My Blog List

Tuesday, April 30, 2013

ഐശ്വര്യ

മക്തബ്, 26.04.2013
       '' അമ്മേ, ഈ വീട്ടിലുള്ളോര്‌ടെ തുണികളൊക്കെ ഐശ്വര്യതന്നെ കെഴുകണം. കെഴുകിക്കോട്ടെ........കെഴുകിക്കോട്ടെ. അതിനൊക്കെത്തന്നല്ലേ ഓളെ ഞാന്‍ താലികെട്ടി കൊണ്ടന്നത്. ന്നാലും ശരിക്കുള്ളൊരു വാഷിംഗ് മെഷീനുണ്ടായാല്‍ നന്നായിരുന്നു''
''ഈ വീട്ടിലേക്ക് കയറിവന്ന ഐശ്വര്യ ഈ വീടിന്റെ ഐശ്വര്യമാണെടാ ഐശ്വര്യം! അല്ല, ഞാനൊന്നു ചോദിക്കട്ടെടാ. കല്യാണം കഴിക്കുമ്പോ നെനക്ക് ശരിക്കൊരു പണിണ്ടായ്‌രുന്നോ? ഓള്‍ടെ പണ്ടം പണയം വെച്ചല്ലേ ഒരു മൊബൈല് കട തൊടങ്ങി നെനക്കൊരു പണിണ്ടായത്. ഐശ്വരേ്യന്റെ അച്ഛന്‍ തന്ന പണം കൊണ്ടല്ലെടാ മ്മളെ വീട് ഗ്രാനൈറ്റിട്ട് ഐശ്വര്യമാക്കിയതിന്റെ കടം വീട്ടീത്. അല്ല, മ്മളെ വീട്ടിലെങ്ങനാ ഫ്രിഡ്ജുണ്ടായത്? അത് ഐശ്വരേ്യന്റെ വീട്ടുകാര് മ്മളെ അടുക്കള കാണാന്‍ വന്ന ചടങ്ങിന് തന്നതല്ലേ? ഇനിയൊരു വാഷിംഗ് മെഷീന്‍! ചടങ്ങുകളിനി എന്തെല്ലാം കിടുക്കുന്നെടാ കുട്ടാ. യ്യ് ബേജാറാകാതെ നല്ലോണം ഉഷാറാക്. ദൈവം സഹായിച്ചാല്‍ കൊറച്ച് മാസംകൂടി കഴിഞ്ഞാല്‍ മ്മളെ വീട്ടില് ഒരു ചടങ്ങുംകൂടി ണ്ടാകും. അപ്പൊ മ്മക്ക് ശരിക്കുള്ളൊരു വാഷിംഗ് മെഷീനും കിട്ടും. പിന്നെ കൊറച്ച് കഴിഞ്ഞാല്‍........'''
    ''.............കഴിഞ്ഞാല്‍......അമ്മയ്‌ക്കൊരു പേരക്കുട്ടീനിം!''           
                                       .....................

7 comments:

ഉദയപ്രഭന്‍ said...

ഞമ്മടെ ബീട്ടിലും ഇമ്മാതിരി ഒരു മെഷീന്‍ ഉണ്ട് . കറന്റ് മേണ്ടാ

ajith said...

എന്തോരൈശ്വര്യം!!

Cv Thankappan said...

ചടങ്ങുകള്‍ കൂടുന്നു.
പെണ്‍വീട്ടുകാര്‍ വഴിയാധാരമാകുന്നു.......
ആശംസകള്‍

ശ്രീ.. said...

ഐശ്വര്യ ഈ വീടിന്റെ ഐശ്വര്യം. പക്ഷെ കൊണ്ട് വരുന്നത് കുറഞ്ഞാല്‍ കഷ്ടകാലം.എഴുത്ത് നന്നായി.ആശംസകള്‍ ...

Echmukutty said...

ഹായ്! ഐശ്വര്യം വന്ന വഴി....

ഷാജു അത്താണിക്കല്‍ said...

ഐശ്വര്യം ഐശ്വര്യം

റോസാപ്പൂക്കള്‍ said...

നല്ല ലാഭമുള്ള ഏര്‍പ്പാട്