My Blog List

Tuesday, January 31, 2012

ശാതനം പറയൂ ശമ്മാനം നേടൂ!

         ''വെല്‍ക്കം ബാക്ക് റ്റു എവ്ട്യാ കോടിപടി പ്രോഗ്രാം. കോടിപടി പ്രോഗ്രാമിലേക്ക് സുവാകതം. ഇന്നലെ മുല്ലപ്പെറിയാര്‍ എന്ന വാക്കിലെ ഫസ്റ്റ് അക്ഷാരം ഏത് എന്നാ ക്വാസ്റ്റ്യന് 'മ'എന്ന ഷരിയുത്തരം ഞങ്ങാള്‍ക്ക് റ്റണ്‍കണക്കിനു കിറ്റി. മുല്ലപ്പെറിയാറിലേക്ക് ജാലം ഒഴാകുന്നപോലെ എസ്സെമൈശ്ശ് ഇങ്ങാട്ട് ഒഴാകി. ഇന്നറ്റെ മത്സരറ്റിലൂടെ നിങ്ങാള്‍ക്കും കോടിപടിയാകാനുല്ല ഷുവര്‍ണാവശരമുന്റ്. എസ്സെമൈശ്ശിലൂടെ നിങ്ങാള്‍ക്ക് നശ്ടപ്പെടാവുണ്ണത് കേവലം സിക്‌സ് റുപ്പി ഓണ്‍ലി. കിറ്റാനുള്ളതോ കോടികോടി റുപ്പീസ്. ഇന്നലെ അണക്കെറ്റിനെപ്പട്ടി ക്വാസ്റ്റ്യന്‍ ചോദിച്ചു. ഇന്ന് അരക്കെറ്റിനെക്കുറിച്ചാണ് ക്വാസ്റ്റ്യന്‍. ഇതാണ് ക്വാസ്റ്റ്യന്‍. അരക്കെറ്റിനടുത്തുള്ള ശാതനം ഏത്?....മന്തമ്മാരെ കുന്തം വിഴാങ്ങ്യാപോലെ നിക്കാതെ ഷരിയുത്തരം ഞങ്ങാള്‍ക്ക് എസ്സെമൈശ്ശ് ചെയ്യൂ. ശാതനം പറയൂ, ശമ്മാനം നേടൂ.....ഷരിയുത്തരം ഏത്? ഒന്ന്-കയ്യേ. രന്റ്-കാതേ. മൂന്ന്-മൂക്കേ. നാല്-ഇടൊന്നുമല്ലാത്തൊരു ശാതനം. ഒന്ന്,രന്റ്, മൂന്ന്, നാല് ഇതിലേതാന് ഷരിയെന്ന് പരയൂ, കോടിപടിയാകൂ...എസ്സെമൈശ്ശ് അയക്കേന്റ ഫോര്‍മാറ്റ്.............
                              ..............                                    

25 comments:

Baiju Elikkattoor said...

നാല്-ഇടൊന്നുമല്ലാത്തൊരു ശാതനം.....!

poratte "ശമ്മാനം"

ശങ്കരനാരായണന്‍ മലപ്പുറം said...

വായ് പൊളിച്ചു കാത്തിരുന്നോളൂ. അവതാരക ഇപ്പോള്‍ കൊണ്ടുതരും!

Satheesan OP said...

സംഭവം മനസ്സിലായി ..മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല ..ഇഷ്ടായി

ChethuVasu said...

ശ്ശോ ..! വേണ്ടാര്‍ന്നു !! :)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പാവം സുരേഷ് ഗോപി ജീവിക്കാനുള്ള അവസാന ശ്രമത്തിലാ..

Cv Thankappan said...

ന്തായാലും S M S മതീന്നേ!

കൊമ്പന്‍ said...

ഹഹഹഹ ചിരിച്ചു സംഗതി കലക്കി

khaadu.. said...

''എസ് എം എസ് '' ലോണ്‍ അവൈലബിള്‍.......

ഒരു ബിസിനസ്‌ തുടങ്ങിയാലോ...

ശങ്കരനാരായണന്‍ മലപ്പുറം said...

ഇന്ന് മറ്റൊരു സമ്മാനമുണ്ട് കൂട്ടരേ. അതേക്കുറിച്ച് കേട്ടോളൂ.
"വെല്‍ക്കം ബാക്ക് ടു ലക്ഷപ്രഭു പ്രോഗ്രാം. വാരിക്കൂട്ടല്‍ ലക്ഷപ്രഭു പ്രോഗ്രാമിലേക്ക് സ്വാഗതം. ഒരു എസ്സെമ്മസ് അയച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് അഞ്ചോ ആറോ ഏഴോ രൂപാ മാത്രം. എന്നാല്‍ നിങ്ങള്‍ക്ക് കിട്ടുന്നതോ ലക്ഷം ലക്ഷം രൂപാ. ഇന്നത്തെ മോണിംഗ് ക്വസ്റ്റ്യന്‍ ഇതാണ്. ''ഞങ്ങള്‍ വിരുതന്മാര്‍ ആലോചിച്ച് ആവശ്യപ്പെടും; നിങ്ങള്‍ പൊട്ടന്മാര്‍ ആലോചിക്കാതെ വാരിക്കോരിത്തരും''. എന്ത്? നിങ്ങള്‍ ചിന്തിച്ച് തലപുകക്കേണ്ട. അല്ലെങ്കിലും അതില്ലല്ലോ, ഏത്? ഉത്തരത്തിന്റെ ലാസ്റ്റ് അക്ഷരം ഞങ്ങള്‍ തന്നെ തരാം. നിങ്ങള്‍ വിട്ടുപോയത് പൂരിപ്പിക്കുകയേ വേണ്ടൂ. ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ''ഞങ്ങള്‍ വിരുതന്മാര്‍ ആലോചിച്ച് ആവശ്യപ്പെടും; നിങ്ങള്‍ പൊട്ടന്മാര്‍ ആലോചിക്കാതെ വാരിക്കോരിത്തരും''. എന്ത്? ഉത്തരത്തിന്റെ ലാസ്റ്റ് അക്ഷരം................ജ്! പൂരിപ്പിക്കൂ, പൂരിപ്പിക്കൂ, വിട്ടുപോയത് പൂരിപ്പിക്കൂ. Option A-പാസ്സേ. Option B-വില്ലേ. Option C-മെസ്സേ. Option D-കാബേ. ഉടനെയാകട്ട, ഉടനെ, ഉടനെ. ഞങ്ങളുടെ ഫോര്‍മാറ്റ്. THA SPACE യുവര്‍ ഓപ്ഷന്‍ SPACE TTIPPU SPACE 12345678........."
http://www.facebook.com/groups/kazhivukal/184072691694876/?notif_t=group_activity

ChethuVasu said...

സംശയം എന്താ..!!

കാബേജ് !!

;-))

ശങ്കരനാരായണന്‍ മലപ്പുറം said...

http://www.facebook.com/profile.php?id=100003133613365 ഈ കുട്ടിയും Option D കാബേജ് എന്ന ഉത്തരമാ SMS ചെയ്തിരിക്കുന്നത്.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

ഓ ലവന്‍ വേറെ ..!നമ്മള്‍ കുറച്ചു കൂട് മൂത്ത കുട്ടപ്പായിയാണ് ..!! ഹ ഹ ! എന്തായാലും എല്ലാവനമാരുടെയും തലക്കകത്ത് നിറച്ചു കാബെജാണ് എന്ന് മനസ്സിലായില്ലേ സങ്കരേട്ടാ !! ഹ ഹ !!

ശങ്കരേട്ടന്റെ ഫോട്ടോ ഉത്തരകാലത്തില്‍ കണ്ടു ! ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ !! പണ്ടാണ് എങ്കില്‍ പട്ടാളത്തിലോ പോലീസിലോ ഒന്ന് പയറ്റാമായിരുന്നു..! :)

ശങ്കരനാരായണന്‍ മലപ്പുറം said...

ചെത്തുകാരന്‍ ഈ തങ്കകുടത്തിനെ നേരിട്ടുകാണാത്തതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത്‌ !

ശങ്കരനാരായണന്‍ മലപ്പുറം said...

(പേര് പിന്നെ പറയാം)-ഈ ഭാഷ പുതുതായി അവതരിച്ച ഭാഷയാണ്. അതായത്, അവതാരകഭാഷ!

സുശീല്‍ കുമാര്‍ said...

ശുരേശ് ഗൊവിയണ്ണൻ ചോദിക്കുന്ന ആ ശോദ്യം ഗംഫീരം തന്നെ.

ഫാരി സുല്‍ത്താന said...

സമ്മാനം എനിക്ക് തരാമോ?

ChethuVasu said...

ഏയ്‌ ! ഈ ഭാഷ വായിക്കുമ്പോള്‍ സുരേഷ് ഗോപിയെ സങ്കല്‍പ്പിച്ചാല്‍ ശരിയാകില്ല. കിളിച്ചുണ്ടന്‍ പെന്കുച്ചുങ്ങള്‍ കൊച്ചി കൊഞ്ചി പറയുമ്പോലെ ഒന്ന് വായിച്ചു നോക്കിക്കേ... സത്യം പറഞ്ഞാല്‍ മംഗ്ലീഷ് ആക്സന്റിന്റെ ഇത്ര നന്നായി പെര്ഫെക്ഷനോടെ ട്രാന്‍സ്ലെയ്റ്റ്‌ ചെയ്തത് ഒരു നിസ്സാര കാര്യമല്ല. ശരിക്കും പെനതുംബതും തലക്കകത്തും അടിപൊളി ക്രിയേറ്റിവിറ്റി ഉള്ളവര്‍ക്കെ അത് ചെയ്യാന്‍ പറ്റൂ.. ചിന്ടിന്റെയും നാവിന്റെയും ചലങ്ങളുടെ പ്രതീതി അക്ഷരങ്ങള്‍ ചാലിച്ച് ചേര്‍ക്കുക എന്നത് എഴുത്തിനെക്കാള്‍ കൂടുതലായി ചിത്ര രചനയാണ് എന്ന് പറയാം.. അക്ഷരം കൊണ്ട് ഇമേജുകള്‍ തീര്‍ക്കുക ..അവിടെയാണ് സാഹിത്യം !!

ശങ്കരേട്ടന് അഭിവാദ്യങ്ങള്‍ !!! അപ്പൊ അടുത്ത "ക്വാസ്റ്റിന്‍" പോരട്ടെ ..!!

ശ്രീനാഥന്‍ said...

അറ്റിപ്പൊലി! ചിരിച്ചു പോയി, എന്തൊരു വേഷം കെട്ടാ അല്ലേ ഈ ചാനലിലൊക്കെ!

ശങ്കരനാരായണന്‍ മലപ്പുറം said...

ലാസ്റ്റ് ആന്റ് ഫൈനാന്‍ ക്വാസ്റ്റ്യാന്‍. കേര്‍ളറ്റില്‍ മൂല്‍മറ്റം ഉല്ല ജില്ലാ എട്? ഓപ്ഷാന്‍ വണ്‍-ഉടാക്കീ. ഓപ്ഷാന്‍ റ്റു-ഉറാക്കീ. ഓപ്ഷാന്‍ ട്രീ-ഇടൂക്കീ. ഓപ്ഷാന്‍ ഫോര്‍-ഇറൂക്കീ. വിവര് ഷാങ്കേതിക വിഡ്യ പഡിച്ച വിവാര ദോഷ്ഗലേ വേഗമാവറ്റേ, വേഗമാവറ്റേ എസ്സെമൈശ്ശ് അയേക്കൂ. എസ്സെമൈശ്ശ് അയക്കേന്റ ഫോര്‍മാറ്റ് NHEKKI SPACE PIZHIYAL SPACE യുവര്‍ ഓപ്ഷാന്‍ SPACE 13579 .........

Echmukutty said...

ഇങ്ങനെ ചിരിപ്പിച്ചതിനു ഒരു സ്പെശല് നന്ദി...

ഷാജി പരപ്പനാടൻ said...

ശങ്കരേട്ടാ..ക്ലൂ ഉണ്ടോ ...ചുരുങ്ങിയ വാക്കില്‍ നല്ല ആക്ഷേപ ഹാസ്യം , ആശംസകള്‍

മണ്ടൂസന്‍ said...

കിണ്ണൻ, ഒറ്റവാക്കിൽ എനിക്കതേ വരുന്നുള്ളൂ. സൂപ്പറായ ഒരു ആക്ഷേപഹാസ്യം ഇത്രയും കുറഞ്ഞ വാക്കുകളിൽ പറഞ്ഞ് ചേട്ടന് അഭിനന്ദനങ്ങൾ. നൂറ് വട്ടം സൂപ്പറായി ട്ടോ. ചേറ്റണ് ഒറായിറം ആഷംശകല്. സൂപ്പർ ട്ടോ, ആശംസകൾ.

Sabu Kottotty said...

മലയാളത്തെ മലീമസമാക്കുന്ന അവതാരകഭാഷാ പ്രയോഗങ്ങൾക്ക് ചെറുതെങ്കിലും ഒരു കൊഞ്ഞനം കുത്തലായി ഈ പോസ്റ്റ്. ഒപ്പം ചാനലുകളും മൊബൈൽ കമ്പനികളും ചേർന്നു നടത്തുന്ന ശതകോടികളുടെ തട്ടിപ്പിനെ ആക്ഷേപഹാസ്യത്തിൽ മുക്കിയതും ജോറായി.

നിസാരന്‍ .. said...

നല്ല്ലൊരു ശംബവം തന്നെ.