My Blog List

Sunday, October 17, 2010

ഉലുവ

മിനിക്കഥ

സഹൃദയ സാഹിത്യ മാസിക (ഡിസംബര്‍ 2007)

ഉലുവ

ശങ്കരനാരായണന്‍ മലപ്പുറം
സ്ഥലം ഹയര്‍സെക്കന്ററി സ്‌കൂളിലെ മോഹനന്‍ മാഷിനെപ്പോഴും പരാതിയാണ്. ഉലുവ കുറയുന്നതിനാലാണ് പരാതി. തന്റെ പരാതി വീട്ടുകാരോടും കൂട്ടുകാരോടും മാത്രമല്ല പച്ചക്കറി-പലചരക്ക് കച്ചവടക്കാരോടും ബസ് കണ്ടക്ടറോടുമൊക്കെ പറയും.
''ആകെക്കൂടി കയ്യില്‍ ബാക്കിയുണ്ടാകുന്നത് കുറച്ച് ഉലുവ മാത്രം ''. ഫോട്ടോസ്റ്റാറ്റു കടയില്‍ ജോലി ചെയ്യുന്ന കുട്ടിയോടാണ് പരാതി പറഞ്ഞത്.
''സാറിന്റെ ആകെ ചെലവാകുന്ന ഉലുവേന്റെ കണക്കൊന്നു തരി. ഞാനൊന്ന് കൂട്ടി നോക്കട്ടെ ''.
മോഹനന്‍ മാഷ് കണക്കു പറഞ്ഞു കൊടുത്തു.
''സാറിന് ആകെ കിട്ടുന്ന ഉലുവയില്‍ കറന്റിന് മുന്നൂറ്റന്‍പത് ഉലുവ. വെള്ളത്തിന് നൂറ് ഉലുവ. കേബിള്‍ വാടക നൂറ്റന്‍പത് ഉലുവ. ഫോണിന് അറുനൂറു ഉലുവ. പ്രോവിഡന്റ് ഫണ്ടിലിടുന്നത് മൂവായിരം ഉലുവ. കനറാ ബാങ്കിലിടുന്നത് ആയിരം ഉലുവ. ഫിനാന്‍ഷ്യല്‍ കുറി ആയിരം ഉലുവ. വാഷിംഗ് മെഷ്യന്‍ വാങ്ങിയതിന്റെ അടവ് ആയിരം ഉലുവ. ഇന്‍ഷൂറന്‍സ് എഴുനൂറ്റന്‍പത് ഉലുവ. ഇംഗ്‌ളീഷ് മീഡിയം ഫീസും വണ്ടി വാടകയും മുന്നൂറ്റന്‍പത് ഉലുവ. ഇറച്ചി, മീന്‍, അരി, പച്ചക്കറി, പാല്‍, പത്രം, മംഗളം, മനോരമ, ഗൃഹലക്ഷ്മി, ബാലരമ, ജോതിഷ രത്‌നം തുടങ്ങിയവക്ക് അയ്യായിരം ഉലുവ. ലോട്ടറി ടിക്കറ്റിന് നൂറ് ഉലുവ. പിന്നെ വെള്ളംകുടി വകയില്‍ അഞ്ഞൂറ് ഉലുവ. അല്ലറചില്ലറ ഇരുനൂറ്റന്‍പത് ഉലുവയും. ശരിയാണല്ലോ. എനിക്കൊരു മാസത്തില്‍ ആകെ കിട്ടുന്ന ഉലുവ പോലും സാറിന്റെ കയ്യില്‍ ബാക്കി വരില്ല. സാറിന്റെ കാര്യം വളരെ കഷ്ടം തന്നാണേയ് ''
...............

Tuesday, October 12, 2010

സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി

'കേരള ശബ്ദം' വാരിക-17.02.2008


ലോ വെയ്സ്റ്റ് അഥവാ സൂക്കൂര്‍ സുന്ദരന്മാരുടെ ചന്തി
ശങ്കരനാരായണന്‍ മലപ്പുറം
        ''അച്ചിപ്പുടവ അച്ചികള്‍ക്ക് (നായര്‍ സ്ത്രീകള്‍ക്ക്) മാത്രം അവകാശപ്പെട്ടതാണ്. മേല്‍മുണ്ട് മറ്റു സ്ത്രീകള്‍ക്കു പാടില്ല. മാറു മറയാതെ തന്നെ കിടക്കണം. ഒരു ഈഴവത്തി മുട്ടിനു കീഴെ നില്‍ക്കുന്ന മുണ്ടുടുത്തു പോകുന്നതു കണ്ട് അരിശം പൂണ്ട നായന്മാര്‍ അവളെക്കൊണ്ട് ആ മുണ്ടഴിപ്പിച്ചതിന് ആറാട്ടു വേലായുധപ്പണിക്കര്‍ ഒരു വലിയ ലഹള തന്നെ നടത്തിയതായി കേട്ടിട്ടുണ്ട്.....മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷനറിമാര്‍ പരിഷ്‌കരിച്ചു; നായര്‍ സ്ത്രീകളെപ്പോലെ മേല്‍മുണ്ടും മാറുമറപ്പുമായി. അത് നായന്മാര്‍ക്ക് രസിച്ചില്ല. അടിയായി ലഹളയായി, സ്ത്രീകളുടെ തുണിയുരിയലായി. ഗവണ്‍മെന്റ് കിഴ് നടപ്പിന്റെ പേരില്‍ മേല്‍ജാതികളുടെ വശം ചേര്‍ന്ന് ഏഴജാതികളുടെ മുണ്ട് അഴിപ്പിക്കാന്‍ കൂട്ടുനിന്നു. മാധവരായര്‍ ദിവാന്റെ കല്‍പ്പനകള്‍ പുറപ്പെട്ടു. മുല മറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റു പെണ്ണുങ്ങള്‍ അനുകരിക്കരുതെന്ന്; അത് ചട്ട വിരോധമാണെന്ന്; ശിക്ഷിക്കുമെന്ന്; ലഹളകള്‍ അമര്‍ത്തുമെന്ന്; ന്യായം നടത്തുമെന്ന്. പക്ഷേ, നിയന ലംഘനം പിന്നെയും നടന്നു''
         1933-35 കാലത്ത് എസ.്എന്‍.ഡി.പി.യുടെ ജനറല്‍ സെക്രട്ടറി പദം അലങ്കരിക്കുകയും, 1954 ല്‍ തിരു-കൊച്ചി മുഖ്യമന്ത്രിയാവുകയും ചെയ്ത സാമൂഹിക വിപ്‌ളവകാരി സി.കേശവന്റെ ആത്മകഥയില്‍ (ജീവിത സമരം, പേജ് 72) നിന്നെടുത്ത വാക്കുകളാണ് മേലുദ്ധരിച്ചത്.
           നായര്‍ സ്ത്രീകള്‍ക്കും ഒരുകാലത്ത് കുപ്പായം ധരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. നമ്പൂതിരി സ്ത്രീകളുടെ കാര്യം ഇതിലേറെ കഷ്ടമായിരുന്നു. മറക്കുടയ്ക്കുള്ളിലെ മഹാ നരകത്തില്‍ കഴിയുകയായിരുന്നു അവര്‍. 1994 ല്‍ അന്തരിച്ച (89-ാമത്തെ വയസ്സില്‍) ഇട്ട്യാംപറമ്പത്ത് ശ്രീദേവീ അന്തര്‍ജ്ജനമാണ് (വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്‌ളൗസ് ധരിച്ച നമ്പൂതിരി സ്ത്രീ.
         1893 ല്‍ അയ്യങ്കാളി നടത്തിയ 'വില്ലുവണ്ടി സമരം'മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുകൂടി വേണ്ടിയുള്ളതായിരുന്നു. മുണ്ട് നീട്ടിയുടുക്കുവാനോ മാറ് മറയ്ക്കാനോ അവര്‍ണര്‍ക്കാര്‍ക്കും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ സവര്‍ണ മേധാവിത്വത്തെ വെല്ലുവിളിച്ച് അയ്യന്‍കാളി മുണ്ട് നീട്ടിയുടുക്കുകയും,അരക്കയ്യന്‍ ബനിയനിട്ട് അതിനുമേലൊരു മേല്‍മുണ്ടും പുതച്ച് അതിനു പുറമെ തലയിലൊരു വട്ടക്കെട്ടും കെട്ടിയായിരുന്നു അയ്യന്‍കാളി 'വില്ലുവണ്ടി സമരം നടത്തിയത്. 'എടെടാ മേല്‍മുണ്ട്'എന്നതായിരുന്നു ആദ്യത്തെ സവര്‍ണ ഗര്‍ജ്ജനം. 'ഈ കത്തിയും കൊക്കില്‍ ജീവനും ഉള്ള കാലത്തോളം കാളിയോട് ഇതൊന്നും നടക്കില്ല'എന്ന് തിരിച്ച് ഗര്‍ജ്ജിച്ച അയ്യന്‍കാളിയുടെ വില്ലുവണ്ടി മുന്നോട്ടു കുതിക്കുക തന്നെ ചെയ്തു.
അയ്യന്‍കാളിയുടെ ഈ വില്ലുവണ്ടി സമരവും മറ്റനേകം പ്രക്ഷോഭങ്ങളും വഴിയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മാന്യമായി വസ്ത്രം ധരിക്കാന്‍ അവകാശം ലഭിച്ചത്.
ഇന്ന് നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളൊന്നും കേരളീയമല്ല എന്നതാണ് വാസ്തവം. പാന്റ്‌സും കോട്ടും മാത്രമല്ല കുപ്പായവും മുണ്ടുമൊക്കെ പുറത്തു നിന്നു വന്നവയാണ്. ഇന്നത്തെ രീതിയിലുള്ള മുണ്ടിന്റെ ഉത്ഭവം ഈജിപ്റ്റില്‍ നിന്നാണ്. കേരളീയ വേഷമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന സാരി ഉത്തരേന്ത്യക്കാരുടെ വേഷമാണ്. ഹിന്ദിയിെല 'സാഡി'കടമെടുത്താണ് നമ്മള്‍ 'സാരി'ഉണ്ടാക്കിയത്.
കേരളീയരുടെ പാരമ്പര്യം വേഷം എന്താണെന്നു ചോദിച്ചാല്‍ അതിനുത്തരം വേഷമില്ലായ്മ അഥവാ അല്‍പ്പ വസ്ത്രം എന്നാണ്. നിലവിലുള്ള സൗകര്യമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഏറ്റവും നല്ല വസ്ത്രം ചുരിദാറും ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമാണ്.
           'സുക്കൂറ് സുന്ദരനാ, ഓനൊരു വല്ലാത്ത സംഭവാ' എന്ന പാട്ട് മലബാറില്‍ ഈയിടെ ഏറെ പ്രാചാരം നേടുകയുണ്ടായി. ഒരു ആല്‍ബത്തിലെ പാട്ടാണിത്. കര്‍ഷകന്റെ മകനായ സുക്കൂര്‍ പണിയൊന്നും ചെയ്യാതെ ഉമ്മയുടെ മാല വിറ്റും വീടിന്റെ ആധാരം പണയം വച്ചും കാശുണ്ടാക്കി സ്റ്റൈലന്‍ വേഷത്തില്‍ മുടിയും നീട്ടി ബൈക്കില്‍ ചെത്തി നടക്കുന്നതും അവസാനം ബാപ്പ സുക്കൂറിനെ കൈകാര്യം ചെയ്യുന്നതുമാണ് പാട്ടിലെ പ്രമേയം. ഇത്തരം സുക്കൂര്‍ സുന്ദരന്മാരുടെ എണ്ണം വല്ലാതെ കൂടിയിരിക്കുകയാണ്. ഫാഷന്റെ പേരില്‍ എന്തുമാകാം എന്നൊരവസ്ഥയുണ്ടായിരിക്കുകയാണ്.
           യുവത്വം സൗന്ദര്യബോധമുള്ളവരാകുന്നതില്‍ തെറ്റില്ല. കാലഘട്ടം മാറുന്നതനുസരിച്ചും സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ചും വസ്ത്രധാരണ രീതിയിലും മാറ്റം വരാം. ഇത് അംഗീകരിക്കുവാന്‍ സാധിക്കാത്ത പാരമ്പര്യവാദികളുടെ ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകതന്നെ വേണം. പക്ഷേ, മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ഫാഷനുകള്‍ സ്വീകരിക്കാമോ? നിര്‍ഭാഗ്യവശാല്‍ സുക്കൂര്‍ സുന്ദരന്മാര്‍ അതാണ് ചെയ്യുന്നത്. ഷര്‍ട്ടിന്റെ ഇറക്കം അരക്കെട്ടിനൊപ്പം എന്നതാണ് പുതിയ സ്റ്റൈല്‍. പാന്റ്‌സിടുന്നത് ലോ വെയ്സ്റ്റ് സ്റ്റൈലില്‍. അതായത് അരക്കെട്ടിനു താഴെ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ചന്തിയില്‍ പാന്റ്‌സുടുക്കുന്ന സ്റ്റൈല്‍. ഒന്നു കുമ്പിട്ടാല്‍ പിന്നിലുള്ളവര്‍ക്ക് സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി മാത്രമല്ല അവരുടെ 'ഇടുക്കി മുതല്‍ മൂലമറ്റം വരെയുള്ള ഭാഗങ്ങള്‍' കാണാന്‍ സാധിക്കും. പിന്നിലുള്ളവര്‍ക്ക് മുന്നില്‍ കണ്ണുകളുണ്ടെന്ന് പിന്നില്‍ കണ്ണുകളില്ലാത്ത ഈ സുക്കൂര്‍ സുന്ദര വിഡ്ഡികള്‍ മനസ്സിലാക്കുന്നില്ല.
                                              
           സുക്കൂര്‍ സുന്ദരന്മാരുടെ മറ്റൊരു സ്റ്റൈലാണ് കോണക പ്രദര്‍ശന സ്റ്റൈല്‍. കോണകം അരക്കെട്ടിനു താഴെയും അതിന്റെ താഴെ ചന്തിയില്‍ പാന്റ്‌സും ധരിച്ച് 'എന്റെ കോണകം കാണൂ; കോണകക്കമ്പനിയുടെ പേരും വായിക്കൂ' എന്ന ഭാവത്തോടെ നടക്കുന്ന കോണകക്കുട്ടപ്പന്മാരെ റോഡിലും ബസ്സിലുമൊക്കെ ധാരാളമായി കാണാന്‍ സാധിക്കും.
          നഗ്നത മറയ്ക്കാന്‍ അനുവദിക്കാതിരിക്കുന്നതും നഗ്നത സ്വയം പ്രദര്‍ശിപ്പിക്കുന്നതും പണ്ടത്തെ സവര്‍ണ സംസ്‌കാരമാണ്. പണ്ടത്തെ നീചമായ സംസ്‌കാരത്തിനെതിരെ പടുത്തുയര്‍ത്തിയ നല്ല സംസ്‌കാരത്തിനു നേരെ ചന്തി തിരിക്കുന്ന നടപടിയാണിത്. അറിഞ്ഞോ അറിയാതെയോ ഇങ്ങനെ ചന്തി കാണിക്കുന്നവര്‍, മാന്യമായി വസ്ത്രം ധരിക്കാന്‍ വേണ്ടി സമരം നടത്തിയ വിപ്‌ളവകാരികളെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത ഓര്‍ക്കണം.
....................



Monday, October 11, 2010

അമ്മുവേടത്തി

മിനിക്കഥ
സഹൃദയ മാസിക-സെപ്തംബര്‍,2006
അമ്മുവേടത്തി
ശങ്കരനാരായണന്‍ മലപ്പുറം
'' ന്റെ തങ്കേ, അണക്ക് കേക്കണോ. ള്ള പണീലൊക്കെ ന്റെ കുഞ്ഞാപ്പു തലടും. ന്നാ ഒറ്റപ്പൈസ കുടീക്ക് ങേ! ഹേ!! ''
അമ്മേ്വട്ത്തീടെ നാവില്‍ നിന്നും വീഴുന്ന രസം നുകരാനായി തങ്ക ചോദിച്ചു.
'' ന്താ മ്മടെ കുഞ്ഞുട്ടീന്റെ വര്‍ത്താനം. ഓന്‍ ദുബായീന്ന് വിളിക്കാറില്ലേ? ''
'' ങും ! ഓന്റെ കത അയ്‌ലേറെ വല്‍ത്. ഫോണിക്കൂടെ കലോ കലോ......കലോ കലോന്ന് പറഞ്ഞാല് കുടീലെ കാര്യം നടക്ക്വോ തങ്കേ? ജ്ജ് പറയ്. ഓന്റെ ഓളാണെങ്കി പത്തും തെയ്ഞ്ഞ് പെറാനായി. ഓനാണെങ്കി പോയിട്ട് രണ്ടുമൂന്നു കൊല്ലായി. ആലോയ്ച്ച്ട്ട് ഒര് പിടിം കിട്ട്ണില്ല്യ ന്റെ തങ്കേ ''
പക്ഷേ, തങ്കയ്ക്ക് 'പിടി' കിട്ടി. അതോടെ രസവും കിട്ടി.
'' ഞാം പോക്വാണ് അമ്മേ്വട്‌ത്തേ്യ. ഓല് പ്പൊ പണി കയ്ഞ്ഞ് വരും. കൂട്ടാനൊന്നും ണ്ടാക്കീട്ടില്ല്യ ''
ഇങ്ങനെ പറഞ്ഞ് ഉള്ളില്‍ ഊറിച്ചിരിച്ചുകൊണ്ട് തങ്ക നേരെ പോയത് നബീസൂന്റെ വീട്ടിലേക്കായിരുന്നു.
.........................

വേദന

ഇന്ന് മാസിക-ഡിസംബര്‍, 2007
കാപ്‌സ്യൂള്‍ക്കഥ

വേദന
ശങ്കരനാരായണന്‍ മലപ്പുറം
“ എടാ നിന്നെ പത്തു മാസം ചുമന്ന് വേദന സഹിച്ച് പെറ്റ എന്നോടാണോ നീയിങ്ങനെ പെരുമാറുന്നത് ? “
“ നുണ, പച്ച നുണ! പ്രസവ സമയമടുത്തിട്ടും വേദന ഒട്ടും വരാത്തതിനാല്‍ സിസേറിയന്‍ നടത്തിയാണ് എന്നെ കീറിയെടുത്തത് എന്നാണല്ലോ കേട്ടിട്ടുളളത് “
...............

Sunday, October 10, 2010

പറ്റിക്കല്ലേ!

ഇന്ന് ഇന്‍ലന്‍ഡ് മാസിക-ഒക്‌ടോബര്‍,2010 *

കാപ്‌സ്യൂള്‍ക്കഥ

പറ്റിക്കല്ലേ!

ശങ്കരനാരായണന്‍ മലപ്പും
'' ന്നാ ഞാനിറങ്ങട്ടെ. ഞാന്‍ പിന്നീട് വരാം. അപ്പോഴേക്കും ആശുപത്രീന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍പ്പോയി എന്നെ പറ്റിക്കല്ലേ! ''
................
* ശ്രീ: മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്നതും 29-ാം വര്‍ഷത്തിലെത്തിയതുമായ ഇന്‍ലന്‍ഡ് മാസിക. വാര്‍ഷിക വരിസംഖ്യ 25 രൂ. വിലാസം:-ഇന്ന്, മലപ്പുറം-676 505.

Saturday, October 09, 2010

ഹച്ചന്‍

'വാരാദ്യമാധ്യമം' 19.08.2007

കാപ്‌സ്യൂള്‍ക്കഥ

ശങ്കരനാരായണന്‍ മലപ്പുറം
ഹച്ചന്‍
'' ഹലോ! അച്ഛാ........അജിത്താണ്. പിന്നേയ് അച്ഛന്റെ മരുന്ന് നാളെ വാങ്ങിയാല്‍പ്പോരേ? ഹച്ചിന്റെ കൂപ്പണെടുത്തപ്പോള്‍ പൈസ തീര്‍ന്നു. വെക്കട്ടേ..........''
........

പ്രൊഫ: സുധീഷ് ചെരുപ്പൂരി അടിക്കുമോ?


പ്രൊഫ: സുധീഷ് ചെരുപ്പൂരി അടിക്കുമോ?
പ്രൊ: എം.എന്‍.വിജയന്റെ ശിഷ്യനായ പ്രൊഫ: സുധീഷ് ചെരുപ്പൂരി അടിക്കുമോ? പേടിക്കണം! ഊരാനൊരു ചെരുപ്പും അടിക്കാനൊരു കൈയും ഇല്ലാതായിരിക്കുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് (മാധ്യമം-04.10.2010). എം.എന്‍.വിജയന്‍ സാംസ്‌കാരിക വേദി തൃശ്ശൂര്‍ പ്രസ് ക്‌ളബ്ബില്‍ സംഘടിപ്പിച്ച എം.എന്‍.വിജയന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഇദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചില കാര്യങ്ങള്‍ പറയുന്നതിനു മുമ്പ് ചെരുപ്പൂരി അടിക്കണമെന്ന് എം.എന്‍.വിജയന്‍ പറഞ്ഞിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.
ചെരുപ്പിനെത്തന്നെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് എം.എന്‍.വിജയന്‍. പിണറായി വിജയനെ ചീത്ത പറഞ്ഞ് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് 'സഖാവ് കൃഷ്ണപ്പിള്ള ചെരുപ്പ് ധരിച്ച് കാറില്‍ പോകുമ്പോള്‍'എന്നായിരുന്നു (പച്ചക്കുതിര മാസിക-ഒക്‌ടോബര്‍, 2006). ആ ലേഖനത്തില്‍, വാഹന യാത്രയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ' വാഹനത്തില്‍ കയറുക എന്നു പറഞ്ഞാല്‍ ജനങ്ങളില്‍ നിന്നകലുക എന്നാണ്'. വളരെ ശരിയല്ലേ! അദ്ദേഹം പ്രസംഗിക്കാനായി കൊടുങ്ങല്ലൂരില്‍ നിന്നു മഞ്ചേശ്വരത്തേയ്ക്കും പാറശാലയിലേക്കും മറ്റും നടന്നല്ലേ പോയിരുന്നത്!!. ഇദ്ദേഹത്തിന്റെ ഇത്തരം ഗീര്‍വാണങ്ങളെക്കുറിച്ചും മറ്റു സവര്‍ണ നിലപാടുകളെക്കുറിച്ചും ഞാന്‍ 'കേരളശബ്ദ'ത്തില്‍ (14.01.2007)'' പാഠം പഠിപ്പിക്കുന്ന ബുദ്ധിജീവിയുടെ വെളിപാടുകള്‍'' എന്ന തലക്കെട്ടിലൊരു ലേഖനം എഴുതിയിരുന്നു.
എം.എന്‍.വിജയന്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ ഒട്ടും കഴമ്പില്ലെന്നല്ല പറയുന്നത്. പക്ഷേ, അവസരവാദം തന്നെയായിരുന്നു ഇതിന്റെയൊക്കെ അടിസ്ഥാനം. എം.എന്‍.വിജയന്റെ അവസരവാദങ്ങളെക്കുറിച്ച് അല്പം കാര്യങ്ങള്‍. സാംസ്‌കാരി കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായ ഡോ: സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് എഴുതി വച്ച ഒരു ലേഖനത്തിന്റെ തുടക്കത്തിലെഴുതിയ വരികളാണിത്. ഫ്രൊ: സുധീഷ് ചെരുപ്പൂരി അടിക്കാന്‍ വരില്ലെന്ന് കരുതട്ടെ!
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലേക്ക് മാറുന്നത് അവസരവാദമല്ല. ശരി എന്നു വിശ്വസിച്ചത് തെറ്റാണെന്നും തെറ്റാണെന്ന് ധരിച്ചിരുന്നത് ശരിയാണെന്നും ബോധ്യപ്പെട്ട് പാര്‍ട്ടി മാറിയാല്‍ അതൊരിക്കലും അവസരവാദമാവില്ല. മറിച്ച്, കാര്യ ലാഭത്തിനു വേണ്ടിയാണെങ്കില്‍ അവസരവാദമാവുകയും ചെയ്യും. പ്രതേ്യക കാര്യം സാധിക്കാന്‍ വേണ്ടിയല്ലെങ്കില്‍ കൂടി, ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി അന്ധമായി വാദിക്കുകയും പിന്നീട് ഏതോ പ്രശ്‌നത്തിന്റെ പേരില്‍ അവരോട് തെറ്റി എതിര്‍ ചേരിയില്‍ വന്ന് അവരെ അന്ധമായി ചീത്ത പറയുകയും ചെയ്യുന്നത് അവസരവാദമാണ്. ഇത്തരത്തില്‍പ്പെട്ട ഒന്നാം നമ്പര്‍ അവസരവാദിയായിരുന്നു നമ്മളെ നോക്കി ചിരിച്ചു കൊണ്ട് മരിച്ച പ്രൊഫ: എം.എന്‍.വിജയന്‍ (വിജയന്‍ മാഷിന്റെ മരണം വളരെ സുന്ദരമായൊരു മരണമായിരുന്നു. ഇക്കാര്യത്തില്‍ വളരെ ഭാഗ്യവാനായിരുന്നു അദ്ദേഹം). സാമാന്യ മര്യാദാ ബോധം ഉള്ളയാള്‍ ചെയ്യാന്‍ പാടില്ലാത്ത പണിയാണ് ഇദ്ദേഹം ‘ദേശാഭിമാനി’ വാരികയുടെ പത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത്. ‘ദേശാഭിമാനി’ വാരികയുടെ പത്രാധിപസ്ഥാനത്തിരുന്നു കൊണ്ട് തന്നെ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ‘പാഠ’ ത്തിന്റെ പത്രാധിപരായി. ഇതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം മാന്യന്മാര്‍ക്കു ചേര്‍ന്നതായിരുന്നില്ല. “ ഞങ്ങള്‍ ‘പാഠ’ത്തിലൂടെ പറയാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കാര്യങ്ങളല്ല; ജനങ്ങളുടെ കാര്യങ്ങളാണ്. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ് എന്ന് വിമാനത്തില്‍ പറന്നു വന്ന് വിളിച്ചു പറഞ്ഞാല്‍ പോരാ….”എന്നൊക്കെയായിരുന്നു തട്ടിവിട്ട ഗീര്‍വാണങ്ങള്‍ (മാതൃഭൂമി വാരിക,14.10.2007). ഇതിന്റെ അര്‍ത്ഥം ‘ദേശാഭിമാനി’ ജനങ്ങളുടെ കാര്യം പറയുന്ന പ്രസിദ്ധീകരണമല്ല എന്നാണ്. പിന്നെ എന്തിനാണ് എം.എന്‍.വിജയന്‍ ജന വിരുദ്ധമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപച്ചുമതല കെട്ടിപ്പിടിച്ച് കിടന്നത് ? രാജി വച്ച് മാന്യമായി പുറത്ത് പോകണമായിരുന്നു. നാവ് എങ്ങോട്ടും വളയ്ക്കാവുന്ന സാധനമാണ് എന്നു കരുതി പറയുന്നതെന്തും ന്യായമാവില്ലല്ലോ.
തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന്‍ എന്ന അദ്ധ്യാപകനെ, ക്‌ളാസ് മുറിയില്‍ കൊച്ചു കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന സംഭവത്തെ ( കൊല്ലാനായി തെരഞ്ഞെടുത്ത പശ്ചാത്തലത്തെ) ഒരൊറ്റ സി.പി.എം. കാരനും ന്യായീകരിച്ചിട്ടില്ല. എന്നാല്‍, എം.എന്‍. വിജയന്‍ ഇതിനെ ന്യായീകരിച്ച് ഘോരഘോരം പ്രസംഗിച്ചു. ഇതേക്കുറിച്ച് കെ.വേണു ഇങ്ങനെ അഭിപ്രായപ്പെട്ടു (മാതൃഭൂമി വാരിക, 21.10.2007): “അതിനെ ന്യായീകരിച്ച് അദ്ദേഹമെഴുതിയത് കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് അദ്ദേഹത്തോട് കടുത്ത വെറുപ്പാണ് തോന്നിയത് “. അതെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ച പാഠം പത്രാധിപര്‍ അന്ന് സി.പി.എമ്മിന്റെ എതിരാളിളെ പാഠം പഠിപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്കാരെക്കാള്‍ വലിയ പാര്‍ട്ടി ഭക്തി അദ്ദേഹം കാണിച്ചു. മറു കണ്ടം ചാടിയപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതും ഈ അന്ധമായ (വിരോധ) ഭക്തി തന്നെയായിരുന്നു. അല്ലാതെ അതില്‍ സാംസ്‌കാരികവും രാഷ്ട്രീയവുമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ രാഷ്ട്രീയമെന്നു വിളിക്കാമെങ്കില്‍ ഈ രാഷ്ട്രീയത്തെയാണ് അവസരവാദ രാഷ്ട്രീയം എന്നു വിളിക്കേണ്ടത്.
.................

Friday, October 08, 2010

മിനിക്കഥ-പെണ്ണ്

(മക്തബ്-22.01.2010)

മിനിക്കഥ
പെണ്ണ്

ശങ്കരനാരായണന്‍ മലപ്പുറം

“ ഓ നാശം. പെണ്ണുങ്ങള്‍ കയറി വരുന്നുണ്ട് ”
ബസ്സില്‍ സ്ത്രീകളുടെ സീറ്റില്ലിരുന്ന് യാത്ര ചെയ്യുന്ന അയാള്‍ പ്രാകി. പക്ഷേ, അയാള്‍ അവിടെത്തന്നെയിരുന്നു. തന്റെ അമ്മയേക്കാള്‍ പ്രായമുള്ള വൃദ്ധയായ സ്ത്രീ. അവര്‍ കമ്പി പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആടുന്നു. തോളിലൊരു കൊച്ചു കുഞ്ഞും കയ്യിലൊരു ബാഗുമായി ആടിക്കളിക്കുന്ന മറ്റൊരു സ്ത്രീ. വീഴാതിരിക്കാനായി അവരെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി. യാത്രക്കാരില്‍ ചിലര്‍ ഒച്ച വെച്ചെങ്കിലും അയാള്‍ അവിടെത്തന്നെ കുത്തിയിരുന്നു. അവസാനം കണ്ടക്ടര്‍ ഇടപെട്ടു. അയാള്‍ മുഖം വീര്‍പ്പിച്ച് സ്ത്രീ വര്‍ഗ്ഗത്തെ ശപിച്ച് കുറച്ചു നേരം കൂടി അവിടെത്തന്നെയിരുന്നു. പിന്നെ എന്തൊക്കെയോ പ്രാകിപ്പറഞ്ഞ് അയാള്‍ ധൃതിയില്‍ എണീറ്റു. അയാളുടെ തല മുകളിലെ റാക്കില്‍ ശക്തിയായി ഇടിച്ചു. അയാള്‍ അറിയാതെ നിലവിളിച്ചു:
“ അയ്യോ ! അമ്മേ !! ”
........................

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ

'മക്തബ്' സായാഹന്ന ദിനപത്രം-09.07.2008
'കേരള ശബ്ദം' വാരിക, 07.09.2008

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ
ശങ്കരനാരായണന്‍ മലപ്പുറം
ബ്രിട്ടീഷ് മേധാവത്വത്തില്‍ നിന്നു ഇന്ത്യയെ മോചിപ്പിച്ച വ്യക്തികളില്‍ എന്തുകൊണ്ടും പ്രമുഖന്‍ ഗാന്ധിജിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ചെയ്ത കാര്യങ്ങള്‍, അതു ശരിയായാലും തെറ്റായാലും അദ്ദേഹം തുറന്നു പറയുകയും എഴുതുകയും ചെയ്തു.
പക്ഷേ, ഗാന്ധിജിക്ക് ഗുരുതരമായ ഒരു തെറ്റു പറ്റി. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. ഇതു പക്ഷേ, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയായിരുന്നില്ല എന്നതും സത്യം തന്നെ. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ചുണ്ടാക്കിയതാണല്ലോ ജാതി വ്യവസ്ഥ. ഈ ചാതുര്‍വര്‍ണ്യത്തിലെ (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍) മൂന്നാം വര്‍ണ്ണത്തില്‍പ്പെട്ട വൈശ്യനായിരുന്നു ഗാന്ധിജി. ഈ വൈശ്യനാണ് ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തിനുവേണ്ടി വാദിച്ചത്. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗാന്ധിജിക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത്.
ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന മാനവ വിരുദ്ധ നിലപാടിനെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പെരിയോര്‍ ഇ.വി.രാമസ്വാമി നായക്കര്‍ കോണ്‍ഗ്രസ്സില്‍ നിന്നു രാജി വച്ച് ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയത് ഗാന്ധിജിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. ശ്രീനാരായ ഗുരുവും കുമാരനാശാനുമൊക്കെ മിതമായ ഭാഷയില്‍ ഗാന്ധിജിയെ ചോദ്യം ചെയ്തപ്പോള്‍ സഹോദരനയ്യപ്പന്‍ കടുത്ത ഭാഷയിലാണ് ഗാന്ധിജിയെ ചോദ്യം ചെയ്തത്. എന്നാല്‍, ഗാന്ധിജിയെ ഏറ്റവും ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്ത വ്യക്തി ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്കറാണ്. ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തെ അതി സൂക്ഷ്മമായി വിശകലനം ചെയ്ത് അതിന്റെ ദോഷ വശങ്ങള്‍ വളരെ വ്യക്തമായിത്തന്നെ അദ്ദേഹം തുറന്നുകാട്ടി. '' ഗാന്ധിയും കോണ്‍ഗ്രസ്സും അയിത്ത ജാതിക്കാര്‍ക്കെന്തു ചെയ്തു'' എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. (ഇതു വായിച്ചാല്‍ ഏഴാം തരം പാഠപുസ്തകത്തിനെതിരെ തെരുവിലിറങ്ങിയ കെ.എസ്.യു.ക്കാര്‍ ബോധംകെട്ടു വീഴും. ഈ ഗ്രന്ഥം കേന്ദ്ര സര്‍ക്കാരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നുത്). ജാതിയെ സംബന്ധിച്ച് ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ഗാന്ധിസത്തിന്റെ ഈ വശം കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്.
ജാതി മുതലായവ ഉണ്ടാക്കിയത് കലിയുഗ ബ്രാഹ്മണരാണെന്ന് സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്. ഈ ജാതി വ്യവസ്ഥയാണ് ഇന്ത്യയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. നുണക്കഥകള്‍ പറഞ്ഞ് മണ്ണില്‍ പണിയെടുക്കുന്നവരുടെ പക്കലുണ്ടായിരുന്ന ഭൂമി മുഴുവന്‍ ബ്രാഹ്മണന്‍ സ്വന്തമാക്കി. ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് ഭൂമി 'ബ്രഹ്മസ്വ'ങ്ങളും ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് ഭൂമി 'ദേവസ്വ'ങ്ങളുമാക്കി. മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെ അടിമകളാക്കി. അവരുടെ ചോരയും നീരു വിയര്‍പ്പും ഊറ്റിക്കുടിച്ച് അവര്‍ (ത്രൈവര്‍ണികര്‍; ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യന്മാര്‍) മദിച്ചു രസിച്ചു സുഖിച്ചു ജീവിച്ചു.
പശുക്കള്‍ക്ക് ഗോത്വം എന്ന ജാതിയുള്ളതുപോലെ മനുഷ്യര്‍ക്ക് മനുഷ്യ ജാതി മാത്രമേയുള്ളുവെന്നും ബ്രാഹ്മണര്‍ തുടങ്ങിയ ജാതികളില്ലെന്നും ശ്രീനാരായണ ഗുരു പറയുകയുണ്ടായി. ബ്രാഹ്മണിസത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച വ്യക്തിയായ ഡോ: ബി.ആര്‍.അംബേദ്കര്‍ പറഞ്ഞു (ഡോ: അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 17, പേജ് 62,63): '' ഇന്ത്യയിലെ അടിമ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണ മനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം ഹതാശരും ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണ്ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്.....ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷണ്ഡന്മാരും ചൈതന്യ ശൂന്യരും പൗരുഷ ഹീനരും ആയിട്ടുണ്ടെങ്കില്‍ അത് അവരെ യുഗങ്ങളായി സമ്പൂര്‍ണ്ണ നിരായുധീകരണത്തിനിരയാക്കിയ ബ്രാഹ്മണ നയത്തിന്റെ ഫലമാണ്.''
എന്നാല്‍, ഗാന്ധിജിയുടെ അഭിപ്രായം ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ളതായിരുന്നു. ഗാന്ധജി പറഞ്ഞു (യംഗ് ഇന്ത്യ, 19.03.1925): '' മനുഷ്യരാശിയിലെയും ഹിന്ദുമതത്തിലെയും ഏറ്റവും ശ്രേഷ്ഠമായ ഒരു പുഷ്പമാണ് ബ്രാഹ്മണന്‍. ആ പുഷ്പത്തിന്റെ നാശത്തിനു വഴി തെളിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യുകയില്ല''. 'ശ്രഷ്ഠമായ പുഷ്പത്തിന്റെ'താഴെയുള്ള 'മുള്ളുകള്‍' മുള്ളുകളായത് അവര്‍ ചെയ്ത മുന്‍ജന്മ കര്‍മ്മഫലം കൊണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. ആയതിനാല്‍ 'മുള്ളുകള്‍' മുന്‍ജന്മ കര്‍മ്മഫലം അനുഭവിച്ചുതീര്‍ക്കണമെന്നും ഗാന്ധിജി പറഞ്ഞു. ഓരോ ജാതിക്കാരും അവരവരുടെ പൂര്‍വ്വീകര്‍ ചെയ്യുന്ന ജോലികള്‍ തന്നെ നിര്‍ബന്ധമായും ചെയ്യണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിജി പറയുന്നത് നോക്കുക: ''പൂര്‍വ്വീകരുടെ പരമ്പരാഗതമായ തൊഴില്‍ ചെയ്തു നാം ഓരോരുത്തരും നമ്മുടെ ആഹാരാവശ്യങ്ങള്‍ സമ്പാദിക്കണമെന്നാണ് വര്‍ണ നിയമം അനുശാസിക്കുന്നത്‌ന്. അത് നമ്മുടെ അവകാശങ്ങളെയല്ല, കര്‍ത്തവ്യങ്ങളെയാണ് നിര്‍വ്വചിചിക്കുന്നത് ''.
ജാതി വിവേചനവും ജാതി സമ്പ്രദായവും ദൈവ ചൈതന്യത്തിനെതിരാണെങ്കിലും ഗാന്ധജി അതില്‍ യുക്തിയും ശാസ്ത്രീയതയും കണ്ടു. ഗാന്ധജി പറഞ്ഞ (യംഗ് ഇന്ത്യ, 23.04.1925): '' യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായതുകൊണ്ട് ഞാന്‍ വര്‍ണാശ്രമത്തെ പിന്താങ്ങുന്നു...ജനനത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആശാസ്യമായ പ്രക്രിയാ വിഭജനമാണ് വര്‍ണാശ്രമം എന്നു ഞാന്‍ വിചാരിക്കുന്നുന്നു. തൊട്ടുകൂടായ്മക്കെതുരായിരുന്നു ഗാന്ധിജി എന്ന കാര്യം ശരി തന്നെ. പക്ഷേ, അയിത്തം അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ (ജാതി സമ്പ്രദായത്തെ) നിലനിര്‍ത്തുകയും ചെയ്യണമെന്നതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഗാന്ധിജി പറയുന്നത് നോക്കുക ( യംഗ് ഇന്ത്യ, 13.08.1925): '' അയിത്തത്തെ അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ അതിന്റെ സ്ഥാനത്ത് പുനരാനയിക്കുകയുമാണ് സമുദായ പ്രവര്‍ത്തകര്‍ ചെയ്യേണ്ട കര്‍ത്തവ്യം''. ജാതി നിയമം ലംഘിച്ചാല്‍ ആ വ്യക്തി ഹിംസിക്കപ്പെടുമെന്നും ഗാന്ധിജി പറഞ്ഞു. '' ഹിന്ദു ധര്‍മ്മമനുസരിച്ച് ഒരാള്‍ ഏതു വര്‍ണ്ണത്തില്‍ ജാതനായോ അതാണ് അയാളുടെ വര്‍ണ്ണം. എന്നാല്‍, ആ വര്‍ണ്ണത്തോട് കൂറു കാണിക്കാതിരിക്കുന്നതുകൊണ്ട് അയാള്‍ സ്വയം ഹിംസിക്കുകയുയിരിക്കും ചെയ്യുന്നത്. അങ്ങനെ അയാള്‍ അധ:പതിക്കുകയും ഒരു പതിതനായിത്തീരുകയും ചെയ്യും (യംഗ് ഇന്ത്യ, 24.11.1997). ഒരു ജാതിക്കാരന് മറ്റൊരു ജാതിക്കാരന്റെ ജോലി ചെയ്യാം. പക്ഷേ, ആ പണി ചെയ്ത് കൂലി വാങ്ങരുത്. അരി വാങ്ങേണ്ടത് 'കുലത്തൊഴില്‍' ചെയ്തുകൊണ്ടു തന്നെ വേണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, 24.11.1927): '' പണം ഉണ്ടാക്കണമെന്നുള്ള വിചാരം കൂടാതെ സേവനത്തെ മാത്രം ഉദ്ദേശിച്ച് ബുദ്ധിയുള്ള ഏതൊരു മരപ്പണിക്കാരനും വക്കീല്‍പ്പണിയില്‍ ഏര്‍പ്പെടുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ല''. ഒരേ മാതാപിതാക്കളുടെ മക്കള്‍ എല്ലാവരും ഒരേ താല്‍പര്യക്കാരും ഒരേപോലെ കഴിവുള്ളവരുമാവില്ലല്ലോ. പിന്നെന്തുകൊണ്ട് ഇങ്ങനെയൊരു വാദം എന്ന ചോദ്യത്തിന് ഗാന്ധിജി ഇങ്ങനെ മറുപടി നല്‍കി (യംഗ് ഇന്ത്യ, 24.11.0927): '' എന്റെ പിതാവ് ഒരു വ്യാപാരിയായിരിക്കവേ എനിക്ക് ഒരു സൈനികന്റെ വൈഭവമാണുള്ളതെങ്കില്‍ ഒരു ഭടനെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുകയും അതേ സമയം എന്റെ ഉപജീവനത്തിനുള്ള വക വ്യാപാരം കൊണ്ട് സമ്പാദിക്കുകയും വേണം''.
കക്കൂസ് വൃത്തിയാക്കുന്ന ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ കുഞ്ഞ് തീട്ടം കോരാനുള്ള കൈക്കോട്ടും ബക്കറ്റും കൊണ്ടല്ല ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരിക. ജനിക്കുമ്പോള്‍ എല്ലാവരും തുല്യതാണ്. എല്ലാം ദൈവത്തിന്റെ മക്കള്‍. തൊലിയുടെ നിറം എന്തായാലും ചോരയുടെ നിറം ചുവപ്പ് തന്നെ. ഗാന്ധിജിയിലെ അന്ധമായ ചാതുര്‍വര്‍ണ്യ മതബോധം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചു (ഹരിജന്‍, 06.03.1937): '' വര്‍ണ്ണ നിയമം വൈദഗ്ദ്ധ്യത്തിനു ക്ഷതം പറ്റാതെയുള്ള കാത്തു സൂക്ഷിക്കലാണ്. ഞാനൊരു തോട്ടിയാണെങ്കില്‍ എന്തുകൊണ്ട് എന്റെ പുത്രന് ആ ജോലി ചെയ്യാന്‍ പാടില്ല...ഒരു തോട്ടിയായി ജനിച്ചവന്‍ ഒരു തോട്ടിയുടെ ജോലി ചെയ്തു ഉപജീവനത്തിനു വേണ്ടത് സമ്പാദിക്കണം ''.
ഗാന്ധിസത്തിന് എന്തെല്ലാം നല്ല വശങ്ങളുണ്ടെങ്കിലും അതിന്റെ സാമൂഹിക അടിത്തറ നിന്ദ്യും നീചവും തികൃഷ്ടവുമായ ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥയാണ്. ഇതു അംഗീകരിക്കുവാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധിക്കുകയില്ല. അച്ഛന്റെ തൊഴില്‍ തന്നെ മക്കള്‍ ചെയ്താല്‍ തൊഴില്‍ മത്സരം ഉണ്ടാകില്ലെന്നാണ് ഗാന്ധിജിയുടെ വാദമെന്ന് ഒരാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: '' ഇത് ജാതി ഉണ്ടാക്കിയവരുടെ വുദമാണ്. ജാതിയുടെ സകല ഗുണങ്ങളും ലഭിക്കുന്നവര്‍ ഇങ്ങനെ പറയും. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കുവേണ്ടിയല്ലല്ലോ ''.
ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന നിലപാടിനെക്കുറിച്ച് ഏ.കെ.ജി.ക്കുണ്ടായിരുന്ന അഭിപ്രായം ഡോ: കെ.പ്രശോഭന്‍ 'ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത മലയാള കവിതയില്‍' എന്ന പുസ്തകത്തില്‍ ഇങ്ങനെ വിലയിരുത്തുന്നു-'ഹരിജന്‍' മാസിക, പുറം 27): '' ഏ.കെ.ഗോപാലനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായത്തില്‍ വര്‍ണ്ണം, ജാതി ഇവയെപ്പറ്റി ഗാന്ധിജി പുലര്‍ത്തിയിരുന്നത് ഇരുതല വാദമായിരുന്നു എന്നാണ്. ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടി പോലും രാഷ്ട്രീയത്തിനുള്ള അത്താണിയായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു''.
വെളിച്ചം കാണാത്ത ഇത്തരം ചരിത്ര സത്യങ്ങള്‍ പഠിക്കാനും പഠിച്ചതിനു ശേഷം കുട്ടികളെ പഠിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. ഏഴാം തരക്കാര്‍ മാത്രമല്ല, എല്ലാ തരക്കാരും പഠിക്കേണ്ട പാഠങ്ങളാണിവ.
..................


Thursday, October 07, 2010

കൊച്ചു കഥ-ബാലവേല

'സാഹിത്യശ്രീ' മാസിക, മാര്‍ച്ച് 2010
ബാലവേല
ശങ്കരനാരായണന്‍ മലപ്പുറം

ഈ സ്ഥാപനത്തില്‍ ബാലവേല ചെയ്യിക്കുന്നില്ല എന്നെഴുതിയ പോസ്റ്റര്‍ ചുമരില്‍ ഒട്ടിക്കാന്‍ പറഞ്ഞിട്ട് എത്ര നേരമായെടാ നായിന്റെ മോനേ! ചെറിയ ചെക്കനാണെന്നൊന്നും നോക്കില്ല കെട്ടോ. അടിച്ചു നിന്റെ കരണക്കുറ്റി പൊട്ടിക്കും ഞാന്‍!!
.............

കണ്ണട

മിനിക്കഥ
'ഉണ്മ' മാസിക-2010 ഒക്‌ടോബര്‍
സമൂഹത്തില്‍ നടമാടുന്ന മൂല്യച്യുതികള്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിന്റെ സുനാമികള്‍ സൃഷ്ടിച്ചുകൊണ്ടുള്ള പ്രസംഗം കഴിഞ്ഞ് പ്രഭാഷകന്‍ സ്റ്റേജില്‍ നിന്നിറങ്ങി. സംഘാടകര്‍ അയാള്‍ക്കൊരു കവര്‍ കൊടുത്തു. പ്രഭാഷകന്റെ കടുത്ത നിര്‍ബന്ധ പ്രകാരം സംഘാടകര്‍ സംഘടിപ്പിച്ചു കൊടുത്ത ഏസീ കാറിന്മേല്‍ ചാരി നിന്നുകൊണ്ട് അയാള്‍ കവറിന്റെ പുറം അങ്ങോട്ടും ഇങ്ങോട്ടും തടവി നോക്കി. കവറിനുള്ളില്‍ തിരുകിയിരുന്ന ഏതാനും നോട്ടുകള്‍ ആയിരത്തിന്റേതല്ലെന്ന് പ്രഭാഷകന് ബോധ്യമായി. അയാള്‍ സംഘാടകര്‍ക്കു നേരെ കണ്ണുരുട്ടി. പിന്നെ കലിയോടെ അയാള്‍ ഉച്ചത്തിലൊരു കവിതാ പാരഡി ചൊല്ലി.
''എല്ലാവര്‍ക്കും തിരിയും
ഞങ്ങള്‍ക്കെല്ലാവര്‍ക്കും തിരിയും
തിരുകിയ നോട്ടുകള്‍ കണ്ടുപിടിക്കാന്‍
കണ്ണടകള്‍ വേണ്ടാ.....
കണ്ണടകള്‍ വേണ്ടാ.....''
..........

Wednesday, October 06, 2010

ഈഴവന്‍സ് കുംഭംതൂറിപ്പൊടി & തിയ്യന്‍സ് കണ്ടിയപ്പപ്പൊടി


      'ബ്രാഹ്മിണ്‍സ് ഹോട്ടല്‍' ഉള്ളതുപോലെ 'പുലയന്‍സ് ഹോട്ടല്‍' ഇല്ലാത്ത കാര്യം ഈയിടെ ആരോ എഴുതിയത് വായിച്ചു. 'പാണന്‍സ് പാലട', 'പുലയന്‍സ് പപ്പടം', 'പറയന്‍സ് പാല്‍പ്പൊടി', 'തിയ്യന്‍സ് തട്ടുകട', 'ഈഴവ ഇലക്ട്രിക്കല്‍സ്'എന്നൊക്കെ പേരിടുന്നതിന് നിയമ തടസ്സമൊന്നുമില്ല. പക്ഷേ, എന്തുകൊണ്ടോ ആരും ഇതിനു തയ്യാറാകുന്നില്ലെന്നു മാത്രം. 'തിയ്യന്‍സ് പുട്ടു പൊടി'എന്നു പേരിടുന്നതില്‍ എന്താണൊരു കുഴപ്പം? യാതൊരു കുഴപ്പവുമില്ല. പക്ഷേ, ഇതു നമ്മുടെ 'പാരമ്പര്യത്തിനും പൈതൃകത്തിനും' ചേര്‍ന്നതല്ല എന്നൊരു തകരാറുണ്ട്. കഴിവുണ്ടെങ്കിലും മേല്‍ പറഞ്ഞതൊന്നും തിന്നാന്‍ അവര്‍ണര്‍ക്ക് പാടില്ലായിരുന്നു. അവര്‍ക്ക് 'കരിക്കാടി' മോന്താന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. 'പാരമ്പര്യത്തിലും പൈതൃകത്തിലും' വിശ്വസിക്കാത്തവര്‍ക്ക് ഇങ്ങനെയൊക്കെ പേരിടാമെങ്കിലും 'പാരമ്പര്യത്തിലും പൈതൃകത്തിലും' വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെ പേരിടാന്‍ പറ്റില്ല.

       കൊമ്പന്‍ മൂസ്സ Iuml Pallar'sല്‍ നിന്നെടുത്ത് ഫേസ്ബുക്കില്‍ കൊടുത്ത ഫോട്ടോ    
            തിരുവിതാംകൂറില്‍ ഈഴവര്‍ക്ക് മറ്റു പലഹാരങ്ങളൊന്നും കഴിക്കാന്‍ പാടില്ലായിരുന്നുവെങ്കിലും പുട്ട് കഴിക്കാമായിരുന്നു. (ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എന്നാണ് ഇടമറുകിന്റെ 'നിരീശ്വരനായ ശ്രീനാരായണ ഗുരു'എന്ന പുസ്തകത്തിലുള്ളത്). പക്ഷേ, പുട്ട് എന്നു പറയാന്‍ പാടില്ലായിരുന്നു. 'കണ്ടിയപ്പം', 'കുംഭംതൂറി' എന്നിങ്ങനെ വിളിക്കണമായിരുന്നു.
'പാരമ്പര്യത്തിലും പൈതൃകത്തിലും'ഊറ്റം കൊള്ളുന്നവരാണല്ലോ ഭൂരിഭാഗം ഈഴവരും തിയ്യരും. ആയതിനാല്‍, തിരുവിതാംകൂറില്‍ 'ഈഴവന്‍സ് കുംഭംതൂറിപ്പൊടി' എന്നും മലബാറില്‍ 'തിയ്യന്‍സ് കണ്ടിയപ്പപ്പൊടി' എന്നും പേരിടാം! 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്നല്ലേ പറയാറ്!!
...............

Tuesday, October 05, 2010

ഇസ്ലാമിന്റെ മഹത്വം ഭവിഷ്യ പുരാണത്തിലോ?

ഇസ്ലാമിന്റെ മഹത്വം ഭവിഷ്യ പുരാണത്തിലോ?

''ഓ മനുഷ്യരേ, നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാകുന്നു. നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു, നിശ്ചയം അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും തഖ്‌വ (സൂക്ഷമത) ഉള്ളവനാകുന്നു, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വ്വജ്ഞനാകുന്നു'' എന്ന് ഖുര്‍ ആനില്‍ (49:13) പറഞ്ഞിട്ടുണ്ട്. 10,20,23,32,42 അദ്ധ്യായങ്ങളിലും ഇതേ അര്‍ത്ഥം വരുന്ന സൂക്തങ്ങളുണ്ട്. ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഹജ് 9 ന് വെള്ളിയാഴ്ച അറഫായില്‍ വച്ച് ലക്ഷത്തില്‍പ്പരം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രവാചകന്‍ മുഹമ്മദു നബി ചെയ്ത ചരിത്ര പ്രസിദ്ധമായ 'ഹജ്ജത്തുല്‍ വിദാഅ് ' പ്രസംഗത്തില്‍ പറയുന്നതിങ്ങനെ: ''മാനവ സമുദായമേ! നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്, നിങ്ങളെല്ലാം ആദമില്‍നിന്നുണ്ടായതാണ്. ആദമോ, മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അറബിയല്ലാത്തവനെക്കാളോ, അനറബിക്ക് അറബിയെക്കാളോ 'തഖ്‌വ'കൊണ്ടല്ലാതെ യാതൊരു മഹത്വവുമില്ല ''
'മുസ്ലീം സമൂഹ'ത്തിന്റെ പൊതുവെയുള്ള നിലപാടുകള്‍ മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് ഒട്ടും മെച്ചമല്ലെന്നു മാത്രമല്ല അത് കുറേയേറെ പിറകിലുമാണ് എന്നതാണ് വാസ്തവം. ഇത് ഇസ്ലാമിന്റെ കുറ്റമല്ലെന്നു സമ്മതിക്കുന്നു. മനുഷ്യരെല്ലാവരും ഒരൊറ്റ മാതാവിന്റെയും പിതാവിന്റെയും സന്തതി പരമ്പരകളാണെന്ന് ഉദ്‌ഘോഷിക്കുന്ന ഖുര്‍ ആന്‍ മഹത്തരമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്ലാമിന്റെ മഹത്വം ഖുര്‍ ആന്‍ അടിസ്ഥാനമാക്കിത്തന്നെ സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ പലരും ഇസ്ലാമിന്റെ മഹത്വം സ്ഥാപിക്കാന്‍ അന്യമത ഗ്രന്ഥങ്ങളെയാണ് ആശ്രയിയിക്കുന്നത്. ഇതിനായി വലിയ വലിയ നുണകള്‍ എഴുതിവിടുന്നു; വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നു. തനി വ്യാഖ്യാന മണ്ടത്തരങ്ങള്‍ പോലും ചിലര്‍ തട്ടിവിടുന്നു. 'അഹമിദി' എന്നത് അഹവും ഇദിയും ചേര്‍ന്ന സംസ്‌കൃത വാക്കാണ്. ഇതിനെ ഒരാള്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അഹമ്മദാക്കി ; ശേഷം പറഞ്ഞു-മുഹമ്മദിനെ അഹമ്മദ് എന്നും പറയുമല്ലോ എന്ന്.
പ്രവാചന്‍ മുഹമ്മദു നബി വരുന്ന കാര്യം ഹൈന്ദവ ഗ്രന്ഥങ്ങളിലുണ്ടെന്ന് സ്ഥാപിക്കാല്‍ ഭവിഷ്യ പുരാണത്തെയും വേദ വ്യാസനെയുമാണ് ചിലര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. 28 വേദ വ്യാസന്മാരില്‍ അവസാനത്തെ ആളായ കൃഷ്ണ ദൈ്വപായനന്‍ ജീവിച്ചത് കലിയുഗാരംഭത്തിന് ഒരു നൂറ്റാണ്ടു മുമ്പാണ്. കലിയും ആരംഭിച്ചിട്ട് 2010 ലേക്ക് 5112 വര്‍ഷമായി. അപ്പോള്‍ കൃഷ്ണ ദൈ്വപായനന്റെ കാലഘട്ടം 5212 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കലിയുഗം അവസാനിച്ച് കല്‍ക്കി അവതരിക്കാന്‍ ഇനി 4,26,888 വര്‍ഷങ്ങള്‍ കഴിയണം. നാലേക്കാല്‍ ലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അവതരിക്കാനിരിക്കുന്ന ഈ കല്‍ക്കിയാണ് 1439 വര്‍ഷം മുമ്പ് ജനിച്ച മുഹമ്മദു നബിയെന്നാണ് ഭവിഷ്യ പുരാണവും വേദ വ്യാസനെയും കൂട്ടുപിടിച്ചുകൊണ്ട് ചിലര്‍ (എം.എം.അക്ബറിന്റെ 'മോക്ഷത്തിന്റെ മാര്‍ഗ്ഗം'എന്ന പുസ്തകത്തിലും ടി.മുഹമ്മ് എഴുതിയതും ഇസ്ലാമിക് പബ്‌ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചതുമായ 'ഒരു ജാതി ഒരു ദൈവം'എന്ന പുസ്തകത്തിലും ഇത്തരം ചില വ്യാഖ്യാനക്കസര്‍ത്തുകളുണ്ട് ) വ്യാഖ്യാനിക്കുന്നത്. ചില വാക്കുകള്‍ക്ക് നല്ല രസകരമായ അര്‍ത്ഥങ്ങളാണ് കൊടുത്തിരിക്കുന്നത്. 'മ്‌ളേഛന്‍' എന്ന വാക്കിന് 'വിദേശി' എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ഹൈന്ദവ സങ്കല്പ പ്രകാരം വിദേശവും സ്വദേശവുമൊന്നുമില്ല. അഖില ബ്രഹ്മാണ്ഡവും ഹൈന്ദവ ദേശം. തന്നെ. 'സര്‍വ്വം ഭക്ഷി' എന്നാല്‍ ഒരുവിധക്കാരൊക്കെ മനസ്സിലാക്കുന്ന അര്‍ത്ഥം സര്‍വ്വവും തിന്നുന്ന ആള്‍ എന്നാണ്. എന്നാല്‍ എം.എം.അക്ബര്‍ ഇതിന് കൊടുത്ത അര്‍ത്ഥം 'പന്നി ഒഴികെയുള്ള മറ്റു മിക്ക മൃഗങ്ങളും'എന്നാണ്. ഇതെങ്ങനെയാണാവോ വ്യാഖ്യാനിച്ചത്? ഒരു പക്ഷേ, ഇങ്ങനെയാവാം! സ=പന്നി, ര്‍=ഒഴികെയുള്ള, വ്വം=മൃഗങ്ങള്‍.
'ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും' എന്ന് ഭവിഷ്യപുരാണത്തെ ഉദ്ധരിച്ചുകൊണ്ട് എം.എം.അക്ബര്‍ പറയുന്നുണ്ട്. വ്യാസനും ഭവഷ്യപുരാണക്കാരനുമൊന്നും ഇങ്ങനെ പറയില്ല. കാരണം വേദങ്ങളുടെയും ഇതിഹാസങ്ങളുടെയും കാലഘട്ടത്തില്‍ ബ്രാഹ്മണരുള്‍പ്പടെയുള്ളവര്‍ മാംസം കഴിച്ചിരുന്നു. മഹാഭാരതം ശന്തിപര്‍വ്വത്തില്‍(36: 22-26) ബ്രാഹ്മണര്‍ക്കും മറ്റും തിന്നാന്‍ പാടുള്ളതും പാടില്ലാത്തതുമായ മാംസങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ശ്രീബുദ്ധനു ശേഷമാണ് ബ്രാഹ്മണര്‍ സസ്യാഹാരം ഒരു നിഷ്ഠയായി സ്വീകരിച്ചത്. ശ്രീബുദ്ധന്‍ ജനിച്ചിട്ട് 2010 ലേക്ക് 2578 വര്‍ഷമായി. ഇതുകൊണ്ടുതന്നെ യഥാര്‍ത്ഥ പുരാണങ്ങളിലൊന്നും 'മാംസഭുക്കുകളുടെ ആവിര്‍ഭാവത്തെക്കുറിച്ച്' പറയുകയില്ല. ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കില്‍ അതിന്റെയര്‍ത്ഥം പ്രസ്തുത പുരാണങ്ങള്‍ കള്ളപ്പുരാണങ്ങളോ വെള്ളം ചേര്‍ത്ത പുരാണങ്ങളോ ആണെന്നു വരുന്നു.
ഏതായാലും ഒരുകാര്യം ഉറപ്പ്. നാലേകാല്‍ ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവതരിക്കാനിരിക്കുന്ന കല്‍ക്കി മുഹമ്മദു നബിയാണെന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. വര്‍ണ നിയമം ഇല്ലാതാകുമ്പോള്‍ അതു പുന:സ്ഥാപിക്കാനായി വരുന്ന കല്‍ക്കി മുഹമ്മദു നബിയാണെന്നു പറയുന്നത് അതിലേറെ മണ്ടത്തരമാണ്. ഇതു സംബന്ധിച്ച് ഞാന്‍ 'പ്രബോധനം' വാരികയില്‍ എഴുതിയ മറുപടിക്കുറിപ്പ് താഴെ വായിക്കുക.
..............




മുഹമ്മദ് നബി കല്‍ക്കിയോ?!

പ്രബോധനം വാരിക-1997 ജൂലായ് 05
മുഹമ്മദ് നബി കല്‍ക്കിയോ?!
ശങ്കരനാരായണന്‍ മലപ്പുറം
ശ്രീ:തിരുവെട്ടൂരിന്റെ 'വേദങ്ങളും വൈദികരും' എന്ന ലേഖനത്തിന് മിസിസ് മുന എഴുതിയ പ്രതികരണം (ലക്കം 46, 1997 മെയ് 17) ബ്രാഹ്മണാധിപത്യത്തിലുള്ള ചാതുര്‍വര്‍ണ്യം സ്ഥാപിക്കാന്‍ വന്ന അവതാരമാണോ മുഹമ്മദ് നബിയെന്ന സംശയമുളവാക്കുന്നു. മിസിസ് മുന ചോദിക്കുന്നു: ''ഇരുളില്‍ നിന്നും വിശ്വത്തെ മോചിപ്പിക്കുന്ന പ്രഭാത സൂര്യനെപ്പോലെ പ്രത്യക്ഷപ്പെടുന്ന കല്‍ക്കി ആരാണ്?...ലോകം മുഴുവന്‍ ഇരുണ്ടുകൂടിക്കിടക്കുമ്പോള്‍ ഉദയാര്‍ക്കനെപ്പോലെ വന്നത് മുഹമ്മദ് നബിയല്ലാതെ ആരാണ്?''
ഹൈന്ദവ വിശ്വാസത്തിലെ പത്താമത്തെ അവതാരമായ കല്‍ക്കി മുഹമ്മദു നബിയാണെന്നു പറയുന്നത് അബദ്ധമാണെന്നു മാത്രമല്ല ചരിത്ര നിഷേധവുംകൂടിയാണ്.
നബിയും കല്‍ക്കിയും
ക്രിസ്തുവിനുമുമ്പ് 3102-ലാണ് കലിയും ആരംഭിച്ചതെന്നാണ് വിശ്വാസം. ഇതനുസരിച്ച് കലിയുഗമാരംഭിച്ചിട്ട് ഇന്നേക്ക് (1997) 5,099 വര്‍ഷമായി. കലിയുഗം 4,32,000 വര്‍ഷങ്ങളാണത്രെ. ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഇനിയും 4,26,901 വര്‍ഷങ്ങള്‍ കഴിയണം. കലിയുഗത്തിന്റെ അവസാനമാണത്രെ കല്‍ക്കി അവതരിപ്പിക്കുക. ഇതു ശരിയെങ്കില്‍, കല്‍ക്കി എഴുന്നെള്ളാന്‍ ഇനിയും നാലേകാല്‍ ലക്ഷത്തിലധികം വര്‍ഷങ്ങള്‍ കഴിയണം.
മുഹമ്മദ് നബി ജനിച്ചത് 1426 വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.ഡി.571 ല്‍ ആണെന്നാണ് ചരിത്രം പറയുന്നത്. മരിച്ചത് 1365 വര്‍ഷങ്ങള്‍ക്കു മുമ്പ് എ.ഡി. 632 ലും. നാലേകാല്‍ ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവതരിക്കുമെന്നു വിശ്വസിക്കപ്പെടുന്ന കല്‍ക്കി, കേവലം 1365 വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ച മുഹമ്മദു നബിയാണെന്നു കരുതുന്നതെങ്ങനെയാണ്?
ഇനി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള കല്‍ക്കി മുഹമ്മദു നബി തന്നെയാണെന്നു കരുതട്ടെ. എങ്കില്‍, മുഹമ്മദു നബിയുടെ അവതാര ലക്ഷ്യം എന്തായിരുന്നു? കല്‍ക്കിയുടെ അവതാര ലക്ഷ്യത്തെക്കുറിച്ച് അഗ്നി പുരാണം 16-ാം അദ്ധ്യായത്തിലും ഭാഷാഭാരതം വനപര്‍വ്വം 190-ാം അദ്ധ്യായത്തിലും വിവരിക്കുന്നുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ:
കലിയുഗത്തിന്റെ അവസാനത്തില്‍ ജനങ്ങള്‍ അധര്‍മ്മികളും ദൈവനിഷേധികളുമൊക്കെ ആയിത്തീരും. ചാതുര്‍വര്‍ണ്യജാതി നിയമങ്ങള്‍ ലംഘിച്ച് വിവാഹങ്ങള്‍ നടക്കും. മ്‌ളേഛന്മാര്‍ രാജാക്കന്മാരുടെ വേഷം പൂണ്ടു മനുഷ്യരെ തിന്നു തുടങ്ങും. ആ കാലഘട്ടത്തില്‍ ശാംഭംളം എന്ന പേരുള്ള ഗ്രാമത്തില്‍ ഒരു ബ്രാഹ്മണനായി വിഷ്ണുയശസ്സെന്ന പേരില്‍ മഹാവിഷ്ണു അവതരിക്കും. വിഷ്ണുയശസ്സ് കല്‍ക്കി എന്ന അപരനാമത്താല്‍ പ്രസിദ്ധനാകും. അദ്ദേഹം യാജ്ഞവല്‍ക്കന്റെ പുരോഹിതനായിത്തീരും. കല്‍ക്കി ബ്രാഹ്മണരോടൊത്തു ചേര്‍ന്ന് മ്‌ളേഛന്മാരെയൊക്കെ കൊല്ലും. പ്രജകളെ ചാതുര്‍വര്‍ണ്യത്തിലും സനാതന മാര്‍ഗ്ഗത്തിലും ഇരുത്തി യഥോചിതമായ മര്യാദ സ്ഥാപിക്കും. പിന്നെ ഭഗവാന്‍ കല്‍ക്കി രൂപം ഉപേക്ഷിച്ച് സ്വര്‍ഗ്ഗം പ്രാപിക്കും. അനന്തരം പിന്നെയും കൃതയുഗം ആരംഭിക്കും.
ചാരുര്‍വര്‍ണ്യ ജാതി നിയമം ലംഘിക്കുന്നവരെയാണ് ഇവിടെ ദൈവനിഷേധികളായും മ്‌ളേഛന്മാരായും കണക്കാക്കുന്നത്. ആര്യന്മാരല്ലാത്തവരെ മ്‌ളേഛന്മാരായാണ് ആര്യന്മാര്‍ കണക്കാക്കിയിരുന്നത്. ജനങ്ങള്‍ അധര്‍മ്മികളാകുമെന്നു പറഞ്ഞാല്‍, ചാരുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ 'ധര്‍മ്മങ്ങള്‍'ഉപേക്ഷിക്കുമെന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഇതനുസരിച്ച് ശൂദ്രന്‍ നല്ല പേരിട്ടാല്‍; വിദ്യ അഭ്യസിച്ചാല്‍; ബ്രാഹ്മണസേവയല്ലാതെ മറ്റു തൊഴില്‍ ചെയ്താല്‍; തപസ്സു ചെയ്താല്‍ അധര്‍മ്മമാവും. (സല്‍ഭരണം നടത്തിയ മഹാബലിയെ വാമനന്‍ കൊന്നതും തപസ്സു ചെയ്ത ശംബൂകന്‍ എന്ന ശൂദ്ര താപസനെ ശ്രീരാമന്‍ കൊന്നതും 'ധര്‍മ്മം'സ്ഥാപിക്കാനായിരുന്നല്ലോ). ഇത്തരം 'അധര്‍മ്മങ്ങള്‍'നാട്ടില്‍ പെരുകുമ്പോള്‍ കല്‍ക്കി ബ്രാഹ്മണനായി അവതരിച്ച് ബ്രാഹ്മണക്കൂട്ടാളികളുമായിച്ചെന്ന് 'അധര്‍മ്മി'കളെ കാല്ലുകയും ചാതുര്‍വര്‍ണ്യം സ്ഥാപിക്കുകയും ചെയ്യും. മിസിസ് മുന പറഞ്ഞത് ശരിയാണെങ്കില്‍, ഇത്തരമൊരു പണിയായിരിക്കണം മുഹമ്മദു നബി ചെയ്തിട്ടുണ്ടാവുക. കഷ്ടമേ, കഷ്ടം എന്നു മാത്രം പറയട്ടെ.
ഖുര്‍ആനും ഗീതയും
ഗീതയില്‍ ഇസ്ലാം വിശ്വസിക്കുന്ന ഏകദൈവ വിശ്വാസത്തെക്കുറിച്ചു പറയുന്നുണ്ടെന്നാണ് മിസിസ് മുന പറയുന്നത്. മറ്റ് ദേവതകളെ ആരാധിച്ചാലും തെറ്റില്ലെന്നു പറയുന്ന ഗീതാകാരന്‍ കൃഷ്ണന്‍, തന്നെ മാത്രം ആരാധിക്കണമെന്നും പറയുന്നുണ്ട്. കൃഷ്ണന്‍ പറയുന്ന ഏകദൈവം കൃഷ്ണന്‍ തന്നെയാണ്. ഇപ്പറയുന്ന 'ഏകദൈവം'തന്നെയാണ് ഖുര്‍ആനില്‍ പറയുന്ന ഏകദൈവവും എന്നു വാദിക്കുന്നതിലര്‍ത്ഥമില്ല.
'ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന ഗീത'യില്‍ ഏക ദൈവത്തെ ആരാധിക്കേണ്ട ക്രമം വിവരിക്കുന്നില്ലെന്നും മിസിസ് മുന സങ്കടപ്പെടുന്നുണ്ട്. ഗീതയിലെ ദൈവാരാധനയും ജീവിത രീതികളുമെല്ലാം ചാതുര്‍വര്‍ണ്യ സിദ്ധാന്ത പ്രകാരമുള്ളതാണ്. ജനങ്ങള്‍ സൃഷ്ടിയാല്‍ തന്നെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍,ശൂദ്രര്‍ കൂടാതെ 'പാപയോനി' കളുമാണ്-മുസ്ലീങ്ങളും ഇക്കൂട്ടില്‍പ്പെടും. ഓരോരുത്തര്‍ക്കും ഓരോ തൊഴിലും നിശ്ചയിച്ചിട്ടുണ്ട്. ഇത് ലംഘിക്കരുതെന്നാണ് ഗീത പറയുന്നത്. ലംഘിക്കുന്നത് തെറ്റാണെന്നും പറയുന്നു. 'കുലത്തൊഴില്‍'ചെയ്ത് വല്ല കുഴപ്പവും സംഭവിച്ചാല്‍ മോക്ഷം കിട്ടുമെന്നും പറയുന്നു. ഗീതയിലുള്ള ഈ 'ഏകദൈവ വിശ്വാസം'തന്നെയാണോ ഖുര്‍ആനിലും ഉള്ളതെന്നോ?!
..............

Monday, October 04, 2010

പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും

കേരള ശബ്ദം വാരിക-17.10.2010
ലോകത്തില്‍ 38 വികസിത രാഷ്ട്രങ്ങളാണുള്ളത്. അഗ്നിപര്‍വ്വത ദുരന്തങ്ങളുടെ നാടാണ് ജപ്പാന്‍. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ (1945) അമേരിക്ക ആറ്റംബോംബിട്ട് നശിപ്പിച്ച നാടുമാണ് ജപ്പാന്‍. ഇങ്ങനെയുള്ള ജപ്പാന്‍ പോലും വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലാണുള്ളത്. വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ എത്താനുള്ള ഭൗതിക ഘടകങ്ങള്‍ നമുക്ക് ധാരാളമുണ്ടായിട്ടും ഇന്ത്യയിപ്പോഴും വികസ്വര (വികസിച്ചുകൊണ്ടിരിക്കുന്ന) രാഷ്ട്രങ്ങളുടെ പട്ടികയിലാണുള്ളത്. മാത്രമല്ല, ആളോഹരി വരുമാനം ലോക ശരാശരി 8200 യു.എസ്.ഡോളറാെണങ്കില്‍ ഇന്ത്യയുടേത് 3248 യു.എസ്.ഡോളറാണ്. പക്ഷേ, ലോകത്തിലെ വലിയ സമ്പന്മാരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ധാരാളമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്മാരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. നാലാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും അഞ്ചാം സ്ഥാനത്തുള്ള ലക്ഷ്മി മിത്തലും. എന്താണിതിനു കാരണം? ഒരു കൂട്ടര്‍ ഉണ്ണാനും ഉടുക്കാനും കിടക്കാനും സുഖിക്കാനും മാത്രം ജനിച്ചവര്‍ മറ്റൊരു കൂട്ടര്‍ ഉണ്ണാനുള്ളതും ഉടുക്കാനുള്ളതും കിടക്കാനുള്ളതും സുഖിക്കാനുള്ളതും ഉണ്ടാക്കാന്‍ മാത്രം ജനിച്ചവര്‍ എന്ന ദുരവസ്ഥയാണ് ഇന്ത്യയില്‍ എത്രയോ നൂറ്റാണ്ടുകളായി നിലനിന്നത്. ഉയര്‍ച്ച-താഴ്ചകള്‍ മറ്റു രാജ്യങ്ങളിലുമുണ്ടെങ്കിലും അവിടങ്ങളിലൊന്നും ഇത് നിശ്ചയിക്കുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിറമനുസരിച്ചല്ല. ജാതി വ്യവസ്ഥയുടെ ഈ നീരാളിപ്പിടുത്തത്തില്‍ നിന്നു ഇന്ത്യ ഇപ്പോഴും മുക്തി നേടിയിട്ടില്ല. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവരുടെ കൈളിലേക്കല്ല അവരുടെ അദ്ധ്വാന ഫലം പോകുന്നത്. അതൊക്കെ പോകുന്നത് ഉണ്ണാന്‍ മാത്രം ജനിച്ചവരുടെ കൈകളിലേക്കാണ്. ഇതുകൊണ്ടാണ് ഇന്ത്യ ഒരു വികസ്വര രാജ്യമായി ഇന്നും നിലനില്‍ക്കുന്നതും ഇന്ത്യയുടെ ആളോഹരി വരുമാനം വളരെ താഴെ തട്ടില്‍ നിലനില്‍ക്കുന്നതും. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവര്‍ക്ക് അവധികളും ആനുകൂല്യങ്ങളൊന്നുമില്ല. പണിയെടുപ്പിക്കുന്നവര്‍ക്കാണെങ്കില്‍ എന്നും അവധിയാണ്. സര്‍ക്കാരിന്റെ തൊഴിലാളികള്‍ക്കുമുണ്ട് അവധിയും ആനുകൂല്യങ്ങളുമൊക്കെ.
ഞായറാഴ്ച ഒഴികെയുള്ള പൊതു അവധികളില്‍ ഇന്ത്യയാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 2010 ല്‍ 18 പൊതു അവധികളാണ് ഇന്ത്യയിലുള്ളത്. ഇതു ഇന്ത്യയുടെ മൊത്തം കാര്യം. കേരളത്തില്‍ ഈ വര്‍ഷം 33 പൊതു അവധികളാണുള്ളത്. വെടിക്കെട്ടിനും വെടിപറയലിനും നേര്‍ച്ചയ്ക്കും പൂരത്തിനുമുള്ള പ്രാദേശിക അവധികള്‍ പുറമെയും. ലോകത്തില്‍ മറ്റൊരിടത്തും ഇത്രയും പൊതു അവധികളില്ല. (വലിയ സങ്കടമുള്ള കാര്യം, 3 പൊതു അവധികളെ ഇക്കൊല്ലം ഞായര്‍ പിടികൂടിയിരിക്കുന്നുവെന്നതാണ്. ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനത്തെയും 22 ലെ ഒന്നാം ഓണത്തെയും ഒക്‌ടോബര്‍ 17 ലെ വിജയദശമിയെയുമാണ് പരമദുഷ്ടനായ ഞായര്‍ പിടികൂടിയിരിക്കുന്നത് !). കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ചൈന, ക്യൂബ, വിയറ്റ്‌നാം എന്നിവടങ്ങളില്‍ ഈ വര്‍ഷം യഥാക്രമം 10, 7, 7 എന്ന തോതിലാണ് പൊതു അവധികള്‍. അമേരിക്കയിലും സ്വിറ്റ്‌സര്‍ലണ്ടിലും 10 വീതവും യു.എ.ഇ.യില്‍ 9 പൊതു അവധികളുമാണ് ഉള്ളത്.
        ഒരു സ്‌കൂള്‍ക്കഥ കേട്ടിട്ടുണ്ട്. പരിശോധനയ്ക്കായി മേലധികാരി സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു. വഴിയില്‍ വച്ച് സ്‌കൂളില്‍ നിന്നു വരുന്ന ഒരു ടീച്ചറെ അയാള്‍ കണ്ടു. ഓഫീസര്‍ ടീച്ചറെ ചോദ്യം ചെയ്തു. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു: 'സ്‌കൂളില്‍ വരാനോ കുറേ വൈകി; ഇനി പോകാനും വൈകേണ്ടല്ലോ എന്നു കരുതി നേരത്തേ ഇറങ്ങിയതാ സാര്‍'. ഇതു തന്നെയാണ് നമ്മുടെ രാജ്യത്തിന്റെയും അവസ്ഥ. ആളോഹരി വരുമാനത്തിന്റെയും വികസനത്തിന്റെയും മറ്റും കാര്യത്തില്‍ നാം മുന്നിലല്ലെങ്കിലെന്താ, പണിയൊന്നും ചെയ്യേണ്ടാത്ത സര്‍ക്കാര്‍ അവധികളുടെ കാര്യത്തില്‍ നാം മുന്നിലല്ലേ എന്ന ന്യായം പറഞ്ഞ് നമുക്കു സമാധാനിക്കാം.
         അവധികളെ സംബന്ധിച്ചും ആളോഹരി വരുമാനത്തെ സംബന്ധിച്ചുമുള്ള പട്ടിക താഴെ കൊടുക്കുന്നു.
രാജ്യം  പൊതു അവധികളുടെഎണ്ണം     ആളോഹരി വരുമാനം
                                                         (യു.എസ്.ഡോളറില്‍)
ക്യൂബ 7 9,500
വിയറ്റ്‌നാം 7 2,957
സ്വിറ്റ്‌സര്‍ലാന്റ് 9 57,821
ചൈന 10 6,675
അമേരിക്ക     10 46,436
ഡെന്‍മാര്‍ക്ക് 10 6,763
ഇറ്റലി          12 31,909
ബെല്‍ജിയം 13                                36,048
ഫ്രാന്‍സ്     13                                34,689
ജര്‍മ്മനി 15                                36,449
ഗ്രീസ്          15 29,664
ബ്രസീല്‍     15                                10,427
ഇംഗ്‌ളണ്ട്    15                                 36,496
ജപ്പാന്‍ 15 32,443
ഇന്ത്യ 18                                   3,248
ലോക ശരാശരി - 8,200

         വാല്‍ക്കഷ്ണം:-സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന ആള്‍ പെന്‍ഷനായപ്പോള്‍ (2010 മാര്‍ച്ച് 31 നാണ് ഞാന്‍ പെന്‍ഷന്‍ പറ്റിയത്) ഇങ്ങനെയെഴുതിയതിന്റെ ഉദ്ദേശ്യശുദ്ധിയെ ചിലര്‍ ചോദ്യം ചെയ്‌തേക്കാം. ഇത് 'പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവ'മല്ല. ഉദേ്യാഗസ്ഥന്മാരുടെ ജനവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചും തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി കൊടുക്കുന്നതിനെതിരെ പെന്‍ഷനാവുന്നതിനു മുമ്പുതന്നെ ഞാന്‍ മൂന്ന് ലേഖനങ്ങള്‍ (' സര്‍ക്കാര്‍ ആപ്പീസ് സംസ്‌കാരം' എന്ന തലക്കെട്ടില്‍ 27.05.2007 ലെ 'കേരള ശബ്ദ'ത്തിലും, 'കേരള മുസ്ലീം വിരുദ്ധദിനം' എന്ന തലക്കെട്ടില്‍ 2004 ജനുവരിയിലെ 'സമീക്ഷ'യിലും, 'കര്‍ക്കടകവാവും കുറെ കഴുതകളും' എന്ന തലക്കെട്ടില്‍ 2004 സെപ്തംബറിലെ 'റാന്‍ഫെഡ് ശബ്ദ'ത്തിലും) എഴുതിയിട്ടുണ്ട്. ഇതു സംബന്നിച്ച് 2010 ജൂണ്‍ ലക്കം 'പച്ചക്കുതിര' മാസികയില്‍ എഴുതിയ ലേഖനം താഴെ വായിക്കാം.
.....................

പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും

കേരള ശബ്ദം വാരിക-17.10.2010

പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും

ശങ്കരനാരായണന്‍ മലപ്പുറം
ലോകത്തില്‍ 38 വികസിത രാഷ്ട്രങ്ങളാണുള്ളത്. അഗ്നിപര്‍വ്വത ദുരന്തങ്ങളുടെ നാടാണ് ജപ്പാന്‍. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ (1945) അമേരിക്ക ആറ്റംബോംബിട്ട് നശിപ്പിച്ച നാടുമാണ് ജപ്പാന്‍. ഇങ്ങനെയുള്ള ജപ്പാന്‍ പോലും വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലാണുള്ളത്. വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ എത്താനുള്ള ഭൗതിക ഘടകങ്ങള്‍ നമുക്ക് ധാരാളമുണ്ടായിട്ടും ഇന്ത്യയിപ്പോഴും വികസ്വര (വികസിച്ചുകൊണ്ടിരിക്കുന്ന) രാഷ്ട്രങ്ങളുടെ പട്ടികയിലാണുള്ളത്. മാത്രമല്ല, ആളോഹരി വരുമാനം ലോക ശരാശരി 8200 യു.എസ്.ഡോളറാെണങ്കില്‍ ഇന്ത്യയുടേത് 3248 യു.എസ്.ഡോളറാണ്. പക്ഷേ, ലോകത്തിലെ വലിയ സമ്പന്മാരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ധാരാളമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്മാരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. നാലാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും അഞ്ചാം സ്ഥാനത്തുള്ള ലക്ഷ്മി മിത്തലും. എന്താണിതിനു കാരണം? ഒരു കൂട്ടര്‍ ഉണ്ണാനും ഉടുക്കാനും കിടക്കാനും സുഖിക്കാനും മാത്രം ജനിച്ചവര്‍ മറ്റൊരു കൂട്ടര്‍ ഉണ്ണാനുള്ളതും ഉടുക്കാനുള്ളതും കിടക്കാനുള്ളതും സുഖിക്കാനുള്ളതും ഉണ്ടാക്കാന്‍ മാത്രം ജനിച്ചവര്‍ എന്ന ദുരവസ്ഥയാണ് ഇന്ത്യയില്‍ എത്രയോ നൂറ്റാണ്ടുകളായി നിലനിന്നത്. ഉയര്‍ച്ച-താഴ്ചകള്‍ മറ്റു രാജ്യങ്ങളിലുമുണ്ടെങ്കിലും അവിടങ്ങളിലൊന്നും ഇത് നിശ്ചയിക്കുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിറമനുസരിച്ചല്ല. ജാതി വ്യവസ്ഥയുടെ ഈ നീരാളിപ്പിടുത്തത്തില്‍ നിന്നു ഇന്ത്യ ഇപ്പോഴും മുക്തി നേടിയിട്ടില്ല. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവരുടെ കൈളിലേക്കല്ല അവരുടെ അദ്ധ്വാന ഫലം പോകുന്നത്. അതൊക്കെ പോകുന്നത് ഉണ്ണാന്‍ മാത്രം ജനിച്ചവരുടെ കൈകളിലേക്കാണ്. ഇതുകൊണ്ടാണ് ഇന്ത്യ ഒരു വികസ്വര രാജ്യമായി ഇന്നും നിലനില്‍ക്കുന്നതും ഇന്ത്യയുടെ ആളോഹരി വരുമാനം വളരെ താഴെ തട്ടില്‍ നിലനില്‍ക്കുന്നതും. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവര്‍ക്ക് അവധികളും ആനുകൂല്യങ്ങളൊന്നുമില്ല. പണിയെടുപ്പിക്കുന്നവര്‍ക്കാണെങ്കില്‍ എന്നും അവധിയാണ്. സര്‍ക്കാരിന്റെ തൊഴിലാളികള്‍ക്കുമുണ്ട് അവധിയും ആനുകൂല്യങ്ങളുമൊക്കെ.
ഞായറാഴ്ച ഒഴികെയുള്ള പൊതു അവധികളില്‍ ഇന്ത്യയാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 2010 ല്‍ 18 പൊതു അവധികളാണ് ഇന്ത്യയിലുള്ളത്. ഇതു ഇന്ത്യയുടെ മൊത്തം കാര്യം. കേരളത്തില്‍ ഈ വര്‍ഷം 33 പൊതു അവധികളാണുള്ളത്. വെടിക്കെട്ടിനും വെടിപറയലിനും നേര്‍ച്ചയ്ക്കും പൂരത്തിനുമുള്ള പ്രാദേശിക അവധികള്‍ പുറമെയും. ലോകത്തില്‍ മറ്റൊരിടത്തും ഇത്രയും പൊതു അവധികളില്ല. (വലിയ സങ്കടമുള്ള കാര്യം, 3 പൊതു അവധികളെ ഇക്കൊല്ലം ഞായര്‍ പിടികൂടിയിരിക്കുന്നുവെന്നതാണ്. ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനത്തെയും 22 ലെ ഒന്നാം ഓണത്തെയും ഒക്‌ടോബര്‍ 17 ലെ വിജയദശമിയെയുമാണ് പരമദുഷ്ടനായ ഞായര്‍ പിടികൂടിയിരിക്കുന്നത് !). കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ചൈന, ക്യൂബ, വിയറ്റ്‌നാം എന്നിവടങ്ങളില്‍ ഈ വര്‍ഷം യഥാക്രമം 10, 7, 7 എന്ന തോതിലാണ് പൊതു അവധികള്‍. അമേരിക്കയിലും സ്വിറ്റ്‌സര്‍ലണ്ടിലും 10 വീതവും യു.എ.ഇ.യില്‍ 9 പൊതു അവധികളുമാണ് ഉള്ളത്.
ഒരു സ്‌കൂള്‍ക്കഥ കേട്ടിട്ടുണ്ട്. പരിശോധനയ്ക്കായി മേലധികാരി സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു. വഴിയില്‍ വച്ച് സ്‌കൂളില്‍ നിന്നു വരുന്ന ഒരു ടീച്ചറെ അയാള്‍ കണ്ടു. ഓഫീസര്‍ ടീച്ചറെ ചോദ്യം ചെയ്തു. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു: 'സ്‌കൂളില്‍ വരാനോ കുറേ വൈകി; ഇനി പോകാനും വൈകേണ്ടല്ലോ എന്നു കരുതി നേരത്തേ ഇറങ്ങിയതാ സാര്‍'. ഇതു തന്നെയാണ് നമ്മുടെ രാജ്യത്തിന്റെയും അവസ്ഥ. ആളോഹരി വരുമാനത്തിന്റെയും വികസനത്തിന്റെയും മറ്റും കാര്യത്തില്‍ നാം മുന്നിലല്ലെങ്കിലെന്താ, പണിയൊന്നും ചെയ്യേണ്ടാത്ത സര്‍ക്കാര്‍ അവധികളുടെ കാര്യത്തില്‍ നാം മുന്നിലല്ലേ എന്ന ന്യായം പറഞ്ഞ് നമുക്കു സമാധാനിക്കാം.
അവധികളെ സംബന്ധിച്ചും ആളോഹരി വരുമാനത്തെ സംബന്ധിച്ചുമുള്ള പട്ടിക താഴെ കൊടുക്കുന്നു.
രാജ്യം പൊതു അവധികളുടെ ആളോഹരി വരുമാനം
എണ്ണം (യു.എസ്.ഡോളറില്‍)
ക്യൂബ 7 9,500
വിയറ്റ്‌നാം 7 2,957
സ്വിറ്റ്‌സര്‍ലാന്റ് 9 57,821
ചൈന 10 6,675
അമേരിക്ക 10 46,436
ഡെന്‍മാര്‍ക്ക് 10 36,763
ഇറ്റലി 12 31,909
ബെല്‍ജിയം 13 36,048
ഫ്രാന്‍സ് 13 34,689
ജര്‍മ്മനി 15 36,449
ഗ്രീസ് 15 29,664
ബ്രസീല്‍ 15 10,427
ഇംഗ്‌ളണ്ട് 15 36,496
ജപ്പാന്‍ 15 32,443
ഇന്ത്യ 18 3,248
ലോക ശരാശരി - 8,200
വാല്‍ക്കഷ്ണം:-സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന ആള്‍ പെന്‍ഷനായപ്പോള്‍ (2010 മാര്‍ച്ച് 31 നാണ് ഞാന്‍ പെന്‍ഷന്‍ പറ്റിയത്) ഇങ്ങനെയെഴുതിയതിന്റെ ഉദ്ദേശ്യശുദ്ധിയെ ചിലര്‍ ചോദ്യം ചെയ്‌തേക്കാം. ഇത് 'പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവ'മല്ല. ഉദേ്യാഗസ്ഥന്മാരുടെ ജനവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചും തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി കൊടുക്കുന്നതിനെതിരെ പെന്‍ഷനാവുന്നതിനു മുമ്പുതന്നെ ഞാന്‍ മൂന്ന് ലേഖനങ്ങള്‍ (' സര്‍ക്കാര്‍ ആപ്പീസ് സംസ്‌കാരം' എന്ന തലക്കെട്ടില്‍ 27.05.2007 ലെ 'കേരള ശബ്ദ'ത്തിലും, 'കേരള മുസ്ലീം വിരുദ്ധദിനം' എന്ന തലക്കെട്ടില്‍ 2004 ജനുവരിയിലെ 'സമീക്ഷ'യിലും, 'കര്‍ക്കടകവാവും കുറെ കഴുതകളും' എന്ന തലക്കെട്ടില്‍ 2004 സെപ്തംബറിലെ 'റാന്‍ഫെഡ് ശബ്ദ'ത്തിലും) എഴുതിയിട്ടുണ്ട്. ഇതു സംബന്നിച്ച് 2010 ജൂണ്‍ ലക്കം 'പച്ചക്കുതിര' മാസികയില്‍ എഴുതിയ ലേഖനം താഴെ വായിക്കാം.
.....................

ഒരു അടുത്തൂണ്‍കാരന് പറയാനുള്ളത്

'പച്ചക്കുതിര' മാസിക (ജൂണ്‍, 2010)

ഒരു അടുത്തൂണ്‍കാരന് പറയാനുള്ളത്

ശങ്കരനാരായണന്‍ മലപ്പുറം

കിട്ടുന്നത് കുറച്ച് കാണിച്ച് പട്ടിണിയും കഷ്ടപ്പാടും പറയുന്ന സ്വഭാവം പൊതുവെയുള്ളതാണ്. 2005 ലെ 'മംഗളം' ഓണം വിശേഷാല്‍ പതിപ്പില്‍ എം.എന്‍.വിജയന്‍ ഇങ്ങനെ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 1960 ല്‍ 120 രൂപയാണ് ആകെ ശമ്പളമായി ലഭിച്ചിരുന്നതെന്നും പിടുത്തം കഴിച്ച് 90 രൂപയാണ് കയ്യില്‍ കിട്ടിയിരുന്നതെന്നും ഇതു കാരണം വളരെയധികം പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഇതു വെറുതെയുള്ള പട്ടിണി പ്രസംഗമാണെന്ന് അദ്ദേഹം പ്രകടിപ്പിച്ച മറ്റൊരു അഭിപ്രായത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കും. 'മാസാവസാനങ്ങളില്‍ കീശ തീരെ കാലിയാവുമ്പോള്‍ പെട്ടി തുറന്ന് മുണ്ടുകളെടുത്തു കുടയും. അപ്പോള്‍ ഏതെങ്കിലും മുണ്ടില്‍ നിന്നു ഒരു കാലുറുപ്പിക നിലത്തു വീഴും. അതുകൊണ്ട് അന്ന് ഉത്സവം പോലെയായിരിക്കും ' എന്നാണ് എം.എന്‍.വിജയന്‍ പറഞ്ഞത്. എം.എന്‍.വിജയന്റെ മുണ്ടുകള്‍ മാന്ത്രിക മുണ്ടുകളാണോ എന്ന ചോദ്യം തല്‍ക്കാലം അവിടിരിക്കട്ടെ. ഒരു ദിവസം ഉത്സവമാക്കാന്‍ കാലുറുപ്പിക മതിയെന്ന് മേല്‍ പ്രസ്താവനയില്‍ നിന്നു വ്യക്തമാകുന്നുണ്ട്. അപ്പോള്‍ 30 ദിവസം ഉത്സവമാക്കാന്‍ ഏഴര രൂപ മതിയല്ലോ. പിന്നെങ്ങനെയാണ് 90 രൂപ കയ്യില്‍ കിട്ടുന്ന വ്യക്തിക്ക് ഇത്ര കടുത്ത പ്രയാസങ്ങളുണ്ടാവുക. ഉണ്ടെങ്കില്‍ തന്നെ മറ്റു സാധാരണക്കാരുടെ ജീവതാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വിളിച്ചു പറയാന്‍ മാത്രം വലിയ കാര്യമുള്ള വിഷയവുമല്ല.
ഇതിനെയും കടത്തി വെട്ടുന്ന ഒരു പട്ടിണി വിലാപം കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തുകയുണ്ടായി. ട്രഷറി വകുപ്പില്‍ ഉദ്യോഗസ്ഥനായ ചുള്ളിക്കാടിന് കവിതാ-ലേഖനമെഴുത്ത്, സിനിമാ-സീരിയല്‍ അഭിനയം, റോയല്‍റ്റി എന്നീ വകയില്‍ വരുമാനങ്ങളുണ്ട്. ഭാര്യ വിജയലക്ഷ്മിയും ഉദ്യോഗസ്ഥയാണ്. കവിത എഴുതുന്ന വകയില്‍ അവര്‍ക്കും പണം ലഭിക്കുന്നുണ്ട്. ഇങ്ങനെയുള്ള ചുള്ളിക്കാട് 'ദേശാഭിമാനി'യിലൂടെ (21.08.2005) നടത്തിയ ദാരിദ്ര്യ പ്രസംഗം നോക്കുക: “വിശാലമായ ഈ ഭൂമിയില്‍ ഒരു സെന്റു പോലും എനിക്ക് സ്വന്തമായിട്ടില്ല. കുറച്ച് പുസ്തകങ്ങളും വസ്ത്രങ്ങളും മാത്രമാണ് എന്റെ സ്വകാര്യ സ്വത്ത്. കലാപ്രകടനം നടത്തി ജീവിക്കുന്ന എളിയ കലാകാരന്‍. എന്നെപ്പോലെയുള്ള ദരിദ്രര്‍ക്ക് ഇടതുപക്ഷത്തെയല്ലാതെ മറ്റൊരു പക്ഷത്തെയും പിന്തുണയ്ക്കാന്‍ നിവൃത്തിയില്ല.” (ചുള്ളിക്കാനെപ്പോലെയുള്ള 'ദരിദ്രര്‍' ഇടതുപക്ഷത്തു ചേരുമ്പോള്‍ റയില്‍വെ പുറമ്പോക്കിലും കടത്തിണ്ണകളിലുമൊക്കെ അന്തിയുറങ്ങുന്ന 'സമ്പന്നര്‍ക്ക്' വലതു പക്ഷത്തേക്ക് മാറേണ്ടി വരും!). ഈ രണ്ടു പട്ടിണി പ്രസംഗങ്ങളുടെയും കാപട്യം തുറന്ന് കാണിച്ച് ഈ ലേഖകന്‍ 'കേരളശബ്ദം' വാരികയില്‍(30.10.2005) എഴുതിയിട്ടുണ്ട്.
കിട്ടുന്നത് കുറച്ച് കാണിച്ച് പായ്യാരം പറയുക എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരാണ് മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ ഈ നിലപാട് ചൂണ്ടിക്കാണിച്ചും മറ്റു ജനവിരുദ്ധ നിലപാടുകള്‍ തുറന്നു കാണിച്ചും മിനിക്കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. (' സര്‍ക്കാര്‍ ആപ്പീസ് സംസ്‌കാരം' എന്ന തലക്കെട്ടില്‍ 27.05.2007 ലെ 'കേരള ശബ്ദ'ത്തിലും, 'കേരള മുസ്ലീം വിരുദ്ധദിനം' എന്ന തലക്കെട്ടില്‍ 2004 ജനുവരിയിലെ 'സമീക്ഷ'യിലും, 'കര്‍ക്കടകവാവും കുറെ കഴുതകളും' എന്ന തലക്കെട്ടില്‍ 2004 സെപ്തംബറിലെ 'റാന്‍ഫെഡ് ശബ്ദ'ത്തിലും). ഞാന്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്നു 2010 മാര്‍ച്ച് 31 ന് വിരമിച്ചു. ഇപ്പോള്‍ ഒരു പെന്‍ഷനര്‍. ഒരു പെന്‍ഷനര്‍ എന്ന നിലയിലും മന്‍പ് എഴുതിയതിന്റെ തുടര്‍ച്ച എന്ന നിലയിലും എനിക്കു പറയാനുള്ള കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.
ആകെ ജനസംഖ്യയുടെ 3 ശതമാനമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഈ 3 ശതമാനത്തിനു മാത്രമേ ജോലിയില്‍ സുരക്ഷിതത്വമുള്ളൂ. സര്‍വ്വീസിലിരിക്കുന്ന കാലയളവിലുള്ള സുരക്ഷിതത്വം മാത്രമല്ല മരിക്കുന്നതു വരെയുമുണ്ട് ഈ സുരക്ഷിതത്വം. സര്‍വ്വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുന്നു. ജോലി ചെയ്യാതിരുന്നാലും (അവധികളും മറ്റും) കൂലി ലഭിക്കും. എന്നാല്‍ ചില സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ കാര്യമോ? പ്രവൃര്‍ത്തി ദിവസങ്ങളില്‍ ജോലിയൊന്നും ചെയ്യാതെ സിനിമാ-സീരിയല്‍ കഥ പറഞ്ഞോ പ്രസിദ്ധീകരണങ്ങള്‍ വായിച്ചോ പരദൂഷണം പറഞ്ഞോ മറ്റ് തൊഴില്‍ വിഭാഗങ്ങളുടെ കൂറില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്‌തോ സമയം കളഞ്ഞാലും ഇത്തരക്കാര്‍ക്ക് കൂലി ലഭിക്കും. ഒരു മരപ്പണിക്കാരന്‍ എത്ര തന്നെ കള്ളത്തരം കാണിച്ചാലും അയാളെ ഏല്പിച്ച പണി ചെയ്‌തേ പറ്റൂ. വാതില്‍ ഉണ്ടാക്കാന്‍ ഏല്പിച്ചാല്‍ വാതില്‍ ഉണ്ടാക്കിയേ പറ്റൂ. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു ഇത്തരം നിബന്ധനകളൊന്നുമില്ല.
വിവിധ കാര്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ക്രൂരമായ അവഗണനയും അവഹേളനവും സാമ്പത്തിക നഷ്ടവും സമയ നഷ്ടവും അനുഭവിക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കുള്ള നികുതിപ്പണം നല്‍കുന്നവരുമായ സാധാരണക്കാരില്‍ മിക്കവരും അറിയുന്നില്ല, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന്. അവധി ദിവസങ്ങളിലും ശമ്പളം ലഭിക്കുമെന്നറിയാം. പക്ഷേ, മറ്റു ആനുകൂല്യങ്ങളെക്കുറിച്ച് മിക്കവര്‍ക്കും അറിയില്ല. പൊതു അവധി ദിവസങ്ങള്‍ ഒഴിവാക്കിയാലും വേറെയും ധാരാളം ഒഴിവുകളുണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്. ഇത്രയേറെ പൊതു അവധികളുള്ള രാജ്യം ലോകത്തു മറ്റൊരിടത്തുമില്ല. കൊല്ലത്തില്‍ 20 ദിവസത്തെ കാഷ്വല്‍ അവധിയുണ്ട്. മറ്റൊരു വകയില്‍ കൊല്ലത്തില്‍ 10 അവധികള്‍ വേറെയുണ്ട്. ഏണ്‍ഡ് ലീവ് എന്ന പേരില്‍ കൊല്ലത്തില്‍ 33 അവധികള്‍ വേറെയുണ്ട്. (ഈ അവധികള്‍ മിക്കവരും-ഈയുള്ളവനും ഇക്കൂട്ടത്തില്‍ പെടും-എടുക്കാറില്ല. ഇത് എടുക്കാതെ ആ ദിവസങ്ങള്‍ക്കനുസൃതമായ ശമ്പളം വാങ്ങാനുള്ള അവകാശമുണ്ട്). ഈ അവധികള്‍ വിറ്റ് കാശാക്കാതെ എടുക്കുകയാണെങ്കില്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ ഒരു വര്‍ഷം ഏറിവന്നാല്‍ 220 ദിവസം ജോലി ചെയ്താല്‍ മതി. (പലരുടെയും കാര്യത്തില്‍ ജോലി ചെയ്യുക എന്നു പറഞ്ഞാല്‍ അത്രയും ദിവസം ഓഫീസിലെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടുക എന്നതാണ് അര്‍ത്ഥം). 100 ദിവസം ജോലി ചെയ്താല്‍ 165 ദിവസത്തെ കൂലി ലഭിക്കും. മറ്റൊരു തൊഴില്‍ വിഭാഗത്തിനും ഇത്രയും വലിയ ആനുകൂല്യം ലഭിക്കുന്നില്ല. പക്ഷേ, ഇതൊക്കെ കൈപ്പറ്റുന്നതിനുള്ള നന്ദി മിക്ക സര്‍ക്കാരുദ്യോഗസ്ഥന്മാരും കാണിക്കുന്നുണ്ടോ ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇതു ഓഫീസുകളില്‍ കയറിയിറങ്ങി ചെരുപ്പു തേയുന്ന പാവം പൊതു ജനങ്ങളുടെ മാത്രം അഭിപ്രായമല്ല. ഇല്ല എന്നു തന്നെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമൊക്കെ പറയുന്നത്. കേരളത്തിലെ സര്‍ക്കാരുദ്യോഗസ്ഥരില്‍ 90 ശതമാനവും പ്രമാണിമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണെന്നാണ് മന്ത്രി പാലോളി മുഹമ്മദു കുട്ടി ദോഹയില്‍ വച്ച് ഈയിടെ അഭിപ്രായപ്പെട്ടിരിക്കുന്നത് (മാധ്യമം-07.04.2010).
30 വര്‍ഷം സര്‍ക്കാരിനെ സേവിച്ചു എന്നും മറ്റുമാണ് പലരും പറയാറ്. 30 വര്‍ഷം സേവിച്ചു എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. 30 വര്‍ഷം സര്‍ക്കാര്‍ തന്നെയും തന്റെ കുടുംബത്തെയും തീറ്റിപ്പോറ്റി എന്നു പറയുന്നാണ് ശരി. 30 വര്‍ഷം കഴിഞ്ഞാലും സര്‍ക്കാരിന്റെ സേവനം അവസാനിക്കുന്നില്ല. തുടര്‍ന്നങ്ങോട്ട് മരണം വരെ പെന്‍ഷനും നല്‍കിക്കൊണ്ടിരിക്കും. (1904 ല്‍ ജനിക്കുകയും 1959 ല്‍ തന്റെ 55-ാം വയസ്സില്‍ ജോലിയില്‍ നിന്നു വിരമിക്കുകയും ചെയ്ത് 103-ാം വയസ്സിലും പെന്‍ഷന്‍ വാങ്ങുന്ന ഒരദ്ധ്യാപകനെക്കുറിച്ച് 'കേരളകൗമുദി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിരിയുമ്പോള്‍ അദ്ദേഹം വാങ്ങിയ ശമ്പളം 253 രൂപയും ആദ്യത്തെ പെന്‍ഷന്‍ 63 രൂപയുമായിരുന്നു. 47 വര്‍ഷമായി പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ പെന്‍ഷന്‍ 4900 രൂപ-എന്നിങ്ങനെയാണ് വാര്‍ത്തയില്‍ പറയുന്നത്). കമ്മ്യൂട്ടേഷന്‍, ഗ്രാറ്റിവിറ്റി തുടങ്ങിയ വകയില്‍ വലിയൊരു സംഖ്യ വേറെയും ലഭിക്കും.
ഈ ലേഖകന്‍ വിരമിച്ച മാസം (2010,മാര്‍ച്ച്) വാങ്ങിയ അടിസ്ഥാന ശമ്പളം 13610 രൂപയും ആകെ ശമ്പളം 22710 രൂപയുമായിരുന്നു. 30 വര്‍ഷത്തിലേറെ സര്‍വ്വീസുണ്ടായിരുന്ന എനിക്ക് പെന്‍ഷനായി (100 രൂപ മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പടെ) 11093 രൂപ ലഭിക്കും. 12 വര്‍ഷത്തെ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്ത് മുന്‍കൂട്ടി വാങ്ങാന്‍ സാധിക്കും. ഇതു പെന്‍ഷനു കണക്കാക്കിയ തുകയുടെ (6703) 54.816 ഇരട്ടി-അതായത് 3,67,432 രൂപയാണ്. പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്യുമ്പോള്‍ കമ്മ്യൂട്ടേഷന്‍ കഴിച്ചുള്ള തുകയേ പെന്‍ഷനായി ലഭിക്കുകയുള്ളൂ. ഇത് പെന്‍ഷനു കണക്കാക്കിയ തുകയുടെ (6703) 60% + പെന്‍ഷനു കണക്കാക്കിയ ആകെ തുകയ്ക്ക് നിലവിലുള്ള ക്ഷാമബത്ത എന്ന കണക്കിലാണ്. എന്നെ സംബന്ധിച്ചിടത്തോളം 8312 (4022+4290) രൂപ. 30 വര്‍ഷം സര്‍വ്വീസുള്ള എല്ലാ ഉദ്യോഗസ്ഥന്മാര്‍ക്കും ഈ രീതിയിലാണ് പെന്‍ഷനും കമ്മ്യൂട്ടേഷനും ലഭിക്കുക.
ഇതു കൂടാതെ ഗ്രാറ്റിവിറ്റിയും ലഭിക്കും. ഇത് കണക്കാക്കുന്നത്, പെന്‍ഷനു കണക്കാക്കിയ അടിസ്ഥാന ശമ്പളത്തിനോടുകൂടി നിലവിലുള്ള ക്ഷാമബത്ത കൂട്ടിയതിന്റെ പകുതിയെ ആകെ സര്‍വ്വീസ് കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന തുകയാണ്. എന്നെ സംബന്ധിച്ചിടത്തേളം, (13406* 1.64)/2*30=3,29,788 രൂപ. ഇത് പരമാവധി 3,30,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 13,500 രൂപ അടിസ്ഥാന ശമ്പളവും 30 വര്‍ഷം സര്‍വ്വീസും ഉള്ള ഏതൊരു ജീവനക്കാരനും ഗ്രാറ്റിവിറ്റി ഇനത്തില്‍ 3,30,000 രൂപ ലഭിക്കും. കൊല്ലത്തില്‍ 33 ഏണ്‍ഡ് ലീവ് ഉണ്ടെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ ലീവ് എടുക്കാതിരുന്നാല്‍ അത്രയും ദിവസത്തെ ശമ്പളത്തിനനുസൃതമായ തുക ലഭിക്കും. സര്‍വ്വീസിലിരിക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ പരമാവധി 30 ദിവസത്തെ ശമ്പളമേ ഇങ്ങനെ മാറാന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവ എക്കൗണ്ടില്‍ കിടക്കും. 30 വര്‍ഷം സര്‍വ്വീസുള്ള ഒരാള്‍ക്ക് മുന്നൂറോ അധിലധികമോ അവധികള്‍ എക്കൗണ്ടില്‍ ബാക്കി കിടക്കും. ഞാന്‍ പിരിയുമ്പോള്‍ എന്റെ എക്കൗണ്ടില്‍ 300 ലേറെ അവധികളുണ്ടായിരുന്നു. എന്നാന്‍, പരമാവധി 300 അവധികള്‍ക്ക് അനുസൃതമായ തുകയേ ഈ വകയില്‍ ലഭിക്കുകയുള്ളൂ. 300 അവധിയ്ക്കനുസൃതമായ ശമ്പളമെന്നു പറഞ്ഞാല്‍ പിരിയുന്ന മാസം വാങ്ങിയ ആകെ ശമ്പളത്തിന്റെ 10 ഇരട്ടിയെന്നര്‍ത്ഥം. അടിസ്ഥാന ശമ്പളം 13610 രൂപയുള്ള എനിക്ക് ഈയിനത്തില്‍ 2,27,100 രൂപ ലഭിക്കും. പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാദ്ധ്യാപകര്‍ എന്നിവരൊഴികെയുള്ള അദ്ധ്യാപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.
എന്റെ സുഹൃത്തായ കെ.കെ.മുഹമ്മദ് റഷീദ് മാസ്റ്റര്‍ 2009 മാര്‍ച്ചിലാണ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ജോലിയില്‍ നിന്നു വിരമിച്ചത്. കമ്മ്യൂട്ടേഷന്‍ കഴിച്ച് 10,000 ത്തോളം രൂപ ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്ന അദ്ദേഹത്തിന് കമ്മ്യൂട്ടേഷന്‍ വകയില്‍ 4,17,287 രൂപയും ഗ്രാറ്റിവിറ്റിയിനത്തില്‍ 3,30,000 രൂപയും ലഭിച്ചു. (പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു സീനിയര്‍ +2 ടീച്ചര്‍ക്ക് ആകെ 18,500 രൂപയിലേറെയും ജൂനിയര്‍ +2 ടീച്ചര്‍ക്ക് 15,000 രൂപയിലേറെയും ശമ്പളം ലഭിക്കും). 30 വര്‍ഷം സര്‍വ്വീസുള്ളതും അടിസ്ഥാന ശമ്പളം 27,000 രൂപയുമുള്ള ഒരു കോളേജ് അദ്ധ്യാപകന് പിരിയുന്ന മാസം 47,500 രൂപ ശമ്പളം ലഭിക്കും. പെന്‍ഷനായി (കമ്മ്യൂട്ട് ചെയ്യാതെയുള്ളത്) 23,455 രൂപ ലഭിക്കും.
27000 രൂപ അടിസ്ഥാന ശമ്പള പ്രകാരം 13500 രൂപ ബേസിക് പെന്‍ഷനുള്ള ഈ അദ്ധ്യാപകന് കമ്മ്യൂട്ടേഷന്‍ ഇനത്തില്‍ (13500*54.816) 7,40,016 രൂപ കിട്ടും. (പുതിയതായി ജോലിയില്‍ പ്രവേശിച്ച ഒരു കോളേജ് ലക്ചറര്‍ക്ക് 21,000 രൂപയിലെറെ ശമ്പളം ലഭിക്കും).
ഒരു സര്‍ക്കാരുദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം, അയാള്‍ ജോലിയില്‍ കയറിയ അന്നു മുതല്‍ അയാളുടെ മരണം വരെയോ അടുത്ത ബന്ധുവിന്റെ മരണം വരെയോ സര്‍ക്കാരില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്ന ഈ ആനുകൂല്യങ്ങളെല്ലാം പൊതു ജനങ്ങളുടെ നികുതിപ്പണമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൊതു ജനത്തിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. (ഈ കടപ്പാടിനെക്കുറിച്ച് ഒരു പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഓരോ പെന്‍ഷനര്‍ക്കും ബാധ്യതയുണ്ട്). എന്നാല്‍, ഈ കടപ്പാട് എത്ര പേര്‍ക്കുണ്ട് എന്നു ചോദിച്ചാല്‍ ഭൂരിഭാഗത്തിനും ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇത് പൊതു ജനത്തിന്റെ മാത്രം അഭിപ്രായമല്ല. സര്‍ക്കാരിന്റെ അഭിപ്രായവും ഇങ്ങനെത്തന്നെ. ജീവനക്കാര്‍ക്കു വേണ്ടി അതി ശക്തമായി സംസാരിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങളടെ നിലപാടും ഇതു തന്നെ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ദേശാഭിമാനി' (മുഖപ്രസംഗം-27.02.1990) ജീവനക്കാരുടെ നിലപാടുകളെ അതി രൂക്ഷമായി വിമര്‍ശിക്കുന്നത് നോക്കുക: “മറ്റേതൊരു തൊഴില്‍ മേഖലയെയും അപേക്ഷിച്ച് നിരുത്തരവാദിത്വം കൊടികുത്തി വാഴുന്ന ഒന്നാണ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നു പറയുമ്പോള്‍ ആരും ചൊടിച്ചിട്ടു കാര്യമില്ല. സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന വികാരത്തോടെയാണോ ആപ്പീസുകളില്‍ തങ്ങള്‍ ജോലി നിര്‍വ്വഹിക്കുന്നത് എന്ന് ഓരോ ജീവനക്കാരനും നെഞ്ചില്‍ കൈവെച്ച് നൂറു വട്ടം സ്വയം ചോദിക്കണം. ഉണ്ട് എന്നു മറുപടി കിട്ടുന്നവര്‍ തുലോം ചുരുക്കമായിരിക്കും എന്നു പറയേണ്ടി വന്നതില്‍ വേദനയുണ്ട്. ഒരു ചെറിയ വിഭാഗത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക സംസ്‌കാരം തന്നെ വളര്‍ന്നു വന്നിരിക്കുന്നു. ഏറ്റവും കുറച്ചു പണിയെടുക്കുക എന്നതാണാ സംസ്‌കാരം. ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമോ സംഘടനാ വ്യത്യാസമോ ഒന്നും ബാധകമല്ല. ഏതു സര്‍ക്കാര്‍ വന്നാലും, രാജ്യത്ത് എന്തു സംഭവിച്ചാലും അതൊന്നും തങ്ങളുടെ ഈ ചിട്ട തിരുത്തിക്കാന്‍ പര്യാപ്തമല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. നിയമ പ്രകാരം കൃത്യമായി പണിയെടുത്താല്‍ കഷ്ടിച്ച് ആറു മണിക്കൂര്‍ മാത്രമാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പണിയെടുക്കേണ്ടത്. ഇത്ര കുറഞ്ഞ ജോലി സമയം മറ്റേതൊരു മേഖലയിലാണ് ഉള്ളതെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഈ ചുരുങ്ങിയ സമയം പോലും സീറ്റില്‍ ഇരിക്കുവാനോ കൃത്യമായി ജോലി ചെയ്യുവാനോ ബഹുഭൂരിപക്ഷം ജീവനക്കാരും തയ്യാറില്ലെന്നത് സത്യം മാത്രമാണ്. ഭരണത്തിന്റെ സിരാകേന്ദ്രമാണ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്. എപ്പോള്‍ നോക്കിയാലും അകത്തുള്ളതില്‍ കൂടുതല്‍ ജീവനക്കാര്‍ ആപ്പീസ് വളപ്പിലുണ്ടാകും. ഇതൊക്കെ തുറന്നു പറയുമ്പോള്‍ ആരും നെറ്റി ചുളിച്ചിട്ടു കാര്യമില്ല. പറയാതിരിക്കാന്‍ വയ്യാത്ത വിധം എല്ലാ അതിര്‍ വരമ്പുകളും കടന്നു കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്തിന്റെ ഒരറ്റത്താണ് തലസ്ഥാനം. കാസര്‍ഗോട്ടു നിന്നും ഒരു കാര്യം തിരക്കി ഒരു സാധാരണക്കാരന്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ എത്തിപ്പെടണമെങ്കില്‍ പെടുന്ന പാട് ചില്ലറയല്ല. എല്ലാ വൈതരണികളും കടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുമ്പിലെത്തിയാല്‍ പലപ്പോഴും അവര്‍ക്കുണ്ടാകുന്ന അനുഭവം കയ്‌പ്പേറിയതായിരിക്കും. സര്‍ക്കാരാശുപത്രികളുടെ കാര്യമെടുക്കാം. അവശരായി ആശുപത്രിയിലെത്തുന്ന രോഗികളോട് തെണ്ടിപ്പട്ടികളോടെന്ന പോലെയാണ് മിക്ക ജീവനക്കാരും പെരുമാറുന്നത്. ഡോക്ടര്‍മാരേക്കാള്‍ മോശമായി പെരുമാറുന്നത് കീഴ് ജീവനക്കാണ് എന്നതാണ് അതിലേറെ കഷ്ടം. സാധാരണക്കാരായ അവര്‍ക്ക് തങ്ങളുടെ സഹജീവികളുടെ വേദന അറിയാന്‍ കഴിയാതെ പോകുന്നത് തൊഴിലാളി വര്‍ഗ്ഗ സംസ്‌കാരമല്ല. സംഘടനയുടെ ശക്തികൊണ്ടാണ് ഇവര്‍ രക്ഷപ്പെടുന്നത്. അല്ലെങ്കില്‍ പലതും സംഭവിക്കുമായിരുന്നു.
എന്തിനധികം പറയണം ഒരു ജീവിത കാലം മുഴുവന്‍ ഇരുന്ന് പണിയെടുത്ത ഒരു ആപ്പീസിലേക്ക് പെന്‍ഷന്‍ പറ്റിയ ശേഷം ഒരാള്‍ കടന്നു ചെന്നാല്‍ അയാള്‍ക്കുണ്ടാകുന്ന അനുഭവം പോലും മറിച്ചാകുന്നില്ല. അപ്പോള്‍ ഇതു വ്യക്തികളുടെ സ്വഭാവത്തിന്റെ പ്രശ്‌നമല്ല. ആപ്പീസില്‍ നിന്നും ഇറങ്ങിയാല്‍ തീര്‍ത്തും മാന്യമായി പെരുമാറാന്‍ അറിയുന്നവരാണ് 99 ശതമാനവും. പക്ഷേ ആപ്പീസുകള്‍ക്കുള്ളിലെ അവരുടെ സംസ്‌കാരം ഒന്നു വേറെയാണ്. ശ്രീപത്മനാഭന്റെ തൊപ്പി തലയില്‍ കേറിയാല്‍ പെറ്റ തള്ളയെ ആണേലും ഇടിച്ചു പോകും എന്ന് പണ്ടൊരു പോലീസുകാരന്‍ പറഞ്ഞ മാതിരിയാണ് സ്ഥിതി. കൈക്കൂലിയുടെ കാര്യം പറയുന്നില്ല. അതെല്ലാം ഒരവകാശം പോലെ ആയിത്തീര്‍ന്നിരിക്കയാണിന്ന് ”.
ഇതാണ് സത്യമെന്നിരിക്കെ ശമ്പളം വാങ്ങാന്‍ മാത്രമല്ല വിരമിച്ചതിനു ശേഷം പെന്‍ഷനും കമ്മ്യൂട്ടേഷനും ഗ്രാറ്റിവിറ്റിയും ടെര്‍മിനല്‍ സറണ്ടറുമൊക്കെ വങ്ങാന്‍ എത്ര പേര്‍ക്കുണ്ട് അവകാശം? ഓരോരുത്തരും (ഇക്കൂട്ടത്തില്‍ ഈ ലേഖകനും ഉള്‍പ്പെടും) സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണിത്.
ഉദ്യോഗസ്ഥന്മാരല്ലാത്ത മറ്റെല്ലാ ജോലിക്കാരും നാടിനെ സേവിക്കുന്നവര്‍ തന്നെയാണ്. കൃഷിപ്പണിക്കാരും മരപ്പണിക്കാരും കോണ്‍ഗ്രീറ്റു പണിക്കാരും സ്വകാര്യ ബസ് ജീവനക്കാരും തേങ്ങയിടുന്നവരും കല്ലുവെട്ടുന്നവരും പെയ്ന്റര്‍മാരും കടകളില്‍ ജോലി ചെയ്യുന്നവരുമൊക്കെ ജന സേവനം തന്നെയാണ് നടത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ കുടുംബവും കുട്ടികളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളുമൊക്കെ ഇക്കൂട്ടര്‍ക്കുമുണ്ട്. കൂലിയോടുകൂടിയുള്ള അവധി കിട്ടാത്ത ഇക്കൂട്ടരും കര്‍ക്കിടകവാവിന് ബലിയിടാറുണ്ട്. കൂലിയോടുകൂടിയ പ്രസവ അവധി കിട്ടാറില്ലെങ്കിലും ഇക്കൂട്ടത്തില്‍പ്പെട്ട സ്ത്രീകളും പ്രസവിക്കാറുണ്ട്. ജോലി ചെയ്യാന്‍ വയ്യാതായാല്‍ പണിയെടുക്കാതെ കാശ് ലഭിക്കുവാന്‍ ഇക്കൂട്ടര്‍ക്കും ആഗ്രഹം കാണും. കമ്മ്യൂട്ടേഷന്‍ കിട്ടിയാല്‍ ഇക്കൂട്ടര്‍ക്ക് കയ്ക്കില്ല. സറണ്ടര്‍ കിട്ടിയാല്‍ സങ്കടപ്പെടില്ല. പക്ഷേ, ഇതിനൊന്നിനും ഇക്കൂട്ടര്‍ക്ക് അവകാശമില്ല. ഇതുകൊണ്ടു തന്നെ ഇതിനൊക്കെ അവകാശമുള്ളവര്‍ ഇതിനൊന്നും അവകാശമില്ലാത്തരോട് കടപ്പാടും കരുണയും സഹതാപവും കാണിക്കണം. അവര്‍ കടലാസ്സില്‍ നിന്നു വെട്ടിയെടുത്തവരല്ലെന്നു മനസ്സിലാക്കണം.
ശമ്പളമായി വലിയൊരു സംഖ്യ കൈപ്പറ്റുന്നുവെന്ന് പറയുന്നവര്‍ വളരെ വളരെ ചുരുക്കമാണ്. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു പ്രിന്‍സിപ്പലായി വിരമിച്ച കെ.കെ.മുഹമ്മദ് റഷീദ് മാസ്റ്റര്‍, കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജ് ഓഫീസിലെ വി.സി.രാജേന്ദ്രന്‍, മലപ്പുറം ഗവ:കോളേജ് അദ്ധ്യാപകനായ രാജന്‍ വട്ടോളിപ്പുരയ്ക്കല്‍, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ മാത്യൂ ജോസഫ്, മുഹമ്മദ് വലിയപുരയ്ക്കല്‍ എന്നിവര്‍, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് ജീവനക്കാരനായ വി.കെ.ബാലകൃഷ്ണന്‍ എന്നിങ്ങനെ വളരെ ചുരുക്കം പേരേ ഇത്തരമൊരഭിപ്രായം എന്നോട് പങ്കു വച്ചിട്ടുള്ളൂ. ഇതിനര്‍ത്ഥം മറ്റുള്ളവരെല്ലാം ഈ അഭിപ്രായക്കാരല്ലെന്നല്ല. ഈ നിലപാട് മനസ്സില്‍ സൂക്ഷിക്കുന്നവര്‍ വേറെയുമുണ്ടാവാം.
ജീവനക്കാരും പെന്‍ഷന്‍കാരും അനുഭവിക്കുന്ന ഈ ആനുകൂല്യങ്ങള്‍ ഒരാള്‍ക്കും ജന്മാവകാശമായി കിട്ടിയതല്ല എന്ന കാര്യം മറക്കുന്നില്ല. നിരന്തരമായ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തി നേടിയെടുത്ത ആനുകൂല്യങ്ങളാണ് ഞാനടക്കമുള്ളവര്‍ അനുഭവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറന്നല്ല ഇത്രയും എഴുതിയത്. ഈ ആനുകൂല്യങ്ങളൊന്നും വേണ്ട എന്ന അഭിപ്രായവുമില്ല. ഇത്രയും ആനുകൂല്യങ്ങള്‍ പറ്റുമ്പോള്‍ അതിനുള്ള നന്ദി നികുതിദായകരായ പാവം പൊതുജനങ്ങളോട് കാണിക്കാന്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ് എന്നേ പറയുന്നുള്ളു. ഒരു ജീവനക്കാരന്‍ (കൈക്കൂലിയുടെ കാര്യം തല്‍ക്കാലം ഒഴിവാക്കാം) പൊതു ഖജനാവില്‍ നിന്നു എന്തെല്ലാം കൈപ്പറ്റുന്നു എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും പൊതുജനങ്ങള്‍ക്കുണ്ട്. ഇതിനായി സര്‍ക്കാര്‍ പത്രക്കുറിപ്പുകളും മറ്റും ഇറക്കണം. ജീവനക്കാരുടെ സംഘടനകള്‍ തന്നെ മുന്‍കൈ എടുത്ത് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കണം. നികുതിദായകരായ തങ്ങള്‍ നല്‍കുന്ന കൂലിക്കു തുല്യമായ സേവനം ഉദ്യോഗസ്ഥന്മാരില്‍ നിന്നു തങ്ങള്‍ക്കു കിട്ടുന്നുണ്ടോ എന്നു അവര്‍ വിലയിരുത്തട്ടെ. വിലയിരുത്തലുകളില്‍ നിന്നു ചോദ്യം ചെയ്യലുകള്‍ (അതോടൊപ്പം അംഗീകരിക്കലും ആദരിക്കലും) ഉണ്ടാകട്ടെ. (പൊതുജനങ്ങളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിച്ചു വിടുക എന്ന ലക്ഷ്യവുമില്ല എന്നും വ്യക്തമാക്കട്ടെ). ഇത്തരമൊരവസ്ഥ ഉണ്ടായാല്‍ ജീവനക്കാര്‍ താനേ യഥാര്‍ത്ഥ ജനസേവകരായി മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
വാല്‍ക്കഷ്ണം:-ഇതിലേറെയൊക്കെ ആനുകൂല്യങ്ങള്‍ പറ്റുന്നവരില്ലേ എന്ന ചോദ്യം വന്നേക്കാം. സിനിമകളില്‍ അഭിനയിക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ എത്ര കോടികള്‍ കൈപ്പറ്റുന്നു എന്നതു വച്ചും ഗള്‍ഫുകാരനായ സമ്പന്നന്റെ വരുമാനവും വച്ചുമല്ല ഇതിനെ അളക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത്, തന്റെ സ്ഥാപനത്തിലെ പാര്‍ട്ട്-ടൈം സ്വീപ്പര്‍ക്ക് എത്ര രൂപയാണ് ആനുകൂല്യം കിട്ടിയത് എന്നതു വച്ചെങ്കിലുമാണ് ഇതിനെ അളക്കേണ്ടത്.
……………

Sunday, October 03, 2010

മഞ്ജു വാരസ്യാര്‍ എന്നതാണ് ശരി

മഞ്ജു വാരസ്യാര്‍ എന്നതാണ് ശരി
പേരിലെന്തിരിക്കുന്നു എന്നു ചോദിക്കാറുണ്ട്. ഒരര്‍ത്ഥത്തില്‍ ശരിയാണിതെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്. 'കൃഷ്ണന്‍' എന്നു പറഞ്ഞാല്‍ 'കറുപ്പ'് എന്നാണര്‍ത്ഥം. പക്ഷേ, കറുപ്പന്‍ മോശമായ പേരും കൃഷ്ണന്‍ മുന്തിയ പേരുമായാണ് കണക്കാക്കുന്നത്. എന്റെ അമ്മയുടെ പേര് വള്ളി എന്നാണ്. പക്ഷേ, 'വള്ളി' പഴഞ്ചന്‍ പേരും വള്ളിയുടെ സംസ്‌കൃത രൂപമായ 'ലത' നല്ല പേരുമാണ്. 'സുരേശ്'(സുരേഷ് എന്നാണ് സാധാരണമായി പ്രയോഗിക്കാറ്. ഇതു ഹിന്ദി സ്റ്റൈലാണ്) എന്നു പറഞ്ഞാല്‍ സുരയുടെ (മദ്യത്തിന്റെ) ഈശന്‍ (ദൈവം) എന്നാണര്‍ത്ഥം. 'അസുരന്‍' എന്നു പറഞ്ഞാല്‍ സുര കഴിക്കാത്തവന്‍ എന്നാണ് അര്‍ത്ഥം. ദേവന്മാരാണല്ലോ സുരന്മാര്‍. സുരന്മാര്‍ സുര കഴിച്ചിരുന്നു. 'അസുരന്‍' എന്നത് നല്ല പ്രയോഗമാണ്. എന്നാല്‍, സുര കുടിക്കാത്ത സുരേശന്മാര്‍ കുറച്ചെങ്കിലുമുണ്ടല്ലോ. 'മിഥുന്‍' എന്നു പറഞ്ഞാല്‍ മൈഥുനം നടത്തുന്നവന്‍ എന്നാണര്‍ത്ഥം. പക്ഷേ, മൈഥുനം തന്നെ ജീവിതമാക്കിയവര്‍ക്കല്ലല്ലോ 'മിഥുന്‍ ചക്രവര്‍ത്തി' എന്നും മറ്റും പേരിടാറ്. 'നിഫാസ്' എന്ന പേരു കേട്ടിട്ടുണ്ട്. അറബിയില്‍ നിഫാസ് എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ത്തവ രക്തം എന്നാണ്. 'നിഷാദ'് എന്ന പേര് സര്‍വ്വ സാധാരണമാണ്. ബ്രാഹ്മണന് ശുദ്രസ്ത്രീയില്‍ ജനിക്കുന്ന കുട്ടിയുടെ ജാതിപ്പേരാണ് 'നിഷാദന്‍' എന്നത്. കാട്ടാളന്‍ എന്നും അര്‍ത്ഥമുണ്ട്. കാട്ടാളന്‍ എന്നതു മോശമായ പ്രയോഗമല്ല. കാട്ടില്‍ ജീവിക്കുന്നയാള്‍ എന്നേ അര്‍ത്ഥമുള്ളു. 'രതീശ്'എന്നും പേരുണ്ടല്ലോ. രതിയുടെ ഈശനാണ് രതീശ്.
ഇന്ന് ചെറുമനും പുലയനും തിയ്യനും നായരുമൊക്കെ അവരവര്‍ക്ക് ഇഷ്ടമുള്ള പേരാണിടാറ്. ദൈവങ്ങളുടെ പേര് (വിഷ്ണു, വൈഷ്ണവ് എന്നിങ്ങനെ) ധാരാളമായി ഉപയോഗിച്ചു വരുന്നു. വര്‍ണ ഭരണം അവസാനിച്ചത് നന്നായി. അല്ലെങ്കില്‍ കാണാമായിരുന്ന പൂരം! ശൂദ്രരായി കണക്കാക്കിയിരുന്ന നായന്മാര്‍ക്കും(ആക്ഷേപകരമായ ഈ ശൂദ്രന്‍ വിളി അവസാനിപ്പിച്ചത് മന്നത്ത് പത്മനാഭനാണ്), വര്‍ണ നിയമ പ്രകാരം മനുഷ്യരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താത്ത പിന്നാക്ക-ദലിത് വിഭാഗക്കാര്‍ക്കും ഇത്തരം പേരുകള്‍ ഉപയോഗിക്കുവാന്‍ പറ്റില്ലായിരുന്നു. മനുസ്മൃതി (2:31) പറയുന്നത് നോക്കുക:
"മംഗല്യം ബ്രാഹ്മണസ്യ സ്യാത്
ക്ഷത്രിയസ്യ ബലാന്വിതം
വൈശസ്യ ധനസംയുക്തം
ശൂദ്രസ്യ തു ജുഗുപ്‌സിതം"
ബ്രാഹ്മണന് മംഗളത്തെയും ക്ഷത്രിയന് ബലത്തെയും വൈശ്യന് ധനത്തെയും സൂചിപ്പിക്കുന്ന പേരിടണം. ശൂദ്രന് നിന്ദ്യവുമായ പേരിടണം. ഇതാണ് അര്‍ത്ഥം.
നായര്‍ സമുദായം ബ്രാഹ്മണരുടെ അടിമകളല്ലെന്നും അവരിലെ 'മിഥുന്‍'പുരുഷന്മാര്‍ക്കുള്ള ഭോഗ വസ്തുക്കളുമല്ലെന്നും വിളിച്ചു പറയുകയും അത് സ്ഥാപിച്ചെടുക്കുകയും ചെയ്ത വ്യക്തിയാണ് മന്നത്ത് പത്മനാഭന്‍. നായര്‍ സമുദായ പരിഷ്‌കര്‍ത്താവായ അദ്ദേഹം തന്റെ പേരില്‍ നിന്നു ജാതിവാല്‍ ഒഴിവാക്കി. എന്നാല്‍ ഈ 'ബ്‌ളോഗ്‌യുഗ'ത്തിലും ജാതിവാലുകള്‍ കൂടുതലായി മുളച്ചു വരുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്ക് പേരിടുന്നത് ആ വ്യക്തിയില്ല. അവരുടെ അച്ഛനമ്മമാരാണ്. ആയതിനാല്‍ ഇക്കാര്യത്തില്‍ പേരിന്റെ ഉടമകളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പക്ഷേ, ബോധം മുളച്ചാല്‍ തന്റെ പേരിന്റെ കൂടെ മുളച്ച ജാതിവാല്‍ ഒഴിവാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നൊഴിവാക്കിയില്ലെങ്കിലും സ്വയമുള്ള വിശേഷണത്തില്‍ നിന്നെങ്കിലും ജാതിവാല്‍ ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവര്‍ ജാതിവാലില്‍, അതായത് ജാതിയില്‍, അഭിമാനം കൊള്ളുന്നവരാണ്. ജാതിയില്‍ അഭിമാനം കൊള്ളുന്നവര്‍ ജാതിവ്യവസ്ഥയുടെ 'തനിമ'നിലനിര്‍ത്താനും ബാധ്യസ്ഥരാണ്.
'പ്രീതി വാര്യര്‍' എന്നത് തെറ്റായ പ്രയോഗമാണ്; 'പ്രീതി വാരസ്യാര്‍' എന്നതാണ് ശരിയായ പ്രയോഗം. പുരുഷന്മാരുടെ പേരിന്റെ കൂടെ മാത്രമേ വാര്യയര്‍ എന്നു ചേര്‍ക്കാവൂ. സ്ത്രീകളുടെ പേരിന്റെ കൂടെ വാരസ്യാര്‍ എന്നാണ് ചേര്‍ക്കേണ്ടത്. ആയതിനാല്‍, മഞ്ജു വാര്യര്‍ എന്നതും തെറ്റായ പ്രയോഗം തന്നെ; മഞ്ജു വാരസ്യാര്‍ എന്നതാണ് ശരിയായ പ്രയോഗം. നവ്യാ നായര്‍ എന്നതും തെറ്റായ പ്രയോഗം തന്നെ. നവ്യാ അമ്മ എന്നതാണ് ശരിയായ പ്രയോഗം. എന്നാല്‍ ലീലാ ദാമോദര മേനോന്‍ എന്ന പ്രയോഗത്തില്‍ തെറ്റില്ല. ഇതു പോലെ, കാളിയുടെ ഭര്‍ത്താവ് കോരുപ്പണിക്കരാണെങ്കില്‍ കാളി.കെ.പണിക്കര്‍ എന്നു പറയുന്നതിലും തെറ്റില്ല.
ഏതാനും ജാതി വിഭാഗളിലെ ആണുങ്ങളെയും പെണ്ണുങ്ങളെയും വിശേഷിപ്പിക്കേണ്ടത് എങ്ങനെയെന്നു നോക്കാം.
നായര്‍, മോനോന്‍, പിള്ള,പണിക്കര്‍-അമ്മ
വാരിയര്‍-വാരസ്യാര്‍
മാരാര്‍-മാരാസ്യാര്‍(മാരാത്തി)
അടിയാള്‍-അടിയിശ്യാര്‍
നമ്പീശന്‍-ബ്രാഹ്മണിയമ്മ
ചാക്കിയാര്‍-ഇല്ലോടിയമ്മ
നമ്പിയാര്‍-നങ്ങിയാര്‍
തിയ്യാടി നമ്പിയാര്‍-മരുമകളമ്മ
മൂത്തത്-മനയമ്മ
പിഷാരോടി-പിഷാരസ്യാര്‍
പൊതുവാള്‍-പൊതുവാള്‍സ്യാര്‍
........................