My Blog List

Monday, July 18, 2011

സുശീലയും പുരുഷോത്തമനും

രണ്ട് കഥകള്‍

1. സുശീല
          ''ഹൊ! എന്തൊരു ശല്യം!! കുറേ നേരമായല്ലോ കുറക്കന്റെ മാതിരി ഓരിയിടാന്‍ തൊടങ്ങീട്ട്. എന്താ മന്‍ഷ്യാ നിങ്ങക്ക് വേണ്ടത്?''
     ''സുശീലേ, ആ കുപ്പായമൊന്നിങ്ങെടുത്തു താ. സമയമില്ലാഞ്ഞിട്ടല്ലേ മുത്തേ. ഇനി ഞാനതിന് ഇവിടുന്നങ്ങട്ട് നടന്നു വരേണ്ടേ. പ്‌ളീസ്, എന്റെ പൊന്നു സുശിമോളല്ലേ!''
        ''ഹൗ! വല്ലാത്തൊരു കൊഞ്ചിക്കൊഴയല്‍. ഇനി അതും എന്റെ കൈകൊണ്ടുതന്നെ വേണം. കഷ്ടം, മര്യാദയ്‌ക്കൊരു സീരിയല്‍ കാണാന്‍കൂടി സമ്മതിക്കാത്ത സാധനം. ഇങ്ങനെയുണ്ടോ മനുഷ്യര്‍'' എന്ന് പല്ലുറുമ്മി പ്രാകിപ്പറഞ്ഞുകൊണ്ട് സുശീല ബ്‌ളൗസ് അലക്കുകല്ലിലേക്ക് എറിഞ്ഞുകൊടുത്തു.
............
2. പുരുഷോത്തമന്‍
          ''ഹും! അവള്‍ രാവിലെത്തന്നെ മേലേ വീട്ടിലേക്ക് കളിക്കാന്‍ പോയിരിക്കുന്നു. ഒരു പെണ്‍കുട്ടിയാണെന്ന ബോധം അവള്‍ക്കില്ല. പെണ്‍കുട്ടികള്‍ ഈ പ്രായത്തില്‍ത്തന്നെ വീട്ടുപണികളൊക്കെ ചെയ്തു തുടങ്ങണം. ചൂലെടുത്തു അടിച്ചുവാരാനും പാത്രം കഴുകാനുമൊക്കെ പഠിക്കണം''
         ''പെണ്ണ്, പെണ്ണ്, പെണ്ണ്! ഇങ്ങനെ എപ്പോഴും വിളിച്ചുകൂവി അവളുടെ മനസ്സില്‍ അവളൊരു പെണ്ണാണെന്നും പെണ്ണ് മോശപ്പെട്ട സാധനമാണെന്നും സ്ത്രീ പുരുഷന്റെ അടിമയാണെന്നും ഉള്ള അപകര്‍ഷതാ ബോധം ഉറപ്പിക്കുന്നത് ശരിയല്ലായെന്ന് ഞാന്‍ എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്. ചൂലും മുറവുമൊക്കെ ആണ്‍കുട്ടികള്‍ക്കും പറ്റും. സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി സംസാരിക്കുന്ന ആളാണ് ഞാനെന്ന കാര്യം നിനക്കറിഞ്ഞൂടേ?''
      ''ഇത് പ്രസംഗിക്കാന്‍ പറ്റുന്ന കാര്യം. കാര്യത്തോടടുത്താല്‍ പെണ്ണിനെ പെണ്ണായേ നിങ്ങള്‍ ആണുങ്ങള്‍ കാണുകയുള്ളൂ''
            ''അത് വെറും തോന്നലാ''
            ''അല്ല''
            ''അതേന്ന്''
            ''അല്ലെന്ന്''
            ''അതേന്ന് പറഞ്ഞില്ലേ''
           പുരുഷോത്തമന്റെ നാവിനു പകരം പിന്നെ കാലാണ് നീണ്ടത്. പുരുഷോത്തമന്റെ ചവിട്ടേറ്റ് സൗദാമിനി ചന്തികുത്തി നിലത്തു വീണു. സൗദാമിനിയുടെ കരച്ചില്‍ കേട്ട് മുറിയില്‍ ടീവി കണ്ടുകൊണ്ടിരുന്ന മകന്‍ ഓടി വന്നു. അവന്‍ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. കാര്യം മനസ്സിലാക്കിയ അവന്‍ അച്ഛനുനേരെ കണ്ണുരുട്ടി. അച്ഛന്‍ തിരിച്ചും കണ്ണുരുട്ടി. അവര്‍ പരസ്പരം വഴക്കിട്ടു. ബഹളം കേട്ട് മകള്‍ ഓടിയെത്തി.
           ''എന്താ, എന്താ! എന്താ സംഭവിച്ചത്? എന്തിനാണമ്മ കരയുന്നത്? എന്തിനാണ് അച്ഛനും ഏട്ടനും തമ്മില്‍ വഴക്ക് കൂടുന്നത്?''
       ''പ്പെ പട്ടി. ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് പെണ്ണുങ്ങള്‍ക്കെന്തു കാര്യം? പോടീ നായിന്റെ മോളേ അടുക്കളയില്‍''
          നായിന്റെ മോളോടൊപ്പം നായിന്റെ മോളുടെ അമ്മയും അടുക്കളയിലേക്ക് പോയി.
............

23 comments:

ChethuVasu said...

അതാണ്‌ ! :-) )

ponmalakkaran | പൊന്മളക്കാരന്‍ said...

ഹൗ.... അത്രക്കു വേണ്ടായിരുന്നു.

ജാനകി.... said...
This comment has been removed by the author.
Unknown said...

ഞാനാടൈപ്പല്ല..(വീട്ടിൽ ആരോടും ചോദിക്കരുത്)

Unknown said...

ദെന്തൂട്ടാ, ങെ? :))

ജാനകി.... said...

കുറച്ചു പേർ സ്വയം ഇതൊക്കെയൊന്നു സമ്മതിച്ചാൽ മതി ദാ ഇതു പോലെ...

പെൺ വർഗം കൃതാർത്ഥരാകും

പൈമ said...

കൊള്ളാം...നല്ല പ്രമേയം ...
അവതരണം അല്പം കുടിയാകാം...

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
വാസ്തവം.

vettathan said...

സദസ്സുകളില്‍ വീമ്പിളക്കുമെങ്കിലും നമ്മുടെ പുരുഷന്മാര്‍ സ്ത്രീകളെ അല്‍പ്പം കുറഞ്ഞ ജീവികളായി തന്നെയാണ് പരിഗണിക്കുന്നത്.സ്ത്രീ സ്വാതന്ത്രിയം കല്യാണം വരെയുള്ള
കാര്യമാണ്.പിന്നെ അടിമത്വം -ഏറിയും കുറഞ്ഞും.

കൊമ്പന്‍ said...

ഒള്ളത് പറഞ്ഞാല്‍ എനിക്കൊന്നും മനസ്സിലായില്ല

പൈമ said...

http://pravaahiny.blogspot.com/

ajith said...

സമത്വമൊക്കെ ഏട്ടില്‍ മാത്രം. മര്യാദയ്ക്ക് മിണ്ടാതെ ജീവിച്ചാല്‍ ചവിട്ട് കൊള്ളാതെ രക്ഷപ്പെടാം...അല്ലേ

Lipi Ranju said...

ആ ആദ്യം പറഞ്ഞത് എന്താ ? തുണി അലക്കുന്ന ഭര്‍ത്താവ് ! രണ്ടും വേറെ കഥകള്‍ അല്ലേ ! ചുരുക്കത്തില്‍ രണ്ടിടത്തും സമത്വം ഇല്ലല്ലേ! :) ഇത് കൊള്ളാം... :)

ശങ്കരനാരായണന്‍ മലപ്പുറം said...

രണ്ടു കഥകള്‍ തന്നെ. സുശീലയും പുരുഷോത്തമനും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആദ്യത്തേത് ഹാസ്യത്തിന് വേണ്ടി മാത്രം. ഇതിലല്പം സ്ത്രീവിരുദ്ധതയില്ലാതില്ല. രണ്ടാമത്തേതില്‍ നേര്‍ത്ത ഹാസ്യമുണ്ടെങ്കിലും വിഷയം ഗൗരവം തന്നെ. പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യത്തെയാണ് തുറന്ന് കാണിക്കുന്നത്. കുറച്ചൊക്കെ സ്വയം വിമര്‍ശനമുണ്ടെന്നും കരുതിക്കോളൂ.
വളരെ ലളിതമാണല്ലോ. എന്നിട്ടും മനസ്സിലായില്ലെന്നോ?

Unknown said...

ആ ചേച്ഛി ഇതെങ്ങാനും വായിക്കുന്നുണ്ടോ സാർ.ഞാനാണങ്കിൽ സമ്മതിക്കില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

വായിക്കാറുണ്ടെന്നോ?

ശ്രീനാഥന്‍ said...

ഉഷാറായിട്ടുണ്ട്.

hafeez said...

കൊള്ളാം

ദൃശ്യ- INTIMATE STRANGER said...

susheela enik ishtam aayi...all de best

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആദ്യ കഥ സുപ്പര്‍ പിന്നേം സൂപ്പര്‍ ..
പക്ഷെ രണ്ടാമത്തേത് നന്നായില്ല

Echmukutty said...

കഥകൾ ഉഷാറായിട്ടുണ്ട്.

Aadhi said...

ആദ്യത്തെ കഥയില്‍ പറഞ്ഞ പോലെ ആകും ഇനി അങ്ങോട്ട്‌ ...കണ്ടറിയാം