My Blog List

Sunday, September 26, 2010

നുണ പറയുന്ന സവര്‍ണ യുക്തിവാദികള്‍

നുണ പറയുന്ന സവര്‍ണ യുക്തിവാദികള്‍

ശങ്കരനാരായണന്‍ മലപ്പുറം

'ഗുരുദേവ് എക്‌സ്പ്രസും സവര്‍ണ യുക്തിവാദവും' എന്ന തലക്കെട്ടില്‍ ഞാനെഴുതിയ കുറിപ്പിനെ എതിര്‍ത്തുകൊണ്ട് റാഷണല്‍ ബുക്‌സ് എഴുതിയത് വായിച്ചു.
ശ്രീനാരായണ ഗുരുവിന്റെ പേര് ട്രെയിനിന് ഇടരുതെന്നു പറഞ്ഞ് കേരള യുക്തിവാദി സംഘം കേസ്സു കൊടുത്തിട്ടില്ലെന്നാണ് പറയുന്നത്. ശരിയായിരിക്കാം. മതങ്ങളുമായി ബന്ധമുള്ള പേരിട്ടത് ശരിയായില്ലെന്ന് പറഞ്ഞ് പവനനാണ് കേസ്സു കൊടുത്തത്. ഗുരുദേവ് എക്‌സ്പ്രസും അമൃതാ എകസ്്പ്രസും ആയതുകൊണ്ട് ശ്രീനാരായണ ഗുരുവിനെയും മാതാ അമൃതാനന്ദമയിയെയും അല്ലാതെ ആരെയാണ് ഉദ്ദേശ്യമാക്കിയതെന്നറിയില്ല. ഇത്തരമൊരു കേസ്സ് നിങ്ങളുടെ സംഘടന കൊടുത്തതെന്തിന് എന്ന് യുക്തിവാദി സംഘം നേതാവായ ഇ.എ.ജബ്ബാര്‍ മാഷിനോടു ഞാന്‍ ചോദിച്ചിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത്, സംഘത്തിന് ഇങ്ങനെയൊരു നിലപാടില്ലെന്നും കേസ്സ് പവനന്‍ വ്യക്തിപരമായി കൊടുത്തതാണെന്നുമായിരുന്നു. ഇനി, ശ്രീനാരായണ ഗുരുനെ ഒഴിവാക്കി എന്നു തന്നെ കരുതുക. മാതാ അമൃതാനന്ദമയിയോട് യുക്തിവാദികള്‍ക്ക് എന്താണിത്ര വിരോധം. പരശുരാമന്‍ ചെയ്ത ദ്രോഹത്തിന്റെ ലക്ഷത്തിലൊരംശം തെറ്റുപോലും അവര്‍ ചെയ്തിട്ടില്ല. ക്ഷത്രിയര്‍ ഭൂമിയില്‍ ജനിക്കാതിരിക്കാന്‍ വേണ്ടി ക്ഷത്രിയ സ്ത്രീകളുടെ വയറ്റിലുള്ള ഭ്രൂണം പോലും നശിപ്പിച്ച പാരമ്പര്യമല്ലേ പരുശുരാമനുള്ളത്. പരശുരാമന്റെ ഐതിഹ്യം വച്ചാണ് മണ്ണില്‍ പണിയെടുക്കുന്നവരുടെ ഭൂമി മുഴുവന്‍ പരുശുരാമന്റെ പിന്‍മുറക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ കയ്യടക്കിയത്. എന്നിട്ടും എന്തേ യുക്തിവാദികള്‍ 'പരശു റാം എക്‌സ്പ്രസിനെതിരെ കേസ്സു കൊടുത്തില്ല? യുക്തിവാദികള്‍ക്ക് അല്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ ഇതാണ് ചെയ്യേണ്ടിയിരുന്നത്.
യുക്തിവാദി സംഘമോ യുക്തിവാദികളോ ശ്രീനാരായണ ഗുരുവിനെ മതത്തിന്റെ വക്താവായി കണ്ടിട്ടില്ലെന്ന് പറയുന്നു. ഇതൊരു നുണയാണ്. യുക്തിവാദി നേതാവും 'യുക്തി രേഖ'യുടെ മാനേജരുമായിരുന്ന രാജഗോപാല്‍ വാകത്താനം ഒരു സാധാരണ യുക്തിവാദിയല്ല. ജാതി, സംവരണം തുടങ്ങിയ കാര്യങ്ങളില്‍ സത്യസന്ധമായ നിലപാടുള്ള വ്യക്തിയാണിദ്ദേഹം. എന്റെ പല ലേഖനങ്ങളിലും ഇദ്ദേഹം എഴുതിയ, 'സംവരണത്തിന്റെ രാഷ്ട്രീയം'എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ കടപ്പാടും ആദരവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ഇദ്ദേഹം ഗുരുവിനെ മതത്തിന്റെ വക്താവായി കണ്ടുകൊണ്ടു മാത്രമല്ല ഗുരുവിനെ വളരെ മോശമായി ചിത്രീകരിച്ചുകാണ്ട് എഴുതിയിട്ടുണ്ട്. ഇദ്ദേഹം 1998 ലക്കം 'യുക്തിരേഖ'യില്‍ എഴുതിയ 'നിരീക്ഷണങ്ങള്‍' വായിച്ചാല്‍ ഇക്കാര്യം ശരിക്കും ബോധ്യമാകും. 'ശ്രീനാരായണ ഗുരു വിപ്‌ളവകാരിയായിരുന്നില്ല' എന്ന തലക്കെട്ടില്‍ 03.05.1998 ലെ'വാരാദ്യ മാധ്യമത്തില്‍' ഇദ്ദേഹം എന്റെ ലേഖനത്തിനെഴുതിയ മറുപടി ലേഖനം വായിച്ചാല്‍ ഇക്കാര്യം ഒന്നൂകൂടി വ്യക്തമാകും.
കാലാകാലങ്ങളില്‍ അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നതിന്റെ ഭാഗമായാണ് ഗുരു 'ഒരു ജാതി; ഒരു മതം; ഒരു ദൈവം' എന്നു പറഞ്ഞതെന്നും ഗുരു വിപ്‌ളവകാരിയല്ലെന്നും തിരണ്ടുകുളി, കോഴിവെട്ട്, മരണാനന്തര കര്‍മ്മം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കെതിരെ സമുദായ ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ച പരിപാടിയിലപ്പുറമൊന്നും ഗുരു ചെയ്തിട്ടില്ലെന്നുമൊക്കെയാണ് രാജഗോപാല്‍ വാകത്താനം തട്ടിവിട്ടത്.
മിക്ക യുക്തിവാദികളും സവര്‍ണ വാദികളോ സവര്‍ണാടിമത്ത വാദികളോ ആണ്. ഇക്കൂട്ടത്തില്‍ പവനനും പെടും. ഇക്കാര്യം രാജഗോപാല്‍ വാകത്താനം തന്നെ തുറന്നു കാണിച്ചിട്ടുണ്ട്. ശ്രീനാരാണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി പിടിച്ചെടുക്കുവാന്‍ സവര്‍ണ പരിവാരങ്ങള്‍ കച്ചകെട്ടിയിറങ്ങിയ കാലം. പവനന്‍ സവര്‍ണ പരിവാരങ്ങളുടെ കൂടെ ചേര്‍ന്നു. അവര്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രസംഗിച്ചു. ഇക്കാര്യം നമ്മോട് പറഞ്ഞത്, അന്ന് യുക്തിവാദി സംഘം വൈസ് പ്രസിഡണ്ടും 'യുക്തിരേഖ' യുടെ മാനേജരുമായ രാജഗോപാലാണ്. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി മോഹനനും ഹിന്ദുമുന്നണി നേതാവ് കുമ്മനം രാജശേഖരനും പങ്കെടുത്ത വേദിയില്‍ പവനന്‍ പങ്കെടുക്കുകയും ഹൈന്ദവ ഫാസിസത്തിന്റെ പുറപ്പാടിനെ അപലപിച്ചില്ലെന്നു മാത്രമല്ല, അതിനെ ഫലത്തില്‍ ആശീര്‍വദിക്കുകകൂടി ചെയ്തുവെന്നാണ് രാജഗോപാല്‍ 'യുക്തിരേഖ'യില്‍ (1998 ജനുവരി, പേജ് 24) എഴുതിയത്.
കുറച്ചു കാലത്തേക്ക് എല്ലാവരെയും പറ്റിക്കാന്‍ സാധിച്ചേക്കും. കുറച്ചുപേരെ എല്ലാ കാലത്തും പറ്റിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ സാധിക്കില്ല റാഷണല്‍ സവര്‍ണ യുക്തി വാദികളേ!

വാല്‍ക്കഷണം:- 'യുക്തിവാദ സവര്‍ണ തമാശകള്‍-2003' താഴെ വായിക്കുക.
....................

യുക്തിവാദ സവര്‍ണ തമാശകള്‍-2003

യുക്തിവാദ സവര്‍ണ തമാശകള്‍-2003

ശങ്കരനാരായണന്‍ മലപ്പുറം
നുണ പറയാനും നിഷ്പക്ഷത ചമഞ്ഞ് മര്‍ദ്ദകന്റെ പക്ഷം നില്‍ക്കാനും ഏറെ മിടുക്കുള്ളവരാണ് യുക്തിവാദികള്‍. എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും ജാതി സംഘടനകളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എസ്.എന്‍.ഡി.പി.യെപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്ത് (ആദ്യം പിന്നാക്ക-ദലിത് ഐക്യം പറഞ്ഞ് പിന്നീട് നായര്‍-ഈഴവ ഐക്യത്തിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന) വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ള ഒരാള്‍ ഇരിക്കുന്നതും തെറ്റു തന്നെ. പക്ഷേ, ഈ രണ്ടു സംഘടനകളും ഉന്നയിക്കുന്ന ആവശ്യങ്ങളെ രണ്ടും ജാതി സംഘടനകളാണെന്നു പറഞ്ഞ് എതിര്‍ക്കുന്നത് തെറ്റാണ്. തങ്ങളില്‍ നിന്നു കവര്‍ന്നെടുത്ത അവകാശാധികാരങ്ങള്‍ തിരിച്ചു നല്‍കണമെന്നാണ് എസ്.എന്‍.ഡി.പി.യും മറ്റു അവര്‍ണ സമുദായ സംഘടനകളും ആവശ്യപ്പെടുന്നത്. തങ്ങള്‍ കവര്‍ന്നെടുത്ത അവകാശാധികാരങ്ങള്‍ തിരിച്ചു നല്‍കില്ലെന്നാണ് എന്‍.എസ്.എസ്. പറയുന്നത്. ഇതു രണ്ടും ജാതിവാദമായി വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. പക്ഷേ, ഇതില്‍ ഒരു 'ജാതിവാദ'മേ ശരിയാകുന്നുള്ളൂ. കവര്‍ന്നെടുത്തത് തിരിച്ചു തരണം എന്നു പറയുന്ന 'ജാതിവാദം'. 2003 ഡിസംബര്‍ ലക്കം 'യുക്തിരേഖ'യില്‍ എം.പി. സദാശിവന്‍ എഴുതിയ 'പ്രതിമാസ രേഖ'യില്‍ വെള്ളാപ്പള്ളി നടേശനെയും പി.കെ.നാരായണപ്പണിക്കരെയും എതിര്‍ത്ത് എഴുതിയിട്ടുണ്ട്. തങ്ങള്‍ നിഷ്പക്ഷരാണെന്ന് തോന്നലുണ്ടാക്കി സവര്‍ണപക്ഷം നില്‍ക്കുന്ന കളിയാണിത്. ഒരു ശരിയും തെറ്റും ഉണ്ടാകുമ്പോള്‍ നിഷ്പക്ഷത ചമയുന്നത് തെറ്റിന്റെ പക്ഷത്തു നില്‍ക്കുന്നതിന് തുല്യമാണ്. അഥവാ, മര്‍ദ്ദിതന്റെ പക്ഷത്തു നില്‍ക്കുന്നതിനു പകരം മര്‍ദ്ദകന്റെ പക്ഷത്തു നില്‍ക്കുന്നതിനു തുല്യമാണ്. ഈ സവര്‍ണക്കളിയാണ് യുക്തിവാദികള്‍ കളിച്ചു കൊണ്ടിരിക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും 'ഭയങ്കര തമാശ' പറയുന്നവരുമാണ് യുക്തിവാദികള്‍. 2003 ല്‍ അവര്‍ പറഞ്ഞ ചില തമാശകള്‍ കേട്ടാല്‍ ചിരിച്ച് ചിരിച്ച് അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെയാകും. ഇതേക്കുറിച്ച് 'യുക്തിവാദ സവര്‍ണ തമാശകള്‍-2003'എന്ന തലക്കെട്ടില്‍ ഒരു കുറിപ്പ് ഞാന്‍ 'റാന്‍ഫെഡ് ശബ്ദം'മാസികയില്‍ (ഫെബ്രുവരി, 2004) എഴുതിയിരുന്നു. പാവം ജനങ്ങള്‍, അവര്‍ യുക്തിബോധമൊന്നും ഇല്ലാത്ത വെറും പോത്തുകളാണല്ലോ. യുക്തിബോധമില്ലാത്ത പോത്തുകളേ നോക്കൂ ഒരു യുക്തിവാദി 2003 നവംബര്‍ ലക്കം 'യുക്തിരേഖ'യില്‍ ഒരു യുക്തിവാദ തമാശ: ''ഭൂമിയില്‍ വംശനാശ ഭീഷണി ശക്തമായി നേരിടുന്ന ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു, നായര്‍, ഈഴവന്‍, നമ്പൂതിരി, പുലയന്‍, പറയന്‍ തുടങ്ങിയ സമൂഹങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ മനുഷ്യന്‍ എന്ന വര്‍ഗ്ഗം ഭൂമിയില്‍ നിന്നു തുടച്ചുമാറ്റപ്പെട്ടേക്കാം.'' ഈ 'ഭയങ്കര തമാശ' എഴുതിയ യുക്തിവാദിയുടെ പേരെന്താണെന്നറിയില്ല പ്രിയപ്പെട്ട പോത്തുകളേ! ഒരു ജാതിവാലും അതിന്റെ മുന്‍പിലായി രണ്ട് ഇംഗ്‌ളീഷ് അക്ഷരങ്ങളും മാത്രമേ കൊടുത്തിട്ടുള്ളു-വി.എ.മേനോന്‍. അല്ലെങ്കില്‍ പേരിലെന്തിരിക്കുന്നു!, ജാതിയിലല്ലേ കാര്യം !! പേര് ഒരക്ഷരത്തില്‍ ഒതുക്കിയാലും ജാതിവാല്‍ മുഴുവനായി കാണിക്കുന്നതല്ലേ യഥാര്‍ത്ഥ യുക്തി വാദം!
2003 ല്‍ തന്നെ യുക്തിവാദികള്‍ മറ്റൊരു തമാശ പൊട്ടിച്ചു. കേരള യുക്തിവാദി സംഘത്തിന്റെ സമ്മേളനം 2003 ഡിസംബറില്‍ തിരൂരില്‍ നടക്കുകയുണ്ടായി. പരിപാടി സംബന്ധിച്ച് ഇറക്കിയ നോട്ടീസില്‍ ഉള്ള ആദ്യത്തെ വാചകം ഇങ്ങനെ: ''മാനവികതയുടെ ഉദാര സങ്കല്പങ്ങളെ അപഹസിച്ചുകൊണ്ട് മതം, ജാതി, വര്‍ണം എന്നിങ്ങനെ നാനാവിധ സങ്കുചിത തത്ത്വങ്ങള്‍ ചേര്‍ന്ന് മനുഷ്യനെക്കൊണ്ട് പകിട കളിക്കുന്ന വിനാശകരമായ ഒരു കാലത്താണ് നാം ജീവിക്കുന്നത് ''. ബലേ ഭേഷ്! ഭയങ്കര തമാശ!! പണ്ട് പകിടകളി ഇങ്ങനെയായിരുന്നോ? എന്തൊരു സുഖമായിരുന്നു നമ്മുടെ നാട്ടില്‍ ജീവിക്കാന്‍. ശാന്തി, സമാധാനം, സ്‌നേഹം, മാനവികത, ഉദാരത എന്നിവയുടെയൊക്കെ പകിടകളിപ്പൂരമായിരുന്നില്ലേ കേരള നാട്ടില്‍ നടമാടിയിരുന്നത്. തിയ്യനെയും പുലയനെയുമൊക്കെ കണ്ടാല്‍ നമ്പൂതിരി അവരെ കെട്ടിപ്പിടിച്ച് ചന്തിക്ക് തലോടി കവിളില്‍ പൊന്നുമ്മ വയ്ക്കും. പിന്നെ ഇല്ലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മടിയില്‍ കിടത്തി സ്വര്‍ണ്ണക്കരണ്ടി കൊണ്ട് വായില്‍ പല്‍പ്പായസം ഒഴിച്ചു കൊടുക്കും. നായര്‍ വെഞ്ചാമരം വീശിക്കൊടും. വാര്യര്‍ താരാട്ടു പാടി ഉറക്കും. വിനാശകരമല്ലാത്തതും മഹത്തരവുമായിരുന്ന ആ പാരമ്പരര്യമൊക്കെ പൊയ്‌പ്പോയ് മറഞ്ഞില്ലേ! അത് തിരിച്ചുകൊണ്ടുവരാനായി നമുക്ക് യുക്തിവാദികളോടൊപ്പം പ്രാര്‍ത്ഥിക്കാതിരിക്കാം!!
........................

നുണ പറയുന്ന സവര്‍ണ യുക്തിവാദികള്‍

നുണ പറയുന്ന സവര്‍ണ യുക്തിവാദികള്‍
ശങ്കരനാരായണന്‍ മലപ്പുറം

'ഗുരുദേവ് എക്‌സ്പ്രസും സവര്‍ണ യുക്തിവാദവും' എന്ന തലക്കെട്ടില്‍ ഞാനെഴുതിയ കുറിപ്പിനെ എതിര്‍ത്തുകൊണ്ട് റാഷണല്‍ ബുക്‌സ് എഴുതിയത് വായിച്ചു.
ശ്രീനാരായണ ഗുരുവിന്റെ പേര് ട്രെയിനിന് ഇടരുതെന്നു പറഞ്ഞ് കേരള യുക്തിവാദി സംഘം കേസ്സു കൊടുത്തിട്ടില്ലെന്നാണ് പറയുന്നത്. ശരിയായിരിക്കാം. മതങ്ങളുമായി ബന്ധമുള്ള പേരിട്ടത് ശരിയായില്ലെന്ന് പറഞ്ഞ് പവനനാണ് കേസ്സു കൊടുത്തത്. ഗുരുദേവ് എക്‌സ്പ്രസും അമൃതാ എകസ്്പ്രസും ആയതുകൊണ്ട് ശ്രീനാരായണ ഗുരുവിനെയും മാതാ അമൃതാനന്ദമയിയെയും അല്ലാതെ ആരെയാണ് ഉദ്ദേശ്യമാക്കിയതെന്നറിയില്ല. ഇത്തരമൊരു കേസ്സ് നിങ്ങളുടെ സംഘടന കൊടുത്തതെന്തിന് എന്ന് യുക്തിവാദി സംഘം നേതാവായ ഇ.എ.ജബ്ബാര്‍ മാഷിനോടു ഞാന്‍ ചോദിച്ചിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത്, സംഘത്തിന് ഇങ്ങനെയൊരു നിലപാടില്ലെന്നും കേസ്സ് പവനന്‍ വ്യക്തിപരമായി കൊടുത്തതാണെന്നുമായിരുന്നു. ഇനി, ശ്രീനാരായണ ഗുരുനെ ഒഴിവാക്കി എന്നു തന്നെ കരുതുക. മാതാ അമൃതാനന്ദമയിയോട് യുക്തിവാദികള്‍ക്ക് എന്താണിത്ര വിരോധം. പരശുരാമന്‍ ചെയ്ത ദ്രോഹത്തിന്റെ ലക്ഷത്തിലൊരംശം തെറ്റുപോലും അവര്‍ ചെയ്തിട്ടില്ല. ക്ഷത്രിയര്‍ ഭൂമിയില്‍ ജനിക്കാതിരിക്കാന്‍ വേണ്ടി ക്ഷത്രിയ സ്ത്രീകളുടെ വയറ്റിലുള്ള ഭ്രൂണം പോലും നശിപ്പിച്ച പാരമ്പര്യമല്ലേ പരുശുരാമനുള്ളത്. പരശുരാമന്റെ ഐതിഹ്യം വച്ചാണ് മണ്ണില്‍ പണിയെടുക്കുന്നവരുടെ ഭൂമി മുഴുവന്‍ പരുശുരാമന്റെ പിന്‍മുറക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ കയ്യടക്കിയത്. എന്നിട്ടും എന്തേ യുക്തിവാദികള്‍ 'പരശു റാം എക്‌സ്പ്രസിനെതിരെ കേസ്സു കൊടുത്തില്ല? യുക്തിവാദികള്‍ക്ക് അല്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ ഇതാണ് ചെയ്യേണ്ടിയിരുന്നത്.
യുക്തിവാദി സംഘമോ യുക്തിവാദികളോ ശ്രീനാരായണ ഗുരുവിനെ മതത്തിന്റെ വക്താവായി കണ്ടിട്ടില്ലെന്ന് പറയുന്നു. ഇതൊരു നുണയാണ്. യുക്തിവാദി നേതാവും 'യുക്തി രേഖ'യുടെ മാനേജരുമായിരുന്ന രാജഗോപാല്‍ വാകത്താനം ഒരു സാധാരണ യുക്തിവാദിയല്ല. ജാതി, സംവരണം തുടങ്ങിയ കാര്യങ്ങളില്‍ സത്യസന്ധമായ നിലപാടുള്ള വ്യക്തിയാണിദ്ദേഹം. എന്റെ പല ലേഖനങ്ങളിലും ഇദ്ദേഹം എഴുതിയ, 'സംവരണത്തിന്റെ രാഷ്ട്രീയം'എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ കടപ്പാടും ആദരവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ഇദ്ദേഹം ഗുരുവിനെ മതത്തിന്റെ വക്താവായി കണ്ടുകൊണ്ടു മാത്രമല്ല ഗുരുവിനെ വളരെ മോശമായി ചിത്രീകരിച്ചുകാണ്ട് എഴുതിയിട്ടുണ്ട്. ഇദ്ദേഹം 1998 ലക്കം 'യുക്തിരേഖ'യില്‍ എഴുതിയ 'നിരീക്ഷണങ്ങള്‍' വായിച്ചാല്‍ ഇക്കാര്യം ശരിക്കും ബോധ്യമാകും. 'ശ്രീനാരായണ ഗുരു വിപ്‌ളവകാരിയായിരുന്നില്ല' എന്ന തലക്കെട്ടില്‍ 03.05.1998 ലെ'വാരാദ്യ മാധ്യമത്തില്‍' ഇദ്ദേഹം എന്റെ ലേഖനത്തിനെഴുതിയ മറുപടി ലേഖനം വായിച്ചാല്‍ ഇക്കാര്യം ഒന്നൂകൂടി വ്യക്തമാകും.
കാലാകാലങ്ങളില്‍ അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നതിന്റെ ഭാഗമായാണ് ഗുരു 'ഒരു ജാതി; ഒരു മതം; ഒരു ദൈവം' എന്നു പറഞ്ഞതെന്നും ഗുരു വിപ്‌ളവകാരിയല്ലെന്നും തിരണ്ടുകുളി, കോഴിവെട്ട്, മരണാനന്തര കര്‍മ്മം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കെതിരെ സമുദായ ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ച പരിപാടിയിലപ്പുറമൊന്നും ഗുരു ചെയ്തിട്ടില്ലെന്നുമൊക്കെയാണ് രാജഗോപാല്‍ വാകത്താനം തട്ടിവിട്ടത്.
മിക്ക യുക്തിവാദികളും സവര്‍ണ വാദികളോ സവര്‍ണാടിമത്ത വാദികളോ ആണ്. ഇക്കൂട്ടത്തില്‍ പവനനും പെടും. ഇക്കാര്യം രാജഗോപാല്‍ വാകത്താനം തന്നെ തുറന്നു കാണിച്ചിട്ടുണ്ട്. ശ്രീനാരാണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി പിടിച്ചെടുക്കുവാന്‍ സവര്‍ണ പരിവാരങ്ങള്‍ കച്ചകെട്ടിയിറങ്ങിയ കാലം. പവനന്‍ സവര്‍ണ പരിവാരങ്ങളുടെ കൂടെ ചേര്‍ന്നു. അവര്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രസംഗിച്ചു. ഇക്കാര്യം നമ്മോട് പറഞ്ഞത്, അന്ന് യുക്തിവാദി സംഘം വൈസ് പ്രസിഡണ്ടും 'യുക്തിരേഖ' യുടെ മാനേജരുമായ രാജഗോപാലാണ്. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി മോഹനനും ഹിന്ദുമുന്നണി നേതാവ് കുമ്മനം രാജശേഖരനും പങ്കെടുത്ത വേദിയില്‍ പവനന്‍ പങ്കെടുക്കുകയും ഹൈന്ദവ ഫാസിസത്തിന്റെ പുറപ്പാടിനെ അപലപിച്ചില്ലെന്നു മാത്രമല്ല, അതിനെ ഫലത്തില്‍ ആശീര്‍വദിക്കുകകൂടി ചെയ്തുവെന്നാണ് രാജഗോപാല്‍ 'യുക്തിരേഖ'യില്‍ (1998 ജനുവരി, പേജ് 24) എഴുതിയത്.
കുറച്ചു കാലത്തേക്ക് എല്ലാവരെയും പറ്റിക്കാന്‍ സാധിച്ചേക്കും. കുറച്ചുപേരെ എല്ലാ കാലത്തും പറ്റിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ സാധിക്കില്ല റാഷണല്‍ സവര്‍ണ യുക്തി വാദികളേ!

വാല്‍ക്കഷണം:- 'യുക്തിവാദ സവര്‍ണ തമാശകള്‍-2003' താഴെ വായിക്കുക.
....................

Saturday, September 25, 2010

കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?

കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?

പ്രൊഫ: ജോസഫ് തയ്യാറാക്കിയതും കൈ വെട്ടിന് കാരണമായതുമായ ചോദ്യക്കടലാസ് ശരിയായിരുന്നുവെന്ന് വര്‍ഗീയ ഭ്രാന്ത് തലയ്ക്ക് പിടിച്ച ഒരു സവര്‍ണ പരിവാരക്കാരന്‍ പോലും പറയില്ല. പ്രൊഫസര്‍ ജോസഫ് കാണിച്ച ഈ ബുദ്ധിയില്ലായ്മ (ഒരു പക്ഷേ വര്‍ഗ്ഗീയ ഭ്രാന്തില്‍ നിന്നുണ്ടായതാവാം) അങ്ങേയറ്റം അപലപിക്കേണ്ടതാണ്. പക്ഷേ, പ്രൊഫസര്‍ ചെയ്ത തെറ്റിന് ശിക്ഷ നടപ്പാക്കാന്‍ ഒരൊറ്റ വ്യക്തികളെയും ആരും ചുതലപ്പെടുത്തിയിട്ടില്ല. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഇവിടെയുള്ളത് ജനാധിപത്യ ഭരണ സമ്പ്രദായമാണ്; ഇസ്ലാമിക ഭരണ വ്യവസ്ഥയല്ല. ഇസ്ലാമിക ഭരണ വ്യവസ്ഥയിലും കുറ്റം ചെയ്തയാളെ ശിക്ഷിക്കാനുള്ള അധികാരം വ്യക്തികള്‍ക്കു നല്‍കിയിട്ടില്ല. ഇതുകൊണ്ടു തന്നെ പ്രൊഫസറുടെ കൈ വെട്ടിയ ക്രൂരമായ നടപടിയെയും അതിനെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്ന നടപടികളെയും യാതൊരു കാരണ വശാലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ല.
വ്യക്തികള്‍ നേരിട്ട് ശിക്ഷ നടപ്പിലാക്കുന്നത് ഇസ്ലാമിക നീതിയാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. അങ്ങനെയെങ്കില്‍, കൈ വെട്ടിയവര്‍ക്കും കൈ വെട്ടിയതിനെ പരസ്യമായും രഹസ്യമായും പിന്‍തുണയ്ക്കുന്നവര്‍ക്കും ചെയ്തു തീര്‍ക്കാനുള്ള ജോലി പുറത്തുള്ളതിനേക്കാളേറെ 'അകത്താ'ണുള്ളത്. പടച്ചവനെതിരെ ഒരായിരം തിന്മകള്‍ ചെയ്യുന്നതിനേക്കാള്‍ വലുതല്ല പടച്ചവനെതിരെ ഒന്നുരണ്ടു വരികള്‍ എഴുതുന്നത്.
ഇസ്ലാം ഒരു അനുഷ്ഠാനമായെടുക്കാതെ ഒരു ആചാരമായും ആവേശമായും വികാരമായും കണക്കാക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലെങ്കിലും പറയാനുള്ളത് കുറച്ചെങ്കിലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ. എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും എതിരാണ് ഇസ്ലാം. എന്നാല്‍, ഇസ്ലാം വിലക്കിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ 'മുസ്ലീങ്ങള്‍' തന്നെയാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. 'മാധ്യമം' ദിനപത്രത്തില്‍ (09.05.2008) വന്ന ഒരു വാര്‍ത്തയുണ്ട്. ഈ വാര്‍ത്ത സ്വയം സംസാരിക്കുന്ന ചില വിവരങ്ങള്‍ നമ്മളോട് പറയുന്നുണ്ട്. ആഗോള കുറ്റാനേ്വഷണ സംഘടനയായ ഇന്റര്‍പോള്‍ തെരയുന്ന 18 മലയാളികളില്‍ 11 പേരും 'മുസ്ലീങ്ങളാ'ണ്. അവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1. എടയൂര്‍തൊടി മുഹമ്മദ് മുസ്തഫ, ദുബൈയില്‍ കൊള്ള നടത്തി.
2. മുഹമ്മദ് ഷാനു ബാനു, ബാംഗ്‌ളൂരില്‍ കള്ളനോട്ടു വിതരണവും വിവിധ രാജ്യങ്ങളില്‍ പണം തട്ടിപ്പും നടത്തി.
3. നിഷാദ് പുത്തന്‍പുരയില്‍, ദുബൈയില്‍ പണം തട്ടിപ്പ്.
4. നൗഷാദ് അബ്ദുല്‍ മജീദ്, ദുബൈയില്‍ പണം തട്ടി.
5. അലിക്കണ്ണ് സെയ്ഫുദ്ദീന്‍, ദുബൈയില്‍ പണം തട്ടിപ്പും വഞ്ചനയും നടത്തി.
6. കുട്ടി ഷാജഹാന്‍, ദുബൈയില്‍ പണം തട്ടിപ്പ്.
7. കൂര്‍മുല്ലം കൊച്ചു അഹ്ദുല്‍ കരീം, ഒമാനിലെ മസ്‌കത്തില്‍ വഞ്ചനയും തട്ടിപ്പും.
8. കൊച്ചഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ദുബൈയില്‍ കൊള്ള.
9. തൈത്തോടത്ത് ഖാലിദ് കുട്ടു, ദുബൈയില്‍ കള്ളനോട്ടടിയും വഞ്ചനയും പണാപഹരണം.
10. അബ്ദുല്ല ഹാജി, മംഗലാപുരത്ത് കള്ളനോട്ട് വ്യാപാരവും പണാപഹരണവും നിയമ വിരുദ്ധ ഇടപാടുകളും നടത്തി.
11. മുസ്‌ലിയാരകത്ത് മുഹമ്മദ് ഇക്ബാല്‍, കൊച്ചിയില്‍ കൊലപാതകവും കൊലപാതക ശ്രമവും നടത്തി.
'ഉന്നത നിലവാരമുള്ള കുറ്റകൃത്യങ്ങള്‍' ചെയ്തവരുടെ പട്ടികയെടുത്തു പരിശോധിച്ചാല്‍, ഇക്കാര്യത്തില്‍ സംവരണമില്ലെങ്കിലും 'മുസ്ലീങ്ങള്‍'ക്കു തന്നെയാണ് ഏറ്റവുമധികം പ്രാതിനിധ്യമുള്ളതെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇതു വായിച്ചു നെറ്റി ചുളിക്കുന്നവര്‍ ഒരു കാര്യം ചെയ്യുക. പത്രങ്ങളില്‍ വരുന്ന 'ഉന്നത നിലവാരമുള്ള കുറ്റകൃത്യങ്ങള്‍' സംബന്ധിച്ച വാര്‍ത്തകള്‍ മുറിച്ചെടുത്ത് സൂക്ഷിക്കുക. ഏറെ താമസിയാതെ തന്നെ ഇപ്പറഞ്ഞത് സത്യമാണെന്ന് ബോധ്യമാകും.
ഇത്രയും എഴുതിയതില്‍ നിന്നു ഇതൊക്കെത്തന്നെയാണ് മുസ്ലീങ്ങളുടെ പണിയെന്ന് അര്‍ത്ഥമാക്കരുത്. കഴിവില്ലാത്തവരെ സാമ്പത്തികമായും ശാരീരികമായും സഹായിക്കല്‍, പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ജീവന്‍ പണയം വച്ചുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലീങ്ങള്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്. പക്ഷേ, മുസ്ലീങ്ങള്‍ ചെയ്യുന്ന നന്മകള്‍ക്കും എത്രയോ മേലെയാണ് 'മുസ്ലീങ്ങള്‍'ചെയ്യുന്ന തിന്മകള്‍. 'മുസ്ലീങ്ങള്‍'ചെയ്യുന്ന ഈ തിന്മകള്‍ കാരണം പാവങ്ങളില്‍ പാവങ്ങളായ മുസ്ലീങ്ങളെപ്പോലും സംശയത്തോടെ നോക്കിക്കാണുന്ന ഒരവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.
മറ്റൊരു കാര്യം. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലപാട് വളരെ അപകടം പിടിച്ചതാണ്. മാനവികത എന്ന ഗുണം ഉള്ളവരെ മാത്രമേ മിത്രങ്ങളായി സ്വീകരിക്കുവാന്‍ പാടുള്ളു. പുറമേയ്ക്ക് ശത്രുക്കളായി തോന്നുവരെല്ലാവരും അകമേയ്ക്ക് ശത്രുക്കളാകണമെന്നില്ല. പുറമേയ്ക്ക് തിരമാലകള്‍ അടിക്കുന്നുണ്ടെങ്കിലും അടിത്തട്ട് ശാന്തമായിരിക്കാം. പുറമേയ്ക്ക് ശാന്തമാണെങ്കിലും അടിത്തട്ടില്‍ വന്‍ ചുഴികളുണ്ടായിരിക്കാം. ഒരു പത്രവാര്‍ത്തയിതാ:
മാധ്യമം (08.02.1996)
ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആറ് അനുചരര്‍ക്ക് അഭയം നല്‍കിയെന്ന കുറ്റത്തിന് ദല്‍ഹി കോടതി മുന്‍ കേന്ദ്രമന്ത്രി കല്‍പനാഥ് റായിക്കും ബി.ജെ.പി. എം.പി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കുറ്റക്കാരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എന്‍. ധിന്‍ഗ്ര സി.ബി.ഐ.ക്ക് നിര്‍ദ്ദേശം നല്‍കി.......
...........................

Friday, September 24, 2010

'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ളയുടെ 'സ്വജാത്യാഭിമാന' ചിന്തകള്‍

(മക്തബ്-09.12.2009)
'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ളയുടെ 'സ്വജാത്യാഭിമാന' ചിന്തകള്‍

ശങ്കരനാരായണന്‍ മലപ്പുറം

പട്ടിക ജാതിക്കാര്‍ക്കു നല്‍കുന്ന വിദ്യാഭ്യാസ-ഉദേ്യാഗ സംവരണത്തെ എതിര്‍ക്കുന്നര്‍ മനുഷ്യത്വമില്ലാത്തവരാണെന്നു മാത്രമല്ല അവര്‍ കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കാത്തവരോ പഠിച്ചാല്‍ തന്നെ അതു അറിയില്ലെന്നു നടിക്കുന്നവരോ ആണ്. എന്തുകൊണ്ടാണ് പട്ടിക ജാതിക്കാര്‍ക്ക് സംവരണം നല്‍കുന്നത്, സമൂഹത്തില്‍ അവരുടെ സ്ഥാനമെന്തായിരുന്നു ഇതൊന്നും ഇക്കൂട്ടര്‍ വിലയിരുത്താറില്ല. അവര്‍ക്ക് യാതൊരു വിധ മനുഷ്യാവകാശങ്ങളും അനുവദിച്ചിരുന്നില്ല. (ഇതിനര്‍ത്ഥം മറ്റെല്ലാവര്‍ക്കും ഇതുണ്ടായിരുന്നു എന്നല്ല. ഇതിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഇക്കൂട്ടരായിരുന്നു.) തിരുവിതാംകൂറില്‍ പുലയരെയും മറ്റും 1855 വരെ കന്നുകാലികളെപ്പോലെ വില്‍ക്കുകയും വാങ്ങുകയും ചെയ്തു വന്നിരുന്നു. ഈ അടിമകളുടെ ഉടമകള്‍ക്ക് അടിമകളെ കൊല്ലാനുള്ള അവകാശവും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ പുലയര്‍ക്ക് 1910 മാര്‍ച്ച് 1 ലാണ് സ്‌കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്. ഇത്തരം അവസ്ഥകളാണ് പട്ടികജാതിക്കാര്‍ സമൂഹത്തിന്റെ അടിത്തട്ടിലാവാന്‍ കാരണമായത്. ഈ അവസ്ഥ തെല്ലെങ്കിലും പരിഹരിക്കുക എന്ന ലക്ഷ്യം വച്ചാണ് പട്ടികജാതിക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയത്. ഇതു സഹിക്കാന്‍ ചിലര്‍ക്ക് സാധിക്കുന്നില്ല. ഇക്കൂട്ടരാണ് പട്ടിക ജാതിക്കാരുടെ സംവരണത്തിനെതിരെ കുരച്ചു ചാടുത്തത്. പട്ടികജാതിക്കാര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ കിടക്കണമെന്ന ദുഷ്ട ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഇത്തരം ചിന്താഗതിക്കാര്‍ ഇന്നത്തെക്കാളേറെ പണ്ടായിരിക്കുമല്ലോ ധാരാളം ഉണ്ടാവുക. പക്ഷേ, ഇത്തരം ചിന്താഗതിക്കാരെ വിപ്‌ളവകാരികളായി വാഴ്ത്തിയാലോ? ഇത്തരത്തില്‍പ്പെട്ട ധാരാളം 'വിപ്‌ളവകാരി'കളുണ്ട് നമുക്ക്. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള.
പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയതിന്റെ പിറ്റേ ദിവസം ( 1910 മാര്‍ച്ച് 02) രാമകൃഷ്ണപ്പിള്ള 'സ്വദേശാഭിമാനി'യില്‍ ഇങ്ങനെ എഴുതി (സ്വദേശാഭിമാനിയുടെ പത്ര പ്രവര്‍ത്തനം രാജവാഴ്ചയുടെ ദൃഷ്ടിയില്‍, പുതുപ്പള്ളി രാഘവന്‍, പേജ് 174, 175): “എല്ലാ വര്‍ഗ്ഗത്തിലും ജാതിയിലും പെട്ട വിദ്യാര്‍ത്ഥികളെ ഒന്നിച്ചിരുത്തുന്നതില്‍ അനുകൂലിക്കുന്നവരുടെ വാദത്തെ പിന്താങ്ങുവാന്‍ ഞങ്ങള്‍ കാരണം കാണുന്നില്ല. അത്, സാമൂഹ്യ മന:ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരായിട്ടുള്ളതാണ്…നൂറ്റാണ്ടുകളായി ബുദ്ധികൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും നിലം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഒപ്പം പ്രവര്‍ത്തിക്കണമെന്നു പറയുന്നത് കുതിരയെയും പോത്തിനെയും ഒന്നിച്ചു നുകത്തില്‍ കെട്ടുന്നതു പോലെയാണ്…”
നൂറ്റാണ്ടുകളായി 'ബുദ്ധികൃഷി' ചെയ്യുന്ന 'സവര്‍ണക്കുതിര'കളോടൊപ്പം നൂറ്റാണ്ടുകളായി 'നിലംകൃഷി' ചെയ്യുന്ന 'പുലയപ്പോത്തു' കളെ ഒന്നിച്ചിരുത്തി പഠിപ്പിച്ചാല്‍ സദാചാരം തകരുമെന്നാണ് പിള്ള അഭിപ്രായപ്പെട്ടത്. ദലിതരുടെ സ്‌കൂള്‍ പ്രവേശനത്തിനെതിരെ മാര്‍ച്ച് 4, 7, 16 തീയതികളിലും രാമകൃഷ്ണപ്പിള്ള മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി. പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കിയാല്‍ അത് സവര്‍ണര്‍ക്ക് ദോഷം വരുമെന്നാണ് മാര്‍ച്ച് 7 ലെ മുഖപ്രസംഗം പറയുന്നതെങ്കില്‍, മാര്‍ച്ച് 16 ലെ മുഖപ്രസംഗത്തില്‍ പറയുന്നത്, പണിയെടുക്കാനുള്ള അവരുടെ മനോഭാവം മാറുമെന്നതിനാല്‍ ഈ നടപടി പുലയര്‍ക്കു തന്നെ ദോഷം ചെയ്യുമെന്നാണ്. കാരണമെന്തു തന്നെയായാലും പുലയരെ സ്‌കൂളില്‍ കയറ്റിക്കൂടെന്ന വാശി മാത്രമേ പിള്ളയ്ക്കുണ്ടായിരുന്നുള്ളൂ. (എന്നാല്‍ ഈ 'പിള്ളവാദ'ത്തെ എതിര്‍ക്കാന്‍ മറ്റൊരു പിള്ള രംഗത്തു വരികയുണ്ടായി-മനുഷ്യ സ്‌നേഹിയായ കൈതമുക്കിന്‍ പരമേശ്വരന്‍ പിള്ള. എന്നാല്‍ ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് എന്നത് മറ്റൊരു ചരിത്ര സത്യം).
പുലയര്‍ക്കെതിരെ മാത്രമല്ല മറ്റു സമുദായക്കാര്‍ക്കെതിരെയും രാമകൃഷ്ണപ്പിള്ള തന്റെ ജാതിവാദം പ്രയോഗിച്ചിട്ടുണ്ട്. മുക്കുവ സമുദായത്തില്‍പ്പെട്ട പണ്ഡിറ്റ് കെ.പി.കറുപ്പന്‍ സാഹിത്യകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച 'ബാലാകലേശം 'എന്ന നാടകത്തിന് നാടക മത്സരത്തില്‍ അവാര്‍ഡ് കിട്ടുകയുണ്ടായി. ആ നാടകത്തെയും നാടകത്തിന് അവാര്‍ഡ് കൊടുത്തവരെയും വിമര്‍ശിച്ച് രാമകൃഷ്ണപ്പിള്ള മുഖപ്രസംഗമെഴുതി. 'ബാലാകലേക'ത്തെ 'വാലാകലേശം' (മുക്കുവ സമുദായക്കാരെ വാലന്‍ എന്നും സംബോധന ചെയ്യാറുണ്ട്) എന്നു വിശേഷിപ്പിച്ച രാമകൃഷ്ണപ്പിള്ള കറുപ്പന്റെ കൃതിയില്‍ മത്സ്യഗന്ധം അനുഭവപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു. പിള്ളയുടെ ഈ 'പിള്ളവാദ'ത്തെ എതിര്‍ക്കാന്‍ മറ്റൊരു മനുഷ്യ സ്‌നേഹി രംഗത്തു വന്നു-കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന്‍. 'ബാലാകലേശ'ത്തിനെതിരെ പിള്ള നടത്തിയ ഓരോ ആരോപണങ്ങള്‍ക്കും ഈ മേനോന്‍ മറുപടി പറഞ്ഞു. ഇതെല്ലാം ചേര്‍ത്ത് 'ബാലാകലേശ വിവാദം' എന്ന പേരിലൊരു കൃതിയും രചിക്കപ്പെട്ടിട്ടുണ്ട്.
ഈഴവ സമുദായക്കാരനായ മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ എന്ന കവിക്കെതിരെയും രാമകൃഷ്ണപ്പിള്ള തന്റെ ജാതി വാദം പ്രയോഗിച്ചിട്ടുണ്ട്. ഇതിനു കാരണമാക്കിയ സംഭവം ഇങ്ങനെ. കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ 'കവിഭാരതം' എന്നൊരു കൃതി രചിച്ചു. ഇതില്‍ സവര്‍ണരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതില്‍ പ്രതിഷേധിച്ച് മൂലൂര്‍ 'കവിരാമായണം' എന്നൊരു കൃതി രചിച്ചു. കവിരാമായണത്തില്‍ അന്നുണ്ടായിരുന്ന എല്ലാ എഴുത്തുകാര്‍ക്കും സ്ഥാനം നല്‍കി. ഈ കൃതിക്കെതിരെ ഉള്ളൂര്‍ അടക്കമുള്ള പല കവികളും രംഗത്തു വന്നു. കൂട്ടത്തില്‍ ഒരു 'ഭദ്രകാളിയമ്മ'യും രംഗത്തു വരികയുണ്ടായി. 'കവിരാമായണ'ത്തില്‍ ഉള്‍പ്പെടുത്തിയ ചില നായര്‍ കവയിത്രികളെ അമ്മ എന്ന് ചേര്‍ക്കാതെയാണ് മൂലൂര്‍ സംബോധന ചെയ്തത്. ഇത് 'ഭദ്രകാളി'ക്ക് പിടിച്ചില്ല. 'ഭദ്രകാളി' ഈഴവനായ മൂലൂരിനെ കുരങ്ങനെന്നും മരഞ്ചാടിയെന്നും മരങ്കേറിയെന്നും (കള്ളു ചെത്ത് അഥവാ മരം കേറലായിരുന്നുവല്ലോ പൊന്നു തമ്പ്രാക്കള്‍ ഈഴവര്‍ക്ക് നല്‍കിയിരുന്ന കുലത്തൊഴില്‍) പണിക്കനല്പ്പനെന്നും പറഞ്ഞ് ആക്ഷേപിച്ചു. 'ഭദ്രകാളി' എന്നതൊരു കള്ളപ്പേരായിരുന്നു. ഈ കള്ളപ്പേരിന്റെ ഉടമ 'സ്വജാത്യാഭിമാനി'യായ സാക്ഷാല്‍ 'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ള തന്നെയായിരുന്നു.
ബ്രാഹ്മണനായിരുന്ന ദിവാന്‍ രാജഗോപാലാചാരി ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. ഇതിന്റെ ഭാഗമായാണ് പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കാന്‍ ഇദ്ദേഹം തയ്യാറായത്. ദിവാനോട് രാമകൃഷ്ണപ്പിള്ളയ്ക്ക് കടുത്ത വ്യക്തി വിരോധമുണ്ടായിരുന്നു. രാജപത്‌നി കാണ്‍കെ ഗോഷ്ഠി കാണിച്ചു, കോണകം ധരിക്കാതെ കസവുമുണ്ടെടുത്തു ഹജൂര്‍ കച്ചേരി (കോടതി)യില്‍ പോയി എന്നു തുടങ്ങിയ നുണക്കഥകള്‍ രാമകൃഷ്ണപ്പിള്ള ദിവാനെതിരെ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിരോധമാണ് ഭരണത്തോടുള്ള 'എതിര്‍പ്പായി' ചിത്രീകരിക്കപ്പെട്ടത്.
രാമകൃഷ്ണപ്പിള്ള അടിസ്ഥാനപരമായി ബ്രിട്ടീഷ് വിരോധിയായിരുന്നില്ല. ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമനും മേരി രാജ്ഞിയും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ (1912) ദില്ലിദര്‍ബാര്‍ എന്ന കൃതി രചിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ രാമകൃഷ്ണപ്പിള്ള സ്തുതിച്ചിട്ടുണ്ട്.
സ്ത്രീ പുരുഷന്റെ അടിമയാണെന്ന ചിന്തയും രാമകൃഷ്ണപ്പിള്ളയ്ക്കുണ്ടായിരുന്നു. വാത്സ്യായന സൂത്രം (സൂത്രം 37) ഉദ്ധരിച്ചു കൊണ്ട് പിള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന ഉപദേശം ('ഭാര്യാധര്‍മം' എന്ന കൃതിയില്‍) ഇതാവിതു:
“രൂപം കെട്ടവന്‍, ചീത്ത നടത്തക്കാരന്‍, ദു:സ്സ്വഭാവന്‍, വ്യാധിയുള്ളവന്‍, പിശാചന്‍, കള്ളുകുടിയന്‍, കോപിഷ്ഠന്‍, കിഴവന്‍, വിദഗ്ദന്‍, ഊമന്‍, കുരുടന്‍, ചെകിടന്‍, ഭയങ്കരന്‍, അല്പന്‍, കുത്സിതന്‍, അധീരന്‍, മോശക്കാരന്‍, കാമി, ഇങ്ങനെയുള്ള ഭര്‍ത്തായിരുന്നാലും പതിവ്രതയായ ഭാര്യ വാക്കു കൊണ്ടും ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും അവനെ ദൈവത്തെപ്പോലെ പൂജിക്കണം-ഭാര്യ ഗര്‍വത്തെയും ആശയത്തെയും കോപത്തെയുമെല്ലാം കളഞ്ഞു ഭര്‍ത്താവിന്റെ മനസ്സിനെ സന്തോഷപ്പെടുത്തുകയല്ലാതെ മറ്റൊന്നും ചെയ്തു കൂടാത്തതാകുന്നു”.
'സ്വദേശാഭിമാനി' എന്ന പത്രത്തില്‍ ഏതാനും കൊല്ലം പത്രാധിപരായി എന്നതിന്റെ പേരിലാണ് രാമകൃഷ്ണപ്പിള്ളയെ 'സ്വദേശാഭിമാനി'യായി വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വിശേഷണം നല്‍കേണ്ടിയിരുന്നത് പത്രം തുടങ്ങിയ വക്കം മൗലവിക്കായിരുന്നു.
ചരിത്രം എഴുതുന്നത് ചരിത്രത്തില്‍ ജയം നേടിയവരാണ്. അതില്‍ ജയിച്ചവരെക്കുറിച്ചുള്ള സ്തുതി ഗീതങ്ങളും ഗീര്‍വാണങ്ങളുമേ കാണുകയുള്ളൂ. ഏതു പിന്തിരിപ്പനും വിപ്‌ളവകാരിയാവും. ജാതി വാദികള്‍ പുരോമനക്കാരാവും. കാഞ്ഞിരക്കുരു കല്‍ക്കണ്ടമായിമാറും. രാത്രി പകലായി മാറും. ചരിത്രത്തില്‍ തോറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ആക്രമിക്കപ്പെട്ടവരുടെയും അപമാനിക്കപ്പെട്ടവരുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലും. ഇതു കൊണ്ടാണ് സ്വജാത്യാഭിമാനികളായ വിപ്‌ളവ വിരുദ്ധന്മാര്‍ വാഴ്ത്തപ്പെടുന്നതും യഥാര്‍ത്ഥ വിപ്‌ളവകാരികള്‍ അവഹേളിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും.
…………………

Thursday, September 23, 2010

മിനിക്കഥ-മൂത്രശ്ശങ്ക

സായാഹ്ന കൈരളി-01.04.2008.

മൂത്രശ്ശങ്ക

ശങ്കരനാരായണന്‍ മലപ്പുറം

അയാള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അയാളിരിക്കുന്ന ഭാഗത്ത് ഒരു ചെറുപ്പക്കാരന്‍ മാത്രം. ചെറുപ്പക്കാരനെ അയാള്‍ ശ്രദ്ധിച്ചു.
''സുന്ദരന്‍, സുമുഖന്‍, ഇവന്‍ ആളൊരു തറവാടി തന്നെ''
അയാള്‍ മനസ്സില്‍ പറഞ്ഞു. അവനോട് ലോഹ്യം കൂടാന്‍ അയാള്‍ക്കു മോഹം. മന്ദസ്മിതത്തോടെ അയാള്‍ അവന്റെ അരികിലെത്തി. അലസമായ ഭാവത്തിലാണ് അവന്‍ അയാളെ എതിരേറ്റത്. പേര്, ജോലി, അച്ഛനമ്മമാരുടെ പേരുകള്‍, രാവിലെ കഴിച്ച പലഹാരം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടും അയാള്‍ക്ക് കിട്ടാനുള്ളത് അവനില്‍ നിന്നു കിട്ടിയില്ല. അയാളുടെ മുഖം ക്രമേണ വാടാന്‍ തുടങ്ങി. അവന്റെ ചുണ്ടില്‍ പുഞ്ചിരി വിടരാനും തുടങ്ങി. അയാള്‍ അവസാനമായി ഒരു ചോദ്യം കൂടി തൊടുത്തുവിട്ടു.
''അമ്മേടെ അച്ഛന്റെ അച്ഛന്റെ പേര് ?''
ഉള്ളില്‍ ചിരിയോടെ അവന്‍ പറഞ്ഞു:
'ചാത്തന്‍''
''ഞാനൊന്നു മൂത്രമൊഴിച്ചു വരാം''
കനത്ത മോന്തയുമായി അയള്‍ നേരെ പോയത് അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്കായിരുന്നു.
...........

Wednesday, September 22, 2010

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജാതി നോക്കിയോ ?

കേരള ശബ്ദം വാരിക, 23.04.2006.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജാതി നോക്കിയോ ?

ശങ്കരനാരായണന്‍ മലപ്പുറം


'സമുദായ പ്രാതിനിധ്യം ജനകീയ ഭരണ തത്ത്വത്തിന് എതിരായിട്ടുള്ള ഏര്‍പ്പാടാണെന്നാണ് ആക്ഷേപം. ഇത് അടിസ്ഥാനമില്ലാത്ത ഒരു പ്രസ്താവന മാത്രമാണ്. ജനകീയ ഭരണമെന്നു വച്ചാല്‍ ജനങ്ങള്‍ ജനങ്ങളെത്തന്നെ ഭരിക്കുന്ന ഏര്‍പ്പാടാണല്ലോ. ജനങ്ങളെ ഭരിക്കുന്നവര്‍ ജനങ്ങളുടെ പ്രതിനിധികളാകണമെങ്കില്‍ ഭിന്ന സമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളില്‍ നിന്നും കഴിയുന്നതും ഉദേ്യാഗസ്ഥന്മാരും നിയമസഭാ മെമ്പര്‍മാരും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചില സമുദായങ്ങള്‍ മറ്റു സമുദായങ്ങളെ ഭരിക്കുന്നതായി വരും. അത് ജനകീയ ഭരണമല്ല. സമുദായ ഭരണമാണ്.'
കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിനു വേണ്ടി ആദ്യകാലങ്ങളില്‍ ഏറെ പ്രവര്‍ത്തിച്ച സഹോദരന്‍ അയ്യപ്പന്റെ വാക്കുകളാണ് മേലുദ്ധരിച്ചത് ( സഹോദരന്‍ എന്ന വിപ്‌ളവകാരി, ജി.പ്രിയദര്‍ശന്‍, പേജ് 175,176).
മനുഷ്യന്‍ ഒരു യന്ത്രമോ ഉല്പന്നമോ അല്ല. ഒരു സാമൂഹിക ജീവിയാണ്. ഇതുകൊണ്ടു തന്നെ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ പഠിച്ചു കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് ഭരണപരമായ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഈ തിരിച്ചറിവ് യുക്തിവാദിയായ സഹോരന്‍ അയ്യപ്പനുണ്ടായിരുന്നു. എന്നാല്‍, സഹോദരന്റെ പാരമ്പര്യം പിന്‍പറ്റുന്നുവെന്ന് അവകാശപ്പെടുന്ന ഇന്നത്തെ യുക്തിവാദികള്‍ക്ക് (ചുരുക്കം ചിലരൊഴിച്ചുള്ളവരെല്ലാം) ഒരേയൊരു കാര്യമേ പറയാറുള്ളൂ. ജാതി-മത-ദൈവ വിരോധം മാത്രം. 'ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട' എന്നു പറഞ്ഞ സഹോരനെ മാത്രമേ യുക്തിവാദികള്‍ക്കറിയൂ. 'ജാതി ചോദിക്കണം; പറയണം; ചിന്തിക്കണം'എന്നു പറഞ്ഞ അയ്യപ്പനെ യുക്തിവാദികള്‍ക്കറിയില്ല.
സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതം കണ്ടും പഠിച്ചുമാണ് സഹോദരന്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ചില പ്രതേ്യക സമുദായങ്ങള്‍ക്കു വേണ്ടി അദ്ദേഹം വാദിച്ചു. ഇത് അദ്ദേഹം ജനിച്ച സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ല. 'നായര്‍ പോയി തുലയട്ടെ; നമുക്കു പുലയരുമായി സൗഹൃദം കൂടാം; അങ്ങനെ നാമും പുലയരും ഒന്നാകുമ്പോള്‍ നായര്‍ നമ്മുടെ വഴിക്കു തന്നെ വന്നുകൊള്ളും' എന്നു പറഞ്ഞ വ്യക്തിയാണ് സഹോദരന്‍ അയ്യപ്പന്‍. (സഹോദരന്‍ അയ്യപ്പന്‍ ഇരുന്ന കസേരയിലിരിക്കുന്നവരെടെയും മറ്റും ഇന്നത്തെ മനസ്സിലിരുപ്പ്, 'പുലയന്‍ പോയി തുലയട്ടെ; നമുക്കു നായരുമായി സൗഹൃദം കൂടാം' എന്നാണ്).
ഇതൊന്നും മനസ്സിലാക്കാന്‍ ഇന്നത്തെ യുക്തിവാദികള്‍ക്കു സാധിക്കുകയില്ല. ഇന്നത്തെ യുക്തിവാദം ഒരുതരം സവര്‍ണ യുക്തിവാദമായി മാറിയിരിക്കുന്നു. അവഗണന അനുഭവിക്കുന്നവര്‍ക്കു വേണ്ടി വാദിക്കുന്നത് ജാതിവാദമായി അവര്‍ കാണുന്നു. വാസ്തവത്തില്‍ ഇത്തരം യുക്തിവാദമാണ് യഥാര്‍ത്ഥ ജാതിവാദം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സവര്‍ണാധിപത്യത്തെ വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ പിന്‍താങ്ങുകയാണിവര്‍. സംവരണത്തെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും യുക്തിവാദികള്‍ ജാതിവാദികളായി വിശേഷിപ്പിക്കുന്നു. അവകാശപ്പെട്ടത് കിട്ടണമെന്നു പറയുന്നതിനെയും, പിടിച്ചടക്കിയത് തിരിച്ചു നല്‍കില്ലെന്നു പറയുന്നതിനെയും ഒരേ രീതിയില്‍ കണക്കാക്കുന്നതെങ്ങനെ? അടിച്ചവനെയും അടി കൊണ്ടവനെയും എതിര്‍ക്കുക എന്നു പറഞ്ഞാല്‍ ഫലത്തില്‍ അടിച്ചവന്റെ പക്ഷത്തു നില്‍ക്കുക എന്നാണര്‍ത്ഥം.
ഇതില്‍ വലിയൊരു വിരോധാഭാസമുണ്ട്. ജാതി വിരോധവും നിഷ്പക്ഷതയും പറഞ്ഞ് സവര്‍ണ ജാതിവാദം കളിക്കുന്ന ഇക്കൂട്ടര്‍ സഹോദരന്‍ അയ്യപ്പന്റെ പാരമ്പര്യം അവകാശപ്പെടുന്നു എന്നതാണ് ഈ വിരോധാഭാസം.
ജനകീയ ഭരണമെന്നാല്‍ ജനങ്ങളെ ജനങ്ങള്‍ ഭരിക്കുന്ന ഭരണമാണ്. പക്ഷേ, ഇവിടെ നടന്നുവരുന്നത് ചില സമുദായക്കാര്‍ മറ്റു ചില സമുദായക്കാരെ ഭരിക്കുന്ന പരിപാടിയാണ്. ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം സവര്‍ണാധിപത്യമാണ് നിലനില്‍ക്കുന്നത്. കടുത്ത സവര്‍ണ വാദം 'ദേശീയ വാദ'മാണ്! എന്നാല്‍, എന്നാല്‍ ഈ സവര്‍ണാധിപത്യത്തെ എതിര്‍ത്ത് സമുദായ സമത്വത്തിനുവേണ്ടി വാദിക്കുന്നവര്‍ ജാതിവാദികളും പിന്തിരിപ്പന്മാരും! സമുദായ സമത്വം അഥവാ മാനവ സമത്വത്തിനുവേണ്ടി വാദിക്കുന്നവരുടെ വായില്‍ തിരുകിക്കയറ്റാനായി സവര്‍ണവാദികള്‍ ഒരു ആപ്പ് ചെത്തിമുനുക്കിയുണ്ടാക്കിയിട്ടുണ്ട്. മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുള്ള ജാതിയില്‍പ്പെട്ടവരെയാണ് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കാറ് എന്നതാണ് ഈ ആപ്പ്. 'ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ ഏറ്' എന്നൊരു ചൊല്ലുണ്ടല്ലോ. ഈ ഏറാണ് ഇവിടെ നടക്കുന്നത്. ഈ പ്രചാരണം ശരിയാണോ എന്നു പരിശോധിച്ചു നോക്കാം.
നിര്‍ബ്ബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണെങ്കിലും ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കാറില്ല. ചാത്തുക്കുട്ടിയെയും ചാത്തുക്കുട്ടി നായരെയും ഒന്നായാണ് കാണാറ്. ഇതു വലിയൊരു സൂത്രമാണ്. ചാത്തുക്കുട്ടിക്കും ചാത്തുക്കുട്ടി നായര്‍ക്കും കൂടി നൂറ്. ഇതില്‍ ചാത്തുണ്ണി നായര്‍ക്ക് 90. ചാത്തുക്കുട്ടിക്ക് 10. ഇതാണ് അവസ്ഥ. ചാത്തുക്കുട്ടി നായര്‍ക്ക് 100 ല്‍ 90 കിട്ടാനാണ് ഈ വ്യവസ്ഥയുണ്ടാക്കിയത്. രണ്ടുപേര്‍ക്കും അന്‍പത് വീതം കിട്ടണമെങ്കില്‍ രണ്ടുപേര്‍ക്കും രണ്ടായിത്തന്നെ വിളമ്പണം. ഇതിന് ജാതി തിരിച്ചുള്ള കണക്ക് അത്യാവശ്യമാണ്. മണ്ഡലങ്ങളിലെ സമുദായ ജനസംഖ്യ സംബന്ധിച്ച കണക്ക് ലഭ്യമല്ല. 20 ലോക് സഭാ മണ്ഡലങ്ങളിലെ ജാതി തിരിച്ചുള്ള കണക്ക് ഇലക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കി 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' (05.08.1999) പ്രസിദ്ധീകരിച്ചിരുന്നു. (ഇതിന്റെ വലിയൊരു ചിത്രമായിരിക്കും നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ കാണുക). പ്രസ്തുത കണക്കിനെ ആധാരമാക്കി തയ്യാറാക്കിയ ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.

ക്രമ നിയോജക അവര്‍ണര്‍ സവര്‍ണര്‍
നമ്പര്‍ മണ്ഡലം ജനസംഖ്യ(%) ജനസംഖ്യ(%)

1 തിരുവനന്തപുരം 28.11 26.80
2 ചിറയിന്‍കീഴ് 31.93 24.00
3 കൊല്ലം 35.80 21.20
4 അടൂര്‍ 30.64 21.90
5 മാവേലിക്കര 33.76 18.30
6 ആലപ്പുഴ 40.65 13.40
7 ഇടുക്കി 30.09 10.30
8 കോട്ടയം 28.71 15.90
9 മുവാറ്റുപുഴ 30.10 16.20
10 എറണാകുളം 26.26 07.40
11 മുകുന്ദപുരം 31.24 11.38
12 തൃശ്ശൂര്‍ 44.37 18.30
13 ഒറ്റപ്പാലം 49.25 17.87
14 പാലക്കാട് 52.38 17.45
15 കണ്ണൂര്‍ 29.86 22.48
16 പൊന്നാനി 17.38 09.02
17 മഞ്ചേരി 21.03 08.20
18 വടകര 43.97 16.80
19 കോഴിക്കോട് 33.51 09.20
20 കാസര്‍കോട് 37.93 18.90
പട്ടികയില്‍ നിന്നു വലിയൊരു സത്യം തെളിയുന്നുണ്ട്. കേരളത്തിന്റെ ഭരണരംഗങ്ങളിലെല്ലാം മേധാവിത്വമുറപ്പിച്ച സവര്‍ണര്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ന്യൂനപക്ഷമാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നി 4 മണ്ഡലങ്ങളില്‍ അവര്‍ണരുടെ മൂന്നിലൊരു ഭാഗം പോലുമില്ല സവര്‍ണര്‍. ഇടുക്കി, മുകുന്ദപുരം, തൃശ്ശൂര്‍, ഒറ്റപ്പാലം, മഞ്ചേരി, വടകര, കാസര്‍കോട് എന്നീ 7 മണ്ഡലങ്ങളില്‍ സവര്‍ണരുടെ ജനസംഖ്യ അവര്‍ണരുടെ ജനസംഖ്യയുടെ പകുതിപോലുമില്ല.
ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചയിക്കുന്നതെങ്കില്‍ സവര്‍ണര്‍ക്കൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സാധിക്കുകയില്ല. 'ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്' എന്നത് വെറും നുണ പ്രചാരണമാണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. മറ്റൊര്‍ത്ഥത്തില്‍ വിലയിരുത്തിയാല്‍ ഈ വാദത്തിലൊരു ശരിയുണ്ട്. ഭൂരിപക്ഷമില്ലെങ്കിലും സവര്‍ണരുടെ ജനസംഖ്യ ഏറെയുള്ള മണ്ഡലങ്ങളില്‍ സവര്‍ണരെത്തന്നെയാണ് സ്ഥാനാര്‍ത്ഥികളാക്കാറ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഇതിനൊരുദാഹരണമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പന്ന്യന്‍ രവീന്ദ്രന്‍ ( നായരും നാട്ടുകാരനുമല്ലാത്ത ആള്‍! പന്ന്യനെതിരെ എതിരാളികള്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു) എം.പി.യായി എന്ന കാര്യം ശരി തന്നെ. പക്ഷേ, ഈയൊരു 'അബദ്ധം' ഒഴിവാക്കിയാല്‍ തിരുവനന്തപുരത്ത് നായന്മാരെത്തന്നെയാണ് മത്സരിപ്പിക്കാറ്. പന്ന്യനെതിരെ കോണ്‍ഗ്രസ്സുംബി.ജെ.പി.യും നായന്മാരെത്തന്നെയാണ് രംഗത്തിറിക്കിയിരിക്കുന്നത്. ബി.ജെ.പി.യുടെ കാര്യത്തില്‍ അല്പം 'വ്യത്യാസ'മുണ്ട്. നേരിയ പ്രതീക്ഷയുള്ളിടത്ത് (മഞ്ചേശ്വരം) അവര്‍ സവര്‍ണനെ സ്ഥാനാര്‍ത്ഥിയാക്കും. തോറ്റു തൊപ്പിയിടുമെന്ന് ഉറപ്പിള്ളടത്ത് (മലപ്പുറം) അവര്‍ണനെയും സ്ഥാനാര്‍ത്ഥിയാക്കും. ഇതാണ് ആ 'വ്യത്യാസം!'
അവര്‍ണരെ നൂറ്റാണ്ടുകളായി ചൂഷണം ചെയ്ത സവര്‍ണവര്‍ഗ്ഗം അവര്‍ണരെ പറ്റിക്കാന്‍ വേണ്ടിയുണ്ടാക്കിയ ഈ കള്ളപ്രചാരണത്തെ തുറന്നു കാണിച്ച് ചെറുത്തു തോല്‍പ്പിക്കാനുള്ള ബാധ്യത അവര്‍ണര്‍ക്ക് മാത്രമുള്ളതല്ല. ഓരോ ജനാധിപത്യ വിശ്വാസിയും ഏറ്റെടുക്കേണ്ട കടമയാണിത്. സഹോദരന്‍ അയ്യപ്പന്റെ വാക്കുകള്‍ (ആദ്യം സൂചിപ്പിച്ച കൃതി, പേജ് 89) ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തട്ടെ.
''മനുഷ്യരെല്ലാം ജന്മനാ സമന്മാരാണ്. എല്ലാ സമുദായക്കാരും സമന്മാരാണ്. ജീവിക്കാനും വളരാനും ക്ഷേമൈശ്വര്യങ്ങള്‍ തേടാനുള്ള അവകാശം എല്ലാ സമുദായങ്ങള്‍ക്കുമുണ്ട്. ഇതാണ് സത്യം! ഇതാണ് നീതി!! ഇതിനെതിരായതെല്ലാം അസത്യവും അധര്‍മ്മവും അനീതിയുമാകുന്നു''
........................

പാലം തകര്‍ന്നു, പാലം തകര്‍ന്നു !! സന്തോഷായീ ഞങ്ങള്‍ക്ക് !!!

പാലം തകര്‍ന്നു, പാലം തകര്‍ന്നു !! സന്തോഷായീ ഞങ്ങള്‍ക്ക് !!!
ശങ്കരനാരായണന്‍ മലപ്പുറം
ഇന്ത്യയ്ക്ക് കുറേയേറെ അഭ്യന്തര പ്രശ്‌നങ്ങളുണ്ട്. ഇതുകൊണ്ടാണ് ഇന്ത്യയിപ്പോഴും വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയില്‍ കിടക്കുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. ഇതില്‍ മുഖ്യമായത് ഇന്ത്യയിലെ നിന്ദ്യവും നീചവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനെഴുതിയ മിക്ക ലേഖനങ്ങളിലും ഈ വിഷയമാണുള്ളത്. പക്ഷേ, ഇന്ത്യ നശിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. വളര്‍ന്ന് വലുതാകണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ ദു:ഖത്തില്‍ ആനന്ദം കണ്ടെത്തുന്നവരെയാണല്ലോ സാഡിസ്റ്റുകള്‍ എന്നു പറയാറ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് ഇങ്ങനെയാണ്. പൗരബോധം എന്ന ഗുണം ഒട്ടും ഇല്ലാത്തവരാണ് നാം ഇന്ത്യക്കാര്‍. ബസ്സില്‍ മൂന്നാള്‍ക്കിരിക്കാവുന്ന സീറ്റില്‍, മലമ്പുഴപ്പൂന്തോട്ടത്തിലെ യക്ഷി ഇരിക്കും പോലെയിരുന്ന് മറ്റൊരാളെ അവിടെ ഇരിക്കാന്‍ അനുവദിക്കാത്ത മനസ്സാണ് നമുക്കുള്ളത്. ഇതും സാഡിസത്തിന്റെ ഭാഗം തന്നെയാണ്. (ഇതിനൊക്കെയുള്ള കാരണങ്ങളും നേരത്തേ സൂചിപ്പിച്ച പ്രശ്‌നമാവാം).
കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്രാമത്തില്‍ പണിത നടപ്പാലം തകര്‍ന്നു. പാലത്തിന്റെ പണിയില്‍ അഴിമതി നടന്നിട്ടുണ്ടായിരിക്കാം; ഇല്ലായിരിക്കാം. അടുത്തകാലത്തൊന്നും ഇല്ലാത്ത കനത്ത മഴ ഡല്‍ഹിയിലുണ്ടായി. ഒരു പക്ഷേ, ഇതായിരിക്കാം കാരണം. കാരണമെന്തായാലും ശരി, പാലം തകര്‍ന്നല്ലോ! നമ്മള്‍ സാഡിസ്റ്റുകളുടെ മാനം പാലം കാത്തു രക്ഷിച്ചു!! ആയതിനാല്‍ നമുക്കിങ്ങനെ മുദ്രാവാക്യം വിളിക്കാം..... ഹായ്, ഹായ്, ഹായ്, ഹായ് ! പാലം തകര്‍ന്നു, പാലം തകര്‍ന്നു !! സന്തോഷായീ ഞങ്ങള്‍ക്ക് !!!
................

Tuesday, September 21, 2010

കോലം കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം

മക്തബ് സായാഹ്ന ദിനപത്രം-28.08.2010

കോലം കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം

ശങ്കരനാരായണന്‍ മലപ്പുറം

മിക്ക കാര്യങ്ങളിലും നമ്മളുടെ വളര്‍ച്ച മുമ്പോട്ടേക്കാണെങ്കിലും പല കാര്യങ്ങളിലും നമ്മുടെ വളര്‍ച്ച പിറകോട്ടേക്കാണെന്ന് പറയേണ്ടിയിരിക്കുന്നു. പിറകോട്ടേക്കുള്ള ഈ യാത്രയില്‍ മുമ്പില്‍ നില്‍ക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ പാവം മനുഷ്യരല്ല, മറിച്ച് വിവരവും വിഭ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ് എന്നതാണ് വാസ്തവം. വിദ്യാഭ്യാസവും വിവരവും ഉണ്ടെങ്കിലും വിവേകം ഉണ്ടാകണമെന്നില്ല. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയതുകൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. കൂടുതല്‍ പഠിച്ചയാള്‍ ജനകീയനാവണമെന്നില്ല. ജനനേതാവിന് വേണ്ടത് ഡിഗ്രിയല്ല, ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്. ഇംഗ്‌ളീഷ് പത്രം കിട്ടിയാല്‍ തലകുത്തനെ പിടിച്ചു വായിക്കുന്ന വി.എസ്.അച്യുതാനന്ദനെക്കാളും പാലോളി മുഹമ്മദുകുട്ടിയേക്കാളും (ഇത്തരമൊരാക്ഷേപം ആര്‍.ബാലകൃഷ്ണപ്പിള്ള ഉന്നയിച്ചിരുന്നു) മാന്യന്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആര്‍.ബാലകൃഷ്ണപ്പിള്ളയാണെന്ന് പറയാന്‍ സാധിക്കില്ല. ഒന്നാം റാങ്കു കിട്ടി സര്‍ക്കാര്‍ ജോലി ലഭിച്ചയാള്‍ ജോലിയില്‍ സത്യസന്ധത കാണിക്കുമെന്നും കൈക്കൂലി വാങ്ങില്ലെന്നും പറയാന്‍ പറ്റില്ല.
മറ്റെന്തു ഗുണമുണ്ടെങ്കിലും മാന്യതയും മാനവികതയുമൊക്കെ ഉണ്ടായിരിക്കണം. സിനിമാക്കാരും സീരിയലുകാരും മിമിക്രിക്കാരുമൊക്കെ ചില പ്രതേ്യക തൊഴില്‍ വിഭാഗങ്ങളെ (ബാര്‍ബര്‍മാര്‍, മീന്‍വില്പനക്കാര്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍,മരപ്പണിക്കാര്‍ തുടങ്ങിയവര്‍) ആക്ഷേപിക്കുന്നത് അവരുടെ നയമായി സ്വീകരിച്ചതു പോലെ തോന്നുന്നു. കള്ളുകുടിയന്‍ ഉണ്ടെങ്കിലേ മിമിക്രിയാവൂ എന്നും ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നു. സമൂഹത്തില്‍ നടമാടുന്ന ജീര്‍ണ്ണതകളെ മിമിക്രിയിലൂടെ തുറന്നുകാണിക്കാനായി രംഗത്തു കൊണ്ടു വരുന്ന കഥാപാത്രങ്ങളില്‍ മിക്കവയും കള്ളുകുടിയന്മാരായിരിക്കും. മനുഷ്യന്‍ ചിരിക്കണമെങ്കില്‍ കള്ളുകുടിയന്റെ കോപ്രായങ്ങള്‍ നിര്‍ബന്ധമായും വേണം എന്ന് മിമിക്രിയില്‍ നിയമം ഉള്ളതുപോലെ തോന്നുന്നു. ഇതുപോലെത്തന്നെയാണ് ചില സംഘടനകളുടെ കാര്യവും. പ്രതിഷേധം അറിയിക്കുവാന്‍ അവര്‍ പല കോപ്രായങ്ങളും കാണിക്കുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു കോപ്രായമാണ് നേതാക്കളുടെ കോലം കത്തിക്കല്‍.
അടുത്ത കാലത്ത്, കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ കോലം കത്തിക്കുന്നത് കാണാനിടയായി. കോണ്‍ഗ്രസ്സുകാരുടെ വകയായിരുന്നു പരിപാടി. മലപ്പുറം കുന്നുമ്മലിലെ ട്രാഫിക് ജംഗ്ഷനില്‍ വച്ച് അവര്‍ മുഖ്യമന്ത്രിയുടെ കോലം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.
മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരമായി മുഖ്യമന്ത്രിയെ ചുട്ടുകരിക്കുന്നത് അല്പമെങ്കിലും മാനവികതയും മാന്യതയും ഉള്ളവര്‍ക്ക് ചേര്‍ന്ന പരിപാടിയല്ല. എന്തുതന്നെയായാലും ഓരോ കേരളീയന്റെയും മുഖ്യമന്ത്രിയാണ് വി.എസ്.അച്യുതാനന്ദന്‍. ഇങ്ങനെയുള്ളൊരു വ്യക്തിയെ (ഇതിന്റെയര്‍ത്ഥം മറ്റുള്ളവരെയാവാം എന്നല്ല) പൊതുജനങ്ങളുടെയിടയില്‍ വച്ച് ചുട്ടുകരിക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്. കോലം കത്തിക്കുന്നത് (ആരുടെയായാലും) രാജ്യദ്രോഹക്കുറ്റമാക്കി കണക്കാക്കുകയും ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം. വി.എസ്.അച്യുതാനന്ദനെയല്ലല്ലോ വൈക്കോലും തുണിയുമൊക്കെയല്ലേ ചുട്ടുകരിക്കുന്നത് എന്ന ന്യായം ഉയര്‍ന്നേക്കാം. ശരിയാണ്, എങ്കിലും പ്രതീകം വി.എസ്. ആണല്ലോ. ആളെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ തൂക്കിക്കൊല്ലലാണല്ലോ. ആയതിനാല്‍ പ്രതീകാത്മകമായി ഒരു വ്യക്തിയെ പരസ്യമായി ചുട്ടു കൊന്നവരെ പ്രതീകാത്മകമായി പരസ്യമായി തൂക്കിക്കൊന്നാല്‍ മതി.
രാഷ്ട്രീയപരമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായായും ശരി ഡോ: മന്‍മോഹന്‍ സിംഗ് ഓരോ ഇന്ത്യക്കാരന്റെയും പ്രധാനമന്ത്രി തന്നെയാണ്. ഇത്രയും വലിയ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ കോലം കത്തിക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെയാണ്. ഇതുപോലൊരു ക്രിമിനല്‍ കുറ്റം അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടക്കുകയുണ്ടായി. അംഗനവാടി ജീവനക്കാരാണ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. അംഗനവാടി ജീവനക്കാരെ മറ്റുള്ളവരെപ്പോലെ കാണാന്‍ സാധിക്കില്ല. പിഞ്ചു കുഞ്ഞുങ്ങളില്‍ നല്ല ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കേണ്ടവരാണിവര്‍. ഇക്കൂട്ടര്‍ ഇങ്ങനെ ചെയ്യുന്നത് കുഞ്ഞുങ്ങളില്‍ ക്രിമിനല്‍വല്‍ക്കരണത്തിന്റെ വിത്തു പാകുന്നതിന് തുല്യമാണ്. പ്രധാനമന്ത്രിയെ പ്രതീകാത്മകമായി പരസ്യമായി ചുട്ടുകൊന്ന ഇക്കൂട്ടരെയും പ്രതീകാത്മകമായി പരസ്യമായി തൂക്കിക്കൊല്ലേണ്ടതാണ്.
...............

Sunday, September 19, 2010

പരിപ്പുവടയും കട്ടന്‍ ചായയും ദിനേശ് ബീഡിയും

(മക്തബ്-30.06.2009)

പരിപ്പുവടയും കട്ടന്‍ ചായയും ദിനേശ് ബീഡിയും

ശങ്കരനാരായണന്‍ മലപ്പുറം

ധാരാളം വിഭവങ്ങളോടു കൂടിയുള്ള സദ്യയ്ക്ക് നാക്കിലയുടെ നിശ്ചിത ഭാഗങ്ങളില്‍ വിളമ്പണമെന്നും അങ്ങനെ വിളമ്പിയ വിഭവങ്ങള്‍ കഴിക്കുന്നതിന് നിശ്ചിത രീതികളുണ്ടെന്നും ചിലര്‍ പറയാറുണ്ട്. ഇതില്‍ ശരിയില്ലാതില്ല. ഇതേക്കുറിച്ച് എല്ലാവര്‍ക്കും അറിയില്ല എന്നതും ശരി തന്നെ. പക്ഷേ, ഇതിന് ന്യായമായൊരു കാരണമുണ്ട്. ചിലര്‍ തിന്നാനായി ജനിച്ചവരാണ്. അവര്‍ക്ക് കലാപരമായും ശാസ്ത്രീയമായും വിളമ്പാനും ഉണ്ണാനും സാധിക്കും. പക്ഷേ, മറ്റു ചിലര്‍ക്കുള്ള പണി തിന്നാനായി ജനിച്ചവരുടെ തീറ്റയ്ക്കുള്ള വകയുണ്ടാക്കുക എന്നതു മാത്രമായിരുന്നു. തമ്പ്രാക്കള്‍ അമൃതേത്ത് കഴിക്കുമ്പോള്‍ അടിയാളര്‍ 'കരിക്കാടി' അകത്താക്കുകയായിരുന്നു. തമ്പ്രാക്കള്‍ നാക്കിലയില്‍ വിളമ്പിയ വിഭവങ്ങള്‍ വെട്ടി വിഴുങ്ങിയിരുന്നപ്പോള്‍ അടിയാളര്‍ അകത്താക്കിയിരുന്നത്, മണ്ണിലുണ്ടാക്കിയ കുഴിയില്‍ വച്ച ഇലയിലെ വറ്റില്ലാക്കഞ്ഞിയായിരുന്നു. തമ്പ്രാക്കളുടെ ജീവതത്തിലെ മൂന്നിലൊരു ഭാഗം ഉണ്ണാന്‍ വേണ്ടിയുള്ളതായിരുന്നു. ഉണ്ണുക, ഉറങ്ങുക, ഗര്‍ഭമുണ്ടാക്കുക എന്നീ മൂന്നു പരിപാടികള്‍ മാത്രമായിരുന്നു ഇക്കൂട്ടര്‍ക്കെന്ന് വി.ടി.ഭട്ടതിരിപ്പാട് തന്റെ ആത്മകഥയില്‍ (കണ്ണീരും കിനാവും) അഭിപ്രായപ്പെട്ടിട്ടുണ്ട.് എന്നാല്‍, കീഴാളര്‍ക്ക് വിശപ്പു മാറുവോളം തിന്നാന്‍ പറ്റിയിരുന്നില്ല; അവരുണ്ടാക്കും; തമ്പ്രാക്കള്‍ ഉണ്ണും. കീഴാളര്‍ക്ക് ക്ഷീണം മാറുവോളം ഉറങ്ങാനും സാധിച്ചിരുന്നില്ല. പകല്‍ മുഴുവന്‍ പാടത്തും പറമ്പിലും പണി. രാത്രി വിളകള്‍ക്കു കാവല്‍ നില്‍പ്പ്. പിന്നെങ്ങനെ ഉറങ്ങും?
ഇനി വല്ല വിധേനയും ഉണ്ണാനുള്ളത് ഉണ്ടാക്കിയാല്‍ അതുപയോഗിക്കുവാനും മണ്ണിന്റെ മക്കള്‍ക്ക് സാധിച്ചിരുന്നില്ല. രാജ നീതി അതിനനുവദിച്ചിരുന്നില്ല. ഇനി രാജ നീതിയിലല്‍പ്പം ഇളവു വരുത്തിയാലോ? തമ്പ്രാക്കള്‍ വിളിക്കുന്ന പേര് അവര്‍ക്കുപയോഗിക്കുവാന്‍ പാടുണ്ടായിരുന്നില്ല. തിരുവിതാംകൂറില്‍ ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പുട്ട് കഴിക്കാനുള്ള അവകാശം നല്‍കിയെങ്കിലും പുട്ടിനെ 'കണ്ടിയപ്പം', 'കുമ്പംതൂറി' എന്നിങ്ങനെ മാത്രമേ വിളിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. വേണ്ടതു തിന്നാന്‍ അനുവദിച്ചിരുന്നില്ലെങ്കിലും വൃത്തികെട്ടത് തീറ്റിക്കാന്‍ തമ്പ്രാക്കള്‍ ക്രൂരമായ വാശിയും കാണിച്ചിരുന്നു. 1922 ല്‍ മഹാരാഷ്ട്ര സംസ്ഥാനത്തെ രത്‌നഗിരി ജില്ലയിലെ ദാപ്പോലിയില്‍ നടന്ന ദളിത് സമ്മേളനത്തില്‍ പാസ്സാക്കിയ രണ്ടു പ്രമേയങ്ങളാണ് താഴെ ഉദ്ധരിക്കുന്നത് ( ഡോ: അംബേദ്ക്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 4, പേജ് 185):
“ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കാന്‍ വിസ്സമ്മതിക്കുവെന്ന കാരണത്താല്‍ ഈ ജില്ലയിലെ അധ:കൃത വര്‍ഗ്ഗങ്ങളെ സവര്‍ണ ഹിന്ദുക്കളെന്നു പറയപ്പെടുന്നവര്‍ സംഘടിതമായി പീഡിപ്പിക്കുന്നതില്‍ ഈ സമ്മേളനത്തിനുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊള്ളുന്നു. ”
“ ചീഞ്ഞ മാംസം ഭക്ഷിക്കാനും ചത്ത മൃഗങ്ങളെ ചുമക്കാനും ഭിക്ഷ യാചിക്കാനും മറ്റു വൃത്തികെട്ട കാര്യങ്ങള്‍ ചെയ്യാനും തയ്യാറാവാത്തതിന്റെ പേരില്‍ വതന്‍താര്‍ മഹറുകള്‍ക്ക് സവര്‍ണ ഹിന്ദു ഗ്രാമീണര്‍ ഖലൂട്ടാ പ്രതിഫലം നിരോധിച്ചിരിക്കുകയാണ്. അവര്‍ക്കത് പതിവുപോലെ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സമ്മേളനം സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കുന്നു. ”
നമ്മള്‍ തിരിച്ച് പിടിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്ന 'ഭാരത സംസ്‌കാരം' ഒരു പരിധിവരെ ഇന്നും നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ അടുത്തകാലം വരെ നിലനിന്നിരുന്ന ഒരു ഭക്ഷണ സംസ്‌കാരം ഇങ്ങനെ: സവര്‍ണ വീട്ടിലെ ഒരാള്‍ മരിച്ചാല്‍ ആ വിവരം ബന്ധുക്കളെ അറിയിക്കേണ്ടത് ആ കുടുംബത്തിന്റെ അടിമയായ ദളിതന്റെ കടമയാണ്. മരണ വാര്‍ത്ത അറിയിച്ചെത്തുന്ന ദളിതന് സവര്‍ണ ബന്ധു 'ഭക്കാരി'എന്ന പേരിലുള്ള പലഹാരത്തിന്റെ നാലിലൊരു ഭാഗം നല്‍കും. 'ഭക്കാരി' ദളിതന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുന്നതിന് മുമ്പ് സവര്‍ണ ബന്ധു അതിന്മേല്‍ തുപ്പും. മരണ വാര്‍ത്ത അറിയിച്ചതിന്റെ പേരിലാണത്രെ ഇങ്ങനെ ചെയ്യുന്നത്. തുപ്പി വൃത്തികേടാക്കിയ ആ 'ഭക്കാരി' അവിടെ വച്ചു തന്നെ തിന്നണം. ഇല്ലെങ്കില്‍ ദളിതന്റെ കഴുത്ത് ചോര തുപ്പും.
ദളിതരും മറ്റും ഏത് ഭക്ഷണം കഴിക്കണം; അത് എങ്ങനെ കഴിക്കണം; അതിനെ ഏത് പേരു വിളിക്കണം എന്നു തീരുമാനിച്ചിരുന്നത് സവര്‍ണ മേലാളന്മാരായിരുന്നു. (കേരളത്തിലെങ്കിലും ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റം വന്നുവെന്ന കാര്യം ശരി തന്നെ). ഒരാള്‍ ഏതു ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ്. അതില്‍ മറ്റുള്ളവര്‍ യാതൊരു കാരണവശാലും ഇടപെട്ടു കൂടാ. എന്നാല്‍'ഭക്കാരി'യുടെയും'കുമ്പംതൂറി'യുടെയും ആള്‍ക്കാര്‍ രൂപവും ഭാവവും മാറി ഇപ്പോഴും രംഗത്തുണ്ട്. ഭക്ഷണ കാര്യത്തില്‍ അവര്‍ ശാസ്ത്രവും വിശ്വാസവും പാരമ്പര്യവും പറയുന്നു. ഒരാള്‍ കഴിക്കുന്ന ഭക്ഷണം അയാളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നുവെന്നും പോത്ത് കഴിക്കുന്നയാള്‍ പോത്തിന്റെ സ്വഭാവം കാണിക്കുമെന്നും മറ്റും അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ പുള്ളിപ്പുലി പുള്ളിമാനിന്റെ സ്വഭാവമല്ലേ കാണിക്കേണ്ടത്? ആയിരക്കണക്കിന് മനുഷ്യരെ കൊന്ന ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നു. എന്തിനധികം പറയുന്നു, ശ്രീബുദ്ധനു ശേഷമല്ലേ ബ്രാഹ്മണര്‍ സസ്യാഹാരികളായത്? അതുവരെ അവര്‍ എല്ലാ തരം ഇറച്ചികളും തിന്നിരുന്നുവല്ലോ. സ്മൃതികളിലും ശ്രൂതികളിലും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ടല്ലോ. യാഗങ്ങളില്‍ നടന്നിരുന്നത് അതി ക്രൂരമായ മൃഗബലികളായിരുന്നില്ലേ? ഇക്കാര്യം പറഞ്ഞ് ബ്രാഹ്മണരെ ഇറച്ചി കഴിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിക്കാറുണ്ടോ?
ഇത്തരം നിര്‍ബന്ധങ്ങള്‍ ഒരു കാര്യത്തിലും പാടില്ല. ഇന്ന ഭക്ഷണം കഴിക്കണമെന്നു പറഞ്ഞ് ബ്രാഹ്മണര്‍ അബ്രാഹ്മണരെയോ അബ്രാഹ്മണര്‍ ബ്രാഹ്മണരെയോ നിര്‍ബന്ധിപ്പിക്കാന്‍ പാടില്ല. മാര്‍ക്‌സിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാരെയോ കോണ്‍ഗ്രസ്സുകാര്‍ മാര്‍ക്‌സിസ്റ്റുകാരെയോ നിര്‍ബന്ധിപ്പിക്കാന്‍ പാടില്ല. കാലം മാറുകയാണ്; കാലത്തിന്റെ രീതികളും മാറുകയാണ്. മാറ്റങ്ങള്‍ അനിവാര്യമാണ്; ചിലര്‍ ആഗ്രഹിക്കാതിരുന്നാലും അത് നടക്കും. കൃഷ്ണപ്പിള്ള ചെരുപ്പിട്ടില്ല; അതു കൊണ്ട് പിണറായി വിജയന്‍ ചെരിപ്പിട്ടുകൂടാ എന്നര്‍ത്ഥില്‍ എം.എന്‍. വിജയന്‍ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. വാഹനത്തില്‍ കയറുക എന്നു പറഞ്ഞാല്‍ ജനങ്ങളില്‍ നിന്നകലുക എന്നാണ് അര്‍ത്ഥമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. (ഇപ്പറഞ്ഞയാള്‍ ചെരിപ്പിടുകയും വാഹനത്തില്‍ കയറുകയുമൊക്കെ ചെയ്തിരുന്നുവെന്നത് വേറെ കാര്യം. പ്രസംഗിക്കുന്ന കാര്യം പ്രസംഗിക്കുന്നവര്‍ക്ക് ബാധകമല്ലല്ലോ!). ചക്കിലാട്ടിയ എണ്ണ തിരിച്ചു പിടിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
പണ്ടത്തെ രീതികളൊക്കെ തിരിച്ചു പിടിക്കണമെന്ന വാദം അടിസ്ഥാനപരമായി സവര്‍ണ വാദമാണ്. പഴയ ഫ്യൂഡല്‍ ജന്മി-മാടമ്പി വാഴ്ച്ചയുടെ വക്താക്കളാണിവര്‍. എം.എന്‍.വിജയന്‍ മാത്രമല്ല, സി.രാധാകൃഷ്ണന്‍ തുടങ്ങിയ സാഹിത്യകാരന്മാരും ഇത്തരം പഴഞ്ചന്‍ വാദങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉന്നയിക്കാറുണ്ട്. ഒരു വിഭാഗം ആള്‍ക്കാര്‍ ഇപ്പോഴും “കരിക്കാടിയും” “തുപ്പല്‍ ഭക്കാരിയും” “കുമ്പംതൂറി”യുമൊക്കെ തിന്നാല്‍ മതിയെന്നാണ് ഇത്തരം വാദങ്ങളുടെ പരോക്ഷമായ അര്‍ത്ഥം. കമ്മ്യൂണിസ്റ്റുകാര്‍ പരിപ്പുവടയും കട്ടന്‍ ചായയും മാത്രം കഴിച്ച് ദിനേശ് ബീഡിയും വലിച്ച് ജീവിച്ചാല്‍ മതിയെന്ന വാദവും ഈ സവര്‍ണവാദത്തില്‍ നിന്നുരുത്തിരിഞ്ഞതാണ്. ഇപ്പറയുന്നവര്‍ ഇന്ന് കഴിക്കുന്നത്, കമ്മ്യൂണിസ്റ്റുകാര്‍ കട്ടന്‍ ചായയും പരിപ്പു വടയും തിന്നിരുന്ന കാലത്ത് കോണ്‍ഗ്രസ്സുകാര്‍ തിന്നിരുന്ന ഭക്ഷണമാണോ? കടകളിലെ ചിക്കനും മട്ടനും ബ്രോസ്റ്റുമൊക്കെ വെട്ടി വിഴുങ്ങത് കമ്മ്യൂണിസ്റ്റുകാരാണോ? കുട്ടിമാളു അമ്മയും കെ.പി. കേശവമേനോനും കഴിച്ചിരുന്ന ഭക്ഷണമാണോ ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ കഴിക്കുന്നത്. പണ്ടത്തെ കോണ്‍ഗ്രസ്സുകാര്‍ ഉടുത്തിരുന്നതു പോലെയുള്ള വസ്ത്രങ്ങളാണോ ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ ഉടുക്കുന്നത്. ഗാന്ധിജി ചിക്കനും മട്ടനും കഴിച്ചിരുന്നില്ലല്ലോ. എന്നാല്‍ ചിക്കനോ മട്ടനോ മീനോ ഇല്ലാതെ ഒരു ശരാശരി കോണ്‍ഗ്രസ്സുകാരന്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാറുണ്ടോ ?
മറ്റൊരു കാര്യം കൂടിയുണ്ട്. ഗാന്ധിജി ചിക്കനും മട്ടനും കഴിച്ചിരുന്നില്ല എന്ന കാര്യം ശരി തന്നെ. പക്ഷേ, ഗാന്ധിജിയുടെ ഭക്ഷണം ചെലവു കുറഞ്ഞ ഭക്ഷണമായിരുന്നില്ല എന്നതാണ് വാസ്തവം. “ഗാന്ധിജിയുടെ അന്ത്യദിനം” എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ (ഞായറാഴ്ച, 26.01.1997) വി.ഡി.കൃഷ്ണന്‍ നമ്പ്യാര്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധിജിയുടെ ഒരു ദിവസത്തെ ഭക്ഷണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതി രാവിലെ ചൂടുവെള്ളവും തേനും നാരങ്ങനീരും. ഒരു മണിക്കൂര്‍ കഴിഞ്ഞ് 464 മി.ലി. ഓറഞ്ച് നീര്. പ്രാതല്‍ ഇങ്ങനെ: വേവിച്ച ചീര, 348 മി.ലി. ആട്ടിന്‍ പാല്, വേവിച്ച നാല് തക്കാളിയും നാല് ഓറഞ്ചും പച്ച ക്യാരറ്റും പിഴിഞ്ഞ നീര്. ഇഞ്ചിനീരും പച്ച നാരങ്ങയും നെയ്യും ചേര്‍ത്ത കഷായം. വൈകിട്ടത്തെ ഭക്ഷണം ഏറിയും കുറഞ്ഞും പ്രാതലിനുള്ളതു പോലെത്തന്നെ. ഗാന്ധിജിയുടേത് അടിപൊളി ഭക്ഷണമാ യിരുന്നില്ലെങ്കിലും ചെലവേറിയ ഭക്ഷണമായിരുന്നുവെന്നു ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. ചെലവേറിയതാണെങ്കിലും അല്ലെങ്കിലും ഈ ഭക്ഷണമാണോ ഗാന്ധി ശിഷ്യന്മാര്‍ കഴിക്കുന്നത്? പരിപ്പുവടയും കട്ടന്‍ ചായയുമൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണോ? ഒരാശയം പറയുമ്പോള്‍ അതു പറയുന്നവര്‍ അക്കാര്യത്തില്‍ മാതൃത കാണിക്കണം. ഗാന്ധിജി അരമുണ്ടാണ് ഉടുത്തിരുന്നത്. ഗാന്ധി ശിഷ്യന്മാര്‍ അരമുണ്ടെടുത്തു മാതൃക കാണിക്കണം. കുലത്തൊഴില്‍ ചെയ്യണമെന്നും അതു ചെയ്യാതിരിക്കുന്നത് തെറ്റാണെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ പകര്‍ത്തിയതിനു ശേഷം മതി മറ്റുള്ളവര്‍ക്കുള്ള ഉപദേശം നല്‍കല്‍. ഡോ: സുകുമാര്‍ അഴീക്കോടിനെപ്പോലെ, വായില്‍ തോന്നിയ പോലെ പറയുന്നത് ആശയമാക്കുന്നത് മാന്യതയല്ല.
ഇപ്പറഞ്ഞതിനര്‍ത്ഥം കമ്മ്യൂണിസ്റ്റുകാര്‍ ജീവിതത്തില്‍ ലാളിത്യം പാലിക്കേണ്ടതില്ല എന്നല്ല. കമ്മ്യൂണിസം പ്രസംഗിക്കുകയും ജീവിത രീതി കോണ്‍ഗ്രസ്സുകാരെപ്പോലെയാക്കുന്നതും തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട കാര്യം തന്നെയാണ്.
…………………

Friday, September 17, 2010

ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും

ചിത്രകാരന്റെ ബ്‌ളോഗന വായിച്ചു. ലേഖകന്റെ അഭിപ്രായങ്ങള്‍ ശരി തന്നെ. പക്ഷേ, തെറി പറയാതെ തന്നെ കാര്യം പറയാന്‍ സാധിക്കും എന്ന അഭിപ്രായം എനിക്കുണ്ട്. ജാതിയും ജാതിമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അതു കണ്ടില്ലെന്ന് നടിച്ച് ജാതി വിരോധം വിളമ്പുന്നതാണ് യഥാര്‍ത്ഥ ജാതിവാദം. പണ്ട് ജാതിയുണ്ടെന്ന് പറഞ്ഞ് മനുഷ്യര്‍ക്ക് ഉയര്‍ച്ച-താഴ്ചകള്‍ കല്‍പ്പിച്ചവരുടെ പിന്‍ തലമുറക്കാരിന്ന് ജാതിയില്ലെന്ന് പറഞ്ഞ് പണ്ടത്തെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ നിന്നുമല്ല ജാതി ഒഴിവാക്കേണ്ടത്; മനസ്സുകളില്‍ നിന്നാണ് ജാതി ഒഴിവാക്കേണ്ടത്. സര്‍ട്ടഫിക്കറ്റുകളിലെ ജാതി കടിക്കുകയില്ല. മനസ്സിലെ ജാതിയാണ് കടിച്ചു കുടയുക! ഇപ്പോള്‍ ജാതി പറയുകയും ചോദിക്കുകയും ചെയ്യാതിരുന്നാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് സവര്‍ണര്‍ക്കാണ്. ഈ 'സത്യം' തിരിച്ചറിഞ്ഞവര്‍ പല വേഷങ്ങളിലുമിന്ന് രംഗത്തുണ്ട്. ഇതിലൊരു വേഷമാണ് യുക്തിവാദ വേഷം. വളരെ കുറച്ചു പേരേ ഉള്ളുവെങ്കിലും മാനവികതയില്‍ വിശ്വസിക്കുന്ന യുക്തിവാദികളും കൂട്ടത്തിലുണ്ട് കെട്ടോ.
സവര്‍ണ യുക്തിവാദത്തെ തുറന്നു കാണിച്ച് ഞാന്‍ മുമ്പ് ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്. 07.09.2001 ല്‍ 'മാധ്യമ'ത്തില്‍ എഴുതിയ ഒരു കുറിപ്പ് താഴെ കൊടുക്കുന്നു.

ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും
ശങ്കരനാരായണന്‍ മലപ്പുറം
'ഒരുജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്' എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന് ഏറെ ഇഷ്ടപ്പെട്ട ശിഷ്യനായിരുന്നു, 'ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട' എന്നു പറയുകയും കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിന് തിരി കൊളുത്തുകയും ചെയ്ത സഹോദരനയ്യപ്പന്‍. 'ദൈവം വേണ്ട' എന്നു പറഞ്ഞ സഹോരനയ്യപ്പനെക്കുറിച്ച് മാത്രമേ ഇന്നത്തെ യുക്തിവാദികള്‍ക്ക് അറിയുകയുള്ളൂ. 'ജാതി ചോദിക്കരുത്; പറയരുത്; ചിന്തിക്കരുത്' എന്ന ഗുരു വചനത്തിന് 'വിരുദ്ധ'മായി 'ജാതി ചോദിക്കണം; പറയണം; ചിന്തിക്കണം'എന്നു പറഞ്ഞ സഹോദരനയ്യപ്പനെ ഉള്‍ക്കൊള്ളാന്‍ ആധുനിക യുക്തിവാദികള്‍ക്കു സാധിക്കുകയില്ല. എന്തെന്നാല്‍ മറ്റു പല പുരോഗമന-വിപ്‌ളവ പ്രസ്ഥാനങ്ങളുമെന്നപോലെത്തന്നെ കേരള യുക്തിവാദി സംഘവും സവര്‍ണവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനമായി മാറിയിരിക്കുന്നു.
ഹൗറ-നാഗര്‍കോവില്‍ എക്‌സ്പ്രസിന് 'ഗുരുദേവ് എക്‌സ്പ്രസ്' എന്നും പാലക്കാട്-തിരുവനന്തപുരം എക്‌സ്പ്രസിന് 'അമൃത എക്‌സ്പ്രസ്' എന്നും പേരിട്ടതു സംബന്ധിച്ചുണ്ടായ കേസ്സും കൂട്ടവും ഇക്കാര്യം തെളിയിക്കുന്നുണ്ട്. കേരള യുക്തിവാദി സംഘം പ്രസിഡണ്ട് പവനന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്, ട്രെയിനുകള്‍ക്ക് മതങ്ങളുമായി ബന്ധമുള്ള പേരിട്ടത് ശരിയായ നടപടിയല്ലെന്നായിരുന്നു. 'ഗുരുദേവ്' എന്നത് ശ്രീനാരായണ ഗുരുവിനെയും 'അമൃത' എന്നത് അമൃതാനന്ദമയിയെയും ഉദ്ദേശിച്ചാണെന്ന ധാരണ വച്ചാണ് റെയില്‍വെയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പവനന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിന് റെയില്‍വെ നല്‍കിയ മറുപടി, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളെ ഉദ്ദേശിച്ചല്ല ട്രെയിനുകള്‍ക്ക് പ്രസ്തുത പേരുകള്‍ നല്‍കിയതെന്നായിരുന്നു.
ശ്രീനാരായണ ഗുരുവിനെ ഒരു മതത്തിന്റെ വക്താവായിക്കണ്ട് അദ്ദേഹത്തിന്റെ പേര് ട്രെയിനിന് നല്‍കരുതെന്ന് പറയാന്‍ കടുത്ത ജാതി വര്‍ഗ്ഗീയവാദിക്കു മാത്രമേ കഴിയുകയുള്ളു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമകളെ നോക്കി 'സിമന്റു നാണു' എന്നും, പ്രവചിച്ച സമയത്ത് മരിക്കാത്തതിനാല്‍ ഉലക്കൊണ്ട് തലക്കടിച്ച് കൊന്നതാണെന്നും മറ്റുമുള്ള 'തമാശ' പറയുന്നവര്‍ക്കു മാത്രമേ ഇങ്ങനെ ആവശ്യപ്പെടുവാന്‍ സാധിക്കുകയുള്ളൂ.
മാതാ അമൃതാനന്ദമയിയോടുള്ള പവനന്റെ എതിര്‍പ്പും ജാതി സങ്കുചിത ചിന്തയില്‍ നിന്നുണ്ടായതു തന്നെ. അല്ലെങ്കില്‍ എന്തുകൊണ്ട് പവനന്‍ പ്രസിഡണ്ടായുള്ള യുക്തിവാദി സംഘം 'പരശുറാം എക്‌സ്പ്രസ്' എന്ന പേരിന്റെ കാര്യത്തില്‍ കൊടതിയില്‍ പോയില്ല?
പവനന്റെ കേസ്സും കൂട്ടുവും മറ്റൊരു വഞ്ചന തുറന്നു കാണിച്ചു എന്നതില്‍ സന്തോഷമുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും അമൃതാനന്ദമയിയുടെയും പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കേന്ദ്ര റയില്‍വെ സഹമന്ത്രിയും (അന്ന് ഒ.രാജഗോപാലായിരുന്ന റയില്‍വെ സഹമന്ത്രി) കൂട്ടരും എന്നുള്ളതാണ് പ്രസ്തുത കാര്യം.
..............

Thursday, September 16, 2010

മിനിക്കഥ-സൗഹൃദം

മക്തബ് സായാഹ്ന ദിനപത്രം-27.06.2008
സൗഹൃദം

ശങ്കരനാരായണന്‍ മലപ്പുറം

വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് തിരിച്ച മൊയ്തീന്‍ മാസ്റ്ററെ തടഞ്ഞു നിര്‍ത്തിയാണ് ഹമീദ് മാസ്റ്റര്‍ ബൈക്കിന്റെ പിന്നിലിരുന്ന് അത്യാവശ്യമായി സിനിമ കാണാനായി തിരിച്ചത്. പക്ഷേ, യാത്ര അവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.
ബോധം തെളിഞ്ഞപ്പോള്‍ ഹമീദ് മാസ്റ്റര്‍ ശരീരമാസകലം തപ്പി നോക്കി. പിന്നീട് ചുറ്റും കൂടി നിന്നവരെ ദയനീയമായി നോക്കി. മാഷിന്റെ ദയനീയ ഭാവം കണ്ട് ഒരാള്‍ പറഞ്ഞു.
'' തപ്പി നോക്കേണ്ട മാഷേ. മാഷിന് ഒടിവും ചതവും മുറിവുമൊന്നും പറ്റിയിട്ടില്ല. അപകടമുണ്ടായപ്പോള്‍ പേടിച്ചതാണ്. ഒരു ബോധക്ഷയം മാത്രം.''
ഹമീദ് മാസ്റ്റര്‍ വിക്കി വിക്കി പറഞ്ഞു:
'' മൊ......മൊ''
'' പാവം ! സുഹൃത്തിനെ അനേ്വഷിക്കുകയാണ്........നിങ്ങളെ സുഹൃത്ത് മൊയ്തീന്‍ മാഷിന് കാര്യമായ പരിക്കൊന്നുമില്ല മാഷേ. നിങ്ങള് വിഷമിക്കേണ്ട. മാഷ് അങ്ങേ തലക്കലെ ബഡ്ഡിലുണ്ട്. ''
ഇപ്പറഞ്ഞത് ഗൗനിക്കാതെ ഹമീദ് മാസ്റ്റര്‍ വീണ്ടും പറയാന്‍ ശ്രമിച്ചു
'' മൊ.....മൊ....''
അയാള്‍ ഹമീദ് മാസ്റ്ററുടെ വായ പൊത്തിക്കൊണ്ടു പറഞ്ഞു:
'' ഹൗ ! വല്ലാത്തൊരു സൗഹൃദം......നിങ്ങള് സമാധാനിക്ക് മാഷേ. എന്താണിങ്ങനെ കുട്ടികളെപ്പോലെ''
അയാളുടെ കൈ തട്ടിമാറ്റിക്കൊണ്ട് ഹമീദ് മാസ്റ്റര്‍ അല്പം ഉറക്കെത്തന്നെ ചോദിച്ചു:
'' എന്റെ മൊബൈലെവിടെ ? ''
.......................

മിനിക്കഥ

(ധിഷണ മാസിക-ജൂണ്‍, 2008)
റേഞ്ച്

ശങ്കരനാരായണന്‍ മലപ്പുറം

'' എല്ലാര്ക്കും പറ്റി. ചെര്‍ക്കനീം ഓന്റെ പെരക്കാരീം ഒക്കെ പറ്റി. കൊറേ പണ്ടോം പണോം ഒന്നും ചോയ്ച്ചില. നല്ല സൊബാവും ചൊര്‍ക്കും നല്ലൊരു പണീം ഒക്കള്ളൊരു ചെര്‍ക്കന്‍....... ഓന്റെ പെരക്കാര്‌ക്കൊക്കെ പറ്റി. അന്റെ ബാപ്പാക്ക് നല്ലോണം പറ്റി. കുഞ്ഞെളേപ്പ അസര്‍പ്പിനും അന്‍സന്‍ നാണിപ്പൂനും കുഞ്ഞിമ്മൂനും കദ്യാത്താക്കും ഒക്കെ പറ്റി. അണക്ക് മാത്രം പറ്റീല.......ത്താടീ.......ജ്ജ് വേറാരെങ്കിലും കണ്ടു ബെച്ചുക്കുണോ......ത്താടീ......ത്താടീ......പറയെടീ.........പറയെടീ പോത്തേ....''
'' ഇമ്മാ അവ്‌ടെ!''
'' അവ്‌ടെ ? ''
'' അവ്‌ടെ ഐഡ്യക്ക് റേഞ്ചില്ലോലോ !! ''
.......................

Wednesday, September 15, 2010

നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്ത്...

(മക്തബ്-18.01.2010)
നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്ത്...
ശങ്കരനാരായണന്‍ മലപ്പുറം

നമ്മുടെ നാട്ടിലാകെ കുഴപ്പമാണെന്നും പണ്ടത്തെ രാജ ഭരണം നടപ്പിലാക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും സിനിമാ നടന്‍ ജയസൂര്യ അഭിപ്രായപ്പെടുകയുണ്ടായി. ജയ്ഹിന്ദ് ചാനലിലെ ഒരു അഭിമുഖത്തില്‍ (08.01.2010) വച്ചാണ് ജയസൂര്യ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മേഖലകളിലുള്ള പലരെയും പോലെ സിനിമാ രംഗത്തുള്ള പലരും കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കാത്തവരും മാനുഷിക മൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കവരുമാണെന്ന് സിനിമകള്‍ കണ്ടാല്‍ ബോധ്യമാവും. കലാമൂല്യം അവകാശപ്പെടുന്ന സിനിമകളായാലും അടിപൊളിവെടി സിനിമകളായായും അവയുടെ മിക്ക പ്രമേയങ്ങളും പിന്തിരിപ്പന്‍ പ്രമേയങ്ങളാണ്. പഴയകാല ക്രൂരതകളെയും നീചമായ നാടുവാഴി-രാജ ഭരണത്തിലെ തെമ്മാടിത്തരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെള്ളപൂശുന്നവയും അവയെ മഹദ്വല്‍ക്കരിക്കുന്നവയുമാണ്. സിനിമകളിലും സീരിയലുകളിലും സ്ഥിരമായി ചില ഭിംബങ്ങള്‍ കാണാറുണ്ട്. നിലം പൊത്താറായ നാലുകെട്ടുകള്‍, ഇല്ലങ്ങള്‍, അവിടങ്ങളില്‍ ജീവിച്ചിരുന്നവരുടെ ദു:ഖങ്ങള്‍, അവരുടെ കഷ്ടപ്പാടുകള്‍…ഇങ്ങനെ പലതും. ഇവര്‍ മനുഷ്യരല്ലെന്നോ ഇവരുടെ ദു:ഖങ്ങള്‍ക്കു നേരെ മുഖം തിരിക്കണമെന്നോ പറയുന്നില്ല. പക്ഷേ, ഇവര്‍ക്കു മാത്രമല്ലല്ലോ പ്രയാസങ്ങളുള്ളത്. ചെറ്റകളിലും കൂരകളിലും മാടങ്ങളിലും കഴിഞ്ഞവരും മനുഷ്യരാണല്ലോ. ഇക്കൂട്ടരുടെ കഷ്ടപ്പാടുകളും ദു:ഖങ്ങളുമൊന്നും സിനിമക്കാരും സീരിയലുകാരും കാണേറേയില്ല. ശവമടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ അടുക്കളയില്‍ കുഴിയുണ്ടാക്കി ശവം മറവു ചെയ്ത ദലിതന്റെ ദുരവസ്ഥ സിനിമാക്കാര്‍ക്കും സീരിയലുകാര്‍ക്കും സന്തോഷം വരുത്തുന്ന കാര്യമാണോ? ഭൂമിയും ഭൂമിയലെ മറ്റെല്ലാ സ്വത്തു വകകളും ഒരു കാലത്ത് ചില പ്രത്യേക വിഭാഗക്കാരുടെ കൈകളിലായിരുന്നുവെന്നത് സത്യം തന്നെ. അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നു പുറത്തു വരുമ്പോള്‍ ആരും തന്നെ സ്വത്തും സമ്പത്തും കൊണ്ടു വരാറില്ല. അദ്ധ്വാനമെന്നത് എന്താണെന്നറിയാത്തവര്‍ സ്വത്തും സമ്പത്തും ഉണ്ടാക്കിയത് കട്ടും കവര്‍ന്നുമാണ്. ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കില്‍ അത് ഭൂമിയില്‍ പണിയെടുത്തവര്‍ക്കു മാത്രമാണ്. ഭൂമിയില്‍ പണിയെടുത്തവര്‍ പുലയരും മറ്റു ദലിതരമായിരുന്നു. ഇവരുടെ പക്കലുള്ള ഭൂമിയാണ് പിന്നീട് ജന്മിമാരുടെ കൈകളില്‍ വന്നത് എന്നതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്.
ഈ ചരിത്രമൊന്നും സിനിമാ രംഗത്തുള്ള ജയസൂര്യമാര്‍ക്ക് അറിയില്ല. ഒരു പക്ഷേ, അറിഞ്ഞാലും ജാത്യാഭിമാന ബോധം കൊണ്ടോ അപകര്‍ഷതാ ബോധം കൊണ്ടോ അറിഞ്ഞെന്നു നടിക്കാറുമില്ല. ഇതു കൊണ്ടാണ് നടന്‍ ജയസൂര്യ പണ്ടത്തെ രാജ ഭരണം ഏറെ നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്തെ 'സ്വര്‍ഗ്ഗീയത'യുടെ എതാനും ഉദാഹരണങ്ങള്‍ നമുക്കൊന്നു പരിശോധിച്ചു നോക്കാം (പി.കെ.ഗോപാലകൃഷ്ണന്റെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ കേരളത്തിന്റെ ഇരുളടഞ്ഞ ഏടുകള്‍ തുടങ്ങിയ പുസ്തകങ്ങളെ ആധാരമാക്കി തയ്യാറാക്കിയത്):
പുലയരെയും മറ്റും കന്നുകാലികളെ വില്‍ക്കുകയും കൊല്ലുകയും ചെയ്തിരുന്നു. പുലയനോ പറയനോ നായരെ തൊട്ടാല്‍ ആ നായര്‍ പുലയനെയോ പറയനെയോ കൊന്നില്ലെങ്കില്‍ ആ നായരെ രാജാവ് കൊല്ലും. ബ്രാഹ്മണന്റെ 36 അടി അടുത്തു വരുന്ന തീയനെ ഉടന്‍ സംഹരിച്ചാല്‍ ശൂദ്രന് സ്വര്‍ഗ്ഗം കിട്ടും. അവര്‍ണര്‍ക്ക് പൊതു വഴി നടക്കുവാനോ അക്ഷരം പഠിക്കുവാനോ അമ്പലത്തില്‍ പ്രവേശിക്കാനോ പാടില്ലായിരുന്നു. അവര്‍ണര്‍ക്ക് കാല്‍മുട്ടന് താഴെ വസ്ത്രം ധരിക്കുവാനോ മാറ് മറയ്ക്കുവാനോ പാടില്ലായിരുന്നു. ഈഴവ സ്ത്രീകളില്‍ നിന്നു മുല നികുതി പിരിച്ചിരുന്നു-മുല നികുതി കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു യുവതി മുല മുറിച്ച് നാക്കിലയില്‍ വച്ച് കൊടുത്ത് ചോര വാര്‍ന്ന് വീര ചരമമടഞ്ഞിട്ടുണ്ട്. എല്ലാവിധ തൊഴിലാളികളില്‍ നിന്നും വിവിധ തരത്തിലുള്ള നികുതികള്‍ പിരിച്ചിരുന്നു-മീശക്കാഴ്ച്ച, പൊലിപ്പൊന്ന്, തപ്പ്, പിഴ, പുരുഷാന്തം, പുലയാട്ട്, അറ്റാലണക്കം, അയ്മുല,ചെങ്കെമ്പ് തുടങ്ങിയ നികുതികള്‍ മാത്രമല്ല ഒരു പണിയും ചെയ്യാന്‍ സാധിക്കാത്തവരില്‍ നിന്നു ഏഴ എന്ന പേരിലുള്ള നികുതിയും ഈടാക്കിയിരുന്നു. കുറ്റങ്ങള്‍ക്ക് പോലും അവര്‍ണ്ണര്‍ക്ക് കടുത്ത ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നു. അവര്‍ണര്‍ക്കുള്ള ഒരു സ്‌പെഷ്യല്‍ ശിക്ഷയായിരുന്നു 'ചിത്രവധം'-മൂട്ടിലൂടെ കമ്പിപ്പാര അടിച്ചു കയറ്റി മരത്തില്‍ കെട്ടിത്തൂക്കിയുടും. ആള്‍ രക്തം വാര്‍ന്ന് മരിക്കും. സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന്മാരുടെ കൂടെ കിടക്കാത്ത സന്മാര്‍ഗ്ഗഹീനകളായ സ്ത്രീകളെ കൊല്ലണമെന്ന രാജ വിളബരം ഇറങ്ങിയിട്ടുണ്ട്. ബ്രാഹ്മണ ബീജത്തിനാല്‍ സന്താനം ഉണ്ടാക്കിക്കൊണ്ടാലേ നല്ല സന്തതികള്‍ ജനിക്കുകയുള്ളൂവെന്ന സൂക്തവും ഇറക്കിയിട്ടുണ്ട്. നാരീണാം ച തു സര്‍വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ ( സ്തീകളാരും തന്നെ സ്തന വസ്ത്രം-ബ്രാ ധരിക്കരുത്) എന്ന അറിയിപ്പും ഇറക്കിയിട്ടുണ്ട്. നമ്പതിരിമാരിലെ മൂത്ത പുത്രന്‍ മാത്രം സ്വസമുദായത്തില്‍ നിന്നു വിവാഹം കഴിക്കുക; മറ്റുള്ളവര്‍ നായര്‍ സ്ത്രീകളെ സംബന്ധം ചെയ്യുക; തീണ്ടല്‍ തൊടീല്‍ തുടങ്ങിയ ആചാരങ്ങള്‍ പാലിക്കുക, ക്ഷത്രിയരും നായന്മാരും മരുമക്കത്തായം പാലിക്കുക എന്നു തുടങ്ങിയ 64 അനാചാരങ്ങള്‍ ( അതായത്, ആചാരങ്ങള്‍) നടപ്പിലാക്കി വന്നിരുന്നു. വേശ്യപ്പണിക്ക് വലി മാന്യതയാണ് കല്പിച്ചിരുന്നത്. എത്രമാത്രം ആള്‍ക്കാര്‍ സംബന്ധിത്തിനു വരുന്നുവോ അത്രമാത്രം മാന്യതയും ഉയരന്നതായി കണക്കായിരുന്നു. വേശ്യാപ്പണിക്ക് മാന്യത കല്പിച്ചു കൊണ്ട് ഒരമ്മ മകള്‍ക്ക് നല്‍കുന്ന ഉപദേശം ഇതാ:- മകളേ! നിന്നുടെ വിപ്രന്‍ മൂലം/മറ്റുള്ളാളുകളൊക്കെ മറന്നു/അതി ധനവാനിന്നെങ്കിലുമേകന്‍/മതിയാമോ തവ വീടു പുലര്‍ത്താന്‍?/തോടും പുഴയും മഴയും വന്നിട-/കൂടുക കൊണ്ടിക്കടല്‍ നിറയുന്നു/എന്ന കണക്കിനു പലരും പലവക/തന്നതു കൊണ്ടേ വീടു തടിപ്പൂ.
വളരെക്കുറച്ചേ ഇവിടെ വിവരിച്ചിട്ടുള്ളൂ. മുഴുവന്‍ കാര്യങ്ങളും വിവരിക്കണമെങ്കില്‍ ജയസൂര്യ ഇതുവരെ അഭിനയിച്ച സിനിമകളുടെ മാത്രമല്ല ഇനിയും അഭിനയിക്കാനുള്ള സിനിമകളുടെ തിരക്കഥകളുടെ പേജുകളൊന്നും മതിയാവില്ല. കേരളത്തില്‍ രാജ ഭരണ കാലത്ത് നിലനിന്നിരുന്ന അവസ്ഥ ബീഹാറിലും ഗുജറാത്തിലുമൊക്കെ ഒരു പരിധിവരെ ഇന്നും നിലനില്‍ക്കുണ്ട്. സുഖ ജീവിതത്തിന് നടന്‍ ജയസൂര്യക്ക് ഉത്തരേന്ത്യയിലേക്ക് താമസം മാറ്റാവുന്നതാണ്.
പോയ കാല ക്രൂരതകള്‍ തിരിച്ചു പിടിക്കണമെന്ന് പറയുന്നവര്‍ പരോക്ഷമായി മറ്റു ചിലരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പോയ കാല ക്രൂരതകള്‍ക്കെതിരെ പോരാടി കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വിധം മാന്യമായി ജീവിക്കുവാന്‍ അവസരമൊരുക്കിയ ഒരുപാട് വിപ്‌ളവകാരകളുണ്ട് നമ്മുടെ നാട്ടില്‍-ശ്രീനാരായണ ഗുരു, അയ്യങ്കാളി, പൊയ്കയില്‍ കുമാരുഗുരു ദേവന്‍, പണ്ഡിറ്റ് കെ.പി.കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവര്‍. ഈ വിപ്‌ളവകാരികളെ അവഹേളിക്കുകയാണ് ജയസൂര്യയെപ്പോലെയുള്ളവര്‍ ചെയ്യുന്നത്.
………………

Saturday, September 11, 2010

കേരളീയ വസ്ത്ര പാരമ്പര്യം

കേരളീയ വസ്ത്ര പാരമ്പര്യം
ശങ്കരനാരായണന്‍ മലപ്പുറം

(മക്തബ് 20.10.2009)

'കേരളീയം' എന്നു കേട്ടാല്‍ കേരവുമായുള്ള ബന്ധത്തെക്കുറിച്ചാണ് പെട്ടെന്ന് ഓര്‍മ്മ വരിക. എന്നാല്‍, കേരം കേരളത്തിന്റെ സ്വന്തമല്ല എന്നതാണ് വാസ്തവം. കേരം വിദേശിയാണ്. മലേഷ്യയാണ് കേരത്തിന്റെ ജന്മദേശം. 'ചേരള'മാണ് 'കേരള'മായി മാറിയത.് കേരളീയ വസ്ത്രത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
നമ്മുടെ പാരമ്പര്യ വേഷം എന്താണ് ? ആണുങ്ങള്‍ക്ക് മുണ്ടും കുപ്പായവും പെണ്ണുങ്ങള്‍ക്ക് സാരിയും പുളിയിലക്കര വേഷ്ടിയും മറ്റുമാണെന്നാണ് പലരും പറയുന്നത്. ഈ പാരമ്പര്യം എന്നു പറഞ്ഞാല്‍ എന്താണ് ? ഏതാണ് പാരമ്പര്യത്തിന്റെ അടിസ്ഥാന വര്‍ഷം ?
ഒരു നൂറ്റാണ്ടോ മുക്കാല്‍ നൂറ്റാണ്ടോ മുമ്പുള്ള പാരമ്പര്യം വച്ചു വിലയിരുത്തുകയാണെങ്കില്‍ കേരളീയ വേഷം അല്പ വസ്ത്രം മാത്രമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു ഈഴവ സ്ത്രീ കാല്‍ മുട്ടിനു താഴെ എത്തുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍ നായന്മാര്‍ അവരുടെ മുണ്ടഴിപ്പിച്ചതിനെക്കുറിച്ച് സി.കേശവന്‍ തന്റെ ആത്മകഥയില്‍ (ജീവിത സമരം) വിവരിക്കുന്നുണ്ട്. ജീവിത സമരത്തിലെ മറ്റൊരു വിവരണം (പേജ് 72) നോക്കുക:
“ മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷനറിമാര്‍ പരിഷ്‌കരിച്ചു. നായര്‍ സ്ത്രീകളെപ്പോലെ മേല്‍മുണ്ടും മാറുമറപ്പുമായി. അതു നായന്മാര്‍ക്കു രസിച്ചില്ല. അടിയായി, ലഹളയായി, സ്ത്രീകളുടെ തുണിയുരിയലായി. ഗവണ്‍മെന്റ് കീഴ് നടപ്പിന്റെ പേരില്‍ മേല്‍ ജാതികളുടെ വശം ചേര്‍ന്ന് ഏഴ ജാതികളുടെ മേല്‍മുണ്ട് അഴിപ്പിക്കാന്‍ കൂട്ടു നിന്നു. മാധവരായര്‍ ദിവാന്റെ കല്പനകള്‍ പുറപ്പെട്ടു. മുല മറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റുള്ള പെണ്ണുങ്ങള്‍ അനുകരിക്കരുതെന്ന്, അതു ചട്ട വിരോധമാണെന്ന്, ശിക്ഷിക്കുമെന്ന്, ന്യായം നടത്തുമെന്ന്. പക്ഷേ നിയമ ലംഘനം പിന്നെയും തുടര്‍ന്നു. ”
മാറ് മറച്ചതിന് മറ്റു ജാതിക്കാരുടെ തുണിയഴിച്ച നായന്മാരുടെ സ്ഥിതിയോ? അവര്‍ക്കും മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. റവുക്ക (ബ്‌ളൗസ്) ധരിച്ച് ക്ഷേത്രത്തില്‍ പോയതിന്റെ പേരില്‍ ഒരു നായര്‍ സ്ത്രീയുടെ റൗക്ക വലിച്ചു കീറുകയും അതിനെത്തുടര്‍ന്ന് നായര്‍ സ്്ത്രീകള്‍ റവുക്ക ധരിച്ച് ക്ഷേത്രത്തില്‍ കയറരുതെന്ന കല്പന പുറപ്പെടുവിക്കുകയും ചെയ്ത ഒരു 'പൈതൃക'മുണ്ട് നമ്മുടെ നാടിന്.
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജീവ ചരിത്രത്തില്‍ (എന്റെ സ്മരണകള്‍, 3-ാം ഭാഗം, പേജ് 313) വിവരിക്കുന്നത് നോക്കുക: “എനിക്കു ഓര്‍മ്മ വെച്ച കാലത്ത് റൗക്കയും ബ്‌ളൗസും മറ്റും കേരള സ്ത്രീകള്‍ കണ്ടിട്ടേ ഉണ്ടായിരിക്കയില്ല. അവയില്‍ ആദ്യമായി കടന്നു തുടങ്ങിയത് റൗക്കയായിരുന്നു. അതും ആദ്യമായി കടന്നു തുടങ്ങിയത് പട്ടണങ്ങളിലാണ്, പിന്നീട് വളരെക്കാലം കഴിഞ്ഞേ അതു നാട്ടിന്‍ പുറങ്ങളിലേക്ക് പ്രവേശിച്ചു തുടങ്ങിയുള്ളൂ. ഇവിടെ പറയാന്‍ പോകുന്നത് അതല്ല. ആദ്യകാലങ്ങളില്‍ കുളിച്ചു അമ്പലത്തിലേക്ക് തൊഴാന്‍ പോകുമ്പോള്‍ റൗക്ക ധരിച്ചിരുന്നില്ല. മാത്രമല്ല, ഈറന്‍ തുണികൊണ്ട് മാറ് മറച്ചിരുന്നാലും നടയ്ക്കല്‍ വന്നു തൊഴുമ്പോള്‍ അതെടുത്തു മാറ്റുക (അഥവാ എടുത്തുവെന്നു വരുത്തുക) പതിവായിരുന്നു. ”
നമ്പൂതിരി സ്ത്രീകളും കുപ്പായം ധരിച്ചിരുന്നില്ല. 89-ാമത്തെ വയസ്സില്‍ (1994) അന്തരിച്ച ഇട്ട്യാം പറമ്പത്ത് ശ്രീദേവീ അന്തര്‍ജ്ജനമാണ് (വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്‌ളൗസ് ധരിച്ച നമ്പൂതിരി സ്ത്രീ. നമ്പൂതിരി സ്ത്രീകളുടെ വേഷം ഉടുമുണ്ടും മാറില്‍ മറ്റൊരു മുണ്ടു കൊണ്ട് ചുറ്റിക്കെട്ടലുമായിരുന്നു. സ്ത്രീകള്‍ക്ക് ബ്രാ ധരിക്കാന്‍ പാടില്ലാത്ത അവസ്ഥയും നിലനിന്നിരുന്നു. മേലാല്‍ കേരളത്തിലെ സ്ത്രീകളാരും തന്നെ ബ്രാ ധരിക്കരുതെന്നു പറഞ്ഞ് (നാരീണാം ചതു സര്‍വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ) ഉത്തരവിറങ്ങിയ നാടാണിത്.
1893 ല്‍ അയ്യങ്കാളി 'വില്ലുവണ്ടി' സമരം നടത്തിയത് പൊതു വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം മാന്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയായിരുന്നു. 'വില്ലുവണ്ടി' സമരവും ചാന്നാര്‍ സമരവും മറ്റനവധി സമരങ്ങളും നടത്തിയതിന്റെ ഫലമായാണ് കേരളത്തിലെ ഏതാണ്ടെല്ലാ ജന വിഭാഗങ്ങള്‍ക്കും മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം ലഭിച്ചത്.
അര മുണ്ട് മാത്രം ധരിച്ചിരുന്ന സ്ത്രീകളുടെ വേഷം മുണ്ടും ബ്‌ളൗസും ലുങ്കിയും ബ്‌ളൗസും തുടര്‍ന്ന് പാവാടയും ധാവിണിയും പിന്നീട് സാരിയും ബ്‌ളൗസുമായി. ഇപ്പോള്‍ വിവിധ രൂപത്തിലുള്ള ചുരിദാറില്‍ എത്തി നില്‍ക്കുന്നു. മാക്‌സിയും കൂട്ടത്തിലുണ്ട്. ഇതു കാര്യമായും വീട്ടു വസ്ത്രമായാണ് ഉപയോഗിക്കുന്നത്. ബാലന്മാരുടെ വേഷം കോണകം മാത്രമായിരുന്നു. പിന്നീട് മുറിയന്‍ മുണ്ട് ഉടുക്കാന്‍ തുടങ്ങി. (ബാലികമാരുടെ കാര്യവും ഇങ്ങനെത്തന്നെ). പിന്നീടാണ് ട്രൗസര്‍ വന്നത്; കൂട്ടത്തില്‍ വള്ളിട്രൗസറും. അതിനിടയില്‍ കൈലിയും ബനിയനും വന്നു. ഇപ്പോള്‍ വിവിധ തരത്തിലുള്ള പാന്റ്‌സും ഷര്‍ട്ടിലുമെത്തി നില്‍ക്കുന്നു. പൈജാമ, ജുബ്ബ തുടങ്ങിയവയും കടന്നു വന്നു. (പൈജാമ പോയെങ്കിലും ജുബ്ബ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്). ജുബ്ബയും നീണ്ട താടിയുമൊക്കെയായാല്‍ ബുദ്ധിജീവിയോ കലാകാരനോ ആയി എന്നൊരു ധാരണ നിലനില്ക്കുന്നുണ്ട്. (മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും വേഷങ്ങളില്‍ ഭരണകൂടം ആദ്യമൊക്കെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീടത് ഇല്ലാതായി. അവരവരുടെ മത വിശ്വാസമനുസരിച്ചും കാലഘട്ടത്തിലെ മാറ്ററ്റങ്ങള്‍ക്കനുസരിച്ചുമുള്ള വേഷങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. ഇതു കൊണ്ടാണ് ഇക്കാര്യം പ്രതേ്യകം വിവരിക്കാതിരുന്നത്).
കേരളീയരുടെ വേഷം അല്പ വസ്ത്രമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. സാരി കേരളീയമല്ല. സാരി പാഴ്‌സികളില്‍ നിന്നു കിട്ടിയതാണ്. ഹിന്ദിയിലെ 'സാഡി' യാണ് മലയാളികള്‍ 'സാരി'യാക്കിയത്. ദോത്തി (മുണ്ട്) ആദ്യമായി ഉപയോഗം തുടങ്ങിയത് ഈജിപ്തിലാണ്. തയ്യല്‍ വേല കണ്ടു പിടിച്ചപ്പോള്‍ ദോത്തിയില്‍ നിന്നു പാവാടയുണ്ടായി. മുണ്ടിന്റെ ഉപയോഗം പ്രചരിച്ചതിനെക്കുറിച്ച് കെ.ബാലകൃഷ്ണക്കുറുപ്പ് എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: “ഈജിപ്തിലെ വസ്ത്ര ധാരണ രീതി ഏതാണ്ട് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചു. വ്യാപാരാവശ്യത്തിനു വേണ്ടി ബന്ധപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ അറബികളും ഇന്ത്യക്കാരും ഈജിപ്ഷ്യന്‍ വസ്ത്ര രീതിയെ അനുകരിച്ചു”. ഷര്‍ട്ട് (കുപ്പായം) വന്നതും ഈജിപ്തില്‍ നിന്നു തന്നെ.
ഇറ്റലിയിലെ ഒരു നാടകത്തിലെ കോമാളി കഥാ പാത്രമായ പാന്റലൂണയില്‍ നിന്നാണത്രെ 'പാന്റ്‌സ്' എന്ന വാക്കു വന്നത്. പാന്റ്‌സ് എവിടുന്നു വന്നതായാലും ശരി ആണുങ്ങള്‍ക്ക് ഏറ്റവുമധികം യോജിച്ച വസ്ത്രം പാന്റ്‌സും ഷര്‍ട്ടും തന്നെ-കൂടുതല്‍ ഇറുക്കമുള്ളതാവരുതെന്നു മാത്രം. പെണ്‍കുട്ടികള്‍ക്ക് നല്ലത് ചുരിദാര്‍ തന്നെ. സാരിയെക്കാളും സെറ്റിനെക്കാളും മാന്യമായ വേഷമാണിത്. ഉപയോഗിക്കുവാന്‍ ഏറെ സൗകര്യ പ്രദവും. മുണ്ടും ഷര്‍ട്ടും സാരിയുമൊക്കെ കേരളീയമല്ലെന്നിരിക്കെ കൂടുതല്‍ സൗരകര്യപ്രദമായ വിദേശി വസ്ത്രങ്ങളെ സ്വീകരിക്കലല്ലേ ഉചിതം?

എന്നാല്‍, ചെറുപ്പക്കാരുടെ അതിരു കടന്ന ഫാഷന്‍ ഭ്രമത്തെ ചോദ്യം ചെയ്യാതിരുന്നു കൂടാ. പോക്കറ്റുകള്‍ സിക്‌സോ സിക്സ്റ്റി ഫൈവോ ആയിക്കോട്ടെ. വള്ളിയും നൂലുമൊക്കെ തൂങ്ങിക്കിടക്കട്ടെ. പക്ഷേ, വസ്ത്രം ധരിക്കുമ്പോള്‍ മാന്യത പാലിക്കണം. തീരെ ഇറക്കം കുറഞ്ഞ ഷര്‍ട്ട് (ഷോര്‍ട്ട്) ധരിക്കുന്ന ഫാഷന്‍ ഏറെ പ്രാചാരം നേടുകയുണ്ടായി. ഒപ്പം വൃത്തികെട്ടൊരു സ്റ്റൈലും എത്തി. ചന്തി കാട്ടി ചന്തം കാണിക്കുന്ന സ്റ്റൈല്‍-ചന്തിയില്‍ പാന്റ്‌സുടുക്കുന്ന സ്റ്റൈല്‍. പാന്റ്‌സ് ചന്തിയിലാണെങ്കില്‍ അതിനടിയിലുടുക്കുന്ന കോണകം കുറച്ച് കൂടി മുകളില്‍. കോണകക്കമ്പനിയുടെ പേര് പ്രദര്‍ശിപ്പിച്ച് കമ്പനിക്ക് പരസ്യം നല്‍കുന്ന ഫാഷന്‍. ഒന്നു കുമ്പിട്ടാല്‍ പിന്നിലുള്ളവര്‍ക്ക് ഈ കോണകക്കുട്ടപ്പന്മാരുടെ 'ഇടുക്കി മുതല്‍ മൂലമറ്റം വരെ'യുള്ള പ്രദേശങ്ങള്‍ കാണാന്‍ സാധിക്കും. (മൂലം കാണുക മൂലമുള്ള വിഷമം മൂലം ചില സ്‌കൂളുകളില്‍ ഷര്‍ട്ട് ഇന്‍സൈഡ് ആക്കാന്‍ സ്‌കൂളധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്).
മെട്രൊ സെക്ഷ്വല്‍ എന്ന ചിന്താ രീതിയുടെ ഭാഗമാണിത്. അതായത്, ആണുങ്ങളിലുള്ള പെണ്‍ ഭാവത്തെ വെളിവാക്കുന്ന അവസ്ഥ. മുമ്പൊക്കെ പെണ്ണുങ്ങള്‍ ചമഞ്ഞൊരുങ്ങാനായിരുന്നു ഏറെ സമയമെടുത്തിരുന്നത്. ഇന്ന് ഈ അവസ്ഥയിലേക്ക് ആണ്‍ കുട്ടികളും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നാട്ടില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറുകളും മെന്‍സ് വെയര്‍ ഷോപ്പുകളും ധാരാളമായി മുളച്ചു പൊങ്ങിക്കൊണ്ടിരിക്കുന്നത്. കോണകക്കച്ചവടക്കാരില്‍ നിന്നും വസ്ത്ര വ്യാപാരികളില്‍ നിന്നും പണം പറ്റി ചില ഉത്തരേന്ത്യന്‍ സിനിമാ സുന്ദരന്മാര്‍ കാണിക്കുന്ന ആഭാസത്തെ അന്ധമായി അനുകരിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഇന്നത്തെ യുവ തലമുറ. വാല്‍ക്കഷ്ണം:-പണമുള്ളവര്‍ക്ക,് ഇത്തരത്തില്‍ മാറി മാറി വരുന്ന ഏത് ആഭാസവും അനുകരിക്കുവാന്‍ സാധിക്കും. പക്ഷേ, പാവങ്ങളുടെ കാര്യമോ? ഇത്തരം ആഭാസങ്ങള്‍ അനുകരിക്കണം; അടിപൊളി മൊബൈല്‍ സെറ്റ് വേണം; സ്റ്റൈലില്‍ കത്തിച്ചു പറപ്പിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ വേണം; ബ്രോസ്റ്റ് വിഴുങ്ങണം. ബൈക്കില്‍ വന്ന് മാലപറിച്ചെടുക്കല്‍ പോലുള്ള കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും ഇക്കൂട്ടരാണ്.