My Blog List

Friday, June 22, 2012

ച്‌സി ച്‌സി ച്‌സി ച്‌സി ച്‌സി!

 സുതാര്യം മാസിക, ജൂണ്‍ 2012
    ''നിങ്ങളിപ്പൊ ശാസ്ത്രം കണ്ടുപിടിച്ചു എന്നു പറയുന്നത് ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടേ എഴുതിവെച്ചിട്ടുള്ളതാ. ആ ഗ്രന്ഥത്തില്‍ പറഞ്ഞത് മാത്രമേ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളൂ; ഇനി കണ്ടുപിടിക്കുകയുമുള്ളൂ''
    ''നിങ്ങളെ കാര്യം അങ്ങനെയാ. എട്ടുകാലിമമ്മൂഞ്ഞീന്റെ സ്വഭാവംപോലെ. ശാസ്ത്രം എന്തെങ്കിലും കണ്ടുപിടിച്ചാല്‍ അപ്പൊ നിങ്ങളുടെ ആള്‍ക്കാര്‍ പറയും അത് ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന്. എന്തിനാണ് കണ്ടുപിടുത്തം കഴിഞ്ഞിട്ട് അത് നിങ്ങളെ ഗ്രന്ഥത്തിലുണ്ടെന്ന് പറയാന്‍ നിക്കണത്. നിങ്ങളെ ഗ്രന്ഥത്തിലുള്ള ശാസ്ത്ര സത്യങ്ങളെല്ലാംകൂടി ഒന്നങ്ങട്ട് വെളിച്ചത്തുകൊണ്ടുവന്നൂടെ? ന്നാപ്പിന്നെ ശാസ്ത്രജ്ഞന്മാര്‍ വെറുതെ സമയവും പണവും നഷ്ടപ്പെടുത്തി ഉറക്കമൊഴിച്ച് എടങ്ങേറാകേണ്ട കാര്യമില്ലല്ലോ! മനുഷ്യനുണ്ടാക്കിയതാണ് നിങ്ങളെ മതവും ദൈവവും ഗ്രന്ഥവും കുന്തവുമൊക്കെ''
                           
     ''നിങ്ങളെ ആരുണ്ടാക്കി? മാതാപിതാക്കളെന്ന് നിങ്ങള്‍ പറയും. അപ്പോള്‍ അവരെ ആരുണ്ടാക്കി? ഈ ചോദ്യമങ്ങനെ ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കുത്തരം കുന്തം കിട്ടും! ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന്റെ ഉത്തരമാണ് ദൈവം''
   ''ഹ!ഹ!!ഹ!!! അപ്പൊ ആ ദൈവത്തെ ആരുണ്ടാക്കി? വേറൊരു ദൈവമോ? ഇതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍. മതവും ദൈവവുമൊക്കെ മനുഷ്യന്റെ പേടിയില്‍നിന്നുണ്ടായ അന്ധവിശ്വാസങ്ങള്‍ മാത്രം. ഇതാണ് സത്യം..........''
                ച്‌സി ച്‌സി ച്‌സി ച്‌സി ച്‌സി!
   '' കറക്റ്റ്!വളരെ കറക്റ്റ്!! ദൈവമില്ലാ എന്നു ഞാന്‍ പറഞ്ഞതുതന്നെ സത്യം!! ഞാന്‍ പറഞ്ഞ് വായേന്ന് നാവെടുത്തില്ല. അപ്പൊഴേക്കും കേട്ടില്ലേ പല്ലി ചിലച്ചത്!?''
                       ...................

12 comments:

ഉദയപ്രഭന്‍ said...

സാമൂഹ്യമായ ഒരു അച്ചടക്കത്തോടെ ജീവിക്കാന്‍ ഏതോ ബുദ്ധിമാന്‍ ഉണ്ടാക്കിയതാവണം മതം. പക്ഷെ, ഇന്ന് അതാണ്‌ കൊടിയ വിഷം.

ajith said...

ച്‌സി ച്‌സി ച്‌സി ച്‌സി ച്‌സി! '' കറക്റ്റ്!വളരെ കറക്റ്റ്!! ദൈവമില്ലാ എന്നു ഞാന്‍ പറഞ്ഞതുതന്നെ സത്യം!! ഞാന്‍ പറഞ്ഞ് വായേന്ന് നാവെടുത്തില്ല. അപ്പൊഴേക്കും കേട്ടില്ലേ പല്ലി ചിലച്ചത്!?'' ...................ഹാഹാ..സൂപ്പര്‍ പല്ലിദൈവം.

ചാർ‌വാകൻ‌ said...

ച്‌സി ച്‌സി ച്‌സി ച്‌സി ച്‌സി!പല്ലിയുടെ ഭാഷമനസ്സിലാകാത്തതിന്റെ പ്രശ്നമാണ്.

പട്ടേപ്പാടം റാംജി said...

സത്യമൊക്കെ ആര്‍ക്കുവേണം...പണം ഉണ്ടാക്കാന്‍ പറ്റുന്ന എളുപ്പവഴി ഏതാണെന്നതാണ് പ്രശ്നം.

അനില്‍@ബ്ലോഗ് // anil said...

ha ha.. :)

ഒരു കുഞ്ഞുമയിൽപീലി said...

പല്ലിനിരീശ്വര വാദം :)

ChethuVasu said...

ഹ!ഹ!!ഹ!!!

Cv Thankappan said...

അസ്സലായി.നിരീശ്വരവാദിയ്ക്കും
ഗൌളി ശാസ്ത്രം!
ആശംസകള്‍

Vp Ahmed said...

ഒരു അടിസ്ഥാനവുമില്ലാത്ത സംഭാഷണ ശകലം എന്നല്ലാതെ എന്ത് പറയാന്‍ ?

Echmukutty said...

ഇതു നന്നായി

beababik said...

Tritanium Trimmer As Seen On TV - Tatiana Stit - The T-Line
Tritanium Trimmer As Seen On TV. Tritanium titanium nipple barbells Trimmer As Seen On TV. titanium jewelry for piercings Tritanium Trimmer As Seen On TV. blue titanium Tritanium Trimmer As Seen On TV. Tritanium Trimmer samsung galaxy watch 3 titanium As Seen On TV. titanium dive watch Tritanium Trimmer As Seen On TV

Anonymous said...

z354s7kigar591 Male Masturbators,vibrators,dog dildo,wholesale sex toys,sex toys,vibrators,male sex dolls,Bullets And Eggs,dildos q371j9clhva698