My Blog List

Sunday, November 20, 2011

മുലനികുതിയും 'വാറ്റും'

കേരളശബ്ദം വാരിക,17.04.2005.

    '' പെണ്ണിനു മുല വളര്‍ന്നാല്‍ മുലക്കരവും ആണിനു പണിയെടുക്കുവാന്‍ ശേഷിയുണ്ടായാല്‍ തലക്കരവും മാന്യന്മാര്‍ പിരിച്ചെടുത്തിരുന്നു. ഇതിനോടെല്ലാം പ്രതിഷേധിച്ച് ഒരു പെണ്ണ്, മുലയറുത്ത് ഇലയില്‍ വച്ചു കൊടുത്തു. ആ ധീരയുടെ പിതാവ് 'ഇന്നാ ചുട്ടു തിന്നോ'എന്നു പറഞ്ഞ് സ്വന്തം മകന്റെ തലവെട്ടി മുമ്പിലിട്ടു കൊടുത്തു. അയാളെ ചട്ടമ്പികളും കൊന്നു''. എഴുത്തുകാരനായ നാരായന്‍ 'ദേശാഭിമാനി'യില്‍ എഴുതിയ 'കാട്ടിലെ ഓണം' എന്ന ലേഖനത്തിലുള്ളതാണിത്.
           അതെ, അവര്‍ണ്ണ സ്ത്രീകളുടെ മുലകള്‍ക്കുപോലും നികുതി പിരിച്ചുവന്നിരുന്ന ഒരു സമ്പ്രദായം തിരുവിതാംകൂറിലെ 'ധര്‍മ്മ രാജാക്കന്മാര്‍' വാണരുളിയ ഈ നാട്ടില്‍ ഉണ്ടായിരുന്നു. ചേര്‍ത്തലയിലെ ഒരു ഈഴവ യുവതിയാണ് നിന്ദ്യവും നീചവും നികൃഷ്ടവുമായ ഈ തെമ്മാടിത്തത്തെ ധീരമായി എതിര്‍ത്ത് രക്തസാക്ഷിയായത്. മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ചാന്നാര്‍ സമരത്തിനൊന്നും നമ്മുടെ ചരിത്രത്തില്‍ സ്ഥാനമില്ല. ചാന്നാട്ടികള്‍ തമ്പുരാട്ടികളല്ലല്ലോ. 'കുമ്മാന്‍ കുളം' പുലയര്‍ വെട്ടിയ കുളമാണ്. മാറു മറയ്ക്കാന്‍ വേണ്ടി പുലയ സ്ത്രീകള്‍ നടത്തിയ സമരം സംബന്ധിച്ചുണ്ടായ കേസ്സ് ജയിപ്പിച്ചതിന് ഫീസ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫീസിനു പകരമായി പുലയര്‍ കുത്തിയ കുളമാണ് 'കുമ്മാന്‍ കുളം'. തമ്പ്രാക്കള്‍ തണല്‍ മരം വെച്ചു പിടിപ്പിച്ചത് (അവര്‍ നോക്കി നില്‍ക്കുകയേ ചെയ്തിട്ടുള്ളൂ. മരം വെച്ചു പിടിപ്പിച്ചത് മണ്ണില്‍ പണിയെടുക്കുന്ന അവര്‍ണ ജനവിഭാഗം തന്നെയായിരുന്നു) വല്ല്യ ചരിത്രമാകുമ്പോള്‍ ഈ വീര ചരിത്രമൊക്കെ സവര്‍ണ പാത്രം കൊണ്ട് മൂടപ്പെട്ടു കിടക്കുകയാണ്. 'വാറ്റ്'എന്ന പേരിലുള്ള നികുതി വിവാദമായിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജഭരണക്കാലത്തെ നികുതി സമ്പ്രദായങ്ങളെക്കുറിച്ചൊന്നു പരിശോധിച്ചാല്‍, ഇന്നത്തെ 'വാറ്റ്' ഒരു വിഷയമേ അല്ലെന്നും പണ്ട് പൊന്നു തമ്പുരാക്കന്മാര്‍ ജനങ്ങളുടെ രക്തം വാറ്റുകയും ഊറ്റുകയുമായിരുന്നെന്ന് ബോധ്യമാകും.


ടി.മുരളിയുടെ ചിത്രകാരന്‍ ബ്‌ളോഗില്‍ നിന്നെടുത്ത് 'ദേശാഭിമാനി' കൊടുത്ത ചിത്രം.
       സിനിമകളിലും സീരിയലുകളിലും സ്ഥിരമായി കാണുന്ന ചില കാഴ്ചകളുണ്ട്. തകര്‍ന്ന ഇല്ലങ്ങള്‍, ഇടിഞ്ഞ കൊട്ടാരങ്ങള്‍, നിലംപൊത്താറായ നാലുകെട്ടുകള്‍, കാടുമൂടിയ തുളസിത്തറ, ഇല്ലങ്ങളിലും കൊട്ടാരങ്ങളിലും നാലുകെട്ടുകളിലും കഴിഞ്ഞിരുന്നവരുടെ ദു:ഖങ്ങള്‍, അവരുടെ കഷ്ടപ്പാടുകള്‍, അവര്‍ക്ക് കിടപ്പാടമില്ലാത്തതിന്റെ ദു:ഖം, അവരുടെ പട്ടിണി. 
        ഇവരുടെ ദു:ഖങ്ങളെ ദു:ഖങ്ങളായിത്തന്നെ കാണണം. പക്ഷേ, ഇവര്‍ക്കു മാത്രമല്ലല്ലോ ദു:ഖമുള്ളത്. സവര്‍ണരിലെ ന്യൂനപക്ഷം അനുഭവിക്കുന്ന ഈ ദു:ഖങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവര്‍ അവര്‍ണ്ണരിലെ വലിയൊരു വിഭാഗം അനുഭവിക്കുന്ന യാതനകളെ ക്യാമറയില്‍ പകര്‍ത്താറില്ല. അവര്‍ണ്ണരിലെ ഏതാനും സമ്പന്നരെ മാത്രമേ കാണാറുള്ളൂ ഇവര്‍.
      പണ്ട് സ്വത്തും അധികാരവുമൊക്കെ നമ്പൂതിരിമാരിലും മറ്റും ആയിരുന്നു എന്ന കാര്യം ശരി തന്നെ. അതിലും വലിയൊരു ശരികൂടിയുണ്ട്. അതിലും പണ്ട് ഇവയെല്ലാം ഇന്നാട്ടിലെ ദലിതരുടെ പക്കലായിരുന്നുവെന്ന സത്യം. തമ്പ്രാക്കളുടെ കാര്യപരിപാടിയിലെ മുഖ്യയിനം ഉണ്ണുക; ഉറങ്ങുക; ഗര്‍ഭമുണ്ടാക്കുക എന്നിവയായിരുന്നുവെന്ന് വി.ടി.ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ. അധ്വാനിക്കാതെ സ്വത്തുണ്ടാക്കാന്‍ സാധിക്കില്ല. അധ്വാനിക്കാതെ സ്വത്തുണ്ടാക്കിയവര്‍ ആരായാലും അവരുണ്ടാക്കിയ സ്വത്ത് തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണ്. (ഈ തത്ത്വം ഈ കാലഘട്ടത്തിനും ബാധകമാണ്. മിക്ക മുതലാളിമാരുടെയും ചരിത്രം പരിശോധിച്ചാല്‍ അവര്‍ മുതലാളിമാരായത് കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളപ്പണ ഇടപാട്, കളളനോട്ടി, കൈക്കൂലി തുടങ്ങിയ തട്ടിപ്പുകളിലൂടെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും). ദേവന്(ക്ഷേത്രത്തിന്) ദാനം നല്‍കിയാലും ബ്രാഹ്മണന് ദാനം നല്‍കിയാലും മോക്ഷം കിട്ടുമെന്ന് പറഞ്ഞ് അവര്‍ണ്ണരുടെ പക്കലുള്ള സ്വത്തെല്ലാം തട്ടിയെടുത്ത് ബ്രഹ്മസ്വവും ദേവസ്വവുമാക്കി. ഇതിന് ചരിത്രത്തില്‍ ധാരാളം തെളിവുകളുണ്ട്.
       തിരുവല്ലാ ക്ഷേത്രത്തിന് ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ നോക്കുക(കേരള പരശുരാമന്‍ പുലയ ശത്രു,ദലിത് ബന്ധു എന്‍.കെ.ജോസ്, പേജ് 56,67): ഇടൈചേരി ചേന്നന്‍ കേശവന്‍, പള്ളത്ത് ഇക്കിയമ്മൈ, പള്ളത്ത് കുന്റ നിരവി, പള്ളത്ത് കുന്റര്‍ കോവിന്നന്‍, പൊന്നിയക്ക നായന്‍, കീഴ്മലൈ നാട്ടുകണ്ടന്‍ കുമരന്‍, കോമാക്കോട്ടു നായര്‍, കോയിര്‍പുറത്ത് ചേന്നന്‍ കുമരന്‍, ചെന്നിത്തലൈ ഈരായ ചേകരന്‍, പള്ളിവരുത്തി താമോദരന്‍ കോതൈ. തൃക്കൊടിത്താനം ക്ഷേത്രത്തിലേക്ക് ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ നോക്കുക: തെഞ്ചേരി ചേന്നന്‍, മൂത്തൂറ്റു തേവന്‍ ഈരാമന്‍, കീഴ്മലൈനാട്ടു മാളു വാക്കോന്‍, മുളങ്കാട്ട് ഇയക്കല്‍ കോവിന്തന്‍, ഞാവക്കാട്ട് എതിരന്‍ കവിരന്‍. പേരുകൊണ്ടുതന്നെ ഇക്കൂട്ടരെല്ലാം അവര്‍ണ്ണരോ അബ്രാഹ്മണരോ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ക്ഷേത്രങ്ങള്‍ക്ക് ദാനം കിട്ടിയ ഭൂമിയെല്ലാം കൈകാര്യം ചെയ്തിരുന്നത് ബ്രാഹ്മണരായ ഊരാളന്മാരായിരുന്നു. ക്രമേണ ഈ വസ്തുക്കളുടെ ഏറിയ പങ്കും ഇക്കൂട്ടരുടെ പക്കലായിമാറി. ബ്രാഹ്മണരുടെ കൈകളിലേക്ക് ഭൂസ്വത്ത് വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഈ 'ഭൂദാനം'. എന്തിനധികം പറയുന്നു, ബ്രാഹ്മണര്‍ തന്നെ തുളുനാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് കുടിയേറി വന്നവരാണല്ലോ.
     ബ്രാഹ്മണര്‍ ഭൂസ്വാമിമാരായത് ഇങ്ങനെയാണ്. പക്ഷേ, ഇക്കൂട്ടര്‍ കൈക്കലാക്കിയ ഭൂമിക്കും വസ്തുവകകള്‍ക്കുമൊന്നും നികുതിയില്ലായിരുന്നു. എല്ലാ നികുതി ഭാരങ്ങളും അബ്രാഹ്മണരുടെ, പ്രതേ്യകിച്ചും അവര്‍ണ്ണരുടെ തലയിലാണ് കെട്ടിയേല്‍പ്പിച്ചിരുന്നത്. നമ്മുടെ തനിമയും പൊലിമയും സംസ്‌കാരവും പൈതൃകവുമൊക്കെ നഷ്ടപ്പെട്ടുപോയി എന്നാണല്ലോ ചിലര്‍ വിളിച്ചു കൂവുന്നത്. 'മഹത്തായ സംസ്‌കാര'ത്തിലെ മുലനികുതിയെക്കുറിച്ച് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. മുലനികുതിക്കു പുറമെ മറ്റു പല നികുതികളും ഉണ്ടായിരുന്നു. ഇവയെക്കുറിച്ചു ചെറുതായൊന്നു പരിശോധിച്ചുനോക്കാം.
      എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍നിന്ന് 'തളക്കാണം', 'ഏണിക്കാണം', 'ഈഴംപുട്ചി' എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു 'ചെക്കിറ', സ്വര്‍ണപ്പണിക്കാരില്‍നിന്നു 'തട്ടാരപ്പാട്ടം', തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ', മീന്‍പിടുത്തക്കാരില്‍നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി'എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. 
        ആഭരണം ധരിക്കാന്‍ 'മേനിപ്പൊന്ന്' അഥവാ 'അടിയറ' എന്ന നികുതി കൊടുക്കണം. 1818 മേടം 19-ാം തീയതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും 'രാജഭോഗം' നല്‍കണം. അവര്‍ണ്ണന്‍ മേല്‍മീശ വയ്ക്കണമെങ്കില്‍ രാജാവിന് 'മീശക്കാഴ്ച'നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് 'കാഴ്ച'സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. 'പൊലിപ്പൊന്ന്' എന്നായിരുന്നു പേര്. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരെപ്പോലും വെറുതെ വിട്ടിരുന്നില്ല പൊന്നു തമ്പുരാക്കന്മാര്‍! ആ പാവങ്ങളില്‍നിന്നു 'ഏഴ'എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.
          വേറെ പേരുകളിലും ധാരാളം നികുതികളുണ്ടായിരുന്നു. 'തപ്പ്', 'പിഴ', 'പുരുഷാന്തരം', 'പുലയാട്ട്‌പെണ്ണ്', 'അറ്റാലടക്കം', 'പേരിക്കല്‍', 'അയ്മുല', 'രക്ഷാഭോഗം', 'ചെങ്ങാതം', 'ചൊങ്കൊമ്പ്', 'കണ്ണടപ്പള്ളി', 'ആനപ്പിടി', 'കിണറ്റിലെ പന്നി', 'കൊമ്പ്', 'കുറവ്', 'വാല്', 'തോല്', 'അറ', 'തുറ', 'തുലാക്കൂലി', 'അല്‍പ്പാത്തിച്ചുങ്കം' തുടങ്ങിയ നികുതികള്‍.
ഒരു പറമ്പിലുള്ള തെങ്ങുകളില്‍ 100 ന് 3 വീതം രാജാവിനവകാശപ്പെട്ടതായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ ആവശ്യം വരുമ്പോള്‍ അവര്‍ണ്ണരില്‍നിന്ന് പ്രതേ്യക നികുതികളും ഈടാക്കിയിരുന്നു. 1754 ല്‍ യുദ്ധച്ചെലവുകള്‍ക്കായി തിരുവിതാംകൂര്‍ രാജാവ് ചാന്നാന്മാരുടെ തലയെണ്ണി ഒരു പ്രതേ്യക നികുതി പിരിക്കുകയുണ്ടായി.
    സ്ഥാനമാനങ്ങള്‍ നല്‍കിയും രാജാക്കന്മാര്‍ വരുമാനം ഉണ്ടാക്കിയിരുന്നു. 'തമ്പി', 'ചെമ്പകരാമന്‍', 'കര്‍ത്താവ്', 'കയ്മള്‍' തുടങ്ങിയ സ്ഥാനങ്ങളായിരുന്നു നായന്മാര്‍ക്ക് നല്‍കിയിരുന്നത്. ഈഴവര്‍ക്ക് 'ചാന്നാന്‍', 'പണിക്കന്‍', 'തണ്ടാന്‍', 'നാലുപുരക്കാരന്‍', 'മണ്ണാളിപ്പണിക്കന്‍', 'വീട്ടുകാരന്‍' എന്നീ സ്ഥാനങ്ങളാണ് നല്‍കിയിരുന്നത്. കണക്കര്‍ക്ക് 'എളയ കണക്കന്‍'. വേലന്മാര്‍ക്ക് 'വേലപ്പണിക്കന്‍'. വാലന്മാര്‍ക്ക് 'മൂപ്പന്‍', 'വലിയ അരയന്‍'. പുലയര്‍ക്ക് 'ഓമനക്കുറപ്പന്‍','വള്ളോന്‍'. മുസ്ലീങ്ങള്‍ക്ക് 'കാദി', 'മുസ്ലിയാര്‍'-എവയൊക്കെയായിരുന്നു സ്ഥാനപ്പേരുകള്‍.
   'മഹത്തായ സംസ്‌കാര'ത്തില്‍ പൊന്നുതമ്പുരാക്കന്മാര്‍ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ അതില്‍ അതിശയം കാണേണ്ടതില്ല. ഈ ചോരയൂറ്റിനെക്കുറിച്ച് റവ:മറ്റിയര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. 'ഈ കൗതുകകരമായ പട്ടിക പരിശോധിച്ചാല്‍ രാജ്യത്തിന്റെ മുന്‍കാല സ്ഥിതിയെക്കുറിച്ചും വ്യാപാരം, വ്യവസായം, സാമൂഹിക സ്വാതന്ത്ര്യം, കുടുംബക്ഷേമം എന്നിവയില്‍ എന്തുമാത്രം ദയനീയമായി ഇടപെട്ടിരുന്നു എന്നതിനെക്കുറിച്ചും ശരിയായ സൂചന ലഭിക്കും. നികുതി പിരിക്കാവുന്ന എല്ലാറ്റിന്റെ മേലും നികുതി ചുമത്തിയിരുന്നു. ഓരോ വിശേഷാവസരവും അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളില്‍നിന്ന്, അവര്‍ ക്‌ളേശിച്ചുണ്ടാക്കിയ ആദായം പിഴിഞ്ഞെടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗിക്കുകയും ചെയ്തു. ഈ നികുതികളില്‍നിന്നുള്ള വരുമാനമാകട്ടെ ബ്രാഹ്മണര്‍ക്കുവേണ്ടിയും ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ആഘോഷങ്ങള്‍ക്കുവേണ്ടിയും പൊടിപൂരമായി ദുര്‍വിനിയോഗം ചെയ്തു '. നികുതിയിലൂടെയുള്ള ഈ ചോരയൂറ്റലിനെയും ചോരവാറ്റലിനെയും താരതമ്യം ചെയ്യുമ്പോള്‍ 'വാറ്റ്'ഒന്നുമല്ലെന്ന് തോന്നിപ്പോകും.
   കടപ്പാട്:-1. കേരള ചരിത്രപഠനങ്ങള്‍-വേലായുധന്‍ പണിക്കശ്ശേരി. 2. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍.
     ('വാറ്റ്'എന്ന പേരിലുള്ള നികുതി ഏര്‍പ്പെടുത്തിയ കാലത്ത് എഴുതിയ ലേഖനമാണിത്. മാറ് മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ 'ചാന്നാര്‍സമര'ത്തെക്കുറിച്ച് 26.07.2009 ലെ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ടി.എം.മന്‍സൂര്‍ ഒരു ലേഖനമെഴുതിയിരുന്നു. ആ ലേഖനത്തില്‍ ടി.മുരളിയുടെ ചിത്രകാരന്‍ ബ്‌ളോഗില്‍നിന്നെടുത്ത പടവും കൊടുത്തിരുന്നു. ആ പടമാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ഇന്ന് കേരളത്തിലുള്ളത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ഭരണകൂടമാണെങ്കിലും ജനാധിപത്യം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരില്‍ പലരും രാജാടിമത്ത മനോഭാവവും ഫ്യൂഡല്‍ മാടമ്പി സംസ്‌കാരവും കാണിക്കുന്ന ഈ സാഹചര്യത്തില്‍ പണ്ടത്തെ 'രാജനീതി'എന്തെന്നു മനസ്സിലാക്കാന്‍ ഈ ലേഖനം കുറച്ചെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കട്ടെ).
..................

27 comments:

പൈമ said...

വന്നു. വായിച്ചു കൊണ്ടിരിക്കുന്നു ...അഭിപ്രായം പിന്നീടു അറിയിക്കാം ..
വിഷയം നന്നായി കേട്ടോ ...

രമേശ്‌ അരൂര്‍ said...

ഉച്ച നീച്ചത്വങ്ങളിലെക്കുള്ള ഒരു എത്തി നോട്ടം ... ചരിത്രം അറിയാതെ ജീവിക്കുന്ന തലമുറകള്‍ ആണ് നമ്മുടെ നാടിന്റെ ശാപം .

പൊട്ടന്‍ said...

വളരെ വിജ്ഞാനപ്രദം.

കൊമ്പന്‍ said...

ഈ രീതിയിലുള്ള വിവരങ്ങള്‍ ചരിത്രങ്ങള്‍ ഒക്കെ പങ്കു വെക്കൂ വിക്ഞാന പ്രദം ആണ് ഇത്

Anonymous said...

ഞാനും വായിച്ചു.

പട്ടേപ്പാടം റാംജി said...

നല്ല ലേഖനം.
ഒരു താരതമ്യം തന്നെ നടത്തി പറഞ്ഞ ലേഖനം 'വാറ്റി'ലൂടെ വീണ്ടും തിരിച്ച് വന്നിടത്തെക്ക് തിരിച്ച് പോകുന്നു എന്ന് കാണേണ്ടിയിരിക്കുന്നു. പേരുകള്‍ മാറ്റി വീണ്ടും കരങ്ങള്‍ കഴിവില്ലാത്തവനെ ത്ട്ടിച്ച്ചും പറ്റിച്ചും ഉള്ളവന്‍ വീണ്ടും സമ്പത്ത്‌ കുന്നു കൂട്ടുന്ന കാഴ്ച എല്ലാരും അനുഭവിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ടീവി ന്യൂസില്‍ കരണ്ടിന്റെ കുടിശിഖ കോടികള്‍ വരുത്തിയ വലിയവന്മാരുടെ വിവരവും, സാധാരണക്കാരന്റെ അല്പം പിഴവ്‌ വന്നാല്‍ കട്ടാക്കുന്ന രീതിയും പറഞ്ഞതായി കണ്ടിരുന്നു. ഒന്നും ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ.
പലതും ഓര്‍മ്മിക്കാന്‍ കഴിഞ്ഞ ലേഖനം.

VANIYATHAN said...

പതിനഞ്ചും പതിനാറും നൂറ്റാണ്ടിൽ, ഇൻഡ്യയിലെ അന്നത്തെ സാഹചര്യത്തിൽ കേരളം എന്ന ഒരു സംസ്ഥാനം ഉണ്ടാക്കുന്നതിനു് എത്രയോ മുൻപ്‌ ഇവിടെ നിലനിന്നിരുന്ന ഒരു സമ്പ്രദായത്തെ, ഇന്ന് ലോകത്തെ മുഴുവൻ ഈ കമ്പ്യുട്ടറിന്റെ മുന്നിലിരുന്ന് കാണാനും മനസ്സിലാക്കാനും കഴിയുന്ന ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ വിശകലനം ചെയ്യുമ്പോൾ മനസ്സ്‌ അൽപം വിശാലമാക്കേണ്ടിവരും. നമുക്ക്‌ ലഭിച്ച സാമൂഹ്യവും സാമ്പത്തികവും വിധ്യാഭ്യാസപരവുമായ സാഹചര്യം അന്ന് അവർക്ക്‌ ലഭിച്ചിരുന്നൂ എങ്കിൽ അവർ ഇന്നത്തെ നമ്മേക്കാൾ ഒരായിരം മടങ്ങ്‌ സാമൂഹ്യ പ്രതിപദ്ധതയുള്ള ഒരു ജനത ആയിരുന്നേനെ എന്നതിൽ എനിക്ക്‌ അശേഷം സംശയം ഇല്ല. നാം കൈക്കൂലിയും, അഴുമതിയും, അക്ക്രവമും, പീഡനവും, സ്വജനപക്ഷപാതവും നിറഞ്ഞ്‌ പടർന്നു പന്തലിച്ച ഒരുജനതയായി നിലകൊള്ളുന്നൂ. നാടിന്റെ കാടുകൾ നാം ടറ്റായിക്കും ബിർളായിക്കും നൽകുന്നൂ, ഭുമഫിയെക്ക്‌ ആദിവാസി ഭുമി മറിച്ചു വിൽക്കുന്നൂ, റിസോർട്ട്‌ മാഫിയക്ക്‌ ഭുമി കയ്യേറാൻ കൂട്ടുനിൽക്കുന്നൂ. എന്തിനേറെ, സാധുക്കക്ക്‌ ആശ്വാസമാക്കും എന്ന് കരുതിയ ഒരു ഇടതുസർക്കാർ വന്നിട്ട്‌ എന്തുണ്ടായി. നാറിയ ഒരു പാർലെ കേസും, ഇടമലയാറു,സ്വാശ്രയ പ്രശ്നവും,സ്മാർട്ട്സിറ്റി പ്രശ്നവും കൊണ്ട്‌ അഞ്ചുവർഷവു തീർത്തിട്ട്‌ ഇപ്പോൾ കൊടിയുമായി റോഡുനീളെ നടന്ന് കോടതിയെ തെറിവിളിക്കുന്നൂ. ഇനി തിരിഞ്ഞുനോക്കി പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരെ കല്ലെറിയൂ.

ശ്രീനാഥന്‍ said...

മുലക്കരം പോലെ മലയാളി മറക്കാൻ പാടില്ലാത്ത ചരിത്രവസ്തുതകൾ ഓർമ്മിപ്പിക്കുന്ന ഈ കുറിപ്പ് നന്നായി. തകർന്ന നാലുകെട്ടുകളുടെ കഥകൾ താങ്കൾ പറയുന്ന പോലെ തന്നെ, സത്യത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ചരിത്രത്തെ വിദഗ്ധമായി മറയ്ക്കുകയാണ്.

ശങ്കരനാരായണന്‍ മലപ്പുറം said...

'വളരെ നല്ല ലേഖനം, ആശംസകള്‍'എന്നെഴുതിയ ഒരു കമന്റ് പ്രസിദ്ധീകരിക്കാതെ ഒഴിവാക്കി. പോസ്റ്റിനെക്കുറിച്ച് എതിരായും അനുകൂലമായും അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് അവരുടേതായൊരു നിലപാടു വേണം. അതില്ലാത്തവര്‍ അഭിപ്രായങ്ങള്‍ എഴുതരുത്. പ്രസ്തുത ബ്‌ളോഗര്‍ ആകെ എഴുതിയ പോസ്റ്റ് 'No Post' മാത്രമാണ്.

manoj kumar said...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്പോഴായിരുനു കേരളത്തിലെ രാജ ഭക്തി അലയാലും അലമുറയായും അണപൊട്ടിയൊഴുകിയത്.ഏഷ്യാനെറ്റില്‍ നടന്ന ‘നമ്മള്‍ തമ്മില്‍‘ എന്ന പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ മുലക്കരവും അതേ പൊലുള്ള കാടന്‍ നികുതിയിലൂട്റ്റെയാണ് പണം പിരിച്ചത് എന്ന് പറഞ്ഞപ്പോള്‍ ഹൈന്ദവ രാജ ഭക്തരുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ കുടു കുടാ പ്രവഹിക്കുകയായിരുന്നു.ഒരു പ്രമുഖന്‍ അല്പം കൂടി കടന്ന്. ജനാധിപത്യം വന്നിട്ട് ഇവിടെ എന്ത് കോപ്പുണ്ടായി എന്ന് ചോദിച്ചു. പൊന്നു തമ്പുരാക്കന്മാര്‍ ഇവിടെ ഭയങ്കരമാന വികസനങ്ങള്‍ പലതും ചെയ്തു എന്നൊക്കെയാണ് താങ്ങിയത്. അതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഉന്നത ജാതിയും കൊടും ക്രൂരത മുറ്റിയ രാജ ഭരണവും വിദ്യാസമ്പന്നരായ മലയാളിയിലെ തെറ്റില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഇഷ്ട്റ്റപ്പെടുന്നു എന്നും മനസ്സിലായി. എങ്ങനെയുണ്ട്മലയാളിയുടെ ബൌദ്ധിക വളര്‍ച്ച.

Echmukutty said...

rajakutumbam padmanabha swami temple swathu kaathu vecha mahimayum avarute sathyasandhathayum janaayatha bharanam suddha themmadithamaanenna vaithaarikalum kettu maduthirikkumbol ee lekhanam nalla oru ormmappeduthal aayi. charithram maranna janatha enkilum onnum ormmikkan thalparyappedilla.ariyaan manassu vekkilla.

chithrakaran:ചിത്രകാരന്‍ said...

മുലക്കും,മീശക്കും,തലക്കും,അലക്കുകല്ലിനും,വിവാഹത്തിനും,മരണത്തിനും,ഏഴക്കും,....തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട ഏതിനും നികുതി പിടിച്ചുപറിച്ച് എടുത്തിരുന്ന തിരുവിതാംകൂറിലെ ശൂദ്ര രാജാക്കന്മാരും അവന്റെ വേട്ടനായ്ക്കളായിരുന്ന “തവളകളും” തങ്ങളുടെ നിന്ദ്യമായ കൊള്ളഭരണം നടത്തിയിരുന്നത് ബ്രാഹ്മണരുടെ തീര്‍ത്താല്‍ തീരാത്ത വര്‍ഗ്ഗീയആക്ര ശമിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു എന്ന സത്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.ശൂദ്ര സ്ത്രീകളുടെ മുഖ്യകുലത്തൊഴിലും,ബ്രാഹ്മണരുടെ ആകെയുള്ള ശാരെരിക അദ്ധ്വാനവുമായിരുന്ന വേശ്യാ/സംബന്ധ സവര്‍ണ്ണ വ്യവസായത്തിന് നികുതിയില്ലായിരുന്നു എന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. ഹിന്ദു മതം എന്നു പറയുന്നതുതന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ ചോരകുടിക്കുന്ന നരഭോജികളുടെതിനു സമാനമായ ബ്രാഹ്മണരുടെ ചൂഷണത്വരയേറിയ വര്‍ഗ്ഗീയതയാണെന്ന സത്യം മനസ്സിലാകാന്‍ നമ്മുടെ നശിപ്പിക്കപ്പെട്ട ചരിത്രം കണ്ടെത്തി പഠിക്കുകതന്നെ വേണം. ശൂദ്ര രാജാക്കന്മാര്‍ ക്ഷത്രിയ വൃത്തിയില്‍ ഏര്‍പ്പെടാന്‍ അയൊഗ്യരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, ശൂദ്ര സ്ത്രീകള്‍ക്ക് തങ്ങളുടെ ശുക്ലംകൊണ്ട് ദിവ്യഗര്‍ഭമുണ്ടാക്കിയിരുന്ന ബ്രാഹ്മണര്‍ ഇങ്ങനെയുണ്ടാകുന്ന താല്‍ക്കാലിക ക്ഷത്രിയരായ വര്‍മ്മ കുഞ്ഞുങ്ങളില്‍ നിന്നും രാജപദവിയേറുമ്പോള്‍ പണവും സ്വര്‍ണ്ണവും കൊള്ളയടിക്കുന്നതുപോലെ ദക്ഷിണയായി പിടിച്ചുപറിച്ചിരുന്നു. ശൂദ്രരെ രാജാവായി വാഴിക്കണമെങ്കില്‍ “ഹിരണ്യഗര്‍ഭം” എന്ന സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച കുളത്തില്‍ കുളിക്കുന്ന ചടങ്ങ് അനുഷ്ടിക്കണമെന്ന് നിര്‍ബന്ധിക്കുകയും, ചടങ്ങിനു ശേഷം സ്വര്‍ണ്ണക്കുളത്തിന്റെ സ്വര്‍ണ്ണ ഭിത്തികള്‍ ബ്രാഹ്മണര്‍ക്ക് മുറിച്ച് വീതംവെച്ച് ദക്ഷിണയായി നല്‍കണമെന്ന് ആചാരമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനായാണ് ശൂദ്രരാജാക്കന്മാര്‍ ജനങ്ങളുടെ മുലയും മീശയും,തലയും എണ്ണി കൊള്ളയടിക്കുന്ന ഗുണ്ടാപ്പിരിവ് തിരുവിതാംകൂറില്‍ നികുതിയായി ഏര്‍പ്പെടുതിയിരുന്നത്.ആയിരക്കണക്കിനു ബ്രാഹ്മണര്‍ക്ക് 365 ദിവസവും സുഭിക്ഷമായ അന്നദാനവും,ദക്ഷിണയും നല്‍കിയിരുന്ന തിരുവിതാംകൂറിലെ രാജാക്കന്മാര്‍ ബ്രാമണര്‍ക്കുവേണ്ടി ജനങ്ങളെ കൊന്നുതിന്നുന്നതിനു സമമായ പ്രവൃത്തിതന്നെയാകും അനുഷ്ടിച്ചിരിക്കുക.

പോസ്റ്റിലെ വിവരങ്ങള്‍ ആറുവര്‍ഷം മുന്‍പ്, അതായത് 2005ല്‍ തന്നെ കേരളശബ്ദം വാരികയില്‍ വാറ്റുമായി ബന്ധപ്പെടുത്തി എഴുതാനായി എന്നത് അഭിമാനകരം തന്നെ !!!

ചാർ‌വാകൻ‌ said...

വായിച്ചു.ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇടണമെന്ന് ഉദ്ദേശിക്കുന്നു.

ചാർ‌വാകൻ‌ said...

സമയത്തിന്റെ പ്രശ്നമാണ്. കേരളചരിത്രത്തിൽ ഇടം കിട്ടാതെപോയ കുറെ വസ്തുതകൾ,കുറെ വ്യക്തികൾ,എല്ലാത്തിനും രേഖകളുണ്ട്.മാന്തിയെടുക്കണം അത്രമാത്രം.

faisu madeena said...

മനോജും എച്ചുമുകുട്ടിയും പറഞ്ഞത് ഞാനും കേട്ടിരുന്നു..സംഭവം എന്തായാലും ജനാധിപത്യത്തേക്കാള്‍ നല്ലത് പഴയ രാജ ഭരണം ആണ് എന്നൊക്കെ പറഞ്ഞു കേട്ടപ്പോള്‍ ഞെട്ടിപ്പോയി ...


നമ്മള്‍ തമ്മില്‍ എന്ന ഏഷ്യാനെറ്റ് പ്രോഗ്രാമിന്‍റെ 16-july-2011 ലെ വീഡിയോ കിട്ടുമെങ്കില്‍ കാണുക ...!

faisu madeena said...

ഈ കമെന്റ്റ്‌ പബ്ലിഷ് ചെയ്യണം എന്ന് നിര്‍ബന്ധമില്ല ...

മുമ്പൊരിക്കല്‍ വായിച്ച ഒരു ലേഖനം ആണ് ...

http://keralacafe.org/?p=299

ഒന്ന് നോക്കൂ

Lipi Ranju said...

പണ്ടത്തെ 'രാജനീതി' എന്തെന്നു മനസ്സിലാക്കാന്‍ തീര്‍ച്ചയായും ഈ ലേഖനം സഹായിക്കും..

Umesh Pilicode said...

ലേഖനം എന്ന് പറയുന്നതിനേക്കാള്‍ റഫറന്‍സ് എന്നതിലെക്കാകും ഈ രചന മുതല്ക്കൂട്ടാകുക .
ചരിത്രം .. ഹാ ഇനിയുമെന്തൊക്കെ ...


ആശംസകള്‍ മാഷേ ..

Baiju Elikkattoor said...

മുലക്കരം! അമ്മേടെ മോല കുടിച്ചവര്‍ ചെയ്യുന്ന പണിയാണോ ഇത്?! പപ്പനാവാ, നിന്നെ വച്ച് ചില്ലറ കളികള്‍ അല്ലല്ലോ പോന്നു തംബുരാന്മാര്‍ കളിച്ചിട്ടുള്ളത്. നീ അവിടെ അനന്തന്റെ മോളില്‍ ഓലക്കേം വിഴുങ്ങി കെടന്നോ...!!!!!

ജയരാജ്‌മുരുക്കുംപുഴ said...

postum , pradipathyavum valare nannayi...............

ChethuVasu said...

ഒരു കാര്യം കേവല ബുദ്ധിയുള്ള ആര്‍ക്കും അല്പം ആലോചിച്ചാല്‍ മനസ്സിലാകുന്നതാണ് ..

എങ്ങനെയാണ് ഒരാള്‍ക്ക്‌ അല്ലെങ്കില്‍ ഒരു കുടുംബത്തിനു വന്‍തോതില്‍ സ്വന്ത് കൈവശം വരുന്നത് ...?
പണ്ട് കാലത്ത് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയായിരുന്നു .. ആയുധം ഉപയോഗിച്ച് സ്വത്ത് വെട്ടിപ്പിടിചെടുക്കാം , വെട്ടിയും കൊന്നും നേടാം എന്നൊക്കെ തന്നെയാണല്ലോ രാജാക്കന്മാരോട് പറഞ്ഞിര്‍ക്കുന്നത്..

അങ്ങനെ ക്രൂഒരമായ രീതിയില്‍ ആരും കൊല ചെയ്തും ,, സ്ത്രീകളെയും കുട്ടികലെയുമാടക്കം പീഡിപ്പിച്ചും ഇല്ലാതാക്കിയും ('കുലം മുടിച്ചു' എന്ന് നമ്മള്‍ വായിക്കാറില്ലേ ,അത് തന്നെ) കൈവശപ്പെടുത്തിയ സ്വത്ത് , തന്റെ ഇഷ്ടക്കാര്‍ക്കും തന്നെ സുഖിപ്പിക്കുന്നവര്‍ക്കും രാജാവ് വിതരണം ചെയ്തു .. ആ സ്വത്ത് കിട്ടിയവര്‍ അവിടെ വലിയ " വീടുകള്‍ പണിതു പേര് കേട്ട കേരളീയ സംസ്കാരം കരുപ്പിടിപ്പിച്ചു ..

ഒരു നിമിഷം ഒന്നാലോചിക്കുക , ആരുടെയോ ഒക്കെ ചോര വീണ മണ്ണിന്‍ മേലെ പണിതുയര്‍ത്തിയ സൌധങ്ങളില്‍ ആണ് ഈ സാംസ്കാരിക നിര്‍മിതി നടന്നത് .. തനിക്കു പ്രിയംകരം എന്ന് കരുതുന്ന ആ 'സംസ്കാരം' , 'അഭിവൃദ്ധി' 'ഐശ്വര്യം' എന്നതൊക്കെ ആരില്‍ നിന്നോ തട്ടിപ്പറിച്ചു വീതം വച്ച്ചെടുതതാണ് .. ആലോചിച്ചാല്‍ പലര്‍ക്കും മനപ്രയാസം തോന്നും..പക്ഷെ അതാണ്‌ സത്യം..

ചരിത്രം ഒക്കെ ചരിത്രമാണ് .. അങ്ങനെയിരുന്നോട്ടെ ,പക്ഷെ, തന്റെ എന്ന് താന്‍ കരുതുന്ന സ്വത്ത് ആരുടെയോ ഒക്കെ ചോരയും ജീവനും ഊറ്റി എടുത്തു ഉണ്ടാക്കിയതിന്റെ ഓഹരിയാണ് എന്നും അതില്‍ അഭിമാനിക്കത്തക്കതായി ഒന്നും ഇല്ല എന്നും തലമുറകള്‍ അറിയേണ്ടതുണ്ട് ..കപടമായ ദുരഭിമാനം , സത്യസന്ധമായ മനുഷ്യ അവബോധത്തിന് വഴി മാറേണ്ടതുണ്ട്.... എന്റെ പൂര്‍വികര്‍ അപരിഷ്കൃത കൊള്ളക്കാര്‍ എങ്കില്‍ , താന്‍ അങ്ങനെ ആവില്ല / അതില്‍ അഭിമാനിക്കില്ല എന്ന് ചിന്തിക്കാനും അവര്‍ കൊള്ളയടിച്ചതിനെ ഇരട്ടി താന്‍ ഈ സമൂഹത്തിനു നല്‍കും എന്ന് പ്രതിന്ജ ചെയ്യാനും ,രാഷ്ട്ര നിര്‍മിതിയില്‍ പങ്കാളി ആകാനും യുവ തലമുറയ്ക്ക് ഈ ചരിത്രവബോധം ആവശ്യമാണ്‌ .

Anonymous said...

നന്നായിട്ടുണ്ട്..welcome to my blog
nilaambari.blogspot.com
if u like it plz follow and support me!

Echmukutty said...

ഈ മെയിൽ ഐ ഡി ഇല്ലാത്തതുകൊണ്ടാണ് ഒരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നത്. ഒന്നു വായിയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.
http://echmuvoduulakam.blogspot.com/2011/10/blog-post_24.html.
ഇത് കമന്റുകളിൽ ചേർക്കണമെന്നില്ല. ഐഡി ഉണ്ടായിരുന്നെങ്കിൽ അങ്ങോട്ട് അയയ്ക്കുമായിരുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

മുന്‍പ്‌ ചിത്രകാരന്‍റെ പോസ്റ്റും, പിന്നെ ഇതേ വിഷയം ചര്‍ച്ച ചെയ്യുന്ന പല പോസ്റ്റുകളും വായിച്ചിരുന്നു. പോസ്റ്റ്‌ ചര്‍ച്ച ചെയ്ത വിഷയവുമായി യോജിക്കുന്നു. ഇരുളടഞ്ഞ ഭൂതകാലത്തെ ജാതീയതയുടെ പേരിലുള്ള ക്രൂരതകള്‍ ഇതുപോലെ ഒരുപാടുണ്ട്. പറയപ്പെടുന്ന ധര്‍മ രാജാക്കന്മാര്‍ എല്ലാം തത്വത്തില്‍ അധര്‍മ രാജാക്കന്മാര്‍ തന്നെ. ഒരര്‍ത്ഥത്തില്‍ അന്ധമായ ജാതീയത മതവര്‍ഗീയതയെക്കാള്‍ ഭീകരമാണ്...൧

valsan anchampeedika said...

പഴമയറിയാത്ത പുതുതലമുറക്ക് ഇതൽഭുതമായിരിക്കും. എന്തെല്ലാം ത്യാഗത്തിന്റെ ഫലമാണിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നറിയട്ടെ ഈ കുഞ്ഞുങ്ങൾ!

Sandeep.A.K said...

രാജഭരണം മഹത്തരമെന്ന് വാദിക്കുന്നവര്‍ സത്യത്തില്‍ ചരിത്രമാറിയാത്തവര്‍ ആയിരിക്കും... പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി വിശേഷങ്ങളെ പറ്റിയുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടിരുന്നു പണ്ട് കാലത്ത് നിലനിന്നിന്നിരുന്ന ഇത്തരം നികുതിയെ കുറിച്ച്.. വിശദമായി അറിയാന്‍ കഴിഞ്ഞു.. നല്ല ആധികാരികതയും..

എന്നാല്‍ ഒന്ന് വ്യത്യസ്തമായി ചിന്തിച്ചു നോക്കട്ടെ.. എന്ത് കൊണ്ട് ഇവിടത്തെ അവര്‍ണ്ണര്‍ അല്ലെങ്കില്‍ സാധാരണ ജനങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരായി.... കാലങ്ങള്‍ കുറെ പുറകിലേക്ക് ചെന്ന് നോക്കേണ്ടി വരും.. ആര്യന്മാരുടെ അധിനിവേശത്തിനും മുന്‍പേ... സവര്‍ണ്ണരുടെ ഗൂഡതന്ത്രങ്ങളില്‍ അവര്‍ വീണു പോകുകയായിരുന്നു..

രാജാവിനെ കൊണ്ട് "ഹിരണ്യഗര്‍ഭം" എന്ന ആചാരം നടത്തിയിരുന്നതിനു പിന്നിലും ഈ ഗൂഡതന്ത്രം തന്നെ.. ഇനി പുരാണങ്ങളിലേക്ക് പോകാം.. രാജ്യഭരണങ്ങളില്‍ നിപുണനായ ഒരു രാജാവിനെ മദ്യത്തിനും മദിരാശിയിലും കമ്പം ജനിപ്പിച്ചു ഭരണം കുളം തോണ്ടിച്ചിരുന്നതു രാജഗുരുക്കന്മാരായിരുന്നു... രാജ്യസമ്പത്തു ക്ഷയിക്കുമ്പോള്‍ അവരെ കൊണ്ട് ആശ്വമേധങ്ങളും യാഗങ്ങളും മറ്റും നടത്തിയിരുന്നത് അന്നത്തെ ബ്രാഹ്മണകുലത്തിന്റെ മഹിമ വര്‍ദ്ധിപ്പിക്കാന്‍ മാത്രമായിരുന്നു.. അത്തരം സന്ദര്‍ഭങ്ങളില്‍ ആയിരിക്കുമല്ലോ അവര്‍ക്ക് മികച്ച പരിഗണനകള്‍ ലഭിച്ചിരുന്നത്..

sociology പഠിക്കുമ്പോള്‍ മനസ്സിലായത്‌ പുരോഹിതവര്‍ഗത്തിന്റെ ജനനം മറ്റു സാധാരണക്കാരന്റെ ചോരയൂറ്റി കുടിച്ചു കൊണ്ടായിരുന്നു.. അവരുടെ ദൈവവിശ്വാസങ്ങളെ ചൂഷണം ചെയ്തു കൊണ്ടായിരുന്നു എന്ന്... ഈ വിഷയത്തിന്റെ സമഗ്രമായ അവതരണം വേണമായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട്..

സ്നേഹപൂര്‍വ്വം
സന്ദീപ്‌

Capt. Renjith Pillai said...

http://theerathavilayattupillai.blogspot.ae/2016/06/blog-post.html