My Blog List

Sunday, February 06, 2011

ചിത്രകാരി മാരിയത്തിനെ പരിചയപ്പെടുത്തട്ടെ!

ശങ്കരനാരായണന്‍ മലപ്പുറം


        ഞാന്‍ ചിത്രകാരനോ (പൂര്‍ണ്ണ അര്‍ത്ഥത്തില്‍) ഒരു ചിത്രകലാ ആസ്വാദകനോ അല്ല. പക്ഷേ, ഒരുപാട് ചിത്രകാരന്മാരെയും ചിത്രകാരികളെയും എനിക്കു പരിചയമുണ്ട്. വാസ്തവത്തില്‍ ഇതാണ് എനിക്ക് ചിത്രകലയുമായുള്ള ബന്ധം. 

മലപ്പുറം ആര്‍ട്ട് ഗാലറില്‍ വച്ചു നടത്തിയിട്ടുള്ള മിക്ക ചിത്ര പ്രദര്‍ശനങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നലെയും കണ്ടു ഒരു ചിത്രകാരി വരച്ച ചിത്രങ്ങള്‍. ഇതുപോലുള്ളൊരു ചിത്രകാരിയെ പരിചയപ്പെടുത്താതിരിക്കുന്നത് തെറ്റാണ് എന്ന് എന്റെ മനസ്സ് പറയുന്നു. അതുകൊണ്ടാണ് ഈ പോസ്റ്റ്.
              എന്റെ മകളാകാന്‍ പ്രായമുള്ള ഈ ചിത്രകാരിയുടെ പേര് മാരിയത്ത് സി.എച്ച്. ചുങ്കത്തറ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും രണ്ടാമത്തെ മകള്‍. രണ്ടാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഇരു കാലുകള്‍ക്കും ചലന ശേഷി നഷ്ടമായവള്‍. ''നാലു ചുമരുകള്‍ക്കകത്തെ തീഷ്ണമായ ഏകാന്തതയില്‍ നിന്നും കൈമാടി വിളിച്ച മരണത്തിന്റെ സ്‌നേഹസ്പര്‍ശം തട്ടിമാറ്റി നിശ്ചലമായ കാലുകളാല്‍ ജീവിതത്തിന്റെ നന്മയിലേക്ക് നടന്നു കയറുന്ന ഒരു പെണ്‍മനം. വര്‍ണങ്ങളുടെ വിസ്മയച്ചെപ്പുകള്‍ തുറന്ന് സൗഹൃദത്തിന്റെ അക്ഷയഖനികള്‍ സൃഷ്ടിച്ച് അക്ഷരങ്ങളുടെ മൃദുസ്പര്‍ശത്താല്‍ സുഖമുള്ള കുളിര്‍മയിലേക്ക്....ചക്രക്കസേരയുടെ ഇരിപ്പിടത്തില്‍ നിന്നും ചിരിയുടെ തുറന്ന ഹൃദയത്തിലേക്ക്.....' പറന്നുകൊണ്ടിരിക്കുന്ന ഈ ചിത്രകാരിയുടെ ചിത്ര പ്രദര്‍ശനം 05.02.2011 ന് മലപ്പുറത്തെ കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ മലപ്പുറം മുന്‍ ജില്ലാ കലക്ടര്‍ ശ്രീ: പി.മോഹന്‍ദാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചിത്ര പ്രദര്‍ശനം ഫെബ്രുവരി 08 ന് അവസാനിക്കും.
         ഈ ചിത്രകാരിയെയും ചിത്രകാരി വരച്ച ചിത്രങ്ങളെയും നമ്മള്‍ കാണുക തന്നെ വേണം. ചിത്രകാരിക്ക് സഹതാപമല്ല വേണ്ടത്; പ്രോത്സാഹനമാണ്. ചിത്രകാരിയില്‍ നിന്നു നമുക്കാണ് ചിലത് പഠിക്കാനുള്ളത്. മനക്കരുത്തിന്റെ ശക്തിയെക്കുറിച്ചുള്ള പാഠം!
ചിത്രകാരിയുടെ ബ്‌ളോഗ് വിലാസം: http://mariyath.blogspot.com/

14 comments:

hafeez said...

മാരിയത്തിനെ മുമ്പേ അറിയാം. പ്രദര്‍ശനത്തിന്റെ കാര്യം ഓര്‍മ്മിപ്പിച്ചത്‌ നന്നായി.. നന്ദി

കൂതറHashimܓ said...
This comment has been removed by the author.
കൂതറHashimܓ said...

പരിചയപ്പെടുത്തല്‍ നന്നായി

മാരിയത്തിന്‍ ആശംസകള്‍

Kadalass said...

പരിചയപ്പെടുത്തിയതിൻ നന്ദി....

Naushu said...

നന്ദി...

Unknown said...

മാരിയത്തിനെ കുറിച്ച് കുറെ മുമ്പ്‌ വായിച്ചരിഞ്ഞിരുന്നു.പിന്നീട് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ അവരുടെ ബ്ലോഗ്‌ വായിക്കാനും കഴിഞ്ഞു.ഇപ്പോള്‍ പത്രത്തില്‍നിന്നും ബ്ലോഗില്‍ നിന്നും ചിത്രപ്രദര്‍ശനത്തെക്കുറിച്ചറിഞ്ഞു.പോകാന്‍ ഒരുപാട് ആഗ്രഹവുമായി കഴിയുന്നു.
ചൊവ്വാഴ്ച തീരും മുമ്പ്‌ പോകാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും പോകും.
ഈ വിവരം പങ്കു വെച്ചത് നന്നായി.
മാരിയത്തിനു ഭാവുകങ്ങള്‍.

Unknown said...

മുന്‍പ്‌ മാധ്യമങ്ങളില്‍ നിന്നും ബ്ലോഗില്‍ നിന്നും അറിയാം.
പ്രദര്‍ശനകാര്യം അറിയിച്ചതിനും പരിചയപ്പെടുത്തളിനും നന്ദി.

ajith said...

വളരെ നന്നായി ഈ അറിയിപ്പ്

ഞാന്‍ ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനവും എന്റെ ആദ്യത്തെ പോസ്റ്റും ഈ കുട്ടി ആയിരുന്നു
http://yours-ajith.blogspot.com/2010/08/blog-post.html

ജയിംസ് സണ്ണി പാറ്റൂർ said...

ഈ മഹത്തായ ഉദ്യമത്തിനു നേരെ
കൈ കൂപ്പുന്നു.മാരിയത്തിന്റെ ബ്രഷുകള്‍
വര്‍ണ്ണങ്ങള്‍ കൊണ്ടു നിറയെ ഹൃദയ
ഹാരികളായ ചിത്രങ്ങള്‍ വരയ്ക്കട്ടെ.

ശ്രീജിത് കൊണ്ടോട്ടി. said...

മാരിയത്തിനെ കുറിച്ച് മുന്പ് വായിച്ചിരുന്നു .. അവരുടെ ബ്ലോഗ്‌ പരിചയപ്പെടുത്തിയതിനു നന്ദി ശങ്കരനാരായണേട്ടാ ..

പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു .. :)

MOIDEEN ANGADIMUGAR said...

മാരിയത്തിനെക്കുറിച്ച് മുമ്പൊരിക്കൽ മാധ്യമത്തിൽ വായിച്ചതോർക്കുന്നു.

Pushpamgadan Kechery said...

' ചിത്രകാരിക്ക് സഹതാപമല്ല വേണ്ടത്; പ്രോത്സാഹനമാണ്'
അതുതന്നെ അതുതന്നെ .

ജയരാജ്‌മുരുക്കുംപുഴ said...

ee parichayappeduthal uchithamayi..... aashamsakal....

C.K.Samad said...

:)