My Blog List

Wednesday, November 09, 2011

പൈതൃകം


മക്തബ് സായാഹ്ന ദിനപത്രം 04.11.2011

   ''മുത്തശ്ശീ, എണീറ്റു നടക്കാന്‍ പോലും വയ്യാത്ത മുത്തശ്ശിയെന്തിനാണിങ്ങനെ വെറുതെ 'ഊണ് കഴിക്കാത്തോരില്ലല്ലോ; ഊണ് കഴിക്കാത്തോരില്ലല്ലോ; ഊണ് കഴിക്കാത്തോരില്ലല്ലോ' എന്ന് ദിവസവും രാത്രി സിറ്റൗട്ടില്‍ ചെന്നുനിന്ന് വിളിച്ചു പറയുന്നത്?'' 
      ''മോനേ വിഷ്ണൂ, നമ്മടെ തറവാടിനൊരു പൈതൃകവും പാരമ്പര്യവുമൊക്കെയുണ്ട്. അത് നമ്മള്‍ കെടാതെ കാത്തു സൂക്ഷിക്കണം. നെന്റെ മുതുമുത്തച്ഛന്മാര്‍ ആരായിരുന്നൂന്നാ നെന്റെ വിചാരം? പണ്ടുമുതലേ തറവാട്ടിലുള്ള ശീലാണുണ്ണീയിത് ''
    ''ശരിതന്നെ മുത്തശ്ശി. എന്നാലും കാലത്തിനനുസരിച്ച് ചില മാറ്റങ്ങളൊക്കെ ആയിക്കൂടെ? മുത്തശ്ശീന്റെ സൗണ്ട് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് കൃത്യ സമയത്ത് പറഞ്ഞ് കേള്‍പ്പിച്ചാല്‍പ്പോരേ''
       പേരക്കിടാവിന്റെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി അതിന് സമ്മതിച്ച മുത്തശ്ശി പേരക്കിടാവിനോടായി പറഞ്ഞു. 
  ''മോനേ വിഷ്ണൂ, നീ മൊബൈലില്‍ സിനിമാപ്പാട്ടു കേള്‍ക്കണപോലെ ഭയങ്കര ശബ്ദത്തില്‍ വെക്കരുത് കെട്ടോ. നേരിയ ശബ്ദത്തിലേ ആകാവൂ. അതാ തറവാട്ടിന്റെ പൈതൃകമുണ്ണീ! ''
.............

9 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

:)

Cv Thankappan said...

ശീലവും,പാരമ്പര്യവും മറക്കാന്‍ കഴിയില്ലല്ലോ!
നന്നായിട്ടുണ്ട്.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ശിഖണ്ഡി said...

നേരിയ ശബ്ദത്തിലേ ആകാവൂ. അതാ തറവാട്ടിന്റെ പൈതൃകമുണ്ണീ! '' നെന്റെ മുതുമുത്തച്ഛന്മാര്‍ ആരായിരുന്നൂന്നാ നെന്റെ വിചാരം? അവരും എല്ലാം നേരിയ ശബ്ദത്തിലാ________!!!

ശ്രീനാഥന്‍ said...

തറവാടിത്ത ഘോഷണത്തിനൊരു കൊട്ടായി.

Lipi Ranju said...

അസ്സലായി :)

ഒരു കുഞ്ഞുമയിൽപീലി said...

ഹ ഹ ചിരിയിലൂടെ ചിന്തിപ്പിച്ചല്ലോ ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Echmukutty said...

ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ......

manoj kumar said...

ഇത് ഒരു കൊട്ടല്ല...ഒന്നര കൊട്ടാണ്. ആരെങ്കിലും ഏതെങ്കിലും തറവാട്ടീന്ന് ഇങ്ങനെ കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷെ സിനിമാകാരാണ് ഈ തടവാടിത്തം പോപ്പുലറാക്കിയത്.

valsan anchampeedika said...

AArenkilum kettaalo! paavam muthassi!