മലപ്പുറം
ജില്ലയില്‍ മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ കാച്ചിനിക്കാട്ടില്‍ പുല്ലത്ത്
മൊയ്തു-തയ്യില്‍ ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് അശ്‌റഫിനെ(23)സന്ധികളില്‍ കടുത്ത
വേദനയുണ്ടാക്കുന്ന എസ് എല്‍ ഇ രോഗം പതിമൂന്നാം വയസ്സില്‍ത്തന്നെ പിടികൂടി. ഈ അസുഖം
കാരണം പത്താംതരം ജയിച്ചതോടെ പഠനം നിര്‍ത്തേണ്ടിവന്നു ഈ കുട്ടിക്ക്. ഇതിനുള്ള
ചികിത്സ ചെയ്തുകൊണ്ടിരിക്കേ കഴിഞ്ഞ വര്‍ഷമാണ് മറ്റൊരു ദുരന്ത സത്യം
തിരിച്ചറിയുന്നത്. കുട്ടിയുടെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായിരിക്കുന്നു.
ഇപ്പോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലായിരിക്കുന്നു
അശറുമോന്‍. വൃക്ക മാറ്റി വെക്കാന്‍ 15 ലക്ഷത്തിലധികം രൂപ ചെലവുവരും. നിതേ്യനയുള്ള
മരുന്നിനും,ഡയാലിസിസിനുമൊക്കെയുളള ചെലവുകള്‍ വേറെയും. അതിനുള്ള കഴിവുള്ളവരല്ല
അശറുമോന്റെ കുടുംബം. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് കാച്ചിനിക്കാട് മഹല്ല്
ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ചോലക്കല്‍ അബു, ടി.എം. ഹസ്സന്‍ ഫൈസി
തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കാതലിക് സിറിയന്‍
ബാങ്കിന്റെ മക്കരപറമ്പ് ശാഖയില്‍ 020203086821190001 നമ്പരായി എക്കൗണ്ട്
തുടങ്ങിയിരിക്കുന്നു-ഐ എഫ് സി കോഡ് CSBK0000202. ഫോണ്‍: 94463 93138. അശ്‌റുമോന്റെ
വീട്ടിലെ ഫോണ്‍: 9744946785.
നമ്മുടെയെല്ലാം കാരുണ്യം അശറുമോനും കുടുംബവും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടെട്ടോ!
നമ്മുടെയെല്ലാം കാരുണ്യം അശറുമോനും കുടുംബവും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടെട്ടോ!
1 comment:
നമ്മുടെയെല്ലാം കാരുണ്യം അശറുമോനും കുടുംബവും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടെട്ടോ!
Post a Comment