ഉണ്മ മാസിക, ഡിസംബര്‍ 2012
"സമുദായത്തിന്റെ രക്ഷ നിങ്ങളുടെ കൈകളില്‍ മാത്രമാണ്.
നിങ്ങളില്ലെങ്കില്‍ സമുദായമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സമുദായത്തിലെ കുട്ടികള്‍,
യുവാക്കള്‍, വനിതകള്‍ തുടങ്ങിയവരെ സേവിക്കാന്‍ അതാതു മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി
നാം കമ്മറ്റികളുണ്ടാക്കി. സമുദായത്തിലെ പ്രായമുള്ളവരുടെ സംരക്ഷണം ആരെ
ഏല്പിക്കുമെന്ന നീറുന്ന പ്രശ്‌നമാണ് നമ്മുടെ മുന്നിലുള്ളത്. ആര്‍ക്കെങ്കിലും
എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ?"
''ഉടനടി ഒരു വയോജന കോളേജ് തുടങ്ങാന്‍ നാം
സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനായി ഇന്നുതന്നെ ഒരു ട്രസ്റ്റ്
രൂപീകരിക്കണം''
പ്രസ്തുത നിര്‍ദ്ദേശം എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരെല്ലാവരും
ചേര്‍ന്ന് കയ്യടിച്ച് പാസ്സാക്കി.
........................