My Blog List

Friday, October 08, 2010

മിനിക്കഥ-പെണ്ണ്

(മക്തബ്-22.01.2010)

മിനിക്കഥ
പെണ്ണ്

ശങ്കരനാരായണന്‍ മലപ്പുറം

“ ഓ നാശം. പെണ്ണുങ്ങള്‍ കയറി വരുന്നുണ്ട് ”
ബസ്സില്‍ സ്ത്രീകളുടെ സീറ്റില്ലിരുന്ന് യാത്ര ചെയ്യുന്ന അയാള്‍ പ്രാകി. പക്ഷേ, അയാള്‍ അവിടെത്തന്നെയിരുന്നു. തന്റെ അമ്മയേക്കാള്‍ പ്രായമുള്ള വൃദ്ധയായ സ്ത്രീ. അവര്‍ കമ്പി പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആടുന്നു. തോളിലൊരു കൊച്ചു കുഞ്ഞും കയ്യിലൊരു ബാഗുമായി ആടിക്കളിക്കുന്ന മറ്റൊരു സ്ത്രീ. വീഴാതിരിക്കാനായി അവരെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി. യാത്രക്കാരില്‍ ചിലര്‍ ഒച്ച വെച്ചെങ്കിലും അയാള്‍ അവിടെത്തന്നെ കുത്തിയിരുന്നു. അവസാനം കണ്ടക്ടര്‍ ഇടപെട്ടു. അയാള്‍ മുഖം വീര്‍പ്പിച്ച് സ്ത്രീ വര്‍ഗ്ഗത്തെ ശപിച്ച് കുറച്ചു നേരം കൂടി അവിടെത്തന്നെയിരുന്നു. പിന്നെ എന്തൊക്കെയോ പ്രാകിപ്പറഞ്ഞ് അയാള്‍ ധൃതിയില്‍ എണീറ്റു. അയാളുടെ തല മുകളിലെ റാക്കില്‍ ശക്തിയായി ഇടിച്ചു. അയാള്‍ അറിയാതെ നിലവിളിച്ചു:
“ അയ്യോ ! അമ്മേ !! ”
........................

6 comments:

Unknown said...

മിനി കഥകള്‍ എനിക്ക് ഹരമാണ്.
അതെനിക്ക് കൂടുതല്‍ വഴങ്ങുന്നത് കൊണ്ട് കൂടി ആവാം.

Manoraj said...

അയാളുടെ അവസാന വിളിയില്‍ എല്ലാം ഉണ്ട്.. പിന്നെ ഇവിടെ കഥക്ക് പേരു കൊടുത്തപ്പോള്‍ ചെറിയ ഒരു തെറ്റു പറ്റിയോ എന്നൊരു സംശയം.. പെണ്ണ് എന്ന പേര് മതിയായിരുന്നു കഥക്ക്. മിനി കഥ എന്നത് ലേബലാക്കിയാല്‍ മതി. ഇത് എന്റെ സജഷന്‍..

ശ്രീനാഥന്‍ said...

മനോഹരം!

ശങ്കരനാരായണന്‍ മലപ്പുറം said...

നന്ദി, സന്തോഷം!

Faisal Alimuth said...

“ അയ്യോ ! അമ്മേ !! ”
good one..!

കിരണ്‍ said...

നന്നായി..