മലപ്പുറം
ജില്ലയിലെ കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെമ്മങ്കടവില്‍ തലപ്പുള്ളി
മുണ്ടന്‍-ചെള്ളിച്ചി ദമ്പതികളുടെ മകന്‍ മോഹന്‍ദാസ് (38) 2013 മെയ് 04 ന്
കിണറുപണിക്കിടെ മോട്ടോറില്‍നിന്ന് ഷോക്കേറ്റ് മരണപ്പെടുകയുണ്ടായി. ഭാര്യ പ്രമീളയും
3 കുട്ടികളുമടങ്ങുന്നതാണ് മോഹന്‍ദാസിന്റെ കുടുംബം. മൂത്ത മോള്‍ രഞ്ജിനി അഞ്ചിലും
രണ്ടാമത്തെ മോന്‍ റിജുദാസ് രണ്ടിലും ചെറിയമോന്‍ റിഷുദാസ് യു.കെ.ജി.യിലും
പഠിക്കുന്നു. വാടകവീട്ടില്‍ താമസിക്കുന്ന ഈ കുടുംബം മോഹന്‍ദാസിന്റെ ദാരുണമരണത്തോടെ
നിരാലംബമായിരിക്കുന്നു. മോഹന്‍ദാസിന്റെ പ്രായമേറെയായ അച്ഛനെക്കൊണ്ടുമാത്രം ഈ
കുടുംബത്തെ സംരക്ഷിക്കുവാന്‍ സാധിക്കുകയില്ല. ഇതു കണ്ടറിഞ്ഞ് നല്ലവരായ നാട്ടുകാര്‍
ഒരു കുടുംബ സഹായ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനായി കോഡൂര്‍
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി സി.പി. ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ കെ.
ഷീന കണ്‍വീനറായും പരി സുരേഷ് കുമാര്‍ ട്രഷററായും ഒരു കമ്മറ്റി
രൂപീകരിച്ചിരിക്കുന്നു. പണം നിക്ഷേപിക്കാനായി ഷാജി സി.പി.യുടെ പേരില്‍ എസ്.ബി 3011
നമ്പറായി ചെമ്മങ്കടവിലെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും, 67224171533 നമ്പറായി
(ഐ.എഫ്.സി കോഡ് SBTR 000070196) എസ്.ബി.ടി മലപ്പുറം മെയിന്‍ ശാഖയിലും എക്കൗണ്ടുകള്‍
ആരംഭിച്ചിരിക്കുന്നു.
സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
2 comments:
സഹായപ്രവാഹമുണ്ടാകട്ടെ.
അജിത്തേട്ടൻ പറഞ്ഞപ്പോലെ സഹായപ്രവാഹമുണ്ടാകട്ടെ.. കഴിയുന്നത് നമുക്കും ചെയ്യാം..!!
Post a Comment