My Blog List

Tuesday, October 12, 2010

സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി

'കേരള ശബ്ദം' വാരിക-17.02.2008


ലോ വെയ്സ്റ്റ് അഥവാ സൂക്കൂര്‍ സുന്ദരന്മാരുടെ ചന്തി
ശങ്കരനാരായണന്‍ മലപ്പുറം
        ''അച്ചിപ്പുടവ അച്ചികള്‍ക്ക് (നായര്‍ സ്ത്രീകള്‍ക്ക്) മാത്രം അവകാശപ്പെട്ടതാണ്. മേല്‍മുണ്ട് മറ്റു സ്ത്രീകള്‍ക്കു പാടില്ല. മാറു മറയാതെ തന്നെ കിടക്കണം. ഒരു ഈഴവത്തി മുട്ടിനു കീഴെ നില്‍ക്കുന്ന മുണ്ടുടുത്തു പോകുന്നതു കണ്ട് അരിശം പൂണ്ട നായന്മാര്‍ അവളെക്കൊണ്ട് ആ മുണ്ടഴിപ്പിച്ചതിന് ആറാട്ടു വേലായുധപ്പണിക്കര്‍ ഒരു വലിയ ലഹള തന്നെ നടത്തിയതായി കേട്ടിട്ടുണ്ട്.....മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷനറിമാര്‍ പരിഷ്‌കരിച്ചു; നായര്‍ സ്ത്രീകളെപ്പോലെ മേല്‍മുണ്ടും മാറുമറപ്പുമായി. അത് നായന്മാര്‍ക്ക് രസിച്ചില്ല. അടിയായി ലഹളയായി, സ്ത്രീകളുടെ തുണിയുരിയലായി. ഗവണ്‍മെന്റ് കിഴ് നടപ്പിന്റെ പേരില്‍ മേല്‍ജാതികളുടെ വശം ചേര്‍ന്ന് ഏഴജാതികളുടെ മുണ്ട് അഴിപ്പിക്കാന്‍ കൂട്ടുനിന്നു. മാധവരായര്‍ ദിവാന്റെ കല്‍പ്പനകള്‍ പുറപ്പെട്ടു. മുല മറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റു പെണ്ണുങ്ങള്‍ അനുകരിക്കരുതെന്ന്; അത് ചട്ട വിരോധമാണെന്ന്; ശിക്ഷിക്കുമെന്ന്; ലഹളകള്‍ അമര്‍ത്തുമെന്ന്; ന്യായം നടത്തുമെന്ന്. പക്ഷേ, നിയന ലംഘനം പിന്നെയും നടന്നു''
         1933-35 കാലത്ത് എസ.്എന്‍.ഡി.പി.യുടെ ജനറല്‍ സെക്രട്ടറി പദം അലങ്കരിക്കുകയും, 1954 ല്‍ തിരു-കൊച്ചി മുഖ്യമന്ത്രിയാവുകയും ചെയ്ത സാമൂഹിക വിപ്‌ളവകാരി സി.കേശവന്റെ ആത്മകഥയില്‍ (ജീവിത സമരം, പേജ് 72) നിന്നെടുത്ത വാക്കുകളാണ് മേലുദ്ധരിച്ചത്.
           നായര്‍ സ്ത്രീകള്‍ക്കും ഒരുകാലത്ത് കുപ്പായം ധരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. നമ്പൂതിരി സ്ത്രീകളുടെ കാര്യം ഇതിലേറെ കഷ്ടമായിരുന്നു. മറക്കുടയ്ക്കുള്ളിലെ മഹാ നരകത്തില്‍ കഴിയുകയായിരുന്നു അവര്‍. 1994 ല്‍ അന്തരിച്ച (89-ാമത്തെ വയസ്സില്‍) ഇട്ട്യാംപറമ്പത്ത് ശ്രീദേവീ അന്തര്‍ജ്ജനമാണ് (വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്‌ളൗസ് ധരിച്ച നമ്പൂതിരി സ്ത്രീ.
         1893 ല്‍ അയ്യങ്കാളി നടത്തിയ 'വില്ലുവണ്ടി സമരം'മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുകൂടി വേണ്ടിയുള്ളതായിരുന്നു. മുണ്ട് നീട്ടിയുടുക്കുവാനോ മാറ് മറയ്ക്കാനോ അവര്‍ണര്‍ക്കാര്‍ക്കും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ സവര്‍ണ മേധാവിത്വത്തെ വെല്ലുവിളിച്ച് അയ്യന്‍കാളി മുണ്ട് നീട്ടിയുടുക്കുകയും,അരക്കയ്യന്‍ ബനിയനിട്ട് അതിനുമേലൊരു മേല്‍മുണ്ടും പുതച്ച് അതിനു പുറമെ തലയിലൊരു വട്ടക്കെട്ടും കെട്ടിയായിരുന്നു അയ്യന്‍കാളി 'വില്ലുവണ്ടി സമരം നടത്തിയത്. 'എടെടാ മേല്‍മുണ്ട്'എന്നതായിരുന്നു ആദ്യത്തെ സവര്‍ണ ഗര്‍ജ്ജനം. 'ഈ കത്തിയും കൊക്കില്‍ ജീവനും ഉള്ള കാലത്തോളം കാളിയോട് ഇതൊന്നും നടക്കില്ല'എന്ന് തിരിച്ച് ഗര്‍ജ്ജിച്ച അയ്യന്‍കാളിയുടെ വില്ലുവണ്ടി മുന്നോട്ടു കുതിക്കുക തന്നെ ചെയ്തു.
അയ്യന്‍കാളിയുടെ ഈ വില്ലുവണ്ടി സമരവും മറ്റനേകം പ്രക്ഷോഭങ്ങളും വഴിയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മാന്യമായി വസ്ത്രം ധരിക്കാന്‍ അവകാശം ലഭിച്ചത്.
ഇന്ന് നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളൊന്നും കേരളീയമല്ല എന്നതാണ് വാസ്തവം. പാന്റ്‌സും കോട്ടും മാത്രമല്ല കുപ്പായവും മുണ്ടുമൊക്കെ പുറത്തു നിന്നു വന്നവയാണ്. ഇന്നത്തെ രീതിയിലുള്ള മുണ്ടിന്റെ ഉത്ഭവം ഈജിപ്റ്റില്‍ നിന്നാണ്. കേരളീയ വേഷമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന സാരി ഉത്തരേന്ത്യക്കാരുടെ വേഷമാണ്. ഹിന്ദിയിെല 'സാഡി'കടമെടുത്താണ് നമ്മള്‍ 'സാരി'ഉണ്ടാക്കിയത്.
കേരളീയരുടെ പാരമ്പര്യം വേഷം എന്താണെന്നു ചോദിച്ചാല്‍ അതിനുത്തരം വേഷമില്ലായ്മ അഥവാ അല്‍പ്പ വസ്ത്രം എന്നാണ്. നിലവിലുള്ള സൗകര്യമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഏറ്റവും നല്ല വസ്ത്രം ചുരിദാറും ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമാണ്.
           'സുക്കൂറ് സുന്ദരനാ, ഓനൊരു വല്ലാത്ത സംഭവാ' എന്ന പാട്ട് മലബാറില്‍ ഈയിടെ ഏറെ പ്രാചാരം നേടുകയുണ്ടായി. ഒരു ആല്‍ബത്തിലെ പാട്ടാണിത്. കര്‍ഷകന്റെ മകനായ സുക്കൂര്‍ പണിയൊന്നും ചെയ്യാതെ ഉമ്മയുടെ മാല വിറ്റും വീടിന്റെ ആധാരം പണയം വച്ചും കാശുണ്ടാക്കി സ്റ്റൈലന്‍ വേഷത്തില്‍ മുടിയും നീട്ടി ബൈക്കില്‍ ചെത്തി നടക്കുന്നതും അവസാനം ബാപ്പ സുക്കൂറിനെ കൈകാര്യം ചെയ്യുന്നതുമാണ് പാട്ടിലെ പ്രമേയം. ഇത്തരം സുക്കൂര്‍ സുന്ദരന്മാരുടെ എണ്ണം വല്ലാതെ കൂടിയിരിക്കുകയാണ്. ഫാഷന്റെ പേരില്‍ എന്തുമാകാം എന്നൊരവസ്ഥയുണ്ടായിരിക്കുകയാണ്.
           യുവത്വം സൗന്ദര്യബോധമുള്ളവരാകുന്നതില്‍ തെറ്റില്ല. കാലഘട്ടം മാറുന്നതനുസരിച്ചും സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ചും വസ്ത്രധാരണ രീതിയിലും മാറ്റം വരാം. ഇത് അംഗീകരിക്കുവാന്‍ സാധിക്കാത്ത പാരമ്പര്യവാദികളുടെ ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകതന്നെ വേണം. പക്ഷേ, മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ഫാഷനുകള്‍ സ്വീകരിക്കാമോ? നിര്‍ഭാഗ്യവശാല്‍ സുക്കൂര്‍ സുന്ദരന്മാര്‍ അതാണ് ചെയ്യുന്നത്. ഷര്‍ട്ടിന്റെ ഇറക്കം അരക്കെട്ടിനൊപ്പം എന്നതാണ് പുതിയ സ്റ്റൈല്‍. പാന്റ്‌സിടുന്നത് ലോ വെയ്സ്റ്റ് സ്റ്റൈലില്‍. അതായത് അരക്കെട്ടിനു താഴെ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ചന്തിയില്‍ പാന്റ്‌സുടുക്കുന്ന സ്റ്റൈല്‍. ഒന്നു കുമ്പിട്ടാല്‍ പിന്നിലുള്ളവര്‍ക്ക് സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി മാത്രമല്ല അവരുടെ 'ഇടുക്കി മുതല്‍ മൂലമറ്റം വരെയുള്ള ഭാഗങ്ങള്‍' കാണാന്‍ സാധിക്കും. പിന്നിലുള്ളവര്‍ക്ക് മുന്നില്‍ കണ്ണുകളുണ്ടെന്ന് പിന്നില്‍ കണ്ണുകളില്ലാത്ത ഈ സുക്കൂര്‍ സുന്ദര വിഡ്ഡികള്‍ മനസ്സിലാക്കുന്നില്ല.
                                              
           സുക്കൂര്‍ സുന്ദരന്മാരുടെ മറ്റൊരു സ്റ്റൈലാണ് കോണക പ്രദര്‍ശന സ്റ്റൈല്‍. കോണകം അരക്കെട്ടിനു താഴെയും അതിന്റെ താഴെ ചന്തിയില്‍ പാന്റ്‌സും ധരിച്ച് 'എന്റെ കോണകം കാണൂ; കോണകക്കമ്പനിയുടെ പേരും വായിക്കൂ' എന്ന ഭാവത്തോടെ നടക്കുന്ന കോണകക്കുട്ടപ്പന്മാരെ റോഡിലും ബസ്സിലുമൊക്കെ ധാരാളമായി കാണാന്‍ സാധിക്കും.
          നഗ്നത മറയ്ക്കാന്‍ അനുവദിക്കാതിരിക്കുന്നതും നഗ്നത സ്വയം പ്രദര്‍ശിപ്പിക്കുന്നതും പണ്ടത്തെ സവര്‍ണ സംസ്‌കാരമാണ്. പണ്ടത്തെ നീചമായ സംസ്‌കാരത്തിനെതിരെ പടുത്തുയര്‍ത്തിയ നല്ല സംസ്‌കാരത്തിനു നേരെ ചന്തി തിരിക്കുന്ന നടപടിയാണിത്. അറിഞ്ഞോ അറിയാതെയോ ഇങ്ങനെ ചന്തി കാണിക്കുന്നവര്‍, മാന്യമായി വസ്ത്രം ധരിക്കാന്‍ വേണ്ടി സമരം നടത്തിയ വിപ്‌ളവകാരികളെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത ഓര്‍ക്കണം.
....................9 comments:

Akbar said...

വാസ്തവം. നല്ല ലേഖനം. ഈ "വല്ലാത്ത സംഭവങ്ങളുടെ" ആഭാസകരമായ വസ്ത്രധാരനത്തെപ്പറ്റി തുറന്നടിച്ചതിനു അഭിനന്ദനം.

കുണാപ്പന്‍ said...

"നിലവിലുള്ള സൗകര്യമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഏറ്റവും നല്ല വസ്ത്രം ചുരിദാറും ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമാണ്." ഇന്നത്തെ പെണ്‍കുട്ടികള്‍ ചുരിദാറിനേക്കാള്‍ സൌകര്യപ്രദവും മനോഹരവുമായ വേഷങ്ങളാണ് ധരിക്കാനിഷ്ടപ്പെടുന്നത്. മൂരാച്ചി കാരണവന്മാര്‍ സമ്മതിക്കാത്തതിനാല്‍ അത് നഗരങ്ങളില്‍നിന്ന് നാട്ടിന്‍പുറങ്ങളിലേക്കെത്തുന്നില്ലെന്നേയുള്ളൂ.
ലേഖനത്തിന്റെ നിലപാടിനോടും അവതരണത്തോടും അഭിപ്രായൈക്യമാണുള്ളതി.

lekshmi. lachu said...

valare nalla lekhanam.palappozhum purushan maarude ee nadappu kandu deshyam thoneettund..aashmasakal..

നിസ്സഹായന്‍ said...

ഇപ്പോഴത്തെ സുക്കൂര്‍ സുന്ദരന്മാര്‍ മാത്രമല്ല സുന്ദരിമാരും ലോവെയിസ്റ്റ് ജീന്‍സും ടൈറ്റ് ടീഷര്‍ട്ടുമിട്ട് കൈ മുകളിലേക്കുയര്‍ത്തിയാല്‍ പൊക്കിള്‍ അഥവാ പൊന്നപ്പനെ കാണുന്നവിധവും കുനിഞ്ഞാല്‍ ചന്തികളും കാണത്തക്ക വിധത്തില്‍ കേരളത്തില്‍ തന്നെ നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ സ്വതന്ത്ര്യവും സൌകര്യവുമുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്, എന്നാല്‍ ഇങ്ങിനെയാവാമോ !

ത്രിശ്ശൂക്കാരന്‍ said...

ഇതെല്ലാം പടിഞ്ഞാറിന്റെ അന്ധമായ അനുകരണങ്ങളാണ്. ഇവിടെ ചെറുപ്പക്കാരെല്ലാം (ആണും പെണ്ണൂം) ഇങ്ങിനെ തന്നെയാണ് നടക്കുന്നത്.
പതിയെ പതിയെ അതൊരു കാഴ്ചയേ അല്ലാതാകും നാട്ടീല്‍.

കൊമ്പന്‍ said...

മാറ് മറക്കാന്‍ സമരം നടത്തിയ സ്ത്രീ ഇന്ന് മാറ് മറക്കാതിരിക്കാന്‍ സമരം നയിക്കാമോ
എന്നാ ആലോച്ചനയോഗതിലാണ് പുരുഷനും പുതിയ ജെനരശന്റെ പുതിയ സംസ്കാരത്തിന്റെ ന്ബാഗമായി ഏറെ കുറെ ഇങ്ങനെ തന്നെ ഇതിനെ കുറിച്ച് പ്രഥമ ദര്‍ശനം എന്നാ കവിതയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു
നല്ലൊരു കലസമെന്തിങ്ങനെ കീറി നീ
കഷ്ട്ടം ഇത് മോടാലോ? പറ്റിക്കാലോ
തുന്നുന്ന വിദ്വാനു ഷോട്ട് അപ്പ്‌ പറ്റിയാല്‍
പൊന്നും വിളക്കത്ത് വാന്ഗീടമോ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ഇടുക്കി മുതല്‍ മൂലമറ്റം വരെയുള്ള ഭാഗങ്ങള്‍' "
ഈ പ്രയോഗം ഉഗ്രന്‍!
ഞാനും ഇവ്വിഷയം ഒന്ന് പോസ്ടിയിട്ടുണ്ട്
ഇവിടെ അമര്‍ത്തി നോക്കൂ

ബയാന്‍ said...

സി.കേശവന്റെ ആത്മകഥ - ജീവിത സമരം - വായിക്കാന്‍ ഈ പോസ്റ്റ് പ്രചോദനമാവുന്നു. നമ്മള്‍ മുന്നെ തന്നെ വളരെ ‘വെസ്റ്റേണ്‍’ ആയിരുന്നല്ലേ. രണ്ട് വര്‍ഷം മുന്നെ ‘കൃഷ്ണതൃഷ്ണ‘ യുടെ ‘നായര്‍‌-ഈഴവ ചിത്രങ്ങള്‍’ ഇവിടെ കാണാം

ശങ്കരനാരായണന്‍ മലപ്പുറം said...

Chithrangal Kandu!