കാന് ആരോഗ്യമുണ്ടായതിനു ശേഷവും ഇരിക്കട്ടെ ഒരു കൂട്ടിന് എന്ന മട്ടില് ഊന്നുവടി ഉപയോഗിക്കുന്നവരോടാണ് പ്രധാനമായും ഞാന് വിയോജിക്കുന്നത്.

@സത്യാന്വേഷി,

"മനു ആദ്യം ശങ്കരനാരായണന്റെ സംവരണ സംബന്ധമായ പഴയ പോസ്റ്റുകളും അവയുടെ കമന്റുകളും ദയാവായി വായിക്കുക. എന്നിട്ട് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ചര്‍ച്ചയിലിടപെടുക"

ശരിയാണ്. ഞാന് ശങ്കരേട്ടന്റെ സംവരണ സംബന്ധമായ എല്ലാ പോസ്റ്റുകളും വായിച്ചിട്ടില്ല. ഈയടുത്താണ് ഈ ബ്ലോഗില് എത്തിപ്പെട്ടതുതന്നെ. ഇനി ചറ്ച്ചയില് ഇടപെടുന്നതിന് മുന്‌പ് തീറ്ച്ചയായും എല്ലാം വായിച്ചു തീര്‌ക്കാം.

@എല്ലാ സംവരണാനുകൂലികളോടും,

മത, വര്‌ഗ്ഗ, ദേശാതീതമായി മനുഷ്യരെല്ലാവരും സമാനരാണ് എന്നത് കൊണ്ട് ഞാനുദ്ദേശിച്ചത് ജനിതക പരമായി ഒരാളും മറ്റൊരാളേക്കാള് ഉയര്‌ന്നവനോ താഴ്ന്നവനോ അല്ല എന്നാണ്. സാമ്പത്തികമായും സാമൂഹികമായും എല്ലാവരും തുല്യാവസ്ത്ഥയിലാണെന്നല്ല. സാമൂഹിക വികസനത്തില് മുന്‌പന്തിയില് നില്‌ക്കുന്ന സ്കാന്ഡിനേവിയന് രാജ്യങ്ങളില് പോലും അത്തരമൊരു ഉട്ടോപ്യ ഉണ്ടാകുമെന്ന് കരുതിയാള് അതു മണ്ടത്തരമാകും.

വാസു പറഞ്ഞു. "സമൂഹത്തില്‍ അധികാര ശ്രേണിയിലേക്ക് ഇത് വരെ തീരെ എത്താന്‍ കഴിയാത്ത ചിലരെ എങ്കിലും പെട്ടെന്ന് - ചുരുങ്ങിയ കാലയളവിനുള്ളില്‍ - പിടിച്ചുയര്താന്‍ ആ തരം വിഭാഗങ്ങള്‍ക്ക് സംവരണം ഇനിയും തുടരേണ്ടതുണ്ട്."

സംവരണാനുകൂല്യം പറ്റുന്നവറ് ഓരോരുത്തരും ആത്മാര്‌ത്ഥതയോടെ സ്വയം ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. സംവരണമില്ലാതെ ഒരു തരത്തിലും സമൂഹത്തിലുയരാന് എനിക്കു കഴിയില്ലേ?
2. ഞാന് അത്രക്കും നിസ്സഹായനാണോ?

ഇല്ല, അതേ എന്നാണ് യഥാക്രമം ഉത്തരങ്ങളെങ്കില് തീറ്ച്ചയായും നിങ്ങള് സംവരണം അര്‌ഹിക്കുന്നു. ഒന്നിനെങ്കിലും മറിച്ചാണുത്തരമെങ്കില് മുകളില് പറഞ്ഞ പോലെ, പരിപൂര്‌ണ്ണാരോഗ്യവാനായിട്ടും ഊന്നുവടി ഉപയോഗിക്കുന്നവനായോ അല്ലെങ്കില് തികഞ്ഞ ഒരു സ്വാര്‌ത്ഥനായോ മാത്രമേ എനിക്കു നിങ്ങളെ കാണാനാകൂ എന്നു പറയേണ്ടി വരുന്നതില് വിഷമമുണ്ട്.

സംവരണത്തിനെതിരായി അഭിപ്രായപ്രകടനം നടത്തിയാല് പുരോഗമനവാദിയെന്ന മുഖമൂടി അഴിഞ്ഞു വീഴുമെന്ന ഭയമൊന്നും എനിക്കില്ല. കാരണം അത്തരമൊരു മുഖമൂടി അണിയേണ്ടി വരുന്ന ഒരു സാഹചര്യം എനിക്കില്ല എന്നതു തന്നെ.

സത്യാന്വേഷി said...

>>>കൃസ്ത്യന് ബിഷപ്പുമാരെ ഒരേയൊരു കാര്യത്തിലേ എനിക്കു ബഹുമാനമുള്ളൂ. അത് തങ്ങളുടെ സമൂഹത്തിന് സംവരണം വേണ്ട എന്നു പ്രഖ്യാപിച്ചതില് മാത്രമാണ്.<<<
എന്ന മനുവിന്‍റെ ഉദീരണം താഴെ കൊടുത്ത ആത്മകഥനവുമായി കൂട്ടിവായിച്ചാലേ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടൂ.
>>>>സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴേപടിയില് നിന്നും തുടങ്ങിയ ഒരു കൃസ്ത്യന് കര്‌ഷക കുടുംബത്തിലെ അംഗമാണ് ഞാന്. <<<<

ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും എസ് ഐ യു സി നാടാന്മാര്‍ക്കും ബിഷപ്പുമാരുണ്ട്. അവരെല്ലാം തങ്ങളുടെ സമുദായങ്ങള്‍ക്കു സംവരണം വേണമെന്നാണ് എക്കാലത്തും (ഇപ്പോഴും) ആവശ്യപ്പെടുന്നത്. അതായത് ക്രിസ്ത്യാനികള്‍ എന്നു മനു വിവക്ഷിക്കുന്നത് സുറിയാനി ക്രിസ്ത്യാനികളെ മാത്രമാണ്. അവരെയാണ് "കൃസ്ത്യന് കര്‌ഷക കുടുംബ"മെന്ന വിശേഷണത്തില്‍ കേരളം എക്കാലത്തും പൊതിഞ്ഞുവച്ചിട്ടുള്ളത്. കേരള സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും ഇപ്പോള്‍ത്തന്നെ അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ ഉദ്യോഗങ്ങളും രാഷ്ട്രീയമായി എക്കാലത്തും സ്ഥാനമാനങ്ങളും ലഭിച്ചിട്ടുള്ള സുറിയാനികള്‍ക്ക് എന്തിനാണ് സംവരണം? അതുകൊണ്ട് അവരുടെ ബിഷപ്പുമാര്‍ സംവരണം വേണമെന്നാവശ്യപ്പെട്ടാല്‍ ലത്തീന്‍കാരും നാടാര്‍ക്രിസ്ത്യാനികളും ഓടിച്ചിട്ടിടിക്കും.

ChethuVasu said...

പ്രിയ മനു .
താങ്കള്‍ പറയുന്നു :

"ഈ മാപ്പിങ്ങ് ഇന്നും തുടരുന്നതിന് ജാതിസംവരണം പരോക്ഷമായെങ്കിലും ഒരു കാരണമാകുന്നു എന്നാണ് എന്റെ പക്ഷം."

വളരെ ശരി. പൂര്‍ണമായി യോജിക്കുന്നു . ഞാന്‍ എഴുതിയത് വായിച്ചല്ലോ അല്ലെ ..

സംവരണാനുകൂല്യം പറ്റുന്നവറ് ഓരോരുത്തരും ആത്മാര്‌ത്ഥതയോടെ സ്വയം ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. സംവരണമില്ലാതെ ഒരു തരത്തിലും സമൂഹത്തിലുയരാന് എനിക്കു കഴിയില്ലേ?
2. ഞാന് അത്രക്കും നിസ്സഹായനാണോ?

തീര്‍ച്ചയായും ഇവിടെയും പൂര്‍ണമായി യോജിക്കുന്നു .. ഇത് തന്നെയാണ് ഞാന്‍ എഴുതിയ കമന്റിന്റെ സാരം . അത് കൊണ്ട് തന്നെയാണ് സംവരണം എന്നാ ഈ പരിപാടി നിര്‍ത്തണം എന്ന് കുറെ കാലമായി ഞാന്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നത് .

to be contd..

ChethuVasu said...

contd from above:

എന്നാല്‍ അതോടൊപ്പം ഇവിടെ മനസ്സിലാക്കേണ്ട ഒരു വിഷയം .. സംവരണം എന്നത് രാജ ഭരണത്തിന്‍ കീഴില്‍ അവസര സമത്വം ലഭിക്കാത്തവര്‍ക്ക്‌ , ഒരു സുപ്രഭാതത്തില്‍ പുരോഗമന രാഷ്ട്രം ഉദയം ചെയ്തപ്പോള്‍ അധിക സമയം നഷ്ടപ്പെടുത്താതെ തന്നെ അവരെ അധികാര സ്ഥാനങ്ങളിലേക്ക് എത്തിക്കുക എന്നതു ലക്ഷ്യമാക്കി ഉള്ളതായിരുന്നു .. റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ആദ്യം ഒരു ഇനീഷ്യല്‍ ത്രസ്റ്റ്‌ കൊടുക്കുന്നത് പോലെ . അതിനു വ്യക്തമായ സാമൂഹ്യ പരമായ കാരണങ്ങള്‍ ഉണ്ട് എന്ന് നമുക്ക് ആ കാലഘട്ടവും അതിനു മുന്പെയുള്ള കാലഘട്ടവും പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാമല്ലോ .. അതായത് സാമൂഹ്യാവസ്ഥ മാറാതെ ഭരണ സംവിധാനം മാറിയത് കൊണ്ട് മാത്രം ഒരു സമൂഹത്തില്‍ പെട്ടെന്ന് ഒരു ഓര്‍ഗാനിക് ഗ്രോത്ത് സാധ്യമാകുക ഇല്ല . അത് കൊണ്ട് തന്നെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം സത്വരമായ സാമൂഹ്യ മാറ്റം ശ്രുഷിക്കാന്‍ വേണ്ടി അധികാര സ്ഥാനങ്ങള്‍ വീതം വച്ച് കൊടുക്കുക എന്നതേ പ്രായോഗികമായി ചെയ്യാന്‍ പറ്റൂ.. അത് കൊണ്ട് തന്നെ ഒരു മാറ്റത്തിനു സഹായകം ആകുന്നതു എന്നാ നിലക്ക് മാത്രമേ സംവരണത്തെ കാണാന്‍ സാധിക്കൂ .. സംവരണം ഒരു പ്രാഥമിക മാര്‍ഗ്ഗം മാത്രമാണ് എന്നര്‍ത്ഥം . അത് ലക്ഷ്യമല്ല , ഒരു തുടര്‍ച്ചയായി അവലംബിക്കേണ്ട ഒരു മാര്‍ഗ്ഗവും അല്ല

സംവരണത്തെ കുറിച്ച് പറയുമ്പോള്‍ , വളരെ വ്യക്തമായി പറയേണ്ടത് ഏതൊക്കെ ഇടങ്ങളില്‍ , ഏതൊക്കെ വിഭാഗങ്ങളില്‍ സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പുള്ള അവസ്ഥ ഏതാണ്ട് അത് പോലെ തന്നെ ഇപ്പോഴും നില നില്ക്കുന്നുണ്ടോ അവിടെയൊക്കെ സംവരണം നിര്‍ബന്ധിതമാക്കണം എന്നുള്ളതാണ് . അതായത് സ്വയെമേവ വളര്‍ന്നു വരാന്‍ പാകത്തിലുള്ള സാമൂഹ്യപരമായ പിന്തുണ ഏതെങ്കിലും വിഭാഗങ്ങളില്‍ /സ്ഥലങ്ങളില്‍ നില നില്‍ക്കുന്നില്ല എങ്കില്‍ അവിടെ അക്കാരണം കൊണ്ട് തന്നെ സംവരണം അനുവദിക്കെണ്ടാതാകുന്നു .

മേല്പരഞ്ഞതിനു ഉദാഹരനമായിടുള്ളത് കേരളം ഒഴിച്ചുള്ള ഇന്ത്യയിലെ ദളിത്‌ വിഭാഗങ്ങള്‍ക്കും , ഉത്തെരെണ്ട്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കും ആണ് . ഈയിടങ്ങളില്‍ സാമൂഹ്യമായി തരാം താനത് എന്ന് കരുതപ്പെടുന ഒരാള്‍ക്ക്‌ സമൂഹം പ്രതികൂലമായി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . സമൂഹത്തില്‍ നിന്നും വേറിട്ട്‌ ഒരു ഏകോസിസ്റം ശ്രുഷ്ടിക്കാന്‍ ഈ വിഭാഗങ്ങള്‍ സാമൂഹ്യമായി ആശക്തര്‍ ആണ് ( യാദവര്‍ മുതലായവര്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ). അത് കൊണ്ട് തന്നെ ഒരു ഫ്രീ കൊമ്പെടിഷന്‍ നടത്തിയാല്‍ ഇപ്പോഴത്തെ അവര്‍ക്ക് മറ്റു വിഭാഗക്കാരെ പോലെ മുന്നേറാന്‍ ആകില്ല എന്നത് ഏറെ വ്യക്തമാണ് . ഈ ചിത്രം മനസ്സിലാക്കാതെ സംവരണത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കില്ല .

അപ്പോള്‍ അവിടങ്ങളില്‍ ഒരു ഡയറക്റ്റ് ഇമ്മുനിട്ടി ഷോട്ട് കൊടുക്കുക അല്ലാതെ സ്വാഭാവികമായി ഇമ്മുനിട്ടി വളര്‍ന്നു വികസിക്കും എന്ന് കരുതി കാത്തു നില്‍ക്കാന്‍ മനുഷികാമായ പരിഗണന വച്ച് കൊണ്ട് നമുക്ക് സാധിക്കുകയില്ല .അങ്ങനെ ഉള്ള ഡയറക്റ്റ് ഇമ്മുണോ ഗ്ലോബുലിന്‍ ആണ് അവര്‍ക്ക് സംവരണം .. ഞാന്‍ ഒരു ഭരണാധികാരി ആണെങ്കില്‍ , ആദ്യം എളുപ്പത്തില്‍ നടപ്പാക്കാവുന്ന 'സംവരണം എന്ന ടൂള്‍ ' അവര്‍ക്ക് കൊടുക്കയും അതെ സമയം കൂടുതല്‍ ബുദ്ധിമുട്ടുള്ള ,ഇത് വരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത 'സ്വാഭാവികമായ സമൂഹ്യ നീതി എന്ന ആശയം' സമൂഹത്തിലെ എല്ലാവരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുകയും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും എന്നര്‍ത്ഥം . രണ്ടാമത് പറഞ്ഞത് ഇത് വരെ ഒരുപാട് മഹാരഥന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടപ്പാക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് .. അതാണ്‌ ഇന്ത്യയും സംവരണവും എന്ന വിഷയത്തില്‍ വ്യക്തമായി എനിക്ക് പറയാന്‍ ഉള്ളത് . അതായതു, പൊതുവേ കേരള ത്തിനു പുറത്തു (ഒരു പക്ഷെ കര്‍ണാടക , തമിഴ് നാട് മഹാരാസ്ത്ര എന്നിവയ്ക്ക് കൂടി പുറത്തു ) സംവരണം ഭേദ ഗതികളോടെ നില നിര്‍ത്തുക തന്നെ വേണം .

to be contd..

ChethuVasu said...

contd from above..

ഇനി കേരളത്തിലേക്ക് വന്നാല്‍ ,

ഇവിടെ മനസിലാക്കെണ്ടുന്നത് മട്ടിടങ്ങളില്‍നിന്നും വ്യത്യസ്തമായി എതൊരു സമുദായത്തിനും, അപര സമുദായങ്ങളുടെ എതിര്പ്പോടെ ഉള്ള ഇടപെടല്‍ ഇല്ലാതെ സ്വയം അഭിവൃദ്ധിപ്പെടാനുള്ള സാധ്യത നില നില്‍ക്കുന്നു എന്നതാണ് . ആ സാധ്യത ഏറിയും കുറഞ്ഞും ഇരിക്കുന്നുമുണ്ട് . ചില സമുദായങ്ങള്‍ പ്രായേണ സാമ്പത്തിക ശക്തിയുള്ളതും ചിലവ അത്ര തന്നെ മുതല്‍ സമൂഹ നിര്‍മ്മിതിക്കായി മുടക്കാന്‍ ശേഷിയില്ലാത്തതും ആണ് . എന്നിരുന്നാലും ശ്രമിച്ചു നോക്കിയാല്‍ സാധിക്കുന്നത്തെ ഉള്ളൂ എന്നതാണ് എന്റെ പക്ഷം . എന്നാല്‍ സമൂഹത്തില്‍ ഇപ്പോഴും നില നില്‍ക്കുന്ന ജാതിപരമായ കാഴ്ചപ്പാടുകളെ മാറി കടന്നു കൊണ്ട് മാത്രമേ ഏതു ഒരു വിഭാഗത്തിന് ഇത് സാധിക്കുക ഉള്ളൂ .. അതിനു താന്താങ്ങളുടെ കഴിവുകളെ വില കുറച്ചു കാണാതിരിക്കുകയും , അപരന്റെ കഴിവുകളെ പര്‍വതീകരിച്ച് കാണാതിരിക്കുകയും വേണം . എന്നാല്‍ സമൂഹത്തിന്റെ പൊതു കാഴ്ചപ്പാട് ഇതില്‍ നിന്നും വിഭിന്നമാണ് എന്നതിനാല്‍ , അതിനോട് എതിരിട്ടു വ്ജയിക്കാന്‍ സാധാരണയില്‍ കവിഞ്ഞ പരിശ്രമവും നിദാന്തമായ നിശ്ചയ ദാര്ട്യവും ആവശ്യമാണ്‌ . ഒരു വ്യക്തി ഒറ്റയ്ക്ക് വിചാരിച്ചാല്‍ മാത്രം സമൂഹത്തെ എളുപ്പത്തില്‍ വെല്ലു വിളിക്കാന്‍ കഴിയില്ല , അതിനു കൂട്ടായ്മയും പരസ്പര സഹകരണവും പൊതു ലക്ഷ്യ ബോധവും വേണം .. ഇതൊന്നും ഇല്ലാതെ തലമുറകള്‍ ആയി കഴിഞ്ഞു പോരുന്നവര്‍ക്ക് പെട്ടെന്ന് അതുണ്ടാക്കിയെടുക്കാനും സാധിക്കില്ല .ഇവരുടെ സാമ്പത്തിക പരാധീനത അല്ല ഇത്തരം പ്രതികൂല സാഹചര്യം ശ്രുഷ്ടിക്കുന്നത് എന്നത് മനസ്സിലാക്കണം . ഇത് ഒരു സാമൂഹ്യ പൈതൃകത്തിന്റെ /പാരമ്പര്യത്തിന്റെ - സമൂഹം അംഗീകരിക്കുന്ന അതിന്റെ തുടര്‍ച്ചയുടെ പ്രശ്നം ആണ്

to be contd..

ChethuVasu said...

contd.. from above


കേരളത്തിലെ വിവിധ സമുദായങ്ങള്‍ സംവരണം എന്നതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെ കുറിച്ച് എന്റെ അഭിപ്രായം ഇവിടെയുള്ള മറ്റു പോസ്റ്റുകളുടെ പ്രതികരണമായി കുരിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. പട്ടിക ജാതിക്കാര്‍ ഒഴിച്ചുള്ള മറ്റു വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കണം എന്നാണ് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം . അതോടൊപ്പം ടെസ്റ്റുകള്‍ ഇന്റെര്‍വ്യുകള്‍ തുടങ്ങിയവ സുതാര്യമാകുകയും മുന്‍വിധികള്‍ ഉള്ളവര്‍ മൂല്യ നിര്‍ണയം നടത്തുന്നവര്‍ ആകുന്നതു ഒഴിവാക്കുകയും വേണം . പട്ടിക ജാതി വിഭാഗങ്ങള്‍ / കൂലിപ്പണി എടുക്കുന്ന ഇതര വിഭാഗങ്ങള്‍ എന്നിവര്‍ക്ക് അവരുടെ കുട്ടികളെ അന്തസ്സോടെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നു എന്ന് ഉറപ്പു വരുത്തണം .. അവരുടെ പഠന നിലവാരത്തെ നിരീക്ഷിക്കാനും പുരോഗതി ഉറപ്പു വരുത്താനും ഉള്ള സംവിധാനങ്ങള്‍ വേണം . അങ്ങനെ പരീക്ഷനടിസ്ഥാനത്തില്‍ ചില പദ്ധതികള്‍ നടപ്പാക്കിയതിന് ശേഷം അത് ശാസ്ത്രീയമായി വിലയിരുത്തി കേരളം ഒട്ടാകെ നടപ്പാക്കുകയും , അതിനെ തുടര്‍ന്ന് സംവരണം പൂര്‍ണമായി തന്നെ എടുത്തു കളയുകയും വേണം . എന്നാല്‍ സംവരണം എടുത്തു കളയുന്നത് കൊണ്ട് മാത്രം സാമൂഹ്യ നീതി ഉറപ്പാകണം എന്നില്ല . അതിനു വ്യവസായം , സംസ്കാരികം എന്നിഗനെയുള്ള മേഖലകളില്‍ തുല്യ പരിഗനയോടെ വളര്‍ന്നു വരാനുള്ള അവസരം അവര്‍ക്ക് നല്കെടതുണ്ട് .
END

ശങ്കരനാരായണന്‍ മലപ്പുറം said...

"ഈ വിഷയത്തില്‍ നമ്മള്‍ തമ്മില്‍ ഇനിയുമൊരു സംവാദത്തിന്റെ ആവശ്യംതന്നെയില്ല" എന്നു ഞാന്‍ പറഞ്ഞത് താങ്കളോടുള്ള ശത്രുതകൊണ്ടല്ല. സംവരണക്കാര്യത്തില്‍ താങ്കള്‍ക്ക് കൃത്യമായൊരു നിലപാടുണ്ട്. ആ നിലപാട് താങ്കള്‍ വളരെ സത്യസന്ധമായി വ്യക്തമാക്കി. " മത, വര്‌ഗ്ഗ, ദേശാതീതമായി മനുഷ്യരെല്ലാവരും സമാനരാണ് എന്ന് ഉത്തമ ബോധ്യമുള്ളവര്‌ക്കൊരിക്കലും ജാത്യാധിഷ്ഠിത സവരണത്തെ അനുകൂലിക്കാനാവില്ല എന്നാണ് എന്റെ എളിയ ചിന്താശേഷി ഉപയോഗിച്ച് കൊണ്ട് എനിക്കു മനസ്സിലാക്കാന് സാധിച്ചിട്ടുള്ളത് " എന്നുള്ള താങ്കളുടെ ഈ നിലപാടിനോട് എനിക്കൊരിക്കലും യോജിക്കാന്‍ പറ്റില്ല. ഇരയും വേട്ടക്കാരനും തമ്മില്‍ ഒരിക്കലും യോജിക്കില്ലല്ലോ. ഇതില്‍ ഇര ആരെന്നും വേട്ടക്കാരന്‍ ആരെന്നും താങ്കളുടെ യുക്തിവച്ച് താങ്കള്‍ക്കും എന്റെ യുക്തിവച്ച് എനിക്കും തീരുമാനിക്കാം. ഇതുകൊണ്ടാണ് സംവരണ വിഷത്തില്‍ നമ്മള്‍ തമ്മില്‍ സംവാദം വേണ്ടെന്ന് പറഞ്ഞത്.

ChethuVasu said...

"" മത, വര്‌ഗ്ഗ, ദേശാതീതമായി മനുഷ്യരെല്ലാവരും സമാനരാണ് എന്ന് ഉത്തമ ബോധ്യമുള്ളവര്‌ക്കൊരിക്കലും ജാത്യാധിഷ്ഠിത സവരണത്തെ അനുകൂലിക്കാനാവില്ല എന്നാണ് എന്റെ എളിയ ചിന്താശേഷി ഉപയോഗിച്ച് കൊണ്ട് എനിക്കു മനസ്സിലാക്കാന് സാധിച്ചിട്ടുള്ളത് " "


തീര്‍ച്ചയായും മനുവിന്റെ ഈ നിലപാടിനോട് എനിക്ക് പൂര്‍ണ യോജിപ്പാണ് . മനു, ജാതി വ്യവസ്തയെയോ , മനു സ്മൃതിയാല്‍ സാധൂകരിക്കപ്പെട്ട അതിന്റെ ഉച്ച നീച്ചതിന്റെതായ അളവ് കോലുകളെയോ അംഗീകരിക്കുന്നില്ല എന്നര്‍ത്ഥം . അതെ സമയം ഉച്ച നീചത്വം ജാതീയമായ ഉച്ച നീച്ചത്വമോ ചൂഷണമോ നില നില്‍ക്കുന്നില്ല എന്നല്ല മനു പറയുന്നത് എന്ന് കൂടി മറ്റുള്ളവര്‍ മനസ്സിലാക്കണം എന്ന് താത്പര്യം . അതായത്, ജാതി യാഥാര്‍ത്ഥ്യമായി ഇന്നും നില നിക്കുന്നുണ്ട. പക്ഷെ അതിന്റെ പേരില്‍ ആരെങ്കിലും ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ മികവു /മേന്മ അവകാശപ്പെട്ടാല്‍ മനുവിനെപ്പോലെ ചിന്തിക്കുന്ന ഒരാള്‍ അത് അംഗീകരിക്കുക ഇല്ല എന്ന് സാരം . അക്കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റു ഒരു ജാതിയില്‍ പിറന്നവന്‍ കഴിവ് കരഞ്ഞവാന്‍ ആണ് എന്ന് കരുതുകയും ഇല്ല എന്നര്‍ത്ഥം . അഭിനന്ദനാര്‍ഹാമായ നിലപാടാണ് ശ്രി മനുവിന്റെത് എന്ന് പറഞ്ഞു കൊള്ളട്ടെ .

നിസ്സഹായന്‍ said...

മനു‍,

"അമളി മനസ്സിലായതു കൊണ്ടാണല്ലോ ഡിലീറ്റിയത്. വികാരാവേശത്താല് സംഭവിച്ചതാകാം അല്ലേ?"

അമിളി പറ്റുമ്പോള്‍, സമ്മതിച്ചു കൊണ്ട് ഡിലീറ്റു ചെയ്യുന്നതല്ലേ മനു ശരി. മനുഷ്യര്‍ക്ക് വല്ലപ്പോഴുമെങ്കിലും ഒരു അമിളിയൊക്കെ പറ്റിയില്ലെങ്കില്‍ പിന്നെന്തു ജീവിതം ? പോരെങ്കില്‍ പേരുകൊണ്ട് ഞാനൊരു നിസ്സഹായനാണെന്നു സമ്മതിക്കുന്നുണ്ടല്ലോ !

താങ്കള്‍ ഉന്നയിച്ച ഒരു വങ്കത്തരം ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ വാക്കുകളായി തെറ്റിദ്ധരിച്ചു. ആ ഭാഗം ഉള്‍ക്കൊള്ളുന്ന താങ്കളുടെ കമന്റ് ഞാന്‍ വായിച്ചിരുന്നില്ല. താങ്കളെക്കുറിച്ച് ശക്തമായ മുന്‍വിധിയുള്ളതുകൊണ്ടാണു് താങ്കളുടെ കമന്റ് വായിക്കാഞ്ഞത്. സംവരണ വിരോധികളെക്കുറിച്ചുള്ള മുന്‍വിധികള്‍ നാളിതുവരെ തെറ്റിയിട്ടില്ല. ഇന്ന് താങ്കളുടെ ഇവിടുത്തെ മുഴുവന്‍ കമന്റുകളും, ദുസ്സാസനന്റെ അണ്ണാ ഹസാരെയും അസിം പ്രേംജിയും റിസര്‍വേഷനും എന്ന പോസ്റ്റിലെ അഭിപ്രായവും വായിച്ചു നോക്കി. എല്ലാ സംവരണ വിരുദ്ധരും ഉന്നയിക്കാറുള്ള പൊതുന്യായങ്ങള്‍ അന്നുമിന്നും പുതിയതൊന്നുമല്ല. അവയില്‍ ചിലതു മാത്രമാണു് താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് താങ്കളെ പറഞ്ഞു മനസ്സിലാക്കാനുള്ള ത്രാണി ഈയുള്ളവനില്ല. എന്നേക്കാള്‍ എത്രയോ സമര്‍ത്ഥനായ ശങ്കരനാരായണന്‍ മലപ്പുറം കട്ടയും പടവും മടക്കിയിടത്ത് ഈയുള്ളവന്‍ അതിനു മുതിരുന്നത് വങ്കത്തരമാകും. അതിനാല്‍ സ്റ്റോപ്പ്.

ആരൊക്കെയാണു് സംവരണവിരുദ്ധരായി പൊതുവെ വരാറുള്ളത് ? അത് ഏതാണ്ട് മുഴവന്‍ സവര്‍ണ്ണരും അങ്ങിനെ തന്നെയാണു്. പിന്നെ സവര്‍ണ്ണര്‍ പറയുന്ന കുടിലന്യായങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത, മനസ്സിലാകാത്ത നിഷ്ക്കളങ്കരും ചരിത്രബോധമില്ലാത്തവരുമായ അവര്‍ണ്ണരും സംവരണവിരോധികളുടെ പിണിയാളുകളാകും. സവര്‍ണ്ണരെന്നു പറയുമ്പോള്‍ അത് ഹിന്ദുമതത്തിലെ സവര്‍ണ്ണര്‍ മാത്രമാണെന്നു കരുതരുത്. ഹിന്ദുമതം കഴിഞ്ഞാല്‍ കൃസ്തുമത്തിലാണു് ഹിന്ദുമതത്തില്‍ നന്നുള്ള സവര്‍ണ്ണര്‍ ഏറ്റവും കൂടുതല്‍ ചേക്കേറിയിരിക്കുന്നത്. ലാറ്റിന്‍ കാത്തലിക്കും മറ്റ് അവശക്രിസ്തീയ വിഭാഗങ്ങളും ഒഴിച്ചുള്ള സഭകളിലെ കുഞ്ഞാടുകളില്‍ ഭൂരിപക്ഷവും സവര്‍ണ്ണരാണു്. സവര്‍ണ്ണര്‍ ഏതു മതം സ്വീകരിച്ചാലും അവന്റെ രക്തത്തിന്റെ സ്വഭാവം കാണിക്കും. താങ്കളും അത് കാണിക്കുന്നെന്നേയുള്ളു. അതിനു സാക്ഷ്യമാണു് താങ്കളുടെ ആത്മകഥാ വിവരണം.

"സ്വയം നാലാം ക്ലാസ്സ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, വിദ്യാഭ്യാസത്തിന്റെ മഹത്ത്വം നന്നായി മനസ്സിലാകിയിരുന്ന എന്റെ മുത്തച്ഛന് മക്കളെയെല്ലാം നല്ല രീതിയില് പഠിപ്പിച്ചു. പക്ഷേ അതിനായി സംവരണത്തിനോ, സമാന ആനുകൂല്യങ്ങള്‌ക്കോ, പള്ളീലച്ചന്മാരുടെ കാരുണ്യത്തിനോ കാത്തുനിന്നില്ല."

താങ്കളുടെ മുത്തച്ഛന്‍ വിദ്യാഭ്യസത്തിന്റെ മഹത്വം മനസ്സിലാക്കിയിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ അതേ പ്രായമുള്ള പുലയനോ പറയനോ ആയ മറ്റ് മുത്തച്ഛന്മാര്‍ക്കു് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാകുമായിരുന്നില്ല, എന്തു കൊണ്ട് ?
ആ ജനതയ്ക്ക് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലായാല്‍ പോലും വിദ്യാലയത്തില്‍ കയറാന്‍ അവകാശമില്ലായിരുന്നു. താങ്കളുടെ മുത്തച്ഛന്‍ കഷ്ടപ്പെട്ടതിനേക്കാള്‍ പുലര്‍കാലം മുതല്‍ അന്തിമയങ്ങുംവരെ നടുവുനിവര്‍ക്കാതെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അന്നത്തെ കീഴാളമുത്തച്ഛന്മാരും മുത്തശ്ശിമാരും. പണിയെടുത്തു കഴിഞ്ഞാല്‍ കുഴിയിലെ ഇലയിലെ കഞ്ഞിയല്ലാതെ കാലണ അവര്‍ക്കു് കൂലിയായി ചോദിച്ചു വാങ്ങാന്‍ അവകാശമില്ലായിരുന്നു. എന്നാല്‍ താങ്കളുടെ മുത്തച്ഛനു് അദ്ധ്വാനത്തിനു് പ്രതിഫലം വാങ്ങാനും സമ്പാദിക്കാനും അവകാശമുണ്ടായിരുന്നു. അതുകൊണ്ട് താങ്കളുടെ മുത്തച്ഛന്റെ ജാതിയും മതവും കീഴാളമുത്തച്ഛന്മാരുടെ ജാതിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അത് മനസ്സിലാക്കിക്കാന്‍ കഴിയണമെങ്കില്‍ താങ്കള്‍ക്കു് ഒരു ഹൃദയവും അല്പം ചരിത്രവായനയും ആവശ്യമായി വരും. അതില്ലാത്തവരോട് സംസാരിക്കുന്നതും സംവദിക്കുന്നതും വൃഥാവിലാണു്. അതിനാല്‍ കൃസ്ത്യാനിയായ മനുവും മനുസ്മൃതിയിലെ മനുവും തമ്മില്‍ ഇപ്പോള്‍ വലിയ അന്തരമില്ല.

അസുരന്‍ said...

സവര്‍ണ്ണരോട് സംവരണത്തെക്കുറിച്ച് തര്‍ക്കിക്കുന്നതില്‍ കാര്യമില്ല, കാരണം അക്കാര്യത്തില്‍ അവര്‍ക്കു് നിക്ഷിപ്ത താല്പര്യങ്ങളെങ്കിലുമുണ്ട്. പാവം അവര്‍ണ്ണരുടെ കാര്യം !!? അതിനുദാഹരണമാണു് നമ്മുടെ ചെത്തുകാരന്‍ വാസു.

മനു - Manu said...

@സത്യാന്വേഷി,

താങ്കള് പറഞ്ഞു, "അതുകൊണ്ട് അവരുടെ ബിഷപ്പുമാര്‍ സംവരണം വേണമെന്നാവശ്യപ്പെട്ടാല്‍ ലത്തീന്‍കാരും നാടാര്‍ക്രിസ്ത്യാനികളും ഓടിച്ചിട്ടിടിക്കും."

പൂര്‌ണ്ണമായും യോജിക്കുന്നു. എന്റെ സമുദായത്തിന് സംവരണം വേണ്ട എന്നുതന്നെയാണ് ഞാന് പറഞ്ഞത്. അത് ദുരഭിമാനം കൊണ്ടല്ല. മറിച്ച് ഒരു മനുഷ്യനെന്ന നിലയില് മറ്റേതൊരേക്കാളും ഞാന് താഴ്ന്നവനോ ഉയര്‌ന്നവനോ അല്ല എന്ന ഉത്തമവിശ്വാസം കൊണ്ടുമാത്രമാണെന്ന് വിനീതമായി സൂചിപ്പിച്ചുകൊള്ളട്ടെ.

അന്യന്റെ വിയര്‌പ്പ് കൊണ്ട് ജീവിക്കുന്ന പരാന്നഭോജികള് എന്ന് മാത്രമാണ് ഇന്നത്തെ ബിഷപ്പുമാരെക്കുറിച്ച് എന്റെ അഭിപ്രായം. (കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില് ആദ്യകാല മിഷണറിമാരുടേയും പാതിരിമാരുടേയും പങ്ക് കുറച്ചുകാണുന്നില്ല. ഇന്നത്തെക്കാര്യമാണ് പറഞ്ഞത്) സംവരണത്തിനായി അവറ് അവകാശമുന്നയിച്ചിരുന്നെങ്കില് എന്റെ ഈ അഭിപ്രായം അവജ്ഞയിലേക്ക് വഴി മാറിയേനേ.

ഞാന് സുറിയാനി കൃസ്ത്യന് കുടുംബത്തില് ജനിച്ചു എന്നത് എനിക്കു നിയന്ത്രണമുള്ള കാര്യമല്ല. അതെന്റെ കുറവോ മേന്മയോ അല്ല. കുട്ടിക്കാലം മുതലേ മതത്തിലും ജാതിയിലും വിശ്വാസമില്ലാതെയാണ് വളര്‌ന്നത്. ജാതിതിരിച്ചുള്ള സംവരണത്തേക്കുറിച്ച് ആദ്യമായി കേള്‌ക്കുന്നത് തന്നെ പത്തില് പഠിക്കുമ്പോളാണ്. ഇത് അതിശയോക്തിയല്ല സത്യാന്വേഷി, സത്യം മാത്രമാണ്. ഒരു പക്ഷേ ഈഴവനും കൃസ്ത്യാനിയും പട്ടികജാതിക്കാരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഇടകലര്‌ന്ന് ജീവിക്കുന്ന എന്റെ ഗ്രാമത്തിന്റെ വിശുദ്ധിയാകാം എന്നിലും എല്ലാ ജാതിയിലും പെട്ട എന്റെ കളിക്കൂട്ടുകാരിലും ജാതിഭേദചിന്ത ഉളവാക്കാതിരുന്നത്. അന്നന്നത്തെ അത്താഴത്തിന് മണ്ണിനോട് പോരടിക്കേണ്ടവര്‌ക്ക് ജാതിഭേദം കളിക്കാന് എവിടെയാണ് സമയം?!!

അല്ലാതെ ഇതില് ഒളിപ്പിച്ചു വെക്കപ്പെട്ട ഒരു ഗുട്ടന്‌സും ഇല്ല എന്ന് തുറന്നു പറഞ്ഞുകൊള്ളട്ടെ.

മനു - Manu said...

@ChethuVasu,

പ്രിയ വാസു,

താങ്കളുടെ എല്ലാ കമന്റുകളും മനസ്സിരുത്തി വായിച്ചു. മനസ്സിലെ ആശയങ്ങള് വാക്കുകളിലൂടെ പ്രകാശിപ്പിക്കുന്നതിന് താങ്കള്‌ക്കുള്ള കഴിവ് അപാരമെന്ന് പറയാതെ വയ്യ. എന്റെ വാക്കുകള് ഇവിടെ മറ്റു പലരില് നിന്നും ഉളവാക്കുന്ന പ്രതികരണങ്ങള് വായിക്കുമ്പോള് താങ്കളുടെ കഴിവിന്റെ പകുതിയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കില് എന്നു ഞാന് ആത്മാര്‌ത്ഥമായി ആഗ്രഹിച്ചുപോകുന്നു.

കേരളത്തിനു പുറത്തേയും അകത്തേയും സാഹചര്യങ്ങള് വിവരിച്ചത് വായിച്ചു മനസ്സിലാകി. രണ്ടിനോടും പൂര്‌ണ്ണമായിതന്നെ യോജിക്കുന്നു. മലയാളം ബ്ലോഗെന്ന നിലയില്, ഇതു വരെയുള്ള എന്റെ എല്ലാ അഭിപ്രായങ്ങളും കേരളത്തിലെ മാത്രം സാഹചര്യത്തിന് ബാധകമായ നിലയിലാണെന്നത് പ്രത്യേകം എടുത്ത് പറഞ്ഞു കൊള്ളട്ടെ.

കേരളത്തിനു പുറത്തെ പല വിഭാഗങ്ങള്‌ക്കും താങ്കള് പറഞ്ഞ "ഇനീഷ്യല്‍ ത്രസ്റ്റ്‌" അത്യാവശ്യമാണെന്നത്, യു.പി, ഹരിയാന, പഞ്ചാബ്, ഹിമാചല്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലും ഡെല്‌ഹി, മുംബായ് എന്നീ മഹാനഗരങ്ങളിലും ജോലി ചെയ്തതിലൂടെ എനിക്കു വ്യക്തമായിട്ടുള്ള വസ്തുതയാണ്.

താങ്കള് പറഞ്ഞു "അതായത്, ജാതി യാഥാര്‍ത്ഥ്യമായി ഇന്നും നില നിക്കുന്നുണ്ട. പക്ഷെ അതിന്റെ പേരില്‍ ആരെങ്കിലും ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ മികവു /മേന്മ അവകാശപ്പെട്ടാല്‍ മനുവിനെപ്പോലെ ചിന്തിക്കുന്ന ഒരാള്‍ അത് അംഗീകരിക്കുക ഇല്ല എന്ന് സാരം . അക്കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റു ഒരു ജാതിയില്‍ പിറന്നവന്‍ കഴിവ് കരഞ്ഞവാന്‍ ആണ് എന്ന് കരുതുകയും ഇല്ല എന്നര്‍ത്ഥം . അഭിനന്ദനാര്‍ഹാമായ നിലപാടാണ് ശ്രി മനുവിന്റെത് എന്ന് പറഞ്ഞു കൊള്ളട്ടെ."

എന്റെ ആശയങ്ങള് മനസ്സിലാക്കിയതിനും നല്ലവാക്കുകള്‌ക്കും നന്ദി. ഇക്കാര്യങ്ങള് മറ്റുള്ളവരിലും ഫലപ്രദമായി എത്തിക്കുവാന് എനിക്കു സാധിച്ചിരുന്നെങ്കില് എന്നാഗ്രഹിച്ചു പോകുന്നു.

മനു - Manu said...

@ശങ്കരനാരായണന്‍ മലപ്പുറം,

ശങ്കരേട്ടാ,

രാജഭരണം പോയി ജനാധിപത്യം വന്നിട്ട് കാലമേറേയായില്ലേ? ഇരകളെന്ന് താങ്കള് വിശേഷിപ്പിക്കുന്നര്‌ക്ക് ഭൂരിപക്ഷമുള്ള നാടല്ലേ നമ്മുടേ കേരളം? ഇനിയും വേട്ടക്കാരനേക്കാള് വേഗത്തിലോടാന് സഹായിക്കുന്ന കാലുകള്‌ക്കായി (വാസു പറഞ്ഞ ഇനീഷ്യല്‍ ത്രസ്റ്റ്‌)ആഗ്രഹിക്കേണ്ടതുണ്ടോ? അവനെ എതിരിടാന് പ്രാപ്തമായ പേശികളോ, അവന്റെ തന്ത്രങ്ങളെ മറികടക്കാന് ഉതകുന്ന ബുദ്ധിയോ വളര്‌ത്തിയെടുത്തുകൂടെ? ഓടാന് തുടങ്ങിയാല് എത്ര നാളിങ്ങനെ ഓടും?

മനു - Manu said...

@നിസ്സഹായന്‍,

താങ്കള്‌ക്ക് വിശദമായ മറുപടി എഴുതേണ്ടിയിരിക്കുന്നു. നാളെയാകാം.

മനു - Manu said...

@അസുരന്,

സുഹൃത്തേ,

താങ്കളെഴുതി "സവര്‍ണ്ണരോട് സംവരണത്തെക്കുറിച്ച് തര്‍ക്കിക്കുന്നതില്‍ കാര്യമില്ല, കാരണം അക്കാര്യത്തില്‍ അവര്‍ക്കു് നിക്ഷിപ്ത താല്പര്യങ്ങളെങ്കിലുമുണ്ട്"

എന്നെയാണ് "സവര്‌ണ്ണന്" എന്ന പദം കൊണ്ടുദ്ദേശിച്ചതെങ്കില്, ആ പദത്തിന് താങ്കളേപ്പോലുള്ളവറ് നല്‌കുന്ന നിര്‌വചനത്തിന് അടുത്തുപോലും ഞാനെത്തുന്നില്ലെന്നത് സവിനയം വ്യക്തമാക്കികൊള്ളട്ടേ.

സംവരണത്തെ എതിര്‌ത്ത് കമന്റെഴുതിയിട്ട് എന്റെ സമയവും ഊര്‌ജ്ജവും നഷ്ടപ്പെടുത്താമെന്നും, കുറേ ശുദ്ധരുടെ ശത്രുത സമ്പാദിക്കാമെന്നുമല്ലാതെ ഒരു നിക്ഷിപ്ത താല്പര്യങ്ങളുമില്ല എന്നു വ്യക്തമാക്കുന്നു.

പഠിക്കാന് സമര്‌ത്ഥനായിരുന്നതു കൊണ്ട് ഇഷ്ടമുള്ള വിഷയം ആഗ്രഹിച്ച സ്ഥാപനത്തില് തന്നെ പഠിക്കാന് സാധിച്ചു. നാളിതുവരെ ഒരു പി.എസ്.സി ടെസ്റ്റുപോലും എഴുതിയിട്ടില്ല. ഇനിയൊട്ട് എഴുതാന് പോകുന്നുമില്ല. അതുകൊണ്ടുതന്നെ സംവരണം മൂലം എനിക്ക് അവസരങ്ങള് കുറഞ്ഞെന്നൊരു ചിന്തയുമില്ല. ആത്മപ്രശംസയാണെന്നു ദയവായി കരുതരുത്. കുറച്ച് സത്യങ്ങള് പറഞ്ഞെന്നേയുള്ളൂ.

ശങ്കരനാരായണന്‍ മലപ്പുറം said...

അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്നു കേട്ടിട്ടില്ലേ, മനു. എന്നെപ്പോലെയുള്ള ചിലര്‍ ഇങ്ങനെയാണ്. പറഞ്ഞാല്‍ നന്നാവില്ല. 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല'എന്നു പറഞ്ഞതുപോലെ. ഇത്തരക്കാര്‍ അവരുടെ വര്‍ഗ്ഗസ്വഭാവം കാണിച്ചുകൊണ്ടേയിരിക്കും. മനുവിന്റെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും എന്നെപ്പോലെയുള്ളവരുടെ കാര്യത്തിനുവേണ്ടി വെറുതെ ചെലവഴിക്കേണ്ട. ചുളയില്ലാത്ത ചക്കയ്ക്ക് വെറുതെയെന്തിനു ഉറക്കമൊഴിക്കണം? എട്ടുകാലിവലയില്‍ വീണ ചിത്രശലഭത്തിന് ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി അതിന്റേതായ ന്യായങ്ങളുണ്ട്. എട്ടുകാലിക്ക് തന്റെ ഭക്ഷണത്തിനായി അതിന്റേതായ ന്യായങ്ങളുമുണ്ട്. പരസ്പരവിരുദ്ധമായ ഈ ന്യായങ്ങള്‍ തമ്മില്‍ ഒരിക്കലും യോജിക്കില്ല. 'ലക്കും ദിനക്കും വലിയ ദീന്‍'-നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് മതം-എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് താങ്കള്‍ താങ്കളുടെ നിലപാടുമായി മുന്നോട്ടു പോവുക എന്നു മാത്രമാണ് എനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്.

മനു - Manu said...

@ശങ്കരനാരായണന്‍ മലപ്പുറം,

ശങ്കരേട്ടാ,

താങ്കളുടെ നിലപാട് അര്‌ത്ഥശങ്കക്കിടവരാത്ത വിധം വ്യക്തമാക്കിയതിനും എന്റെ സമയവും ഊര്‌ജ്ജവും നഷ്ടപ്പെടുന്നതില് അങ്ങേക്കുള്ള ആശങ്കക്കും നന്ദി പറയുന്നു.

ഈ ചറ്ച്ചയില് നിന്നും നിരുപാധികം പിന്‌വാങ്ങുന്നു. നിസ്സഹായനു വേണ്ടി തയ്യാറാക്കിയ നീണ്ട മറുപടിയും പോസ്റ്റ് ചെയ്യേണ്ട എന്നു തീരുമാനിച്ചു. സവര്‌ണ്ണന്, സുറിയാനി മുതലായ ലേബലുകളോടെയല്ലാതെ എന്നെ മറ്റൊരു മനുഷ്യനായി മാത്രം കാണണമെന്ന് താങ്കളോടും സമാന ചിന്താഗതിക്കാരോടും അഭ്യര്‌ത്ഥിക്കുന്നു.

ഇനിയും ധാരാളം സംവരണാനുകൂല്യങ്ങള് നേടിയെടുക്കാനും അതുവഴി "ഉയര്‌ന്നവരായ സവര്‌ണ്ണരുടെ" ഒപ്പമെത്തി അവരുടെ വേട്ടകളില് നിന്നും വലകളില് നിന്നും രക്ഷപ്പെടാനും താങ്കള്‌ക്കും താങ്കളുടെ സമൂഹത്തിനും കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് നിറുത്തുന്നു.

സസ്നേഹം മനു.

kaalidaasan said...

സ്വന്തം ജാതി ഏതെന്നറിയാത്ത പുതുതലമുറയിലെ ഒറ്റ ഹിന്ദുവും ഉണ്ടാകില്ല എന്നതാണു കേവല സത്യം. സനാതാനികളായ ചാതുര്‍വര്‍ണ്ണ്യത്തിലുള്ളവരായാലും, അവര്‍ണ്ണരായാലും. മതവിശ്വാസം ഉപേക്ഷിച്ചവരും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരും ജാതിയേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ല. പിന്നെ മേനി നടിക്കാന്‍ മുഖം മൂടി ധരിച്ചു നടക്കുന്ന ചിലരുണ്ട്. അവര്‍ സംവരണത്തെ എതിര്‍ക്കും. അതിനു പറയുന്ന ന്യായീകരണം അതി വിചിത്രമാണ്. സംവരണം ലഭിക്കുന്നവര്‍ക്ക് അപകര്‍ഷതാ ബോധമാണെന്ന്. അതൊക്കെ ഇവരുടെ മനസിലെ മോഹങ്ങളാണെന്നതാണു വാസ്തവം. സംവരണം ലഭിച്ച അപകര്‍ഷതകൊണ്ട് ഒരാളും ഇന്നു വരെ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല.

സംവരണം വഴി പഠിക്കാന്‍ ചേരുന്നവര്‍ക്ക് പരീക്ഷ പാസാകാന്‍ പ്രത്യേക ഇളവുകള്‍ നല്‍കാറില്ല. മറ്റുള്ളവര്‍ പഠിക്കുന്ന അതേ സിലബസ് അതേ കാലം പഠിച്ച് ഒരേ പരീക്ഷ തന്നെയാണവര്‍ എഴുതുന്നത്.

ഇതുപോലെ പാസായി വരുന്ന ഒരു ഡോക്ടര്‍ ചികിത്സിച്ചതുകൊണ്ട് ഒരു രോഗിയും മരിച്ചിട്ടില്ല. എഞ്ചിനീയര്‍ പണികഴിപ്പിക്കുന്ന പാലങ്ങള്‍ ഇടിഞ്ഞു വീഴാറില്ല. ഭരിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിപ്പോകാറുമില്ല. പിന്നെങ്ങനെ അപകര്‍ഷതയുണ്ടാകും? അപകര്‍ഷതക്കു പകരം ഇവര്‍ക്കൊക്കെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയുമാണുണ്ടാവുക.

യഥാര്‍ത്ഥ അപകര്‍ഷത ഉണ്ടാകുന്നത് ഉയര്‍ന്ന ജാതികളെന്നഭിമാനിക്കുന്ന ചിലര്‍ക്കും അവരോടൊപ്പം ചിന്തിച്ചിട്ടും അവരുടെ കൂടെ ഇതു വരെ ചേര്‍ക്കപ്പെടാത്ത കുറെ കീഴ്ജാതിക്കാര്‍ക്കുമാണ്. അവര്‍ പരസ്യമായി ജാതിപ്പേരു വിളിച്ചും കസേരയൊഴിയുമ്പോള്‍ ചാണകം തളിച്ചും അപകര്‍ഷതക്ക് ശമനമുണ്ടാക്കുന്നു. ചാണകം പശുവിന്റെ മലമാണ്., അത് കസേരകളില്‍ തളിക്കുന്ന ജന്തുക്കളുടെ മനസ് മനുഷ്യ മലത്തേക്കാള്‍ മലിനമാണെന്നും അവര്‍ തെളിയിക്കുന്നു.

kaalidaasan said...

മഹാത്മാ ഗാന്ധി താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നില്ല. യംഗ് ഇന്‍ഡ്യയിലൊക്കെ എഴുതിയ ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളെ വച്ച് ഗാന്ധിജിയെ വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു എന്നതിനെ ആര്‍ക്കും നിഷേധിക്കാനാകില്ല.


കൂടുതല്‍ ഇവിടെ എഴുതിയിട്ടുണ്ട്.

http://kaalidaasan-currentaffairs.blogspot.com/2011/12/blog-post_19.html

ശങ്കരനാരായണന്‍ മലപ്പുറം said...

ചരിത്ര യാഥാര്‍ത്ഥ്യയങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നവരോട് തര്‍ക്കിച്ചിട്ട് എന്താണ് കാര്യം? പാവപ്പെട്ട നായര് സര്‍ക്കാര്‍ ജോലി കിട്ടാതെ സൈക്കിളില്‍ പോകുമ്പോള്‍ സമ്പന്നനായ ചോവനോ പൊലയനോ സര്‍ക്കാര്‍ ജോലി നേടി സുസുക്കിയില്‍ പോകുന്നു എന്നാണല്ലോ ആരോപണം. സവര്‍ണ താല്‍പര്യക്കാരായ രാഷ്ട്രീയക്കാരും മാധ്യമങ്ങളും സിനിമാക്കാരും സീരിയലുകാരും നിരന്തരം പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നുണക്കഥയാണിത്.
ഒരുപാട് കണക്കുകളുണ്ട്. അതൊന്നും കൊടുക്കുന്നില്ല. കേരള ശാസ്ത്ര പരിഷത്ത് നടത്തിയ 'കേരള പഠനത്തില്‍' അടിവരയിട്ടു (പേജ് 71) പറയുന്നതെങ്കിലും അറിയുക:'' ജാതി, മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''.
സര്‍ക്കാരുദേ്യാഗങ്ങളില്‍ മാത്രമല്ല സവര്‍ണര്‍(ഇക്കൂട്ടത്തില്‍ ക്രിസ്ത്യന്‍ സവര്‍ണരും വരും) മുന്നിട്ടു നില്‍ക്കുന്നത്. സാമ്പത്തികവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സവര്‍ണര്‍തന്നെയാണ് മേല്‍ത്തട്ടില്‍ നില്‍ക്കുന്നത്. 'കേരള പഠന'ത്തില്‍ ഇതേക്കുറിച്ചുള്ള കണക്കും കൊടുത്തിട്ടുണ്ട്. ആളോഹരി വരുമാനം പട്ടികജാതിക്കാരുടേത് 12317 രൂപയും പിന്നാക്കക്കാരുടേത് 17558 രൂപയും ഉള്ളപ്പോള്‍ മുന്നാക്കക്കാരുടേത് 22503 രൂപയാണ്. ഭാരിദ്ര്യം അനുഭവിക്കുന്നവരുടെ കണക്കിങ്ങനെ. പട്ടികജാതിക്കാര്‍ 38 ശതമാനം, പിന്നാക്കക്കാര്‍ 21.4 ശതമാനം, മുന്നാക്കക്കാര്‍ 14.2 ശതമാനം. സംവരണവിരോധികളുടേത് കള്ളക്കരച്ചിലാണെന്നു മനസ്സിലാക്കാല്‍ ഇത്രയും കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി.

കാഴ്ചകളിലൂടെ said...

പുതിയ അറിവുകള്‍ തന്നതിനു നന്ദി

ആശംസകള്

ശങ്കരനാരായണന്‍ മലപ്പുറം said...

കാളിദാസന്,
കാളിദാസന്‍ ഉന്നയിച്ച വാദങ്ങള്‍ പുത്തനല്ല. ഈ വാദങ്ങള്‍ പണ്ടേ ഉണ്ടായിരുന്നു. ഗാന്ധിജിയെക്കുറിച്ച് നല്ലപോലെ പഠിച്ച വ്യക്തിയാണ് ഡോ:ബി.ആര്‍.അംബേദ്കര്‍. ഇത്തരം വാദങ്ങളെ ചോദ്യം ചെയ്ത് അദ്ദേഹം പറഞ്ഞത്: (കാളിദാസന്‍ പറഞ്ഞതുപോലുള്ള).........സത്യങ്ങള്‍ വിഴുങ്ങാന്‍ എത്ര അയിത്തജാതിക്കാര്‍ തയ്യാറാകുമെന്ന് എനിക്കറിയില്ല. നാസികള്‍ തെളിയിച്ച ഒരു കാര്യമുണ്ട്. ഒരു കള്ളം വലിയൊരു കള്ളമായിരിക്കുകയും-സാധാരണക്കാരുടെ ബുദ്ധിക്കു പരിശോധിക്കാന്‍ പറ്റാത്തത്ര കള്ളമായിരിക്കുകയും-അതു നിരന്തരം ആവര്‍ത്തിക്കുകയും ചെയ്താല്‍, ആ കള്ളം സത്യമാണെന്ന് അംഗീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഒരു പക്ഷേ അതു സത്യമാണെന്ന് അംഗീകരിക്കപ്പെട്ടില്ലെങ്കിലും അതു നിരന്തര പ്രചാരണത്തിനിരയാത്തീരുന്നവരുടെ മനസ്സില്‍ പടര്‍ന്ന് വളരാനും അവരുടെ സമ്മതം നേടാനും എല്ലാ സാധ്യതയുമുണ്ട്. അതിനാല്‍ അയിത്തജാതിക്കാരുടെ പ്രസ്ഥാനത്തില്‍ മി.ഗാന്ധി വഹിച്ച പങ്ക് തുറന്നുകാട്ടുകയും ഈ പ്രചാരണത്തിനു മുകളില്‍ അയിത്തജാതിക്കാര്‍ കീഴടങ്ങരുതെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നു.
................ഗാന്ധിസത്തിന്റെ സാമൂഹികാശയം ഒന്നുകില്‍ ജാതിയുടെതാണ്; അല്ലെങ്കില്‍ വര്‍ണ്ണത്തിന്റേതാണ്. ഏതാണെന്നു പറയാന്‍ ബുദ്ധിമുട്ടാണെങ്കിലും ഗാന്ധിസത്തിന്റെ സാമൂഹികാശയം ജനാധിപത്യമല്ലെന്നു നിസ്സംശയം പറയാം. താരതമ്യപ്പെടുത്തുന്നത് ജാതിയോ വര്‍ണ്ണമോ ആകാം. എന്നാല്‍ രണ്ടും ജനാധിപത്യത്തിനെതിരാണ്. ജാതി വ്യവസ്ഥയ്ക്കുവേണ്ടി ഗാന്ധി അവതരിപ്പിക്കുന്ന പ്രതിരോധം ശക്തവും സത്യവുമായിരുന്നെങ്കിലും മതിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിരോധം അസംബന്ധജടിലമായ വാചോടോപമാണ്. ജാതിയെ അനുകൂലിക്കുന്ന വാദഗതികള്‍ പരിശോധിച്ചു നോക്കൂ. അപ്പോഴറിയാം അവ ഓരോന്നും പുറംപൂച്ചുകളാണെന്ന്-ബാലിശമല്ലെങ്കില്‍.
(ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16, കോണ്‍ഗ്രസ്സും ഗാന്ധിയും അസ്പൃശ്യര്‍ക്കുവേണ്ടി ചെയ്തതെന്താണ്? പേജ് 224,267)

സത്യാന്വേഷി said...

മനുവിനെപ്പോലുള്ളവര്‍ തികച്ചും നിഷ്കളങ്കമായിട്ടുതന്നെയാണ് തന്‍റെ അഭിപ്രായങ്ങള്‍ എഴുതുന്നതെന്നു തന്നെയാണു ഞാന്‍ കരുതുന്നത്. എന്‍റെ സുറിയാനി ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ വളരെ ആത്മാര്‍ഥമായും നിഷ്കളങ്കമായും ഇത്തരത്തില്‍ സംസാരിക്കാറുണ്ട് എന്നോട്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ അമ്പതു ശതമാനം സംവരണം കൂടാതെ മെറിറ്റ് സീറ്റിലും സംവരണ സമുദായക്കാര്‍ക്കു പ്രവേശിക്കാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ വല്ലാത്തൊരു അദ്ഭുതവും ആശങ്കയുമാണ് അതിലൊരു സുഹൃത്ത് ആത്മാര്‍ഥമായിത്തന്നെ പ്രകടിപ്പിച്ചത്. രക്തത്തിനു വെള്ളത്തേക്കാള്‍ കട്ടിയുണ്ട്. മനുവോ ഞാനോ തിരഞ്ഞെടുത്തതല്ല നമ്മുടെ ജനനം. പക്ഷേ ഏതു സമുദായത്തില്‍ ജനിച്ചു ജീവിക്കുന്നുവോ ആ സമുദായം പങ്കിടുന്ന സാമൂഹിക ഉത്കണ്ഠകളും വീക്ഷണങ്ങളും ആ സമുദായത്തില്‍ ജനിച്ചു ജീവിക്കുന്നവരെ അവരറിയാതെ സ്വാധീനിക്കും. അതുകൊണ്ടാണ് കേരളത്തിലെ ( ഇന്‍ഡ്യയിലെയും) സവര്‍ണരില്‍ ഒരാള്‍ക്കും ജാതി സംവരണത്തെ സര്‍വാത്മനാ പിന്തുണക്കാനാകാത്തത്. സംവരണം എന്തിനാണെന്നോ ദാരിദ്ര്യവും സംവരണവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നോ ഒന്നും അവരുടെ തലയിലോട്ടു കയറാനും പോണില്ല. അതാണ് ജാതിയുടെ മനശ്ശാസ്ത്രം. ഇത് ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ഇന്‍ഡ്യയില്‍ ജനിച്ചു വളര്‍ന്നവര്‍ക്കെല്ലാം ബാധകമാണ്. മനുവിന് ഇക്കാര്യത്തില്‍ സത്യസന്ധതയും ആര്‍ജവവുമുണ്ടെങ്കില്‍ സംവരണ സംബന്ധമായി ബ്ലോഗുകളിലെഴുതപ്പെട്ട പോസ്റ്റുകളെങ്കിലും സമചിത്തതയോടെ വായിക്കുക. താങ്കളിവിടെ ഉന്നയിച്ചിട്ടുള്ള ഉത്കണ്ഠകളെല്ലാം അവയിലൂടെ പലവട്ടം നിര്‍ധാരണം ചെയ്യപ്പെട്ടിട്ടുണ്ട്.

സത്യാന്വേഷി said...

കാളിദാസന്റെ പോസ്റ്റ് , ഗാന്ധിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ , സംവരണസംബന്ധിയായ ഉജ്വല പോസ്റ്റാണ്.

ChethuVasu said...

പ്രിയ സത്യാന്വേഷി ,

താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ സന്തോഷമേയുള്ളൂ ..(അടി കൂടരുത് എന്നാ പ്രീ കണ്ടിഷന്‍ ഉണ്ട് ;-) .. ഒരു ദീര്‍ഘ ദൂര യാത്ര കഴിഞ്ഞു വന്നപ്പോള്‍ തണുപ്പ് മൂലം വൈറല്‍ പനിയും അസുഖവുമായി ... അത് കൊണ്ട് കംപ്യുട്ടര്‍ നോക്കിയിരിക്കാന്‍ സാധിക്കുന്നില്ല ...ചുരുക്കം വാക്കുകളില്‍ എഴുതിയാല്‍ ശരിയാവുകയും ഇല്ല ..വിഷയം അങ്ങനെയാണല്ലോ ..

ChethuVasu said...

patronizing is (a lesser known) form of insulting and is a manifestation of injustice.

kaalidaasan said...

ശങ്കരനാരായണന്‍,

ഗാന്ധിജിയേക്കുറിച്ച് അംബേദ്ക്കര്‍ പഠിച്ചിട്ടുണ്ട് എന്നതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. കള്ളം ആയിരം തവണ പറഞ്ഞാല്‍ സത്യമായി മനസിലാക്കപ്പെടും എന്നതിനോടും എതിര്‍പ്പില്ല. പക്ഷെ എന്താണാ കള്ളം? പക്ഷെ ഗന്ധിജി ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിട്ടുണ്ട് എന്നതൊരു കള്ളമല്ല. സത്യമാണ്.

താങ്കള്‍ ഇവിടെ എഴുതി വച്ചിട്ടുള്ള യംഗ് ഇന്‍ഡ്യയില്‍ ഗാന്ധിജി എഴുതിയതിനെ ഗാന്ധിജിയോ അദ്ദേഹത്തെ പിന്തുണക്കുനവരോ നിഷേധിച്ചിട്ടുമില്ല. പിന്നെ എന്താണു കള്ളം എന്ന് താങ്കള്‍ വിവക്ഷിക്കുന്നതെന്നറിഞ്ഞാല്‍ കൊള്ളാം.

വിമര്‍ശന ബുദ്ധിയോടെ സമീപിച്ചാല്‍ അംബെദ്ക്കറുടെ കാര്യത്തിലും ഇതുപോലെ പലതും ചികഞ്ഞെടുത്ത് അദ്ദേഹവും മഹാനല്ല എന്നു കണ്ടുപിടിക്കാനാകും.

ജാതിയേപ്പറ്റി എന്തു പറഞ്ഞാലും മഹാത്മാ ഗാന്ധി, ദളിതരുടെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തില്‍ യാതൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. താങ്കള്‍ പ്രാമര്‍ശിച്ചവ പോലും ജാതികളേക്കുറിച്ച് പൊതുവായ നിരീക്ഷണങ്ങള്‍ മാത്രമല്ലേ? അയിത്തജാതിക്കാരുടെ ജാതിക്കെതിരെ ഉള്ള പ്രസ്താവനകളുമല്ലല്ലോ.

ജാതികളേപ്പറ്റി പൊതുവായി പറഞ്ഞ ചില കാര്യങ്ങളെടുത്ത് അത് ദളിതര്‍ക്കെതിരെ എന്നു വ്യാഖ്യാനിക്കുന്നത് ശരിയായ നടപടിയാണെന്നും എനിക്ക് തോന്നുന്നില്ല.

kaalidaasan said...

>>>>>ഗാന്ധിസത്തിന്റെ സാമൂഹികാശയം ഒന്നുകില്‍ ജാതിയുടെതാണ്; അല്ലെങ്കില്‍ വര്‍ണ്ണത്തിന്റേതാണ്. ഏതാണെന്നു പറയാന്‍ ബുദ്ധിമുട്ടാണെങ്കിലും ഗാന്ധിസത്തിന്റെ സാമൂഹികാശയം ജനാധിപത്യമല്ലെന്നു നിസ്സംശയം പറയാം. <<<<

ശങ്കരനാരായണന്‍,

അംബേദ്ക്കറുടെ ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ജനാധിപത്യം ഒരു സാമൂഹികാശയമല്ല. അതൊരു രാഷ്ട്രീയ ആശയമാണ്. ഗാന്ധിസത്തിന്റെ രാഷ്ട്രീയ വശം ജനാധിപത്യത്തിന്റേത് തന്നെയാണ്. ഇന്‍ഡ്യക്കാരുടെ സ്വയം നിര്‍ണ്ണായകാവകാശത്തിനു വേണ്ടിയാണദ്ദേഹം പൊരുതിയത്.
സാമൂഹികാശയം സാമൂഹ്യ നീതിയുടേതാണ്. അവര്‍ണ്ണരോടുള്ള അയിത്തത്തെ എതിര്‍ക്കുക വഴി അദ്ദേഹം സാമൂഹ്യ നീതിക്കു വേണ്ടി നിലകൊണ്ടു. അവര്‍ണ്ണരെ സമൂഹത്തിന്റെ മുഖ്യ ധാരയുടെ ഭാഗമാക്കാന്‍ അദ്ദേഹം നിലപാടെടുത്തു.

രാഷ്ട്രീയ വിഷയത്തില്‍ അംബേദ്ക്കര്‍ അവര്‍ണ്ണര്‍ക്ക് separate electorate വേണമെന്ന് ശഠിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ അവര്‍ണ്ണര്‍ക്ക് മുഖ്യ ധാരയില്‍ നിന്നും വേറിട്ട സമാന്തര ധാര അന്ന് ഉണ്ടാകുമായിരുനു. അത് സമൂഹത്തെ വീണ്ടും രണ്ടായി വിഭജിക്കുവാന്‍ ഇടവരുമായിരുന്നു. ഗാന്ധിജി എന്ന വ്യക്തി ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ അത് ഒരു സമാന്തര അവര്‍ണ്ണ ഇന്‍ഡ്യ ഉണ്ടാകുവാന്‍ ഇടയാവുകയും ചെയ്യുമായിരുന്നു. അപ്പോള്‍ സവര്‍ണ്ണര്‍ക്ക് ഒരു ജനാധിപത്യം എന്നതും,  അവര്‍ണ്ണര്‍ക്ക്, ഇതില്‍ നിന്നും വേറിട്ട മറ്റൊരു ജനാധിപത്യം എന്നതുമായ അവസ്ഥ സംജാതമായേനെ. അതിനെ മനുഷ്യരുടെ ജനാധിപത്യമെന്നും വിളിക്കാന്‍ ആകില്ലായിരുന്നു.

സ്വതന്ത്ര ഇന്‍ഡ്യയില്‍ അവര്‍ണ്ണ ജനാധിപത്യം വിചിത്രമായ ചില കാഴ്ച്ചകളും  തന്നിട്ടുണ്ട്. കേരളത്തില്‍ എസ് ആര്‍ പി എന്ന ഒരു പാര്‍ട്ടി ഈഴവര്‍ക്ക് വേണ്ടി ഉണ്ടാക്കി. പക്ഷെ ഭൂരിഭാഗം ഈഴവര്‍ക്കും അതില്‍ താല്‍പ്പര്യം തോന്നിയില്ല. അവര്‍ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നില്‌ക്കാനാണിഷ്ടപ്പെട്ടത്. അവര്‍ണ്ണര്‍ ഇത്രയധികം ഉണ്ടായിട്ടും അംബെദ്‌ക്കര്‍ സ്ഥാപിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിനെങ്ങും എത്തിപ്പെടാന്‍ ആയില്ല. ഇ വി ആര്‍ സ്ഥാപിച്ച ദ്രാവിഡ കഴകത്തിന്റെ വലിയ ഒരു കഷണത്തിന്റെ നേതാവായത് സവര്‍ണ്ണനായ എം ജിആറും, അതിനു ശേഷം  ബ്രാഹ്മണ സ്ത്രീയായ ജയലളിതയുമാണ്. അംബേദ്ക്കര്‍ വിഭാവനം ചെയ്ത രാഷ്ട്രീയം  അവര്‍ണ്ണര്‍ തന്നെ അര്‍ത്ഥമില്ലാത്തതാക്കി.

ജാതിയേയും വര്‍ണ്ണത്തേയും പറ്റി ഗാന്ധിജിക്ക് ആദ്യകാലങ്ങളിലുണ്ടായിരുന്ന കാഴ്ച്ചപ്പാടുകളില്‍  നിന്നും അദ്ദേഹം വളരെയധികം മാറിയിരുന്നു. അവര്‍ണ്ണരെ ഹരിജന്‍ എന്നു വിളിക്കാനും അയിത്തോച്ഛാടനത്തിനു വേണ്ടി നിലകൊള്ളാനുമദേഹത്തിനു സാധിച്ചു.

ശ്രീനാരായണഗുരു ജാതി വിവേചനത്തില്‍ നിന്നും രക്ഷപ്പെടുന്ന വേളയിലും ബ്രാഹ്മണ ജാതി ദൈവങ്ങളെ ഉപേക്ഷിച്ചില്ല അദ്ദേഹം ഈഴവ ശിവനെ പ്രതിഷ്ഠിച്ചു. ശിവന്‍ ദൈവമാണെന്നു പറഞ്ഞു പരത്തിയ അതേ ബ്രാഹ്മണരാണ്, ജാതിയും ദൈവ
സൃഷ്ടിയാണെന്ന് പ്രചരിപ്പിച്ചത്. ശിവന്‍ ദൈവമാണെന്ന അന്ധവിശ്വാസം മാത്രം  നാരായണഗുരു സ്വാശീകരിച്ചു. നാരായണഗുരുവിന്റെ ആവശ്യം അയിത്തം ഒഴികെയുള്ള മറ്റെല്ലാ ഹൈന്ദവ ബിംബങ്ങളോടും രാജിയാകുക എന്നതായിരുന്നു. അദ്ദേഹം ഹൈന്ദവ ചട്ടക്കൂട് മുഴുവനായി ഉപേക്ഷിച്ചിരുന്നെങ്കില്‍ ഏറെ മഹത്വമുണ്ടാകുമായിരുന്നു.

ഇതുപോലെ ചികഞ്ഞു നോക്കിയാല്‍ എല്ലാവരിലും കുറെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ സാധിക്കും. ഗാന്ധിജി തന്നെ പിന്നീടുപേക്ഷിച്ച ചില ആദ്യകാല നിലപാടുകളുടെപേരില്‍ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതിനോട് എനിക്ക് യോജിക്കാന്‍ ആകില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

ഗാന്ധിജിയുടെ വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഞാനിതൊക്കെ എഴുതുന്നത്. ഗാന്ധി വിമര്‍ശകനായി ഒരു ഡോ:അംബേദ്കര്‍ മാത്രമല്ല ഉള്ളത്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരൊക്കെ ഗാന്ധിജിയുടെ വര്‍ണ നിലപാടിനെ ചോദ്യം ചെയ്തിട്ടുണ്ട്. ശ്രീനാരായണ ഗുരു, സഹോദരനയ്യപ്പന്‍, മഹാകവി കുമാരനാശാന്‍ എന്നിവരൊക്കെ (കേരളത്തില്‍) ഇക്കൂട്ടത്തില്‍പ്പെടും. ഇന്ത്യക്കാരുടെ പൗരാവകാശത്തിനുവേണ്ടി ഗാന്ധിജി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന കാര്യം ശരിതന്നെ. പക്ഷേ, അയിത്തജാതിക്കാരുടെ കാര്യത്തില്‍ എന്തു ചെയ്തു? പൊതുവെ മിതഭാഷിയായിരുന്ന മഹാകവി കുമാരനാശാന്‍ ഗാന്ധിജിയെ ചോദ്യം ചെയ്യുന്നത് നോക്കുക(വിവേകോദയം, പുസ്തം 13, ലക്കം 10-11): '' ഗോപാലകൃഷ്ണ ഗോഖലെ, ഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍ ഇവരെല്ലാം അന്യരാജ്യങ്ങളില്‍ പോയി ഇന്ത്യന്‍ ജനങ്ങളുടെ സ്വതന്ത്ര്യത്തിനുവേണ്ടി പ്രാണന്‍ പണയംവച്ച് യത്‌നിച്ചവരും യത്‌നിക്കുന്നവരുമാണ്. ഇന്ത്യയിലെ അനേക കോടി അധ:കൃത ജനങ്ങള്‍ ജാതിനിമിത്തമനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും കഷ്ടതകളുടെയും ശതാംശം ആഫ്രിക്കയിലെ ഇന്ത്യന്‍മാര്‍ അനുഭവിച്ചിട്ടുണ്ടോ? അവിടെ ഒരു വെള്ളക്കാരനു ഇന്ത്യക്കാരന്‍ നോക്കെത്താത്ത ദൂരം വഴിമാറിക്കൊടുക്കണമോ? വെള്ളക്കാരന്റെ വീട്ടില്‍ ഇന്ത്യക്കാരന് ആവശ്യമുണ്ടായാല്‍ പോകാന്‍ പാടില്ലയോ? വെള്ളക്കാരന്‍ ഇന്ത്യക്കാരനെ തൊട്ടാല്‍ കുളിക്കണമോ?........ഇന്ത്യയിലെ ഈ ജാതിശല്യത്തോട് മേല്‍പ്പറഞ്ഞ മഹാപുരുഷന്മാര്‍ക്ക് വല്ലതും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ?''
സഹോദരനയ്യപ്പന്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തില്‍ത്തന്നെ. ഇങ്ങനെ:"ജാതിയെപ്പറ്റി വിധി പറയേണ്ടത് അത് മൂലം ബുദ്ധിമുട്ടുന്നവരാണ്. പണ്ടത്തെ ഋഷിമാര്‍ക്കും മനുമാര്‍ക്കും പിന്നത്തെ ആചാര്യന്മാര്‍ക്കും മാത്രമല്ല ഇപ്പോഴത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും ആര്‍ക്കും അതിന്റെ ദോഷം കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകാന്‍ ഇടയില്ല.... ബ്രിട്ടീഷ് ഗവര്‍മെന്റിനെ ആസുരമെന്നും ക്രൂരമെന്നും പറഞ്ഞു എതിര്‍ത്തുവരുന്ന ഗാന്ധി, ഇവിടെ പറയരെയും മറ്റും മൃഗങ്ങളെക്കാള്‍ നികൃഷ്ടമായി കരുതുന്ന ഇന്ത്യക്കാരെ എന്തുകൊണ്ട് ചെകുത്താന്മാരെന്നും വിളിക്കുന്നില്ല. ഇന്ത്യക്കാരെ കടത്താത്ത കാനഡയില്‍ കാലെടുത്തു കുവയ്ക്കുകയില്ലെന്നു ശഠിക്കുന്ന ടാഗൂര്‍ എന്തുകൊണ്ട് ഇവിടെ പറയരെയും മറ്റും കടത്താത്ത Public റോഡുകളില്‍ കാലെടുത്തു കുത്തുകയില്ലെന്നു ശഠിക്കുന്നില്ല?"
ഇവരെല്ലാം ഗാന്ധിജിയെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം നുണ പറഞ്ഞുവെന്നാണോ കാളിദാസന്‍ പറയുന്നത്?

ശങ്കരനാരായണന്‍ മലപ്പുറം said...

ഡോ:അംബേദ്കര്‍ ഗാന്ധിജിയെ പഠിച്ച് വിലയിരുത്തുന്നത് കുറച്ചുകൂടി.....
ഗുരുവായൂര്‍ സത്യഗ്രഹം
ഡോ:ബി.ആര്‍.അംബേദ്കര്‍ പറയുന്നു (ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16, പേജ് 233): 1933-ല്‍ മി.ഗാന്ധി രണ്ടു പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തു. ഒന്ന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനമായിരുന്നു. മറ്റൊന്ന് കേന്ദ്ര നിയമസഭയില്‍ മി.രംഗയ്യര്‍ അവതരിപ്പിച്ച ക്ഷേത്രപ്രവേശന ബില്‍ പാസ്സാക്കുന്ന കാര്യമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം ഒരു നിശ്ചിത തീയതിക്കുള്ളില്‍ അയിത്തജാതിക്കാര്‍ക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ താന്‍ മരണംവരെ ഉപവസിക്കുമെന്ന് മി.ഗാന്ധി പ്രഖ്യാപിച്ചു. എന്നാല്‍ മി.ഗാന്ധി നിര്‍ദ്ദേശിച്ച തീയതിക്കു ശേഷവും ക്ഷേത്രം തുറക്കപ്പെട്ടില്ല. പക്ഷേ ഉപവാസം നടത്തുമെന്നപ്രതിജ്ഞ മി.ഗാന്ധി നിറവേറ്റിയില്ല. ആശ്ചര്യമെന്നു പറയട്ടെ തന്റെ പ്രതിജ്ഞക്കു ശേഷം പതിമൂന്നു വര്‍ഷം പിന്നിട്ടിട്ടും ഗുരുവായൂര്‍ ക്ഷേത്രം തുറന്നു കിട്ടാന്‍ അദ്ദേഹം ഒന്നും ചെയ്തില്ല. ക്ഷേത്രപ്രവേശന ബില്ലിന് അവതരണാനുമതി ലഭിക്കാന്‍ മി.ഗാന്ധി ഗവര്‍ണര്‍ ജനറലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ബില്‍ പാസ്സാക്കി എടുക്കാന്‍ പ്രതിജ്ഞാബദ്ധമായ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിധേയമാക്കണമെന്ന ഘട്ടം എത്തിയപ്പോള്‍ അതിനെ അനുകൂലിക്കാന്‍ വിസമ്മതിച്ചു. ബില്‍ ഹിന്ദുക്കളെ പ്രകോപിക്കുന്നതാണെന്നും ബില്ലിനെ കോണ്‍ഗ്രസ്സ് അനുകൂലിച്ചാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുമെന്നും ബോധ്യമായതാണ് കാരണം. മി.രംഗയ്യര്‍ക്ക് വലിയ മന:ക്‌ളേശം വരുത്തി വച്ചുകൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ദേഹത്തെ കൈയൊഴിഞ്ഞു. ബില്‍ അകാല മൃത്യുവിന് ഇരയാവുകയും ചെയ്തു. മി.ഗാന്ധി ഇക്കാര്യം ഗൗരവമായി എടുത്തില്ല. അദ്ദേഹം കോണ്‍ഗ്രസ്സ് നിലപാട് സാധൂകരിക്കാന്‍ ശ്രമിക്കുകയും ഉണ്ടായി.''

ശങ്കരനാരായണന്‍ മലപ്പുറം said...

ഗാന്ധിജിയും ജാതിയും
ഇന്ത്യയിലെ മുഖ്യ സാമൂഹിക പ്രശ്‌നമായ ജാതിവ്യവസ്ഥയെപ്പറ്റി മി.ഗാന്ധിയുടെ അഭിപ്രായങ്ങള്‍ 1921-1922 ല്‍ 'നവജീവന്‍'എന്ന ഗുജറാത്തി ആനുകാലികത്തില്‍ അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ (ഇംഗ്‌ളീഷ് വിവര്‍ത്തനത്തിന്റെ) വിവര്‍ത്തനം താഴെ ചേര്‍ത്തിരിക്കുന്നു. മി.ഗാന്ധി പറയുന്നു:
ഹിന്ദു സമൂഹത്തിന് ഇന്നോളം നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളത്, അത് ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായതുകൊണ്ടാണ്.
സ്വയം ഭരണത്തിന്റെ വിത്തുകള്‍ കണ്ടെത്തേണ്ടത് ജാതി വ്യവസ്ഥയിലാണ്. വിവിധ ജാതികള്‍ വിവിധ സൈനിക വിഭാഗങ്ങള്‍പോലെയാണ്. ഓരോ വിഭാഗവും പ്രവര്‍ത്തിക്കുന്നത് എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ്.
ജാതിവ്യവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരു സമൂഹത്തിന് അതുല്യമായ സംഘടനാപാടവം ഉണ്ടായിരിക്കും.
ദേശീയൈക്യം അഭിവൃദ്ധമാക്കാന്‍ മിശ്രഭോജനവും മിശ്രവിവാഹവും ആവശ്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതുകൊണ്ട് സൗഹൃദം സൃഷ്ടിക്കപ്പെടുമെന്നു പറയുന്നത് അനുഭവത്തിനു വിരുദ്ധമാണ്. അതു ശരിയാണെങ്കില്‍ യൂറോപ്പില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ല. ഭക്ഷണം കഴിക്കുന്നത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതുപോലെ വൃത്തിശൂന്യമായ ഒരു പ്രവൃത്തിയാണ്. ഒരു വ്യത്യാസം മാത്രം. വിസര്‍ജ്ജനം കഴിയുമ്പോള്‍ നമുക്ക് ആശ്വാസം തോന്നും. ഭക്ഷണം കഴിക്കുമ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. വിസര്‍ജ്ജനം നടത്തുന്നത് ഏകാന്തമായാണ്. ഭക്ഷണം കഴിക്കുന്നതും ഏകാന്തമായിത്തന്നെ വേണം.
ജാതിവ്യവസ്ഥ സമൂഹത്തിന്റെ സ്വാഭാവിക ക്രമാണ്. അതിന് ഇന്ത്യയില്‍ മതത്തിന്റെ ഒരു പരിവേഷമുണ്ട്. ജാതിവ്യവസ്ഥയുടെ പ്രയോജനം മനസ്സിലാക്കിയിട്ടില്ലാത്ത മറ്റു രാജ്യങ്ങളില്‍ അതു നിലനിന്നത് അയഞ്ഞ പരുവത്തിലായിരുന്നു. അതിന്റെ ഫലമായി ആ രാജ്യങ്ങളില്‍ ഉണ്ടായ നേട്ടം ഇന്തയയിലുണ്ടായ നേട്ടത്തോളം വലുതല്ല...............................എന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെയിരിക്കെ ജാതിവ്യവസ്ഥ നശിപ്പിക്കാനൊരുമ്പെടുന്ന എല്ലാവരോടും എനിക്ക് എതിര്‍പ്പാണ്.
1922 ല്‍ ഇങ്ങനെ പറഞ്ഞ ഗാന്ധിജി 1925 ല്‍ അഭിപ്രായമൊന്നു മാറ്റി. അതേക്കുറിച്ച് ഡോ:അംബേദ്കര്‍ പറയുന്നത്:
1922-ല്‍ ഗാന്ധി ജാതിവ്യവസ്ഥയുടെ പ്രതിരോധകനായിരുന്നു. എന്നാല്‍ 1925-ല്‍ അദ്ദേഹം ജാതിവ്യവസ്ഥയെപ്പറ്റി ഒരു വിമര്‍ശനാത്മക വീക്ഷണം സ്വീകരിച്ചതായി കാണുന്നു. 1925 ഫെബ്രുവരി 3 ന് മി.ഗാന്ധി പറഞ്ഞു. '' ഞാന്‍ ജാതിവ്യവസ്ഥയെ പിന്തുണച്ചത് അത് സംയമനത്തിനുവേണ്ടി നിലനിന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ന് ജാതിവ്യവസ്ഥയുടെ അര്‍ത്ഥം സംയമനമെന്നല്ല;പരിമിതി എന്നാണ്. സംയമനം ശ്രേഷ്ഠമാണ്;അതു സ്വാതന്ത്ര്യ സമ്പാദനത്തിനു സഹായകമാണ്. എന്നാല്‍ പരിമിതി ചങ്ങലയാണ്. അതു ബന്ധനം നടത്തുന്നു. ഇന്നു നിലനില്‍ക്കുന്ന ജാതികളില്‍ ശ്‌ളാഘനീയമായി ഒന്നുമില്ല. അവ ശാസ്ത്രങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമാണ്. എണ്ണമറ്റ ജാതികളുണ്ട്. അവര്‍ക്കിടയില്‍ മിശ്രവിവാഹം വിലക്കപ്പെട്ടിരിക്കുന്നു. ഇത് ഉന്നതിയുടെ ലക്ഷണമല്ല; പതനത്തിന്റെ അവസ്ഥയാണ്''
ഇതിനെന്താണ് പോംവഴിയെന്ന ചോദ്യത്തിന് മി.ഗാന്ധിയുടെ മറുപടി:
''ഏറ്റവും നല്ല പരിഹാര മാര്‍ഗ്ഗം ചെറിയ ചെറിയ ജാതികള്‍ സ്വയം കൂടിച്ചേര്‍ന്ന് ഒരു വലിയ ജാതിയായിത്തീരുക എന്നതാണ്. അത്തരം വലിയ ജാതികള്‍ നാലെണ്ണമുണ്ടാകണം. അങ്ങനെ നമുക്ക് പഴയ വര്‍ണവ്യവസ്ഥ പുനര്‍ജനിപ്പിക്കാം''

ശങ്കരനാരായണന്‍ മലപ്പുറം said...

യുക്തിവാദികൂടിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍ ഗാന്ധിജിയെക്കുറിച്ച് പ്രകടിപ്പിച്ച ഒരഭിപ്രായംകൂടി (സഹോദരന്‍ എന്ന വിപ്‌ളവകാരി, പേജ് 95) നോക്കുക:
''വാസ്തവത്തില്‍ മി:ഗാന്ധിയും മറ്റും ചില തത്ത്വങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും വേണ്ടിയാണു മനുഷ്യര്‍, അല്ലാതെ മനുഷ്യരുടെ ക്ഷേമത്തിനുവേണ്ടിയല്ല തത്ത്വങ്ങളും സമ്പ്രദായങ്ങളും എന്നു വിശ്വസിക്കുന്നവരാണെന്നു തോന്നുന്നു. മനുഷ്യരോടല്ല തത്ത്വങ്ങളോടാണ് അവരുടെ അനുകമ്പ. മി:ഗാന്ധിയുടെ ദൈവം സത്യമാകാതിരുന്ന കാലത്ത് അദ്ദേഹത്തിനും ആ ദൈവത്തിനും മനുഷ്യരോട് വല്ലതും ദയവുണ്ടായിരുന്നു. ആ ദൈവം ആള്‍മ പോയി ശുഷ്‌കിച്ചപ്പോഴാണു മനുഷ്യരോട് അദ്ദേഹത്തിന് തീരെ ദയവില്ലാതായത്. ഒരു രാജ്യക്കാരെല്ലാം നൂല്‍നൂല്‍ക്കണമെന്നു പറയുന്നതുതന്നെ അദ്ദേഹം തത്ത്വധ്യാനംകൊണ്ടു നിര്‍ദ്ദയനായിപ്പോയി എന്നതിനു ഒന്നാംതരം തെളിവാണ്. ഖദറുപോലെ നിര്‍ദ്ദയതത്ത്വമാണു വര്‍ണാശ്രമവും''
ചികഞ്ഞുനോക്കിക്കണ്ടുപിടിച്ച കാര്യങ്ങളല്ല ഇതൊന്നും. ഒന്നു അലസമായി നോക്കിയാലും മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങളാണ്.

kaalidaasan said...

>>>>ഇവരെല്ലാം ഗാന്ധിജിയെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം നുണ പറഞ്ഞുവെന്നാണോ കാളിദാസന്‍ പറയുന്നത്?<<<<

ശങ്കരനാരായനന്‍.

ഇവരൊക്കെ ഗാന്ധിജിയെ വിമര്‍ശിക്കാന്‍ വേണ്ടി നുണ പറഞ്ഞു എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. അവര്‍ണ്ണരോടുള്ള ഗാന്ധിജിയുടെ നിലപാടുകളേക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണു താങ്കളാരോപിച്ചത്. ഗാന്ധിജി ഇല്ലാത്ത അവര്‍ണ്ണ പ്രേമം അഭിനയിച്ചിരുന്നു എന്നാണതിന്റെ വിവക്ഷ. ഞാന്‍ മനസിലാക്കിയത് തെറ്റാണെങ്കില്‍ എന്നെ തിരുത്തുക.

പക്ഷെ അങ്ങനെ ഒരു കള്ളം പ്രചരിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അവര്‍ണ്ണരോടുള്ള അദ്ദേഹത്തിന്റെ നിലപാട്, ലോകം മുഴുവന്‍ കണ്ടിട്ടുള്ളതാണ്. അയിത്തോച്ഛാടനം  ലക്ഷ്യമിട്ട് അവര്‍ണ്ണരോടോപ്പം അദ്ദേഹം  ജീവിച്ചു. വര്‍ഷത്തിലൊരിക്കല്‍ മിശ്രഭോജന മാമാങ്കം നടത്താനല്ല അദ്ദേഹം ശ്രദ്ധിച്ചത്. തോട്ടുകൂടാത്തവരുടെ തോളില്‍ കയ്യിട്ട് നടന്ന്, അവരുടെ കുടികളില്‍ അന്തിയുറങ്ങി, അവരുടെ ഭഷണം കഴിച്ചു നടന്നിട്ടം ​താങ്കള്‍ക്കൊന്നും വിശ്വാസമാങ്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണു താങ്കളെ വിശ്വസിപ്പിക്കുക എന്നെനിക്ക് മനസിലാകുന്നില്ല.

ഇതൊക്കെ ഗാന്ധിജിയുടെ വെറും അഭിനയമായിരുന്നു എന്നാണു താങ്കളുടെ പക്ഷമെങ്കില്‍ എനിക്കതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല.

kaalidaasan said...

>>>>ചികഞ്ഞുനോക്കിക്കണ്ടുപിടിച്ച കാര്യങ്ങളല്ല ഇതൊന്നും. ഒന്നു അലസമായി നോക്കിയാലും മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങളാണ്.<<<<

ശങ്കരനാരായണന്‍.

ഗാന്ധിജി ജീവിച്ച കാലത്തും അതിനുശേഷവും ജീവിച്ച ഭൂരിഭാഗം പേര്‍ക്കും ഇതൊന്നും കാണാന്‍ സാധിക്കുന്നില്ലല്ലോ.

അയ്യപ്പന്‍ പറഞ്ഞത് ശുദ്ധ അസംബന്ധം.അദ്ദേഹത്തിനു ഗാന്ധിജി പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായില്ല. അദ്ദേഹം എഴുതിയത്, ഒരു രാജ്യക്കാരെല്ലാം നൂല്‍നൂല്‍ക്കണമെന്നു പറയുന്നതുതന്നെ അദ്ദേഹം തത്ത്വധ്യാനംകൊണ്ടു നിര്‍ദ്ദയനായിപ്പോയി എന്നതിനു ഒന്നാംതരം തെളിവാണ്, എന്നാണ്. ഒരു രാജ്യക്കാരെല്ലാം നൂല്‍ നൂല്‍ക്കണമെന്നതിന്റെ വാച്യാര്‍ത്ഥം മാത്രം മനസിലാക്കിയതില്‍ വന്ന കുഴപ്പമാണ്. ഗാന്ധിജി ഉദ്ദേശിച്ചത് ആളുകള്‍ സ്വയം പര്യാപ്തം  ആകണമെന്നായിരുന്നു. അതിനുവേണ്ടി നൂല്‍ നൂറ്റ് വസ്ത്രമുണ്ടാക്കുന്ന ഉദാഹരണം പറഞ്ഞു. സ്വയം പര്യാപ്തമാകാനുള്ള എല്ലാ മാതൃകകളും അദേഹം സ്വയം കാണിച്ചു തന്നു. സ്വന്തം കക്കൂസ് സ്വയം  വൃത്തിയാക്കി. കഴിക്കാനുള്ള ഭഷണം സ്വയമുണ്ടാക്കി. കുടിക്കാനുള്ള പാലിനു വേണ്ടി ആടിനെ വളര്‍ത്തി. അതിന്റെ ഒക്കെ പ്രസക്തി അയ്യപ്പനു മനസിലായില്ല. അതുകൊണ്ട് നൂല്‍ നൂല്‍ക്കല്‍  എന്ന ഒറ്റവിഷയത്തില്‍ അതിനെ തളച്ചിട്ട് ആക്ഷേപിക്കുന്നു.

ഇപ്പോള്‍ മുല്ലപ്പെരിയര്‍ വിഷയത്തേ തുടര്‍ന്ന് തമിഴ് നാട്ടില്‍ നിന്നു പച്ചക്കറിയും അരിയും കോഴിയും വരുന്നില്ല. മലയാളികള്‍ കഷ്ടപ്പെടുന്നു. അവര്‍ കിടന്നു വിലപിക്കുന്നു. ഇതൊക്കെ കേരളത്തില്‍ സ്വന്തമായി ഉണ്ടാക്കിയിരുന്നെങ്കല്‍ ഇപ്പോള്‍ ഇതുപോലെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. എങ്കിലും ഗാന്ധിജി പറഞ്ഞതിന്റെ വിവക്ഷ അയ്യപ്പന്‍ മാര്‍ മനസിലാക്കില്ല.

സ്വയം പര്യാപ്തമാകണം എന്നു പറഞ്ഞതിനെ തത്ത്വധ്യാനംകൊണ്ടു നിര്‍ദ്ദയനായിപ്പോകുന്നത് ആയി മനസിലാക്കാനേ അയ്യപ്പനു സാധിച്ചിരുന്നുള്ളു. താങ്കളും അതാണോ മനസിലാക്കുന്നതെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

kaalidaasan said...

>>>>മി.രംഗയ്യര്‍ക്ക് വലിയ മന:ക്‌ളേശം വരുത്തി വച്ചുകൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ദേഹത്തെ കൈയൊഴിഞ്ഞു. ബില്‍ അകാല മൃത്യുവിന് ഇരയാവുകയും ചെയ്തു. മി.ഗാന്ധി ഇക്കാര്യം ഗൗരവമായി എടുത്തില്ല. അദ്ദേഹം കോണ്‍ഗ്രസ്സ് നിലപാട് സാധൂകരിക്കാന്‍ ശ്രമിക്കുകയും ഉണ്ടായി.<<<<

ശങ്കരനാരായണന്‍.

ഗാന്ധിജി കോണ്‍ഗ്രസിനേക്കൊണ്ട് ക്ഷേത്ര പ്രവേശന ബില്ല്, പാസാക്കിച്ചില്ല എന്നാണല്ലോ അംബെദ്ക്കറിന്റെ പരാതി. അതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്ഷേത്ര പ്രവേശനം കിട്ടിയാല്‍ അയിത്തമനോഭാവം ഇല്ലാതാകും എന്ന് ഗന്ധിജി കരുതിയിരുന്നില്ല. അതുകൊണ്ട് ആവഴി അദ്ദേഹം  സഞ്ചരിച്ചുമില്ല.

അതിന്റെ വ്യര്‍ത്ഥത തെളിയിക്കാനൊരുദാഹരണം  പറയാം. അവര്‍ണ്ണരൊക്കെ കൊട്ടിഘോഷിക്കുന്ന വ്യക്തിയാണ്, ഇ വി രാമസ്വാമി നായ്ക്കര്‍. അദ്ദേഹം സ്ഥാപിച്ച ദ്രാവിഡ കഴകമാണിന്ന് തമിഴ് നാടിന്റെ രാജാക്കന്‍മാര്‍. അവിടെ ഉത്താപുരം എന്ന ഗ്രാമത്തില്‍ അവര്‍ണ്ണരെ സവര്‍ണ്ണരില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു മതില്‍ 2008 വരെ നിലനിന്നിരുന്നു. കഴിഞ്ഞ മാസമാണവിടെ അവര്‍ണ്ണര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആയതും.ഇത് നടന്നത് ഹൈന്ദവ വിഗ്രഹങളെ തകര്‍ത്തെറിഞ്ഞ രാമസ്വാമിയുടെ അനുയായികള്‍  40 വര്‍ഷങ്ങളായി ഭരണാധികാരം കയ്യാളുന്ന നാട്ടിലാണ്. തമിഴ് നാട്ടിലാണിന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതി വിവേചനവും അവര്‍ണ്ണ അടിച്ചമര്‍ത്തലുകളും. അയിത്താചരണവും നടക്കുന്ന സ്ഥലം. അവിടെ ക്ഷേത്ര പ്രവേശന നിയമം ഉണ്ട്.

രാമസ്വാമിയുടെ അനുയായികള്‍ക്ക് തമിഴ് നാട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം തന്നെയുണ്ട്. എന്നിട്ടും അവിടെ അയിത്താചരണം നടക്കുന്നു. എന്താണതിന്റെ കാരണമെന്നു താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?
ഇതേക്കുറിച്ചൊക്കെ ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ മനസിലാകും ഒരു ബില്ലു പാസാക്കിയാലോ. തീവ്രവാദ അവര്‍ണ്ണര്‍ അധികാരത്തില്‍ വന്നാലോ ഇതൊന്നും എളുപ്പത്തില്‍ അവസസാനിക്കില്ല എന്ന്.

ബില്ലു വഴി ക്ഷേത്ര പ്രവേശനം സാധ്യമാക്കാം. നിയമം മൂലം ജാതിപ്പേരു വിളിക്കുന്നത് നിരോധിക്കാം. വിളിക്കുന്നവരെ ശിക്ഷിക്കാം. പക്ഷെ അവരുടെ മനസിലെ ചിന്ത ഇല്ലാതാക്കാന്‍  സാധിക്കുമോ? പുലയനു ക്ഷേത്രപ്രവേശനം ലഭിക്കും. പക്ഷെ അടുത്തു നിന്ന് തൊഴുന്ന നമ്പൂതിരിയുടെ മനസിലുള്ള, ഛെ പുലയാണല്ലോ എന്റെ അടുത്തു നിന്ന് ഗുരുവായൂരപ്പനെ തൊഴുന്നത്, എന്ന ചിന്തയെ നിരോധിക്കാനോ ശിക്ഷിക്കാനോ ആകില്ല. പുണ്യാഹം തളിക്കേണ്ടേ? എന്ന ചിന്ത ഒഴിവാക്കണമെന്ന് വ്യക്തികള്‍ വിചാരിച്ചാലേ ഒഴിവാകൂ. മിശ്രഭോജനം കഴിക്കാന്‍ വന്നിരിക്കുന്ന പല ഉയര്‍ന്നജാതിക്കാരിലും ഈ ചിന്തയുണ്ട്. അതുകൊണ്ടാണ്, അയിത്താചരണം ഇന്നും നിലനില്‍ക്കുന്നത്.

kaalidaasan said...

>>>>"ജാതിയെപ്പറ്റി വിധി പറയേണ്ടത് അത് മൂലം ബുദ്ധിമുട്ടുന്നവരാണ്. പണ്ടത്തെ ഋഷിമാര്‍ക്കും മനുമാര്‍ക്കും പിന്നത്തെ ആചാര്യന്മാര്‍ക്കും മാത്രമല്ല ഇപ്പോഴത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും ആര്‍ക്കും അതിന്റെ ദോഷം കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകാന്‍ ഇടയില്ല.... ബ്രിട്ടീഷ് ഗവര്‍മെന്റിനെ ആസുരമെന്നും ക്രൂരമെന്നും പറഞ്ഞു എതിര്‍ത്തുവരുന്ന ഗാന്ധി, ഇവിടെ പറയരെയും മറ്റും മൃഗങ്ങളെക്കാള്‍ നികൃഷ്ടമായി കരുതുന്ന ഇന്ത്യക്കാരെ എന്തുകൊണ്ട് ചെകുത്താന്മാരെന്നും വിളിക്കുന്നില്ല. <<<<


ശങ്കരനാരായണന്‍.

ഇപ്പോളാണു കാര്യം പിടികിട്ടിയത്. ഗാന്ധിജി ഇവരൊക്കെ ഉദ്ദേശിക്കുന്ന രീതിയില്‍  ചിലതൊക്കെ ചെയ്തില്ല എന്നതാണു ഗാന്ധിജിയെ വിമര്‍ശിക്കാന്‍ കാരണം.

അപ്പോള്‍ ഗാന്ധിജി ജാതിയേപ്പറ്റി വിധി പറഞ്ഞതാണോ ഇപ്പറഞ്ഞ നേതാക്കള്‍ക്ക് രുചിക്കാതെ പോയത്? ജാതിയേപ്പറ്റി ഗാന്ധിജിക്കും എനിക്കും ശങ്കരനാരായണനും  അഭിപ്രായം ​പറയാന്‍ ഉള്ള സ്വാന്ത്ര്യം ഉണ്ട്. അതുകൊണ്ടാണ്, ജാതി ഉണ്ടായതിനു പല പല വ്യാഖ്യാനങ്ങളും ഉള്ളത്. ചരിത്രാതീതകാലത്തെന്നോ ഉണ്ടായി വന്ന ഈ സംഗതിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇന്നും അജ്ഞാതമാണ്. അത് രേഖപ്പെടുത്തിയ ഒരു ചരിത്രപുസ്തകവുമില്ല. ഹൈന്ദവ വേദപുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് ഇതിനെ വ്യാഖ്യാനിക്കുന്ന എല്ലാവരും മതപരമായ ഒരു ആരംഭം ഇതിനു നല്‍കുന്നു. അതൊക്കെ വെറും അനുമാനങ്ങള്‍ മാത്രമാണ്. ഗാന്ധിജി ഒരു ചരിത്രപണ്ഡിതനല്ലാതിരുന്നതുകൊണ്ട്, മതപരമായ അറിവേ ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. ഗാന്ധിജി അദ്ദേഹത്തിന്റെ അറിവു വച്ച് അഭിപ്രായം എഴുതി. അങ്ങനെ എഴുതി വച്ച അഭിപ്രായങ്ങള്‍ അവര്‍ണ്ണരെ മാത്രം ലക്ഷ്യം വച്ചുമല്ല. ജാതിയേപ്പറ്റി പൊതുവായി പറഞ്ഞതാണ്. അതിനേക്കാള്‍ നമ്മുടെ മുന്നിലുള്ളത് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളാണ്. ആ ഭൂമികയില്‍  അദ്ദേഹം അയിത്തം ആചരിച്ചില്ല. അവര്‍ണ്ണരോടൊപ്പം ജീവിച്ച് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചുകൊടുത്തു. അതൊക്കെ തമസ്കാരിച്ചിട്ട്, പണ്ടെങ്ങോ ഗാന്ധിജി എഴുതിയ ചില അഭിപ്രായങ്ങളെടുത്തുദ്ധരിച്ച് അംബേദ്ക്കര്‍ മുതല്‍ അയ്യപ്പന്‍ വരെയുള്ളവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്താണെന്ന് മനസിലാകുന്നില്ല? ഗാന്ധിജി അവര്‍ണ്ണ വിരോധിയാണെന്നാണെങ്കില്‍  അത് ശുദ്ധ അസംബന്ധമാണ്. അവരുടെ സംവേദനക്ഷമതയേപ്പറ്റി സംശയമുണ്ട്.

ജാതി മൂലം ബുദ്ധിമുട്ടുന്നവര്‍ ജാതിയേപ്പറ്റി വിധി പറഞ്ഞാല്‍ എന്താണു കൂടുതലായി സംഭവിക്കുക? ഒന്നും സംഭവിക്കില്ല. ആരു വിധി പറഞ്ഞാലും പ്രത്യേകിച്ചൊന്നുമില്ല. 40 വര്‍ഷങ്ങളായി അവര്‍ണ്ണര്‍ വാഴ്തുന്ന രാമസ്വാമിയുടെ അനുയായികള്‍ അധികാരത്തിലിരിക്കുന്ന തമിഴ് നാട്ടില്‍ അവര്‍ണ്ണന്‍ ഇന്നും  അയിത്താചരണത്തിന്റെ തിക്തഫലമനുഭവിക്കുന്നു. അവര്‍ണ്ണ ജാതിക്കാരിയായ മായാവതി ഹൈന്ദവ വിഗ്രഹങ്ങളൊക്കെ തച്ചുടച്ചിട്ട് സ്വന്തം വിഗ്രഹം നാടുനീളെ ഉയര്‍ത്തുന്നു. അധികാരം നിലനിറുത്താന്‍ വേണ്ടി, പുലഭ്യം പറയുന്ന ബ്രാഹ്മണനോടൊപ്പം അധികാരം പങ്കു വയ്ക്കുന്നു. മറ്റൊരു വിഗ്രഹ ഭഞ്ജകനായ നാരായണഗുരു, ഹൈന്ദ്വ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കാനും അരാധിക്കാനുമുള്ള അവകാശം പരമായി കണ്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍  അദ്ദേഹത്തിന്റെ വിഗ്രഹങ്ങള്‍ നാടുനീളെ പ്രതിഷ്ടിക്കുന്നു.

അവിടന്നും ഇവിടന്നും ചില പൊട്ടും പൊടികളുമെടുത്ത് ഗാന്ധിജിയെ ആക്രമിക്കുന്നവരൊക്കെ ആദ്യം ചിന്തിക്കേണ്ടത്, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നൊക്കെയല്ലേ?

അവര്‍ണ്ണ രാഷ്ട്രീയത്തിലും അവര്‍ണ്ണ സാമൂഹിക പ്രസ്ഥാനങ്ങളിലും ഇതുപോലെ അപചയമുണ്ടാകുന്നതിനേപ്പറ്റി അര്‍ത്ഥവത്തായ സ്വയം വിമര്‍ശനങ്ങളോ തിരുത്തല്‍ നടപടികളോ ഉണ്ടാകുന്നില്ല. പക്ഷെ ഇന്ന് അപ്രസക്തമായ ഇതുപോലുള്ള വാചാടോപങ്ങളില്‍ അഭിരമിക്കാനാണു കൂടുതല്‍ പേര്‍ക്കും ഇഷ്ടം. ഇത് അംബേദ്കറെ വിഗ്രഹത്കരിക്കാന്‍ വേണ്ടി, ഗാന്ധിജിയെ ഇകഴ്ത്തുന്ന നില വരെ എത്തുന്നു.


ഗാന്ധിജി പ്രായോഗിക നടപടികളിലാണു വിശ്വസിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം അയിത്തോച്ചാടനത്തിനു പ്രാധാന്യം  നല്‍കി. പക്ഷെ അംബേദ്ക്കര്‍ വര്‍ണ്ണാശ്രമം ഇല്ലായ്മ ചെയ്യാന്‍ യത്നിച്ചു. അതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു മനസിലായപ്പോള്‍ അദ്ദേഹം ഒരിക്കലും അംഗമായിരുന്നിട്ടില്ലാത്ത ഹിന്ദു മതം ഉപേക്ഷിച്ചു.

ഗാന്ധിജിക്ക് ജാതിയേപ്പറ്റി വിധി പറയാന്‍ അവകാശമില്ല എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. എങ്കിലും ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു. നൂറുകണക്കിനു ജാതികളും ഉപജാതികളും ഇന്നും അവര്‍ണ്ണരുടെ ഇടയിലുണ്ട്. അതില്‍ ചിലത് മറ്റുള്ളവരെ തൊട്ടുകൂടാത്തവരായി കാണണുന്നതെന്തുകൊണ്ട്? എന്തുകൊണ്ട് ഈ ജാതികളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നു? അംബെദ്ക്കര്‍ സ്ഥാപിച്ച പാര്‍ട്ടിക്ക് മഹാരാഷ്ട്രക്കു പുറത്ത് സ്വാധീനമുണ്ടാക്കുവാന്‍ എന്തുകൊണ്ട് സാധിച്ചില്ല. ഇപ്പോഴത്തെ അവര്‍ണ്ണരുടെ നേതാക്കള്‍ക്ക് അവരുടെ ജാതിക്കും ഉപജാതിക്കും പുറത്തുള്ള അവര്‍ണ്ണരുടെ മേലേ സ്വാധീനം ഇല്ലാത്തതെന്തുകൊണ്ട്?

ChethuVasu said...

നിറുത്തി നിര്‍ത്തി പാടൂ കുട്ടീ, എന്നാലല്ലേ ഭാവം വരൂ.. പോരട്ടെ പോരട്ടെ ...!

ശങ്കരനാരായണന്‍ മലപ്പുറം said...

കാളിദാസന്,
'ചത്തപശുവിനെ തിന്നുന്ന പറയന്‍ തൊട്ട് അശുദ്ധമാക്കിയ മാല എന്റെ കഴുത്തില്‍ ഇടേണ്ടണ്ട'എന്നു ഗാന്ധിജി പറഞ്ഞപ്പോള്‍ നടരാജഗുരുവിന് സങ്കടം വന്നുവെന്ന കാര്യം തെറ്റായിരിക്കാം. ഗാന്ധിജി അയിത്തം ആചരിച്ചുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അയിത്തം പാടില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അയിത്തം പാടില്ല, പക്ഷേ വര്‍ണം വേണം ഇതായിരുന്നു ഗാന്ധിജിയുടെ നിലപാട്. ''അയിത്തത്തെ അവസാനിപ്പിക്കുകയും വര്‍ണ്ണാശ്രമത്തിനെ അതിന്റെ സ്ഥാനത്തു പുരാനയിക്കുകയുമാണ് സമുദായ പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കേണ്ട കര്‍ത്തവ്യം'' എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്(യംഗ് ഇന്ത്യ, 13.08.1925).
ഗാന്ധിജി അവര്‍ണരോടൊപ്പം ഭക്ഷണം കഴിച്ചുവെന്നും മറ്റും കാളിദാസന്‍ പറയുന്നു. മലമൂത്രവിസര്‍ജ്ജനംപോലെ രഹസ്യമായി ചെയ്യേണ്ട കാര്യമാണ് ഭക്ഷണം കഴിക്കലും എന്നല്ലേ ഗാന്ധിജി പറഞ്ഞിട്ടുള്ളത്. അന്യമതസ്ഥരുടെ വീടുകളില്‍നിന്നു പഴമല്ലാതെ പാകം ചെയ്ത ആഹാരം കഴിക്കാറില്ലെന്ന് പറഞ്ഞ ഗാന്ധിജി ഇങ്ങനെകൂടി പറഞ്ഞു-'മിശ്രവിവാഹം ഒരു പാപകരമായ പ്രവൃത്തി മാത്രമല്ല സാമൂഹ്യ സംവിധാനം തകര്‍ക്കുന്ന ഒന്നാണ്'(യംഗ് ഇന്ത്യ, ഗാന്ധി സാഹിത്യം). സാധാരണക്കാര്‍ കഴിക്കുന്ന ഭക്ഷണമായിരുന്നില്ല ഗാന്ധിജി കഴിച്ചിരുന്നത്. 'ഗാന്ധിജിയുടെ അന്ത്യദിനം' എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ (ഞായറാഴ്ച, 26.01.1997) വി.ഡി.കൃഷ്ണന്‍ നമ്പ്യാര്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധിജിയുടെ ഒരു ദിവസത്തെ ഭക്ഷണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതി രാവിലെ ചൂടുവെള്ളവും തേനും നാരങ്ങനീരും. ഒരു മണിക്കൂര്‍ കഴിഞ്ഞ് 464 മി.ലി. ഓറഞ്ച് നീര്. പ്രാതല്‍ ഇങ്ങനെ: വേവിച്ച ചീര, 348 മി.ലി. ആട്ടിന്‍ പാല്, വേവിച്ച നാല് തക്കാളിയും നാല് ഓറഞ്ചും പച്ച ക്യാരറ്റും പിഴിഞ്ഞ നീര്. ഇഞ്ചിനീരും പച്ച നാരങ്ങയും നെയ്യും ചേര്‍ത്ത കഷായം. വൈകിട്ടത്തെ ഭക്ഷണം ഏറിയും കുറഞ്ഞും പ്രാതലിനുള്ളതു പോലെത്തന്നെ. ഇങ്ങനെയുള്ള ഗാന്ധിജി ആരുടെ കൂടെ സദ്യയുണ്ടുവെന്നാണ് കാളിദാസന്‍ പറയുന്നത്? മുന്‍ജന്മ കര്‍മ്മഫലമെന്ന ന്യായം പറഞ്ഞ് മദ്ധ്യപ്രദേശിലെ ഡോ:ഖാരെയുടെ മന്ത്രിസഭയിലെ പട്ടികജാതിക്കാരനായ അഗ്നിഭോജിനെ ഒഴിവാക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചത് ഗാന്ധിജിയുടെ അയിത്തജാതി സ്‌നേഹത്തിന്റെ തെളിവാണെന്നാണോ കാളിദാസന്‍ പറയന്നത്?
പുലയന്റെ തോളില്‍ കൈയിട്ടു, പറയന്റെ കവിളില്‍ തലോടി, ചോവന്റെ താടിക്കു പിടിച്ചു-ഇതിലൊന്നും വലിയ കാര്യമില്ല. ഇവരുടെയൊക്കെ സാമൂഹിക പുരോഗതിക്ക് എന്തു ചെയ്തു എന്നതാണ് ചോദ്യം. 'ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടിപോലും രാഷ്ട്രീയ ലാഭത്തിനുള്ള അത്താണിയായിരുന്നു'എന്നു ഏ.കെ.ജി. പറഞ്ഞിട്ടുണ്ടല്ലോ.
ഈ.വി.രാമസ്വാമിയുടെ നാട്ടിലെ അയിത്തത്തെക്കുറിച്ചു പറഞ്ഞു. അതിന് രാമസ്വാമിയാണോ ഉത്തരവാദി. അയ്യന്‍കാളിയും ശ്രീനാരായണ ഗുരുമൊക്കെ പ്രവര്‍ത്തിച്ച സ്ഥലമല്ലേ കേരളം. എന്നിട്ട് കേരളത്തില്‍നിന്ന് അയിത്തം പൂര്‍ണ്ണമായി ഒഴിവായോ? മുന്‍ പഞ്ചായത്തു പ്രസിഡണ്ടുമാര്‍(സി.പി.എം) പട്ടികജാതിക്കാരായതിന്റെ പേരില്‍ പഞ്ചായത്ത് ഓഫീസില്‍ പുണ്യാഹം തളിച്ച, പത്തനംതിട്ടയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സജിമരൂരിന്റെ നടപടിയെ ചൂണ്ടിക്കാണിച്ച് ശ്രീനാരായണ ഗുരുവിനെയും വിമര്‍ശിക്കാമല്ലോ. ഡോ:അംബേദ്കറുടെ പ്രസ്ഥാനത്തിന് ആളില്ലാതെ പോയത് അദ്ദേഹത്തിന്റെ കുറ്റം കൊണ്ടാണോ? ഏതായാലും ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിനെക്കാള്‍ എത്രയോ സാമൂഹിക പുരോഗതി നേടിയ നാടാണ് ഗാന്ധിസം അംഗീകരിക്കാത്ത ശ്രീനാരായണ ഗുരുവിന്റെയും അയ്യന്‍കാളിയുടെയും സഹോദരനയ്യപ്പന്റെയുമൊക്കെ കേരളം.

kaalidaasan said...

ശങ്കരനരായണന്‍,

ഗാന്ധിജി അവര്‍ണ്ണര്‍ക്കെതിരെ താങ്കള്‍ ഇവിടെ എഴുതിയതിലും കൂടുതല്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന സംഗതികളുമാണ്. അതിനു ശേഷം അദ്ദേഹം ഈ അഭിപ്രായങ്ങളൊക്കെ മാറ്റി. അതെന്തുകൊണ്ടാണു താങ്കള്‍ക്കംഗീകരിക്കാന്‍ മടി?

അതുകൊണ്ടാണു ഞാന്‍ ചോദിച്ചത്, ഈ അഭിപ്രായം മാറ്റിയതിനു ശേഷം ഗാന്ധിജി ചെയ്തതൊക്കെ അഭിനയമായിരുന്നോ എന്ന്. താങ്കള്‍ മറുപടി പറഞ്ഞില്ല.

സത്യാന്വേഷി said...

ഈ സംവാദത്തിനു സഹായകരമാകുന്ന ഒരു ഗാന്ധി വിമര്‍ശനം ഭാഷാപോഷിണിയില്‍ ജെ രഘു എഴുതിയിരുന്നു. അതിന്‍റെ ആദ്യഭാഗം ഇവിടെ കാണാം.

"‘അഹിംസ’, ‘സത്യഗ്രഹം’ തുടങ്ങിയ രൂപകങ്ങള്‍ക്ക് ഐതിഹാസിക മാനം നല്‍കുകയും ‘ഹിന്ദു-മുസ്ളിം മൈത്രി’, ‘ഹരിജനോദ്ധാരണം’ തുടങ്ങിയ ഉപരിപ്ളവ മുദ്രാവാക്യങ്ങളിലൂടെ സമൂഹത്തിന്റെ അടിസ്ഥാന വൈരുദ്ധ്യങ്ങളുടെ പ്രകാശനത്തെ അസാധ്യമാക്കുകയുമായിരുന്നു ഗാന്ധിജി നിര്‍വ്വഹിച്ച ധര്‍മം"ഗാന്ധിജി- പുണ്യചരിതങ്ങള്‍പ്പുറം

kaalidaasan said...

>>>>>ഗാന്ധിജി അവര്‍ണരോടൊപ്പം ഭക്ഷണം കഴിച്ചുവെന്നും മറ്റും കാളിദാസന്‍ പറയുന്നു. മലമൂത്രവിസര്‍ജ്ജനംപോലെ രഹസ്യമായി ചെയ്യേണ്ട കാര്യമാണ് ഭക്ഷണം കഴിക്കലും എന്നല്ലേ ഗാന്ധിജി പറഞ്ഞിട്ടുള്ളത്. <<<

ശങ്കരനാരായണന്‍,

ആരും കാണാതെയാണു ഗാന്ധിജി ഭക്ഷണം കഴിച്ചിരുന്നതെങ്കില്‍ പിന്നെങ്ങനെ താങ്കള്‍ ഇവിടെ എഴുതി വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മെനു മറ്റുള്ളവര്‍ക്ക് ലഭിച്ചു?

>>>അന്യമതസ്ഥരുടെ വീടുകളില്‍നിന്നു പഴമല്ലാതെ പാകം ചെയ്ത ആഹാരം കഴിക്കാറില്ലെന്ന് പറഞ്ഞ ഗാന്ധിജി ഇങ്ങനെകൂടി പറഞ്ഞു-'മിശ്രവിവാഹം ഒരു പാപകരമായ പ്രവൃത്തി മാത്രമല്ല സാമൂഹ്യ സംവിധാനം തകര്‍ക്കുന്ന ഒന്നാണ്'(യംഗ് ഇന്ത്യ, ഗാന്ധി സാഹിത്യം). <<<

ഇതൊക്കെ ഗാന്ധിജി ആദ്യകാലത്ത് പറഞ്ഞ കാര്യങ്ങളാണ്. അതിനു ശേഷം അദ്ദേഹം വലരെയധികം മാറിപ്പോയി. അതൊന്നും അംഗീകരിക്കാന്‍ താങ്കള്‍ക്കാകുന്നില്ല.

ശ്രീ ബുദ്ധന്‍ സിദ്ധാര്‍ത്ഥനായിരുന്ന കാലത്ത് പറഞ്ഞ കാര്യങ്ങളെയും ചെയ്ത പ്രവര്‍ത്തികളെയും വച്ചാണോ താങ്കള്‍ ബുദ്ധനെയും വിലയിരുത്തുന്നത്? അതോ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചതിനു ശേഷം പറഞ്ഞവ വച്ചോ?

സിദ്ധാര്‍ത്ഥന്‍ രാജകൊട്ടരത്തിലെ എല്ലാ സുഖ ഭോഗങ്ങളും ആസ്വദിച്ചായിരുന്നു ജീവിച്ചത്. അപ്പോള്‍ അദ്ദേഹത്തെ വേണമെങ്കില്‍ ഒരു സുഖഭോഗി എന്നു വിളിക്കാം. പക്ഷെ ലോകം അദ്ദേഹത്തെ വിലയിരുത്തുന്നത് പരിത്യാഗി എന്ന നിലയിലാണ്. താങ്കളുടെ വാദം കടമെടുത്താല്‍ ബുദ്ധന്‍  ഒരു സുഖ ഭോഗി ആയിരുന്നു. ശരിയല്ലേ?

ശങ്കരനാരായണന്‍ മലപ്പുറം said...

'ഇതുപോലെ ചികഞ്ഞു നോക്കിയാല്‍ എല്ലാവരിലും കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ സാധിക്കും' എന്നു പറഞ്ഞ താങ്കള്‍ തന്നെ, 'ഗാന്ധിജി അവര്‍ണ്ണര്‍ക്കെതിരെ താങ്കള്‍ ഇവിടെ എഴുതിയതിലും കൂടുതല്‍ പറഞ്ഞിട്ടുണ്ട്' എന്ന് ചികഞ്ഞു നോക്കാതെതന്നെ പറയുന്നു. ഗാന്ധിജി പിന്നെ നിലപാടുമാറ്റിയെന്നു താങ്കള്‍ പറയുന്നു. ഏതു നിലപാടാണ് മാറ്റിയത്? അയിത്തജാതിക്കാരുടെ, അതായത് അവര്‍ണരുടെ സാമൂഹിക പുരോഗതിക്കും രാഷ്ട്രീയ അധികാരത്തിനും വേണ്ടി എന്താണ് പ്രവര്‍ത്തിച്ചത്? ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി എന്തു സാമൂഹിക-രാഷ്ട്രീയ പുരോഗതിയാണ് അയിത്തജാതിക്കാര്‍ നേടിയത്?

kaalidaasan said...

>>>>>ഇവരുടെയൊക്കെ സാമൂഹിക പുരോഗതിക്ക് എന്തു ചെയ്തു എന്നതാണ് ചോദ്യം. 'ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടിപോലും രാഷ്ട്രീയ ലാഭത്തിനുള്ള അത്താണിയായിരുന്നു'എന്നു ഏ.കെ.ജി. പറഞ്ഞിട്ടുണ്ടല്ലോ. <<<

ശങ്കരനാരായണന്‍,

ഗാന്ധിജി എന്ത് രാഷ്ട്രീയ ലാഭമാണു നേടിയത്? സ്വതന്ത്ര ഇന്‍ഡ്യയിലെ ഏത് പദവിയും വേണമെങ്കില്‍ അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. പക്ഷെ അദ്ദേഹം അതൊക്കെ നിരസിച്ചു. ഇന്‍ഡ്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ ഗാന്ധിജി എന്ത് ചെയ്യുകയായിരുന്നു എന്ന് താങ്കള്‍ക്കറിയാമായിരിക്കുമല്ലോ?

എ കെ ജി അവര്‍ണ്ണരുടെയും പാവപ്പെട്ടവരുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു. പക്ഷെ അത് കമ്യൂണിസം വളര്‍ത്താനായിരുന്നു. പക്ഷെ ഗാന്ധ്ജി കൂടി ചേര്‍ന്ന് കെട്ടിപ്പടുത്ത പ്രസ്ഥാനമായ കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എക് കെ ജിയെ വിട്ടുകള. താങ്കള്‍ക്ക് ചിന്താശേഷി ഉണ്ടല്ലോ. എന്ത് രാഷ്ട്രീയ ലാഭമാണു ഗാന്ധിജി നേടിയത്?

എ കെ ജി പാര്‍ട്ടി കെട്ടിപ്പടുത്തു. ആ പാര്‍ട്ടിയുടെ ചിറകിലേറി, എം പി ആയി. ലോക് സഭയിലെ പ്രതിപക്ഷ നേതാവുമായി? ഗാന്ധിജി അതുപോലെ ഏതൊക്കെ സ്ഥാനങ്ങളാണു രാഷ്ട്രീയത്തില്‍ നേടിയത്?

അവര്‍ണ്ണരുടെ സാമൂഹിക പുരോഗതിക്കു വേണ്ടി ഗാന്ധിജി രാഷ്ട്രീയപാര്‍ട്ടികളോ, സാമുദായിക സംഘടനകളോ ഉണ്ടാക്കിയില്ല. ഭരണഘടനയും എഴുതിയിട്ടില്ല. അതൊക്കെ ചെയ്താലേ സാമൂഹ്യ പുരോഗതിയുടെ കള്ളിയില്‍ വരവു വയ്ക്കപ്പെടൂ എങ്കില്‍ ഗാന്ധിജി ഒന്നും ചെയ്തിട്ടില്ല.

ശ്രീ ബുദ്ധനെ എല്ലാവരും  മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ് എന്നാണു വിളിക്കാറുള്ളത്. അദ്ദേഹം സാമൂഹ്യ പുരോഗതിക്കു വേണ്ടി എന്താണു ചെയ്തത്? യേശുവിനെയും സാമൂഹ്യ പരിഷ്കര്‍ത്താവെന്നു വിളിക്കാറുണ്ട്. അദ്ദേഹം എന്താണു ചെയ്തത്? നാരായണ ഗുരുവും സമൂഹ്യ പരിഷ്കര്‍ത്താവാണ്. അദ്ദേഹമെന്താണു ചെയ്തത്?

ChethuVasu said...

ബുദ്ധനു ആത്യതിക സത്യത്തെ കുറിച്ച് ബോധോദയം വന്നത് ഗയ എന്നാ സ്ഥലത്ത് ബോധി വൃക്ഷത്തിന്‍ ചോട്ടില്‍ തപസ്സിരിക്കുമ്പോള്‍ ആണ് എന്ന് കേട്ടിട്ടുണ്ട് .. ഗാന്ധിജിക്ക് ഇങ്ങനെ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ .. അദ്ദേഹം പെട്ടെന്ന് ഇടയ്ക്കു വച്ച് ആകെ മാറിപ്പോയി എന്ന് കാളിദാസന്‍ പറയുന്നുണ്ട് .. .

kaalidaasan said...

>>>>>ഈ.വി.രാമസ്വാമിയുടെ നാട്ടിലെ അയിത്തത്തെക്കുറിച്ചു പറഞ്ഞു. അതിന് രാമസ്വാമിയാണോ ഉത്തരവാദി. അയ്യന്‍കാളിയും ശ്രീനാരായണ ഗുരുമൊക്കെ പ്രവര്‍ത്തിച്ച സ്ഥലമല്ലേ കേരളം. എന്നിട്ട് കേരളത്തില്‍നിന്ന് അയിത്തം പൂര്‍ണ്ണമായി ഒഴിവായോ?<<<

ശങ്കരനാരായണന്‍,

ഗാന്ധിജിയേക്കാളും മുന്തിയ രാമസ്വാമിയുടെ അനുയായികള്‍ക്ക് രാജ്യാധികാരമുള്ള സ്ഥലത്ത് ഇന്നും അയിത്തമുണ്ട്.അതിനു രാമസ്വാമി ആണുത്തരവാദിയെന്നു ഞാന്‍ പറഞ്ഞില്ല. അത് പ്രയോഗിക്കുന്ന ആളുകളാണതിനുത്തരവാദി. അയിത്തതിനെതിരെ അതി ശക്തമായി നില്‍ക്കാന്‍  കെല്‍പ്പുള്ളവര്‍ ഉണ്ടായിട്ടും അയിത്തം ഇല്ലതായില്ല. അത് പരസ്യമായി പ്രകടിപ്പിക്കപ്പെടുന്നു. അത് വിരല്‍ ചൂണ്ടുന്നത് അംബേദക്കര്‍ പറഞ്ഞ വര്‍ണ്ണാശ്രമം ഇല്ലാതാക്കലിനേക്കാള്‍ പ്രധാനപ്പെട്ടത് അയിത്തം ഇല്ലാതാക്കലാണെന്നാണ്. ഗാന്ധിജി നിലകൊണ്ടതതിനു വേണ്ടി ആയിരുന്നു. ജനങ്ങളുടെ മനസില്‍ നിന്നും പോകേണ്ടത് വര്‍ണ്ണാശ്രമമല്ല. അയിത്ത ചിന്തയാണ്.

വര്‍ണ്ണാശ്രമമില്ലാതായാല്‍ ഉയര്‍ന്നജാതിക്കാരുടെ അയിത്ത ചിന്ത ഇല്ലാതാകുമെന്ന് അംബേദ്ക്കര്‍ വിചാരിച്ചിരുന്നു. പക്ഷെ അത് പൂര്‍ണ്ണാമായും ശരിയല്ല. . അവര്‍ണ്ണരുടെ ഇടയിലെ അയിത്തചിന്ത വര്‍ണ്ണാശ്രമവുമായി ബന്ധപ്പെട്ടതല്ല. അതില്ലാതാകണമെങ്കില്‍ അയിത്ത ചിന്ത ജനങ്ങള്‍ ഉപേക്ഷിക്കണം. അവര്‍ണ്ണരുടെ ഇടയിലെ അയിത്ത ചിന്ത ഇല്ലാതാക്കാന്‍ അംബെദ്ക്കര്‍ എന്താണു ചെയ്തിട്ടുള്ളത്?

ഇതുപോലെയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വിചാരിച്ചാല്‍ മാത്രം അയിത്തം  ഇല്ലാതാകില്ല. അതിനു ശക്തമായ രാഷ്ട്രീയ നേതാക്കള്‍ വേണം.അധികാരം ഉപയോഗിച്ച് നടപ്പിലാക്കാന്‍ ശേഷിയുള്ളവര്‍..

ക്ഷേത്ര പ്രവേശനത്തിനു വേണ്ടി അനേകം പേര്‍ സമരം ചെയ്തതുകൊണ്ടു മാത്രം അതുണ്ടായില്ല. തിരുവിതാം കൂര്‍ മഹാരാജവെതിര്‍ത്തിരുന്നെങ്കില്‍ 1936 ല്‍ പോലും അതുണ്ടാകില്ലായിരുന്നു.

അയിത്തം ഇല്ലാതാകട്ടെ എന്ന് നാലു പേര്‍ വിളിച്ചു കൂവിയിട്ടൊന്നും അല്ല അതില്ലാതായത്. നിയമം മൂലം നിരോധിച്ചതുകൊണ്ടും ജനങ്ങള്‍ അതിലെ തിന്മ തിരിച്ചറിഞ്ഞ് സ്വമേധയാ ഉപേക്ഷിച്ചതുകൊണ്ടുമാണ്. ജനങ്ങള്‍ തിരിച്ചറിയുന്നത് സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍  പറഞ്ഞു മനസിലാക്കിയതുകൊണ്ടുകൂടിയാണ്. അതില്‍ ഗാന്ധിജിക്കുമൊരു പങ്കുണ്ട്. താങ്കള്‍ക്കൊക്കെ അത് അംഗീകരിക്കാന്‍ മടിയാണെന്നു മാത്രം.

കേരളത്തില്‍  പണ്ടുണ്ടായിരുന്ന പോലെ വ്യാപകമായിട്ടല്ലെങ്കിലും വര്‍ണ്ണാശ്രമങ്ങള്‍ ഇപ്പോഴുമുണ്ട്. ബ്രാഹ്മണര്‍ ഇപ്പോഴും മുന്തിയ ജന്മം തന്നെയാണ്, ഈഴവരുടെ നേതാവിനു പോലും. പക്ഷെ അയിത്തം വളരെ കുറവാണ്. അത് തെളിയിക്കുന്നത് അയിത്തം  ഇല്ലാതാകണമെങ്കില്‍ വര്‍ണ്ണാശ്രമം ഇല്ലാതാകേണ്ടതില്ല എന്നാണ്.

kaalidaasan said...

>>>>>പുലയന്റെ തോളില്‍ കൈയിട്ടു, പറയന്റെ കവിളില്‍ തലോടി, ചോവന്റെ താടിക്കു പിടിച്ചു-ഇതിലൊന്നും വലിയ കാര്യമില്ല. <<<

ശങ്കരനാരായണന്‍,

ഉണ്ട്. കാര്യമുണ്ട്.

ജാതിചിന്തയും അയിത്തവുമൊക്കെ നിറഞ്ഞാടി നിന്നിരുന്ന ഒരു ഭൂമികയില്‍ ഗാന്ധിജിയേപ്പോലെ ഉയര്‍ന്ന ജതിക്കാരന്‍ അവര്‍ണ്ണന്റെ തോളില്‍ കയ്യിടുന്നതിനും കവിളില്‍ തലോടുന്നതിനും വളരെ പ്രസക്തിയുണ്ട്. അത് നല്‍കുന്ന സന്ദേശം അതി ശക്തമാണ്. പക്ഷെ അത് മനസിലാക്കാനുള്ള ശേഷി ഉണ്ടാകണമെന്നു മാത്രം.ഗാന്ധിജി ചെയ്ത പ്രവര്‍ത്തി പകര്‍ത്തി എത്രയോ ആളുകള്‍  അയിത്ത ചിന്ത ഉപേക്ഷിച്ചു. അതിനെയൊക്കെ അംഗീകരിക്കാന്‍ മടിയുള്ള മനസുകള്‍ക്ക് അതിന്റെ പ്രസക്തി മനസിലാകില്ല.
ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചപ്പോള്‍ മാത്രമേ ഇതുപോലെയുള്ള പരിഷ്കരണങ്ങള്‍ വിജയിച്ചുള്ളൂ.

ഹിന്ദു മതത്തെ ഉള്ളില്‍ നിന്നും പരിഷ്കരിക്കാന്‍ തന്നേക്കൊണ്ട് സാധിക്കില്ല എന്നു മനസിലായപ്പോള്‍ പരാജയം സമ്മതിച്ച് അംബേദ്ക്കര്‍ അതുപേക്ഷിച്ചു. പക്ഷെ മറ്റൂള്ളവര്‍ അതിനുള്ളില്‍ നിന്നും  ശ്രമിച്ചു. ഒരു പരിധിവരെ വിജയം വരിച്ചു. പക്ഷെ അംബെദ്ക്കര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. അവര്‍ണ്ണരില്‍ വളരെ കുറച്ചു പേരേ അംബെദ്ക്കറുടെ പാത പിന്തുടര്‍ന്നുള്ളു.

ChethuVasu said...

ദളിതര്‍ ഹരിജനങ്ങള്‍ ആണ് എന്ന് പറഞ്ഞ ഗാന്ധിജി താനും അവരെപ്പോലെ ഹരിജനാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുകയാണ് ..!

ഒരാള്‍ക്ക്‌ തന്നെക്കാള്‍ മോശമാണെന്ന് താന്‍ കരുതുന്ന ഒരാളോട് ദയ തോന്നിയേക്കാം, എന്നാല്‍ അയാളോട് തുല്യത പുലര്‍ത്താനും ബഹുമാനിക്കാനും ശകലം ബുദ്ധിമുട്ടാണ് .. അതിനു താന്‍ അയാളെക്കാളും ജന്മനാ മേന്മയുള്ളവന്‍ എന്നാ ചിന്ത ഉപേക്ഷിക്കെണ്ടാതായിട്ടുണ്ട് .. എന്നാല്‍ അത് അത്ര എളുപ്പമല്ല ! ഗാന്ധിജിക്കും അല്ല ! കര്‍മ്മം , കര്‍മ്മ ഫലം , പുനര്‍ജ്ജന്മം തുടങ്ങിയ ആശയങ്ങള്‍ അപ്പടി വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ എഴുതി വക്കപ്പെട്ട മതനിയമങ്ങളില്‍ നിന്നും വ്യതി ചലിക്കാനും സാധിക്കില്ല . അതെ സമയം മതത്തെ തന്റെ ചിന്തക്കനുസരിച്ചു വ്യാഖ്യാനിക്കാന്‍ ആത്മ വിശ്വാസമുള്ള ഒരു യോഗിക്കോ സന്യാസിക്കോ അത് സാധ്യമാണ് . അയാള്‍ക്ക്‌ മത നിയമങ്ങളെ തള്ളിപ്പറയാം പുതിയത് ശ്രുഷ്ടിക്കാം , എന്നാല്‍ കേവലം ഒരു മതാനുയായിയായ ഗാന്ധിജിക്ക് അത് മനസ്സാ സാധ്യമാകുമായിരുന്നില്ല .
ചുരുക്കിപ്പറഞ്ഞാല്‍ ഒരേ സമയം ഒരാള്‍ക്ക്‌ താന്‍ വിശ്വസിക്കുന്ന മത നിയമങ്ങളെ അതെ പടി പിന്‍പറ്റാനും ഒപ്പം പുരോഗമാനാശങ്ങളെ സ്വാംശീകരിക്കാനും എളുപ്പമല്ല . മതത്തിനു മേലെ ഉയര്‍ന്നു ചിന്തിച്ചു, മതത്തെ വിശകലന ബുദ്ധിയോടെ സമീപിക്കുന്ന തത്വചിന്തകനും ബുദ്ധിമാനുമായ ഒരു സന്യാസിക്കു മാത്രമേ അത് സാധ്യമാകൂ .. സ്വാമി വിവേകാന്ദനും ശ്രീ നാരായണനും ഒക്കെ അത് കൊണ്ടാണ് വ്യത്യസ്തര്‍ ആകുന്നതു .. ശിവന്‍ കാട്ടില്‍ ജീവിച്ചിരുന്ന ഒരു രാജാവായിരിക്കാം എന്ന് ശ്രീ നാരായണ ഗുരു പറയുമ്പോള്‍ ഗാന്ധിജിക്ക് അങ്ങനെ പറയാന്‍ സാധിക്കുമായിരുന്നില്ല . വിവേകാനന്ദന്‍ തന്റെ കത്തുകളിലൂടെ പറഞ്ഞതും അതെ പോലെ തന്നെ .

ഒരു വിശ്വാസി എന്ന് നിലയില്‍ തന്റെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് തനിക്കു ശരിയെന്നു തോന്നുന്നത് ചെയ്യുകയായിരുന്നു ഗാന്ധിജി ചെയ്തത് എന്ന് തോന്നുന്നു . അത് തന്നെയായിരുന്നു അദ്ദേഹത്തിനെ പൊതുവില്‍ സമ്മതന്‍ ആക്കിയതും . ഹിന്ദുമത തത്വങ്ങളെ ലംഘിക്കുന്ന ഒരു ആള്‍ക്ക് ഒരിക്കലും ഭാരതത്തില്‍ ശക്തമായ പൊതു മുന്നേറ്റം ഉണ്ടാക്കാന്‍ അക്കാലത്തും ഇക്കാലത്തും സാധിക്കില്ല എന്നതാണ് സത്യം ! പ്രത്യേകിച്ചും വൈശ്യ ജാതിയില്‍ പിറന്ന ഒരാള്‍ക്ക്‌ അത് ചിന്തിക്കുകയേ വേണ്ട.. ഇപ്പോഴും ഏറ്റവും ഉയര്‍ന്ന ജാതിക്കാരുടെ ഇടയില്‍ വടക്കേ ഇന്ത്യയില്‍ ഗാന്ധിജിക്ക് കേരളത്തിലെ പോലെ വലിയ പിന്തുണ ഇല്ല എന്നതാണ് വാസ്തവം .

contd..

ChethuVasu said...

cond..

തീര്‍ച്ചയായും തന്റെ സാന്നിധ്യം കൊണ്ടും ജീവിതം കൊണ്ടും വൈരുദ്ധ്യങ്ങളുടെ പ്രകാശനത്തെ മൃദുവാക്കുക തന്നെയാണ് അദ്ദേഹം ചെയ്തത് .അത് വഴി സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ താല്‍ക്കാലികമായി ഇല്ലാതായി .എന്നാല്‍ വൈരുധ്യങ്ങള്‍ അഭിമുഖീകരിക്കപ്പെടാതിരിക്കുന്നത് കൊണ്ട് യഥാര്‍ത്ഥത്തില്‍ അതില്ലാതാകുന്നില്ലല്ലോ .. അക്കാരണത്താല്‍ വൈരുധ്യങ്ങള്‍ തുടര്‍ന്നും നില നില്‍ക്കുകയും അടിസ്ഥാന സാമൂഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നു ഇന്നും . ചരിത്രത്തില്‍ എപ്പോഴെങ്ങിലും പ്രശ്നങ്ങളെ സത്യാ സന്ധമായി അഭിമുഖേകരിക്കെന്ദതുണ്ട് . കൊസ്മേടിക് മേയ്ക്ക് അപ് കൊണ്ട് കാന്‍സര്‍ മാറ്റാന്‍ കഴിയില്ലല്ലോ ..

ജാതിപരമായും മതപരമായും അന്ധ വിശ്വാസങ്ങള്‍ നില നില്‍ക്കുന്ന ഇന്ത്യയുടെ പൊതു സാംസ്കാരിക പശ്ചാത്തലത്തില്‍ ഒരാള്‍ക്ക്‌ പൊതു സമ്മതി നേടിക്കൊണ്ട് സമാധാനപരമായി ഇതിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയമാണ് .എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ നല്‍കേണ്ട വില എന്താണ് എന്ന് ഓരോ വ്യത്യസ്ത സമൂഹത്തിനും അവരവരുടേതായ കാഴ്ച്ചപ്പടുണ്ടായിരിക്കാം .

ChethuVasu said...

ഈ ചര്‍ച്ചയില്‍ കണ്ട ചില രസകരമായ പരാമര്‍ശങ്ങള്‍ !! (എല്ലാം ഒരാളിന്റെ തന്നെ അഭിപ്രായമാണ് കേട്ടോ..തെറ്റിദ്ധരിക്കരുത്...)

=============================
രാമസ്വാമിയുടെ അനുയായികള്‍ക്ക് തമിഴ് നാട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം തന്നെയുണ്ട്. എന്നിട്ടും അവിടെ അയിത്താചരണം നടക്കുന്നു. എന്താണതിന്റെ കാരണമെന്നു താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?
ഇതേക്കുറിച്ചൊക്കെ ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ മനസിലാകും ഒരു ബില്ലു പാസാക്കിയാലോ. തീവ്രവാദ അവര്‍ണ്ണര്‍ അധികാരത്തില്‍ വന്നാലോ ഇതൊന്നും എളുപ്പത്തില്‍ അവസസാനിക്കില്ല എന്ന്.
ബില്ലു വഴി ക്ഷേത്ര പ്രവേശനം സാധ്യമാക്കാം. നിയമം മൂലം ജാതിപ്പേരു വിളിക്കുന്നത് നിരോധിക്കാം. വിളിക്കുന്നവരെ ശിക്ഷിക്കാം. പക്ഷെ അവരുടെ മനസിലെ ചിന്ത ഇല്ലാതാക്കാന്‍ സാധിക്കുമോ? ---(1)

Now Compare the above with This

ഇതുപോലെയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വിചാരിച്ചാല്‍ മാത്രം അയിത്തം ഇല്ലാതാകില്ല. അതിനു ശക്തമായ രാഷ്ട്രീയ നേതാക്കള്‍ വേണം.അധികാരം ഉപയോഗിച്ച് നടപ്പിലാക്കാന്‍ ശേഷിയുള്ളവര്‍..


അയിത്തം ഇല്ലാതാകട്ടെ എന്ന് നാലു പേര്‍ വിളിച്ചു കൂവിയിട്ടൊന്നും അല്ല അതില്ലാതായത്. നിയമം മൂലം നിരോധിച്ചതുകൊണ്ടും ---(2) ജനങ്ങള്‍ അതിലെ തിന്മ തിരിച്ചറിഞ്ഞ് സ്വമേധയാ ഉപേക്ഷിച്ചതുകൊണ്ടുമാണ്.

-------------------------------
കൊണ്ട് പോയതും നീയെ ചാപ്പാ ....
സ്വയം പരസ്പര വിരുദ്ധമായ വാദങ്ങളും എതിര്‍വാദങ്ങളും ഉന്നയിക്കുകയാണോ ..? ഇതാണോ മണിച്ചിത്രതാഴിലെ ദ്വന്ത വ്യക്ത്വിത്വം..? അതോ ഇനി ഇപ്പൊ മുന്‍പ് താന്‍ എഴുതിയത് എന്താണ് എന്ന് ഇത്ര പെട്ടെന്ന് ഒരാള്‍ മറന്നു പോകുമോ ..!! ഷോര്‍ട്ട് മെമറി ..!! ഇതാണ് പറയുന്നത് ആവേശം അത് നല്ലതല്ല ഉണ്ണീ ..നിറുത്തി നിറുത്തി പ്പാടൂ എന്നാലല്ലേ ഭാവം വരൂ.....

ആദ്യം ഒരാള്‍ അയാളുടെ നിലപാട് എന്താണ് എന്ന് സ്വയം പരിശോധിച്ച് ഉറപ്പു വരുത്തുക ..പിന്നീട് അത് അവതരിപ്പിക്കുക ..

kaalidaasan said...

>>>>നിയമം മൂലം ജാതിപ്പേരു വിളിക്കുന്നത് നിരോധിക്കാം. വിളിക്കുന്നവരെ ശിക്ഷിക്കാം. പക്ഷെ അവരുടെ മനസിലെ ചിന്ത ഇല്ലാതാക്കാന്‍ സാധിക്കുമോ? ---(1)

അയിത്തം ഇല്ലാതാകട്ടെ എന്ന് നാലു പേര്‍ വിളിച്ചു കൂവിയിട്ടൊന്നും അല്ല അതില്ലാതായത്. നിയമം മൂലം നിരോധിച്ചതുകൊണ്ടും ---(2)


കൊണ്ട് പോയതും നീയെ ചാപ്പാ ....
സ്വയം പരസ്പര വിരുദ്ധമായ വാദങ്ങളും എതിര്‍വാദങ്ങളും ഉന്നയിക്കുകയാണോ ..? <<<<


ജാതിപ്പേരു വിളിക്കുന്നതാണയിത്തം എന്നൊക്കെ പഠിച്ചിട്ട് പാടിയാല്‍ ഇങ്ങനെയിരിക്കും.

ജാതിപ്പേരു വിളിക്കുന്നതാണയിത്തം എന്നു ധരിച്ചു വച്ചിരിക്കുന്ന മാനസിക നിലക്കൊരു നമോവാകം. താങ്കളൊക്കെ അയിത്തത്തേക്കുറിച്ച് ഏറെ പഠിക്കാനുണ്ട്. പഠിച്ചിട്ട് പാടുന്നതല്ലേ നല്ലത്.

നിറുത്തി നിറുത്തി പാടിയാലും നീട്ടി നീട്ടി പാടിയാലും, എഴുതുന്നത് വായിക്കുന്ന വിദ്യ ആദ്യം അഭ്യസിക്കൂ ഉണ്ണി.

ഏത് സ്കൂളിലാണു പഠിച്ചത്?

kaalidaasan said...

>>>>ബുദ്ധനു ആത്യതിക സത്യത്തെ കുറിച്ച് ബോധോദയം വന്നത് ഗയ എന്നാ സ്ഥലത്ത് ബോധി വൃക്ഷത്തിന്‍ ചോട്ടില്‍ തപസ്സിരിക്കുമ്പോള്‍ ആണ് എന്ന് കേട്ടിട്ടുണ്ട് .. ഗാന്ധിജിക്ക് ഇങ്ങനെ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ .. അദ്ദേഹം പെട്ടെന്ന് ഇടയ്ക്കു വച്ച് ആകെ മാറിപ്പോയി എന്ന് കാളിദാസന്‍ പറയുന്നുണ്ട് .. . <<<<

അങ്ങനെ പലതും പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റൊരാള്‍ക്ക് ഒരു മലക്ക് വഴിയാണു ബോധോദയം ഉണ്ടായതെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്. ഇനി ബുദ്ധനുമിതുപോലെ വല്ല മലക്കുമാണോ അതുണ്ടാക്കിക്കൊടുത്തതെന്നറിയാന്‍ പ്രശ്നം വച്ച് നോക്കേണ്ടി വരും. അന്ന് ജീവിച്ചിരുന്ന ആരുമിന്ന് ജീവിക്കുന്നില്ലല്ലോ.

ഗാന്ധിജിക്ക് മാറ്റമൊന്നുണ്ടായില്ല എന്ന് ചെത്തൊക്കെ വിശ്വസിച്ചോളൂ. പക്ഷെ മറ്റുള്ളവരും അങ്ങനെ വിശ്വസിക്കണമെന്നു മാത്രം ശഠിക്കല്ലേ.
ജാതി വ്യവസ്ഥ മഹത്തായതാണെന്ന് ആദ്യം പറഞ്ഞ ഗന്ധിജി, അദ്ദേഹത്തിന്റെ കലത്തുണ്ടായിരുന്ന ജാതി വ്യവ്സ്ഥ ഒരു പതനം ആണെന്നു തിരിച്ചറിഞ്ചു. അതിനേ ബോധോദയമെന്നോ ഭൂതോദയമെന്നോ വെറും അഭിനയമെന്നോ ഒക്കെ അവരവരുടെ ഇഷ്ടം പോലെ വ്യാഖ്യാനിച്ചോളൂ.

ആ മാറ്റം ആത്മാര്‍ത്ഥമാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതിന്റെ തെളിവാണ്‌ ഗാന്ധിജി അവര്‍ണ്ണരുടെ ഇടയില്‍ പ്രവര്‍ത്തിച്ചത്.

kaalidaasan said...

>>>>'ഗാന്ധിജി അവര്‍ണ്ണര്‍ക്കെതിരെ താങ്കള്‍ ഇവിടെ എഴുതിയതിലും കൂടുതല്‍ പറഞ്ഞിട്ടുണ്ട്' എന്ന് ചികഞ്ഞു നോക്കാതെതന്നെ പറയുന്നു. ഗാന്ധിജി പിന്നെ നിലപാടുമാറ്റിയെന്നു താങ്കള്‍ പറയുന്നു. ഏതു നിലപാടാണ് മാറ്റിയത്? <<<

ശങ്കരനാരായണന്‍,

ഗാന്ധിജി നിലപാടു മാറ്റിയതായി അംബേദ്ക്കര്‍ എഴുതിയിട്ടുണ്ട്. താങ്കള്‍    തന്നെ അതിവിടെ പകര്‍ത്തിയിരുന്നു. ഇതാണദ്ദേഹത്തിന്റെ വാക്കുകള്‍ 

I gave support to caste because it stands for restraint. But at present caste does not mean restraint, it means limitations. Restraint is glorious and helps to achieve freedom. But limitation is like chain. It binds. There is nothing commendable in castes as they exist to-day. They are contrary to the tenets of the Shastras. The number of castes is infinite and there is a bar against intermarriage. This is not a condition of elevation. It is a state of fall.

ഹിന്ദുമതത്തിലെ ആദ്യകാല ജാതികള്‍ ജനനം കൊണ്ടായിരുന്നില്ല തീരുമാനിക്കപ്പെട്ടിരുന്നത്. കര്‍മ്മം കൊണ്ടായിരുന്നു. ബ്രാഹ്മണനു ക്ഷത്രിയനാകാനും ക്ഷത്രിയനു ബ്രാഹ്മനനാകാനും സാധിക്കുമായിരുന്നു പിന്നീടത് ജനിക്കുന്ന ജാതി ആയി പരിണമിച്ചു. ആധുനിക കാലത്തിതാണു സ്ഥിതി. ഇത് പതനമാണെന്നാണു ഗാന്ധിജി പറയുന്നത്. അത് നിലപാടു മാറ്റമല്ലേ?

നിസ്സഹായന്‍ said...

@കാളിദാസന്‍,

അംബേദ്ക്കര്‍ ഗാന്ധിയുടെ കാപട സ്വഭാവം തുറന്നുകാട്ടാന്‍ രണ്ടുദാഹരണങ്ങളില്‍ വ്യക്തമാക്കുന്നത് നോക്കൂ.

"പട്ടികജാതിക്കാരുടെ പ്രതിനിധികളായി അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ് വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന് ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്."

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) "കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും". അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.

നിസ്സഹായന്‍ said...

@kaalidaasan,

"അതിനേക്കാള്‍ നമ്മുടെ മുന്നിലുള്ളത് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളാണ്. ആ ഭൂമികയില്‍ അദ്ദേഹം അയിത്തം ആചരിച്ചില്ല. അവര്‍ണ്ണരോടൊപ്പം ജീവിച്ച് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചുകൊടുത്തു."

സനാതന ധര്‍മ്മത്തെ അതിന്റെ ഉള്ളടക്കം നഷ്ടപ്പെടുത്താതെ പുനരുദ്ധരിച്ച്, ആധുനികതയ്ക്ക് നിരക്കുന്ന രീതിയില്‍ പുതിക്കിപ്പണിത് വെള്ളപൂശിയെടുക്കാന്‍ യത്നിച്ചയാളാണു് ഗാന്ധി. വര്‍ണ്ണഹിന്ദുക്കള്‍ അവര്‍ണ്ണരോട് കാണിച്ചു കൊണ്ടിരുന്ന നിഷ്ഠൂരത ഹിന്ദുമതത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു് ദോഷമായി ഭവിക്കും എന്നു കാണാന്‍ ഗാന്ധിക്കു കഴിഞ്ഞിരുന്നു. അതിനാല്‍ ഹിന്ദുമതത്തിലെ ഒരു റിലീഫ് വാല്‍വായി പ്രവര്‍ത്തിച്ച് അവര്‍ണ്ണരുടെ രോഷം ശമിപ്പിക്കാനും അവരെ ഹിന്ദുമതത്തിന്റെ കുറ്റിയില്‍ കെട്ടിയിടാനും അവര്‍ണ്ണര്‍ക്കും സവര്‍ണ്ണര്‍ക്കുമിടയില്‍ കോമ്പ്രമൈസ് ഉണ്ടാക്കാനും അദ്ദേഹം പണിപ്പെട്ടു.

മരണംവരെയും ഗാന്ധി, 'മനുഷ്യരെ ശ്രേഷ്ഠ-നീച ശ്രേണിയില്‍പ്പെടുത്തി നാലു വര്‍ണ്ണങ്ങളായി ദൈവം സൃഷ്ടിക്കുന്നു' എന്ന ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിന്റെ സമ്പൂര്‍ണ്ണവിശ്വാസിയായിരുന്നു. ഇങ്ങനെ ഒരു വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തുന്നയാള്‍ എങ്ങിനെയാണു് ജാതിക്കതീതമായി മനുഷ്യരെ ഒന്നായിക്കാണുന്നതും സ്നേഹിക്കുന്നതും എന്നു് ഒന്നു മനസ്സിലാക്കി തന്നാല്‍ മതി. ചാതുര്‍വര്‍ണ്യത്തിലും ജാതിവ്യവസ്ഥയിലും ആദ്യന്തവിശ്വാസം പുലര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും അതിന്റെ പേരിലുള്ള ക്രൂരമായ പീഢങ്ങള്‍ നിറുത്തണമെന്നായിരുന്നു ഗാന്ധിയുടെ അഭിപ്രായം. ജാതിവ്യവസ്ഥയിലോ വര്‍ണ്ണവ്യവസ്ഥയിലോ ഉള്ള അചഞ്ചലമായ വിശ്വാസം ഗാന്ധിയ്ക്കു നഷ്ടപ്പെട്ടിരുന്നെന്നും അദ്ദേഹം ഇതു രണ്ടുമുപേക്ഷിച്ച് മാനവികതയെ പുല്കിയെന്നതിനും എന്താണു് ഒരു തെളിവ് ? അവര്‍ണ്ണരോടുള്ള പീഢനം തുടര്‍ന്നാല്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ പരിപുഷ്ടമായിക്കൊണ്ടിരിക്കുന്ന കൃസ്തുമതത്തിലേയ്ക്ക് പ്രവാഹമുണ്ടാകാന്‍ അത് കാരണമായേക്കുമെന്നു് ഗാന്ധി ഭയപ്പെട്ടിരുന്നു. അയിത്തത്തെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും അയിത്തത്തെ സ്വജീവിത്തില്‍ ഒഴിവാക്കാന്‍ ഗാന്ധിക്കു കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ പോലും അദ്ദേഹം ഒരു കാപട്യക്കാരനായിന്നു. ഗാന്ധി അയിത്തോച്ചാടനം എന്ന പ്രഹസനം കാട്ടി ജനങ്ങളെ കബളിപ്പിക്കുന്ന കാലഘട്ടത്തില്‍, മദ്രാസ്സിലെ ചിന്ദ്രാദിപ്പേട്ടിലെ സ്വാതന്ത്ര്യസമര സമ്മേളന വേദിയില്‍ വെച്ച് ഗാന്ധിയ്ക്ക് കഴുത്തിലണിയേണ്ട പൂമാല ഒരു അയിത്ത ജാതിക്കാരന്‍ തൊട്ട് അശുദ്ധമായി എന്ന ഒറ്റക്കാരണത്താല്‍ ആ പൂമാല സ്വന്തം വടി കൊണ്ട് തട്ടിത്തെറിപ്പിച്ച്, 'ചണ്ഡാലന്‍ തൊട്ടശുദ്ധമാക്കിയ പൂമാല എന്റെ ദേഹത്തിടുന്നോ' എന്നു കയര്‍ത്തയാളാണു് ഗാന്ധി. ഈ സംഭവം മാത്രം മതി ഗാന്ധിയുടെയും അയിത്തോച്ചാടനത്തിന്റെ ആത്മാര്‍ത്ഥത തിരിച്ചറിയാന്‍.
(തുടരും)

നിസ്സഹായന്‍ said...

@kaalidaasan,

"അതിനേക്കാള്‍ നമ്മുടെ മുന്നിലുള്ളത് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളാണ്. ആ ഭൂമികയില്‍ അദ്ദേഹം അയിത്തം ആചരിച്ചില്ല. അവര്‍ണ്ണരോടൊപ്പം ജീവിച്ച് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചുകൊടുത്തു."

സനാതന ധര്‍മ്മത്തെ അതിന്റെ ഉള്ളടക്കം നഷ്ടപ്പെടുത്താതെ പുനരുദ്ധരിച്ച്, ആധുനികതയ്ക്ക് നിരക്കുന്ന രീതിയില്‍ പുതിക്കിപ്പണിത് വെള്ളപൂശിയെടുക്കാന്‍ യത്നിച്ചയാളാണു് ഗാന്ധി. വര്‍ണ്ണഹിന്ദുക്കള്‍ അവര്‍ണ്ണരോട് കാണിച്ചു കൊണ്ടിരുന്ന നിഷ്ഠൂരത ഹിന്ദുമതത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു് ദോഷമായി ഭവിക്കും എന്നു കാണാന്‍ ഗാന്ധിക്കു കഴിഞ്ഞിരുന്നു. അതിനാല്‍ ഹിന്ദുമതത്തിലെ ഒരു റിലീഫ് വാല്‍വായി പ്രവര്‍ത്തിച്ച് അവര്‍ണ്ണരുടെ രോഷം ശമിപ്പിക്കാനും അവരെ ഹിന്ദുമതത്തിന്റെ കുറ്റിയില്‍ കെട്ടിയിടാനും അവര്‍ണ്ണര്‍ക്കും സവര്‍ണ്ണര്‍ക്കുമിടയില്‍ കോമ്പ്രമൈസ് ഉണ്ടാക്കാനും അദ്ദേഹം പണിപ്പെട്ടു.

മരണംവരെയും ഗാന്ധി, 'മനുഷ്യരെ ശ്രേഷ്ഠ-നീച ശ്രേണിയില്‍പ്പെടുത്തി നാലു വര്‍ണ്ണങ്ങളായി ദൈവം സൃഷ്ടിക്കുന്നു' എന്ന ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിന്റെ സമ്പൂര്‍ണ്ണവിശ്വാസിയായിരുന്നു. ഇങ്ങനെ ഒരു വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തുന്നയാള്‍ എങ്ങിനെയാണു് ജാതിക്കതീതമായി മനുഷ്യരെ ഒന്നായിക്കാണുന്നതും സ്നേഹിക്കുന്നതും എന്നു് ഒന്നു മനസ്സിലാക്കി തന്നാല്‍ മതി. ചാതുര്‍വര്‍ണ്യത്തിലും ജാതിവ്യവസ്ഥയിലും ആദ്യന്തവിശ്വാസം പുലര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും അതിന്റെ പേരിലുള്ള ക്രൂരമായ പീഢങ്ങള്‍ നിറുത്തണമെന്നായിരുന്നു ഗാന്ധിയുടെ അഭിപ്രായം. ജാതിവ്യവസ്ഥയിലോ വര്‍ണ്ണവ്യവസ്ഥയിലോ ഉള്ള അചഞ്ചലമായ വിശ്വാസം ഗാന്ധിയ്ക്കു നഷ്ടപ്പെട്ടിരുന്നെന്നും അദ്ദേഹം ഇതു രണ്ടുമുപേക്ഷിച്ച് മാനവികതയെ പുല്കിയെന്നതിനും എന്താണു് ഒരു തെളിവ് ? അവര്‍ണ്ണരോടുള്ള പീഢനം തുടര്‍ന്നാല്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ പരിപുഷ്ടമായിക്കൊണ്ടിരിക്കുന്ന കൃസ്തുമതത്തിലേയ്ക്ക് പ്രവാഹമുണ്ടാകാന്‍ അത് കാരണമായേക്കുമെന്നു് ഗാന്ധി ഭയപ്പെട്ടിരുന്നു. അയിത്തത്തെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും അയിത്തത്തെ സ്വജീവിത്തില്‍ ഒഴിവാക്കാന്‍ ഗാന്ധിക്കു കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ പോലും അദ്ദേഹം ഒരു കാപട്യക്കാരനായിന്നു. ഗാന്ധി അയിത്തോച്ചാടനം എന്ന പ്രഹസനം കാട്ടി ജനങ്ങളെ കബളിപ്പിക്കുന്ന കാലഘട്ടത്തില്‍, മദ്രാസ്സിലെ ചിന്ദ്രാദിപ്പേട്ടിലെ സ്വാതന്ത്ര്യസമര സമ്മേളന വേദിയില്‍ വെച്ച് ഗാന്ധിയ്ക്ക് കഴുത്തിലണിയേണ്ട പൂമാല ഒരു അയിത്ത ജാതിക്കാരന്‍ തൊട്ട് അശുദ്ധമായി എന്ന ഒറ്റക്കാരണത്താല്‍ ആ പൂമാല സ്വന്തം വടി കൊണ്ട് തട്ടിത്തെറിപ്പിച്ച്, 'ചണ്ഡാലന്‍ തൊട്ടശുദ്ധമാക്കിയ പൂമാല എന്റെ ദേഹത്തിടുന്നോ' എന്നു കയര്‍ത്തയാളാണു് ഗാന്ധി. ഈ സംഭവം മാത്രം മതി ഗാന്ധിയുടെയും അയിത്തോച്ചാടനത്തിന്റെ ആത്മാര്‍ത്ഥത തിരിച്ചറിയാന്‍.
(തുടരും)

നിസ്സഹായന്‍ said...

@kaalidaasan,

'ഹരിജനങ്ങള്‍' എന്നു് ദലിതു ജനതയ്ക്ക് പേര് നല്‍കുന്നതില്‍ പ്രവര്‍ത്തിച്ച ഗാന്ധിയന്‍ ഗൂഢാലോചന തിരിച്ചറിയേണ്ടതുണ്ട്.

കഷ്ടപ്പാടിനും ശത്രുദോഷത്തിനും പരിഹാരം കണ്ടെത്താന്‍, സവര്‍ണ്ണ സ്ത്രീകളെ നേര്‍ച്ചവസ്തുവാക്കി ക്ഷേത്രത്തില്‍ നല്‍കി അവരെ ബ്രാഹ്മണ സവര്‍ണ്ണ പുരോഹിതരും മറ്റ് ഉന്നത സവര്‍ണ്ണരും ലൈംഗികമായി പീഢിപ്പിക്കുന്ന ദേവദാസി സമ്പ്രദായ കാലത്ത്, ദേവദാസികളായ സവര്‍ണ്ണ സ്ത്രീകളില്‍ പിറന്ന കുഞ്ഞുങ്ങളുടെ പിതൃത്വം തിരിച്ചറിയാന്‍ പറ്റാത്ത ഗതികേടിനു് പരിഹാരമെന്നോണം, 19 -നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഗുജറാത്തില്‍ പിറന്ന നരസിംഹമേത്ത എന്ന ബ്രാഹ്മണ കവി സവര്‍ണ്ണജാരസന്തതികള്‍ക്കു് നല്‍കിയ പേരാണു് 'ഹരിജനങ്ങള്‍' അഥവാ 'വിഷ്ണുവിന്റെ മക്കള്‍'‍. 1932- ല്‍ ദേവദാസി സമ്പ്രദായം എന്ന ലൈംഗികാചാരം നിറുത്തലാക്കപ്പെട്ടതിനു ശേഷം നാലു വര്‍ഷം പിന്നിട്ടപ്പോഴാണു് അവര്‍ണ്ണരെ ക്ഷേത്ര പുറമ്പോക്കില്‍ പോലും പ്രവേശിപ്പിക്കാന്‍ അധികാരികള്‍ തയ്യാറായത്. അക്കാലംവരെയും ക്ഷേത്രങ്ങളില്‍ നിന്നും അകറ്റിനിറുത്തപ്പെട്ട ആദി ഗോത്രജനതയെ, അമ്പങ്ങളിലും അന്തപ്പുരങ്ങളിലും മാറിമാറി കിടപ്പറ പങ്കുവെയ്ക്കുന്ന ദേവദാസികളുടെ മക്കളുടെ പേരായ ഹരിജനങ്ങള്‍ എന്ന നാമം ഉപയോഗിച്ചാണു് ഗാന്ധി വിളിച്ചത്. ബാബാസാഹേബ് ഹരിജന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കി, ആ പദം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഗാന്ധിയും കൂട്ടരും ആദിഗോത്രജനത ഹരിജന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടണം എന്നു് പ്രസ്താവിച്ചു. ദലിതര്‍ ദൈവത്തിന്റെ മക്കളാണെങ്കില്‍ സവര്‍ണ്ണരായ ഗാന്ധിയും കൂട്ടരും അതില്‍ പെടില്ലെന്നാണോ ? ഇവിടെ സവര്‍ണ്ണന്റെ ചരിത്രപരമായി അശ്ലീലമായ പേര് ദലിതര്‍ക്കു വെച്ചുമാറി അവരെ നാറ്റിക്കാന്‍ ശ്രമിക്കുന്ന ഗാന്ധി ശുദ്ധഹൃദയനാണെന്നു സമ്മതിക്കാന്‍ എന്തായാലുമാവില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

ഗാന്ധിജി അഭിപ്രായം മാറ്റി എന്ന് ഞാന്‍ ഡോ:അംബേദ്കറുടെ വാചകങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞു. എന്താണ് മാറ്റം? നാലായിരം ജാതികള്‍ വേണ്ട. നാല് വര്‍ണം മതി. ഈ നയംമാറ്റംകൊണ്ട് എന്താണ് പ്രയോജനം? വര്‍ണത്തിന് പുറത്തുള്ള പഞ്ചമാരായ അവര്‍ണര്‍ ശൂദ്രന്‍-ത്രൈവര്‍ണികരെ പരിചരിക്കേണ്ടവര്‍, മേലെയുള്ള നാലു വര്‍ണക്കാരെയും പരിചരിക്കലാണ് ശൂദ്രന്റെ കര്‍മ്മം എന്ന് വേദ വചനം-ആയതുകൊണ്ട് എന്താണ് പ്രയോജനം? അലങ്കോലപ്പെട്ട ചാതുര്‍വര്‍ണ്യത്തെ ശുദ്ധമാക്കുക എന്ന മാറ്റത്തെ എങ്ങനെ പുരോഗമനാശയമായി കണക്കാക്കാന്‍ പറ്റും? ഇതല്ല അറിയേണ്ടത്. ജാതി നശീകരണകാര്യത്തലും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട കാര്യത്തിലും ഗാന്ധിജി എന്ത് എഴുതി, എന്തു പ്രവര്‍ത്തിച്ചു എന്നാണ് അറിയേണ്ടത്? അതൊന്നു വ്യക്തമാക്കിത്തരിക.
നിന്ദ്യവും നീചവും നികൃഷ്ടവുമായൊരു വ്യവസ്ഥിതിയാണ് വര്‍ണ സിദ്ധാന്തം. ഇതു ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ എന്ന തര്‍ക്കിക്കുന്നത് (ഒരു മദ്യവിരോധിയെ സംബന്ധിച്ചിടത്തോളം) ബ്രാണ്ടിയാണോ വിസ്‌കിയാണോ നല്ലത് എന്നു ചോദിക്കുന്നതുപോലുള്ള മണ്ടന്‍ തര്‍ക്കങ്ങളാണ്.

kaalidaasan said...

>>>>അയിത്തജാതിക്കാരുടെ, അതായത് അവര്‍ണരുടെ സാമൂഹിക പുരോഗതിക്കും രാഷ്ട്രീയ അധികാരത്തിനും വേണ്ടി എന്താണ് പ്രവര്‍ത്തിച്ചത്? ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി എന്തു സാമൂഹിക-രാഷ്ട്രീയ പുരോഗതിയാണ് അയിത്തജാതിക്കാര്‍ നേടിയത്?<<<

ശങ്കരനാരായണന്‍,

താങ്കളുടെ ചോദ്യത്തിന്റെ വിവക്ഷ മനസിലായില്ല.

അംബേദ്ക്കറേപ്പോലുള്ളവര്‍ മുഴുവന്‍ സമയവും അയിത്തജാതിക്കാരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയാണു ചെലവഴിച്ചത്. ഗാന്ധിജി പ്രധാനമായും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. അതിന്റെ കൂടെ സ്വയം പര്യാപ്തതക്കും മത മൈത്രിക്കും. അയിത്തോച്ചടനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.

ഉയര്‍ന്ന ജാതിയില്‍ ജനിച്ചിട്ടും അയിത്തജാതിക്കാരോട് സമഭാവനയോടെ പെരുമാറി. മറ്റുള്ളവരോടും അങ്ങനെ പെരുമാറണമെന്നു നിര്‍ദേശിച്ചു. അംബെദ്ക്കര്‍ ഉള്‍പ്പടെയുള്ള അയിത്തജാതിക്കാരുടെ എല്ലാ രാഷ്ട്രീയ സമൂഹിക മുന്നേറ്റങ്ങളെയും അദ്ദേഹം പിന്തുണച്ചു. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്ക് അദ്ദേഹം ചെയ്ത കാര്യങ്ങളേക്കുറിച്ചല്ല പരാതി. ചെയ്യാതെ പോയ കാര്യങ്ങളേക്കുറിച്ചാണ്.

അക്കാലത്ത് ഗാന്ധിജിക്കോ മറ്റ് സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ക്കോ രാഷ്ട്രീയ അധികാരമുണ്ടായിരുന്നില്ല. . ഗാന്ധിജി പ്രവര്‍ത്തിച്ച സമയത്ത് ഇന്‍ഡ്യ ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരും കുറേ നാട്ടുരാജാക്കന്മാരുമായിരുന്നു. രഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളുണ്ടാകണമെങ്കില്‍ തീരുമാനം ഭരണകര്‍ത്താക്കള്‍ എടുക്കേണ്ടിയിരുന്നു. ക്ഷേത്രപ്രവേശനം സാധ്യമായത് അതിനു വേണ്ടി ചെയ്ത സമരം കൊണ്ടു മാത്രമല്ല. ഒരു സമരം കൊണ്ടും ഉയര്‍ന്നജാതിക്കാര്‍ ക്ഷേത്രങ്ങള്‍ അയിത്തജാതിക്കാര്‍ക്ക് വേണ്ടി തുറന്നു കൊടുത്തില്ല അത് ഭരണ കര്‍ത്താക്കളാണു ചെയ്തത്.

ഇന്‍ഡ്യയുടെ Constituent assembly പാസാക്കിയ ഭാരണഘടനയില്‍ അയിത്തജാതിക്കാരില്‍ കുറച്ചു പേര്‍ക്ക് സംവരണം  എഴുതിചേര്‍ത്തപ്പോളാണത് ലഭ്യമായത്. അത് അംബെദ്ക്കറിന്റെ മാത്രം കഴിവായി അദ്ദേഹത്തിന്റെ ആരാധകര്‍ കൊണ്ടാടുന്നുണ്ട്. അത് ശരിയല്ല. Constituent assembly ചര്‍ച്ച ചെയ്താണവ പാസാക്കിയത്. ഭരണ ഘടന ഉണ്ടാക്കിയത് അംബെദ്ക്കര്‍ ഒറ്റക്കൊന്നുമല്ല. ഒരു പറ്റം ആളുകള്‍  അതിനു വേണ്ടി ശ്രമിച്ചു.

അയിത്തജാതിക്കാര്‍ക്ക് വേണ്ടി 22% സംവരണം ഭരനഘടനയില്‍ എഴുതി ചേര്‍ത്തത് അംബെദ്ക്കറുടെ മാത്രം മിടുക്കാണെന്ന് പലരും പറഞ്ഞു പരത്തുന്നുണ്ട്. ഗാന്ധിജിയെ വെറുക്കുകയും അംബെദ്ക്കറെ അരാധിക്കുകയും ചെയ്യുന്ന പലരും ഇതെഴുതിയുണ്ടാക്കുന്നതില്‍ മറ്റുള്ളവര്‍ വഹിച്ച പങ്കിനെ തമസ്കരിക്കാറുമുണ്ട്.

ഇതേക്കുറിച്ചൊരു ലേഖനം ഇവിടെ വായിക്കാം.

http://articles.timesofindia.indiatimes.com/2010-01-23/india/28144602_1_constituent-assembly-partition-provincial-elections

അവര്‍ണ്ണരെ separate electorate ആക്കി സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാറ്റി നിറുത്താനുള്ള അംബേദ്ക്കറിന്റെ ശ്രമത്തെ ഗാന്ധിജി പരജയപ്പെടുത്തി. അതിന്റെ ഉദ്ദേശ്യം അവര്‍ണ്ണരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുക എന്നതായിരുന്നു. അംബെദ്ക്കര്‍ ഉദ്ദേശിച്ചത് നടന്നിരുന്നെങ്കില്‍ അവര്‍  മറ്റൊരു ബ്ളോക്ക് ആയി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്തപ്പെട്ടേനെ. അവര്‍ണ്ണര്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും സവര്‍ണ്ണര്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാകുമായിരുന്നു.

അംബെദ്ക്കറുടെ ഉദ്ദേശ്യം കുറെ എം പിമാരെ തെരഞ്ഞെടുത്ത് അതു വഴി അധികാരം  പിടിക്കുക എന്നതായിരുന്നു. അതിന്റെ ഉദ്ദേശ്യശുദ്ധി കൊള്ളാമായിരുന്നു. പക്ഷെ അംബെദ്ക്കറെ പിന്തുണച്ചതിനേക്കാള്‍ കൂടുതല്‍ അവര്‍ണ്ണര്‍ ഗാന്ധിജിയെ പിന്തുണച്ചിരുന്നു. ഈ യാഥാര്‍ത്ഥ്യം അദ്ദേഹത്തെ എന്നുമലട്ടുകയും ചെയ്തു. ഗാന്ധ്ജിയോടുള്ള വെറുപ്പിന്റെ ഒരു കാരണം ഇതായിരുന്നു.

അവര്‍ണ്ണര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതില്‍ ഗാന്ധിജിയും അംബേദ്ക്കറും അവരുടേതായ പങ്ക് വഹിച്ചു.ഒരാളെ ഇകഴ്ത്തി മറ്റെയാളെ പുകഴുത്തുന്നത് നീതികരിക്കാനാകില്ല.

kaalidaasan said...

നിസഹായന്‍,

അംബെദ്ക്കര്‍ എന്ന വ്യക്തി ഗാന്ധിയേക്കുറിച്ച് എന്തെങ്കിലും നല്ലത് എപ്പൊഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് അംബെദ്ക്കറിന്റെ ഓരോരോ ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നവ പ്രത്യേകം വിശകലനം ​ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ഞാന്‍ അറിഞ്ഞിടത്തോളം ഒരിക്കല്‍ മാത്രമേ അദ്ദേഹം ഗന്ധിയേക്കുറിച്ച് നല്ലതു പറഞ്ഞിട്ടുള്ളു. അത് ഗാന്ധി മരിച്ചപ്പോള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ്. അതിനു മുമ്പും അതിനു ശേഷവും ഗാന്ധിയേക്കുറിച്ച് പറഞ്ഞതാണു ശരിയെങ്കില്‍ അന്ന് അദ്ദേഹം നടത്തിയത് ആത്മ വഞ്ചനയാണ്. അതില്‍ കൂടുതല്‍ കാപട്യം ഗാന്ധിക്കുണ്ടെന്നു തോന്നുന്നില്ല.

വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. എന്ന അംബേദക്കറിന്റെ പ്രസ്താവന ഏറ്റവും വില കുറഞ്ഞതായിപോയി. ഇന്‍ഡ്യയിലെ കോടിക്കണക്കിനാളുകളെ അവഹേളിക്കുന്ന പ്രസ്തവനയാണത്. അന്നത്തെ ഇന്‍ഡ്യയിലെ 99.9% അവര്‍ണ്ണരെയും അവഹേളിക്കുന്നതാണാ പ്രസ്താവന.

എന്റെ അഭിപ്രായത്തില്‍ അംബെദ്ക്കറിനു അപകര്‍ഷതാബോധമോ നിരശായോ ഒക്കെയായിരുന്നു. അല്ലെങ്കില്‍ ഗാന്ധിജിയുടെ വേഷത്തേപ്പോലും പുച്ഛിക്കില്ലായിരുന്നു. ശ്രീബുദ്ധന്‍ സുഖ ഭോഗങ്ങളുപേക്ഷിച്ചപ്പോള്‍ അദ്ദേഹത്തെ മഹാനെന്നു വിളിച്ചു. പക്ഷെ ഗാന്ധി അത് ചെയ്തപ്പോള്‍ കപടനും ആയി.

സ്യൂട്ട് ധരിച്ചല്ലാതെ അംബെദ്ക്കറിന്റെ ഒരൊറ്റ ചിത്രവും ഞാന്‍ കണ്ടിട്ടില്ല. സായിപ്പിന്റെ വേഷത്തോടായിരുന്നു അദ്ദേഹത്തിനെന്നും പ്രതിപത്തി. തന്റെ സ്വന്തം ജാതിക്കാര്‍  അല്‍പ്പവസ്ത്രം ധരിച്ചും  വസ്ത്രമില്ലാതെയും, വസ്ത്രം ധരിക്കുന്നത് വിലക്കപ്പെട്ടും ജീവിച്ചപ്പോള്‍ സായിപ്പിന്റെ വസ്ത്രം ധരിച്ചു നടക്കുന്നതല്ലേ കാപട്യം?

സത്യവും അഹിംസയും ഗാന്ധിജി തന്റെ തത്വങ്ങളായി എടുത്തതും അംബേദ്ക്കറിനു രുചിച്ചില്ല അത് ലോകത്തിനു പ്രധാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു എന്നാണദ്ദേഹം കളിയാക്കുന്നത്. ശ്രീബുധ്ദന്‍ പറഞ്ഞതുകൊണ്ട്, മാറ്റാര്‍ക്കും അത് സ്വായത്തമാക്കാന്‍ ആകില്ലേ?

ശ്രീ ബുദ്ധനും മുന്നേ അതൊക്കെ പലരും പറഞ്ഞിട്ടുണ്ട് എന്ന് അംബേദക്കര്‍ മറക്കുന്നു. കള്ളം പറയരുത്, കൊല്ലരുത് എന്നതൊക്കെ ദൈവ കല്‍പ്പനയാണെന്നും പറഞ്ഞ് ഉത്ബോധിപ്പിച്ചത് യഹൂദ പ്രവാചകനായിരുന്ന മോശ ആയിരുന്നു. അദ്ദേഹം ജീവിച്ചത് ശ്രീബുദ്ധനും എത്രയോ മുമ്പായിരുന്നു. അപ്പോള്‍ ശ്രീബുദ്ധനും അംബേദ്ക്കറിന്റെ അളവുകോലു വച്ച് കപടന്‍ അല്ലേ?

ഊണിലും  ഉറക്കത്തിലും ഗാന്ധി വിരോധം മാത്രമായിരുന്നു അംബേദ്കറെ നയിച്ചിരുന്നത്. അദ്ദേഹം ഗാന്ധി എന്ന വാക്കെവിടെയൊക്കെ എഴുതിയിട്ടുണ്ടോ അവിടെയെല്ലാം ഈ വിരോധം ഫണം വിരിച്ചാടുന്നത് കാണാം. ഗാന്ധിജിയോടൊപ്പം അംബേദ്ക്കര്‍ ഒരു കാര്യത്തിലെങ്കിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. .അദ്ദേഹത്തിന്റെ അറിവു ഭൂരിഭാഗവും  മൂന്നാതൊരാളില്‍ നിന്നായിരുന്നു. ആരാണിതൊക്കെ അദ്ദേഹത്തോട് പറഞ്ഞുകൊടുത്തതെന്നു പോലും തന്റെ പുസ്തകങ്ങളിലോ ലേഖനങ്ങളിലോ അദ്ദേഹം  വ്യക്തമാക്കിയിട്ടുമില്ല. ഒരു പക്ഷെ വെറും ഭാവനയാകാനും മതി. ഗാന്ധിയോടൊപ്പം നടന്ന ആരും ഇതൊന്നും പറഞ്ഞിട്ടില്ല. നെഹ്രു, പട്ടേല്‍, റ്റാഗോര്‍ തുടങ്ങി ആയിരങ്ങള്‍ അദ്ദേഹത്തിന്റെ സന്തത സഹചാരികളായിരുന്നു. അവരെയൊക്കെ ഗാന്ധി സമര്‍ദ്ധമായി പറ്റിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഗാന്ധി എവിടെ ചെന്നാലും അനേകായിരം അവര്‍ണ്ണര്‍ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും തടിച്ചുകുടിയിരുന്നു. അതിന്റെ ഒരു കാരണം അദ്ദേഹം അവരേപ്പൊലെ വസ്ത്രം ധരിച്ചും പെരുമാറിയും അവരിലൊരാളായി ജീവിച്ചു എന്നതായിരുനു. അംബേദ്ക്കറാകട്ടേ കോട്ടും സ്യൂട്ടുമണിഞ്ഞ് ഒരു സായിപ്പിനേപ്പോലെ അവരുടെ മുന്നില്‍ വന്നിരുന്നു. പലര്‍ക്കും അത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. അതുകൊണ്ട് അദ്ദേഹത്തേക്കാള്‍ കൂടുതല്‍  അവര്‍ണ്ണര്‍ ഗാന്ധിജിയെ ഇഷ്ടപ്പെട്ടു. അവര്‍ണ്ണനായ തന്നേക്കാള്‍ കൂടുതലായി അവര്‍ണ്ണര്‍ ഉയര്‍ന്നജാതിക്കാരനായ ഗാന്ധിയെ ഇഷ്ടപ്പെട്ടതും, ബഹുമാനിച്ചതും ആരാധിച്ചതും ഒരു പക്ഷെ അംബെദ്ക്കര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അതദ്ദേഹത്തിന്റെ വാക്കുകളിലും പ്രതിഫലിച്ചു.
ഇവിടെ തന്നെ സത്യാന്വേഷി എന്റെ സംവരണം സംബന്ധിച്ച നിലപാടിനെ പുകഴ്ത്തിപ്പറഞ്ഞത് മറ്റൊരാള്‍ക്ക് സഹിച്ചില്ല. അതദ്ദേഹം പല രീതികളിലും  പ്രകടിപ്പിക്കുന്നു. ഇതൊക്കെ മനുഷ്യ സഹജമായ കുശുമ്പുകളോ സൌന്ദര്യ പിണക്കങ്ങളോ ആയേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

ഇന്‍ഡ്യയുടെ ഭാഗധേയം നിര്‍ണ്ണയിച്ചതില്‍ ഗാന്ധിക്കും അംബേദ്ക്കറിനും അവരുടേതായ പങ്കുണ്ട്. അംബേദ്ക്കര്‍ എഴുതി എന്നതുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ ഗാന്ധി വെറുപ്പ് അപ്പാടെ അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. നിഷ്പക്ഷനായ മൂന്നാതൊരാള്‍ ഇത് പറഞ്ഞാല്‍ അതിനു വിശ്വാസ്യത ഉണ്ടായേനേ.

kaalidaasan said...

>>>>ഗാന്ധിജി അഭിപ്രായം മാറ്റി എന്ന് ഞാന്‍ ഡോ:അംബേദ്കറുടെ വാചകങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞു. എന്താണ് മാറ്റം? നാലായിരം ജാതികള്‍ വേണ്ട. നാല് വര്‍ണം മതി. ഈ നയംമാറ്റംകൊണ്ട് എന്താണ് പ്രയോജനം? <<<

ശങ്കരനാരായണന്‍,

അല്ലല്ലോ. താങ്കള്‍ പറയുന്നതല്ലല്ലോ അദ്ദേഹത്തിന്റെ നയം മാറ്റം.

ജാതി നല്ലതാണെന്നദ്ദേഹം ആദ്യം പറഞ്ഞിരുന്നു. പിന്നീടത് മാറ്റി, അത് പരിമിതികളുണ്ടാക്കുന്നതാണ്, പതനമാണ്, എന്നൊക്കെ മാറ്റി പറഞ്ഞു.

ജാതികള്‍ ഉണ്ടായിരിക്കുന്നതല്ല അയിത്താചരണത്തിന്റെ കാരണമെന്നദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ജാതി ഇല്ലാതാക്കിയാലൊന്നും അയിത്താചരണം മാഞ്ഞുപോകില്ല എന്നുമദ്ദേഹം വിശ്വസിച്ചു.

ജാതികള്‍ ഉണ്ടായതാണോ ജാതി വിവേചനത്തിന്റെയും  അയിത്താചരണത്തിന്റെയും കാരണമെന്ന് താങ്കളും വിശ്വസിക്കുന്നുണ്ടോ? ഇതിനൊരു മറുപടി തരാമോ?അതു കഴിഞ്ഞിട്ട് ഗാന്ധിജി പറഞ്ഞതിനേക്കുറിച്ച് ഞാന്‍ അഭിപ്രയം പറയാം.

kaalidaasan said...

>>>>വര്‍ണത്തിന് പുറത്തുള്ള പഞ്ചമാരായ അവര്‍ണര്‍ ശൂദ്രന്‍-ത്രൈവര്‍ണികരെ പരിചരിക്കേണ്ടവര്‍, മേലെയുള്ള നാലു വര്‍ണക്കാരെയും പരിചരിക്കലാണ് ശൂദ്രന്റെ കര്‍മ്മം എന്ന് വേദ വചനം-ആയതുകൊണ്ട് എന്താണ് പ്രയോജനം? <<<

ശങ്കരനാരായണന്‍,

അപ്പോള്‍ ഈ അവര്‍ണ്ണര്‍ ശരിക്കും വര്‍ണ്ണത്തിനു പുറത്താണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

ഇതാണു ശരിയെങ്കില്‍ അവര്‍ണ്ണര്‍ സനാതന മതത്തിന്റെ ഭാഗമല്ല. പിന്നെന്തിനാണ്, അവര്‍ സനാതന മഹത്തിന്റെ ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നത്?

ശൂദ്രന്‍ അവന്റെ മേലെയുള്ള ത്രൈവര്‍ണ്ണികരെ പരിച്ചരിക്കുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ഇതിനു പുറത്തുള്ള അവര്‍ണ്ണന്‍ അന്വേഷിക്കേണ്ടതുണ്ടോ?

kaalidaasan said...

>>>>അലങ്കോലപ്പെട്ട ചാതുര്‍വര്‍ണ്യത്തെ ശുദ്ധമാക്കുക എന്ന മാറ്റത്തെ എങ്ങനെ പുരോഗമനാശയമായി കണക്കാക്കാന്‍ പറ്റും? <<<

ശങ്കരനാരായണന്‍,

ചാതുര്‍വര്‍ണ്യത്തെ ശുദ്ധമാക്കുക എന്നത് ഒരു തരത്തിലുമുള്ള പുരോഗന ആശയമല്ല. അത് ചതുര്‍വര്‍ണ്ണ്യത്തിനുള്ളിലെ വിഷയമാണ്. ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്തുള്ള പഞ്ചമരായ അവര്‍ണ്ണരുടെ വിഷയമേ അല്ല.

kaalidaasan said...

>>>>ഇതല്ല അറിയേണ്ടത്. ജാതി നശീകരണകാര്യത്തലും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട കാര്യത്തിലും ഗാന്ധിജി എന്ത് എഴുതി, എന്തു പ്രവര്‍ത്തിച്ചു എന്നാണ് അറിയേണ്ടത്? അതൊന്നു വ്യക്തമാക്കിത്തരിക. <<<

ശങ്കരനാരായണന്‍,

വ്യക്തമാക്കി തരാം.അതിനു മുന്നേ ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടേ.

ഗാന്ധിജി ജാതി നശീകരണത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നാണല്ലോ താങ്കളുടെ പരാതി. ഗാന്ധിജി ജാതി നശീകരണത്തിനു വേണ്ടി ശ്രമിച്ചു വിജയം നേടി എന്നു സങ്കല്‍പ്പിക്കുക. ഒരു നിയമ നിര്‍മ്മാണത്തിലൂടെ 1947 ല്‍ ജാതി നിരോധിച്ച് എല്ലാ ഹിന്ദുക്കളും ഹിന്ദു എന്ന പൊതു സംജ്ജയിലറിയപ്പെടാന്‍ തുടങ്ങി എന്നും കരുതുക. അയിത്താചരണം നിരോധിച്ചപോലെ. ജാതിപ്പേരു വിളിക്കുന്നതു നിരോധിച്ചപോലെ.

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ താങ്കള്‍ അതിനെ സ്വാഗതം ചെയ്യുമായിരുന്നോ?

ChethuVasu said...

മിസ്ടര്‍ കാളിദാസന്‍ .

(1 )
ഒരാളെ , അയാളുടെ സമൂഹത്തിലെ താഴ്ന്ന സ്ഥാനത്തെ ക്കുറിച്ച് സൂചിപ്പിച്ചു , അയാളെ ഇകഴ്തുക എന്നത് തന്നെയാണ് ആളു ഒരാളെ ജാതിപ്പേര് ഉപയോഗിച്ച് വിളിച്ചപമാനിക്കുന്ന ഒരാളിന്റെ മനസ്സിലെ ഉദ്ദേശം . "ഡാ' നീ എന്നെക്കാളും താഴ്ന്നവന്‍ അല്ലെ.. " എന്ന് അയാളെ ഓര്‍മ്മിപ്പിക്കുക ആണ് അതിന്റെ ലക്ഷ്യം തന്നെ .. അയാള്‍ തന്നെക്കാളും അധമ ജാതിയില്‍ പിറന്നവന്‍ ആണ് എന്ന് വിളിക്കുന്ന ആള്‍ കരുതുന്നത് കൊണ്ടാണ് ആ "ടൂള്‍ ' അയാള്‍ സംഭാഷണത്തില്‍ മാനസിക മുന്തൂക്കതിനായി ഉപയോഗിക്കുന്നത് തന്നെ .

(2 )
ഒരാളെ ആയിത്താച്ചരണത്തിന് മറ്റൊരാള്‍ വിധയനാക്കുന്നത് , അയാള്‍ തന്നെക്കാള്‍ താഴ്ന്നവന്‍ ആണ് എന്നും , തന്നെക്കാളും അധമ ജാതിയില്‍ പിറന്നവന്‍ ആണ് എന്നും അയിത്തം ആചരിക്കുന്ന ആള്‍ കരുതുന്നത് കൊണ്ടാണ് ആ "ടൂള്‍ ' അയാള്‍ സമൂഹത്തില്‍ തന്റെ മുന്‍തൂക്കതിനായി ഉപയോഗിക്കുന്നത് തന്നെ .
മറ്റൊരാളെ അയാളുടെ " താഴ്ന്ന സ്ഥാനം" സൂചിപ്പിക്കാന്‍ ആയി ജാതിപ്പേര് വിളിക്കുന്ന ഒരാളെ , അതിനു പ്രേരിപ്പിക്കുന്ന മാനസിക ചിന്തവും വിശ്വാസവും തന്നെയാണ് അയാളെ ക്കൊണ്ട് മറ്റേയാളുടെ താഴ്ന്ന സ്ഥാനത്തെ അടയാളപ്പെടുത്തുന്ന അയിത്തം പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നത് . ഈ അടിസ്ഥാന ആശയം താങ്കള്‍ക്കു മനസ്സിലാകുന്നില്ലെങ്കില്‍ (കഷ്ടം !) താങ്കള്‍ക്ക് ജാതി ചിന്ത എന്താണ് എന്നോ അത് എങ്ങനെയാണു മനുഷ്യനെ വിവിധ പ്രവൃത്തിക ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്നോ അറിയില്ല തന്നെ,. താങ്കള്‍ ഈ വിഷയത്തില്‍ കൂടുതല്‍ എഴുതാതിരിക്കുന്നതാണ് അഭികാമ്യം !

ChethuVasu said...

ഗാന്ധിജിക്ക് മറ്റുള്ളവരുമായുള്ള ആശയ വിനിമയങ്ങളുടെ ഫലമായി തന്റെ അഭിപ്രായങ്ങളെ പുനരവലോകനം ചെയ്തിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് ..എന്നാല്‍ എത്ര കണ്ടു എന്നതാണ് ആലോചിക്കേണ്ടത് .. കാര്യമായ വ്യതിയാനം ആയിരുന്നോ . അതോ പ്രായോഗിക തലത്തില്‍ വലിയ മാറ്റങ്ങള്‍ ശ്രുഷ്ടിക്കാത്തത് ആയ ഒന്നായിരുന്നു .. കര്‍മ്മം കൊണ്ട് വര്‍ണങ്ങള്‍ സ്വീകരിക്കാം എന്നാ കഴ്കാപ്പാടില്‍ ഗാന്ധിജി എതിചെര്‍ന്നിട്ടുന്ടെങ്കില്‍ അത് ഒരു പടി പുരോഗമനം ആണെന്ന് പറയാം . അങ്ങനെ എങ്കില്‍ ഒരു ചോദ്യം ,തന്റെ സ്വന്തം വരണം ഇതാണ് എന്നായിരുന്നു അദ്ദേഹം അതിനു ശേഷം കരുതിപ്പോന്നത് ..? രണ്ടാമത്തെ ചോദ്യം : എത്ര ദളിതരെ കര്‍മ്മം കൊണ്ട് ഗാധിജി ബ്രാഹ്മണര്‍ ആയി നിശ്ചയിച്ചു ആചരിച്ചു ..? അത്ര ബ്രാഹ്മണരെ കര്‍മം കൊണ്ട് ബ്രാഹ്മണര്‍ അല്ല എന്ന് ഗാന്ധിജി കരുതി പോന്നിരുന്നു ..? ദളിതന് ബ്രാഹ്മണരുടെ മര്‍മ്മം ചെയ്യുക (പൂജകളും മറ്റും ) എന്നാ അവകാശം തന്റെ ആശ്രമത്തില്‍ എങ്കിലും സാധിച്ചു കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടോ ..? ഇത് അറിയാന്‍ വേണ്ടി ചോദിക്കുന്നതാണ് . കാരണം ഗാന്ധിജി തന്റെ അഭിപ്രായം ആ നിലയിലേക്ക് മാറി എങ്കില്‍ ചിന്തിക്കുന്നത് പ്രവൃത്തിക്കുന്ന ഒരാള്‍ എന്നാ നിലക്ക് അദ്ദേഹം അങ്ങനെ ചെയ്യുമായിരുന്നല്ലോ .

ChethuVasu said...

"സ്വന്തം ജാതിക്കാര്‍ അല്‍പ്പവസ്ത്രം ധരിച്ചും വസ്ത്രമില്ലാതെയും, വസ്ത്രം ധരിക്കുന്നത് വിലക്കപ്പെട്ടും ജീവിച്ചപ്പോള്‍ സായിപ്പിന്റെ വസ്ത്രം ധരിച്ചു നടക്കുന്നതല്ലേ കാപട്യം?"

അതാണ്‌ !!, നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ ശീളിചിട്ടില്ലത്തവര്‍ ഒരിക്കലും അത് ധരിച്ചു പോകരുത് . കാരണം ആരെങ്കിലും ഒരാള്‍ അത് ചെയ്തു കാണിച്ചാല്‍ അത് തന്റെ സമൂഹത്തിലെ പുചിക്കുന്നതിനു തുല്യമല്ലേ ..? അങ്ങനെയെങ്കില്‍ ദളിതരില്‍ ആരും പന്‍സ്ടും ഷര്‍ട്ടും ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു എന്ന് സാരം !!മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ പടില്ലയിരുന്നുവെന്നു സാരം.. തങ്ങള്‍ക്കും മാന്യമായ വസ്ത്രധാരണ രീതികള്‍ ആകാമെന്നും . പുരോഗമിച്ച സമൂഹം എന്താണ് യോഗ്യമായി കരുതുന്നത് അത് തങ്ങള്‍ക്കും സ്വാകരിക്കാന്‍ യോഗ്യതയുണ്ടെന്നു അവരെ മനസ്സിലാക്കിക്കുവാന്‍ പാടില്ലായിരുന്നു എന്ന് സാരം .. !

ദളിതന്‍ എന്നും കീറിയ വസ്ത്രങ്ങള്‍ ഉടുക്കണേ പാടുള്ളൂ .. അവരില്‍ ആരെങ്കിലും മാറി ചിന്തിച്ചാല്‍ അവര്‍ തങ്ങളുടെ സമൂഹത്തെ ചതിച്ചവര്‍ ആയി വിലയിരുത്തപ്പെടും !!

അതാണ്‌ !! കൊട് കൈ !!

ശങ്കരനാരായണന്‍ മലപ്പുറം said...

കാളിദാസന്
''അയിത്തജാതിക്കാരുടെ, അതായത് അവര്‍ണരുടെ സാമൂഹിക പുരോഗതിക്കും രാഷ്ട്രീയ അധികാരത്തിനും വേണ്ടി എന്താണ് പ്രവര്‍ത്തിച്ചത്? ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി എന്തു സാമൂഹിക-രാഷ്ട്രീയ പുരോഗതിയാണ് അയിത്തജാതിക്കാര്‍ നേടിയത്?''-ഞാനാവര്‍ത്തിച്ച ഈ ചോദ്യത്തിനു താങ്കള്‍ ഉത്തരം തന്നില്ല. വര്‍ണത്തിനു പുറത്തുള്ളവര്‍ എന്തിന് സനാതനമതത്തിന്റെ ദൈവങ്ങളെ ആരാധിക്കുന്നു എന്നൊക്കെയുള്ള മറുചോദ്യമല്ല എനിക്കു വേണ്ടത്. ഇതുപോലുള്ള കുറെ ചോദ്യങ്ങള്‍ കാളിദാസന് എന്നോടു ചോദിക്കാനുണ്ടാകും. എനിക്കും ഇതുപോലുള്ളത് അങ്ങോട്ടും ചോദിക്കാനുണ്ടാകും. എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ താങ്കള്‍ തയ്യാറല്ലെങ്കില്‍ ഇനി ചോദ്യങ്ങളും സംശയങ്ങളുമൊന്നും ഇവിടെ ഉന്നയിക്കേണ്ട. താങ്കള്‍ക്ക് ചോദിക്കാനുള്ള ചോദ്യങ്ങള്‍ വേണമെങ്കില്‍ താങ്കള്‍ താങ്കളുടെ ബ്‌ളോഗില്‍ എഴുതിക്കോളൂ.

ശങ്കരനാരായണന്‍ മലപ്പുറം said...

നിസ്സഹായന്,
മനുവിനെക്കുറിച്ചുള്ള താങ്കളുടെ പരാമര്‍ശം ശരിയല്ല. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ട് എന്ന കാര്യം ശരിതന്നെ. പക്ഷേ, പറയാനുള്ളത് മനു തുറന്നു പറയുന്നുണ്ടല്ലോ. പിന്നെന്തിനു മനുവിനെ കോമാളിയായി വിശേഷിപ്പിക്കണം?

ChethuVasu said...

പിരി മുറുകിക്കിടക്കുകയാണോ നിസ്സഹായോ !... ഒന്ന് അയച്ചു പിടി ..! :-))

നിസ്സഹായന്‍ said...

@കാളിദാസന്‍,

"There is nothing commendable in castes as they exist to-day. They are contrary to the tenets of the Shastras."

ജാതിയുടെ അതിക്രൂരമായ തേര്‍വാഴ്ച കണ്ട് അതിനെ പിന്താങ്ങാനാകില്ലെന്നു് വിലപിച്ച ഗാന്ധി, അത് ശാസ്ത്രവിരുദ്ധമായതിനാലാണു് അങ്ങിനെ സംഭവിക്കുന്നതെന്നാണു് സങ്കടപ്പെടുന്നത്.

ആട്ടെ ശാസ്ത്രവിധിപ്രകാരമുള്ള ജാതിവ്യവസ്ഥയോ വര്‍ണ്ണവ്യവസ്ഥയോ നല്ലതായിരുന്നേനെ എന്നാണെല്ലോ ഗാന്ധി മനസ്സിലാക്കിയത്. ദോഷമില്ലാത്തതും ശാസ്ത്രാനുസാരിയും ആരോഗ്യകരവും സാമൂഹിക നിര്‍മ്മാണത്തിനുതകുന്നതുമായ ആ ജാതിവ്യവസ്ഥ, ഗാന്ധിജിയുടെ അഭിപ്രായത്തില്‍ എന്തായിരിക്കുമെന്നു കാളിദാസനറിയാമോ ? അവയെ നിര്‍ണ്ണയിക്കുന്ന ഭാരതീയമായ ശാസ്ത്രഗ്രന്ഥങ്ങള്‍ ഏവ ? അതില്‍ പ്രധാനപ്പെട്ടത് ഗാന്ധിയുടെ പ്രിയപ്പെട്ട ഭഗവത്ഗീതയാണോ ? ഇപ്പോള്‍ പഴയ വിപ്ലവത്തിന്റെ നാടായ റഷ്യയില്‍ ഈ പുണ്യഗ്രന്ഥം നിരോധനം നേരിടുമ്പോള്‍ താങ്കളുടെ അഭിപ്രായത്തിനു് പ്രത്യേക സാംഗത്യമുണ്ട്. ശാസ്ത്രാനുസാരിയായ അത്തരം ഒരു ജാതിവ്യവസ്ഥയെ താങ്കള്‍ പിന്തുണയ്ക്കുന്നുണ്ടോ ? അത് ഭാരതത്തില്‍ പണ്ട് ഉണ്ടായിരുന്നതാണെന്നും പിന്നീട് ജന്മാടിസ്ഥാനത്തിലായി മാറിയതാണെന്നും താങ്കള്‍ കരുതുന്നുണ്ടോ ?

യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വരുമ്പോള്‍ ബ്രാഹ്മണിക ജാതിവ്യവസ്ഥ ഒരിക്കലും കര്‍മ്മാടിസ്ഥാനത്തില്‍ ആയിരുന്നില്ല, മറിച്ച് അത് കര്‍മ്മാടിസ്ഥാനത്തിലാണെന്ന വാദം, ജന്മാവകാശമായി അനുഭവിച്ചുപോരുന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ ഉയര്‍ത്തുന്ന സൈദ്ധാന്തിക ന്യായം മാത്രമായിരുന്നു. ഇന്നും ബ്രാഹ്മണവാദികള്‍ അങ്ങിനെ തന്നെയാണു് ചെയ്യാറുള്ളത്. ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ പ്രകൃതിയുടെ യഥാതഥ അവസ്ഥ വിളംബരം ചെയ്യുന്നെന്നും എന്നാല്‍ അത് കര്‍മ്മാടിസ്ഥാനത്തില്‍ ആയിരിക്കണമെന്നാണു് ശാസ്ത്രവിധിയെന്നും അവര്‍ പറയും, ഒപ്പം ജന്മാവകാശമായി ബ്രാഹ്മണ്യം അനുഭവിക്കുന്നവരെ എല്ലാ അര്‍ഥത്തിലും പിന്തുണച്ചു കൊണ്ടിരിക്കുകയും ചെയ്യും. അപ്പോള്‍ ഗാന്ധിയുടെ നിലപാടുമാറ്റം വളരെ പോസിറ്റീവായി കാണുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന താങ്കള്‍ അദ്ദേഹത്തിന്റെ പുതിയ നിലപാടിന്റെ ഉള്ളടക്കമെന്താണെന്നു പറയാന്‍ ബാധ്യസ്ഥനാണു്.

യഥാര്‍ഥത്തില്‍ സുപ്രധാനമായ കാര്യം കര്‍മ്മാടിസ്ഥാനത്തില്‍ ഉള്ള ഒന്നിനെ ജാതിവ്യവസ്ഥയിലാക്കേണ്ട കര്യമില്ല. കര്‍മ്മാടിസ്ഥാനത്തിലുള്ള ഒന്നിനു് ജാതിവ്യവസ്ഥയിലാകാനുമാവില്ല, ജാതിയെ സൃഷ്ടിക്കാനുമാവില്ല, കാരണം ഒരു ജാതിയിലുള്ള ഒരാളുടെ മക്കള്‍ കര്‍മ്മഗുണം കൊണ്ട് പല ജാതികളായി പിരിയുമ്പോള്‍‍ ജാതി എങ്ങനെ അതിന്റെ നൈരന്തര്യം നിലനിര്‍ത്തും ? ലോകത്തില്‍ പരക്കെ നിലനില്‍ക്കുന്നത് കര്‍മ്മാടിസ്ഥാനത്തിലുള്ള ജാതിയില്ലായ്മയാണു്. അതിനു് ഒരു വ്യവസ്ഥയായി രൂപപ്പെടാന്‍ കഴിയില്ല എന്നതാണു് വസ്തുത. ഇവിടെ അംബേദ്ക്കര്‍ പറഞ്ഞ പോലെ തൊഴിലിനെ മാത്രമല്ല, തൊഴിലാളിയെയും വേര്‍തിരിക്കുകയും അതിനെ ആത്മീയവത്ക്കരിച്ച് മതമാക്കി മാറ്റുകയും ചെയ്തു ബ്രാഹ്മണര്‍.
( യേശുദാസിന്റെ നാലു മക്കളില്‍ ഗായകജാതിയായി തീര്‍ന്നത് ഒരുവന്‍ മാത്രമാണു്, മറ്റ് മൂന്നു പേര്‍ വ്യത്യസ്ഥ ഫീല്‍ഡ് തെരെഞ്ഞെടുത്ത് വ്യത്യസ്ഥ ജാതികളായി).

നിസ്സഹായന്‍ said...

@കാളിദാസന്‍,

ശരിയായി, ഇഫക്റ്റീവായി അവര്‍ണ്ണര്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്തത് ആരാണു്, ഗാന്ധിയോ അംബേദ്ക്കറോ ?
ഗാന്ധിയുടെ ഹരിജനോദ്ധാരണം, ഹരിജനസേവ, അയിത്തോച്ചാടം തുടങ്ങിയ പരിപാടികളാണോ അതോ അംബേദ്ക്കര്‍ വാദിച്ച്, ഭരണഘടനാ പരിരക്ഷയോടെ നേടിയെടുത്ത രാഷ്ട്രീയാധികാര-തൊഴില്‍‌ സംവരണ പദ്ധതികളാണോ അവര്‍ണ്ണരെ അല്പമെങ്കിലും ശാക്തീകരിച്ചത് ? സംവരണത്തെ പൂര്‍ണ്ണമായി പിന്താങ്ങുന്നുവെന്നു പ്രഖ്യാപിച്ചിരിക്കുന്ന കാളിദാസനു് ഏതാണു് കൂടുതല്‍ ശരിയെന്നു തോന്നുന്നത് ? അവര്‍ണ്ണര്‍ക്കു വേണ്ടി മേല്‍ പറഞ്ഞതൊന്നും നേടാനാകാതെ അംബേദ്ക്കര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരുന്നെങ്കില്‍, ഗാന്ധിയുടെയും മറ്റ് ഉല്പതിഷ്ണുക്കളായ സവര്‍ണ്ണരുടെയും രക്ഷകര്‍തൃത്വത്തില്‍ അവര്‍ണ്ണരുടെ ഇന്നത്തെ സ്ഥിതി എന്തായിരുന്നിരിക്കുമെന്നു് താങ്കള്‍ക്ക് ഒന്നു വിഭാവന ചെയ്തു പറയാമോ? രാഷ്ട്രീയസംവരണമില്ലായിരുന്നെങ്കില്‍ എത്ര ദലിതരെ സിപിഎം പോലുള്ള ഇടതു കക്ഷികള്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമായിരുന്നു?(പിന്നല്ലേ വലതു പക്ഷത്തിന്റെ കാര്യം )

അംബേദ്ക്കറെക്കാള്‍ ഗാന്ധിയാണു് ശരിയെന്നു താങ്കള്‍ വാദിക്കുന്നെങ്കില്‍ അവര്‍ണ്ണര്‍ക്കു കൊടുക്കുന്ന എല്ലാത്തരം സംവരണവും തെറ്റാണെന്നു തന്നെ താങ്കള്‍ വാദിക്കണം. കാരണം സംവരണത്തെ സംബന്ധിച്ച് ഗാന്ധിയുടെ അഭിപ്രായങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.

"So far, as the Reservation in Government Departments is concerned, I think, it will be fatal to a good Government, if we introduce there the communal spirit. For administration to be efficient, it must be always in the hands of the fittest. There should certainly be no favoritism…. If we want five engineers, we must not take one from each community, but we must take the fittest of five, even if they were all Muslims or all Parsis. The lowest poor must, if need be, filled by examination by an impartial board consisting of men belonging to different communities."

"Distribution of posts should never be according to the proportion of members of each community…. The educationally backward communities will have a right to receive favored treatment in the matter of education at the hands of the national Government. This can be secured in an effective manner. But those, who aspire to occupy responsible posts in the Government of the country, can only do, if they pass the required test."

നിസ്സഹായന്‍ said...

>>"മദ്ധ്യപ്രദേശില്‍ ഡോ:ഖാരെ എന്ന ബ്രാഹ്മണന്റെ നേതൃത്വത്തില്‍ രൂപികരിച്ച മന്ത്രിസഭയില്‍ മനുഷ്യ സ്‌നേഹിയായ അദ്ദേഹം അഗ്നിഭോജ് എന്ന പട്ടികജാതിക്കാരനെ മന്ത്രിയാക്കി. ഇദ്ദേഹത്തെ ഗാന്ധിജിയുടെ ആവശ്യപ്രകാരം മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. താന്ന ജാതിക്കാരന്‍ താന്ന ജാതിക്കാരനായി ജനിക്കാന്‍ കാരണം മുന്‍ജന്മ കര്‍മ്മ ഫലമാണെന്നും അടുത്ത ജന്മത്തില്‍ നല്ല ജാതിയില്‍ ജനിക്കാന്‍ കുലത്തൊഴില്‍ ചെയ്യണമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാന്ധിജി ഇങ്ങനെ ചെയ്തത്."<<

ശങ്കരനാരായണന്റെ മേല്‍ കണ്ടുപിടുത്തം തെറ്റാണെന്നു കാളിദാസനു് അഭിപ്രായമുണ്ടോ ? തെറ്റല്ലെങ്കില്‍ ഗാന്ധിക്ക് ചാതുര്‍വര്‍ണ്ണവ്യവസ്ഥയിലും ജാതിവ്യവസ്ഥയിലും വിശ്വാസമുണ്ടെന്നതിനു തെളിവല്ലേ ഇത് ? മാത്രമോ അദ്ദേഹം അവര്‍ണ്ണ വിരുദ്ധനാണെന്നും കൂടി തെളിയുന്നു.

നിസ്സഹായന്‍ said...

@കാളിദാസന്‍,

മഹാത്മാക്കള്‍ ആദര്‍ശത്തെ മരണംവരെ മുറുകെ പിടിക്കും. സ്വന്തം കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും ഗാന്ധിയുടെ ഇരട്ടത്താപ്പ് നോക്കുക. ഇദ്ദേഹം എങ്ങിനെ മഹാത്മാവാകും കാളിദാസാ ?

"ആഗാഖാന്‍ കൊട്ടാരത്തില്‍ വെച്ച് കാസരോഗം മൂലം കസ്തൂര്‍ബാഗാന്ധി മരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരുന്നപ്പോള്‍ അക്കാലത്ത് ദുര്‍ലഭവും വിലയേറിയതുമായ പെന്‍സിലിന്‍ മരുന്ന് ബ്രിട്ടീഷുകാര്‍ എത്തിച്ചു കൊടുക്കുകയും ഡോക്ടര്‍മാര്‍ അത് കസ്തൂര്‍ബയ്ക്ക് കുത്തിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കുത്തിവെയ്പ് ശരീരത്തോട് ചെയ്യുന്ന ഹിംസയാണെന്ന് ഗാന്ധി വ്യാഖ്യാനിച്ചു. അതുകൊണ്ട് തന്റെ ഭാര്യയുടെ ശരീരത്തോട് ഹിംസചെയ്യുവാന്‍ പാടില്ലെന്നും അവര്‍ക്ക് ഇന്‍ജക്ഷന്‍ കൊടുക്കുവാന്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും ഗാന്ധി ശഠിച്ചു. ചികിത്സ തനിക്ക് ലഭ്യമാക്കണമെന്നു് കസ്തൂര്‍ബാ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നെങ്കിലും അവരോട് അല്പം മനുഷ്യത്വം കാട്ടാന്‍ ഗാന്ധി തയ്യാറായില്ല. പ്രസ്തുത കുത്തിവെയ്പ് എടുത്തില്ലെങ്കില്‍ ആ സാധുസ്ത്രീ മരണപ്പെടാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയിട്ടും ഒരു ഭാഗ്യപരീക്ഷണത്തിന് വേണ്ടിയെങ്കിലും ഗാന്ധി അഹിംസയെ കൈവിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഗാന്ധിയുടെ അഹിംസാവാദം മൂലം ഇന്‍ജക്ഷന്‍ എടുക്കാന്‍ കഴിയാതെ കസ്തൂര്‍ബാ കൊല്ലപ്പെട്ടു. കസ്തൂര്‍ബയുടെ കാര്യത്തില്‍ ഇന്‍ജക്ഷന്‍ പാപമാണെന്നും ഹിംസയാണെന്നും പറഞ്ഞ ഗാന്ധിയ്ക്ക് ഒരിക്കല്‍ അര്‍ശ്ശസ്സ് പിടിപെട്ടപ്പോള്‍ തന്റെ ശരീരത്തില്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ അദ്ദേഹം ഡോക്ടര്‍മാരെ അനുവദിച്ചു. മാത്രമല്ല മറ്റൊരിക്കല്‍ അപ്പറ്റൈറ്റിസ് പിടിപെട്ടപ്പോള്‍ തന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്താന്‍ പോലും ഗാന്ധി ഡോക്ടര്‍മാരെ അനുവദിച്ചിട്ടുണ്ട്. ഇന്‍ജക്ഷന്‍ എടുക്കുന്നതിനേക്കാള്‍ വലിയ ഹിംസയാണെല്ലോ ശരിരം കീറിമുറിച്ചു കൊണ്ടുള്ള ശസ്ത്രക്രിയ. സ്വന്തം കാര്യം വന്നപ്പോള്‍ അതില്‍ എന്തെങ്കിലും ഹിംസയുണ്ടെന്ന് ഗാന്ധിക്ക് തോന്നിയതേയില്ല."

kaalidaasan said...

>>>>''അയിത്തജാതിക്കാരുടെ, അതായത് അവര്‍ണരുടെ സാമൂഹിക പുരോഗതിക്കും രാഷ്ട്രീയ അധികാരത്തിനും വേണ്ടി എന്താണ് പ്രവര്‍ത്തിച്ചത്? ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി എന്തു സാമൂഹിക-രാഷ്ട്രീയ പുരോഗതിയാണ് അയിത്തജാതിക്കാര്‍ നേടിയത്?''-ഞാനാവര്‍ത്തിച്ച ഈ ചോദ്യത്തിനു താങ്കള്‍ ഉത്തരം തന്നില്ല. <<<

ശങ്കരനരായണന്‍.

സമൂഹിക രാഷ്ട്രീയ പുരോഗതി എന്ന് താങ്കളുദ്ദേശിക്കുന്നതെന്താണെന്നു മനസിലയില്ല എന്നു ഞാന്‍ സൂചിപ്പിച്ചല്ലോ.

താങ്കളുദ്ദേശിക്കുന്നത് സംവരണം പോലുള്ള നടപടികളാണെന്ന വിവക്ഷയില്‍ ഞാന്‍ മറുപടി പറയാം. കാരണം സംവരണമാണല്ലോ അംബേദ്ക്കര്‍ ആവര്‍ണ്ണര്‍ക്ക് വേണ്ടി നേടിത്തന്നതെന്ന് പലരും പറഞ്ഞ് നടക്കുന്നത്.

സംവരണം കൊണ്ടു മാത്രം അവര്‍ണ്ണരെ സവര്‍ണ്ണര്‍ അംഗീകരിക്കുമോ. ഇല്ല എന്നത് നൂറൂ ശതമാനം ശരിയാണു. അതിന്റെ സാക്ഷ്യപത്രം വാസു തന്നെ. സംവരണം നേടുന്ന അവര്‍ണ്ണനു അപകര്‍ഷതാ ബോധം ആണ്. എന്ന് അദ്ദേഹം എഴുതിയത് താങ്കള്‍ വായിച്ചില്ലേ?

അംബെദ്ക്കര്‍ അവര്‍ണ്ണര്‍ക്ക് വ്യത്യസ്ത വോട്ടു ബാങ്ക് വേണം എന്ന് ശഠിച്ച സമയത്ത്, ഇന്‍ഡ്യയിലെ ജനസംഖ്യ 410 മില്യണായിരുന്നു. അതില്‍ അവര്‍ണ്ണര്‍ 70 മില്യണും. ആംബെദ്ക്കര്‍ ഉദ്ദേശിച്ചത് നടന്നിരുന്നെങ്കില്‍ നിയമനിര്‍മ്മാണ സഭകളില്‍ ആറിലൊന്നേ അവര്‍ണ്ണര്‍ വരുമായിരുന്നുള്ളു. ഇത്രയും അംഗങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമായിരുന്നോ? ആറില്‍ അഞ്ചുപേരും വാസുമാരാണെങ്കില്‍ അവര്‍ പറയും, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ്‌ അത് നിങ്ങളില്‍ അപകര്‍ഷതയുണ്ടാക്കും. നിങ്ങള്‍ക്ക് അപകര്‍ഷത ഉണ്ടായാല്‍ ഞങ്ങള്‍ക്ക് സഹിക്കില്ല. അതുകൊണ്ട് ഒന്നും തരാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്. വാസുമാരുള്ളിടത്തോളം കാലം അവര്‍ണ്ണര്‍ക്ക് ഒന്നും നേടാന്‍ ആകില്ല. അവര്‍ നേടാന്‍ സമ്മതിക്കില്ല. മാറേണ്ടത് വാസുചിന്താഗതിയാണ്.

എന്തെങ്കിലും നേടണമെങ്കില്‍ വാസുമാര്‍  അല്‌പം കൂടെ മനസിക വളര്‍ച്ച നേടേണ്ടതുണ്ട്. അവര്‍ അപകര്‍ഷതാ സിന്‍ഡ്രോമില്‍ നിന്ന് രക്ഷനേടുകയാണെങ്കില്‍ അവര്‍ണ്ണര്‍ക്കും  മനുഷ്യരേപ്പോലെ അവകാശങ്ങളുണ്ട് എന്ന ചിന്ത വരും.

നിയമം മൂലം അയിത്തം പൊതു രംഗത്ത് ആചരിക്കുന്നത് നിരോധിക്കാനാകും. പക്ഷെ മനസിലുള്ളത് നിരോധിക്കാന്‍ ആകുമോ? ജാതിപ്പേരു വിളിക്കുന്നതും ഇതുപോലെ നിരോധിക്കാം. പക്ഷെ മനസിലുള്ള ചിന്ത നിരോധിക്കാന്‍ ആകുമോ? അവര്‍ണ്ണനു സംവരണം ലഭിക്കുമ്പോള്‍  അപകര്‍ഷതയാണെന്നു പറയുന്ന ഹിന്ദുവിന്റെ മനസിലുള്ള വെറുപ്പിന്റെ ആഴം താങ്കള്‍ക്ക് മനസിലാക്കാന്‍ ആകുന്നുണ്ടോ?താങ്കള്‍ സംവരണം ലഭിക്കുന്ന സമുദായത്തിലെ അംഗമല്ലേ? ഇതുപോലെ അപകര്‍ഷത ഉള്ള ആരെയെങ്കിലും ഇതു വരെ കണ്ടുമുട്ടിയിട്ടുണ്ടോ?

അവര്‍ണ്ണര്‍ ഉള്‍പ്പടെ സമൂഹത്തില്‍  പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്, ഗന്ധിജി തന്റെ ജീവിതകാലം മുഴുവന്‍ യത്നിച്ചത്. അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ച് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് അട്ടിയോടിക്കപ്പെട്ടവര്‍ ജീവിക്കുന്നതെങ്ങനെ എന്ന് മനസിലാക്കി. അത് മനസിലായപ്പോള്‍ സുഖ സൌകര്യങ്ങളൊക്കെ ഉപേക്ഷിച്ചു. ഒറ്റവസ്ത്രം മാത്രം ഉടുക്കാന്‍ തീരുമാനിച്ചു. അത് ജീവിതകലം മുഴുവന്‍ കീറിപ്പറിഞ്ഞ വസ്ത്രം ഉടുക്കാന്‍ അവര്‍ണ്ണര്‍ക്ക് നല്‍കിയ ആഹ്വാനമാണ്, എന്ന് മനസിലാക്കുന്ന ജന്മങ്ങളെ ഞാന്‍ ഗൌനിക്കുന്നില്ല. അവര്‍ണ്ണര്‍ മാത്രമല്ല, ഇന്‍ഡ്യയിലെ ഭൂരിഭാഗം ആളുകളും വസ്ത്രം ധരിച്ചിരുന്നത് ഇതുപോലെ ആയിരുന്നു. അവരില്‍ ഒരാളാകാന്‍ വേണ്ടിയാണദ്ദേഹം അങ്ങനെ ചെയ്തത്.

kaalidaasan said...

Contd...

ലണ്ടനില്‍ നിന്നും നിയമബിരുദം നേടിയ ഗാന്ധിക്ക് അവിടെയോ ആഫിക്കയിലോ ഇന്‍ഡ്യയിലോ വാക്കിലായി ജോലിചെയ്യാമായിരുന്നു. അംബെദ്കറേപ്പോലെ സ്യൂട്ടും കോട്ടുമണിഞ്ഞ് നടക്കാമായിരുന്നു. സമ്പന്നനായി ജീവിക്കാമായിരുന്നു. പക്ഷെ അതൊക്കെ ഉപേക്ഷിച്ച് ഒരു ഗ്രാമത്തില്‍ അദേഹം ഒരാശ്രമം സ്ഥാപിച്ചു. അവര്‍ണ്ണര്‍ ഉള്‍പ്പടെയുള്ളവരെ കൂടെതാമസിപ്പിച്ചു. അത് നല്‍കിയ സന്ദേശം ശക്തമായിരുന്നു. അന്നു വരെ അവര്‍ണ്ണരോട് വാസുമാരുടെ ചിന്താഗതി ഉണ്ടായിരുന്നവരില്‍ വലിയ ഒരു വിഭാഗം  അവരുടെ ചിന്താഗതി മാറ്റി. അട്ടയേപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല, എന്നൊക്കെ കരുതിയിരുന്ന പലരും, കിടക്കും എന്നു മനസിലാക്കി തുടങ്ങി. അവര്‍ക്ക് ജീവിതസൌകര്യങ്ങളുണ്ടാക്കിക്കൊടുത്താല്‍ മറ്റ് മനുഷ്യരേപ്പോലെ തന്നെയാണെന്നും  തിരിച്ചറിഞ്ഞു. അവര്‍ണ്ണരെ മനുഷ്യരായി കാണാനും  തുടങ്ങി. നെഹ്രുവും, പട്ടേലും,ടാഗോറുമൊക്കെ ഇതില്‍ പെടും. Constituent assembly യിലെ ഭൂരിഭാഗം പേര്‍ക്കും ഈ ചിന്താഗതി വന്നു. അതുകൊണ്ട് അവര്‍ണ്ണര്‍ക്ക് സംവരണം എന്ന ആശയം വന്നപ്പോള്‍, അവര്‍ യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ചു ഭരണഘടനയുടെ ഭാഗമാക്കി. എന്നു വച്ചാല്‍ വാസുമാരുടെ പ്രാകൃത മാനസിക നിലയില്‍ നിന്നും മാനവികതയുടെ ഉന്നതിയിലേക്ക് അവര്‍ ഉയര്‍ന്നു എന്ന്. വാസുമാരായിരുന്നു അവരില്‍ ഭൂരിഭാഗമെങ്കില്‍ അതുണ്ടാകില്ലായിരുന്നു. അംബെദ്ക്കര്‍ എത്ര വീറോടെ വാദിച്ചിരുന്നെങ്കിലും.

kaalidaasan said...

കുറെയധികം വാസുമാരെ ഗാന്ധിജിയുടെ ഇടപെടല്‍ കൊണ്ട് മനുഷ്യരാക്കി മാറ്റാനായി. അതാണദ്ദേഹം അവര്‍ണ്ണര്‍ക്ക് വേണ്ടി ചെയ്ത ഏറ്റവും വലിയ സേവനം. വാസുമാര്‍ ഇന്നുമുണ്ട്. അതാണ്, അവര്‍ണ്ണര്‍ക്ക് എന്തങ്കിലും ഗുണം കിട്ടുന്നതിനുള്ള ഏറ്റവും വലിയ തടസം.

ഗാന്ധിജിയുടെ ആശ്രമത്തില്‍ താമസിച്ചതുകൊണ്ട് ഒരവര്‍ണ്ണനും അപകര്‍ഷ്തയുണ്ടായില്ല. അതുപോലെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ഒരവര്‍ണ്ണനും  അപകര്‍ഷതയുമുണ്ടാകില്ല.

അംബെദ്ക്കര്‍ നിര്‍ബന്ധം പിടിച്ചതുപോലെ ആറില്‍ ഒന്ന് അവര്‍ണ്ണര്‍ നിയമനിര്‍മ്മാണസഭയില്‍ കടന്നുകൂടിയാലൊന്നും വാസുമാരുടെ മനോഭാവം മാറില്ല. അവര്‍ അവര്‍ണ്ണര്‍ക്ക് അപകര്‍ഷതയില്ലെങ്കില്‍ അതുണ്ടാക്കിയെടുക്കും. പി എസ് സി ഫോറം പൂരിപ്പിക്കുമ്പോളാണു പുതിയ തലമുറയിലെ മലയാളി ജാതിയേപ്പറ്റി ചിന്തിക്കുന്നതെന്നു പറഞ്ഞു പരത്തുന്നവര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല. അതിനു സ്ഥലകാല ബോധം വേണം. അവര്‍ണ്ണര്‍ എന്ന ഒരു കൂട്ടര്‍ ഉണ്ടെന്ന് അംഗീകരിച്ചാലല്ലേ എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകത ഉള്ളു.

അവര്‍ണ്ണരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ മനസുകൊണ്ടുകൂടി ലയിപ്പിക്കുന്ന മഹത്തായ ലക്ഷ്യമാണു ഗാന്ധിജി മുന്നില്‍ കണ്ടത്. ജോലി സംവരണം കൊണ്ടുമാത്രമതുണ്ടാകില്ല. നിയമസഭയല്‍ അംഗത്വം കൊടുത്തതുകൊണ്ടുമാത്രവുമതുണ്ടാകില്ല. അതിനയിത്ത ചിന്ത മനസില്‍ നിന്നു കൂടി മാറണം. ഇപ്പോഴുമയിത്തചിന്ത മനസില്‍ സൂക്ഷിക്കുന്നവരാണ്, അവര്‍ണ്ണര്‍ക്ക് അപകര്‍ഷതയാണെന്നു പറഞ്ഞു പരത്തുന്നത്.മനുവിനേപ്പോലുള്ള ക്രിസ്ത്യാനികള്‍ക്ക് ഇതേക്കുറിച്ചൊന്നും വലിയ പിടിപാടില്ല. പക്ഷെ വാസുവിനേപ്പോലുള്ള ഹിന്ദുക്കള്‍ക്ക് ഇതേക്കുറിച്ചൊക്കെ അറിയാം.അസൂയയും  വെറുപ്പും കൊണ്ടാണവര്‍ അവര്‍ണ്ണര്‍ക്ക് ആനുകൂല്യം ലഭിക്കുമ്പോള്‍ അസഹിഷ്ണുവാകുന്നത്. വാസുമാരെയാണ്, ഗാന്ധിജി റ്റാര്ഗെറ്റ് ചെയ്തത്. അവരുടെ മനസിലെ അധമചിന്തകള്‍ മാറിയാലെ അര്‍ത്ഥവത്തായ ദേശീയോദ്ഗ്രദനമുണ്ടാകൂ എന്നദ്ദേഹം മനസിലാക്കി. അംബെദ്ക്കറിനത് മനസിലായിരുന്നില്ല. അതുകൊണ്ട് ജാതി ഇല്ലാതാക്കണം എന്ന ഒരിക്കലും നടക്കാത്ത ലക്ഷ്യം അദ്ദേഹം മുന്നില്‍ വച്ചുനടന്നു.

kaalidaasan said...

>>>എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ താങ്കള്‍ തയ്യാറല്ലെങ്കില്‍ ഇനി ചോദ്യങ്ങളും സംശയങ്ങളുമൊന്നും ഇവിടെ ഉന്നയിക്കേണ്ട. <<<

ശങ്കരനാരായണന്‍,

താങ്കളുടെ ചോദ്യത്തിനുത്തരം ഞാന്‍ നല്‍കിയിട്ടുണ്ട്.താങ്കള്‍ക്ക് മനസിലാക്കാത്തതെന്താണെന്നു പറഞ്ഞാല്‍ വീണ്ടും പറയാം.

ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ താങ്കളതിനെ സ്വഗതം ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിനുത്തരം പറയാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നെനിക്കറിയാം. അതിന്റെ സത്യസന്ധമായ ഉത്തരം തേടിയാല്‍ താങ്കള്‍ക്ക് മനസിലാകും, ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ അതായിരുന്നു അവര്‍ണ്ണരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന്.

ഒരു സുപ്രഭാതത്തില്‍ അവരെയൊക്കെ സവര്‍ണ്ണരോടൊപ്പം(ക്ഷത്രിയര്‍,ബ്രാഹമണര്‍, വൈശ്യര്‍, ശൂദ്രര്‍എന്നിവര്ക്കൊപ്പം) ഹിന്ദു എന്ന ഒറ്റപ്പേരില്‍ വിളിച്ചു തുടങ്ങിയാല്‍ പിന്നെ സംവരണം എന്ന പ്രശ്നമുദിക്കുന്നേ ഇല്ല. സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ പുറംപ്പൊക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട അവര്‍ അവിടെ തന്നെ കിടക്കും. ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍  സവര്‍ണ്ണനോട് മത്സരിച്ചു നേടണം. എന്നു വച്ചാല്‍ മനുവും വാസുവുമിവിടെ പറഞ്ഞ രീതിയില്‍ തന്നെ നേടണം. ആനുകൂല്യങ്ങള്‍ നല്‍കിയാല്‍  അപകര്‍ഷതയുണ്ടാകും എന്ന സിദ്ധാന്തം  അവതരിപ്പിക്കുന്നവര്‍  മറിച്ചെന്തെങ്കിലും ചെയ്യും  എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ.

തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ അവരെ ആരെങ്കിലും ജയിപ്പിക്കുമോ? ഇല്ല ഒരിക്കലുമില്ല. ഹിന്ദു എന്ന പേരു വീണാലും വാസുമാര്‍ക്ക് ഇവരോടുള്ള മനോഭാവം ​മാറില്ല. മറ്റ് മതം സ്വീകരിച്ച അവര്‍ണ്ണനെ പഴയ ജാതിപ്പേരില്‍ തന്നെയല്ലേ മറ്റുള്ളവര്‍ വിളിക്കുന്നത്? അത് പഠിപ്പിക്കുന്ന സത്യം ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്കാകുന്നുണ്ടോ?

ജാതി ഇല്ലതാക്കിയാല്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവര്‍ണ്ണരായിരിക്കും. സംവരണമില്ലായിരുന്നെങ്കില്‍ എത്ര അവര്‍ണ്ണര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുമായിരുന്നു എന്ന് താങ്കളൊരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ. അപ്പോള്‍ അതിന്റെ പ്രത്യാഘാതം പിടികിട്ടും. പക്ഷെ അയിത്തം ഇല്ലാതാക്കാം. ഒരാള്‍ പറയന്‍ എന്നോ പുലയന്‍ എന്നോ അറിയപ്പെടുന്നതുകൊണ്ട് എന്തങ്കിലും ദൂഷ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല പക്ഷെ അയാളുടെ അവകാശങ്ങള്‍ നിഷേധിക്കുമ്പോളാണ്, ദൂഷ്യം ഉണ്ടാകുന്നത്. പറയന്‍ എന്നോ പുലയന്‍ എന്നോ ഉള്ള ലേബല്‍  ഇല്ലാതായിട്ടും അവരോടുള്ള മനോഭാവം മാറുന്നില്ലെങ്കില്‍ പിന്നെ അതില്ലാതായിട്ട് എന്ത് മെച്ചം? മാറേണ്ടത് ചിന്താഗതികളാണ്. അല്ലാതെ ജാതിപേരുകളല്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

കാളിദാസന്,
താങ്കളുടെ 4 കമന്റുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഇനി ഈ വിഷയത്തില്‍ താങ്കള്‍ ഇവിടെ എഴുതരുത്!
നിസ്സഹായന്,
ആളെ വ്യക്തപരമായി പരിഹസിച്ച് എഴുതരുത്. താങ്കളുടെ ഒരു കമന്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു.

kaalidaasan said...

>>>നിന്ദ്യവും നീചവും നികൃഷ്ടവുമായൊരു വ്യവസ്ഥിതിയാണ് വര്‍ണ സിദ്ധാന്തം. ഇതു ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ എന്ന തര്‍ക്കിക്കുന്നത് (ഒരു മദ്യവിരോധിയെ സംബന്ധിച്ചിടത്തോളം) ബ്രാണ്ടിയാണോ വിസ്‌കിയാണോ നല്ലത് എന്നു ചോദിക്കുന്നതുപോലുള്ള മണ്ടന്‍ തര്‍ക്കങ്ങളാണ്.<<<

ശങ്കരനാരായണന്‍,

വര്‍ണ്ണസിദ്ധാന്തം വര്‍ണ്ണങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനേക്കുറിച്ചാണ്. അത് ജന്‍മകൊണ്ടായാലും കര്‍മ്മം കൊണ്ടായാലും അതില്‍ ഞാന്‍  നിന്ദ്യവും നീചവും നികൃഷ്ടവുമായ യാതൊന്നും കാണുന്നില്ല. ബ്രഹ്മാവിന്റെ തലയില്‍ നിന്നാണ്, ബ്രാഹ്മണനുണ്ടായതെന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കില്ല. ശബരിമല തന്ത്രി കണ്ടരര്, മഹേശ്വരര്, താന്‍ ബ്രഹ്മാവിന്റെ തലയില്‍ നിന്നാണുണ്ടായതെന്ന് നെറ്റിയില്‍ എഴുതിവച്ചാലോ മനസില്‍ കരുതിയാലോ അവിടെ തൊഴാന്‍ വരുന്ന അവര്‍ണ്ണനെ ബാധിക്കില്ല. പക്ഷെ ആവര്‍ണ്ണന്‍  തന്റെ 90 അടി അടുത്തുപോലും വരരുതെന്നു ശഠിക്കുമ്പോള്‍ പ്രശ്നമാകും. അങ്ങനെ ശഠിക്കുന്നത് വര്‍ണ്ണസിധാന്തവുമായി ബന്ധപ്പെട്ടതല്ല.

അത് ബ്രാഹ്മണര്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച അയിത്തം എന്ന വ്യവസ്ഥയാണ്. അതാണില്ലാതാകേണ്ടത്. സവര്‍ണ്ണര്‍ എന്നു പറയുന്നവര്‍ തങ്ങള്‍ ബ്രഹ്മാവിന്റേ ഓരോരോ അവയത്തില്‍ നിന്നുണ്ടായി എന്ന് മേനി നടിക്കുന്നതിനെ അവര്‍ണ്ണര്‍ എന്തിനെതിര്‍ക്കണം? അത് അവര്‍ണ്ണരെ ബാധിക്കേണ്ട പ്രശ്നം പോലുമല്ല.

സവര്‍ണ്ണര്‍ക്ക് സഹസ്രാബ്ദങ്ങളോളം ആവശ്യമില്ലാതിരുന്ന അവര്‍ണ്ണര്‍,  ഹിന്ദു മതത്തിന്റെ ദൈവങ്ങളെ ആരാധിക്കാന്‍ വേണമെന്നു പറഞ്ഞിടത്താണു ക്ഷേത്ര പ്രവേശനമെന്ന പൊറാട്ടു നടകത്തിന്റെ ആരംഭം. ഞങ്ങളെ വേണ്ടാത്തവരുടെ ദൈവങ്ങളെ ഞങ്ങള്‍ക്കും വേണ്ട എന്നവര്‍ തീരുമാനിക്കേണ്ടിയിരുന്നു. അവര്‍ പരമ്പരാഗതമായി ആരാധിച്ചിരുന്ന എത്രയോ ദൈവങ്ങളുണ്ടായിരുന്നു. അവരെയൊക്കെ ആരാധിച്ചാല്‍ പോരായിരുന്നോ?

ഹിന്ദു ദൈവങ്ങളുടെ പിന്നാലെ കുറെക്കാലം അലഞ്ഞതിനു ശേഷമാണു അംബെദ്ക്കര്‍ക്ക് പോലും അതിന്റെ വ്യര്‍ത്ഥത മനസിലായത്. ക്ഷേത്രപ്രവേശനത്തിനു വേണ്ടി ഗാന്ധി മുന്നിട്ടിറങ്ങിയില്ല എന്നാരോപിച്ച് നടന്നിട്ട് അവസാനം എല്ലാ ദൈവങ്ങളെയും ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ അഭയം തേടി. ശ്രീ നാരയണഗുരുവും മറ്റ് മതങ്ങളിലേക്ക് ചേക്കാറാന്‍ ആലോചിചിരുന്നു. എസ് എന്‍ ഡി പി യോഗം ആ വഴിക്കൊരു തീരുമാനം എടുത്തിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ ക്ഷേത്ര പ്രവേശനം ലഭിച്ചപ്പോള്‍ അവര്‍ അതുപേക്ഷിച്ചു. ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യനെന്നു ഗുരു പറഞ്ഞത് ഈഴവ ജാതി എന്നാക്കി അനുയായികള്‍ തിരുത്തി. അയിത്തമില്ലാതായപ്പോള്‍ ഈഴവരുടെ ജാതി പ്രശ്നം അവസാനിച്ചു. അവര്‍ ജാതി ഇല്ലാതാക്കിയില്ല. ഇപ്പോള്‍. ജാതിയുടെ മഹത്വം കൊണ്ടാടുന്നു. ജന്മം കൊണ്ടു മാത്രമേ ഈഴവജാതിയില്‍ അംഗമാകുന്നുള്ളു എന്നതൊരു സത്യമാണ്. അതേക്കുറിച്ച് ആരെങ്കിലും തര്‍ക്കിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല. ജാതി വേണോ എന്നു ചോദിച്ചാല്‍ ഇന്ന് ഒരൊറ്റ ഈഴവനും ജാതി വേണ്ട എന്നു പറയില്ല.

കുറച്ചുനാളുകള്‍ക്ക് മുമ്പ് എസ് എന്‍ ഡി പി യും എന്‍ എസ് എസും യോജിച്ച് ഒരു പ്ളാറ്റ് ഫോമുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു. അയിത്തം ഇല്ലാതായതിന്റെ ലക്ഷണമാണത്. 50 വര്‍ഷം മുമ്പ് അതേക്കുറിച്ച് ചിന്തിക്കാനേ പറ്റിയിരുന്നില്ല.

വര്‍ണ്ണം ഉണ്ടായാലുമില്ലെങ്കിലം ​ ഇവിടെ യാതൊരു വ്യത്യാസവും വരാന്‍ പോകുന്നില്ല. താഴ്ന്ന ജതിക്കാര്‍ അടുത്തു വരുന്നത് തടയുന്നതും, അവരെ അടിച്ചമര്‍ത്തുന്നതുമാണു പ്രശ്നം. അതിനെ അയിത്തം  എന്നു പറയും. അതാണു സാമൂഹ്യ പ്രശ്നം. അല്ലാതെ ജാതി ഉണ്ടാകുന്നതോ ഇല്ലാത്തതോ അല്ല.

സവര്‍ണ്ണരുടെ ജാതിയുടെ ആരംഭത്തേക്കുറിച്ച് ഇങ്ങനെ ചില സിദ്ധാന്തങ്ങളൊക്കെ ഉണ്ട്. പക്ഷെ അവര്‍ണ്ണരിലെ ജാതി വ്യവസ്ഥക്ക് എന്താണടിസ്ഥാനം? സവര്‍ണ്ണരുടേതിനേക്കാള്‍ കൂടിയതരത്തില്‍ തൊട്ടുകൂടായ്മ ചില അവര്‍ണ്ണ ജാതികളിലുണ്ട്. അതെങ്ങനെ ഉണ്ടായി? അത് ജന്മം കൊണ്ടാണോ കര്‍മ്മം കൊണ്ടാണോ? സവര്‍ണ്ണരുടെ ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ ഗാന്ധി എന്തു ചെയ്തു എന്നു ചോദിക്കുന്ന ആംബേദ്ക്കര്‍ അവര്‍ണ്ണരിലെ ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ എന്തു ചെയ്തു?

kaalidaasan said...

നിസഹായന്‍,

ഈ വിഷയത്തേക്കുറിച്ച് ഇനി ഇവിടെ എഴുതരുത് എന്ന ബ്ളോഗുടമയുടെ നിര്‍ദ്ദേശമുള്ളതുകൊണ്ട് ഞാന്‍ ഇവിടെ എഴുതുന്നില്ല. എന്റെ ബ്ളോഗില്‍ താങ്കള്‍ ചോദിച്ചവക്ക് ഞാന്‍ മറുപടി എഴുതാം.

ശങ്കരനാരായണന്‍ മലപ്പുറം said...

കാളിദാസനോട് ഇനി ഇവിടെ എഴുതേണ്ട എന്നു പറഞ്ഞത് ശരിയായില്ല എന്ന അഭിപ്രായങ്ങള്‍ ഫോണിലൂടെ കിട്ടി. അറിയാനും അറിയിക്കാനുമാണ് ചര്‍ച്ച വേണ്ടത്. മിക്കപ്പോഴും ഇതല്ല ചര്‍ച്ചകളില്‍ കാണാറ്. ഇത്തരം ചര്‍ച്ചകള്‍കൊണ്ട് യാതൊരു കാര്യവുമില്ല. അങ്ങോട്ടും ഇങ്ങോട്ടു കുറെയേറെ പറഞ്ഞ് വ്യക്തിപരമായ ശത്രുതകള്‍ ഉണ്ടാക്കാനേ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കുകയുള്ളൂ. ഞാന്‍ എഴുതിയതെല്ലാംതന്നെ വ്യക്തമായ ഉദ്ധരണികള്‍ വച്ചായിരുന്നു. എന്നാല്‍ കാളിദാസന്‍ അതിനു നല്‍കിയ മറുപടികളെല്ലാം അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ മാത്രമായിരുന്നു. ഗാന്ധിജി ഒറ്റമുണ്ടെടുത്തതും ഡോ:അംബേദ്കര്‍ കോട്ടിട്ടതുമൊക്കെയാണ് പറയുന്നത്. ഡോ:അംബേദ്കര്‍ മാത്രമല്ല അയ്യന്‍കാളിയും കോട്ടിട്ടിരുന്നു. ഒറ്റമുണ്ടെടുത്ത ഗാന്ധിജിയുടെ ഗുജറാത്തിലെ 'നിസ്സഹായന്മാരുടെ' അവസ്ഥയും കോട്ടിട്ട അയ്യന്‍കാളിയുടെ കേരളത്തിലെ 'നിസ്സഹായന്മാരുടെ' അവസ്ഥയും മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ല. ഏതുപൊട്ടനും മനസ്സിലാക്കാവുന്ന ഇത്തരം സത്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനിന്നു സംസാരിക്കുന്നവരോട് എന്തിനാണ് സംവാദം? അതുകൊണ്ടാണ് കാളിദാസനോട് എഴുതേണ്ടെന്ന് പറഞ്ഞത്. ഇതിനുമുമ്പത്തെ എന്റെ കമന്ററില്‍ ഒരു തെറ്റുണ്ടായിരുന്നു. കാളിദാസന്റെയും നിസ്സഹായന്റെയും കമന്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന്. അത് സ്പാമില്‍ ഇട്ടതായിരുന്നു. എന്റെ ഈ കമന്റില്‍ ജനാധിപത്യവിരുദ്ധതയുണ്ട്. ആയതിനാല്‍ കാളിദാസന്റെ പരാമര്‍ശ കമന്റുകള്‍ പ്രസിദ്ധീകരിക്കുന്നു.

ChethuVasu said...

അത് ശരി ..!! വാസു ഇപ്പൊ ആരായി ..? ഹ ഹ !!!
ചര്‍ച്ച തുടരുക !!!!

ChethuVasu said...

തലങ്ങളായി വിഭജിക്കപ്പെട്ട സമൂഹത്തില്‍ താന്‍ മുകളിലാണ് എന്ന് പറഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്നതിന്റെ ഒരു സുഖം !! അതൊന്നു വേറെ തന്നെ .. അല്ലെ കാളിദാസന്‍ !! ആ തലങ്ങളെ തലമുറകളോളം അതെ പടി നില നിര്തെണ്ടുന്നത് ആവശ്യം തന്നെ !! സാമൂഹ്യമായ കൊയ്യ്മക്കും മാനസിക അധിനിവേശത്തിനും അത് കൂടിയല്ലേ കഴിയൂ !! ഇല്ല !! ഇനി അത് നടക്കില്ല !!

സത്യാന്വേഷി said...

>>>അംബേദ്ക്കര്‍ എഴുതി എന്നതുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ ഗാന്ധി വെറുപ്പ് അപ്പാടെ അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. നിഷ്പക്ഷനായ മൂന്നാതൊരാള്‍ ഇത് പറഞ്ഞാല്‍ അതിനു വിശ്വാസ്യത ഉണ്ടായേനേ.<<<<
കാളിദാസന്‍ ,
ഗാന്ധിജിയെ തുറന്നു കാണിച്ചിട്ടുള്ളത് "ഗാന്ധി വെറുപ്പു"കാരനായ ഡോ അംബേഡ്കര്‍ മാത്രമല്ല, നിരവധി ഗവേഷകര്‍ അതു ചെയ്തിട്ടുണ്ട്. നേരത്തെ ഞാന്‍ തന്നെ പരാമര്‍ശിച്ച ജി ബി സിങ്ങിന്‍റെ പഠനം( ജി. ബി. സിങ് രചിച്ച ‘ഗാന്ധി: ബിഹൈന്‍ഡ് ദ് മാസ്ക് ഓഫ് ഡിവിനിറ്റി‘ (2004), സിങ്ങും ടിം വാറ്റ്സനും ചേര്‍ന്നെഴുതിയ ‘ഗാന്ധി: അണ്ടര്‍ക്രോസ് എക്സാമിനേഷന്‍ ‘ (2009) ), Gandhi Sinner or Saint എന്ന പേരില്‍ ഫസ് ലുള്‍ ഹഖ് നടത്തിയ പഠനം, Sergeant Majoar M K Gandh എന്ന പേരില്‍ ഡോ വേലു അണ്ണാമലൈയുടെ പഠനം , ജോസഫ് ലെലി വെല്‍ഡിന്റെ ‘ഗ്രെയ്റ്റ് സോള്‍ : മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍സ് വിത്ത് ഇന്ത്യ’ (Great Soul Mahatma Gandhi And His Struggle With IndiaBY JOSEPH LELYVELD) തുടങ്ങി നിരവധി പഠനങ്ങളുണ്ട്. മുഖ്യധാരാ(ഇന്‍ഡ്യിയിലെ സവര്‍ണ) പ്രസിദ്ധീകരണങ്ങളും രാഷ്ട്രീയ നേതൃത്വും ബോധപൂര്‍വം അത്തരം പഠനങ്ങളെക്കുറിച്ചുള്ള പരസ്യം പോലും നല്‍കാത്തതുകൊണ്ട് ജനങ്ങളറിയുന്നില്ല എന്നു മാത്രമേയുള്ളൂ.(കാളിദാസനും)

സത്യാന്വേഷി said...

കമ്യൂണല്‍ അവാര്‍ഡ് നടപ്പായിരുന്നെങ്കില്‍ അതു വലിയ കുഴപ്പമായിരുന്നുവെന്നും പകരം,ഗാന്ധി മൂലം നടപ്പായ ഇപ്പോഴത്തെ ചട്ടുകങ്ങളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവരണമാണു ശരിയെന്നും വാദിക്കുന്ന കാളിദാസന്റെ വാദങ്ങള്‍ക്കെല്ലാം ദലിത് ഭാഗത്തുനിന്നു പലവട്ടം മറുപടി പറഞ്ഞിട്ടുള്ളതാണ്. അതായത് നിരവധിതവണ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങളാണിവയെന്നര്‍ഥം. നെറ്റിനെ മാത്രം(?) ആശ്രയിക്കുന്നതിനാല്‍ അതൊന്നും ഒരു പക്ഷേ കാളിദാസന്‍ കണ്ടുകാണില്ല.

സത്യാന്വേഷി said...

ഇതൊക്കെയാണെങ്കിലും ജാതി ഇല്ലാതാക്കാന്‍ സാധ്യമല്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മറിച്ച് ജാതിവ്യവസ്ഥിതിയാണു തകരാറെന്നുമുള്ള വാദമാണ് എനിക്കും മുന്നോട്ടുവയ്ക്കാനുള്ളത്.( കാളിദാസന്റേതും സമാനമായ ആശയമാണെന്നു കരുതുന്നു. )അംബേഡ്കര്‍ ജാതി നിര്‍മൂലനം പ്രസംഗിച്ചത് ഹിന്ദുക്കളോട് (സവര്‍ണരോട്) മാത്രമായിരുന്നു. അവര്‍ണജാതികളെ (എഥ്നിക് ഐഡന്റിറ്റികളെ) നിര്‍മൂലനം ചെയ്യണമെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

സത്യാന്വേഷി, റാം മനോഹര്‍ ലോഹ്യ ഈ വിഷയത്തില്‍ എഴുതിയിട്ടില്ലേ?

സത്യാന്വേഷി said...

>>ഭരണ ഘടന ഉണ്ടാക്കിയത് അംബെദ്ക്കര്‍ ഒറ്റക്കൊന്നുമല്ല. ഒരു പറ്റം ആളുകള്‍ അതിനു വേണ്ടി ശ്രമിച്ചു.<<<
കോണ്‍സിസ്റ്റുവെന്‍റ് അസംബ്ലിയിലെ മെംബറായിരുന്ന ടി ടി കൃഷ്ണമാചാരി ,ഭരണഘടനയുടെ രണ്ടാം വായനാ സെഷനില്‍ പറഞ്ഞതു കാണുക:
"നോമിനേറ്റു ചെയ്യപ്പെട്ട ഏഴ് അംഗങ്ങളില്‍ ഒരാള്‍ രാജിവച്ചതും അതിനു പകരം ആളെ വച്ചതുമെല്ലാം ഈ സഭയ്ക്ക് ഒരു പക്ഷേ അറിയാമായിരിക്കും. ഒരാള്‍ നിര്യാതനായി, പകരം ആരെയും വച്ചില്ല. ഒരാള്‍ അങ്ങ് അമേരിക്കയിലായിരുന്നു, അയാളുടെ സ്ഥാനത്തും വേറെ ആളെ വച്ചില്ല. മറ്റൊരാള്‍ സംസ്ഥാനവിഷയങ്ങളില്‍ വ്യാപൃതനായിരുന്നു. ................. ...... ഒന്നോ രണ്ടോ പേര്‍ ദില്ലിയില്‍ നിന്നു ദൂരെയായിരുന്നു.ആരോഗ്യപരമായ കാരണങ്ങളാലാവണം അവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.അതുകൊണ്ട് അന്തിമമായി , ഭരണഘടനാ നിര്‍മാണത്തിന്‍റെ ഭാരം മുഴുവന്‍ ഡോ അംബേഡ്കറുടെ മേല്‍ വീണു. ആ ദൌത്യം അങ്ങേയറ്റം പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തീകരിച്ചതില്‍ നാമെല്ലാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നുവെന്നു പറയാന്‍ എനിക്കു മടിയില്ല."(സ്വതന്ത്ര വിവര്‍ത്തനം)(Constituent Assembly Debate Vol VII 5th Nov 1948, p 229)

സത്യാന്വേഷി said...

ശങ്കരനാരായണന്‍,
ലോഹ്യയുടെ ഇങ്ങനെയൊരു പുസ്തകമുണ്ട്. മുകളില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചതുപോലുള്ള പഠനം ലോഹ്യ നടത്തിയതായി അറിവില്ല.
Dr. R. M. Lohia, Marx, Gandhi & Socialism. Navahind Prakashan, Hyderabad. 1963

ChethuVasu said...

അങ്ങനെ അങ്ങനെ സവര്‍ണന്‍ ആയ വാസു ഒരു അവര്‍ണന്‍ ആണെന്ന വ്യാജേന ഇവിടെ വന്നു കനടിടുന്നത് കാളിദാസന്‍ കണ്ടു പിടിച്ചു കളഞ്ഞു .. മുകളിലെ നാല് കമന്റുകള്‍ കണ്ടില്ലേ ...!! അയ്യോ ! കാളി ആളൊരു സംഭവം തന്നെ !
കാളിദാസ നാടക കേന്ദ്ര ഇനി വാസുവിന് വേണ്ടി ഇങ്ങനെ ഒരു നാടകം ഇറക്കുമോ എന്നറിയില്ല :" നിങ്ങളെന്നെ സവര്‍ണനാക്കി - വാസു "

എന്തായാലും ആ തിരക്കഥ കണ്ടു തെറ്റിദ്ധരിക്കാന്‍ ഇടയുള്ള പ്രിയ വായനക്കാരോടും മറ്റു കുഞ്ഞാടുകളോടും പറഞ്ഞു കൊള്ളട്ടെ , വാസു സവര്‍ണനോ സവര്‍ണരുടെ ചാരനോ അല്ല .. സംശയം വേണ്ടേ വേണ്ട !! എന്നാല്‍ സവര്‍ണന്‍ എന്നോ കൊല്‍ക്കുബോഴേക്കും വാളുമായി ചാടി വീഴാന്‍ വെമ്പി നില്‍ക്കുന്നവും അല്ല .. സവര്‍ണനും അവര്‍ണനും ഒക്കെ അടിസ്ഥാനപരമായി ഈ ഭൂമിയില്‍ ജീവിച്ചു മരിക്കുന്ന - തന്റെ തലച്ചോറ് വളരെ കുറച്ചു മാത്രം ഉപയോഗിച്ച് ജീവിക്കുന്ന കുറെ മനുഷ്യ ക്കൂട്ടങ്ങള്‍ ആണ് എന്ന് കരുതുന്ന ഒരാള്‍ മാത്രം . എന്നാല്‍ സവര്‍ണത എന്നാ ആശയത്തെ അങ്ങേ അറ്റം എതിര്‍ക്കുകയും അത് മാനവികമായ കാഴ്ചപ്പാടുകള്‍ക്കു കടക വിരുദ്ധമാണ് എന്ന് കരുതുകയും ചെയ്യുന്നു . മാനവികമായ തുല്ല്യത അംഗീകരിക്കാത്ത , തന്റെ പരമ്പരാഗത മതം/സമൂഹം എന്നിവ മറ്റൊന്നിനേക്കാള്‍ മെച്ചമാണ് എന്ന് കരുതുന്ന വിശ്വാസ സംഹിതകളെയും അക്കാരണത്താല്‍ എതിര്‍ക്കുന്നു

നിലപാട് നന്നേ ചുരുക്കി : അടിസ്ഥാനപരമായി ഒരു മനുഷ്യനും ഒരു കൂട്ടത്തിലേക്ക് ജനിച്ചു വീഴുകയാണ് , എന്നാല്‍ അവിടെ നിന്നും മാറി തന്റെ വ്യക്തിപരമായ സ്വത്വം വീണ്ടെടുക്കുവാന്‍ ഒരാള്‍ക്ക്‌ സാധിക്കാതെ വരുമ്പോള്‍ ആണ് അയാള്‍ ദുര്‍ഗന്ധം വമിക്കുന്ന പഴകിയ വസ്ത്രങ്ങള്‍ അണിയാന്‍ തുടങ്ങുന്നത് ..ഈ സാമൂഹ്യ സ്വാധീനത്തിന് വശം വദനാകുന്ന ഈ പ്രവൃത്തി ഇവിടെ പരാമര്‍ശിക്കുന്ന വിഷയത്തില്‍ ( സവര്‍ണ മനോഭാവം അല്ലെങ്കില്‍ ജാതി വിവേചനം ) ബോധപൂര്‍വ്വം ഒരാള്‍ എടുക്കുന്ന ബുദ്ധിപരമായ ഒരു തീരുമാനം എന്നതിനേക്കാള്‍ ഒരാള്‍ അയാളുടെ സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോള്‍ അയാള്‍ അറിയാതെ മാറിപ്പോവുന്ന ഒരു അവസ്ഥയാണ് എന്നും കരുതുന്നു . അത് കൊണ്ട് ആളുകളെ മാറ്റുക എന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന സാഹചര്യങ്ങള്‍ മാറ്റുക എന്നതിനായിരിക്കണം മുന്ഗണന കൊടുക്കേണ്ടത് എന്ന് കരുതുന്നു . കതിരില്‍ വളം വച്ചിട്ട് കാര്യമില്ല എന്നാ പഴമൊഴി എങ്ങനെയാണോ അന്വര്തമാകുന്നത് അത് ഇതേ കാരണത്താല്‍ ആകുന്നു എന്ന് സാരം . എന്നാല്‍ സമൂഹത്തിന്റെ രോഗം ചികിസ്റ്സിച്ചു തന്നെ മറ്റെണ്ടാതുണ്ട് , വിഷ ബീജങ്ങളെ വളര്‍ന്നു വരാന്‍ അനുവദിക്കാത്ത സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട് - ബോധപൂര്‍വ്വം തന്നെ .!

ChethuVasu said...

ഇവിടെ പ്രസ്തുത വിഷയത്തില്‍ ചേര്‍ക്കാവുന്ന ഒരു കമന്റു , മറ്റൊരു ബ്ലോഗില്‍ മുന്‍പ് വാസു പോസ്റ്റ്‌ ചെയ്തിരുന്നു . എളുപ്പം ആ കമന്റു ഇവിടെയും കോപി ചെയ്യുകയാവും എന്ന് കരുതുന്നു .

ജാതി ഭിന്നതകളെ ഊതി വീര്‍പ്പിക്കുന്നതിനെ എതിര്‍ക്കുമ്പോഴും, സ്വന്തം വ്യക്തിത്വത്തെ ജാതി , മതങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതിനെ വിമര്‍ശിക്കുമ്പോഴും . ഒരാള്‍ ചിലപ്പോള്‍ എന്ത് കൊണ്ട് എവിടെയൊക്കെ ജാതി പറയേണ്ട അവസ്ഥ വരുന്നു എന്നതിനെ കുറിച്ചാണ് ഈ കമന്റു :

ജാതി യാഥാര്‍ത്ഥ്യം ആയി കണ്മുന്നില്‍ എപ്പോഴും ഉണ്ട് .. കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കില്ലല്ലോ .. അവനവന്‍ സ്വയം മറ്റുള്ളവരോട് ജാതി വിവേചനം തോന്നാതിരിക്കുക എന്നതാണ് ഈയുള്ളവന്‍ അടക്കം പണ്ടും (ഇപ്പോഴും ) കഴിയുന്നത്ര സ്വീകരിച്ചു പോരുന്ന മാര്‍ഗ്ഗം .. (ഇവിടെ "ജാതി വിവേചനം തോന്നാതിരിക്കുക" എന്നാണ് പറഞ്ഞത് ,"ജാതി വിവേചനം കാണിക്കാതിരിക്കുക " എന്നല്ല എന്നും ശ്രദ്ധിക്കുക -അതായത് മനസ്സില്‍ നിന്നും തന്നെ മാറ്റുക എന്ന് ).

എന്നാല്‍ സ്വയം ഒരാള്‍ അങ്ങനെ ചെയ്യുമ്പോഴും അയാള്‍ സമൂഹത്തിന്റെ പൊതു ജാതി വിവേചന ബോധത്തിന്റെ ബയസ് അനുഭവിക്കെട്ണ്ടിവരികയും തതഭാലാമായി അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ വേണ്ട രീതിയില്‍ ഫലപ്രപ്തിയില്ലാതെ പോകുന്നു എന്നാ പ്രശ്നമുണ്ട് .. ജാതി എന്നത് അടിസ്ഥാനപരമായി ചില ആളുകള്‍ ചിലരെക്കാള്‍ ഗുണം കൂടിയവര്‍ എന്നാ തോന്നലില്‍ നിന്നും ഉണ്ടാകുന്നതാണ് . ആ തോന്നല്‍ പ്രായോഗികമായി ഇല്ലാതാകണം എങ്കില്‍ അത് തെറ്റാണ് എന്ന് ബോധ്യം സമൂഹത്തില്‍ വരേണ്ടിയിരിക്കുന്നു .

ഉദാഹരണം : ഒരു ദളിതന്‍ താരതമ്യേന അറിവുള്ളവന്‍ ആകില്ല എന്നാണു പൊതുവില്‍ ജാതി വിവേചന ബോധം നമ്മളോട് പറയുന്നത് . അത് തെറ്റാണു എന്ന് തെളിയണം എങ്കില്‍ ദലിതനായ ഒരാള്‍ അറിവുള്ളവന്‍ ആകുകയും അയാള്‍ താന്‍ ദലിതാന്‍ ആണ് എന്ന് അടയാളപ്പെടുത്തുകയും വേണം .അങ്ങനെ ചെയ്യുബോള്‍ തങ്ങളുടെ ബോധം മിഥ്യ ബോധമാണ് എന്ന് കുറച്ചു ജാതി വാദക്കാര്‍ക്ക് എങ്കിലും തോന്നാതിരിക്കില്ല . അങ്ങനെ കുറെ ദളിതര്‍ അറിയുള്ളവര്‍ ആകുകയും അവര്‍ തങ്ങളെ ജാതി അടയാളപ്പെടുതുകയും ചെയ്‌താല്‍ അത്ര കൂടുതലായി ജാതിയുടെ മേനി എന്നാ അടിസ്ഥാന ബോധം തകര്‍ക്കപ്പെടുകയും ചെയ്യും..

അത് കൊണ്ട് അയാള്‍ ജാതി പറയേണ്ടത് അത്യാവശ്യമാണ് .(പലര്‍ക്കും ആദ്യ ഖട്ടത്തില്‍ ഇത് വിരോധാഭാസം ആണ് എന്ന് തോന്നാം, പക്ഷെ ആലോചിക്കുക ) . ജാതിയെ തകര്‍ക്കണം എങ്കില്‍ ചില ജാതികള്‍ മെച്ചവും മറ്റു ചിലത് മോശവുമാണ് എന്നാ ബോധത്തെ തകര്‍ത്തെ പറ്റൂ . അതിനു തെളിവ് ഉണ്ടാക്കാതെ എല്ലാ ജാതിയിലുല്ലാവരും പൊതുവില്‍ ഗുണങ്ങളൊക്കെ ഉള്ളവരാണ് എന്നാ വാദം ചാതുര്‍ന്യധിഷ്ടിതമോ , ഗോത്രാധിഷ്ടിതാമോ ആയ ജാതി ബോധത്തില്‍ ആണ്ടു കിടക്കുന്ന സമൂഹം മുഖവിലക്കെടുക്കില്ല . നിര്‍ഭാഗ്യവശാല്‍ സമൂഹം, തെളിവ് ലഭിക്കാതെ , ആശയം മാത്രമായി സ്വാകരിക്കുകയില്ല . അതിനാല്‍ ജാതി മെച്ചമാണ് എന്നാ ബോധം അകറ്റണമെങ്കില്‍ അങ്ങനെ ആല്ലാത്ത ആളുകളെ ചൂണ്ടിക്കാട്ടി അത് തെളിയിക്കാന്‍ പറ്റണം ..അപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കൂട്ടം ആളുകള്‍ അവരുടെ ജാതിയായി അറിയപ്പെടണം - ഐടെന്റിഫായ് ചെയ്യണം എന്നര്‍ത്ഥം ******

മുള്ളിനെ മുള്ളാലെ എടുക്കാവൂ എന്ന് ചുരുക്കം ! അതിനു തടസ്സമുണ്ടാകുന്ന വ്യവസ്ഥകള്‍ ജാതി ഖടനയെ നിയ നിര്‍ത്തുക തന്നെ ചെയ്യും . സമൂഹം ഇപ്പോള്‍ ഉപയോഗിക്കുന്ന ഓരോ ടൂളും മേല്‍ പറഞ്ഞ കാര്യത്തിനു സഹായകമാകുന്നുണ്ടോ എന്ന് ആഴത്തില്‍ മനസ്സിലകെണ്ടാതുണ്ട് .

നിസ്സഹായന്‍ said...

എനിക്കുള്ള 'മനു'കുമാരന്റെ മറുപടി മെയിലില്‍ കണ്ടിരുന്നു. എന്നാല്‍ ബ്ലോഗില്‍ കാണുന്നില്ല, സ്പാം മുക്കിയതാവും. ബ്ലോഗില്‍ വന്നാല്‍ പ്രതികരിക്കാം.

Shameee said...

എനിക്കിത് പുതിയ അറിവ്. നന്ദി.

Chinnatty said...

ഗാന്ധിജി കടുത്ത ഒരു ഹിന്ദു വാദിയായിരുന്നെങ്കില്‍ തന്‍റെ പിന്‍ഗാമിയായി ഒരു നാസ്തികനായ/ സോഷ്യലിസ്ട്ടായ നെഹ്രുവിനെയല്ല മറിച്ച് അത് മാലവ്യ ആകുമായിരുന്നു.

സ്വതന്ത്ര ലബ്ധിയോടെ ഭാരതം മാത്രമല്ല ലോകം മുഴുവന്‍ പിന്തുടരെണ്ടിയിരുന്ന ഗാന്ധിസത്തിന്‍റെ നട്ടെല്ല് ഓടിച്ചത് ആരാണ്?

ഗാന്ധിജി വിമര്‍ശിച്ചാല്‍ ബുദ്ധിജീവിയാകുമെങ്കില്‍ അങ്ങിനെയെങ്കിലും ഒരു ഗുണം ഗാന്ധിജിയെക്കൊണ്ട് ഉണ്ടാകട്ടെ!

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...

ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം
....................................


ഗാന്ധി എന്ന മഹാനെകുറിച്ച് എന്നും എന്റെ മനസ്സിൽ ഒരു സങ്കല്പമുണ്ടായിരുന്നു. ഓർമ്മ വച്ചനാൾ മുതൽ കേട്ടറിയുകയും പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടയും വായിച്ചറിയുകയും ചെയ്ത ഗാന്ധി. ജീവിതം മുഴുവൻ അഹിംസയുടെ മാർഗ്ഗത്തിലൂടെ സമാധാനത്തിനു വേണ്ടി മാത്രം നിലകൊണ്ട ജീവിതം. ഇതൊക്കെയായിരുന്നു കുട്ടികാലത്ത് എന്റെ മനസ്സിലെ ഗാന്ധി. അലക്കി കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട തൂവെള്ള ഖദറിൽ എന്നും രാവിലെ അച്ഛൻ പടിയിറങ്ങുമ്പോൾ, അമ്മ മടിയിലിരുത്തി ഗാന്ധിയുടെയും സ്വാതന്ത്യ സേനാനികളുടേയും കഥകൾ പറഞ്ഞ് തരുമ്പോൾ നന്നേ ചെറുപ്പത്തിൽ തന്നെ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയണമന്ന് ആഗ്രഹം തോന്നിയിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സുഹ്യത്ത് സമ്മാനമായ് വർണ്ണ കടലാസിൽ പൊതിഞ്ഞു സ്വന്തം കൈയ്യൊപ്പിട്ട് തന്ന ഗാന്ധിയുടെ ആത്മകഥ ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അങ്ങനെ ഒരു പകലിലെ ഏതാനും മണികൂറുകൾ കൊണ്ട് വായിച്ചു തീർത്ത അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഇടം നേടി. അന്ന് ആ ആത്മകഥയിലെ ഓരോ വരികളിലൂടെയും ഊളിയിടുമ്പോൾ എവിടക്കയോ ചില കണ്ണികൾ വിട്ടു പോയതായ് അല്ലങ്കിൽ പറയാതെ പോയിരിക്കുന്നതായ് എനിക്ക് തോന്നി. അന്നു മുതൽ ആ നഷ്ടപ്പെട്ട കണ്ണികൾ കണ്ടെത്തി ഗാന്ധിയെ അറിയാൻ ശ്രമിക്കയായിരുന്നു. പലതും വായിച്ചും അറിഞ്ഞും വന്നപ്പോൾ ചെറുപ്പത്തിൽ ഞാൻ മനസ്സിലേറ്റിയ അർദ്ധ നഗ്നനായ ഫക്കീറിനപ്പുറം അയിത്തം, ജാതീയത, സവർണ്ണ പക്ഷപാതം, പന്തിഭോജനം തുടങ്ങിയ പലതിനെ പറ്റിയും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ വച്ചു പുലർത്തി ബ്രാഹ്മണ്യത്തെ മുറുകെ പിടിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എന്ന അറിവ് മനസ്സിലെ ഗാന്ധിയുടെ വിഗ്രഹമുടച്ചു കളഞ്ഞു.

എത്ര നിക്യഷ്ടമായ ചിന്താഗതികൾ വച്ചുപുലർത്തുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധിയന്നറിയാൻ താഴെത്തെലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.prrasanth.blogspot.sg/2010/07/blog-post_05.html

.
.

anil said...
This comment has been removed by the author.
anil said...

സമൂഹ ജീവിയായി ജീവിക്കുന്ന ചിതല്‍ ,തേനീച്ച തുടങ്ങിയ ജീവജാല ങ്ങള്‍ക്കി ടയില്‍ വര്‍ണ്ണ വെത്യാസം നില നില്‍ക്കു ന്നത് എന്തുകൊണ്ട് എന്നുകൂടി ഗൌരവ മായി പഠിക്കുക.

anil said...

സമൂഹ ജീവിയായി ജീവിക്കുന്ന ചിതല്‍ ,തേനീച്ച തുടങ്ങിയ ജീവജാല ങ്ങള്‍ക്കി ടയില്‍ വര്‍ണ്ണ വെത്യാസം നില നില്‍ക്കു ന്നത് എന്തുകൊണ്ട് എന്നുകൂടി ഗൌരവ മായി പഠിക്കുക.

Unknown said...

ജാതി സംവരണം മഹാനായ Dr അംബേദ്കർ രൂപ കല്പന ചെയ്ത മഹത്തായ നമ്മുടെ ഭരണഘടനയിൽ ഉള്ളതാണ്. പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് ഭരണത്തിൽ പ്രാത്ഥിനിധ്യം ഉറപ്പ് വരുത്താനാണ് അത്.