My Blog List

Sunday, October 02, 2011

യുദ്ധം

മക്തബ് സായാഹ്ന ദിനപത്രം, 30.09.2011.
         കീഴേടത്തെ ചെക്കന്മാരും മേലേടത്തെ ചെക്കന്മാരും തമ്മില്‍ കുറച്ചുകാലമായി കടുത്ത ശത്രുതയിലാണ്. മുമ്പ് നടന്ന ഒരു പന്തുകളി മത്സരമാണ് ശത്രുതയ്ക്ക് തുടക്കം കുറിച്ചത്. കീഴേടത്തുകാരന്‍ അടിച്ച ഗോള്‍ ശരിക്കും ഗോളാണെന്ന് കീഴേടത്തുകാര്‍. അത് ഗോളല്ലെന്ന് മേലേടത്തുകാര്‍. തര്‍ക്കം അവര്‍ തമ്മിലുള്ള യുദ്ധമായി മാറി. പരസ്പരം കണ്ടാല്‍ യുദ്ധം നടക്കുന്ന അവസ്ഥയായി. അതിനിടെ, കീഴേടത്തെ ഒരു ചെക്കന്‍ പെങ്ങളെ കാണാനായി മേലേടത്തെത്തി. അവന്‍ കീഴേടത്തുകാരനാണെന്നറിഞ്ഞ മേലേടത്തെ ചെക്കന്മാര്‍ അവനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ചു. മറ്റൊരു ദിവസം മേലേടത്തെ ഒരു ചെക്കന്‍ അസുഖം ബാധിച്ച അമ്മാവനെ കാണാണായി കീഴേടത്തെത്തി. വിവരം മണത്തറിഞ്ഞ കീഴേടത്തെ ചെക്കന്മാര്‍ ശത്രുരാജ്യക്കാരന്റെ മേല്‍ ചാടിവീണു. കീഴേടത്തെ മണ്ണില്‍ ശത്രുരാജ്യക്കാരന്റെ ചോര വീണു. മേലേടത്തുകാരന്‍ ആശുപത്രിയിലായി. പൗരുഷ ബോധവും തറവാട് ബോധവും ദേശ ബോധവും ആത്മാഭിമാന ബോധവും കൊണ്ട് അവന്റെ ശരീരം വിറച്ചു. ഇന്നു തന്നെ ഇതിനു പ്രതികാരം ചെയ്യുമെന്ന് അവന്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു പ്രതിജ്ഞയെടുത്തു. പരിചരിക്കാന്‍ നിന്നവരെ തള്ളിമാറ്റി അവന്‍ ആശുപത്രിക്കിടക്കിയില്‍ നിന്നെഴുന്നേറ്റ് കീഴേടം ലക്ഷ്യമാക്കി ഓടി. കൂടെയുള്ളവര്‍ ഒപ്പം പാഞ്ഞു. 'മേലേടത്തുകാരനായ ഞാന്‍ ശത്രുരാജ്യമായ കീഴേടത്ത് ജനിച്ച ഒരാളെ അടിച്ചു വീഴ്ത്താതെ നാളെ സൂര്യനുദിക്കില്ല. ഇതു സത്യം! സത്യം!! സത്യം!!!'-അവന്‍ ഗര്‍ജ്ജിച്ചു. പത്തുപതിനഞ്ചുപേര്‍ ചേര്‍ന്ന് അവനെ ബന്ധനസ്ഥനാക്കി കൊണ്ടു വന്നു. പ്രതികാരദാഹം കൊണ്ട് അവന്റെ ശരീരം കിടുകിടാ വിറച്ചു; കണ്ണ് ചുമന്നു. അവന്‍ ചുണ്ട്‌കൊണ്ട് ഗോഷ്ടി കാണിക്കുകയും മുഷ്ടി ചുരുട്ടുകയും ചെയ്തു.

         അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. അവന്‍ അവന്റെ അമ്മയുടെ കരണക്കുറ്റിക്ക് തലങ്ങും വിലങ്ങും അടിച്ചു. അവര്‍ ബോധംകെട്ട് നിലത്തു വീണു. അവന്‍ പ്രതിജ്ഞ നിറവേറ്റുകയായിരുന്നു. അവന്റെ അമ്മ കീഴേടത്തുകാരിയായിരുന്നു.
....................

26 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇത്രക്കും വേണമായിരുന്നോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

മൻസൂർ അബ്ദു ചെറുവാടി said...

സന്ദേശം കഥയാക്കി ഇങ്ങിനെയും പറയാം.
നന്നായി

- സോണി - said...

ന്നാലും...
ഇത്തിരി കടന്നുപോയി.

keraladasanunni said...

ഫുട്ബോളിന്‍റെ പേരില്‍ രണ്ട് ലാറ്റിന്‍ 
അമേരിക്കന്‍ രാജ്യങ്ങള്‍ യുദ്ധത്തിന്ന് ഒരുങ്ങിയതായി കേട്ടിട്ടുണ്ട്. കഥയുടെ അവസാനം തികച്ചും അപ്രതീക്ഷിതമായി.

Unknown said...

കഥയാണങ്കിലും വേണ്ടേ..ഒരിത്.

കൊമ്പന്‍ said...

ഇത് എല്ലാ നാട്ടിലും ഉള്ള കഥ ആണ് പിന്നെ മേലാറ്റൂരും കീഴാ റ്റൂര്‍ കാരും തല്ലുക ആണെങ്കില്‍
ഞങ്ങള്‍ അയിലാശേരി ക്കാര്‍ നോക്കി നില്‍ക്കും അല്ലാതെ എന്താ

ശ്രീനാഥന്‍ said...

തിളയ്ക്കരുത് ചോര നമുക്ക് ഞരമ്പുകളിൽ!

Salim PM said...

നമുക്കു ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പരിഛേദമാണ് ഇക്കഥ. നന്നായിരിക്കുന്നു.

ജാനകി.... said...

ഈ.......ശ്വര- ഞാനിങ്ങിനെയൊരു അമ്മേത്തല്ലി കഥ ഉണ്ടാക്കിയതിനു വീട്ടിൽ നിന്നും കേട്ട വഴക്കിനു കണക്കില്ല..മര്യാദക്കല്ലെങ്കിൽ പേനയും പേപ്പറും കണികാണിക്കില്ലെന്നു പറഞ്ഞു..ആ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നു കൊണ്ടു പറയുവാണ്..അമ്മേ തല്ലണ്ടാരുന്നു.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ക്ലൈമാക്സ് സൂപ്പര്‍!
നല്ലൊരു സന്ദേശം ഈ കഥയ്ക്കുള്ളില്‍ ഉണ്ട്.അത് വളരെ മനോഹരമായി എഴുതി.

'പൗരുഷ ബോധവും തറവാട് ബോധവും ദേശ ബോധവും ആത്മാഭിമാന ബോധവും കൊണ്ട് അവന്റെ ശരീരം വിറച്ചു..'
എല്ലാ ബോധവും അവര്‍ക്കുണ്ട്. ഇല്ലാത്തത് 'കുറ്റബോധം' മാത്രം!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

@ജാനകി.
ഇതാ പറയുന്നത് അമ്മയെ തല്ല്യാലും രണ്ടു ചേരി എന്ന്.

വിധു ചോപ്ര said...

തല്ലു കൊണ്ട സ്ത്രീയെ പറ്റി മേലാറ്റൂരു കാർ പറഞ്ഞത്, ഓൾക്ക് കിട്ടണം എന്നായിരുന്നു. കാരണം ഓള് കീഴാറ്റൂരു കാരിയാ.....!
കൊട്ത്താ അങ്ങനെ കൊട്ക്കണം,പോതം കെടണം! അല്ല പിന്നെ
ആശംസകൾ

ChethuVasu said...

അമ്മയെത്തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണല്ലോ .. എന്തായാലും മത - ജാതി -രാഷ്രീയ -വര്‍ഗ്ഗ-വര്ണ കൊമാളിമാര്‍ അവസാനം "മറ്റവനെ" തല്ലുന്നത് യഥാര്‍ത്ഥത്തില്‍ കൊള്ളുന്നത്‌ പെറ്റ തള്ളക്കു ആണ് എന്നാണ് സത്യം ..ഇത് അന്തവും കുന്തവുമില്ലാത്ത ബോധം നശിച്ച ആ ശപ്പന്‍ അറിയുന്നുമില്ല ..! കഥയുടെ പ്രമേയം നന്നായി , അവതരണം കുറച്ചു കൂടി മയപ്പെടുതാമായിരുന്നു :)

ChethuVasu said...

@ജാനകി

"കാര്ന്നന്മാര്‍ക്ക് അടുപ്പിലും ആകാമെന്നാണ് ...."
അത് കണ്ടു പുള്ളാര് പനിക്കണ്ട .. :)

jiya | ജിയാസു. said...

ഹൌ... യുദ്ധം ഇത്തിരി കടന്നു പോയി.. :)

പൈമ said...

നന്നായി രസിച്ചു, കഥയുടെ അവസാനം ഇതിഹാസിക പോരാട്ടം ആയി തീരും എന്നാ വിചാരിച്ചേ.

വിശ്വസ്തന്‍ (Viswasthan) said...

അവസാനം ഇഷ്ടപ്പെട്ടു

‍ആയിരങ്ങളില്‍ ഒരുവന്‍ said...

അമ്മയെ കുത്തിക്കുടലെടുക്കാത്തത് ഭാഗ്യം..!!

--------------------------------------
പിന്നെ ശങ്കരേട്ടാ, ജിത്തുവിനെ സന്ദർശിച്ചു എന്നറിഞ്ഞു..ഒപ്പം ബാലകൃഷ്ണൻ ചേട്ടനും ശ്രീജിത് കൊണ്ടോട്ടിയും ഉണ്ടായിരുന്നു എന്നുമറിഞ്ഞു..!! ജിത്തുവിന് വളരെ സന്തോഷമായി..

സത്യത്തിൽ ജിത്തുവിന്റെ പോസ്റ്റ് ഇട്ടപ്പോൾ തന്നെ ശങ്കരേട്ടനെ വിവരം അറിയിക്കണം എന്ന് ഞാൻ കരുതിയതാണ്.. ഒഴിച്ച് കൂടാൻ പറ്റാത്ത ചില തിരക്കുകൾ കൊണ്ട് കഴിയാതെ പോയി.. ക്ഷമിക്കുമല്ലൊ..!! മൗലവിയുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്ന ഉറപ്പുണ്ട്..! ബ്ലോഗർ കൂട്ടായ്മയിലൂടെ ജിത്തുവിന് ഒരു ജീവനോപാധി ശെരിയാക്കികൊടുക്കാനുള്ള എളിയ ശ്രമം നടന്നുവരുന്നത് അറിഞ്ഞല്ലൊ.

ശങ്കരേട്ടനും, മൗലവിക്കും, ബാലകൃഷണൻ ചേട്ടനുമൊക്കെ സുഖമല്ലെ.. എന്റെ അന്വേഷണം അറിയിക്കണേ..!!

സ്നേഹപൂർവ്വം..!!

ശങ്കരനാരായണന്‍ മലപ്പുറം said...

OK!

Unknown said...

എന്റെ നാട്ടുകാരെക്കുറിച്ചാണല്ലോ ഈകഥ !! :)
വൈകിയെത്തിയ ഒരു മേലാറ്റൂര്‍കാരന്‍

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ തെച്ചിക്കോടന്‍. ഇത് താങ്കളുടെ നാട്ടിലുണ്ടായ കഥയല്ല. എന്റെ സുഹൃത്തും മലപ്പുറം ഗവ:കോളേജിലെ അദ്ധ്യാപകനുമായ ശ്രീ: രാജന്‍ വട്ടോളിപ്പുരയ്ക്കല്‍, അടിപിടിക്കേസില്‍ റിമാന്റിലായ ഒരു കുട്ടിയുടെ കാര്യം പറഞ്ഞു. അറസ്റ്റ് നടന്നത് മലപ്പുറം മുനിസിപ്പാലിറ്റിയില്‍ത്തന്നെയുള്ള രണ്ട് പ്രദേശക്കാര്‍ തമ്മില്‍ നടന്ന 'യുദ്ധ'ത്തില്‍ പങ്കെടുത്തതിനായിരുന്നു. അന്ന് രാത്രി എഴുതിയ കഥയാണിത്. ആശയം മുമ്പെ ഉണ്ടായിരുന്നു. കാരണം ഇതുപോലുള്ള 'യുദ്ധങ്ങള്‍'നാട്ടില്‍ ധാരാളമായി നടക്കാറുണ്ടല്ലോ.
ഇതു നടന്ന സംഭവമാണോ എന്ന് കഥ വായിച്ച പലരും എന്നോട് ചോദിക്കുകയുണ്ടായി. അവരോടെല്ലാം കാര്യം വിശദീകരിക്കേണ്ടിവന്നു. നാടിന്റെ യഥാര്‍ത്ഥ പേരുകള്‍ കൊടുത്ത് ആശയക്കുഴപ്പമുണ്ടാക്കിയതിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെ. ഇനി എന്തു ചെയ്യും? ഇത്രയേ ചെയ്യാന്‍ പറ്റുകയുള്ളൂ. കഥയില്‍നിന്ന് മേലാറ്റൂരിനെയും കീഴാറ്റുരിനെയും ഒഴിവാക്കിയിരിക്കുന്നു.

Naushu said...

മേലേടത്തുകാരുടെ മാനം രക്ഷിച്ച ആ പയ്യനെ അഭിനന്ദിക്കുന്നതിനുപകരം എല്ലാവരും കൂടി വളഞ്ഞു വെച്ച് വിമര്‍ശിക്കുന്നത് ശരിയല്ല....
അല്ല, നിങ്ങളൊക്കെ കീഴെടത്തുകാരാണോ .... ?

ഷബീര്‍ - തിരിച്ചിലാന്‍ said...

അമ്മയായാലും അച്ഛനായാലും യോദ്ദാവിന്റെ കണ്ണില്‍ മേലേടത്തുകാരും കീഴേടത്തുകാരുമായി മാത്രമേ കാണാവൂ... അവനെ അഭിനന്ദിക്കുവിന്‍...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എന്നാലും അതിത്തിരി കടുത്തു പോയി ,അമ്മയെ തല്ലുന്നതിനും വേണ്ടേ ഒരിതൊക്കെ ...

Jefu Jailaf said...

വീര യോദ്ധാവ് നീണാള്‍ വാഴട്ടെ.. മന്ത്രിയാകാനുള്ള യോഗ്യത കാണുന്നു..

Echmukutty said...

ഇത് ഒരു അഖിലലോകക്കഥയാണ്. കഥ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ.